സ്ത്രീ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ ആവശ്യം : പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍

വെക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ബാലരാമപുരം: വനിതാ വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിയിരിക്കുകയാണെന്നും വനിതകള്‍ വിദ്യ നേടി പ്രബുദ്ധരാകണമെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്മാതന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ കീഴില്‍ നടത്തപ്പെടുന്ന വേക്കേഷണല്‍ തര്‍ബിയത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. സര്‍ക്കാറുകള്‍ മുസ്ലിം സ്ത്രീകള്‍ക്ക് വേണ്ടി പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും മതിയായ വിദ്യഭ്യാസ യോഗ്യത ഇല്ലാത്തത് കൊണ്ട് പ്രതീക്ഷിച്ച റിസള്‍ട്ട് കിട്ടുന്നില്ല. ഇതിനൊരു മാറ്റം വരണമെങ്കില്‍ സ്ത്രീകള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടാന്‍ തയ്യാറാകണമെന്നും തങ്ങള്‍ ആഹ്വാനം ചെയ്തു. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മത ഭൌതിക വിദ്യാഭ്യാസം ഒരുപോലെ പ്രധാനമാണ്. എങ്കില്‍ മാത്രമേ ഇരുലോകത്തെയും വിജയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മതഭൌതിക വിദ്യാഭ്യാസം മികച്ച രീതിയില്‍ സമന്വയിപ്പിച്ച് മുന്നോട്ട് കൊണ്ട് പോകുന്ന അല്‍ അമാന്‍ എജ്യുക്കേഷണല്‍ കോംപ്ലക്സിന്റെ് പ്രവര്‍ത്തനം മാതൃകാപരമാണന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ ഡോ കെ ടി ജാബിര്‍ ഹുദവി, സ്ട്രൈറ്റ് പാത്ത് ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ഡയറക്ടര്‍ ഹാരിസ് ഹുദവി മടപ്പള്ളി, സയ്യിദ് അബ്ദുറഹമാന്‍ ഹുദവി മമ്പുറം, സ്വാലിഹ് ഹുദവി കൂരിയാട്, ശക്കീര്‍ നാദാപുരം, അനസ് ഹുദവി വെട്ടിച്ചിറ തുടങ്ങിയവര്‍ സംബന്ധിച്ചു.
- alamanedu complex