സമസ്തയുടെ കീഴ്ഘടകങ്ങള്‍





1). സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ്

മുസ്‍ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്‍ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്‍ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില്‍ അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല്‍ കാര്യവട്ടത്ത് ചേര്‍ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്‍ച്ചകളാണ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രൂപീകരണത്തിന്‍റെ പ്രാരംഭദശ . എന്നാല്‍ 1651 ല്‍ വടകരയില്‍ നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്‍ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്‍യദ്ദീന്‍കുട്ടി മുസ്‍ലിയാര്‍ പ്രസിഡന്‍റും കെ.പി. ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്‍ഡ് നിലവില്‍ വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്‍ണ്ണായക വേളയിലാണ് ബോര്‍ഡിന്‍റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള്‍ നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള്‍ നമ്മുടെ നേതാക്കള്‍ ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.

(1). അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്‍റെ തനിമയും തന്മയത്വവും ചോര്‍ന്നുപോകാതെ മദ്റസകളിലൂടെ പകര്‍ന്നു നല്‍കുക. (2). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില്‍ സംഘടിപ്പിക്കുക. (3). ആവശ്യമായ പാഠ്യപദ്ധതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ക്ക് നല്‍കുക. (4). അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തനത്തിനനുസൃതമായി അംഗീകാരപത്രം നല്‍കുക. എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതിനകം വിജയപ്രദമായി തന്നെ ബോര്‍ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്‍റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില്‍ മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന്‍ സാധിച്ചെന്നതും ബോര്‍ഡിന്‍റെ ചരിത്രത്തിലെ പൊന്‍തൂവലാണ്.

തദ്ദേശീയമായ പ്രവര്‍്തനങ്ങള്‍ക്കു പുറമെ കേരളീയര്‍ അധിവസിക്കുന്ന വിദേശരാജ്യങ്ങള്‍ , മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള്‍ , അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ബോര്‍ഡിന്‍റെ അംഗീകാരത്തിനു കീഴില്‍ മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 8825 മദ്റസകള്‍ ഇപ്പോള്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശോപദേശത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്‍റെ അളവായി കണക്കാക്കാം.

പരീക്ഷാ രംഗത്തും ബോര്‍ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്‍ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്‍ണ്ണയ രീതിയുമാണ് ഇപ്പോള്‍ തുടര്‍ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്‍ക്കോ ആക്ഷേപങ്ങള്‍ക്കോ ഇടനല്‍കാതെ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരുന്നു. പൊതുപരീക്ഷയില്‍ ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമെന്നോണം അവാര്‍ഡുകള്‍ ബോര്‍ഡ് നല്‍കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്‍ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വരെ മാതൃകയാവാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്‍ഡ് അതിന്‍റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്‍ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്‍റ് ബോര്‍ഡിന്‍റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്‍സെക്കന്‍ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വരക്കല്‍ ക്രസന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , പെരിന്തല്‍മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്‍ഡിന്‍റെ കീഴില്‍ നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

പ്രവര്‍ത്തന വീഥിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബോര്‍ഡ് അതിന്‍റെ സ്തുത്യര്‍ഹമായ സന്നദ്ധ സേവനങ്ങള്‍ കൊണ്ടും കര്‍മ്മനിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്‍ലിം കൈരളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

(2). സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍

മദ്റസാദ്ധ്യാപകരുടെ സേവന രംഗം പ്രവര്‍ത്തനക്ഷമമാക്കാനും മദ്റസാദ്ധ്യാപനത്തിലെ അപാകതകളും പാകപ്പിഴകളും പരിഹരിക്കാനും വേണ്ടി ഊര്‍ജ്ജിത ശ്രമങ്ങളുടെ ഫലമായാണ് 1957 ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിലവില്‍ വന്നത്. 385 റെയ്ഞ്ചുതല ഘടകങ്ങള്‍ ഇപ്പോള്‍ ഇതിനു കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു. മദ്റസാ ക്ലാസുകളിലെ പാദ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും (5, 7, 10 ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളൊഴികെ) പ്രസ്തുത സംഘം നടത്തി വരുന്നു. മുഅല്ലിം ക്ഷേമനിധി, മുഅല്ലിം നിക്ഷേപ പദ്ധതി, മുഅല്ലിം പെന്‍ഷന്‍ പദ്ധതി തുടങ്ങി മദ്റസാദ്ധ്യാപകര്‍ക്ക് പ്രയോജനപ്രദമായ പല പദ്ധതികളും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കി വരുന്നു. പതിനാല് തരം സര്‍വ്വീസ് ആനുകൂല്യങ്ങളും ആറ് തരം ക്ഷേമനിധി ആനുകൂല്യങ്ങളുമാണ് ഈ വിഭാഗത്തില്‍ പെട്ടത്. അല്‍മുഅല്ലിം, സന്തുഷ്ട കുടുംബം, കുരുന്നുകള്‍ എന്നീ പ്രസിദ്ധീകരണങ്ങള്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍റെ കീഴില്‍ എല്ലാ മാസവും പുറത്തിറങ്ങുന്നു. പ്രാപ്തരും പരിശീലനം നേടിയവരുമായ മുഅല്ലിം സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ മുഅല്ലിം ട്രൈനിംഗ് സെന്‍ററും , മുസ്‍ലിം വിദ്യാര്‍ത്ഥിനികള്‍ക്ക് പരിപൂര്‍ണ്ണ ചിട്ടയോടെ മത ഭൗതിക വിദ്യാഭ്യാസം നല്‍കുന്നതിന് വനിതാ ശരീഅത്ത് കോളേജും കൗണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്നു. മഹനീയമായൊരു സമുദായ സേവനമാണ് കേരളത്തിലുടനീളമുള്ള മദ്റസാദ്ധ്യാപകര്‍ നിര്‍വ്വഹിക്കുന്നത്. പ്രാരാബ്ധങ്ങളും.

കടുത്ത ജീവിത സാഹചര്യങ്ങളും കാരണം അവശതയനുഭവിക്കുന്ന അവരുടെ പ്രയാസങ്ങളും പരിദേവനങ്ങളുമൊപ്പാന്‍ വേണ്ടി അവരില്‍ നിന്നും അര്‍ഹരായവര്‍ക്ക് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സേവന ആനുകൂല്യങ്ങള്‍ നല്‍കി വരുന്നു. ഈയിനത്തില്‍ സമുദായ സ്നേഹികളുടെ സാന്പത്തികവും ശാരീരികവുമായുള്ള വിശാല മനസ്കത ഇവിടെ പ്രത്യേകം പ്രസ്താവ്യമാണ്. ഇതിനു പുറമെ റെയ്ഞ്ചുകളില്‍ നടത്തപ്പെടുന്ന മോഡല്‍ ക്ലാസ്, സ്പെഷ്യല്‍ മാതൃകാ ക്ലാസ്, ലിഖിത പരിജ്ഞാന കോഴ്സ്, ഇന്‍സര്‍വ്വീസ് കോഴ്സ് തുടങ്ങിയവക്കും, റെയ്ഞ്ച് ജില്ലാ സംരംഭങ്ങള്‍ക്കും നിശ്ചിത തുക ഗ്രാന്‍റായും അലവന്‍സായും ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നല്‍കുന്നു. വര്‍ഷങ്ങളോളം സേവനനിരതരായ മുഅല്ലിംകള്‍ക്കുള്ള പുരസ്കാരങ്ങള്‍ , സേവനത്തില്‍ നിന്നും വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ തുടങ്ങിയവയും മദ്റസാ അദ്ധ്യാപകന്മാരുടെ ഉന്നമനത്തിനായി സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ സംരംഭങ്ങളില്‍ പെടുന്നു. മദ്റസാ വിദ്യാര്‍ത്ഥികളുടെ നാനോന്മുഖമായ പുരോഗതികള്‍ക്കു വേണ്ടി രൂപീകൃതമായ സമസ്ത കേരള സുന്നി ബാല വേദിക്ക് രൂപം നല്‍കിയതും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതും കൗണ്‍സില്‍ ആണ്.

(3). സമസ്ത കേരള ജംഇയ്യത്തുല്‍ മുഫത്തിശീന്‍

സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ ജീവനാഡികളാണ് മുഫത്തിശുമാര്‍. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലുമായി അങ്ങോളമിങ്ങോളമുള്ള മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന വിദ്യാഭ്യാസ ബോര്‍ഡിനെ കൂടുതല്‍ ജീവസുറ്റതാക്കാന്‍ മുഫത്തിശുമാരുടെ സാന്നിധ്യം കൂടിയേ തീരൂ. അംഗീകൃത മദ്റസകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ബോര്‍ഡും മദ്റസകളും തമ്മിലുള്ള ആശയവിനിമയം പൂര്‍വ്വോപരി ക്രിയാത്മകമാക്കാന്‍ മുഫത്തിശുമാരെ നിയോഗിക്കാമെന്ന് ധാരണയാകുകയും, അതിന്‍റെ അടിസ്ഥാനത്തില്‍ 1953ല്‍ പയ്യോളി സി.കെ. അബ്ദുല്ല മുസ്‍ലിയാര്‍ ബാഖവിയും, 1956ല്‍ ഹാജി. കെ. അബ്ദുല്ല മുസ്‍ലിയാര്‍ ബാഖവിയും, 1957ല്‍ ആനക്കര കുഞ്ഞഹമദ് മുസ്‍ലിയാരും പ്രഥമ ഘട്ടത്തിലെ മുഫത്തിശുമാരായി നിയുക്തരായി.

ബോര്‍ഡ് നല്‍കുന്ന നിയമ നിര്‍ദ്ദേശങ്ങള്‍ യഥാവിധി മദ്റസകളിലെത്തിക്കുക, മദ്റസകളുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായും നിരീക്ഷിക്കുക, പഠന നിലവാരം ഉറപ്പുവരുത്താന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുക എന്നിങ്ങനെയുള്ള മഹത്തായ ബാധ്യതകളാണ് മുഫത്തിശുമാരില്‍ അര്‍പ്പിതമായിട്ടുള്ളത്. മദ്റസകളുടെ സ്ഥാപിത ലക്ഷ്യങ്ങളെന്തൊക്കെയാണോ അതിനെ ഭംഗിയായി നിര്‍വ്വഹിക്കുകയെന്ന ഉത്തരവാദിത്വം മുഫത്തിശുമാര്‍ നിറവേറ്റുന്നു. ഇതോടൊപ്പം പരിശുദ്ധ ഖുര്‍ആന്‍ പാരായണം മെച്ചപ്പെടുത്താന്‍ വേണ്ടി ഹിസ്ബ് ക്ലാസുകള്‍ നടത്താന്‍ നിയുക്തരായ ഖാരിഉകളും, പ്രചാരകരായ മുബല്ലിഗുമാരും ഇവരിലുള്‍പ്പെടുന്നു. രണ്ട് പ്രാദേശിക മുഫത്തിശുമാര്‍ക്കാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം.

മുഫത്തിശ്, ട്യൂട്ടര്‍ , ഖാരിഅ് , മുബല്ലിഗ് എന്നിങ്ങനെയുള്ളവര്‍ ഉള്‍ക്കൊള്ളുന്ന ഇവര്‍ക്കു വേണ്ടിയും വിവിധയിനത്തിലുള്ള ക്ഷേമനിധികളും പദ്ധതികളും നടപ്പില്‍ വരുത്തുകയും അതെല്ലാം സ്തുത്യര്‍ഹമായ രീതിയില്‍ നടന്നു വരികയും ചെയ്യുന്നു.

(4). സുന്നി യുവജന സംഘം

സമസ്തയുടെ പ്രവര്‍ത്തനങ്ങളെയും സംരംഭങ്ങളെയും ബഹുജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തുന്നതിനും അതിനെ ജനകീയമാക്കുന്നതിനും വേണ്ടി 1954ല്‍ താനൂര്‍ സമ്മേളനത്തില്‍ രൂപീകരിക്കപ്പെട്ട യുവജന കൂട്ടായ്മയാണ് സുന്നി യുവജന സംഘം. തുടക്കത്തില്‍ അതിനെ ഒരു കീഴ്ഘടകമായി നിര്‍ണ്ണയിക്കപ്പെട്ടില്ലായിരുന്നുവെങ്കിലും ഏഴു വര്‍ഷത്തെ അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ഒരു കീഴ്ഘടകമായി അംഗീകാരം നല്‍കുകയുണ്ടായി.

(5). എസ്.കെ.എസ്.എസ്.എഫ്.

നാളെയുടെ മോഹനവാഗ്ദാനങ്ങളും ഭാവിയുടെ നേതാക്കളും ജേതാക്കളുമാണ് വിദ്യാര്‍ത്ഥി സമൂഹം. സമൂഹത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ണ്ണയിക്കാനുള്ളത് നിര്‍ണ്ണായകവും അതിപ്രധാനവുമായ ഭാഗധേയവും ഉത്തരവാദിത്വവുമാണ്. മത ഭൗതിക വിദ്യാഭ്യാസം തുല്യരീതിയില്‍ ആര്‍ജ്ജിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രത്യേകിച്ചും ഈ ദൗത്യം ക്രിയാത്മകമായി നിറവേറ്റാന്‍ കഴിയുന്നത്. അവര്‍ക്ക് സംഘടിതമായ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നതിലൂടെ അവര്‍ ഇഷ്ടപ്പെടുന്ന മേഖലകള്‍ കൂടുതല്‍ വിപുലമാവുമെന്നും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവുമെന്നും മനസ്സിലാക്കിയ സമസ്തയുടെ സമുന്നതരായ നേതാക്കള്‍ 1989 ല്‍ എസ്.കെ.എസ്.എസ്.എഫിന് രൂപീകരണം നല്‍കി.

ഒരു വിദ്യാര്‍ത്ഥി സംഘടനയെന്ന നിലയില്‍ എസ്.കെ.എസ്.എസ്.എഫ് ഇക്കാലയളവില്‍ സ്തുത്യര്‍ഹമായ പല സേവനങ്ങള്‍ക്കും കാര്‍മ്മികത്വം വഹിച്ചിട്ടുണ്ട്. അറബിക് വിദ്യാഭ്യാസ പാഠ്യപദ്ധതിയില്‍ ചില നിക്ഷിപ്ത താല്‍പര്യക്കാരുടെ ജല്‍പ്പനങ്ങളും വക്രീകരിക്കപ്പെട്ട വസ്തുതകളും ഇടം പിടിച്ചപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ ഭാഗത്തു നിന്നുമുണ്ടായി. അഹ്‍ലുസ്സുന്നയുടെ ആശയാദര്‍ശങ്ങള്‍ക്ക് തികച്ചും കടകവിരുദ്ധവും അബദ്ധജടിലവും തെറ്റിദ്ധാരണാജനകവുമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ക്കുമെതിരെയും എസ്.കെ.എസ്.എസ്.എഫ് തുറന്നടിച്ചു.

വിദ്യാഭ്യാസ പരമായ പ്രശ്നങ്ങളാകട്ടെ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രശ്നങ്ങളാകട്ടെ ഏതിലും എസ്.കെ.എസ്.എസ്.എഫ് ക്രിയാത്മകവും സൃഷ്ടിപരവുമായി തന്നെ ഇടപെട്ടുപോന്നു. പ്രകോപനപരവും ഹിംസാത്മകവുമായ പ്രതിഷേധ പരിപാടികളുടെ സ്ഥാനത്ത് സമാധാനപരവും ശാന്തിദായകവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അഭികാമ്യവും കരണീയവുമെന്ന് മനസ്സിലാക്കിയ എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ അതിലൂടെ സാമുദായിക ഭദ്രത ഉറപ്പാക്കി അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടുന്നില്ലെന്ന് തീര്‍ച്ചയാക്കി.

വിദ്യാര്‍ത്ഥി സംഘടന ഇടപെടുന്ന മണ്ഡലങ്ങളും മേഖലകളും ഇന്ന് അനുസരണക്കേടിന്‍റെയും അച്ചടക്കരാഹിത്യത്തിന്‍റെയും അസമാധാനത്തിന്‍റെയും രംഗവേദിയായി മാറിക്കൊണ്ടിരിക്കുന്നുവെന്ന പശ്ചാത്തലത്തില്‍ വ്യത്യസ്തമായൊരു പ്രവര്‍ത്തന മേഖല തെരെഞ്ഞെടുത്ത എസ്.കെ.എസ്.എസ്.എഫ് അതിന്‍റെ പ്രവര്‍ത്തനപഥത്തില്‍ പുതുമയാര്‍ന്ന രജതരേഖകള്‍ തീര്‍ത്തുകൊണ്ടാണ് മുന്നേറുന്നത്. 1998 ല്‍ നീളാനദിക്കരയിലെ വാദീനൂര്‍ ല്‍ നടന്ന ദശവാര്‍ഷിക മഹാ സമ്മേളനം എസ്.കെ.എസ്.എസ്.എഫിന്‍റെ സംഘചരിത്രത്തില്‍ ശ്രദ്ധേയവും വ്യത്യസ്തവുമായ ഒരനുഭവം പകര്‍ന്നു നല്‍കി. സമസ്തയുടെയും അതിന്‍റെ പോഷക സംഘടനകളുടെയും സ്വാധീനവും ആധിപത്യവും അരക്കിട്ടുറപ്പിക്കുന്ന വിധമുള്ളതായിരുന്നു ഈ സമ്മേളനമെന്നത് നിസ്കര്‍ക്കതമായ ഒരു വസ്തുത തന്നെയാണ്. സത്യധാര ദ്വൈവാരികയാണ് സംഘത്തിന്‍റെ മുഖപത്രം.

മദ്റസകള്‍

മദ്റസാ പ്രസ്ഥാനം

മുസ്‍ലിം കേരളം മതവിദ്യാഭ്യാസ രംഗത്ത് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന ഉന്നത നിലവാരം പുലര്‍ത്തുന്നുവെങ്കില്‍ അന്യദൃശ്യമായ ആ മികവിനു പിന്നിലെ സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ പങ്ക് അനിഷേധ്യവും സുവ്യക്തവുമാണ്. തീര്‍ത്തും വ്യവസ്ഥാപിതവും ശാസ്ത്രീയവും സൃഷ്ടിപരവുമായ ഒരു രീതിശാസ്ത്രവും ചട്ടക്കൂടും മതവിദ്യാഭ്യാസ സന്പ്രദായത്തിന് ആവിഷ്കരിച്ച സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അവ നടപ്പിലാക്കുന്നതിലും നിഷ്കര്‍ഷയും കണിശതയും പ്രകടിപ്പിച്ചതോടെ വൈജ്ഞാനിക മേഖലയില്‍ അന്യപ്രദേശങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം കുതിച്ചു. 1945 ല്‍ കാര്യവട്ടത്ത് ചേര്‍ന്ന സമസ്തയുടെ പതിനാറാം സമ്മേളനത്തില്‍ മദ്റസ സന്പ്രദായത്തെ കുറിച്ച് നടന്ന ചര്‍ച്ചകളാണ് സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ രൂപീകരണത്തിന്‍റെ പ്രാരംഭദശ . എന്നാല്‍ 1651 ല്‍ വടകരയില്‍ നടന്ന പത്തൊന്പതാം സമ്മേളനത്തിലാണ് പ്രസ്തുത ലക്ഷ്യം സാര്‍ത്ഥകമായത്. മൌലാനാ പറവണ്ണ മുഹ്‍യദ്ദീന്‍കുട്ടി മുസ്‍ലിയാര്‍ പ്രസിഡന്‍റും കെ.പി. ഉസ്മാന്‍ സാഹിബ് സെക്രട്ടറിയുമായി 33 അംഗങ്ങളടങ്ങിയ ബോര്‍ഡ് നിലവില്‍ വന്നു. മതവിദ്യാഭ്യാസം കലാലയങ്ങളില്‍ നിയമം മൂലം നിരോധിക്കപ്പെട്ട ഒരു നിര്‍ണ്ണായക വേളയിലാണ് ബോര്‍ഡിന്‍റെ രൂപീകരണം. എന്നിരുന്നാലും മദ്റസകള്‍ നാടുനീളെ സ്ഥാപിക്കുക, ഏകീകൃത പാഠ്യപദ്ധതി അവയിലൊക്കെയും നടപ്പിലാക്കുക തുടങ്ങിയ ശ്രമകരമായ ദൗത്യങ്ങള്‍ നമ്മുടെ നേതാക്കള്‍ ഫലപ്രദമായി തന്നെ ലക്ഷ്യപ്രാപ്തിയിലെത്തിച്ചു.

(1). അഹ്‍ലുസ്സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളും ആചാരാനുഷ്ഠാനങ്ങളും അതിന്‍റെ തനിമയും തന്മയത്വവും ചോര്‍ന്നുപോകാതെ മദ്റസകളിലൂടെ പകര്‍ന്നു നല്‍കുക. (2). എല്ലാ മതകലാലയങ്ങളെയും പരസ്പരബന്ധിതമായ രീതിയില്‍ സംഘടിപ്പിക്കുക. (3). ആവശ്യമായ പാഠ്യപദ്ധതിയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അവര്‍ക്ക് നല്‍കുക. (4). അവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പ്രവര്‍ത്തനത്തിനനുസൃതമായി അംഗീകാരപത്രം നല്‍കുക. എന്നിങ്ങനെയുള്ള നിരവധി ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതിനകം വിജയപ്രദമായി തന്നെ ബോര്‍ഡ് സാക്ഷാത്കരിച്ചു കഴിഞ്ഞു. നൂതനവും നവീനവുമായ നടപടിക്രമങ്ങളിലൂടെ ഭൗതിക വിദ്യാഭ്യാസത്തിന്‍റെ കുത്തൊഴുക്കിലും അതുമായി പൊരുത്തപ്പെട്ടു പോകാവുന്ന വിധത്തില്‍ മദ്റസാ സന്പ്രദായത്തെ പരുവപ്പെടുത്തിയെടുക്കാന്‍ സാധിച്ചെന്നതും ബോര്‍ഡിന്‍റെ ചരിത്രത്തിലെ പൊന്‍തൂവലാണ്.

തദ്ദേശീയമായ പ്രവര്‍്തനങ്ങള്‍ക്കു പുറമെ കേരളീയര്‍ അധിവസിക്കുന്ന വിദേശരാജ്യങ്ങള്‍ , മഹാരാഷ്ട്ര, കര്‍ണ്ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, ലക്ഷദ്വീപ് സമൂഹങ്ങള്‍ , അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലും ബോര്‍ഡിന്‍റെ അംഗീകാരത്തിനു കീഴില്‍ മദ്റസകള്‍ പ്രവര്‍ത്തിച്ചു വരുന്നു. 8919 മദ്റസകള്‍ ഇപ്പോള്‍ ബോര്‍ഡിന്‍റെ നിര്‍ദ്ദേശോപദേശത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതു തന്നെ അത് ചെലുത്തിയ സ്വാധീനത്തിന്‍റെ അളവായി കണക്കാക്കാം.

പരീക്ഷാ രംഗത്തും ബോര്‍ഡ് വ്യത്യസ്തവും ഭിന്നവുമായൊരു ചുവടുവെപ്പാണ് നടത്തിയത്. 5, 7, 10 ക്ലാസ്സുകള്‍ക്കായി കേന്ദ്രീകൃതമായ ചോദ്യാവലിയും മൂല്യനിര്‍ണ്ണയ രീതിയുമാണ് ഇപ്പോള്‍ തുടര്‍ന്നുപോരുന്നത്. വസ്തുതാപരവും കാര്യക്ഷമവുമായ രീതിയിലുള്ള ഈ സന്പ്രദായം അധിക്ഷേപങ്ങള്‍ക്കോ ആക്ഷേപങ്ങള്‍ക്കോ ഇടനല്‍കാതെ സ്തുത്യര്‍ഹമായ രീതിയില്‍ നടന്നുവരുന്നു. പൊതുപരീക്ഷയില്‍ ഉന്നത വിജയം കരഗതമാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമെന്നോണം അവാര്‍ഡുകള്‍ ബോര്‍ഡ് നല്‍കിവരുന്നു. പരീക്ഷാ നടത്തിപ്പും മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവുമെല്ലാം തികച്ചും സമയനിഷ്ഠവും സുതാര്യവും കര്‍ക്കശവുമാക്കി നടപ്പാക്കുന്നതിലൂടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു വരെ മാതൃകയാവാന്‍ ബോര്‍ഡിനു കഴിഞ്ഞിട്ടുണ്ട്.

മത വിദ്യാഭ്യാസത്തിനു പുറമെ ലൗകിക വിദ്യാഭ്യാസ മേഖലയിലും ബോര്‍ഡ് അതിന്‍റെ സാന്നിധ്യം ഉറപ്പു വരുത്തിയിട്ടുണ്ട്. മത ഭൗതിക മേഖലകള്‍ക്കിടയിലെ സമസന്തുലിതാവസ്ഥ നിലനിര്‍ത്തിക്കൊണ്ടാണ് ഈ നേട്ടം കൈവരിച്ചതെന്ന് പ്രത്യേകം എടുത്തുപറയേണ്ടതാണ്. മലപ്പുറം ജില്ലയിലെ വെളിമുക്കില്‍ പ്രവര്‍ത്തിക്കുന്ന ക്രസന്‍റ് ബോര്‍ഡിന്‍റെ മദ്റസ ഇതിന്നുദാഹരണമാണ്. മദ്റസക്കു പുറമെ ഹയര്‍സെക്കന്‍ററി സ്കൂളുകളും ഇംഗ്ലീഷ് മീഡിയം സ്കൂളുകളും ഇവിടെ പ്രവര്‍ത്തിക്കുന്നു. വരക്കല്‍ ക്രസന്‍റ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ , പെരിന്തല്‍മണ്ണ എം.ഇ.എ. എഞ്ചിനീയറിംഗ് കോളെജ് എന്നിവയും ബോര്‍ഡിന്‍റെ കീഴില്‍ നടത്തപ്പെടുന്ന ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

പ്രവര്‍ത്തന വീഥിയില്‍ അരനൂറ്റാണ്ട് പിന്നിട്ട ബോര്‍ഡ് അതിന്‍റെ സ്തുത്യര്‍ഹമായ സന്നദ്ധ സേവനങ്ങള്‍ കൊണ്ടും കര്‍മ്മനിരതമായ വൈജ്ഞാനിക സപര്യകൊണ്ടും മുസ്‍ലിം കൈരളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു.

ഉമറലി ശിഹാബ് തങ്ങള്‍ ആര്‍ജവത്തോടെ സമുദായത്തെ നയിച്ച വ്യക്തി : മലപ്പുറം

മലപ്പുറം : പ്രതിസന്ധികള്‍ക്കിടയിലും ആര്‍ജ്ജവത്തോടെ സമുദായത്തെ നയിച്ച വ്യക്തിത്വമായിരുന്നു പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ഉമറലി ശിഹാബ്തങ്ങള്‍ ജീവിതവും ദര്‍ശനവും' എന്ന സെമിനാറില്‍ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുല്‍ഹമീദ് ഫൈസി അന്പലക്കടവ് ഉദ്ഘാടനം ചെയ്തു. ബഷീര്‍ പനങ്ങാങ്ങര അദ്ധ്യക്ഷത വഹിച്ചു. സി.പി. സെയ്തലവി മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി, ഒ.എം.എസ്. തങ്ങള്‍ , സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, അലിമുസ്‍ലിയാര്‍ കട്ടുപ്പാറ, അബ്ദുറസാഖ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ്. സൈറ്റ്






















വാര്‍ത്തകള്‍

31/12/2009

SKSSF ത്വലബാ മീറ്റ് മട്ടന്നൂരില്‍

28/12/2009

എസ്. വൈ. എസ് ഓഫീസ് ഉദ്ഘാടനം ചെയ്തു

online classroom

23/12/2009

മമ്പുറത്ത് മൗലീദില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ തിരക്ക്

17/12/2009

Online Class room

15/12/2009

SKSSF നാഷണല്‍ കാന്പസ് കാളിന് പ്രഢോജ്ജ്വല പരിസമാപ്തി

കോടതിയുടെ സംഘ്പരിവാര്‍ ഭാക്ഷ്യം അനുചിതം - SKSSF

ത്വലബാ മീറ്റിന് സ്വാഗതസംഘമായി

ഓണ്‍ലൈന്‍ ക്ലാസ് റൂമില്‍ മുഹമ്മദ് ടി.എഛ്. ദാരിമി ക്ലാസെടുക്കുന്നു

10/12/2009

ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണം - സാദിഖലി ശിഹാബ്തങ്ങള്‍

07/12/2009

അബ്ദുറഹ്‍മാന്‍ ഹാജിക്ക് യാത്രയയപ്പ് നല്‍കി

06/12/2009

ജെ.ഐ.സി. സായാഹ്ന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വിഹിച്ചു

അസ്അദിയ്യ കോളെജില്‍ ഹിസ്ബ് ക്ലാസ് ആരംഭിച്ചു

05/12/2009

SKSSF campus call update

മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ

04/12/2009

കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിനു പുതിയ ഭാരവാഹികള്‍

03/12/2009

ജെ.ഐ.സി. സായാഹ്ന സംഗമം : ജിദ്ദ

27/11/2009

കേരളീയം പുരസ്കാരം കടമേരി റഹ്‍മാനിയ്യ അറബിക് കോളെജ് വിദ്യാര്‍ത്ഥി അബ്ദുസ്സലാമിന്

ജെ.ഐ.സി. ഉലമാ ജല്‍സ

25/11/2009

KIC Eid programme

24/11/2009

SKSSF ബലിപെരുന്നാള്‍ ആശംസകള്‍

20/11/2009

ലൗ ജിഹാദ് SKSSF സെമിനാര്‍

SYS ആദര്‍ശ സമ്മേളനം തിരുവനന്തപുരം

തിരുവനന്തപുരം ജില്ല ഏകദിന ഉലമാ കോണ്‍ഫറന്‍സ്

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹസാവിയ ബ്രാഞ്ച് പുതിയ ഭാരവാഹികള്‍

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് പുതിയ ഭാരവാഹികള്‍

19/11/2009

ഫണ്ട് ഉദ്ഘാടനംചെയ്തു

18/11/2009

RAKSHA VALAYAM

മജ്‍ലിസ് ഇന്‍തിസ്വാബ് സ്വാഗതസംഘം

13/11/2009

മജ്‍ലിസ് ഇന്‍ത്വിസാബ് സ്വാഗതസംഘം രൂപീകരണ യോഗം

ജാമിഅ മില്ലിയ്യയിലെ ഉര്‍ദു കറസ്പോണ്ടന്‍റ് കോഴ്സിന് അപേക്ഷിക്കാം

SKSSF National Campus Call, പ്രചരണോദ്ഘാടനം

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സിറ്റി ബ്രാഞ്ച് കമ്മിറ്റി

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ blog

ആലക്കോട് പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫ്. നിശാകാന്പ്

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഫര്‍വാനിയ ബ്രാഞ്ച് പുതിയ ഭാരവാഹികളെ തെരഞ്ഞുടുത്തു

ദാറുല്‍ഹുദയുടെ ലക്ഷ്യം സാക്ഷാല്‍ക്കരിച്ചു - പ്രൊഫ. ഇസ്‍ഹാഖ് ബാഖവി

11/11/2009

Hidaya Islamic Graduates meet - UAE

10/11/2009

എസ്.കെ.എസ്.എസ്.എഫ്. വയനാട് ജില്ലാ കാമ്പസ്‌കോള്‍

Rahmatulla qasimi ustad visits UAE

Reception for Munawwirali Tangal & Rahmatulla Qasimi Ustad (today)

08/11/2009

SKSSF national campus call

06/11/2009

എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ കാന്പസ് കോള്‍

കലണ്ടര്‍ പ്രകാശനം ചെയ്തു

മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ

എസ്‌.വൈ.എസ്‌. കണ്‍വെന്‍ഷന്‍

ലൗ ജിഹാദ് : ആരോപണം ദുരുദ്ദേശപരം - കുവൈത്ത് റൈഞ്ച്

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് - പുതിയ ഭാരവാഹികള്‍

എം.ഐ.സി. യതീംഖാന സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

അന്ത:ഛിദ്രതകളകറ്റാന്‍ ഇടപെടലുകള്‍ ഉണ്ടാകണം - ഒ.കെ.എം. മൗലവി

വിജ്ഞാന പരീക്ഷ സംഘടിപ്പിച്ചു - കുവൈത്ത് സിറ്റി

04/11/2009

മജ്‍ലിസ് ഇന്‍തിസ്വാബ്

03/11/2009

SKSSF national campus call

SKSSF state

02/11/2009

skssf state

30/10/2009

ലൗ ജിഹാദിന്‍റെ ഇസ്‍ലാമിക മാനം ഇന്ന് രാത്രി ജീവന്‍ ടിവിയില്‍ (ഖാഫില പ്രോഗ്രാമില്‍ )

29/10/2009

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹജ്ജ് ക്യാന്പ് സംഘടിപ്പിക്കുന്നു

സ്നേഹവും സമര്‍പ്പണവും പരസ്പര പൂരകങ്ങളാകണം : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍

മയ്യിത്ത് നിസ്കരിക്കുക

യു.പി.എസ്‌.എ പരീക്ഷാപരിശീലനം

27/10/2009

തിന്മക്കെതിരെ യുവാക്കള്‍ പ്രതികരിക്കണം- റഹ്‌മത്തുള്ള ഖാസിമി

ഭാരവാഹികളെ തിരഞ്ഞെടുത്തു

ലേണിങ്‌ സ്‌കൂള്‍ തുടങ്ങി

26/10/2009

നമ്മുടെ ചാനല്‍ ദര്‍ശന ഉടന്‍ സംപ്രേക്ഷണം തുടങ്ങും

24/10/2009

ജില്ലാ കൗണ്‍സില്‍ മീറ്റ്‌

ഖാസി ബൈഅത്ത്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

'സഹചാരി' വിവാഹ ധനസഹായം

23/10/2009

ബൈതുല്‍ മുഖദ്ദസിന്‍റെ പരിസര ഖനനത്തിന്നെതിരെ മുസ്‍ലിം ലോകം ഒന്നിച്ച് ശബ്ദമുയര്‍ത്തണം - റഹ്‍മാനീസ് അസോസിയേഷന്‍

ഇമാം ശാഫി ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ ശിലയിട്ടു

21/10/2009

ചങ്ങലയിലെ സഖാഫിക്കണ്ണി - റിയാസ് ടി. അലി

ഹജ്ജ്‌ ക്ലാസ്‌ നടത്തി

എസ്‌.എം.എഫ്‌ ജില്ലാകമ്മിറ്റി യോഗം

യാത്രയയപ്പ്‌ നല്‍കി

18/10/2009

അറബിക്‌ കോളേജ്‌ ജനറല്‍ബോഡി യോഗം

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം ചെയ്തു.

17/10/2009

ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി: ഹൈദരലി ശിഹാബ്‌തങ്ങള്‍ ചാന്‍സലര്‍

15/10/2009

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍

റഹ് മാനീസ്‌ അസോസിയേഷന്‍ അറിയിപ്പ്

വീട് നിര്‍മ്മാണം രണ്ടാം ഗഡു നല്‍കി

കറാമയില്‍ ദുബൈ സുന്നി സെന്‍റര്‍ ബ്രാഞ്ച്

മതപ്രബോധന രംഗത്ത് മഖ്യപങ്ക് മദ്റസ അധ്യാപകര്‍ക്ക് : ചെറുശ്ശേരി

സുന്നി കൗണ്‍സില്‍ മെന്പര്‍ഷിപ്പ് കാന്പയിന്‍

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം

14/10/2009

ദുബൈ എസ്.കെ.എസ്.എസ്.എഫ്. തൃശൂര്‍ ജില്ല മീറ്റിംഗ്

ഓണ്‍ലൈന്‍ ക്ലാസ്

കുളിര്‍മ കുടുംബ വേദി കുടുംബ സംഗമം

13/10/2009

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ , കുടുംബ സംഗമം

ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം 16/10/2009 വെള്ളിയാഴ്ച

12/10/2009

റഹ്‍മാനീസ് ജനറല്‍ബോഡി മീറ്റിംഗ് 16/10/2009 വെള്ളിയാഴ്ച

11/10/2009

മഖ്ദൂമിയ്യ ഇസ്‍ലാമിക് കോംപ്ലക്സ് (എം.ഐ.സി.) യതീംഖാന സില്‍വര്‍ ജൂബിലി നിറവില്‍

08/10/2009

ജാമിഅഃ അസ്അദിയ്യഃ ക്ലാസ് ഉദ്ഘാടനം ചെയ്തു

ഫാമിലി ക്ലാസ്

07/10/2009

സി.എം. ഉറൂസും സ്വലാത്ത്‌ വാര്‍ഷികവും സമാപിച്ചു

06/10/2009

സൗദി ഹൈല്‍ ഹജ്ജ് രജിസ്ട്രേഷന്‍ ഉദ്ഘാടനം

05/10/2009

SKSSF 2010 Calender

04/10/2009

എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് തിരുവനന്തപുരം

ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോവുക : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍

സമസ്ത പൊതുപരീക്ഷയില്‍ ദുബൈ സുന്നി സെന്‍റര്‍ ഹമരിയ്യ മദ്റസയില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍

ശിഹാബ്‌തങ്ങള്‍ സ്‌മാരക സൗധം: ഫണ്ട്‌ ഉദ്‌ഘാടനം ചെയ്‌തു

സത്യധാര കഴിഞ്ഞ ലക്കം

03/10/2009

അസ്അദിയ്യ കോളേജ് ഇന്ന് തുറക്കും

ഹജ്ജ്‌ പഠന ക്ലാസ്‌ ഇന്ന്‌ (03-10-2009)

02/10/2009

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മജ്‌ലിസ്‌ ഇന്‍ത്വിസാബ്‌ യു.എ.ഇ. തല കണ്‍വെന്‍ഷന്‍ ഇന്ന്‌ (02/10/2009)

30/09/2009

ഖുര്‍ആന്‍ പ്രഭാഷണ ക്ലാസ് നാളെ (01/10/2009 വ്യാഴാഴ്ച ) തുടങ്ങും : ദുബൈ

29/09/2009

ദുബൈ സുന്നി സെന്‍റര്‍ ഡോക്യുമെന്‍ററി ഖാഫിലയില്‍

സംഘടനാ ഡയറി

ശിഹാബ് തങ്ങള്‍ : വംശാവലി

ദുബൈ സുന്നി സെന്‍റര്‍ മദ്റസകള്‍ സെപ്തംബര്‍ 30 ബുധനാഴ്ച തുറക്കും

27/09/2009

ജാമിഅഃ അസ്അദിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് 2010 കലണ്ടര്‍ പ്രകാശനം ചെയ്തു : പാപ്പിനിശ്ശേരി വെസ്റ്റ്

ജാമിഅഃ ഇസ്‍ലാമിയ്യഃ മഞ്ചേരി ദറസ് ഉദ്ഘാടനം

കരുവാരക്കുണ്ട് ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി പെരുന്നാള്‍ സംഗമം സംഘടിപ്പിച്ചു

26/09/2009

SKSSF Trend News

ഖാസിമിയുടെ റംസാന്‍ പ്രഭാഷണ സി.ഡി. പുറത്തിറങ്ങി

24/09/2009

ദുബൈ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തക സംഗമവും കെ.എന്‍ . എസ്. മൗലവിക്ക് യാത്രയയപ്പും

മയ്യിത്ത് നിസ്കരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു

23/09/2009

ഉന്നത വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ് : അബുദാബി

സമസ്ത പൊതുപരീക്ഷയില്‍ ദുബൈ സുന്നിസെന്‍റര്‍ മദ്റസയില്‍ നിന്നും മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍

കെ.എന്‍ . എസ്. മൗലവിയുടെ കഥാപ്രസംഗം ഈദാഘോഷത്തിന് ഹരം പകര്‍ന്നു. : ദുബൈ

22/09/2009

റിലീഫ്‌വിതരണം : മലപ്പുറം

21/09/2009

അള്ളാഹുവിന്‌ നന്ദി ചെയ്യുന്നതാവണം പെരുന്നാള്‍ ആഘോഷം -കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍

20/09/2009

എസ്.കെ.എസ്.എസ്.എഫ്. ഈദ് സന്ധ്യ : ദുബൈ

ഈദ് മുബാറക് . . .

ഈദ് മുബാറക് . . .

റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും സംഘടിപ്പിച്ചു

ചെറിയപെരുന്നാള്‍ ആശംസകള്‍

19/09/2009

എസ്.കെ.എസ്.എസ്.എഫ്. സ്റ്റഡി ടൂര്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.

ഈദ് സംഗമവും കഥാപ്രസംഗവും ദുബൈ കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍

മാസപ്പിറവി അറിയിക്കണം

മദ്രസ്സകള്‍ക്കെതിരെയുള്ള കൈയേറ്റം വര്‍ധിക്കുന്നു - ഖാസിമി

ഇഫ്‌താര്‍ സംഗമവും റിലീഫ്‌ വിതരണവും : മലപ്പുറം

18/09/2009

വാരാമ്പറ്റ സഅദ കോളേജ്‌ ശംസുല്‍ ഉലമ അക്കാദമി ഏറ്റെടുത്തു : വയനാട്

17/09/2009

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഇഫ്താര്‍ സംഘടിപ്പിച്ചു

തസ്കിയത്ത് ക്യാന്പും ഇഫ്താര്‍ സംഗമവും നടത്തി

അബ്ദുസ്സമദ് പൂക്കോട്ടൂരിന് സ്വീകരണം നല്‍കി : റിയാദ്

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മേലാറ്റൂര്‍ മേഖലാ ക്യാമ്പ്‌ : മലപ്പുറം

തസ്കിയത്ത് ക്യാന്പ് : ദിബ്ബ - യു.എ.ഇ.

15/09/2009

ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ റമദാന്‍ പ്രഭാഷണം

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ റംസാന്‍സദസ്സ്‌ : മലപ്പുറം

പെരുന്നാള്‍കോടി വിതരണംചെയ്‌തു : മലപ്പുറം

തസ്‌കിയത്ത്‌ ക്യാമ്പ്‌ : മലപ്പുറം

സത്യധാര വരിക്കാരാവുക : ദുബൈ

സത്യധാര പ്രചാരണം ഊര്‍ജ്ജിതമാക്കും : ദുബൈ SKSSF

സത്യധാര പുതിയ മെയില്‍ അഡ്രസ്സ്

14/09/2009

ദുആ സമ്മേളനവും റിലീഫ്‌ വിതരണവും : മലപ്പുറം

13 മഹല്ലുകളുടെ ഖാസിയായി ഹൈദരലി ശിഹാബ്‌തങ്ങള്‍ സ്ഥാനമേറ്റു : മലപ്പുറം

13/09/2009

മതപ്രഭാഷണ- ദുആ സമ്മേളനം സമാപിച്ചു : മലപ്പുറം

സമസ്ത പൊതുപരീക്ഷ : റാങ്കിന്‍റെ തിളക്കവുമായി ദുബൈ അല്‍ഐന്‍ സുന്നീ സെന്‍റര്‍ മദ്റസകള്‍

മജ്‍ലിസ് ലൈലത്തുല്‍ ഖദര്‍ : ദുബൈ - 16/09/2009

റമദാന്‍ പ്രഭാഷണം നടന്നു : ജിദ്ദ

കരുവാരക്കുണ്ട് ദാറുന്നജാത്ത് ഇഫ്താര്‍ സംഗമവും സ്വീകരണവും സംഘടിപ്പിച്ചു.

ദുബൈ സ്റ്റേറ്റ് കമ്മിറ്റി പ്രവര്‍ത്തക സമിതി യോഗം 14/09/2009

റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ : സര്‍ഗ്ഗലയം

12/09/2009

സക്കാത്ത് പഠന വേദി : ദുബൈ

11/09/2009

റമദാന്‍ പ്രഭാഷണവും ഇഫ്താര്‍ മീറ്റും : റിയാദ്

10/09/2009

സമസ്ത പൊതുപരീക്ഷ റിസള്‍ട്ട്

തസ്‌കിയത്ത്‌ ക്യാമ്പ്‌ : മലപ്പുറം

അബ്ദുസ്സമദ് പൂക്കോട്ടൂരിന് സ്വീകരണം നല്‍കി

09/09/2009

എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ മേഖല തസ്കിയത്ത് കാന്പ്

ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും നാളെ (10/09/2009)

08/09/2009

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കാന്പയിന്‍

ബദര്‍ സന്ദേശവും ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും : കണ്ണൂര്‍

ശിഹാബ്‌തങ്ങള്‍ ഇസ്‌ലാമിക്‌ അക്കാദമിക്ക്‌ തറക്കല്ലിട്ടു : മലപ്പുറം

എല്‍.പി.എസ്‌.എ പരീക്ഷ: മുഴുവന്‍ അപേക്ഷകര്‍ക്കും അവസരം നല്‍കണം - എസ്‌.കെ.എസ്‌.എസ്‌.എഫ്‌

07/09/2009

ബദര്‍ അനുസ്മരണം : ദുബൈ

06/09/2009

റമദാന്‍ പ്രഭാഷണം : ജിദ്ദ

ആരോഗ്യ സെമിനാറും സംശയ നിവാരണവും : ദുബൈ

Domain Registered

ഇഫ്താര്‍ സംഗമവും റഹ്‍മത്തുല്ല ഖാസിമിയുടെ റമദാന്‍ പ്രഭാഷണവും : ദോഹ - ഖത്തര്‍

05/09/2009

ഖുര്‍ആന്‍ മനുഷ്യകുലത്തിന്‍റെ ഏക അവലംബം : റഹ്‍മത്തുല്ല ഖാസിമി : ദുബൈ

ഈജിപ്ഷ്യന്‍ പണ്ഡിതര്‍ പാണക്കാട്ട്

സത്യധാര ശിഹാബ് തങ്ങള്‍ അനുസ്മരണ പതിപ്പ് പുറത്തിറങ്ങി.

മതപ്രഭാഷണവും കൂട്ടുപ്രാര്‍ത്ഥനയും : കണ്ണൂര്‍

മഞ്ചേരി ജാമിഅ ഇസ്‍ലാമിയ്യയില്‍ മാതൃകാ ദര്‍സ് ആരംഭിക്കും : മലപ്പുറം

മജ്ല്സ് ഇന്‍തിസ്വാബ്

03/09/2009

ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ പ്രസംഗം യു.എ.ഇ

റഹ്‍മത്തുള്ള ഖാസിമി റമസാന്‍ പ്രഭാഷണം നാളെ (04/09/2009 വെള്ളി) : ദുബൈ

സമസ്ത കേരള സുന്നി ജമാഅത്ത് ബഹറൈന്‍ കമ്മിറ്റി റംസാന്‍ കാന്പയിന്‍ sep 4, 5 : ബഹറൈന്‍

അറിയിപ്പ് : ഖാഫില

ഡോ. ബഹാഉദ്ദീന്‍ നദ്‍വിയുടെ റംസാന്‍ പ്രഭാഷണം ഇന്ന് (03/09/2009) : അലൈന്‍

മച്ചംപാടി ശംസുല്‍ഉലമാ ഇസ്‍ലാമിക് സെന്‍റര്‍ റംസാന്‍ റിലീഫ് ശ്രദ്ധേയമായി : മഞ്ചേശ്വരം

01/09/2009

തസ്കിയ്യത്ത് കാന്പ് : കുവൈത്ത്

സക്കാത്ത്‌ ബോധവത്‌കരണ സദസ്സ്‌ : മലപ്പുറം

31/08/2009

സഹചാരി റിലീഫ് സെല്‍ - അപേക്ഷാ ഫോറം

റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന്‍റെ റമളാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി

30/08/2009

ടെലിവിഷനിലെ റംസാന്‍ രാവുകള്‍ : അമീന്‍ പുറത്തീല്‍

29/08/2009

ധര്‍മ്മപ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് : ഫൈസല്‍ നിയാസ് ഹുദവി (സെക്രട്ടറി, എസ്.കെ.എസ്.എസ്.എഫ്. - യു.എ.ഇ)

28/08/2009

ബഹു അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സാഹിബിന് സ്വീകരണം നല്‍കി : റിയാദ്

27/08/2009

ദാറുല്‍ ഹുദാ ഇസ്‍‍ലാമിക് അക്കാദമി വെബ്സൈറ്റ്

ഡോ. ബഹാഉദ്ദീന്‍ നദ്‍വി പ്രസംഗിക്കുന്നു. : അബൂദാബി

അരിവിതരണം ചെയ്‌തു : മലപ്പുറം

26/08/2009

ദാറുല്‍ ഹുദാ 2008 -2009 വര്‍ഷത്തെ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

കരുവാരക്കുണ്ട് ദാറുന്നജാത്തിലെ അന്തേവാസികള്‍ക്ക് പെരുന്നാള്‍ പുടവ : ജിദ്ദ

റംസാന്‍ പ്രഭാഷണത്തിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി : മലപ്പുറം

റമളാന്‍ ക്വിസ് : ദുബൈ

ശിഹാബ്‌തങ്ങള്‍ സ്‌മാരക ഇസ്‌ലാമിക്‌ സെന്റര്‍ തുടങ്ങി

25/08/2009

എസ്.കെ.എസ്.എസ്.എഫ് ഫണ്ട് ശേഖരണം 28ന്

ശിഹാബ് തങ്ങള്‍ : നിലവിളികളിലേക്ക് തുറന്നു പിടിച്ച ആര്‍ദ്രത

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണവും ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസും സംഘടിപ്പിച്ചു

റിയാദ് ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ നോന്പ് തുറയും റമളാന്‍ പ്രഭാഷണവും

വിവാഹമോചനം കൂടുതല്‍ സ്വവര്‍ഗരതി നിയമമാക്കിയ രാജ്യങ്ങളില്‍ -റഹ്‌മത്തുല്ലാ ഖാസിമി

24/08/2009

ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ പരീക്ഷാ ഫലം അബ്ദുല്‍ വാഹിദ് നാലാങ്കേരിക്ക് ഒന്നാം റാങ്ക്

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ കാന്പയിന്‍ തുടങ്ങി : uae

റമദാന്‍ കാന്പയിന്‍ : കുവൈത്ത് സിറ്റി

20/08/2009

സയ്യിദ് ഹാശിം തങ്ങള്‍ അന്തരിച്ചു.

മദ്രസ കെട്ടിടത്തിന്‌ കുറ്റിയടിച്ചു : പുന്നാട്‌

ഖാസി സ്ഥാനം ഇന്ന്‌ ഏറ്റെടുക്കും (20-08-2009) : മമ്പാട്‌

മാസപ്പിറവി: ഇസ്‌ലാമിക്‌ സെന്ററില്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍

19/08/2009

റഹ്‍മത്തുല്ല ഖാസിമിയുടെ പ്രഭാഷണ പരന്പര പ്രചരണ ജാഥയില്‍ ജാഥാ ക്യാപ്റ്റന്‍ നാസര്‍ ഫൈസി പ്രസംഗിക്കുന്നു.

SKSSF മലപ്പുറം മേഖലാ റാലി

റംസാന്‍ മാസപ്പിറവി അറിയിക്കണം : കോഴിക്കോട്‌

നന്തി ജാമിഅ ദാറുസലാം: ഹൈദരലി ശിഹാബ്‌ തങ്ങള്‍ പ്രസിഡന്റ്‌

പൊന്നാനി മേഖലാകമ്മിറ്റി ഒരുക്കുന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംഗമം നാളെ (20-08-2009)

'റംസാന്‍' ആത്മീയതയ്‌ക്ക്‌ മുതല്‍കൂട്ടാക്കണം- പാണക്കാട്‌ ഹമീദലി ശിഹാബ്‌തങ്ങള്‍ : മമ്പാട്‌

18/08/2009

UAE. SKSSF റമദാന്‍ കാന്പയിന്‍ ഉദ്ഘാടനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും 19/08/2009 ബുധനാഴ്ച

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ ക്യാന്പ് സംഘടിപ്പിച്ചു

ശിഹാബ് തങ്ങളുടെ അവസാനപരിപാടി കടമേരിയില്‍

ഖാസിസ്ഥാനം: സമസ്‌ത മുശാവറയുടെ ആവശ്യം അംഗീകരിച്ചു : മലപ്പുറം

17/08/2009

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ കുടുംബ സംഗമം ശ്രദ്ധേയമായി : ജിദ്ദ

16/08/2009

സമസ്തക്ക് വേണ്ടി സമഗ്രമായ ഇസ്‍ലാമിക വെബ്സൈറ്റ് നിര്‍മ്മിക്കുന്നു. : ദുബായ്

റഹ്‍മത്തുല്ല ഖാസിമി - ചെന്നൈ പ്രോഗ്രാം

മദ്റസ 18ന് അടക്കുന്നു : തേഞ്ഞിപ്പലം

14/08/2009

യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ്‌ പാണക്കാട്ടെത്തി : മലപ്പുറം:

13/08/2009

മസ്‌ജിദുകള്‍ നന്മയുടെ സിരാകേന്ദ്രങ്ങള്‍- ഹൈദരലി ശിഹാബ്‌ തങ്ങള്‍ : പാണ്ടിക്കാട്‌

12/08/2009

ശിഹാബ്‌ തങ്ങള്‍ അനുപമ വ്യക്തിത്വത്തിന്‍റെ ഉടമ : എസ്‌.കെ.എസ്‌.എസ്‌.എഫ് : കാസര്‍കോട്‌

അനുസ്മരണവും പ്രാര്ത്ഥനാസദസ്സും സംഘടിപ്പിച്ചു : കരുവാരക്കുണ്ട്‌

11/08/2009

ശിഹാബ് തങ്ങള്‍ സമൂഹത്തിന്‍റെ വഴികാട്ടി: അബൂദാബി സുന്നി സെന്‍റര്‍ : അബൂദാബി

'നിസ്കാരം ഒരു പ്രായോഗിക പഠനം' സി ഡി പ്രകാശനം ചെയ്തു : അബൂദാബി

ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ കുടുംബ സംഗമം സംഘടിപ്പിക്കുന്നു. : ജിദ്ദ

'വിദ്യാഭ്യാസ കേരളത്തിന് തീരാ നഷ്ടം' - ദാറുന്നജാത്ത് ജിദ്ദാ കമ്മിറ്റി : ജിദ്ദ

അടഞ്ഞുപോയത് സാന്ത്വനത്തിന്റെ സ്‌നേഹകവാടം - ജിദ്ദ ഇസ്‌ലാമിക് സെന്റര്‍ : ജിദ്ദ

ശിഹാബ്‌തങ്ങള്‍ ഒളിമങ്ങാത്ത ചന്ദ്രിക- സമദാനി : തിരൂര്‍

10/08/2009

ദുബായ് ഹോളി ഖുര്‍ആന്‍ പ്രഭാഷണം : റഹ്‍മത്തുല്ല ഖാസിമി മുത്തേടം പങ്കെടുക്കും : ദുബായ്

സ്നേഹ ജാലകം SKSBV

ശിഹാബ്‌ തങ്ങള്‍ മഹദ്‌വ്യക്തി - റഹ്‌മത്തുല്ല ഖാസിമി : പൂനൂര്‍

റഹ്‍മത്തുല്ല ഖാസിമി പ്രഭാഷണം : ചെന്നൈ

ശിഹാബ് തങ്ങള് അനുസ്മരണവും പ്രാര്ത്ഥനാ സദസ്സും നടത്തി : എടവണ്ണപ്പാറ:

09/08/2009

വേനല്‍ സംഗമം നടന്നു : അബൂദാബി

ശിഹാബ്‌ തങ്ങള്‍ സ്‌മാരകം: സബ്‌ കമ്മിറ്റി രൂപവത്‌കരിച്ചു - മലപ്പുറം

തങ്ങളുടെ വിയോഗം തീരാ നഷ്ടം : SYS റിയാദ്

റിലീഫ് പ്രവര്ത്തനങ്ങള് സക്രിയമാക്കും - സമസ്ത : മലപ്പുറം

ശിഹാബ് തങ്ങള് മഹനീയ നേതാവ്: റഹ്മത്തുല്ല ഖാസിമി : പേരാമ്പ്ര

കെ.കെ. അബ്ദുല്ലമുസ്ലിയാര് അനുസ്മരണം : കരുവാരക്കുണ്ട്‌

07/08/2009

ശിഹാബ്‌തങ്ങള്‍ക്കുവേണ്ടി പള്ളികളില്‍ പ്രാര്‍ഥനാ സദസ്സുകള്‍ : മലപ്പുറം

06/08/2009

ഹജ്ജ് ക്യാന്പും പ്രാര്‍ത്ഥനാ മജ്‍ലിസും നടത്തി : വളാഞ്ചേരി

05/08/2009

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ സംഗമവും സംഘടിപ്പിച്ചു : മലപ്പുറം

ശിഹാബ് തങ്ങള്‍ക്ക് സ്മാരകം നിര്‍മ്മിക്കും സമസ്ത : മലപ്പുറം

04/08/2009

മേഖലാ റാലി

ശിഹാബ് തങ്ങള്‍ക്ക് വേണ്ടി ഹറമില്‍ മയ്യിത്ത് നിസ്കാരം നടന്നു : മക്ക

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം : പുലാമന്തോള്‍

03/08/2009

അനുശോചിച്ചു : കുവൈത്ത്

ഇനി... ജനഹൃദയങ്ങളില്

ആത്മീയതയും ഭൗതികതയും സമന്വയിപ്പിച്ച നേതാവ്: കാളമ്പാടി

02/08/2009

പാലക്കാട് ജില്ലാ സുന്നി സെന്‍റര്‍ രൂപീകരിച്ചു : റിയാദ്

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

30/07/2009

ബന്ധപ്പെടേണ്ട അഡ്രസ്സുകള്‍ അയച്ചുതരിക

27/07/2009

മലപ്പുറം ജില്ലയിലെ നിര്‍ധനരായ പത്തോളം ആളൂകള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന്‍റെ ആദ്യഘട്ടം മൂന്ന് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നു : റിയാദ്

ബീമാപ്പള്ളി സഹായ നിധി: റിയാദ് സെന്‍റര്‍ സംഭാവന നല്‍കി

തീവ്രവാദ പ്രവണതകള്‍ ആശങ്കാജനകം എസ്.കെ.എസ്.എസ്.എഫ് : ദുബൈ

23/07/2009

റമളാന്‍ കാന്പയിന്‍

അന്‍വാര്‍ മദ്ഹ് ഗാനങ്ങള്‍ പുറത്തിറങ്ങി

22/07/2009

മുഹമ്മദ് ഫൈസിയുടെ കുടുംബത്തിനുള്ള വീട് നിര്‍മ്മാണം പുരോഗമിക്കുന്നു. : ദുബായ്

20/07/2009

വേനല്‍ സംഗമം 2009 പ്രോഗ്രാം നോട്ടീസ് : അബൂദാബി

ഉമറലി ശിഹാബ് തങ്ങള്‍ ആര്‍ജവത്തോടെ സമുദായത്തെ നയിച്ച വ്യക്തി : മലപ്പുറം

19/07/2009

ഖത്തര്‍ കേരളാ ഇസ്‍ലാമിക് സെന്‍റര്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു : ദോഹ

മിഅ്റാജ് പ്രോഗ്രാം സംഘടിപ്പിച്ചു : ബദാസായ്ദ്

യാത്രയയപ്പ് നല്‍കി : റിയാദ്

വേനല്‍ സംഗമം - 2009 : അബൂദാബി

നമ്മുടെ യാഹൂ ഗ്രൂപ്പ്

പന്ത്രണ്ട് മദ്റസകള്‍ക്ക് അംഗീകാരം നല്‍കി : കോഴിക്കോട്

പൂക്കോട്ടൂര്‍ ഹജ്ജ് പഠന ക്യാന്പ് സമാപിച്ചു : പൂക്കോട്ടൂര്‍

സ്വവര്‍ഗരതി നിയമമാക്കരുത് : പൊന്നാനി

സുഹൃത്തുക്കളുടെ ഇ-മെയില്‍ അയച്ചു തരിക

നവോല്‍കര്‍ഷം 2009 : റിയാദ്

എസ്.കെ.എസ്.എസ്.എഫ്. യാഹൂ ഗ്രൂപ്പ്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ

കടലാക്രമണ പ്രദേശങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ത്ഥന നടത്തി : എരമംഗലം

സര്‍ക്കാര്‍ ചെലവില്‍ നടക്കുന്ന മതവിരുദ്ധ പ്രവര്‍ത്തനങ്ങളെ യോജിച്ച് ചെറുക്കണം : റിയാദ്

മജ്‍ലിസ് ഇന്‍തിസ്വാബ്

മാനു മുസ്‍ലിയാര്‍ അനുസ്മരണം : ജിദ്ദ

ലേഖനങ്ങള്‍

സന്താന പരിപാലനം : ഇബ്റാഹീം മൂടാടി

ബറാഅത്ത് രാവ് ജീവിതത്തിന്‍റെ തീര്‍പ്പുവേള : ജമാല്‍ പൊന്നാട്

ബറാഅത്ത് രാവ് - പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന പവിത്രരാവ് : അന്‍വര്‍ ഹുദവി

ഇസ്റാഅ് മിഅ്റാജ്


റജബ്, നിശാ പ്രയാണത്തിന്‍റെ വാര്‍ഷികം


ആത്മ വിചാരണ സി.കെ. അബ്ദുറഹ്‍മാന്‍ ഫൈസി അരിപ്ര


സമകാലിക സമസ്യകളോട് ഫിഖ്ഹ് എങ്ങനെ പ്രതികരിക്കുന്നു : ചെറുശ്ശേരി


ആരാണ് മുജ്തഹിദുകള്‍ : കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍


ഫിഖ്ഹും തസവ്വുഫും : കാളന്പാടി മുഹമ്മദ് മുസ്‍ലിയാര്‍


ശംസുല്‍ ഉലമ പ്രഭാഷണം ഭാഗം രണ്ട്


ശംസുല്‍ ഉലമ പ്രഭാഷണം ഭാഗം ഒന്ന്

ഖത്തര്‍ കേരളാ ഇസ്‍ലാമിക് സെന്‍റര്‍ പുതിയ കമ്മിറ്റി നിലവില്‍ വന്നു. : ദോഹ


ദോഹ : ഖത്തര്‍ കേരളാ ഇസ്‍ലാമിക് സെന്‍ററിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. എ.വി. അബൂബക്കര്‍ അല്‍ഖാസിമി എടക്കഴിയൂര്‍ (പ്രസിഡന്‍റ്) സൈനുല്‍ ആബിദ് സഫാരി (ജനറല്‍ സെക്രട്ടറി), സി.വി. മുഹമ്മദലി ഹാജി ചങ്ങരംകുളം (ട്രഷറര്‍ ), പി.എസ്.എച്. തങ്ങള്‍ പരപ്പനങ്ങാടി (ചെയര്‍മാന്‍ ), എസ്.കെ. ഹാശിം തങ്ങള്‍ , എ.കെ. അബ്ദുന്നാസര്‍ ഹാജി കോന്നല്ലൂര്‍ , പി.പി. ഉമര്‍ ഹാജി കാരത്തൂര്‍ , പുത്തലത്ത് അഹമ്മദ് കടമേരി (വൈസ് പ്രസിഡന്‍റുമാര്‍ ), കെ.ബി.കെ. മുഹമ്മദ് പൊന്നാനി, സകരിയ്യ മാണിയൂര്‍ , പി.അബൂബക്കര്‍ വളാഞ്ചേരി, സി.വി. ഖാലിദ് തിരുന്നാവായ (ജോ. സെക്രട്ടറിമാര്‍ ), ടി.വി. അബ്ദുല്‍ ഖാദര്‍ ഹാജി , എം.പി. ശാഫി ഹാജി, റോളക്സ് മുഹമ്മദ് ഹാജി വടക്കഞ്ചേരി, കെ.ടി.എ. ലത്തീഫ് (വൈസ് ചെയര്‍മാന്‍മാര്‍ ).


റിട്ടേണിംഗ് ഓഫീസര്‍ സുബൈര്‍ ഫൈസി കട്ടുപ്പാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുസ്തഫ മുണ്ടേരി, സമദ് നരിപറ്റ, മുഹ്സിന്‍ തങ്ങള്‍ , മുസ്തഫ വയനാട്, എസ്.കെ. ഹാശിം തങ്ങള്‍ , എ.കെ. അബ്ദുന്നാസര്‍ ഹാജി, കോന്നല്ലൂര്‍ കെ.ബി.കെ. മുഹമ്മദ് പൊന്നാനി, സകരിയ്യ മാണിയൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 1992 ല്‍ മര്‍ഹൂം സയ്യിദ് ഉമറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട സെന്‍ററിനു കീഴില്‍ സെക്കണ്ടറി മദ്റസ, ഖുര്‍ആന്‍ പഠന വേദി, ഹജ് ഉംറ സെല്‍ , പബ്ലിഷിംഗ് ബ്യൂറൊ, റിലീഫ് വിംഗ് തുടങ്ങയ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നു വരുന്നു. ഇസ്‍ലാമിക് സെന്‍ററില്‍ വെച്ച് നടന്ന ജനറല്‍ബോഡി യോഗത്തില്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ അല്‍ഖാസിമി അദ്ധ്യക്ഷത വഹിച്ചു. പി.എസ്.എച്ച് തങ്ങള്‍ സ്വാഗതവും സി.വി. മുഹമ്മദലി ഹാജി നന്ദിയും പറഞ്ഞു.

മിഅ്റാജ് പ്രോഗ്രാം സംഘടിപ്പിച്ചു : ബദാസായ്ദ്

ബദാസായ്ദ് : ബദാസായ്ദ് സുന്നി സെന്‍റര്‍ മിഅ്റാജ് ദിനത്തോടനുബന്ധിച്ച് പ്രഭാഷണവും ദിക്ര്‍ ദുആ സംഗമവും സംഘടിപ്പിച്ചു. ബൈതുല്‍ തുട മദ്രസയില്‍ നടന്ന പരിപാടി എസ് കെ എസ് എസ് എഫ്‌ നാഷണല്‍ കമ്മറ്റി ട്രഷറര്‍ സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബഹു. ഹാരിസ്‌ ബാഖവി കോഴിക്കോട്‌ മുഖ്യ പ്രഭാഷണം നടത്തി. ഹാഫിസ്‌ മുഈനുദ്ദീന്‍ ആറ്റൂര്‍, നാസര്‍ ഹുദവി പയ്യനാട്, ഷംസു ഹാജി വൈലത്തൂര്‍, കെ വി എ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ദിക്ര്‍ ദുആ സംഗമത്തിന് സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ തങ്ങള്‍ നേതൃത്വം നല്‍കി.

യാത്രയയപ്പ് നല്‍കി : റിയാദ്

റിയാദ് : സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനും പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ്, ചെമ്മാട് ദാറുല്‍ ഹുദാ അറബിക് കോളേജ് എന്നീ സ്ഥാപനങ്ങളുടെ പരീക്ഷാബോഡ് അംഗവുമായ ബഹുഃ ഉസ്താദ് ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി പ്രസ്തുത കോളേജുകളിലെ വാര്‍ഷിക പരീക്ഷയോടനുബന്ധിച്ച് നാട്ടിലേക്ക് തിരിക്കുന്ന അദ്ദേഹത്തിന് സുന്നി യുവജനസംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ശാഫി ദാരിമി അദ്ധ്യക്ഷം വഹിച്ചു. അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, സൈതലവി ഫൈസി പനങ്ങാങ്ങര, ഫവാസ് ഹുദവി, നൌഷാദ് അന്‍വരി മോളൂര്‍ എന്നിവര്‍ സംസാരിച്ചു.

ഇസ്റാഅ് മിഅ്റാജ്

നബി(സ) യുടെ വിശുദ്ധ ജീവിതത്തിലെ അദ്ഭുതം നിറഞ്ഞതും മഹത്തരവുമായ പ്രയാണമായിരുന്നു ഇസ്റാഉം മിഅ്റാജും. തിരുനബി(സ) യുടെ വിശിഷ്ടതയും അസാധാരണത്വവും മനുഷ്യലോകത്തെ ബോധ്യപ്പെടുത്തുന്നതിനും അദൃശ്യ ലോകങ്ങളുടെ സ്ഥിരീകരണം നബിയിലൂടെ വ്യക്തമാക്കുന്നതിനും മറ്റും ഉദ്ദേശിച്ച് അള്ളാഹു ഒരുക്കിയ ഈ നിശാ പ്രയാണം പ്രവാചക സ്നേഹികളായ വിശ്വാസികള്‍ക്ക് ഒട്ടേറെ സന്ദേശവും സന്തോഷങ്ങളും സമ്മാനിക്കുന്ന ഒന്നാണ്. ഇസ്‍ലാമിക വിശ്വാസങ്ങളുടെ കാതലായ വശങ്ങള്‍ ചര്‍ച്ചാവേദിയാകുന്ന ഇസ്റാഅ് - മിഅ്റാജിന്‍റെ സ്മരണകള്‍ ലോകമൊട്ടും വിശ്വാസികള്‍ പുതുക്കി വരുന്നു.

പരിശുദ്ധ ഖുര്‍ആനും ഹദീസും ഈ പ്രയാണത്തെപ്പറ്റി വ്യംഗ്യവും വ്യക്തവുമായി പരാമര്‍ശിക്കുന്നുണ്ട്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സാ വരെയുള്ള യാത്രയാണ് ഇസ്റാഅ. അവിടെ നിന്ന് ഏഴാകാശങ്ങള്‍ അടക്കമുള്ള അദൃശ്യ ലോകങ്ങള്‍ താണ്ടി അള്ളാഹു നിശ്ചയിച്ച പരിധി വരെയുള്ള പ്രയാണമാണ് മിഅ്റാജ്. യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) പ്രത്യേക വിധത്തില്‍ സംഭാഷണവും നടത്തി. ആ സംഭാഷണത്തിന്‍റെ തെളിവെന്നോണം നമുക്ക് ലഭ്യമായതാണ് അഞ്ച് നേരത്തെ നിസ്കാരം.

അതെ, മിഅ്റാജിന്‍റെ മുഖ്യമായ സന്ദേശമാകുന്നു നിസ്കാരം. ബൃഹത്തായ യാത്രക്കൊടുവില്‍ അള്ളാഹുവുമായി നബി(സ) സന്ധിക്കുകയുണ്ടായി. പ്രത്യേകമായ ആശംസകള്‍ക്കും പ്രശംസകള്‍ക്കും ശേഷം തന്‍റെ സമുദായത്തിന് അള്ളാഹു സമ്മാനിച്ച അന്പത് വഖ്ത് നിസ്കാരവുമായിട്ടാണ് നബി(സ) പോന്നത്. വഴിയില്‍ വെച്ച് മൂസാനബി(അ) ഇടപെട്ടാണ് അത് അഞ്ച് വഖ്താക്കി ചുരുക്കിയത്. (ബുഖാരി 1/51)
നൂറ്റാണ്ട് മുന്പ് മരണപ്പെട്ട മൂസാനബി(അ) സത്യത്തില്‍ നബി(സ) മുഖേന നമ്മെ സഹായിക്കുകയാണ് ചെയ്തതെന്ന് വ്യക്തം. മരണാനന്തരവും ആത്മീയ ശക്തികൊണ്ട് സഹായഹസ്തം നീട്ടാന്‍ മഹാന്‍മാര്‍ക്ക് അള്ളാഹു അവസരം നല്‍കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. ഇക്കാര്യത്തില്‍ തര്‍ക്കിക്കുയും ശിര്‍ക്കാരോപിക്കുകയും ചെയ്ത് സമയം കൊല്ലുന്നത് വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്ന് കൂട്ടത്തില്‍ പറയട്ടെ.

മിഅ്റാജ് ദിനം തിരുനബി(സ)യെ സ്നേഹിക്കുന്ന വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹപൂരിതമാകുന്നു. പ്രസ്തുത അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. പുണ്യ കര്‍മ്മങ്ങള്‍ ചെയ്ത് ഈ ദിനത്തെ ധന്യമാക്കുകയും തെറ്റുകള്‍ വെടിഞ്ഞ് ശുദ്ധമാക്കുകയുമാണ് നന്ദിപ്രകാശനത്തിന്‍റെ കാതല്‍ . മിഅ്റാജ് നല്‍കുന്ന മുന്നറിയിപ്പുകളും സുവിശേഷങ്ങളും അറിഞ്ഞും ആലോചിച്ചും പ്രസ്തുത ദിനം സജീവമാക്കണം. തിരുനബി(സ)യോടുള്ള സ്നേഹവും ബന്ധവും ശക്തമാക്കുവാനും പ്രാര്‍ത്ഥനാനിര്‍ഭരമാവാനും ഈ അവസരം നാം ഉപയോഗപ്പെടുത്തണം.

മിഅ്റാജ് ദിനത്തിലെ നോന്പിന് വളരെയേറെ മഹത്വമുണ്ട്. ഹിജ്റ അഞ്ചാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താവും സൂഫിലോകത്തെ അതികായനുമായ ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നു. - അബൂമൂസാ(റ) ല്‍ നിന്ന് നിവേദനം, - റജബ് ഇരുപത്തി ഏഴിനുള്ള നോന്പ് അറുപത് മാസത്തെ നോന്പിന് തുല്യമാകുന്നു. (ഇഹ്‍യാഅ് 1/361). അനസ് (റ) വില്‍ നിന്ന് നിവേദനം - നബി(സ) പറഞ്ഞു - റജബ് ഇരുപത്തേഴിന് നോന്പനുഷ്ടിക്കുകയും നോന്പ് തുറക്കുന്ന സമയം പ്രാര്‍ത്ഥനാ നിരതനാവുകയും ചെയ്താല്‍ ഇരുപത് കൊല്ലത്തെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. അബൂഹുറൈറ(റ) വില്‍ നിന്ന് നിവേദനം - റജബ് ഇരുപത്തിഏഴിന്‍റെ പകലില്‍ നോന്പ് നോറ്റും രാത്രി നിസ്കരിച്ചും ധന്യരാകുന്നത് നൂറ് കൊല്ലത്തെ ഇബാദത്തുകള്‍ക്ക് തുല്യമാകുന്നു (ഗുന്‍യത്ത്)

അള്ളാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങള്‍ക്ക് നീ ബറകത്ത് ചൊരിയേണമേ, പരിശുദ്ധ റമളാനിനെ അതിന്‍റെ ഹഖ് പ്രകാരം വരവേല്‍ക്കാന്‍ ഞങ്ങള്‍ക്ക് നീ തൌഫീഖ് ചെയ്യേണമേ . . .

റജബ് : നിശാ പ്രയാണത്തിന്‍റെ വാര്‍ഷികം

തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി മസ്ജിദുല്‍ ഹറാമില്‍ നിന്നും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്സയിലേക്ക് കേവല യാമങ്ങളില്‍ തന്‍റെ അടിയെ നിശാപ്രയാണ് ചെയ്യിപ്പിച്ചവനെത്ര പരിശുദ്ധന്‍!!!

റജബ് നിശാപ്രയാണത്തിന്‍റെ വാര്‍ഷികം അനവധി സംഭവങ്ങള്‍ക്കും നിരവധി വിചിനതനങ്ങള്‍ക്കും ഉണര്‍ത്തുപാട്ടായി ഒരിക്കല്‍കൂടി റജബ് മാസം കടന്നു വന്നു. ആയുസിന്‍റെ പുസ്തകത്തില്‍ നിന്ന് ഒരു പേജ് കൂടി മാറിമറിയുകയായി. നിസ്കാരങ്ങള്‍ക്ക് ശേഷം അള്ളാഹുമ്മ ബാരിക് ലനാ ഫീ റജബിന്‍ വ ശഅബാന്‍ എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ഉയര്‍ന്നു കേള്‍ക്കുന്പോള്‍ വിശ്വാസി ഹൃദയം ആത്മീയാനന്തത്താല്‍ വികാര തരളിതമാകുകയാണ്. പുണ്യങ്ങളുടെ പൂക്കാലമായ റമദാനിനെ പൂമാലയിട്ട് വരവേല്‍ക്കാനുള്ള അടങ്ങാത്ത അഭിനിവേശത്തോടെ... പ്രാകൃത യുഗത്തിലെ അവിവേകികളായ അറബികള്‍ പോലും ഇതിന്‍റെ മഹത്വം തിരിച്ചരിഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ ഈ മാസത്തിന് റജബ് എന്ന് പേര് വിളിച്ചത്. റജബ് എന്നാല്‍ മഹത്വം എന്നര്‍ത്ഥം. മറ്റേത് മാസങ്ങളിലും തിങ്കള്‍ , വ്യാഴം എന്നീ ദിവസളില്‍ മാത്രം തുറന്നിരുന്ന കഅ്ബയുടെ വാതില്‍ അറബികള്‍ റജബ് മാസം മുഴുവന്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
അണുമണി പ്രശ്നം പര്‍വ്വതീകരിച്ച് വര്‍ഷങ്ങളോളം കലയിളകി പരസ്പരം കൊലവിളി നടത്തിയിരുന്ന അറബികള്‍ റജബ് മാസം എത്തുന്പോള്‍ അതിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് താല്‍ക്കാലികമായി ആയുധം നിലത്ത് വെക്കുമായിരുന്നു. പ്രശംസാര്‍ഹമായ അവരുടെ സമീപനം ഇസ്‍ലാം നൂറു ശതമാനവും ശരിവെച്ചു. പരിശുദ്ധ റമളാന്‍റെ ആഗമനത്തെ അറിയിച്ചുകൊണ്ടാണ് ഓരോ റജബ് മാസവും കടന്നു വരുന്നത്. ചരിത്ര പ്രസിദ്ധമായ നിശാപ്രയാണം കൊണ്ടും ഇതര മാസങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന മാസമാണ് പവിത്രമായ റജബ്. അത്യാധുനിക സൗകര്യങ്ങളുടെയും സാങ്കേതിക വിദ്യയുടെയും നവലോകത്ത് അതിവസിക്കുന്ന മനുഷ്യന്‍ ചൊവ്വാ ഗ്രഹത്തിലേക്കുള്ള പര്യടനത്തിന് മുന്പില്‍ അറച്ചു നില്‍ക്കുന്ന സമകാലിക സാഹചര്യത്തില്‍ ഇസ്റാഅ് മിഅ്റാജിനെ വായിക്കുന്പോള്‍ തീര്‍ത്തും നവ്യാനുഭൂതിയാണ് പകര്‍ന്ന് നല്‍കുന്നത്. ശാസ്ത്ര ഗവേഷണ രംഗത്ത് ഗണനീയമായ നേട്ടങ്ങള്‍ കൈവരിക്കാത്ത, പ്രാപഞ്ചിക പ്രതിഭാസങ്ങള്‍ പോലും ഗവേഷണ വിധേയമാക്കാത്ത ഒരു കാലത്താണ് ഇസ്റാഉം മിഅ്റാജും അരങ്ങേറിയത് എന്നത് പ്രവാചകന്‍റെ മുഅ്ജിസത്തിന്‍റെ മാറ്റ് കൂട്ടുന്നു. പരിശുദ്ധ മക്കയിലെ മസ്ജിദുല്‍ ഹറാമില്‍ നിന്നും ജിബ്‍രീല്‍ (അ) നോട് കൂടെ ബുറാഖെന്ന വാഹനപ്പുറത്ത് ഫലസ്ഥീനിലെ മസ്ജിദുല്‍ അഖ്സയിലേക്ക് നടത്തിയ യാത്രയാണ് നിശാപ്രയാണം. ശേഷം അവിടെ നിന്ന് ഏഴാകാശങ്ങളും കടന്ന് സിദ്റത്തുല്‍ മുന്‍തഹാ യിലേക്കും അള്ളാഹുവിന്‍റെ സമീപത്തേക്കും നടത്തിയ പ്രയാണമാണ് ആകാശാരോഹണം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രവാചകത്വ ലബ്ദിയുടെ പതിനൊന്നാം വര്‍ഷം റജബ് ഇരുപത്തിഏഴിന്‍റെ രാവിലായിരുന്നു ഈ ചരിത്ര സംഭവങ്ങള്‍ക്ക് ലോകം സാക്ഷ്യം വഹിച്ചത്. തന്‍റെ പ്രിയ പത്നി ഖദീജ(റ)യുടെയും അബൂത്വാലിബിന്‍റെയും വിയോഗത്തില്‍ വിഷമിച്ചിരുന്ന റസൂല്‍ (സ)ക്ക് ആശ്വാസത്തിന്‍റെയും സ്വാന്തനത്തിന്‍റെയും പുതിയ വാതായനം തുറക്കുകയായിരുന്നു ഇതിലൂടെ അള്ളാഹു ചെയ്തത്. ഹിജ്റാനന്തരം റസൂലിന്‍റെ സങ്കേതവും വിശ്രമഗേഹവുമായ മദീനയും ശുഐബ് നബിയുടെ മദ്‍യനും ഈസാ നബിയുടെ ജന്മ നാടായ ബത്ലഹേമും വിട്ടുകടന്നാണ് ഒരുമാസത്തെ വഴിദൂരമുള്ള മസ്ജിദുല്‍ അഖ്സയിലേക്ക് റസൂല്‍(സ) എത്തിച്ചേര്‍ന്നത്. വഴിമദ്ധ്യേ ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ശേഷമാണ് പ്രവാചകര്‍ ബൈത്തുല്‍ മുഖദ്ദസിലെത്തിയത്. അവിടെ സംഗമിച്ചിരുന്ന മുന്‍കാല പ്രവാചകര്‍ക്കെല്ലാം ഇമാം ആയി നിസ്കരിച്ചത് പ്രവാചകനായിരുന്നു. നിസ്കാര ശേഷം ഓരോ ആകാശങ്ങളിലും പ്രവാചകര്‍ക്ക് ഊഷ്മള വരവേല്‍പ്പാണ് നല്‍കപ്പെട്ടത്. ഏഴാകാശങ്ങളും കടന്ന് സിദ്റത്തുല്‍ മുന്‍തഹായിലെത്തി തന്‍റെ രക്ഷിതാവിന്‍റെ സമീപത്തേക്ക് പ്രവാചകന്‍ അടുത്തു. അവിടെ വെച്ച് നടന്ന സംഭാഷണത്തില്‍ അള്ളാഹു സമ്മാനിച്ചതാണ് നിസ്കാരം. അതുകൊണ്ട് തന്നെ ഓരോ റജബ് ഇരുപത്തിയേഴും നിസ്കാരത്തിന്‍റെ വാര്‍ഷിക ദിനമാണ്. ദീര്‍ഘ കാലത്തെ തന്‍റെ പ്രാര്‍ത്ഥനക്കുത്തരമായി അള്ളാഹുവിന്‍റെ ദിവ്യ പ്രകാശം പര്‍വ്വത മുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പര്‍വ്വതം വിറക്കുകയും മൂസാ (അ) ബോധ രഹിതനാവുകയും ചെയ്തുവെങ്കില്‍ ആകാശാരോഹണ സമയത്ത് തന്‍റെ നഗ്ന നേത്രങ്ങളാല്‍ അള്ളാഹുവിനെ ദര്‍ശിക്കാനും ഉപചാരമര്‍പ്പിക്കാനും പ്രവാചകര്‍ക്ക് സാധിച്ചു. അങ്ങനെ അനുഗ്രഹ സുരക്ഷാ ആശീര്‍വാദത്തോടെ അള്ളാഹുവിന്‍റെ പ്രത്യുപചാരം പ്രപഞ്ച സീമയില്‍ മുഴങ്ങി. സുകൃത ജന സമൂഹത്തിനാകമാനം രക്ഷക്കുള്ള അഭ്യര്‍ത്ഥന നബി(സ) അവിടെ വെച്ച് സമര്‍പ്പിച്ചു. ശേഷം സിദ്റത്തുല്‍ മുന്‍തഹ വഴി ബൈത്തുല്‍ മുഖദ്ദസിലേക്കും അവിടന്ന് പ്രഭാതം പുലരുന്നതിന് മുന്പായി മക്കയിലേക്കും തിരിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഈ ചരിത്രത്തിലേക്ക് ഇസ്റാഅ് സൂറത്തിലൂടെ വ്യക്തമാക്കുന്നു - തന്‍റെ ദൃഷ്ടാന്തങ്ങള്‍ കാണിക്കുവാന്‍ വേണ്ടി മസ്ജിദുല്‍ ഹറമില്‍ നിന്നും അനുഗ്രഹീതമായ മസ്ജിദുല്‍ അഖ്സയിലേക്ക് രാത്രിയുടെ കേവല യാമങ്ങളില്‍ തന്‍റെ അടിമയെ നിശാപ്രയാണം ചെയ്യിപ്പിച്ചവനെത്ര പരിശുദ്ധന്‍ .... അടിമ എന്നര്‍ത്ഥം ദ്യോതിപ്പിക്കുന്ന അബ്ദ് എന്ന ഖുര്‍ആനിക പ്രയോഗത്തിലൂടെ പ്രവാചകന്‍ (സ) തങ്ങളുടെ ഭൗതിക ശരീരവുമായിട്ടാണ് രാപ്രയാണവും ആകാശാരോഹണവും നടന്നതെന്ന് സുതാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെയാണ് പ്രവാചകരുടെ അമാനുഷികതകളില്‍ ഇത് വേറിട്ട് നില്‍ക്കുന്നത്.