രണ്ട് വിഭാഗമായി നടന്ന മത്സരത്തില്‍ എല്‍ കെ ജി വിഭാഗം ഒന്നാം സ്ഥാനം ഫാത്തിമ ഫൈഹ പി ഇ (നിബ്രാസ് ട്രെന്റ് പ്രീസ്‌കൂള്‍ പുല്ലിപറമ്പ്), രണ്ടാം സ്ഥാനം മുഹമ്മദ് ഉനൈസ് സി കെ (ഇഖ്‌റഅ ട്രെന്റ് പ്രീസ്‌കൂള്‍ കുറ്റിക്കടവ്), മൂന്നാം സ്ഥാനം ഫൈഹ പി (ദാറുല്‍ ഹസനാത്ത് ട്രെന്റ് പ്രീസ്‌കൂള്‍ കണ്ണാടി പറമ്പ്). യു കെ ജി വിഭാഗം ഒന്നാം സ്ഥാനം നജ ഫാത്തിമ (നൂറുല്‍ ഹിദായ ട്രെന്റ് പ്രീസ്‌കൂള്‍ ഫാറൂഖ് കോളേജ്), രണ്ടാം സ്ഥാനം നൈല ഫാത്തിമ (ഇഖ്‌റഅ ട്രെന്റ് പ്രീസ്‌കൂള്‍ കുറ്റിക്കടവ്), മൂന്നാം സ്ഥാനം ലയാല്‍ കെ പി (മിസ്ബാഹുല്‍ ഇസ്‌ലാം ട്രെന്റ് പ്രീസ്‌കൂള്‍ കാപ്പ്).
വിജയികള്‍ക്ക് സമ്മാനദാനം തങ്ങള്‍ നിര്‍വഹിച്ചു. ട്രെന്‍ഡ് പ്രീ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അല്‍ഫിഖ്‌റ സംസ്ഥാനതല മത്സരവിജയികള്‍ക്കും റിപ്പബ്ലിക് ഡേ യോട് അനുബന്ധിച്ച് സ്‌കൈ ബുക്‌സ് ന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ഫ്‌ലാഗ് മേക്കിങ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ഡോ. അബ്ദുല്‍ മജീദ് മാസ്റ്റര്‍ കൊടക്കാട്, ഡോ അബ്ദുല്‍ ഖയ്യൂമ് കടമ്പോട്, ആര്‍ വി അബൂബക്കര്‍ യമാനി, അഷ്‌റഫ് മലയില്‍, സ്‌കൈ ബുക്‌സ് സ്റ്റേറ്റ് ഹെഡ് ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE