പൊന്നാനി: മസ്ജിദുകൾ കേന്ദ്രമാക്കിയുള്ള ആത്മീയ- സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയാണ് വിശ്വാസി സമൂഹം ലോകത്ത് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതെന്ന് എസ് കെ എസ് എസ് എഫ് ഇസ്ലാമിക് സെന്റർ ചെയർമാൻ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പൊന്നാനി സൗത്ത് ഉമറുൽ ഫാറൂഖ് മസ്ജിദിൽ ജുമുഅ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. ആത്മീയ വളർച്ചയുടെയും സാമൂഹ്യ നവോത്ഥാനത്തിന്റെയും സന്ദേശമാണ് മസ്ജിദുകൾ പ്രസരിപ്പിക്കേണ്ടതെന്നും തങ്ങൾ പറഞ്ഞു. സ്വാലിഹ് നിസാമി പുതുപൊന്നാനി ഉദ്‌ബോധന ഭാഷണവും സി. എം. അശ്റഫ് മൗലവി ഖുത്വുബയും നിർവഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി. കെ. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹ്മാൻ ഫൈസൽ ബാഫഖി തങ്ങൾ, അബൂബക്കർ ഫൈസി, സി. ടി അബ്ദുറഹ്മാൻ അഹ്സനി, തെക്കരകത്ത് ജിന്നൻ മുഹമ്മദുണ്ണി, യു. മുനീബ്, ടി. കെ. അബ്ദുൽ ഗഫൂർ, പി. വി. റാസിഖ്, സി. പി. ഹസൻ, പി. പി. ഉസ്മാൻ, സി. പി. ഹസീബ് ഹുദവി, വി. എ ഗഫൂർ, സി. ഹബീബ്, ബദറുദ്ദീൻ, ശഫീഖ് റഹ്മാൻ ഹുദവി, മൻസൂറലി അസ്ഹരി, സി പി. ശിഹാബ്, സി. പി റാസിഖ് സംബന്ധിച്ചു.
ഫോട്ടോ: പൊന്നാനി സൗത്ത് ഉമറുൽ ഫാറൂഖ് മസ്ജിദിൽ ജുമുഅ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.
ഫോട്ടോ: പൊന്നാനി സൗത്ത് ഉമറുൽ ഫാറൂഖ് മസ്ജിദിൽ ജുമുഅ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു.
- Rafeeq CK