കുറ്റിപ്പുറം: രാജസ്ഥാനിലെ മോഹന്‍ലാല്‍ സുകാതിയ യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വ്യവസായ സെമിനാറില്‍ പ്രബന്ധമവതരിപ്പിക്കാന്‍ മലയാളി വിദ്യാര്‍ഥി സുഹൈര്‍ ഹാദിക്ക് അപൂര്‍വ്വ അവസരം. സാമ്പത്തിക പുരോഗകതിയുടെ നയതന്ത്രങ്ങള്‍ എന്ന വിഷയത്തിലാണ് പ്രബന്ധമവതരിപ്പിക്കുന്നത്. വിവിധ രാഷ്ട്രങ്ങളിലെ ഡോക്‌ടേര്‍സും ഗവേഷകരും സംഗമിക്കുന്ന സെമിനാറിലെ ഏക മലയാളി വിദ്യാര്‍ത്ഥിയാണ് സുഹൈര്‍. മാണൂര്‍ ദാറുല്‍ ഹിദായ ദഅ്‌വാ കോളേജില്‍ നിന്ന് ഇസ്‌ലാമിക്‌സ് ആന്‍ഡ് ഹ്യൂമന്‍ സയന്‍സസില്‍ ബിരുദപഠനം പൂര്‍ത്തിയാക്കി ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ ഗവേഷക പഠനം നടത്തി . ഇപ്പോള്‍ കണ്ണൂര്‍ അശ്ശുഹദ ഇസ്‌ലാമിക് ആര്‍ട്ട്‌സ് കോളേജില്‍ ലക്ചററായി സേവനമനുഷ്ഠിച്ച് വരികയാണ. . മലപ്പുറം ജില്ലയിലെ ഇ. എം. ഇ. എ എഞ്ചിനിയറിംഗ് കോളേജ്, മംഗലാപുരം യൂനിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച ദേശീയ സെമിനാറിലും പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. തിരുന്നാവായ സ്വദേശികളായ ഇബ്രാഹിം കുട്ടി - ഫാത്തിമ ദമ്പതികളുടെ മകനാണ് ഇദ്ദേഹം.
- Sidheeque Maniyoor