ചെന്ത്രാപ്പിന്നി: കര്‍മ്മപഥത്തില്‍ കരുത്തോടെ, കരുതലോടെ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആചരിച്ചു വരുന്ന വി-ടുഗെദര്‍ ദൈ്വമാസ കാമ്പയിന്റെ സമാപനം പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് ചെന്ത്രാപ്പിന്നിയില്‍ നടക്കും. സമാപനത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ നടക്കും. കാമ്പയിനിന്റെ ഭാഗമായി നടന്ന ക്ലസ്റ്റര്‍ അദാലത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ മികച്ച യൂണിറ്റുകള്‍ക്കുള്ള പുരസ്‌കാരം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമ്മാനിക്കും. വിഖായ, ഇബാദ്, ത്വലബ, ട്രെന്റ്, കാമ്പസ് വിംഗ്, ഇസ്തിഖാമ, സൈബര്‍വിംഗ്, സഹചാരി തുടങ്ങി മുഴുവന്‍ ഉപസമിതികളുടെയും സംഗമവും ഉപസമിതികളുടെ ഒരു വര്‍ഷത്തെ കര്‍മ്മപദ്ധതി അവതരണവും പരിപാടിയുടെ ഭാഗമായി നടക്കും.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur