കോഴിക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് എസ്. കെ. എസ്. എസ്. എഫിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന വ്യാപകമായി ജൂണ്‍ ഒന്ന് മുതല്‍ ആറ് വരെ പരിസ്ഥിതി സംരക്ഷണവാരം ആചരിക്കും. വാരാചരണത്തിന്റെ ഭാഗമായി പരിസ്ഥിതി പഠന സംഗമങ്ങള്‍, വൃക്ഷത്തൈ വിതരണം, ജൈവകൃഷി ബോധവത്കരണം, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പഠനങ്ങള്‍, സമൂഹ മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വിവിധ പ്രചാരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ജൂണ്‍ അഞ്ചിന് എസ്. കെ. എസ്. എസ്. എഫ് സൈബര്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലങ്ങളില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ സംഘടിപ്പിക്കും.
- SKSSF STATE COMMITTEE