കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അക്കാദമിക്ക് കീഴില്‍ വളാഞ്ചേരി മര്‍കസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി. ഐ. സി (കോ ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസ്) യുടെ അംഗീകാരത്തോടെയുള്ള പെണ്‍ കുട്ടികള്‍ക്കായുള്ള വഫിയ്യ കോഴ്‌സ് ആരംഭിക്കാന്‍ തീരുമാനമായി. പ്രസ്തുത സംരംഭം ആരംഭിക്കാനുള്ള ആലോചനാ മീറ്റിംഗ് മൊഗ്രാല്‍ സൂര്‍ത്തി മന്‍സിലില്‍ സംഘടിപ്പിച്ചു. കുമ്പള അറബി ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ശൈഖുനാ എം. എ ഖാസിം മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ഖാലിദ് ഹാജി, മീപ്പിരി ശാഫി ഹാജി, യു. എച്ച്. മുഹമ്മദ് മുസ്ല്യാര്‍, മാഹിന്‍ മാസ്റ്റര്‍, അബൂബക്കര്‍ സാലൂദ് നിസാമി, ഉളൂവാര്‍ ഖാദര്‍, സി. എം. മുഹമ്മദ്, റഫീഖ് ഹാജി കോട്ടക്കുന്ന്, ഹില്‍ടോപ്പ് അബ്ദുല്ല, കബീര്‍ സൂര്‍ത്തി മുല്ല, മുഹമ്മദ് ഹുബ്ലി, വി. പി. മുഹമ്മദ് ഹുസൈന്‍, മൂസ നിസാമി എന്നിവര്‍ പ്രസംഗിച്ചു. കെ. എല്‍ അബ്ദുല്‍ ഖാദിര്‍ ഖാസിമി സ്വാഗതവും സലാം ഫൈസി പേരാല്‍ നന്ദിയും പറഞ്ഞു.
- Imam Shafi Academy