എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനം

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സ്ഥാപക ദിനമായ ഫെബ്രുവരി 19-ന് വെള്ളിയാഴ്ച ശാഖ തലങ്ങളില്‍ സേവന ദിനമായി ആചരിക്കാന്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചൂ. വെള്ളിയാഴ്ച സംഘടനയുടെ അംഗീകൃത ശാഖകളില്‍ പതാക ഉയര്‍ത്തല്‍, സൗഹൃദ സംഗമം, ആദരിക്കല്‍, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ നടക്കും. അതത് ശാഖയിലെ സംഘടനാ പ്രവര്‍ത്തകര്‍ക്ക് പുറമെ മഹല്ല്, സ്ഥാപന ഭാരവാഹികള്‍, സാമൂഹ്യ സംസ്‌കാരിക മേഖലയിലെ പ്രമുഖര്‍, മുന്‍കാല പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അബ്ദുള്ള തങ്ങള്‍ ആലപ്പുഴ, അബ്ദുല്‍ റഹീം ചുഴലി, പ്രൊഫ ടി. അബ്ദുല്‍ മജീദ് കൊടക്കാട്, ആഷിക് കുഴിപ്പുറം, കെ.എന്‍.എസ് മൗലവി, കുഞ്ഞാലന്‍കുട്ടി ഫൈസി കോഴിക്കോട്, ടി.പി. സുബൈര്‍ മാസ്റ്റര്‍ കോഴിക്കോട്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ബഷീര്‍ ഫൈസി ദേശമംഗലം, സുബുലുസ്സലാം വടകര, ഹബീബ് ഫൈസി കോട്ടോപ്പാടം, ശൂഐബ് നിസാമി നീലഗിരി, അരിഫ് ഫൈസി കൊടഗ്, ഷഹീര്‍ പാപ്പിനിശ്ശേരി, അബ്ദുല്‍ സലാം ദാരിമി കിണവക്കല്‍, ആസിഫ് ദാരിമി പുളിക്കല്‍, വി.കെ. ഹാറൂണ്‍ റശീദ് മലപ്പുറം, നൗഫല്‍ കുട്ടമശ്ശേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് നന്ദിയും പറഞ്ഞു.