Showing posts with label WAQAF. Show all posts
Showing posts with label WAQAF. Show all posts

വഖഫ് ബോര്‍ഡ് ബാധ്യത നിറവേറ്റണം: സുന്നി മഹല്ല് ഫെഡറേഷന്‍

മലപ്പുറം : മഹല്ലുകളില്‍നിന്നുള്ള 260 പാവപ്പെട്ട രോഗികള്‍ക്കുള്ള ചികിത്സാ സഹായവും 2010 പെണ്‍കുട്ടികളുടെ വിവാഹ സഹായവും ഉള്‍പ്പെടെ 3 കോടി രൂപ വഖഫ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍നിന്ന് നല്‍കുവാനുള്ള തീരുമാനം മരവിപ്പിച്ച് മുഖ്യമന്ത്രിയുടെയും, പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ ഫണ്ടിലേക്ക് വഖഫ് ബോര്‍ഡിന്റെ സാമ്പത്തിക പരിധിക്കപ്പുറമുള്ള തുക നല്‍കാന്‍ തീരുമാനിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും ഓണ്‍ലൈന്‍ യോഗം അഭിപ്രായപ്പെട്ടു. മഹല്ലുകളും സ്ഥാപനങ്ങളും മറ്റും വളരെ വലിയ പ്രതിസന്ധികള്‍ നേരിടുന്ന സന്ദര്‍ഭത്തില്‍ അവരെ സഹായിക്കുവാനും ആശ്വസിപ്പിക്കുവാനും ഉത്തരവാദിത്തമുള്ള വഖഫ് ബോര്‍ഡ് പ്രാഥമിക ബാധ്യത മറന്ന് നടത്തിയ ഈ തീരുമാനം കേവലം പ്രകടനപരതയാണെന്ന് യോഗം വിലയിരുത്തി. ധനമന്ത്രി ബജറ്റില്‍ വകയിരുത്തിയ മൂന്ന് കോടി രൂപ

വഖഫ് ആക്ട് ഒരു വിശകലനം- പരമ്പര -ഭാഗം -2. I വഖഫ് സ്വത്തുക്കള്‍ പാട്ടത്തിനു നല്‍കാം

വഖഫുകളില്‍ കമ്മിറ്റി അംഗങ്ങളില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തേണ്ടിവരും. തമിഴ്‌നാട്ടില്‍ അഡ്വ. ബദര്‍സഈദ്, വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നിട്ടുണ്ട്. പ്രൊഫസര്‍ നസീം ബറക്കത്ത് മധുര എം.കെ. നമ്പ്യാര്‍ പള്ളിക്കമ്മിറ്റി അംഗം ആയിരുന്നിട്ടുണ്ട്. അതിനാല്‍ പള്ളിക്കമ്മിറ്റികളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടിവരും. തല്‍ഫലമായി എല്ലാ പള്ളികളിലും അവര്‍ക്കു പ്രവേശനവും അനുവദിക്കേണ്ടിവരും. വഖഫ് ബോര്‍ഡ് ചെയര്‍പേഴ്‌സനും അംഗവും ആകാമെങ്കില്‍, പള്ളിയില്‍ പ്രവേശിച്ച് നമസ്‌കരിക്കുന്നതിന് എന്താണ് തടസ്സം?
ബോര്‍ഡ് അംഗങ്ങളുടെ അയോഗ്യതയുടെ കൂട്ടത്തില്‍, ഏതെങ്കിലും വഖഫ് വസ്തു കൈയേറി കൈവശം വച്ചതിന് ശിക്ഷിക്കപ്പെട്ട ആളെയും ഉള്‍പ്പെടുത്തി വകുപ്പ് 16 ഭേദഗതി ചെയ്തിട്ടുണ്ട്.
ബോര്‍ഡ് ചെയര്‍പേഴ്‌സനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനും നീക്കം ചെയ്യുന്നതിനും വ്യവസ്ഥ ചെയ്യുന്ന വകുപ്പ് 20 ന് സമഗ്രമായ ഭേദഗതി വരുത്തിയിട്ടുണ്ട്. ചെയര്‍പേഴ്‌സന്‍ സ്ഥാനത്ത് വരുന്ന തീയതി മുതല്‍ ഒരു കൊല്ലത്തിനകം, നീക്കം ചെയ്യാനായി യാതൊരവിശ്വാസ പ്രമേയവും കൊണ്ടുവരാന്‍ പാടില്ല. ഗവണ്‍മെന്റിന്റെ മുന്നനുമതിയോടുകൂടിയേ അവിശ്വാസപ്രമേയം കൊണ്ടുവരാന്‍ കഴിയൂ. ബോര്‍ഡിന്റെ മൊത്തം അംഗങ്ങളില്‍ കുറഞ്ഞത് പകുതിപ്പേരെങ്കിലും ഒപ്പിട്ട, കാരണങ്ങള്‍ വിവരിച്ചുകൊണ്ടുള്ള നോട്ടീസ് ഗവണ്‍മെന്റിന് നല്‍കണം.

വഖഫ് ആക്ട് ഒരു വിശകലനം

കുടുംബ വഖഫുകള്‍, അഥവാ വഖഫ് അലല്‍ അവ്‌ലാദ് രൂപീകരിക്കുവാന്‍ ശരീഅത്തില്‍ വ്യവസ്ഥയില്ലെന്ന പ്രിവികൗണ്‍സില്‍ തീരുമാനത്തെ തുടര്‍ന്നാണ്, ഇന്ത്യയില്‍ ആദ്യമായി 1913 ലെ മുസല്‍മാന്‍ വഖഫ് നിയമസാധുതമാക്കല്‍ ആക്ട് പാസ്സാക്കിയത്. Abdul Fata Muhammed V. Rasamoy Dhur Chowdary (1894) 22 I.A. 76) എന്ന കേസിലാണ് ഈ തീരുമാനം ഉണ്ടായത്.
കല്‍ക്കട്ട ഹൈക്കോടതിയിലെ വിധിയില്‍, ഭാര്യക്ക് ഭക്ഷണം നല്‍കുന്നതുപോലും സദഖ ആണെന്നും ആയതിനാല്‍ മക്കളുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്ക് ഭാവിസംരക്ഷണം ഉറപ്പാക്കാന്‍ കുടുംബ വഖഫുകള്‍ രൂപീകരിക്കുവാന്‍ ശരീഅത്തില്‍ അനുവദനീയമാണെന്നുമുള്ള സര്‍സയ്യിദ് അമീര്‍ അലിയുടെ അഭിപ്രായം നിരാകരിച്ചുകൊണ്ടുള്ളതായിരുന്നു പ്രീവി കൗണ്‍സില്‍ വിധി. ഇതേ തുടര്‍ന്ന്, അമീര്‍അലി നടത്തിയ ശ്രമങ്ങളുടെ ഫലമായി, മുഹമ്മദ് അലി ജിന്ന സാഹിബാണ് 1913 ലെ വഖ്ഫ് സാധൂകരണ ആക്ടിനുള്ള ബില്‍ അവതരിപ്പിച്ചു പാസാക്കിയത്.
കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പിന്‍ഗാമികള്‍ക്കും വേണ്ടി വഖഫ് രൂപീകരിക്കുവാന്‍ മുസല്‍മാന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കാനുള്ള ആക്ട് എന്നാണ്, ആക്ടിന്റെ പീഠികയില്‍ പറയുന്നത്. 1913 നുശേഷം 1923, 1930 വര്‍ഷങ്ങളില്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും 1954, 1959, 1984, 1995 എന്നീ വര്‍ഷങ്ങളില്‍