- SKSSF STATE COMMITTEE
മത വിദ്യാർത്ഥികൾ സമൂഹത്തിനു വേണ്ടി രംഗത്ത് ഇറങ്ങണം: ആലിക്കുട്ടി മുസ്ലിയാർ
മലപ്പുറം: എസ് കെ എസ് എസ് എഫ്
ത്വലബ വിങ് സംസ്ഥാന സമിതി സംഘടിപ്പിച്ച തജ്ലിയ ലീഡേഴ്സ് മീറ്റ് സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഒറവംപുറം മീറാസുൽ അമ്പിയ ഹയർ സെക്കന്ററി മദ്രസയിൽ നടന്ന പരിപായിൽ വൈകീട്ട് നാലുമണിക്ക് മഹല്ല് പ്രസിഡന്റ് സി. പി ഹസൈനാർ ഹാജി പതാക ഉയർത്തി ത്വലബ വിങ് സംസ്ഥാന ചെയർമാൻ സയ്യിദ് സൈഫുദ്ധീൻ തങ്ങൾ കാസർകോട് അധ്യക്ഷനായി. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ മുഖ്യപ്രഭാഷണം നടത്തി.
വിവിധ സെഷനുകളിലായി സത്താർ പന്തല്ലൂർ, ഹാരിസലി ശിഹാബ് തങ്ങൾ, ആസിഫ് ദാരിമി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഹമീദ് തങ്ങൾ മഞ്ചേരി, ഫൈറൂസ് ഫൈസി ഒറവംപുറം, ഖാദർ ഫൈസി പട്ടിക്കാട്, ഷഫീഖ് വാഫി ഓടമല, അൻവർ ഫൈസി, അബ്ദുൽ ഖാദർ ഒറവംപുറം, എൻ.അബ്ദുസ്സലാം ഫൈസി, ഹാഫിള് ശാക്കിർ ഫൈസി, സയ്യിദ് സ്വാലിഹ് തങ്ങൾ, സയ്യിദ് സിംസാറുൽ ഹഖ് തങ്ങൾ, ഹബീബ് വരവൂർ, റാഷിദ് പന്തിരിക്കര, തക്കിയുദ്ധീൻ തുവ്വൂർ, സ്വാലിഹ് തയ്യിട്ടുചിറ, മുസ്തഫ പണാബ്ര ഫിർദൗസ് ആലപ്പുഴ, റാസിൽ പലോട്ടുപള്ളി തുടങ്ങിയവർ പങ്കെടുത്തു.
- SKSSF STATE COMMITTEE
- SKSSF STATE COMMITTEE