ഓപ്പൺ യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ സൗകര്യങ്ങൾ പരിഗണിക്കണം: SKSSF TREND
കേരള ഓപ്പൺ സർവ്വകലാശാല സ്ഥാപിക്കുന്നതിനു വിദ്യാർത്ഥിസമൂഹത്തിന്റെ പഠനസൗകര്യം സർക്കാർ പരിഗണിക്കണമെന്ന് ട്രെന്റ് ആവശ്യപ്പെട്ടു. കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിദൂരവിദ്യാഭ്യാസ മേഖലയിൽ പഠിക്കുന്നത് കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ മലപ്പുറം, കോഴിക്കോട് ജില്ലകളിൾ നിന്നാണെന്ന വസ്തുത സർക്കാർ മറന്നുപോകരുത്. വിദൂരവിദ്യാഭ്യാസ പഠനവിഭാഗം കാലിക്ക റ്റിൽ നിർത്തലാക്കി ഓപൺ സർവ്വകലാശാലയിലേക്ക് മാറുന്നതോടെ കാലിക്കറ്റ് സർവ്വകലാശാല കാമ്പസിൽ വിദൂരവിദ്യാഭ്യാസ വിഭാഗത്തിന്റെ ഭാഗമായ ബഹുനിലകെട്ടിടങ്ങൾ ഉൾപ്പെടെ വിശാലമായ സൗകര്യങ്ങൾ ഉപയോഗശൂന്യമായിത്തീരും. ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിനു വലിയ സാമ്പത്തിക ബാധ്യത ഇല്ലാതെ കൂടുതൽ വിദ്യാർത്ഥികൾക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ ഓപൺ സർവ്വകലാശാല കാലിക്കറ്റ് സർവ്വകലാശാല കാമ്പസിൽ സ്ഥാപിക്കാനാകും. ഇക്കാര്യം സർക്കാർ മാസങ്ങൾക്ക് മുമ്പ് പഠിക്കുകയും പ്രസ്താവന നടത്തിയതുമാണ്. വിദ്യാഭ്യാസരംഗത്ത് പ്രയാസങ്ങൾ സൃഷ്ടിക്കാതെ വിദ്യാർത്ഥിസമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത് സർക്കാർ നിലകൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ റഷീദ് കൊടിയൂറ, ഡോ, അബ്ദുൽ മജീദ് കൊടക്കാട്, ഡോ, അബ്ദുൽ ഖയ്യും, ശാഫി ആട്ടീരി, സിദ്ധീഖ് ചെമ്മാട്, സിദ്ധീഖുൽ അക്ബർ വാഫി, കെ. കെ മുനീർ വാണിമേൽ, അനസ് പൂക്കോട്ടൂർ, ജംഷീർ വാഫി കുടക്, ജിയാദ് എറണാകുളം, ഷമീർ തിരുവനന്തപുരം, ഹനീഫ് ഹുദവി ഖത്തർ, നാസർ മാസ്റ്റർ കൊല്ലം, അർഷദ് ബാഖവി കോട്ടയം, സൈനുദ്ധീൻ പാലക്കാട്, നസീർ സുൽത്താൻ ലക്ഷദ്വീപ്, സിദ്ധീഖ് മന്ന, മാലിക് ചെറുതിരുത്തി, നൗഫൽ വാകേരി, സാലിഹ് തൊടുപുഴ ഹമ്ദുല്ല തങ്ങൾ കാസറഗോഡ് പങ്കെടുത്തു
- SKSSF STATE COMMITTEE