49 വർഷത്തെ പ്രദേശിക മഹല്ല് നേത്യത്വവും, സമസ്ത പോഷക ഘടങ്ങളുടെ രൂപീകരണങ്ങളിലും അതിന്റെ പ്രവർത്തനങ്ങളിലും നേതൃപരമായ പ്രവർത്തനങ്ങളുടെ നീണ്ട വർഷങ്ങളുടെ സേവനമാണ് മമ്മി സാഹിബിന് ഉള്ളത്. നിലവിൽ സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മദ്രസ മാനേജ്മന്റ് അസോസിയേഷൻ സംസ്ഥാന കൗൺസിലർ ആയും സേവനം ചെയ്യുന്നു.
ബീഹാറിലെ കിഷൻകഞ്ച് ആസ്ഥാനമാക്കി ഹാദിയ നടപ്പിലാക്കുന്ന വിദ്യഭ്യാസ ശാക്തീകരണ പ്രവർത്തനങ്ങളിലെ സേവനങ്ങൾക്കാണ് ഡോ: സുബൈർ ഹുദവി അർഹനായത്. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സിഎച്ച് ചെയർ മേധാവിയായും ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി രജിസ്ട്രാർ ആയും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എസ് കെ എസ് എസ് എഫിന്റെ പ്രവർത്തമേഖലയിലെ കഴിഞ്ഞ പത്ത് വർഷത്തെ സേവനങ്ങളാണ് ഹുസൈൻ ദാരിമിയെ അവാർഡിന് അർഹനാക്കിത്. ഗൾഫ് സത്യധാര തുടങ്ങുന്നതിൽ ശ്രദ്ദേയമായ പ്രവർത്തങ്ങൾ കാഴ്ച്ചവെച്ച ഹുസൈൻ ദാരിമി എസ് കെ എസ് എസ് എഫ് യു എ ഇ നാഷ്ണൽ കമ്മിറ്റി സെക്രട്ടറിയായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി ഗൾഫ് സത്യധാര മാനേജിംഗ് കമ്മിറ്റി അംഗം, ബർദുബൈ സുന്നി സെന്റര്‍ മദ്രസ പപ്രസിഡന്റ് ആയും പ്രവൃത്തിയ്ക്കുന്നു.
ജില്ല കമ്മിറ്റി നൽകുന്ന അവാർഡിന് യോഗ്യരായ ആളുകളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, സുപ്രഭാതം സി ഇ ഒ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ബഷീർ ഫൈസി ദേശമംഗലം, ഷെഹീർദേശമംഗലം, അഡ്വ: ഹാഫിസ് അബൂബക്കർ സിദ്ദീഖ്, മഹറൂഫ് വാഫി എന്നിവർ അംഗങ്ങളായ ഏഴ് അംഗങ്ങളുള്ള ജൂറി സമിതിയാണ് തെരെഞ്ഞെടുത്തത്. പതിനായിരത്തി ഒന്ന് രൂപയും മൊമന്റോയും അടങ്ങുന്ന അവാർഡ് വിപുലമായ പരിപാടിയിൽ വെച്ച് നൽകുന്നതാണെന്ന് ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
- SKSSF Thrissur