മഹാത്മാക്കളുടെ ജീവിതം ലോക ചരിത്രമായതു പോലെ മമ്പുറം തങ്ങളുടെ ജീവിതമാണ് മലബാറിന്റെ ചരിത്രമായി മാറിയത്. മതങ്ങള്‍ക്കതീതമായി നിലപാടുകള്‍ പറഞ്ഞ മമ്പുറം തങ്ങള്‍ ഇതര മതസ്ഥരെ കൂടി ചേര്‍ത്തുപിടിച്ചു. രാജ്യത്തിന്റെ അസ്ഥിത്വം ഭീഷണിയിലായ പുതിയ സാഹചര്യത്തില്‍, നമ്മുടെ പാരമ്പര്യവും മത സൗഹാര്‍ദ്ദ മാതൃകയും വീണ്ടെടുക്കാന്‍ മമ്പുറം തങ്ങളെ മാതൃകയാക്കി പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സി. യൂസുഫ് ഫൈസി മേല്‍മുറി സ്വാഗതം പറഞ്ഞു. ഇന്ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണവും നടത്തും. നാളെ റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ് യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. 25 ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി നടക്കുന്ന ദിക്റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല് തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി നടക്കുന്ന മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
കോവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണ അന്നദാനം നടത്തുന്നില്ല. മഖാമിലേക്കുള്ള നേര്‍ച്ചകളും സംഭാവനകളും സ്വീകരിക്കാന്‍ ദാറുല്‍ഹുദായില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- Mamburam Andunercha