ഓണ്‍ലൈന്‍ ക്ലാസ്; ഭാഷാ പഠനം ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
ചേളാരി: സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വിക്ടേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ് ബെല്‍ സ്‌കൂള്‍ ഓണ്‍ലൈന്‍ പഠന ക്ലാസില്‍ അറബി, ഉറുദു, സംസ്‌കൃതം ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിനുവേണ്ടി ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യമന്ത്രിക്കും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നല്‍കി.
- Samasthalayam Chelari