സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തി. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് സ്വാഗതം പറഞ്ഞു.
ഇന്നലെ ഉച്ചക്ക് ളുഹ്ര് നമസ്കാരാനന്തരം നടന്ന മൗലിദ് സദസ്സിന് മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹിജ്റയുടെ പൊരുള്‍ എന്ന വിഷയത്തില്‍ അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി പ്രഭാഷണം നടത്തും. നാളെ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണവും നടത്തും.
26-ന് ബുധനാഴ്ച രാത്രി ദിക്റ് ദുആ സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും. വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ആമുഖ പ്രാര്‍ത്ഥന നടത്തും. ദിക്റ് ദുആക്ക് സയ്യിദ് ഫദ്ല് തങ്ങള്‍ മേല്‍മുറി നേതൃത്വം നല്‍കും.
27-ന് വ്യാഴാഴ്ച ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന മൗലിദ്, ഖത്മ്, ദുആ സദസ്സിന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മമ്പുറം സ്വലാത്തിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് അബ്ദുാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങളും നേതൃത്വം നല്‍കും.
- Mamburam Andunercha