കോണ്‍ഫറന്‍സിന്റെ പ്രചാരണാര്‍ത്ഥം വിവിധ സബ് കമ്മിറ്റികള്‍ പവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 02-01-2019-ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന ഫൈനാന്‍സ് കമ്മിറ്റി യോഗത്തില്‍ ചെയര്‍മാന്‍ സൈതലവി ഹാജി അദ്ധ്യക്ഷത വഹിച്ചു. ആര്‍. വി കുട്ടി ഹസ്സന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, വി. ടി. എസ് ശിഹാബ് തങ്ങള്‍, ബാവ ഹാജി, ഹാജി കെ. എ ശരീഫ് കുട്ടി, മശ്ഹൂര്‍ എം പൂത്തറ, അബൂബക്കര്‍ എസ്. എം. ജെ, നൗശാദ് കൊക്കാട്ട്തറ, പി. എം ബാവ ചേളാരി, സി. എച്ച്. എം ശരീഫ് ഹുദവി, മൂന്നിയൂര്‍ ഹംസ ഹാജി, ഇബ്രാഹീം ചേളാരി, ഹസ്സന്‍ ആലംകോട്, അഡ്വ. ശിഹാബുദ്ദീന്‍, കെ. കെ മുഹമ്മദ് കബീര്‍, അബ്ദുല്‍ ഖാദര്‍ ഫൈസി, എം. അബൂബക്കര്‍ ഹാജി, എന്‍. പി സിദ്ദീഖ് ഹാജി, ഒ. പി കുഞ്ഞാപ്പു ഹാജി, എ. കെ ആലിപ്പറമ്പ്, ഒ. എം ശരീഫ് ദാരിമി കോട്ടയം എന്നിവര്‍ പ്രസംഗിച്ചു.
05-01-2019 (ശനി) രാവിലെ 11 മണിക്ക് സ്റ്റേജ്, ലൈറ്റ് & സൗണ്ട് സമിതിയും 2 മണിക്ക് പബ്ലിസിറ്റി കമ്മിറ്റിയും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ ചേരും.
- SUNNI MAHALLU FEDERATION