ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി. ജനുവരി 9 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളത്തില്‍ ഇരുപത് സെഷനുകളിലായി ഒട്ടേറെ വിഷയങ്ങളില്‍ പ്രൗഡമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും.

ജനുവരി 9 ബുധന്‍ വൈകിട്ട് നാല് മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടിക്ക് ഔദ്യോഗിക തുടക്കമാവും. നാലര മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം ഹൈദരാബാദ് ജാമിഅഃ നിസാമിയ്യഃ വൈസ് ചാന്‍സലര്‍ മുഫ്തി ഖലീല്‍ അഹ്മദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.അബ്ദുല്‍ ഹമീദ് എം.എല്‍.എ, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് ഫൈസി നദ്‌വി, ഹകീം ഫൈസി ആദൃശ്ശേരി, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അഡ്വ. എന്‍. ശംസുദ്ദീന്‍ എം.എല്‍.എ, അഡ്വ. എം.ഉമര്‍ എം.എല്‍.എ, സി.എച്ച് ത്വയ്യിബ് ഫൈസി പ്രസംഗിക്കും. വൈകിട്ട് 6.30ന് നടക്കുന്ന അച്ചീവ്‌മെന്റ് സെഷന്‍ പുത്തനഴി മൊയ്തീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റജിസ്ട്രാര്‍ പ്രൊഫ. അബ്ദുല്‍ മജീദ് അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും. അബ്ദുല്‍ ലത്തീഫ് ഉപ്പള, ഇബ്രാഹിം സുബ്ഹാന്‍ റിയാദ്, അതിഥികളാവും.

7.30ന് നടക്കുന്ന ഇസ്തിഖാമ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സി.കെ മൊയ്തീന്‍ ഫൈസി, മുസ്ഥഫ അശ്‌റഫി കക്കുപ്പടി, എം.ടി അബൂബക്കര്‍ ദാരിമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ഉമര്‍ ഫൈസി മുടിക്കോട് പ്രസംഗിക്കും.

10ന് വ്യാഴം കാലത്ത് 9.30ന് നടക്കുന്ന മുല്‍തഖദ്ദാരിസീന്‍ വിദ്യാഭ്യാസ സമ്മേളനം സയ്യിദ് ബശീറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ഡോ. സാലിം ഫൈസി കുളത്തൂര്‍ ക്ലാസെടുക്കും. മെട്രോ മുഹമ്മദ് ഹാജി, ഡോ. കെ.പി ഹുസൈന്‍ അതിഥികളാവും. ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ഇന്‍സ്‌പെയര്‍ സെഷന്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കെ.പി.സി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാന്‍ ഫൈസി അരിപ്ര, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മുതൂര്‍ വിഷയമവതരിപ്പിക്കും. കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ മദരിസ് സമ്മേളനം നടക്കും. 4.30ന് നടക്കുന്ന പഠനം സെഷന്‍ സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയിലെ കര്‍മ്മ ശാസ്ത്രം, പ്രബോധനം ഖുര്‍ആനിക ശൈലികള്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന പഠനങ്ങള്‍ക്ക് ജാമിഅഃയിലെ വിവിധ ഫാക്കല്‍റ്റിയിലെ വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്‍കും. ഹംസ ഫൈസി അല്‍ ഹൈതമി സമാപന പ്രസംഗം നടത്തും.

വൈകിട്ട് ഏഴ് മണിക്ക് മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃതവം നല്‍കും.

11ന് വെള്ളി വൈകിട്ട് നാല് മണിക്ക് യൂണിറ്റി കോണ്‍ഫ്രന്‍സ് നടക്കും. വിദ്വേഷ വ്യാപാരത്തിന്റെ ഭാരതീയ പശ്ചാത്തലം എന്ന വിഷയത്തില്‍ നടക്കുന്ന സെഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും. പി.സുരേന്ദ്രന്‍, കെ.എം ഷാജി എം.എല്‍.എ, എം.പി പ്രകാശ്, ടി.സിദ്ധീഖ്, സി.പി സൈതലവി, അഡ്വ. അംജദ് ഫൈസി പ്രസംഗിക്കും.

വൈകിട്ട് 6.30ന് നടക്കുന്ന എന്‍വിറോണ്‍മെന്റ് സെഷന്‍ സ്പീക്കര്‍ പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഡോ. എം.കെ മുനീര്‍ അധ്യക്ഷത വഹിക്കും. ഡോ. ശിവാനന്ദന്‍ (കുസാറ്റ്, കൊച്ചി) മുഖ്യാതിഥിയായിരിക്കും. റഫീഖ് സകരിയ്യ ഫൈസി കൂടത്തായി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സി.ഹംസ സാഹിബ് പ്രസംഗിക്കും.

12ന് ശനി കാലത്ത് 9ന് നടക്കുന്ന ജനജാഗരണം സെഷന്‍ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പിണങ്ങോട് അബൂബക്കര്‍ അധ്യക്ഷത വഹിക്കും. ഹംസ റഹ്മാനി കൊണ്ടിപറമ്പ്, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ആസിഫ് ദാരിമി, ഹസന്‍ സഖാഫി പ്രസംഗിക്കും. 2 മണിക്ക് കോഡ് ഓഫ് കോണ്‍ടാക്ട് നടക്കും. മുസ്ഥഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, സലീം എടക്കര പ്രസംഗിക്കും. 4.30ന് നടക്കുന്ന ഡെഡിക്കേഷന്‍ കോണ്‍ക്ലേവ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് 6.30ന് നടക്കുന്ന നവോത്ഥാന സമ്മേളനം കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, ബശീര്‍ ഫൈസി ദേശമംഗലം, അഹ്മദ് ഫൈസി കക്കാട്, മുതീഉല്‍ ഹഖ് ഫൈസി പ്രസംഗിക്കും. കാലത്ത് 10 മണിക്ക് വേദി രണ്ടില്‍ അറബി ഭാഷാ സമ്മേളനം നടക്കും.

ഞായര്‍ കാലത്ത് 8.30ന് ടീന്‍സ് മീറ്റ് നടക്കും. അഡ്വ. ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്യും. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. പി.സി ജാഫര്‍ ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. എസ്.വി മുഹമ്മദലി ട്രൈനിംഗ് പ്രോഗ്രാമിന് നേതൃത്വം നല്‍കും. 11 മണിക്ക് നടക്കുന്ന നാഷണല്‍ മിഷന്‍ കോണ്‍ഫ്രന്‍സ് സയ്യിദ് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോട് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, മൗലാനാ ഖമറുസ്സമാന്‍ (ബംഗാള്‍) പ്രസംഗിക്കും. റഈസ് അഹ്മദ്, ഡോ. പി.എ ഇബ്രാഹിം ഹാജി, സൈനുല്‍ ആബിദ് (സഫാരി) അതിഥികളാവും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന ശരീഅത്ത് സമ്മേളനം മാണിയൂര്‍ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. ഡോ. സിദ്ധീഖ് അഹ്മദ് മുഖ്യാതിഥിയായിരിക്കും. പ്രമുഖ സുപ്രിം കോടതി അഭിഭാഷകന്‍ അഡ്വ. ഹാരിസ് ബീരാന്‍ മുഖ്യ പ്രഭാഷണം നടത്തും. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ.എ റഹ്മാന്‍ ഫൈസി, മുജീബ് ഫൈസി പൂലോട്, അഡ്വ. ഫൈസല്‍ ബാബു, ഹബീബ് ഫൈസി കോട്ടോപ്പാടം പ്രസംഗിക്കും.

2 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ നടക്കും. ഉമര്‍ ഫൈസി മുക്കം കര്‍മ്മപദ്ധതി അവതരിപ്പിക്കും. 5.30ന് മൗലിദ് സദസ്സ് നടക്കും. 6.30ന് നടക്കുന്ന സമാപന സനദ്ദാന സമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ബ്രൂണെ ഹൈക്കമ്മീഷണര്‍ ഹാജി സിദ്ദീഖലി ഉദ്ഘാടനം ചെയ്യും. പത്മശ്രീ എം.എ യൂസുഫലി മുഖ്യാതിഥിയായിരിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, വി.മോയിമോന്‍ ഹാജി സംസാരിക്കും.
- JAMIA NOORIYA PATTIKKAD