പ്രവാചകന്മാര്

മനുഷ്യന് ഇതര ജീവവര്ഗങ്ങളില് നിന്നു തികച്ചും വ്യത്യസ്തനാണ്. അവന് നല്കപ്പെട്ട ബുദ്ധിയും വിവേകവും ജീവിതത്തിന് ഒരു ലക്ഷ്യമുണ്ട് എന്ന വസ്തുത സൂചിപ്പിക്കുന്നതാണ്. അവന്റെ മുമ്പില് അടിസ്ഥാനപരമായ ചില ചോദ്യങ്ങള് എപ്പോഴുമുണ്ട്. മനുഷ്യനെവിടെ നിന്ന് വന്നു, എന്തിന് വന്നു, എവിടേക്ക് പോവുന്നു. ഇത്തരം ചോദ്യങ്ങള്ക്ക് ഉത്തരം ലഭിക്കുമ്പോള് മാത്രമാണ് മനുഷ്യ ജീവിതത്തിന് അര്ത്ഥവും ലക്ഷ്യവുമുണ്ടാവുന്നത്. മനുഷ്യ ബുദ്ധിക്കതീതമായ ഇത്തരം ചോദ്യങ്ങള്ക്ക് ദൈവവിശ്വാസത്തിന്റെ അടിസ്ഥാനത്തില് മറുപടി കണ്ടെത്താന് ശ്രമിക്കുകയാണ് എല്ലാ മതങ്ങളും ചെയ്യുന്നത്.

ഇനിയൊരവസരം ലഭിക്കാനിടയില്ലാത്ത സ്ഥിതിക്ക് ജീവിതം യഥേഷ്ടം സുഖിച്ച് ജീവിക്കേണ്ടതാണെന്ന അതിഭൗതികവാദ നിലപാട് ശരിയല്ല. അത് സമുഹത്തില് ദൂരവ്യാപകമായ പ്രശ്നങ്ങളുണ്ടാക്കും. കാരണം ഒരു മനുഷ്യനെടുക്കുന്ന സ്വാതന്ത്ര്യം സമൂഹജീവി എന്ന നിലക്ക് മറ്റൊരാള്ക്ക പ്രയാസങ്ങളുണ്ടാക്കി എന്ന് വരും. ഓരോരുത്തര്ക്കും തന്നിഷ്ടപ്രകാരം കാര്യങ്ങള് ചെയ്യാമെന്ന് വരുമ്പോള് അവിടെ കലഹങ്ങളും രക്തച്ചൊരിച്ചിലുകളും ഉണ്ടാവും, അങ്ങിനെ സാമുഹികക്രമം അവതാളത്തിലാകുന്ന സ്ഥിതി വിശേഷമുണ്ടാവും. അത് കൊണ്ട് തന്നെ മനുഷ്യന്റെ സ്വാതന്ത്ര്യങ്ങള്ക്ക് പരിധി നിശ്ചയിക്കുകയും മനുഷ്യന് ദിശാ ബോധം നല്കുകയും ചെയ്യുന്ന സമഗ്രമായ ജീവിത പദ്ധതി ആവശ്യമാണ്.

ഇനി ജീവിത പദ്ധതി ആരുണ്ടാക്കുമെന്നതാണ് പ്രശ്നം. മനുഷ്യ ജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ എല്ലാ വശങ്ങളെക്കുറിച്ചും പൂര് ബോധമുള്ളവനായിരിക്കണം അതിന്റെ നിര്മാതാവ്. അങ്ങിനെ വരുമ്പോള് മനുഷ്യന് മനുഷ്യന് വേണ്ടി നിര്മിക്കുന്ന ജീവിത പദ്ധതിയില് അവന്റെ ബുദ്ധിയുടെ പരിമിതികളും ദീര് വീക്ഷണമില്ലാത്ത തീരുമാനങ്ങളും നിഴലിക്കാനിടയുണ്ട്. മാത്രമല്ല അത് നടപ്പാക്കുന്നിടത്ത് സ്വാധീനവും സ്വജനപക്ഷപാതവും കുറ്റവാളികള്ക്ക് രക്ഷപ്പെടാനുള്ള പഴുതുകളായി മാറുന്നു. ലോകം കണ്ട ഏറ്റവും വലിയ മനുഷ്യ നിര്മിത പ്രസ്ഥാനമായ കമ്യൂണിസത്തിന്റെ തകര്ച്ചയും മനുഷ്യന്റെ കുറ്റവാസനകളെ ഇല്ലാതാക്കുന്ന നിയമങ്ങള് കൊണ്ട് വരുന്നതിലും പഴുതുകളില്ലാതെ അവ നടപ്പാക്കുന്നതിലും ലോക രാഷ്ട്രങ്ങള് നേരിടുന്ന വെല്ലുവിളികളും അതാണ് സൂചിപ്പിക്കുന്നത്.

ഇവിടെ മനുഷ്യനെക്കുറിച്ച് പൂര്ണമായും അറിയുന്ന മനുഷ്യനല്ലാത്ത ഒരാള് അത് നിര്മിക്കുക എന്ന വശമാണ് ഉരുത്തിരിഞ്ഞ് വരുന്നത്. അങ്ങനെ വരുമ്പോള് മനുഷ്യനെ സൃഷ്ടിച്ച സര്വജ്ഞനായ ദൈവം തന്നെ അത് നിര്വഹിക്കേണ്ടതാണ്.

പക്ഷേ ദൈവം മനുഷ്യന് അത്തരം ഒരു ജീവിത പദ്ധതി എങ്ങിനെ നല്കുമെന്ന സംശയം ഭാക്കിയുണ്ട്. നാം മുമ്പ് പറഞ്ഞത് പോലെ അത് നല്കാനായി ദൈവം മനുഷ്യനായി ഭൂമിയില് ജനിക്കുന്നു എന്ന വിശ്വാസം ശരിയല്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു മാതാവിന്റെ ഗര്ഭപാത്രത്തില് വളരുക, പ്രസവിക്കപ്പെടുക, മനുഷ്യനെ ആശ്രയിക്കേണ്ടി വരിക എന്നതൊക്കെ മഹത്വത്തിന് നിരക്കാത്തതാണ്.

ഇനി രണ്ടാമത്തെ വശം ഒരു ദൗത്യം തന്റെ സൃഷ്ടികളില് ആരെയെങ്കിലും ഏല്പിക്കുകയെന്നതാണ്. അവിടെത്തന്നെ മനുഷ്യരല്ലാത്ത ദേവന്മാര്, ഭൂതവര്ഗം തുടങ്ങിയ സൃഷ്ടികളെ ഏല്പിക്കുക എന്നതും യുക്തി സഹമല്ല. കാരണം മനുഷ്യന് നല്കപ്പെടുന്ന ജീവിത പദ്ധതി മനുഷ്യരുടെ പ്രകൃതിക്കും സ്വഭാത്തിനും അനുയോജ്യമാണെന്ന് ജീവിച്ച് കാണിക്കാന് കഴിവുള്ളവരായിരിക്കണം അവര്. അങ്ങിനെ നോക്കുമ്പോള് തികച്ചും വ്യത്യസ്തരായ ദേവന്മാരോ, ഭൂത വിഭാഗമോ, സാക്ഷാല് ദൈവം തന്നെയോ ഇറങ്ങി വന്നിട്ട് കാര്യമില്ല. മറിച്ച്, മനുഷ്യരുടെ കൂട്ടത്തില് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ചിലര് തന്നെ ആയിരിക്കണം ഇതിന് വേണ്ടി നിയോഗിക്കപ്പെടുന്നവര്.

മനുഷ്യരുടെ കൂട്ടത്തില് നിന്നുള്ള ഇത്തരം ഒരു ലക്ഷത്തിലധികം വിശുദ്ധ പുരുഷന്മാര് ലോകാരംഭം മുതല് വിവിധ കാലഘട്ടങ്ങളിലും വിവിധ സമൂഹങ്ങളിലുമായി ഭൂമിയില് വന്നതായി കരുതപ്പെടുന്നു,.അതില് പലരുടെയും പേരുകള് ബൈബിള്, ഖുര്ആന് തുടങ്ങിയ മത ഗ്രന്ഥങ്ങളിലും മറ്റു ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതേസമയം അറിയപ്പെടാതെ കിടക്കുന്ന പലരും ഇക്കൂട്ടതിതിലുണ്ട. ദൈവീക വെളിപാടുകള്ക്കനുസരിച്ച് ജീവിതം നയിക്കുകയും സ്ഥാന മാനങ്ങള് ഒന്നും പ്രതീക്ഷിക്കാതെ മനുഷ്യരെ ധര്മത്തിലേക്ക് നയിക്കുകയും ചെയ്ത ഇത്തരം ആളുകള് ഇന്ന് പല മത വിഭാഗങ്ങളും ആരാധ്യരായി കാണുന്ന വിശുദ്ധ വ്യക്തിത്വങ്ങളോട് സ്വഭാവത്തിലും നിയോഗത്തിലും സാദൃശ്യം പുലര്ത്തുന്നവരാണ്. പക്ഷെ, അതില് പലരും ആധരിക്കപ്പെടുന്നതിന് പകരം ദൈവ-ദൈവപുത്ര- ദൈവാവതാര പരിവേശങ്ങള് നല്കപ്പെട്ട് ആരാധിക്കപ്പെടുന്നുവെന്നത് ദുഃഖകരമാണ്.

ഇവിടെ, ദൈവം മാത്രമാണ് ആരാധിക്കപ്പെടേണ്ടത്, മനുഷ്യര് എത്ര വളര്ന്നാലും ദൈവീക പരിവേഷമോ ആരാധനയോ അര്ഹിക്കുന്നില്ല എന്ന ഉറച്ച നിലപാടാണ് മുസ്ലിംകള് സ്വീകരിക്കുന്നത്. മുസ്ലിംകള് ഏറ്റവും കൂടുതല് ബഹുമാനിക്കുന്ന മുഹമ്മദ് നബി കേവലം ദൈവദൂതനായ മനുഷ്യന് മാത്രമാണെന്നും അവരെ ആദരിക്കുന്നതിന് പകരം ആരാധിക്കുന്നത് പൊറുക്കപ്പെടാത്ത പാപമാണെന്നും അവര് വിശ്വസിക്കുന്നു. മുഹമ്മദ് നബിയെപ്പോലെ ധര്മ്മ സംസ്ഥാപനത്തിന് വേണ്ടി ഭൂമിയില് വന്ന പ്രവാചകന്മാര് മാത്രമാണ് മോശയും യേശുവും മറ്റെല്ലാ പ്രവാചകന്മാരും. മുഹമ്മദ് നബിയെപ്പോലെ അവരേയും ആദരിക്കേണ്ടത് മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. എന്നാല് ദൈവത്തെയല്ലാതെ മറ്റൊരാളേയും ആരാധിക്കാന് ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകന്മാരടക്കമുള്ള വിശുദ്ധന്മാരെക്കുറിച്ച് പില്ക്കാലത്തുണ്ടായ അതിര് കവിഞ്ഞ ആദരവില് നിന്നും ദൈവത്തെ പദാര്ത്ഥ ലോകത്ത് കാണാന് കഴിയാത്തതിലുള്ള നിരാശയില് നിന്നുമാണ് മനുഷ്യാരാധനയും വിഗ്രഹാരാധനയും ഉണ്ടായതെന്ന് അനുമാനിക്കാവുന്നതാണ്.

കാലാകാലങ്ങളിലായി ഇത്തരം പ്രവാചകന്മാര് മുഖേന ദൈവം മനുഷ്യന് നല്കിയ വെളിപാടുകളാണ് മതഗ്രന്ഥങ്ങളായി രൂപം പ്രാപിച്ചത്. മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില് നിര്മ്മിച്ചെടുത്ത ചില പ്രത്യേക വിശ്വാസങ്ങളുടെയും അനുഷ്ഠാന കര്മങ്ങളുടെയും ആചാരോപചാരങ്ങളുടെയും സമാഹാരമാണ് എല്ലാ മതങ്ങളും. മനുഷ്യര്ക്ക് മാര്ഗനിര്ദ്ദേശം നല്കുന്നതിലും സാമൂഹിക ക്രമം അവതാളത്തിലാവാതെ സൂക്ഷിക്കുന്നതിലും മതങ്ങള് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. നന്മകള് ചെയ്താല് പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും തിചെയ്താല് ദൈവത്തിന്റെ ശിക്ഷ ലഭിക്കുമെന്ന പേടിയുമാണ് ലോകത്തിന്റെ സാമൂഹിക ഭദ്രത ഇത്രത്തോളം കാത്തുസൂക്ഷിക്കാന് വലിയൊരളവോളം സഹായിച്ചത്. ഈയൊരു ചിന്തയുള്ള മനുഷ്യരില്ലായിരുന്നുവെങ്കില് ലോകത്തിന്റെ അവസ്ഥ മറ്റൊന്നാവുമായിരുന്നു.

ആദ്യം രാജ്യം, പിന്നെ മതം ?

ഇന്ത്യയിലെ ഓരോ പൗരന്മാരും എല്ലാത്തിലും മുകളിലായിക്കാണേണ്ടത് മാതൃരാജ്യത്തിന്‍റെ താല്‍പര്യവും സുരക്ഷയും അഖണ്ഡതയുമാണ്. അതിനു ശേഷം മാത്രമേ ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും മുസ്‍ലിമായാലും സ്വന്തം മതത്തിലേക്ക് തിരിഞ്ഞു നോക്കാനും അതിന്‍റെ താല്‍പര്യങ്ങള്‍ പരിഗണിക്കാനും പാടുള്ളൂ. അഥവാ, നാം ആദ്യം ഇന്ത്യക്കാരും പിന്നെ വിവിധ മതക്കാരുമാകുന്നു. ഈ ബോധമാണ് ഓരോ ഭാരതീയനും വേണ്ടത്. 2008 നവംബറിലുണ്ടായ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച ദേശരക്ഷാ സദസ്സില്‍ നിന്ന് കേട്ടതാണിത്. ഒരു മുസ്‍ലിമിന് ഇതംഗീകരിക്കാന്‍ കഴിയുമോ?

= ഇന്ത്യയിലെ മുസ്‍ലിംകള്‍ ഈ രാജ്യത്തിന്‍റെ അഖണ്ഡതയും സുരക്ഷയും മതസാഹോദര്യവും കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരാമ്. അതവരുടെ മതവിശ്വാസത്തിന്‍റെ ഭാഗവുമാണ്. ദേശസ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണെന്ന് പഠിപ്പിക്കുന്ന മതമാണിസ്‍ലാം. എന്നാല്‍ , എല്ലാത്തിനും മുകളിലായി രാജ്യത്തെ പ്രതിഷ്ഠിക്കുകയും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഭരണകൂടങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ദേശീയതയുടെ പേരില്‍ എടുത്തണിയുകയും ചെയ്യുന്ന സങ്കുചിത ദേശീയതയോട് രാജിയാകാന്‍ ഇസ്‍ലാമിനു സാധ്യമല്ല. ലോകത്തുള്ള സര്‍വ്വ മനുഷ്യരേയും ഒരു പിതാവിന്‍റെ മക്കളായിക്കാണുന്ന സാഹോദര്യത്തിലധിഷ്ഠിതമായ സാര്‍വ്വലൗകിക മതമാണല്ലോ ഇസ്‍ലാം.

ലോകം വിവിധ രാജ്യങ്ങളും ദേശങ്ങളുമായി വിഭജിക്കപ്പെട്ടിരിക്കുന്നത് പരസ്പര വിനിമയങ്ങള്‍ക്കും വ്യവഹാരങ്ങള്‍ക്കും മാത്രമാണെന്നും ഒരു രാഷ്ട്രത്തിലെ പൗരനാകുക എന്നത് മറ്റൊരു രാഷ്ട്രത്തോടുള്ള വെറുപ്പിലേക്ക് നയിക്കരുതെന്നും ഇസ്‍ലാമിന് നിര്‍ബന്ധമുണ്ട്. സത്യവിശ്വാസികള്‍ ലോകത്തിന്‍റെ ഏതു ഭാഗത്തായാലും ഒരു കെട്ടിടത്തിന്‍റെ ഇഷ്ടികകള്‍ പോലെ അവര്‍ പരസ്പരം ബന്ധിതമാണെന്നും ഒരു ശരീരത്തിന്‍റെ അവയവങ്ങള്‍ പോലെ അവിഭാജ്യമാണെന്നും പ്രവാചകന്‍ (സ) പഠിപ്പിക്കുന്നു. ഈ അര്‍ത്ഥത്തില്‍ ഫലസ്തീനിലോ ഇറാഖിലോ ഉള്ള മുസ്‍ലിംകള്‍ക്ക് ഒരു വിപത്ത് നേരിട്ടാല്‍ അത് ഇന്ത്യന്‍ മുസ്‍ലിംകളേയും ബാധിക്കുന്നു. എന്നാല്‍ ദേശീയതയുടെ പേരില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലോ ഇന്ത്യയും ബംഗ്ലാദേശും തമ്മിലോ ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യന്‍ മുസ്‍ലിംകള്‍ ഇന്ത്യയുടെ പക്ഷത്ത് മാത്രമാണ് നില്‍ക്കുക. കാരണം, ഇവിടെ മതവിശ്വാസത്തിന്‍റെ ഭാഗമാണ് മാതൃരാജ്യത്തിന്‍റെ സുരക്ഷയും കെട്ടുറപ്പും. രാജ്യത്തിന്‍റെ താല്‍പര്യത്തിനു മതത്തെ ഒരിക്കലും മാറ്റിനിര്‍ത്തേണ്ടതില്ല. ഒരു മുസല്‍മാനായിത്തന്നെ രാജ്യത്തിനു വേണ്ടി നമുക്ക് പോരാടാന്‍ കഴിയും.

ഒന്നാം ലോക യുദ്ധാനന്തരം തുര്‍ക്കി ഖിലാഫത്ത് തകര്‍ന്നപ്പോള്‍ ലോക മുസ്‍ലിംകളുടെ ദുഃഖത്തില്‍ പങ്കാളികളായി ഖിലാഫത്ത് പ്രസ്ഥാനവുമായി പ്രതിഷേധിക്കാനിറങ്ങിയ ഇന്ത്യന്‍ മുസ്‍ലിംകള്‍ , ഇസ്‍ലാമിക സാഹോദര്യത്തിന്‍റെ ആഗോള പ്രതീകവും ഇന്ത്യാ-പാക് യുദ്ധത്തില്‍ ഇന്ത്യയുടെ മാനം കാക്കാന്‍ അള്ളാഹു അക്ബര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി പോരാട്ടത്തിനിറങ്ങിയ മുസ്‍ലിം ഇന്ത്യന്‍ ദേശീയതയുടെ പ്രതീകമാണ്. രണ്ടും പരസ്പര വിരുദ്ധമല്ല. അതുകൊണ്ടു തന്നെ, മതത്തിലുപരിയായി ദേശീയതയെ പ്രതിഷ്ഠിക്കണമെന്ന വാദം, മുസ്‍ലിംകളെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണെങ്കില്‍ അബദ്ധവും അസ്വീകാര്യവുമാണ്.

-സത്യധാര 2009 ജനുവരി 1-15

വേനല്‍ സംഗമം നടന്നു



അബൂദാബി : അബൂദാബി മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സംഘടിപ്പിച്ച വേനല്‍ സംഗമം ഫോട്ടോസ്





റിപ്പോര്‍ട്ട് പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. (ഇന്‍ശാ അല്ലാഹ്)

ശിഹാബ്‌ തങ്ങള്‍ സ്‌മാരകം: സബ്‌ കമ്മിറ്റി രൂപവത്‌കരിച്ചു - മലപ്പുറം

മലപ്പുറം: സമസ്‌തയുടെ നേതൃത്വത്തില്‍ മലപ്പുറത്ത്‌ നിര്‍മിക്കുന്ന പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സ്‌മാരകത്തിനായി സബ്‌കമ്മിറ്റി രൂപവത്‌കരിച്ചു. മുസ്‌ലിം ലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, വാക്കോട്‌ മൊയ്‌തീന്‍കുട്ടി ഫൈസി, എരമംഗലം മുഹമ്മദ്‌ മുസ്‌ലിയാര്‍, എം.കെ. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍, എന്നിവര്‍പ്രസംഗിച്ചു. സ്‌മാരക കമ്മിറ്റി ഭാരവാഹികളായി ടി. മുഹമ്മദ്‌ ഫൈസി (കണ്‍.), കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ ഫൈസി, യു. മുഹമ്മദ്‌ ശാഫി, കെ.എ. റഹ്‌മാന്‍ ഫൈസി, പി.എ.ജലീല്‍ ഫൈസി, കാടാമ്പുഴ മൂസഹാജി എന്നിവരെ തിരഞ്ഞെടുത്തു.

തങ്ങളുടെ വിയോഗം തീരാ നഷ്ടം : SYS റിയാദ്

SYS റിയാദ് : SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജ്‍ലിയും സംഘടിപ്പിച്ചു. ഋഷിതുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്‍റെ വിയോഗം മുസ്‍ലിം കൈരളിക്കേറ്റ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാരോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജനമനസ്സുകളില്‍ കെടാവിളക്കായി എന്നെന്നും പ്രോജ്വലിച്ച് നില്‍ക്കും. സ മുദായിക മൈത്രി കാത്തു സൂക്ഷിക്കുന്നതിലും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത സര്‍വ്വ മത സാഹോദര്യം പ്രയോഗിക തലത്തില്‍ കൊണ്ടുവന്ന അപൂര്‍വ്വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍ . മുസ്‍ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുന്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ് പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹുഭൂരിപക്ഷം വരുന്ന മുസ്‍ലിം വിഭാഗത്തിന്‍റെ സത്യസരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും വഴികാട്ടിയും ഉപദേശകനുമായിരുന്ന തങ്ങളുടെ വേര്‍പ്പാട് സമസ്തക്കും തീരാനഷ്ടമാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറുക്കണക്കിന് മഹല്ലുകളുടെ ഖാസിയും ആയിരത്തോളം മതസ്ഥാപനങ്ങളുടെ അധ്യക്ഷനുമായിരുന്നു തങ്ങള്‍ . സമസ്തയുടെ സുപ്രധാന തീരുമാനങ്ങളുടെ അവസാന വാക്കും കൊടപ്പനക്കല്‍ തറവാടായിരുന്നു. തങ്ങളുടെ പരലോക മോക്ഷത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കുചേരുകയും ചെയ്തു.

പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഹള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡന്‍റ് ശാഫി ദാരിമി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റംഗങ്ങളായ മൊയ്തീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെക്കരാപറന്പ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൌഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ് പതപ്പിരിയം നന്ദിയും പറഞ്ഞു.

റിലീഫ് പ്രവര്ത്തനങ്ങള് സക്രിയമാക്കും -സമസ്ത

മലപ്പുറം: പരിശുദ്ധ റമദാനില്‍ മഹല്ലുകള്‍ കേന്ദ്രീകരിച്ച്‌ ആത്മസംസ്‌കരണ പ്രവര്‍ത്തനങ്ങളും റിലീഫ്‌ പ്രവര്‍ത്തനങ്ങളും സക്രിയമാക്കാന്‍ സമസ്‌ത ജില്ലാ പ്രവര്‍ത്തകസമിതി തീരുമാനിച്ചു. പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി. മുഹമ്മദ്‌ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

എസ്‌.കെ.പി തങ്ങള്‍ (കൊണ്ടോട്ടി), എം.പി. മുഹമ്മദ്‌ മുസ്‌ലിയാര്‍ (ഏറനാട്‌), പി.എം. മൊയ്‌തീന്‍കുട്ടി മുസ്‌ലിയാര്‍ (വള്ളിക്കുന്ന്‌), ഹാജി യു. മുഹമ്മദ്‌ ശാഫി (തിരൂരങ്ങാടി), എ. മരക്കാര്‍ ഫൈസി (താനൂര്‍), കെ.കെ.എസ്‌. തങ്ങള്‍ (തിരൂര്‍), സി.പി.എം. തങ്ങള്‍ (കോട്ടയ്‌ക്കല്‍), ഖാസിം ഫൈസി പോണനൂര്‍ (പൊന്നാനി), പി.ടി. അലി മുസ്‌ലിയാര്‍ (പെരിന്തല്‍മണ്ണ), ജാഫര്‍ ഫൈസി പഴമള്ളൂര്‍ (മങ്കട), ഹസന്‍ സഖാഫി (മലപ്പുറം), മജീദ്‌ ഫൈസി വളരാട്‌ (മഞ്ചേരി), ഇ.കെ. കുഞ്ഞമ്മദ്‌ മുസ്‌ലിയാര്‍ (വണ്ടൂര്‍), കെ.ടി. കുഞ്ഞാന്‍ (നിലമ്പൂര്‍), അബ്ദുള്‍ഖാദിര്‍ ഫൈസി (വേങ്ങര) എന്നിവരെ കണ്‍വീനര്‍മാരാക്കി മേഖലാ കമ്മിറ്റികള്‍ രൂപവത്‌കരിച്ചു.