Showing posts with label tippu. Show all posts
Showing posts with label tippu. Show all posts

വര്‍ഗീയതയുടെ വാള്‍ ടിപ്പുവിന് നേരെയോ?

”ഓരോ വര്‍ഗവും സമൂഹവും അതിന്റെ കര്‍മത്തേയും ലക്ഷ്യത്തേയും ഉദാത്തീകരിച്ചുകൊണ്ട് ചരിത്ര രചന നടത്തുന്നു. അതുപോലെ അവ സാധൂകരിച്ചു കൊണ്ടും. ഇന്ത്യാ ചരിത്രത്തെ കുറിച്ച് പറയുമ്പോള്‍ കൊളോണിയല്‍ ചരിത്ര രചന ഇത്തരത്തിലൊന്നായിരുന്നുവെന്ന് പറയാം. അതിന്റെ ലക്ഷ്യം ബ്രിട്ടീഷ് ഭരണാധികാരികളെയും അവരുടെ നയങ്ങളെയും ന്യായീകരിക്കുക എന്നതായിരുന്നു.
ഇത്തരം ലക്ഷ്യത്തോടെ ഇന്ത്യാ ചരിത്രത്തിലെ സ്മര്യ പുരുഷന്മാരുടെ കാലവും പ്രവര്‍ത്തനവും വിലയിരുത്തുമ്പോള്‍ ഏറ്റവും തെറ്റിദ്ധാരണയോടെ ചിത്രീകരിച്ചിട്ടുള്ളത് ടിപ്പു സുല്‍ത്താനെയാണെന്ന് കാണാം. ബ്രിട്ടീഷുകാര്‍ എഴുതിയ അദ്ദേഹത്തിന്റെ ചരിത്രം അദ്ദേഹത്തോടും അദ്ദേഹത്തിന്റെ ഭരണത്തോടും നീതി പുലര്‍ത്തിയിരുന്നില്ല. അവരുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് ചരിത്ര രചന നടത്തുന്നവര്‍ ഇന്നുമുണ്ട്. ടിപ്പുവിന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള ടെലിവിഷന്‍ പരമ്പര നിരോധിക്കുവാനും അദ്ദേഹത്തെ ഇസ്‌ലാമിക മതഭ്രാന്തനെന്നും ക്ഷേത്ര വിധ്വംസകനെന്നും വിലയിരുത്തിയുള്ള ആശയ പ്രചരണം ഇന്ത്യന്‍ സമൂഹത്തില്‍ സമീപ കാലത്തുപോലും നടന്നിട്ടുണ്ട്. ഇവയെല്ലാം കൊളോണിയല്‍