Showing posts with label BAQIYATH. Show all posts
Showing posts with label BAQIYATH. Show all posts

വെല്ലൂര്‍ ബാഖിയാത്ത് വാര്‍ഷികം ആരംഭിച്ചു

ചെന്നൈ: വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തിന്‍െറ 150ാം വാര്‍ഷിക സമ്മേളനത്തിന് തുടക്കം. രാവിലെ നടന്ന സെഷനില്‍ സൗദിയിലെ ജാമിഅ സൗലസിയ പ്രിന്‍സിപ്പല്‍ മാജിദ് മസൂദ് ഹശീം ഉസ്മാനിയ അല്‍മക്കി അധ്യക്ഷത വഹിച്ചു. പുതുതായി ബാഖവി ബിരുദം നേടിയവര്‍ക്ക് സനദ് ആദ്യ സെഷനില്‍ വിതരണം ചെയ്തു. ബാഖിയാത്ത് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ മുഹ്യിദ്ദീന്‍ ഫാസില്‍ ബാഖവി സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര കോയക്കുട്ടി മുസ്ലിയാര്‍ പ്രഭാഷണം നിര്‍വഹിച്ചു. വൈകീട്ട് നടന്ന സെഷനില്‍ സമസ്ത ജന.സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, ചേലക്കുളം അബുല്‍ ബുശ്റ മുഹമ്മദ് ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു. മലയാളം, ഉര്‍ദു, തമിഴ് സമ്മേളന സുവനീര്‍ പ്രകാശനം ചെയ്തു.
ഞായറാഴ്ച നടക്കുന്ന ഉര്‍ദു, തമിഴ്, മലയാളം സെഷനുകളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതര്‍ പങ്കെടുക്കും. മലയാളം സെഷനില്‍ ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റ് മൂസ മൗലവി, പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പല്‍ ആലിക്കുട്ടി മുസ്ലിയാര്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം അബ്ദുശുകൂര്‍ ഖാസിമി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് പി.കെ.പി. അബ്ദുസ്സലാം ബാഖവി, നജീബ് മൗലവി മമ്പാട് തുടങ്ങിയവര്‍ പങ്കെടുക്കും.-(അവ.ഓണ്‍ലൈൻ ഡസ്ക്)

വെല്ലൂര്‍ ബാഖിയാത്ത്; ഒന്നര നൂറ്റാണ്ടിന്റെ വൈജ്ഞാനിക പൈതൃകം

മിഴ്‌നാട്ടിലെ നോര്‍ത്ത് ആര്‍ക്കാട് ജില്ലയില്‍ വെല്ലൂര്‍ നഗരത്തിലാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ബാഖിയാത്തുസ്വാലിഹാത്ത് സ്ഥിതിചെയ്യുന്നത്. 1857ല്‍ സ്ഥാപിക്കപ്പെട്ട ബാഖിയാത്ത് ഇന്ത്യയിലെത്തന്നെ ഉന്നത മതപഠന കേന്ദ്രമാണ്.
ഹാഫിസ് അബ്ദുല്‍ ഖാദിര്‍ - ഫാത്തിമ ദമ്പതികളുടെ മകനായി ആത്തൂരില്‍ ജനിച്ച് ഉമ്മയുടെ നാടായ വെല്ലൂരിലേക്ക് താമസം മാറ്റിയ മൗലാനാ അബ്ദുല്‍ വഹാബ് ഹസ്രത്താണ് സ്ഥാപകന്‍. ശൈഖേ വെല്ലൂര്‍, ശംസുല്‍ ഉലമാ, അഅ്‌ലാ ഹസ്രത്ത് എന്ന പേരുകളിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.
ക്രാന്തദര്‍ശിയും നിറഞ്ഞ വിജ്ഞാനത്തിന്റെ ഉടമയും ആത്മീയ ഗുരുവുമായിരുന്ന അബ്ദുല്‍ വഹാബ് ഹസ്രത്തിനുണ്ടായ ഒരു സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യം വീട്ടിലും തുടര്‍ന്ന് പള്ളിയിലും പുതിയ കെട്ടിടത്തിലും ആരംഭിച്ച സ്ഥാപനത്തിന്, അല്‍ ബാഖിയാത്തുസ്വാലിഹാത്ത് എന്ന് നാമകരണം ചെയ്തത്. ഇവിടെ പഠനം പൂര്‍ത്തിയാക്കി ബിരുദം നേടിയവരാണ് ബാഖവികള്‍. 'മൗലവി ഫാസില്‍ ബാഖവി' (എം.എഫ്.ബി) എന്നാണ് ബിരുദത്തിന്റെ പൂര്‍ണ്ണനാമം. പഴയകാല പണ്ഡിതന്‍മാര്‍ എം.എഫ്.ബി എന്ന പേരില്‍ അറിയപ്പെട്ടതും അതുകൊണ്ടാണ്.
നൂറ്റിയമ്പത് വര്‍ഷമായി ഇന്ത്യയിലെ മുസ്‌ലിം പണ്ഡിതന്‍മാര്‍ 'മൗലവി' എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത് ബാഖിയാത്ത് ബിരുദത്തിന്റെ തുടക്കത്തില്‍ 'മൗലവി' ഉണ്ടായതുകൊണ്ടാണെന്ന് വിചാരിക്കാനാവും. തുടര്‍ന്ന് മൗലവി എന്ന പേരില്‍ എല്ലാ ബിരുദ സ്ഥാപനങ്ങളും ബാഖിയാത്തിനോടനുഗമിക്കുകയായിരുന്നു. ഉദാഹരണം: 1962ല്‍ സ്ഥാപിതമായ പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിക് കോളജ് സ്വീകരിച്ച ബിരുദത്തിന്റെ പേര്, മൗലവി ഫാസില്‍ ഫൈസാബാദ് (എം.എഫ്.എഫ്) എന്നും നന്തി ദാറുസ്സലാം അറബിക് കോളജ് സ്വീകരിച്ചത് മൗലവി ഫാസില്‍ ദാരിമി (എം.എഫ്.ഡി) എന്നുമാണല്ലൊ. അറബിക് കോളജുകളിലെ മറ്റെല്ലാ ബിരുദ സ്ഥാപനങ്ങളും അങ്ങനെതന്നെയാണെന്ന് കാണാനാവും.