Showing posts with label ORGAINSATION. Show all posts
Showing posts with label ORGAINSATION. Show all posts

തിരൂരില്‍ വെള്ളക്കെട്ടില്‍ കാണാതായ കുട്ടികള്‍; നാട്ടുകാരുടെ കണ്ണിലുണ്ണികള്‍; SKSBVയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവം

മരണപ്പെട്ട റഈസ്
തിരൂർ: ചെമ്പ്ര പുഴയോരത്തെ വെള്ളക്കെട്ടില്‍ ഒഴുക്കില്‍പ്പെട്ട്‌ കാണാതായ മൂന്നു കുട്ടികളും നാട്ടിലെ മത രാഷ്‌ട്രീയ രംഗങ്ങളിലെ നിറ സാന്നിധ്യവും നാട്ടുകാരുടെ കണ്ണിലുണ്ണികളുമായിരുന്നു. ചെറുപ്പത്തിലേ സ്‌കൂള്‍, മദ്‌റസ പഠനത്തോടൊപ്പം തന്നെ ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു മൂവരുമെന്ന്‌ നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മത സംഘടനയായ സമസ്‌തയുടെയും രാഷ്‌ട്രീയത്തില്‍ മുസ്ലിംലീഗിന്റെയും വിദ്യാര്‍ത്ഥി സംഘടനകളിലും തിരഞ്ഞെടുപ്പുകളിലുമെല്ലാം മൂവരും സജീവ സാന്നിധ്യങ്ങളായിരുന്നു.
റഈസ് മൌസലിന്റെ  കൂടെ 
കഴിഞ്ഞ ഇലക്ഷൻ
പ്രചരണത്തിൽ  
“പഠന വിഷയങ്ങള്‍ക്കു പുറമെ, പാഠ്യേതര വിഷയങ്ങളിലും അവര്‍ മൂവരും ഇതര കുട്ടികള്‍ക്ക്‌ മാതൃകയായിരുന്നുവെന്ന്‌” ഇപ്പോള്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന കുട്ടികളുടെ അയല്‍ വാസിയും മുന്‍ തിരൂര്‍ മുന്‍സിപ്പല്‍ എസ്‌.കെ.എസ്‌.എസ്‌എഫ്‌ സെക്രട്ടറിയുമായ എം.മൌസല്‍ മൂപ്പന്‍ ചെമ്പ്ര www.skssfnews.com നോട്‌ പറഞ്ഞു. 
“ഇക്കഴിഞ്ഞ പാര്‍ലമെന്റ്‌ ഇലക്ഷനില്‍ തന്നോടൊപ്പം വീട്‌ വീടാന്തരം കയറിയിറങ്ങാനും വോട്ടഭ്യര്‍ത്ഥിക്കാനും ബൂത്തുകള്‍ക്കു സമീപം ഇരുന്ന്‌ സ്ലിപ്പ്‌ വിതരണം ചെയ്യാനുമെല്ലാം ഇവര്‍ മൂവരും ഉണ്ടായിരുന്നതായും ഇപ്പോള്‍ ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന മൌസല്‍ ഓര്‍ക്കുന്നു.  
നാട്ടില്‍ സമസ്‌തയുടെ കലാ സാഹിത്യ പരിപാടികളിലും സര്‍ഗലയമടക്കമുള്ള മത്സരങ്ങളിലും നിറഞ്ഞു നിന്ന ഇവര്‍  മദ്‌റസയില്‍ എസ്‌.കെ.എസ്‌.ബി.വിയുടെ പ്രവര്‍ത്തനങ്ങളിലും സജീവ സാനിധ്യമായിരുന്നു. മരണപ്പെട്ട റഈസ്‌ മുന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ മലപ്പുറം ജില്ലാ ജന.സെക്രട്ടറി റഫീഖ്‌ അഹമ്മദിന്റെ ശിഷ്യന്‍ കൂടിയാണ്‌.