മലപ്പുറം: ഒടുവില്‍ ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് സര്‍വകലാശാലയുടെ (ഇഫ്‌ളു) ഓഫ് കാമ്പസ് മലപ്പുറത്തെത്തുന്നു. സ്ഥലം കൈമാറ്റം കഴിഞ്ഞതോടെ കാമ്പസ് തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനി വേഗത്തിലാകും. ഈ അധ്യയന വര്‍ഷം തന്നെ ചില കോഴ്‌സുകളോടെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. വിദ്യാഭ്യാസ രംഗത്ത് മലപ്പുറം രാജ്യാന്തര തലത്തിലേക്ക് ഉയരുന്നതിനുള്ള ചവിട്ടുപടി കൂടിയാണ് ഇഫ്‌ളു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളും ഗവേഷകരും മലപ്പുറം കാമ്പസ് തേടി വരും. വിദേശ ഭാഷകളുമായി ബന്ധപ്പെട്ട പഠനത്തിന് ഇവിടുത്തുകാര്‍ക്കും അവസരമൊരുങ്ങും. ആഗോള തലത്തില്‍ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശം. ഹൈദരാബാദിലെ 'ഇഫ്‌ളു'സര്‍വകലാശാല ആസ്ഥാനത്തുള്ള കോഴ്‌സുകള്‍ അഞ്ചുവര്‍ഷത്തിനകം മലപ്പുറം ഓഫ് കാമ്പസിലും എത്തുമെന്നാണ് പ്രതീക്ഷ
മലപ്പുറത്തേക്ക് കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ. ബേബിയാണ് ഇഫ്‌ളു കാമ്പസ് കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയത്. വൈസ് ചാന്‍സലറെ നേരില്‍ക്കണ്ട് ശുപാര്‍ശ നല്‍കി. പത്തനാപുരത്ത് സ്ഥലവും കണ്ടെത്തി. ഇതോടൊപ്പം ഹരിയാനയും കാമ്പസിനായുള്ള ശ്രമം തുടങ്ങിയിരുന്നു. ഈ രണ്ട് ഓഫ് കാമ്പസുകള്‍ക്കുമായി കേന്ദ്രസര്‍ക്കാര്‍ 20 കോടി വീതം കഴിഞ്ഞ ബജറ്റില്‍ വകയിരുത്തി. സാങ്കേതിക കാരണങ്ങളാല്‍ പത്തനാപുരത്ത് പദ്ധതി യാഥാര്‍ഥ്യമാകാതെ പോയി.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ. അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ ഓഫ് കാമ്പസിനായി ശ്രമംതുടങ്ങി. മലപ്പുറം പാണക്കാട്ട് ഇന്‍കെലിന്റെ കൈവശമുള്ള സ്ഥലം കാമ്പസിനായി കണ്ടെത്തി. സര്‍വകലാശാലാ അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കാമ്പസിന് അനുയോജ്യമെന്ന് കണ്ടെത്തി. വ്യവസായ വകുപ്പിന്റെ കൈവശമുള്ള സ്ഥലം കൈമാറുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭയുടെ അനുമതി കിട്ടിയതോടെ കാര്യങ്ങള്‍ വേഗത്തിലായി.
മലപ്പുറം നഗരത്തില്‍ നിന്ന് ആറുകിലോമീറ്റര്‍ മാത്രം അകലവും വിമാനത്താവളത്തോടും പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനോടുമുള്ള സാമീപ്യവും അനുകൂലഘടകങ്ങളായി. 75 ഏക്കര്‍ സ്ഥലം ലഭിക്കുമെന്നതും ഗുണകരമായി. ഹൈദരാബാദില്‍ സര്‍വകലാശാല ആസ്ഥാനം തന്നെ 30 ഏക്കര്‍