ജാമിഅ നൂരിയ്യ മീലാദ് കോൺഫറൻസ് ഒക്ടോബർ മൂന്നിന്

പട്ടിക്കാട്: തെന്നിന്ത്യയിലെ ഉന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയിൽ വർഷംതോറും നടന്നു വരാറുള്ള മീലാദ് കോൺഫറൻസ് ഒക്ടോബർ 3 തിങ്കളാഴ്ച രണ്ടു മണി മുതൽ നടക്കും. ഉദ്ഘാടന സമ്മേളനം, മൗലിദ് പാരായണം, പാനൽ ഡിസ്കഷൻ, മദ്ഹ് മജിലിസ് എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകുന്നേരം 7 ന് 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പാനൽ ഡിസ്കഷനിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, ളിയാഉദ്ധീൻ ഫൈസി മേൽമുറി തുടങ്ങിയ പണ്ഡിതർ പങ്കെടുക്കും. തുടർന്ന് ജാമിഅ: നൂരിയ്യ: വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രവാചക പ്രകീർത്തന സദസ്സ് ഉണ്ടായിരിക്കും.
- JAMIA NOORIYA PATTIKKAD