Showing posts with label kolkata. Show all posts
Showing posts with label kolkata. Show all posts

SKSSF ബംഗാള്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കൊല്‍ക്കത്ത : വിദ്യാഭ്യാസ പ്രബോധന മേഖലയില്‍ കേരളീയ മാതൃകകള്‍ അവതരിപ്പിച്ച് സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ SKSSF ന്റെ ബംഗാള്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പള്ളികളോടൊപ്പം മത ഭൗതിക വിദ്യാഭ്യാസ സംരംഭങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ട് വിവിധ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സംഘടന ആവിഷ്‌കരിച്ചിട്ടുള്ളത്. 24 പര്‍ഗാനാസ് ജില്ലയിലെ ഗോപാല്‍ പൂരിലെ ഗോല്‍ബാഗില്‍ ഇസ്‌ലാമിക് സെന്ററിന്റെ പുതിയ കെട്ടിടം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബംഗാള്‍ ചാപ്റ്റര്‍ കോ- ഓര്‍ഡിനേറ്റര്‍ ഇദ്‌രീസ് അലി മണ്ഡല്‍ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ ആഭിമുഖ്യത്തില്‍ അമ്പൂഹട്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന ഇസ്‌ലാമിക് സെന്റര്‍ പരിസരത്ത് നടന്ന സമ്മേളനത്തില്‍ മൗലാന ഇബ്രാഹീം അധ്യക്ഷത വഹിച്ചു. നൂരിതല മോഡല്‍ മിഷന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി സംഗമം നടന്നു. വിവിധ പരിപാടികളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സി.. ശംസുദ്ദീന്‍, സത്താര്‍ പന്തലൂര്‍, ഇസ്മാഈല്‍ ഹാജി എടച്ചേരി, മൗലാനാ ശിഹാബുദ്ദീന്‍, ജൈനല്‍ ടി.ഡി, അബ്ദു റസാഖ് ടി.എം, എം. ഷാജഹാന്‍, ആത്യാര്‍ എച്ച്. എം തുടങ്ങിയവര്‍ സംസാരിച്ചു.
SKSSF ന്റെ ഇരുപത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്‌കരിച്ചിട്ടുള്ള ബംഗാള്‍ പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനമായ എംപവര്‍ വില്ലേജ് പദ്ധതി മൂന്ന് മാസത്തിനകം തുടക്കം കുറിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി അറിയിച്ചു.