Showing posts with label IUML. Show all posts
Showing posts with label IUML. Show all posts

ഖാസിയുടെ മരണം സി.ബി.ഐ. കണ്ടെത്തല്‍ ശരിയല്ല: മുസ്‌ലിം ലീഗ്

കാസര്‍കോട്: ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണം സംബന്ധിച്ച് സി.ബി.ഐ.യുടെ കണ്ടെത്തല്‍ ശരിയല്ലെന്നും ഖാസിയെ നേരിട്ടറിയാവുന്ന എല്ലാവരെയും ഇത് വേദനിപ്പിച്ചിരിക്കുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു.
കേരളത്തില്‍ ഏറ്റവും അറിയപ്പെട്ടിരുന്ന മതപണ്ഡിതനായിരുന്നു ഖാസി സി.എം.അബ്ദുല്ല മൗലവി. ആത്മഹത്യ നിഷിദ്ധമാക്കിയ ഇസ്‌ലാംമതത്തിന്റെ ഒരു പണ്ഡിതന്‍ ആത്മഹത്യ ചെയ്യുമെന്നും ആരും വിശ്വസിക്കില്ല. കൊലപാതകത്തിന്റെ തെളിവുകളോ അതിന്റെ ഉത്തരവാദികളെയോ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് ശരിയല്ല. 
കടം വീട്ടിയതും പിതാവിന്റെ ഖബറിടത്തില്‍പോയി പ്രാര്‍ത്ഥന നടത്തിയതും ആത്മഹത്യ ചെയ്യാനാണെന്ന് സി.ബി.ഐ. കണ്ടെത്തിയത് വിരോധാഭാസമാണ്. ഖമറുദ്ദീന്‍ പറഞ്ഞു.