SKSSF


കേരള മുസ്ലിംകളുടെ ആധികാരിക പരമോന്നത മത വേദിയാണ് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. മുസ്ലിം കേരളം നേരിട്ട മതപരമായ പ്രതിസന്ധിയുടെ പരിഹാര മായാണ് സമസ്തയുടെ രൂപീകരണം ഉണ്ടായത്. മുസ്ലിം ലോകത്ത് പോലും എവിടെയും കാണാത്ത മതവിദ്യാഭ്യാസ ത്തിന്റെ പ്രകാശം കേരളത്തില് പ്രകടമാകുന്നതിന്റെ ചാലക ശക്തിയും സമസ്തയുടെ സജീവ സാന്നിധ്യം തന്നെ - തീര്ച്ച.

ഗവണ്മെന്റ് സംവിധാനത്തേക്കാള് ക്രിയാത്മകമായി എണ്ണയിട്ട യന്ത്രം പോലെ 8919 ല് പരം മത കലാലയങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത സമസ്തയുടെ പിന്നില് തന്നെയാണ് കേരളീയ മുസ്ലിം സമൂഹം എന്നത് കാലം സാക്ഷിയാണ്. സാത്വികരും പാണ്ഡിത്യത്തിന്റെ നിറകുടങ്ങളുമായ 40 പണ്ഡിതന്മാരുടെ കരങ്ങളിലാണ് സമസ്തയുടെ നേതൃത്വം എന്നത് മുസ്ലിം കൈരളിയുടെ സൗഭാഗ്യമാണ്.

സമസ്തയുടെ സന്ദേശം സമൂഹത്തിന്റെ വിവിധ ഘടകങ്ങളില് എത്തിക്കുന്നതിന് കീഴ്ഘടകങ്ങള് സജീവമായി പ്രവര്ത്തിച്ചു വരുന്നു. ഇതില് ഏറ്റവും പ്രവര്ത്തനനിരതവും സമസ്തയുടെ ഊന്ന്വടിയുമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു പ്രസ്ഥാനമാണ് എസ്.കെ.എസ്.എസ്.എഫ്.

മത കലാലയങ്ങളിലെ വിദ്യാര്ത്ഥികളും ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ത്ഥികളും ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ട് റെയില് പാളങ്ങളെ പോലെ മുന്നോട്ടുപോകുന്ന ദുഃഖകരമായ അവസ്ഥയുടെ മോചനത്തിനാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകൃതമായത്. മത ഭൗതിക വിദ്യാര്ത്ഥികള് സംഘടിച്ച് ധാര്മ്മിക സനാതന മൂല്യങ്ങള് ഉയര്ത്തിപ്പിടിച്ച് ഒരു പുതിയ വിദ്യാര്ത്ഥി സമൂഹത്തിന്റെ പുനഃസൃഷ്ടിയാണ് എസ്.കെ. എസ്.എസ്.എഫ് വഴി നടന്നു വരുന്നത്. മറ്റു വിദ്യാര്ത്ഥി പ്രസ്ഥാനങ്ങളില് നിന്ന് വിഭിന്നമായി വിജ്ഞാനം, വിനയം, സേവനം എന്ന സമൂഹം ഇന്ന് ഏറെ കൊതിക്കുന്ന പ്രമേയമാണ് എസ്.കെ.എസ്.എസ്.എഫിന്റെ മുഖമുദ്ര

എസ്. കെ. എസ്. എസ്. എഫ്
വിദ്യാര്ഥികള് സമൂഹത്തിന്റെ മര്മ്മമാണ്. അവരാണ് സമൂഹത്തിന്റെ നാളേകളെ നിശ്ചയിക്കുന്നത്. അവര് നീങ്ങുന്ന ദിശയനുസരിച്ചായിരിക്കും സമൂഹത്തിന്റെ ഭാവി തന്നെ തീരുമാനിക്കെപ്പടുന്നത്. ലോക ചരിത്രത്തില് വിദ്യാര്ഥി സംഘ ശക്തിക്ക് ചെറുതല്ലാത്ത സ്വാധീനം തന്നെ നടത്താനായിട്ടുണ്ട്. അതു കൊണ്ട് തന്നെ ലോകത്തെ ഏത് സംഘടിത പ്രസ്ഥാനവും വിദ്യാര്ഥികളെ തങ്ങളുടെ കൊടി ക്കീഴില് അണി നിരത്താ നുള്ള ശ്രമങ്ങള് നടത്തിയതായി കാണാം. കേരളത്തിലെ അന്തരീക്ഷവും മേല്പറഞ്ഞതില് നിന്ന് വ്യത്യസ്തമായിരു ന്നില്ല. നിരവധി പ്രവര്ത്തന ങ്ങളുമായി ഒട്ടേറെ മതകീയവും രാഷ്ട്രീയവുമായ സംഘടന കള്. പക്ഷേ സുന്നീധാരയെ പ്രതിനിധീകരിക്കുന്ന ഒരു വിദ്യാര്ഥി പ്രസ്ഥാനം അന്നും വിദൂര സ്വപ്നമായി തുടര്ന്നു. അഹ്ലുസ്സുന്നത്തിന്റെ നേതാക്കള് അതെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് പറയുന്നതാവും ശരി.

അങ്ങനെ ഒരു വിദ്യാര്ഥി പ്രസ്ഥാനം എന്തു കൊണ്ട് ആവശ്യ മാണെന്നതി നെകുറിച്ച് നേതാക്കള്ക്കിടയില് ചര്ച്ച നടന്നു. പലരും അത്തരമൊരു ശ്രമത്തെ എതിര്ക്കുകയാണ് ആദ്യം ചെയ്തത്. പക്ഷേ, സമസ്ത ജന.സെക്രട്ടറി ശംസുല് ഉലമാ ക്ക്കീഴിലുള്ള ഒരു അഡൈ്വസറി പരമാധികാരത്തില് വേണമെങ്കില് ഒരു വിദ്യാര്ഥി സംഘത്തിന് തുടക്കമാകാമെന്ന് അവസാനം എല്ലാവരും ഏകോപിച്ച് തീരുമാനം കൈകൊണ്ടു. എല്ലാ പ്രവര്ത്തനങ്ങളും അഡൈ്വസറി ബോര്ഡിന്റെ അറിവോടും സമ്മതത്തോടും കൂടി മാത്രമായിരിക്കണമെന്ന് ഭരണഘടനയില് പ്രത്യേകം എഴുതി ച്ചേര്ത്തു. അങ്ങനെ സുന്നീ ധാരക്ക് പ്രത്യേകമായി ഒരു വിദ്യാര്ഥ സംഘം നിലവില് വന്നു. പട്ടിക്കാട് ജാമിഅ നൂരിയ്യയ്യില് രൂപം കൊണ്ടഈ സംഘടനക്ക് കീഴില് കേരളത്തിലെ വിദ്യാര്ഥികള് ആവേശ പൂര്വ്വം പ്രവര്ത്തിച്ചു വരികയായിരുന്നു. അതിനിടെയാണ് സംഘടനാ ഭാരവാഹി കളായ ചിലരുടെ സ്വാര്ഥ താത്പര്യ ങ്ങള് പ്രവര്ത്തിച്ചു തുടങ്ങിയത്. അവര് സംഘടനയെ വഴി തെറ്റിക്കാന് വേണ്ട പദ്ധതികളുമായിട്ടാണ് രംഗത്ത് വന്നു കൊണ്ടിരുന്നത്. അവര് സമസ്ത നേതാക്കള്ക്കെതിരെ പോലും ആരോപണ ങ്ങളുന്നയിച്ചു തുടങ്ങിയപ്പോള് അതിനെതിരെ പ്രതികരി ക്കാന് പലരും തയ്യാറായി. സംഘടനയുടെ ഈ വഴിവിട്ട പോക്കിനെതിരെ പലരും രംഗത്ത് വന്നു തുടങ്ങി. ഒരു ശുദ്ധീകരണം അത്യാവശ്യമാണെന്ന് സമസ്തയുടെ നേതാക്കള് തന്നെ തുറന്ന് പറയുന്നത് വരെ കാര്യങ്ങളെത്തി.

1989. സംഘടനാ ചരിത്രത്തിലെ പ്രക്ഷുബ്ധമായ അന്തരീക്ഷം. ഉസ്താദുമാരെയും നേതാക്കളെയും വിലകല്പിക്കുന്ന ഒരു ബദല് വിദ്യാര്ഥി പ്രസ്ഥാനം ഉയര്ന്നു വരിക കാലത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യത്തില് നിന്നായി രുന്നു എസ്.കെ.എസ്.എസ്.എഫ്. രൂപം കൊള്ളുന്നത്.

1989 ഫെബ്രുവരി 19. അന്നാണ് എസ്.കെ.എസ്.എസ്.എഫ്
എന്ന പേരില് പുതിയ ഒരു സംഘടനരംഗത്തു വന്നത്. കോഴിേക്കാട് സാമൂതിരി ഹൈസ്കൂളില് വെച്ച വിളിച്ചു ചേര്ത്ത വിദ്യാര്ഥി കണ്വെന്ഷനില് വെച്ച് സംഘടനയുടെ

സംസ്ഥാനകമ്മിറ്റി നിലവില് വന്നു. മര്ഹൂം സി. എഛ് ഹൈദറൂസ് മുസ്ലിയാരായിരുന്നു സംഘടനയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മര്ഹൂം കെ.വി മുഹമ്മദ് മുസ്ലിയാര് കൂറ്റനാട് പരിപാടി ഉദ്ഘാടനം ചെയ്തു.
മര്ഹൂം കെ.കെ.അബൂബക്കര് ഹസ്റത്തായിരുന്നു പരിപാടി യുടെ അധ്യക്ഷന്. സംഘടനയുടെ നയപ്രഖ്യാപനം നടത്തിയ താകട്ട മര്ഹൂം കെ.ടി. മാനു മുസ്ലിയാരും.

വിജ്ഞാനം, വിനയം, സേവനം
ഒരു മുദ്രവാക്യമുയര്ത്തി പിടിച്ച് സംഘടനയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തണമെന്നായി തീരുമാനം. അതിന് സംഘടനയുടെ ലക്ഷ്യങ്ങള് പൂര്ണാര്ഥത്തില് പ്രകാശിപ്പിക്കുന്ന ഒരു മുദ്രാവാക്യത്തെ കുറിച്ച് ആലോചന നടന്നു. അങ്ങനെ യാണ് 'വിജ്ഞാനം, വിനയം, സേവനം' എന്ന മുദ്രാവാക്യം ഉയര്ന്നുവരുന്നത്. നിലവിലുണ്ടായിരുന്ന പഴയ വിദ്യാര്ഥി പ്രസ്ഥാനത്തിന് ഈ മുദ്രാവാക്യം തന്നെ ഒരു മറുപടിയായി. വിജ്ഞാനം വിനയത്തിനും അത് തുടര്ന്ന് സേവനമനസ്ക തക്കും നയിക്കണമെന്ന ബോധമാണ് ഈ മുദ്രാവാക്യം പ്രവര്ത്തകര്ക്ക് നല്കിയ ആശയം.

ഇബാദ്
ഇസ്ലാമിക സമൂഹത്തില് ദഅ്വത്തും ഇസ്ലാഹും ഏറെ
അനിവാര്യമത്രെ. അതിന്റെ നിര്ബന്ധ ബാധ്യതയില് നിന്ന്
ഒരാള്ക്കും ഒഴിഞ്ഞുമാറുക സാധ്യമല്ല. നിങ്ങള് മുഖേന ഒരാളെങ്കിലും സ•ാര്ഗ സിദ്ധരാകുകയാണെങ്കില് അതാണ് നിങ്ങള്ക്ക് ആകാശഭൂമിയുലുള്ളതിനേക്കാള് ഉത്തമമെന്ന് പ്രവാചക അധ്യാപനം. പ്രബോധനത്തിന്റെ ഈ വഴിയില് എന്തെല്ലാം ചെയ്യാന് കഴിയുമെന്ന ചിന്തയില് നിന്നാണ് 'ഇബാദ'് ഉദയം കൊള്ളുന്നത്.സംഘടനാ പ്രവര്ത്തനങ്ങളുടെ തിരക്കുകളില് നിന്ന് പൂര്ണമായി ഒഴിഞ്ഞിരിക്കുന്ന ഒരു വിഭാഗത്തെ തന്നെ ഇത്തരം ദഅവീ സംരംഭങ്ങള്ക്കായി സജ്ജരാക്കണമെന്ന് തീരുമാനമുണ്ടായി.

അങ്ങനെസംസ്ഥാനതലത്തില് പതനൊന്നു അംഗങ്ങളുള്ള സമിതിയായി ഇബാദ് രൂപം കൊണ്ടു. ഇസ്ലാമിനെകുറിച്ച് ആളുകള്ക്കുള്ള സംശയങ്ങള് തീര്ക്കാനായി കോണ്ടാക്ട് ക്ലാസുകള് നടത്തുന്നുണ്ട് ഇബാദിപ്പോള്. പൊതു സമൂഹത്തില് ചിലരെങ്കിലും വെച്ചു പുലര്ത്തിയിരുന്ന തെറ്റുധാരണകളെ തിരുത്താന് ഇതുമൂലമായിട്ടുണ്ട്. നിരവധി പേരെ ഇതുവഴി ഇസ്ലാമിന്റെ സ്വഛന്ദമായ പറുദീസയി ലെത്തിക്കാനുമായി.

മൂസ്ലിം സമൂഹത്തില് നടമാടിക്കൊണ്ടിരിക്കുന്ന ജീര്ണ്ണതക
ള്ക്കെതിരെ ജിഹാദ് നടത്താനും ഇബാദ് ശ്രമിച്ചിട്ടുണ്ട്. മഹല്ലുകളിലെ ഖതീബുമാരുടെയും മുദര്രിസു മാരുടെയു മെല്ലാം സഹകരണേത്താടെ മഹല്ലുകളിലെ ദുഷ്പ്രവണത കള്ക്കെതിരെ ശക്തമായി രംഗത്ത് വരാന് ഇബാദ് ഏറെ ശ്രമിച്ചു. വൈയക്തികവും സാമൂഹികവും കുടുംബപരവു മായ നിരവധി മേഖലകളില് ഉടലെടുത്തിരുന്ന നിരവധി അനാചാരങ്ങളെ ഇല്ലായ്മ ചെയ്യാനും അതിനെതിരെ ആവശ്യമായ നടപടികള് സ്വീകരിക്കാനുമെല്ലാം കുറഞ്ഞ കാലങ്ങള് കൊണ്ട് തന്നെ ഇബാദിനായി.
ഭാരവാഹികള്‍ : http://www.skssfnews.com/2014/12/skssf_22.html
വാര്‍ത്തകള്‍ : http://www.skssfnews.com/search/label/IBAD

ടൈം ടു റിവൈവ് എഡ്യൂക്കേഷന്; നോ ഡിലേ - ട്രെന്റ
ഭൗതിക വിദ്യാഭ്യാസ മേഖലയില് പിന്നാക്കമെന്ന് ചരിത്ര എഴുതിയ സമൂഹത്തെ ആധുനിക വിദ്യാഭ്യാസ രീതികളുടെ അരിക്പറ്റി നടക്കാന് പ്രാപ്തരാക്കുകയായിരുന്നു ട്രെന്റി ന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. മതമൂല്യങ്ങളില് അടിയുറച്ച് കൊണ്ട് തന്നെ ഭൗതിക വിദ്യാഭ്യാസം കരുപ്പിടിപ്പി ക്കാനാകുമെന്ന തിരിച്ചറിവാണ് അത് കാലത്തിന് നല്കിയത്.

കരിയര് ഗൈഡന്സ്, മോട്ടിവേഷന് ക്ലാസുകള്, പി.എസ്.സി. കോച്ചിങ്ങ്, ഫാമിലി കൗണ്സിലിംഗ്, ഐ. എ. എസ് കോച്ചിങ്ങ്, പേഴ്സണാലിറ്റി ഡവലപ്മെന്റ്, ഗേറ്റ് വേ എക്സാം, ടെലി കൗണ്സിലിംഗ് തുടങ്ങി ട്രെന്റിന്റേതായ പ്രവര്ത്തന മേഖല വിശാലമായി കിടക്കുന്നു.

പ്രത്യേക പരിശീലനം നേടിയവരും പ്രഗത്ഭരുമായ നൂറ്റി അമ്പതോളം ആര്. പിമാരുടെ സേവനം ഇന്ന് ട്രെന്റിനുണ്ട്. സ്കൂള്വിദ്യാര്ഥികള്ക്കായി സ്റ്റെപ് എന്ന ഹ്രസ്വകാല കോഴ്സ് ഇസ്ലാമിക് സെന്റര് കേന്ദ്രീകരിച്ച് നടത്തിവരുന്നു.
ഹയര് എജ്യൂക്കേഷണല് പ്രോഗ്രാം- എച്ച്. ഇ. പി
സമൂഹത്തിന്റെ തുടര്വിദ്യാഭ്യാസ മേഖലയില് പുതിയ വഴിത്തിരിവുകള്ക് കാരണമായി. കിട്ടാക്കനിയെന്നു കരുതി യിരുന്ന സിവില്സര്വ്വീസ് പോലും നമ്മുടെ സമൂഹത്തിന ന്യമല്ലെന്ന് തെളിയിച്ചു.

പ്രവര്ത്തനചരിത്രം ചുരുങ്ങിയ കാലത്തിന്റേതാണെങ്കിലും ഇതിനകം തന്നെ ധാര്മിക ബോധമുള്ള രണ്ടു ഐ. എ. എസു കാരെ സമൂഹത്തിനായി സമര്പ്പിച്ചു. അബൂബക്ര് സ്വിദ്ദീഖും പി.സി. ജഅ്ഫറും നമ്മുടെ അഭിമാനമാണിന്ന്.

പുതിയ തലമുറകളില് നിന്ന് ഐ. എ. എസുകാരെ വളര്ത്തി യെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്. സിവില് സര്വ്വീസ് തന്നെയാണ് തുടര് പഠനമേഖലയില് പ്രോഗ്രാം പ്രധാന ഇനമായി എടുക്കുന്നത്. പുതുതായി ഏഴ് വിദ്യാര്ഥികള് എച്ച്. ഇ. പിയുടെ സഹായത്തോടെ ഈ മേഖലയില് പഠനം നടത്തി ക്കൊണ്ടിരിക്കുന്നു. മസ്കത്ത് സുന്നിസെന്ററിന്റെ സാമ്പത്തിക സഹായത്തോടെ വളര്ന്നു വരുന്ന പ്രതിഭകള്ക്ക് അവരുടെ അഭിരുചി അനുസരിച്ച് പരിശീലനം നല്കി വരുന്നു.

സഹചാരി
മാരകമായ രോഗങ്ങള് കൊണ്ടു പൊറുതി മുട്ടുന്നവര്ക്കായി
സാമ്പത്തിക സഹായം എത്തിക്കുകയാണ് സഹചാരിയുടെ ദൗത്യം. സൗജന്യ മരുന്ന് വിതരണം, രോഗികള്ക്കുള്ള ഡയാലി സീസ് സംവിധാനം തുടങ്ങി നിരവധി പ്രവര്ത്തനങ്ങള് സഹചാരി റിലീഫ് സെല് നടത്തിവരുന്നു.
ഖുര്ആന് സ്റ്റഡി സെന്റര്
ഖുര്ആന് മുസ്ലിമിന്റെ ഭരണഘടനയാണ്. അതനുസരി ച്ചാണ് അവന്റെ ജീവിതം പരുവപ്പെടുത്തേണ്ടത്. മനുഷ്യന്റെ ജീവിത വ്യവഹാരങ്ങളെ ദിവ്യമായ ഇടപാടുകളാക്കുകയാണ് ഖുര്ആനിക സൂക്തങ്ങള്. പാരായണത്തിനപ്പുറത്ത് പ്രായോഗിക ജീവിതത്തില് എത്ര ഉള്ക്കൊള്ളുന്നു വെന്നിടത്താണ് ഒരാളുടെ വിശ്വാസത്തിന്റെ തോത് അളക്ക പ്പെടുന്നത്. വായനയാണ് ഖുര്ആന് പ്രദാനം ചെയ്യുന്നത്. അത് പക്ഷേ, ആഘോഷിക്കാനല്ല. മറിച്ച് അഗാധാര്ഥങ്ങളുടെ മൗനങ്ങളിലേക്കിറങ്ങി ചെല്ലാനാണ്. ഖുര്ആന് അക്ഷരങ്ങ ളുടെ ദിവ്യസ്പര്ശമാണ്. അത് കരഗത മാക്കാതെ വിശ്വാസി യുടെ പാരായണങ്ങള് അനര്ഥമാണ്; അവന്റെ ജീവിതം തന്നെയും. ഖുര്ആന് കൂടുതല് വായനയ ര്ഹിക്കുന്നുവെന്ന തിരിച്ചറിവില് നിന്നാണ് സ്റ്റഡി സെന്ററി ന്റെ ഉദയം. നൂറോളം കേന്ദ്രങ്ങളില് പതിനായിരത്തിലേറെ പഠിതാക്കളുമായി മുന്നോട്ട് പോകുന്നു ഈജനകീയ സംരംഭം.  ഇത് അമുസ്ലിംകള്ക്ക് ഇസ്ലാമിനെ അടുത്തറിയാനുള്ള അവസരം. പാഴൂര് ദാറുല് ഖുര്ആന് പോലുള്ള നവീന ആശയ ങ്ങള്ക്ക് വഴിയൊരുക്കിയ നവോഥാനനീക്കം. മുസ്ലിമിന്റെ പ്രായോഗിക ജീവിതത്തിനും ഖുര്ആനു മിടയില്പാലം പണിയാനുള്ള കഠിനയത്നം.
ത്വലബാ വിംഗ്
ദര്സ് അറബിക് കോളേജ് വിദ്യാര്ഥികളുടെ സംഘടിത രൂപം. അവരുടെ നാനോ•ുഖമായ പുരോഗതികള് മുഖ്യ അജണ്ട. മതകലാലയങ്ങളില് ആദര്ശ പ്രചരണത്തിന്റേതായ സ്ഥിര വേദി. വിദ്യ നേടുന്നതോടൊപ്പം ആത്മസംസ്കരണത്തിന്റെ ആവശ്യകതകളെ കുറിച്ച് വിദ്യാര്ഥികളെ ബോധവാ•ാ രാക്കുന്നു. വര്ഷങ്ങളിലോരോന്നിലും ത്വലബാ കോണ്ഫറ ന്സുകള് സംഘടിപ്പിച്ച് കാലാനുകഗതമായി കലാലയങ്ങളില് വരുത്തിക്കൊണ്ടിരിേക്കണ്ട മാറ്റങ്ങളെ കുറിച്ച് വിദ്യാര്ഥി കളെ ബോധവാ•ാരാക്കുന്നു.ആവശ്യമായ മാറ്റങ്ങളെ കുറിച്ച് അംഗങ്ങളുടെ അഭിപ്രായ സ്വരൂപണം നടത്തി വേണ്ട നിര്ദേശങ്ങള് സമര്പ്പിക്കുന്നു.  മജ്ലിസ്ഇന്തിസ്വാബിന്റെ മുന്നോടിയായി കണ്ണൂരില് നടന്ന കേരള ത്വലബാ മീറ്റ് കര്മരംഗത്ത് കൂടുതല് മുന്നോട്ടു പോകാന് സഹായകമായി.
ക്യാമ്പസ് വിംഗ്
ഭൗതിക ക്യാമ്പസുകളിലെ വിദ്യാര്ഥികള്ക്കിടയില് ധാര്മി
കതയുടെയും നീതിയുടെയും ശബ്ദമുയര്ത്താനുള്ള വിളി യാളം. അധാര്മികതകള് തിന്നു തീര്ക്കുന്ന കാമ്പസുകള്ക്ക് അല്പമെങ്കിലും മതബോധം വരുത്തുകയെന്ന ലക്ഷ്യത്തില് എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ ഏളിയ ശ്രമം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം പരിചയം. പക്ഷേ, പിന്നിട്ട ചരിത്രത്തില് ഏറെ വിജയകരം. വ്യത്യസ്ത കാമ്പസിലെ വിദ്യാര്ഥികള്ക്കിട യില് ഏകീകരണം പോലും സാധ്യമാക്കിയിട്ടുണ്ട് വിംഗ്. അവരിലെ സര്ഗവാസനകള് വളര്ത്തുന്നതിനായി പ്രത്യേക മത്സരങ്ങളും സര്ഗലയവു മെല്ലാം നടത്തി വരുന്നു. കടന്നു വരുന്ന ഓരോ വര്ഷങ്ങളിലും ഈ ആശയത്തിന് വിദ്യാര്ഥി കള്ക്കിടിയില് കൂടുതല് സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്നു. അതവര്ക്ക് ഇടയില് നന്മയുടെ വിളിയാളമായി വേരൂന്നി ക്കൊണ്ടിരിക്കുന്നു.

ഇസ്ലാമിക് സെന്റര്

സംഘടനാചരിത്രത്തിലെ നാഴികക്കല്ലായിരുന്നു ഇസ്ലാമിക് സെന്റര് എന്ന ആശയം.കോഴിക്കോട് റെയില് വെ സ്റ്റേഷന് ലിങ്ക് റോഡില് 40 സെന്റ് സ്ഥലത്ത് തലയുയര്ത്തി നില്ക്കുന്നു ഈ മന്ദിരം. കേരളത്തിനകത്തും പുറത്തുമുള്ള സംഘടനാ പ്രവര്ത്തകരുടെ അകമഴിഞ്ഞ സഹകരണത്തോടെ നിര്മിക്കപ്പെട്ട ഈ മന്ദിരം 2002 ജൂണില് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളാണ് മുസ്ലിം കൈരളിക്കായി സമര്പ്പിച്ചത്. എസ്. കെ. എസ്. എസ്. എഫ് ആസ്ഥാനമന്ദിരം, സത്യധാര ദൈ്വവാരിക, ഇസ ബുക്ക് സ്റ്റാള്, സ്റ്റുഡന്സ് ഹോസ്റ്റല്, ഓഡിേറ്റാറിയം, മസ്ജിദ്, ഷോപ്പിംഗ് കോംപ്ലക്സ്, ഖാഫില സ്റ്റുഡിയോ, ഹജ്ജ് ഇന്ഫര്മേഷന് സെന്റര്, എംപ്ലോയ്മെന്റ ് ബ്യൂറോ, റഫറന്സ്ആന്റ ് ഇന്ഫര്മേഷന് ലൈബ്രറി, പ്രവാസി മഹല്, തുടങ്ങി സംഘടനയുടെ നിരവധി കേന്ദ്രങ്ങള് പ്രവര്ത്തിക്കുന്നത് ഈ പഞ്ച നില കെട്ടിടത്തിലാണ്.
സ്റ്റുഡന്റ്സ് ഹോസ്റ്റല്
ഇസ്ലാമിക് സെന്ററിലാണ് വിദ്യാര്ഥികള്ക്കായുള്ള ഹോസ്റ്റല് പ്രവര്ത്തിക്കുന്നത്. സമൂഹത്തിലെ വിദ്യാര്ഥികള്ക്ക് കുറഞ്ഞ ചെലവില് താമസ സൗകര്യമൊരുക്കുക യാണ് ഈ പദ്ധതിയിലൂടെ സംഘടനയുടെ ലക്ഷ്യം.
ഇസ്ലാമിക് സെന്ററിന്റെ മൂന്ന് നിലകളിലായി ഹോസ്റ്റലു കള് പ്രവര്ത്തിക്കുന്നു. നിലവില് നൂറിലേറെ വിദ്യാര്ഥികള് ഇന്നിവിടെ താമസിച്ച് തങ്ങളുടെ വിദ്യാസപര്യയില് മുഴുകി യിരിക്കുന്നു. ഹോസ്റ്റലിലെ വിദ്യാര്ഥികളുടെ ആത്മീയ പുരോഗതിക്കും തസ്കിയത്തിനുമായി പ്രത്യേക പദ്ധതികള്
ആവിഷ്കരിച്ചു നടപ്പാക്കുന്നുണ്ട്. ആഴ്ചയിലൊരിക്കല് അവര്ക്ക് പ്രത്യേക മതപഠനക്ലാസുകള് സംഘടിപ്പിക്കപ്പെ ടുന്നു. കൃത്യതയും കണിശതയുമാണ് ഈ ഹോസ്റ്റലിനെ മറ്റുള്ളവയില് നിന്ന് വ്യത്യസ്തമാക്കുന്നത്.

ഖാഫില
ദൃശ്യമാധ്യമ രംഗത്തെ നമ്മുടെ സാന്നിധ്യം. അശ്ലീലത യുടെയും അസംബന്ധത്തിന്റെയും ഇരുളില് നേരിന്റെയും ന•യുടെയും കെടാവിളക്ക്. മൂന്ന് വര്ഷത്തെ പ്രയാണത്തില് സമ്പാദിച്ചത് പ്രേക്ഷകലക്ഷങ്ങളെ. വ്യാഴാഴ്ചകളില് വൈകുന്നേരം 3.30ന് ജീവന് ടി. വിയില് സംപ്രേഷണം ചെയ്യപ്പെടുന്നു. പുനസംപ്രേഷണം വെള്ളിയാഴ്ച രാത്രി 12.30ന് ഫോണ്ഇന് പ്രോഗ്രാം, വഴിയടയാളങ്ങള്, ഡോക്യു മെന്ററി, യാത്രാഡയറി, അഭിമുഖങ്ങള്, ചര്ച്ചകള് തുടങ്ങി നിരവധി ഉപകാരപ്രദമായ പ്രോഗ്രാമുകള്...

സത്യധാര
മാസികയായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് പ്രവര്ത്തന ങ്ങളുടെ ആധിക്യവും ഇടപെടേണ്ട വിഷയങ്ങളുടെ വര്ധനവും മാസികയെ ദൈ്വവാരികയാക്കി. ഇത് സമകാ ലികവും ഇസ്ലാമികവുമായ വായനകളുടെ കളരി. സാമൂഹിക ജീര്ണതകള്ക്കെതിരെയും സമൂഹത്തിലെ അന്ധ വിശ്വാസങ്ങ ള്ക്കെതിരെയും ശക്തമായ പ്രതിരോധം. അക്ഷരങ്ങളും വാക്കു കളുംകൂട്ടിച്ചേര്ത്ത് വിശ്വാസാദര്ശങ്ങള്ക്ക് കാവലൊരുക്കുക യാണ് ഈ പ്രസിദ്ധീകരണം.
സമൂഹത്തില് വേരൂന്നി കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാ ടുകളെ പേനകൊണ്ട് ശക്തമായെതിര്ത്തു. സമൂഹത്തിന് ഭീകരതയുടെയും തീവ്രതയുടെയും നിഴലില് നിന്ന് രക്ഷ നല്കി. അവരെ സത്യത്തിന്റെ ധാരയിലേക്കാനയിച്ചു.
ഇസ്ലമിക് സാഹിത്യ അക്കാദമി- ഇസ
സുന്നി വിശ്വാദര്ശങ്ങളെ സംബന്ധിച്ച് ഗഹനവും അഗാധ വുമായ നിരവധി പഠനങ്ങള്, മുസ്ലിം ലോകത്തിന്റെ ചരിത്രത്തെ ആഴത്തില് അപഗ്രഥിക്കുന്ന ചരിത്രങ്ങള്, സംഘടനാ പ്രസിസിദ്ധീകരണങ്ങള്, കാഴ്ചയുടെയും കേള്വി യുടെയും ഇസ്ലാമികമായ ഇടപെടലുകള് തുടങ്ങി ഇസ യുടെ പ്രവര്ത്തനങ്ങള് എണ്ണമറ്റതാണ്.

സ്വഹീഹുല് ബുഖാരി ഒന്നാം വാള്യത്തിന് സമ്പൂര്ണ വ്യാഖ്യാനമിറക്കാനായി എന്നത് ഇസയുടെ ചരിത്രത്തിലെ പൊന്തൂവലാണ്. റഹ്മത്തുല്ല ഖാസിമി മൂത്തേടത്തിന്റെ സമ്പൂര്ണ ഖുര്ആന് പരിഭാഷയും ഇത്തരുണത്തില് എടുത്തു പറയേണ്ടതുണ്ട്. നൂറോളം പുസ്തകങ്ങളും ഇരുനൂറി ലേറെ വി.സി.ഡികളുമെല്ലാം ഇതിനകം തന്നെ ഇസ പുറത്തിറക്കി ക്കഴിഞ്ഞിട്ടുണ്ട്.
സര്ഗലയം
കലകളും സാഹിത്യങ്ങളും മനുഷ്യരുടെ സക്രിയതക്കായിട്ടാ യിരിക്കണം ഉപയോഗപ്പെടുത്തപ്പെടേണ്ടത്. അതായത് അധാര്മിതകളെ പ്രോത്സാഹിപ്പിക്കുന്ന സംരംഭങ്ങളെ നിരുത്സാഹപ്പെടു ത്തേണ്ടതുണ്ട്. ഈ തലങ്ങളിലെല്ലാം എസ്. കെ. എസ്. എസ്. എഫിന് ചില കാര്യങ്ങളൊക്കെ ചെയ്തു തീര്ക്കേണ്ടതായുണ്ട്. തദാവശ്യാര്ഥം പുതു തലമുറ യില് വളര്ന്നുവരുന്ന പ്രതിഭകളെ തിരിച്ചറിയാനുള്ള വേദിയാണ് സര്ഗലയം. ചുരുങ്ങിയ വര്ഷങ്ങളുടെ മാത്രം ചരിത്രമാണ് സര്ഗലയം പദ്ധതിക്കുള്ളതെങ്കിലും കാലികവും ശാസ്ത്രീയവു മായ നിരവധി മാറ്റങ്ങളോടെ വര്ഷാവര്ഷങ്ങളില് ഇത് നടന്നു വരുന്നു. മേഖലകളിലും പഞ്ചായത്ത് തലങ്ങളിലെല്ലാം ആദ്യ ഘട്ടമത്സരം കഴിഞ്ഞ് അതിലെ വിജയികളെ ജില്ലാതല ത്തിലും തുടര്ന്ന സംസ്ഥാന തലത്തിലും മത്സരിപ്പിച്ച് ഓരോ രംഗങ്ങളിലെയും മികച്ച പ്രതിഭകളെ കണ്ടെത്താന് ഈ സര്ഗലയം വഴിയൊരുക്കുന്നു.
മനുഷ്യ ജാലിക
രാഷ്ട്ര രക്ഷ വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിത സുഖത്തിന്റെ ഭാഗമാണ്. മുസ്ലിമിനെസംബന്ധിച്ചിടത്തോളം അത് വിശ്വസത്തിന്റെ തന്നെ ഭാഗവുമാണ്. മനുഷ്യ ജാലിക രാഷ്ട്ര രക്ഷക്കായുള്ള സൗഹൃത്തിന്റെ കരുതലാണ്. സമൂഹത്തില് വേരൂന്നിക്കൊണ്ടിരിക്കുന്ന തീവ്രവാദ നിലപാടുകള്ക്കെതിരെ സംഘടനയുടെ ശബ്ദം. സാമുദായിക സ്നേഹത്തിന്റെയും മതസൗഹാര്ദത്തിന്റെയും വിളിയാളം.

മതേതര ഇന്ത്യയില് ഒരു മത സംഘടനക്ക് ഇങ്ങനെയും പ്രവര്ത്തനമാകാം എന്ന് പ്രഖ്യാപിക്കുന്നുണ്ട് ഓരോ വര്ഷവും കൂടുതല് ജനകീയമായി കൊണ്ടിരിക്കുന്ന മനുഷ്യ ജാലിക . സൗഹൃദം പൂക്കുന്ന മനസ്സുകള് തീവ്രവാദ ചിന്താഗതികള്ക്ക് പ്രതിരോധംതീര്ക്കുന്ന ഉരുക്കുകോട്ടകളാ ണെന്ന് മനുഷ്യജാലികകള് പ്രഖ്യാപിക്കുന്നു.
ഫാസിസത്തിന്റെയും തീവ്രവാദത്തിന്റെയും രൗദ്രഭാവങ്ങള് തീര്ത്ത തീക്കനകലുകളെ കെടുത്താനുള്ള ശ്രമമാണ് മനുഷ്യ ജാലികകള്. സമാധാനപ്രിയമായ മനസ്സുകളുടെ കൂട്ടാ യ്മയാണ് ഇതിന്റെ വിജയം. സമാധാനത്തിലൂടെ ധാര്മക വിപ്ലവം നടത്തുകയാണ് ഈ പടയാളികള്. ഓരോ വര്ഷത്തെയും റിപ്പബ്ലിക് ദിനങ്ങളില് ജില്ലാ ആസ്ഥാനങ്ങള് കേന്ദ്രീകരിച്ച് ഇത് നടക്കുന്നു. മനുഷ്യജാലിക യില് സൗഹൃദത്തിന്റെ കരുതല് തീര്ക്കുകയാണ് ഇതിലൂടെ എസ്.കെ.എസ്.എസ്.എഫ്.

മജ്ലിസ് ഇന്തിസ്വാബ്
സംഘടനാപ്രവര്ത്തന രംഗത്തെ വികേന്ദ്രീകരണമാണ് ഇതിലൂടെ കാര്യമായും ലക്ഷ്യമാക്കുന്നത്. വിപുലമായ പ്രവര്ത്തനമേഖല മുഖേനസംഘടനക്ക് ഉണ്ടായി തീര്ന്ന പ്രവര്ത്തകവൃന്ദത്തെ മൂന്നായി വിഭജനം നടത്തി ഓരോ വിഭാഗങ്ങള്ക്കും ആവശ്യമായ രീതിയില് വേണ്ട നിര്ദേശ ങ്ങള് നല്കി സംഘാടകരാക്കി മാറ്റിയെടുക്കാനുള്ള ബഹുമുഖ പദ്ധതിയാണ് മജ്ലിസ് ഇന്തിസ്വാബ്.
നാഷണല് കാമ്പസ് കോള് - സലാമ: ഭൗതിക കലാലയ ങ്ങളിലെ വിദ്യാര്ഥികളായ പ്രവര്ത്തകരെ ഉള്ക്കൊള്ളു ന്നതാണ് ഈ വിഭാഗം. ഡിസംബര് 5, 6 തിയ്യതികളില് മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ് കോളേജില് ഒത്തുചേര്ന്നു. കേരള ത്വലബാ സമ്മേളനം- ഹിദായ: ദര്സ് അറബിക് കോളജ് തുടങ്ങി മത കലാലയങ്ങളിലെ വിദ്യാര്ഥിക ളെയാണ് ഇത് ലക്ഷ്യമാക്കു ന്നത്. 2010 ജനുവരി 2, 3 തിയ്യതികളില് കണ്ണുര് ജില്ലയിലെ മട്ടന്നൂരാണ് ഈ ഒത്തുചേരലിന് വേദിയായത്. ആക്ടീവ് യൂത്ത്കോണ്ഫറന്സ്-വിഖായ: സന്നദ്ധ സംഘടനാ പ്രവര്ത്ത കരെയും മുന്പറഞ്ഞ രണ്ടു വിഭാഗങ്ങളിലും പെടാത്ത യുവജനങ്ങളുമാണ് ഇതിലെ അംഗങ്ങള്. 2010 ഫെബ്രുവരി 20, 21 തിയ്യതികളിലായി തൃശൂരില് വെച്ചാണ് ഈ സംഗമം നടന്നത്.

ഈ മൂന്ന് ക്യാമ്പുകള്ക്കും ശേഷമാണ് കോഴിക്കോട് നാഷണല് ഡെലിഗേറ്റ്സ് കാമ്പസ് നടന്നത്. പ്രവര്ത്തകരിലെ വ്യത്യസ്ത വിഭാഗങ്ങള്ക്ക് പ്രത്യേകം കര്മ പദ്ധതികള് നല്കി സമൂഹത്തിന്റെ ഭാവിയെ സുരക്ഷിതമാക്കി മാറ്റിയെടുക്കുകയാണ് മജ്ലിസ് ഇന്തിസ്വാ ബിന്റെ ലക്ഷ്യം. ഓരോ മഹല്ലുകളെയും അവിടങ്ങളിലെ ഈ മൂന്ന് വിഭാഗങ്ങളുടെ പ്രവര്ത്തനം മുഖേന പൂര്ണ മായും ഇസ്ലാമിക വല്ക്കരിക്കാന് കഴിയുമെന്ന പ്രതീക്ഷ യാണ് ഇത്തരമൊരു പദ്ധതിക്ക് പിന്നിലെ പ്രചോദനം. മജ്ലിസ് ഇന്തിസ്വാബ് ദീര്ഘദൃഷ്ടിയോടെ തയ്യാറാക്കപ്പെട്ട ഒരു പദ്ധതിയാണ്.