നബിദിനാഘോഷത്തെ കുറിച്ച് കഴിഞ്ഞ ദിവസം കണ്ണൂര്‍-കന്പില് നടന്ന സംവാദം വഹാബികളുടെ ആശയ പാപ്പരത്തം വെക്തമാക്കുന്നതായിരുന്നു. സംവാദത്തെ അവലോകനം ചെയ്ത് സുന്നീ വിഭാഗം മധ്യസ്ഥന്‍ അശ്രഫ് തളിപ്പറംബ് എഴുതുന്നു-
കഴിഞ്ഞ ദിവസം കംബില്‍ നടന്ന സംവാദം മുജാഹിദ് ജിന്ന് വിഭാഗത്തിന്റെ ആശയ പാപ്പരത്തം വെളിവാകുന്നതായിരുന്നു. നബിദിനാഘോഷം ശിര്‍ക്കാണെന്ന് കവല പ്രസംഗം നടത്തുന്ന ഇക്കൂട്ടര്‍ വ്യവസ്ഥ തയാറാക്കുംബോള്‍ പോലും അവരുടെ വാദമായി നബിദിനാഘോഷം ശിര്‍ക്കാണെന്ന് എഴുതാന്‍ തയാറായില്ല. മാത്രമല്ല, ഈ വിഷയത്തില്‍ സുന്നികളുടെ വിജയം മുന്‍കൂട്ടി കണ്ടിരുന്ന KNM
ഔദ്യോഗിക വിഭാഗം ഈ പരിപാടിയുമായി മുജാഹിദ് വിഭാഗത്തിന് യാതൊരു ബന്ധവുമില്ലെന്ന്‍നും ആര് ജയിച്ചാലും തോറ്റാലും ഞങ്ങള്‍ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് അറിയിച്ച് ഒരു കത്ത് SKJM പ്രവര്‍ത്തകരെ ഏല്പിച്ചിരുന്നു. സംവാദത്തില്‍ സുന്നി വിഭാഗത്തിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ജിന്ന് വിഭാഗം തയാറായില്ല. അവര്‍ വിതരണം ചെയ്ത ലഘുലേഖകളില്‍ നബി (സ) യുടെ വഫാത്ത് ദിനം റ.അവ്വല്‍ 12 ആണ് എന്ന കാര്യത്തില്‍ പണ്ഡിതര്‍ ഏകോപിച്ചിരിക്കുന്നു എന്ന് എഴുതിയത് സുന്നീ വിഭാഗം പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്തപ്പോള്‍ അത് സമ്മതിച്ച് ലഘുലേഖ വേറെ അടിക്കാമെന്നാണ് ഫൈസല്‍ മൗലവി പറഞ്ഞത്.
ഇത് പോലെ പല വിഷയങ്ങള്‍ക്കും ലാഘവത്തോടെയാണ് ജിന്ന് വാഭാഗം മറുപടി പറഞ്ഞത്. മാത്രമല്ല, നബിദിനം ഏറ്റവും ശ്രേഷ്ഠമായ ദിനമാണെന്നും അത് ലൈലത്തുല്‍ ഖദ്റിനേക്കാള്‍ പുണ്യമേറിയതാണെന്നും K.M മൗലവിയും മറ്റും എഴുതിയത് ചൂണ്ടിക്കാണിച്ചപ്പോഴും മുജാഹിദ് കാര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.
ഒടുവില്‍ അവസാന മറുപടി സമയം ജിന്ന് വിഭാഗത്തിന് ആയതിനാല്‍ അത് ദുരുപയോഗം ചെയ്യാനാണ് അവര്‍ ശ്രമിച്ചത്. അവസാന ചോദ്യ സമയത്ത്, നബി( സ ) യുടെ ജനനത്തിന്റെ പേരില്‍ മൂത്താപ്പയായ അബൂലഹബ് അടിമ സ്ത്രീയെ മോചിപ്പിക്കുകയും അതിന്റെ കാരണമായി എല്ലാ തിന്‍കളാഴ്ചയും നരകത്തില്‍ നിന്ന് ഒരു വെള്ളം കിട്ടുന്ന സംഭവം സഹീഹുല്‍ ബുഖാരിയില്‍ നിന്ന് ഉദ്ദരിച്ച് സലീം ഇര്‍ഫാനി ചോദിച്ചു.
എന്നാല്‍ ഇനി സുന്നികള്‍ക്ക് മൈക്ക് ഇല്ല എന്ന് മനസ്സിലാക്കിയ മുജാഹിദ്കാര്‍ ആ ഹദീസ് നിഷേധിച്ചു.
അതോടെ സദസ്സ് ഇളകി.അയാള്‍ സംസാരം നിര്‍ത്തിയ ഉടന്‍ പെട്ടെന്ന് മൈക്ക് എടുത്ത് പരിപാടി പിരിച്ചുവിട്ടതായി മുജാഹിദ് മധ്യസ്ഥന്‍ പറയുകയായിരുന്നു. എന്നാല്‍ സുന്നീ മധ്യസ്ഥനായ ഈ വിനീതന് സുന്നീ പണ്ഡിതര്‍ ആ ഹദീസ് സ്വഹീഹുല്‍ ബുഖാരിയില്‍ നിന്ന് കാണിക്കാന്‍ അല്പം സമയം അനുവദിച്ചുകൂടെയെന്ന് ചോദിച്ചു. എന്നാല്‍ ഫൈസല്‍ മൗലവി എന്റെയടുത്ത് വന്ന് അത് ഇപ്പോള്‍ വേണ്ടയെന്നും വേണമെന്കില് അടുത്ത വ്യവസ്ഥക്ക് ഇരിക്കാമെന്നും പറയുകയായിരുന്നു. മാത്രമല്ല അവരുടെ മധ്യസ്ഥനും അവരുടെ പണ്ഡിതരും പ്രവര്‍ത്തകരും എന്നോട് നിങ്ങളുടെ പ്രവര്‍ത്തകരോട് പുറത്ത് പോകാന്‍ പറയൂവെന്നും വ്യവസ്ഥ പ്രകാരമുള്ള ചോദ്യോത്തരം കഴിഞ്ഞതിനാല്‍ ഇനി സമയം അനുവദിക്കാന്‍ പറ്റില്ല എന്ന് പറയുകയായിരുന്നു. നിങ്ങളുടെ പ്രവര്‍ത്തകര്‍ പോയതിന് ശേഷമേ ഞങ്ങള്‍ക്ക് പോകാന്‍ കഴിയൂ എന്ന് അവര്‍ പറഞ്ഞതിനാല്‍ സുന്നീ പ്രവര്‍ത്തകരോട് പുറത്തേക്ക് പോകാന്‍ അപേക്ഷിക്കുകയായിരുന്നു..സദസ്സിലുള്ള സാധാരണക്കാര്‍ പോലും ജിന്ന് വിഭാഗം നേതാക്കളോട് പലതും ചോദിക്കുന്നുണ്ടായിരുന്നു. സുന്നികളെ ശാന്തരാക്കാന്‍ കഠിന ശ്രമം തന്നെ വേണ്ടി വന്നു്.