മമ്പുറം തങ്ങള്‍: ഒളിമങ്ങാത്ത ചരിത്ര വിസ്മയം


സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍
ജന. സെക്രട്ടറി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ,
കേന്ദ്ര മുശാവറ

 ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കളെ നഷ്ടമായ തങ്ങളവര്‍കളെ പരിപാലിച്ചു വളര്‍ത്തിയത് മാതൃസഹോദരി സയ്യിദ ഹാമിദ ബീവിയായിരുന്നു. ഹുസൈന്‍(റ) വിന്റെ താവഴിയില്‍ പ്രവാചകര്‍(സ്വ)യുടെ മുപ്പത്തിമൂന്നാമത്തെ പേരമകനാണ് തങ്ങള്‍. 

മാതുലനും ബന്ധപ്പെട്ടവരും കേരളത്തിലാണെന്ന് മനസ്സിലാക്കിയ തങ്ങള്‍ കേരളത്തിലേക്ക് വരണമെന്ന് അതിയായി ആഗ്രഹിക്കുകയും വളര്‍ത്തുമ്മയോട് ചെറുപ്പത്തിലേ അക്കാര്യം പറയുകയും ചെയ്തു. തങ്ങളുടെ ആഗ്രഹം കണ്ടറിഞ്ഞ മാതൃസഹോദരി പതിനേഴാം വയസില്‍ ശഹര്‍ മുഖല്ലാ തുറമുഖത്ത് നിന്നും അദ്ദേഹത്തെ കേരളത്തിലേക്ക് യാത്രയാക്കി. ഹിജ്റ 1183 റമദാന്‍ 19ന് കോഴിക്കോട്ട് കപ്പലിറങ്ങിയ തങ്ങള്‍ അന്ന് രാത്രി തന്റെ മാതുല പുത്രന്‍ ശൈഖ് ജിഫ്രി തങ്ങളോട് കൂടെ താമസിച്ച് പിറ്റേന്ന് അദ്ദേഹത്തോടൊപ്പം മമ്പുറത്തേക്ക് പുറപ്പെട്ടു. മമ്പുറത്തെത്തി മാതുലന്‍ ഹസന്‍ ജിഫ്രി തങ്ങളുടെ മഖ്ബറ സിയാറത്ത് ചെയ്തു. ശൈഖ് ജിഫ്രി അലവി തങ്ങളെ എല്ലാവര്‍ക്കും പരിചയപ്പെടുത്തുകയും ഹസന്‍ ജിഫ്രി തങ്ങളുടെ ചുമതലകള്‍ തങ്ങളവര്‍കളെ ഏല്പിക്കുകുയും ചെയ്തു. അന്ന് മുതല്‍ സയ്യിദ് അലവി തങ്ങള്‍ മമ്പുറത്ത് താമസമാക്കുകയും മമ്പുറം തങ്ങള്‍, തറമ്മല്‍ തങ്ങള്‍ എന്നീ പേരുകളില്‍ അറിയപ്പെടുകയും ചെയ്തു.
തങ്ങളുടെ നേതൃവൈഭവവും ഇച്ഛാശക്തിയും ജനങ്ങളെ അത്യാകര്‍ഷിക്കുകയും നാള്‍ക്കുനാള്‍ തങ്ങളുടെ സ്ഥാനവും സ്വീകാര്യതയും വര്‍ധിച്ചു വരികയും ചെയ്തു. ഹസന്‍ ജിഫ്രി തങ്ങളുടെ വസ്വിയ്യത്ത് പ്രകാരം ഖാദി ജമാലുദ്ദീന്‍ മഖ്ദൂമി, ഹസന്‍ ജിഫ്രി തങ്ങളുടെ മകള്‍ ഫാത്വിമയെ മമ്പുറം തങ്ങള്‍ക്ക് വിവാഹംചെയ്തു കൊടുത്തു. ഈ ദാമ്പത്യ വല്ലരിയില്‍ രണ്ട് മക്കളുണ്ടായി. ഫാത്വിമ ബീവി(റ)യുടെ വഫാതിന് ശേഷം കൊയിലാണ്ടി സയ്യിദ് അബൂബക്കര്‍ മദനിയുടെ മകള്‍ ഫാത്വിമയെയാണ് തങ്ങളവര്‍കള്‍ വിവാഹം ചെയ്തത്. ഇവരിലാണ് തങ്ങളുടെ പിന്‍ഗാമിയായി പില്‍കാലത്ത് പ്രസിദ്ധിയാര്‍ജിച്ച സയ്യിദ് ഫദ്ല്‍ പൂക്കോയ തങ്ങള്‍ ജനിച്ചത്. മൂന്നാമതായി പൊന്‍മുണ്ടത്ത് നിന്നും ആഇശ എന്നവരെ വിവാഹംകഴിച്ചതില്‍ രണ്ടു മക്കള്‍ കൂടിയുണ്ടായി. തങ്ങളുടെ ജീവിതകാലത്തു തന്നെ ഈ മൂന്ന് ഭാര്യമാരും വഫാത്തായതിനാല്‍ നാലാമതായി ഇന്തോനേഷ്യക്കാരിയായ സ്വാലിഹ എന്നവരെ വിവാഹംകഴിച്ചു. തങ്ങള്‍ വഫാത്താകുമ്പോള്‍ ജീവിച്ചിരുന്ന ഏക ഭാര്യയായിരുന്നു ഇവര്‍.
മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് വളരെ സജീവമായി നിലനിന്നിരുന്ന തങ്ങള്‍ കേരള ചരിത്രത്തിലെ ആദ്യത്തെ ജനകീയ നായകനായി വിശേഷിപ്പിക്കപ്പെടുന്നു. പ്രതികൂലമായ സാഹചര്യത്തില്‍ ജീവിക്കുകയും ആ ജീവിതം മുഴുക്കെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കുകയും ചെയ്ത തങ്ങള്‍ വിശാല മനസ്സോടെ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്ത ആദ്യത്തെ വ്യക്തിയായിരുന്നുവെന്ന് ഇതിലൂടെ നിരീക്ഷിക്കാം. പരിശുദ്ധ ഇസ്ലാമിന്റെ ചിട്ടവട്ടങ്ങളില്‍ കണിശമായി നിലകൊണ്ടുതന്നെ മറ്റു മതസ്ഥര്‍ക്കിടയില്‍ സ്വീകാര്യത നേടിയെടുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചുവെന്നതു തന്നെയാണ് തങ്ങളുടെ സാമൂഹ്യ ജീവിതത്തിലെ പ്രധാന ഭാഗം. ഏതെങ്കിലും ജനവിഭാഗത്തിന്റെ മാത്രം നേതാവ് എന്ന സങ്കല്‍പത്തില്‍ നിന്ന് എല്ലാ വിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്ന നായകനായി മാറാന്‍ സാധിച്ചുവെന്നത് തങ്ങളുടെ മഹത്വത്തിന്റെ കൃത്യമായ അടയാളപ്പെടുത്തലാണ്. ജന്മിമാരുടെ പീഡനത്തിനും ചൂഷണത്തിനുമിരയായിരുന്ന മുസ്ലിംകളുടെയും ഈഴവരുടെയും അധഃസ്ഥിതിയുടെ പൊളിച്ചെഴുത്തുകാരനായാണ് തങ്ങള്‍ രംഗത്തു വന്നത്. ഇത്തരമൊരു ജനകീയ നേതാവിന്റെ പൂര്‍വ മാതൃക കേരള ചരിത്രത്തില്‍ കഴിഞ്ഞുപോയിട്ടില്ലെന്നാണ് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. 
ഹൈന്ദവ വീടുകളില്‍ വിവാഹ നിശ്ചയങ്ങളില്‍ വരെ തങ്ങള്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നതും ഹൈന്ദവ പ്രമാണിയായ കോന്തുനായരായിരുന്നു തങ്ങളുടെ കാര്യസ്ഥനെന്നതും അതിര്‍വരമ്പുകളില്ലാത്ത തങ്ങളുടെ മത സൗഹാര്‍ദ്ദത്തെയാണ് സൂചിപ്പിക്കുന്നത്. മൂന്നിയൂര്‍ കളിയാട്ടക്കാവ് ഉത്സവത്തിന് ഇടവ മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയെന്ന തിയ്യതി കുറിച്ചത് തങ്ങളായരുന്നു. മറ്റു മതസ്ഥരുമായി ഇത്തരത്തില്‍ ഊഷ്മള ബന്ധം സ്ഥാപിച്ച തങ്ങളെ പക്ഷേ, ബ്രിട്ടീഷ്ജന്മി ചായ്വുള്ള ചരിത്രകാരന്മാര്‍ വികലമായി ചിത്രീകരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
മലബാറിലെ ജനങ്ങള്‍ക്കിടയില്‍ സജീവമായി ഇടപെട്ട ജനനായകന്‍ എന്നതിലുപരി മമ്പുറം തങ്ങളെ പ്രശസ്തനാക്കിയത് അദ്ദേഹത്തിന്റെ ആദ്ധ്യാത്മിക ജീവിതമായിരുന്നു. ആദ്ധ്യാത്മികതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ആത്മീയതയുടെ മധുരം നുണഞ്ഞ തങ്ങള്‍ ഖാദിരി ത്വരീഖത്തിന്റെ ശാഖയായ ബാഅലവി ത്വരീഖത്തായിരുന്നു പിന്തുടര്‍ന്നത്. 
ഒമ്പത് പതിറ്റാണ്ടോളം കേരള മുസ്ലിംകള്‍ക്ക് ദിശാബോധം നല്‍കി വഴിവെളിച്ചം കാട്ടിയ ഖുഥ്ബുസ്സമാന്‍ സയിദ് അലവി മൗലദ്ദവീല തങ്ങള്‍ ഹിജ്റ 1259(എ.ഡി 1845)ലാണ് വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ പിടിപെട്ട് അവശനാകുന്നത്. ചേറൂര്‍ പടയില്‍ യുദ്ധമുഖത്ത് വീരപോരാട്ടം നടത്തി യുദ്ധക്കളത്തില്‍ നിറഞ്ഞുനിന്ന സമയത്ത് ബ്രിട്ടീഷുകാരില്‍ നിന്നേറ്റ വെടിയുണ്ടകളായിരുന്നു തങ്ങളുടെ അവശതക്ക് ഒരു കാരണം. 1260 മുഹര്‍റം ഏഴിന് (എ.ഡി 1845) തങ്ങള്‍ വഫാത്തായി.
തങ്ങളുടെ നൂറ്റിയെഴുപത്തിമൂന്നാം ആണ്ടുനേര്‍ച്ചയാണ് ഡിസംബര്‍ നാലു വരെയുള്ള ദിനങ്ങളിലായി മമ്പുറത്ത് നടക്കുന്നത്. തങ്ങള്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൊളുത്തിവെച്ച സാഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ദീപ്തസന്ദേശം കേരളക്കരക്ക് എന്നും പ്രചോദനമാവട്ടെ

മുഹറം സന്ദേശവും യു.എ.ഇ. ദേശീയ ദിനാഘോഷവും

- അന്‍വര്‍ ഹുദവി

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആരോഗ്യ കാമ്പയിന്‍

``സമ്പൂര്‍ണ്ണ ആരോഗ്യം സാമൂഹിക സുസ്ഥിതി''

എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ആരോഗ്യ കാമ്പയിന്‍

2011 നവംബര്‍ 15 - ഡിസംബര്‍ 15
ഡിസംബര്‍ 2, വെള്ളി, മസ്‌ജിദ്‌ ഉല്‍ബോധനം മാറ്റര്‍

സാഹചര്യം
ഇസ്‌ലാം സമ്പൂര്‍ണ്ണ ആരോഗ്യത്തിനാവശ്യമായ സര്‍വ്വ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. എന്നാല്‍ ഹോസ്‌പിറ്റലുകളില്‍ 80% രോഗികളായി എത്തുന്നത്‌ മുസ്‌ലിം സമുദായക്കാര്‍ 
ഫാസ്റ്റ്‌ഫുഡ്‌ കടകളിലും മറ്റു ആധുനിക ഭക്ഷണശാലകളിലും സമുദായ മക്കള്‍ മുന്നില്‍ 
വിവാഹ സല്‍ക്കാര സദ്യകളും നിത്യ ഭക്ഷണങ്ങളും പരിധി വിട്ട ഭക്ഷണ മോഡലുകളാല്‍ മത്സരമാകുന്നു.
അമിതാഹാരവും ക്രമവിരുദ്ധ ഭക്ഷണരീതിയും നമ്മെ തടിയന്‍മാരും മടിയന്‍മാരും നിത്യരോഗികളുമാക്കി മാറ്റുന്നു.
പരിസരമാലിനീകരണവും ജീവിത വിശുദ്ധിയുടെ കുറവും നമ്മെ മാനസികവും ശാരീരികവുമായും തളര്‍ത്തുന്നു.
മദ്യം, മയക്കുമരുന്ന്‌, പലിശ, ലൈംഗിക അരാജകത്വം, സിനിമ, സീരിയല്‍ മേഡേണ്‍ വസ്‌ത്ര രീതി തുടങ്ങിയ തിന്മകള്‍ നമ്മുടെ ആരോഗ്യത്തെയും മനസ്സിനെയും മരവിപ്പിക്കുന്നു. (ഈ തിന്മകളില്‍ കേരളം മുന്നിട്ടു നില്‍ക്കുന്നു)
പകര്‍ച്ചവ്യാധികള്‍, മാറാവ്യാധികള്‍ കേരളത്തെ മരണക്കുഴികളാക്കിയിരിക്കുന്നു. (വിനാശം വിളിപ്പാടകലെ എന്ന തലക്കെട്ടില്‍ മനോരമ പത്രത്തില്‍വന്ന പഠന ലേഖനം വായിക്കുക. ഒക്‌ടോബര്‍:4)
ചുരുക്കത്തില്‍ മനുഷ്യന്‍ ഇന്ന്‌ സര്‍വ്വരോഗങ്ങളുടെയും കലവറയാണ്‌ (ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍, ഹാര്‍ട്ട്‌ അറ്റാക്ക്‌, ക്യാന്‍സര്‍, എയ്‌ഡ്‌സ്‌)

പരിഹാരം
ഇസ്‌ലാമിക ഭക്ഷണരീതിയും ജീവിത വിശുദ്ധിയും കാത്തു സൂക്ഷിക്കുക. (ആയത്തുകളും, ഹദീസുകളും നോക്കി കൂടുതല്‍ വ്യക്തമാക്കുക, രോഗികളായി ചികിത്സിക്കുന്നതിന്‌ മുമ്പ്‌ രോഗം വരാതിരിക്കുവാന്‍ ശ്രദ്ധിക്കുക,)
മോഡേണ്‍ ഭക്ഷണങ്ങളെ വര്‍ജ്ജിക്കുക (ഫാസ്റ്റ്‌ഫുഡ്‌....)
ശാസ്‌ത്രീയ വീക്ഷണം ( ലോകാരോഗ്യസംഘടനയായ WHo യുടെ ആരോഗ്യത്തെ കുറിച്ചുള്ള നിര്‍വചനം തന്നെ താഴെ പറയുന്ന പ്രകാരമാണ്‌.
Health is a state of complete Physical, Mental & Social well beeing and not merely the absence of desease or infirnity
ആരോഗ്യമെന്നാല്‍ ശരീരത്തിന്റെയും മനസ്സിന്റെയും സമൂഹ ജീവിതത്തിന്റെയും സുസ്ഥിതി നിലനില്‍ക്കുന്ന അവസ്ഥയാണ്‌.

ആരോഗ്യ പരിപാലനത്തിന്‌ 5 ലളിത കല്‍പ്പനകള്‍
(1) ശുദ്ധവായു ശ്വസിക്കുക. (2) നല്ല പോഷകാഹാരം, സമീകൃത തോതില്‍ ഭക്ഷിക്കുക. (3) ഉചിതമായ വസ്‌ത്രം ധരിക്കുക. (4) ശുചിത്വം പാലിക്കുക. (5) വേണ്ടത്ര വ്യയാമവും വിശ്രമവും ലഭ്യമാക്കുക.
`പ്രകൃതിയാണ്‌ നമ്മുടെ ചികിത്സകന്‍ ആഹാരം തന്നെ ഔഷധം' (ഹിപ്പോക്രാറ്റസ്‌)
`ആഹാരം എങ്ങിനെയാണോ അങ്ങനെയായിരിക്കും ശരീരം'
വ്രതം മനുഷ്യന്ന്‌ ഒരു രക്ഷാകവചമാണ്‌ പല മാറാരോഗങ്ങളും പിടിപെടുന്നതില്‍ നിന്ന്‌ അത്‌ ശരീരത്തെ രക്ഷിക്കുന്നു. പകര്‍ച്ച വ്യാധികളെ ശരീരത്തിലേക്ക്‌ അടുപ്പിക്കാതെ ശരീരത്തിന്‌ കൂടുതല്‍ ഉന്മേഷം നല്‍കുകയും ചെയ്യുന്നു. (എഡിസണ്‍)
`മനുഷ്യന്‌ പൂര്‍ണ്ണ ആരോഗ്യമുണ്ടാകണമെങ്കില്‍ ഇടയ്‌ക്കിടെ വ്രതം അനുഷ്‌ഠിക്കുക.' - ഐന്‍സ്റ്റിന്‍
വ്രതം മനുഷ്യന്ന്‌ നിശ്ചയദാര്‍ഢ്യവും മനോധൈര്യവും പ്രധാനം ചെയ്യുന്നു (സോക്രട്ടീസ്‌)
ഭക്ഷണ കാര്യങ്ങളില്‍ 3 നിയമങ്ങള്‍ സദാ ഓര്‍മ്മയിലുണ്ടാവണം.
(1) വയര്‍ നിറയുന്നതുവരെ ഭക്ഷിക്കരുത്‌. (2) സാവകാശം ചവച്ചരച്ച്‌ ഭക്ഷിക്കുക. (3) ഭക്ഷണസമയം ദു:ഖവും മാനസിക പിരിമുറക്കവും ഒഴിവാക്കുക.
`പയ്യെ തിന്നാല്‍ പനയും തിന്നാം' (പഴമൊഴി)

സഹകരണ പ്രതീക്ഷയോടെ,

പാണക്കാട്‌ സയ്യിദ്‌                                                                                   ഓണംപിള്ളി 
അബ്ബാസലി ശിഹാബ്‌ തങ്ങള്‍                                                                 മുഹമ്മദ്‌ ഫൈസി
പ്രസിഡന്റ്‌                                                                                                 ജനറല്‍ സെക്രട്ടി
SKSSF കേരള                                                                                          SKSSF കേരള

PDF ഫയലിനായിഇവിടെ ക്ലിക്ക് ചെയ്യുക

SKSSF പന്നൂര്‍ യൂണിറ്റ് 22-ാം വാര്‍ഷികം; സമാപന സമ്മേളനം 2 ന്

മാന്‍സൂര്‍ എടത്തില്‍

ആശംസകള്‍ . . .


മുല്ലപ്പെരിയാര്‍ രാജധര്‍മ്മം ഉണ്ടാവണം : സമസ്‌ത

ചേളാരി : കേരളത്തെ മൊത്തത്തിലും പ്രത്യേകിച്ച്‌ തെക്കന്‍ ഭാഗങ്ങളിലെ അഞ്ച്‌ ജില്ലകളെയും ഭീതിലാഴ്‌ത്തിയ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച്‌ ഭരണകൂടങ്ങള്‍ രാജഥര്‍മ്മം നിര്‍വ്വഹിക്കാന്‍ വൈകരുതെന്ന്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു.

മുപ്പത്‌ ലക്ഷത്തിലധികം ജനങ്ങളെ നേരിട്ട്‌ ബാധിക്കുന്നതാണ്‌ അണക്കെട്ട്‌ പ്രശ്‌നം. അടിക്കടി ഉണ്ടാവുന്ന ഭൂമികുലുക്കവും ഡാമിന്റെ കാലപ്പഴക്കവും പല പഠന റിപ്പോര്‍ട്ടുകളും പരിഗണിച്ച്‌ അടിയന്തിര നടപടികള്‍ ഉണ്ടാവേണ്ടതാണ്‌. സാങ്കേതികത്വങ്ങള്‍ നോക്കി താമസം വരുത്തുന്നത്‌ ജനങ്ങളെ മാനസിക പീഢനങ്ങള്‍ക്ക്‌ ഇരയാക്കുന്നത്‌ പോലെയാണ്‌.
ബന്ധപ്പെട്ട സര്‍ക്കാര്‍ മിഷനറികള്‍ ഉടനടി ഉണര്‍ന്നു പ്രവര്‍ത്തിച്ച്‌ ജനങ്ങളുടെ സുരക്ഷ ഉറപ്പ്‌ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

മത ചിന്തയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തെ സമുദ്ധരിക്കാന്‍ കഴിയൂ : ഹമീദലി ശിഹാബ് തങ്ങള്‍

വാകേരി : ആധുനിക വിദ്യാഭ്യാസത്ത രംഗത്തെ ധാര്‍മ്മിക നിരാസമാണ് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മത ചിന്തയില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന് മാത്രമേ സമൂഹത്തെ സമുദ്ധരിക്കാന്‍ കഴിയൂവെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. വാകേരി ശിഹാബ് തങ്ങള്‍ മജ്‍ലിസുദ്ദഅവത്തുല്‍ ഇസ്‍ലാമിയ്യ രണ്ടാം വാര്‍ഷിക സമാപന സമ്മേളനം ഉ്ദഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. സമസ്ത ജില്ലാ പ്രസിഡന്‍റ് കെ.ടി. ഹംസ മുസ്‍ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. ജില്ലാ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പേരാല്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ആനമങ്ങാട് അബൂബക്കര്‍ മുസ്‍ലിയാര്‍, മുഹമ്മദ് കുട്ടി ഹസനി, വി.കെ. അബ്ദുറഹ്‍മാന്‍ ദാരിമി, അസൈനാര്‍ ബാഖവി, പി. സുബൈര്‍ ഹാജി, അലി കെ. വയനാട്, പാലത്തായി മൊയ്തു ഹാജി, മുജീബ് ഫൈസി കന്പളക്കാട്, സുഹൈല്‍ തെന്നലോട്, കെ.സി.കെ. തങ്ങള്‍ പ്രസംഗിച്ചു. മജ്‍ലിസ് സെക്രട്ടറി എ.കെ. മുഹമ്മദ് ദാരിമി സ്വാഗതവും നൌഫല്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു. വാര്‍ഷിക സുവനീര്‍ സത്യസാക്ഷി 2011 പി.പി. ഇബ്റാഹീം ഹാജിക്ക് നല്‍കി തങ്ങള്‍ പ്രകാശനം ചെയ്തു. മജ്‍ലിസ് കലണ്ടര്‍ അബൂബക്കര്‍ സിദ്ധീഖ് മഖ്‍ദൂമിക്ക് നല്‍കി തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
രാവിലെ നടന്ന ചില്‍ഡ്രന്‍സ് അസംബ്ലി SKSSF ജില്ലാ സെക്രട്ടറി പി.സി. ത്വാഹിര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇസ്‍മാഈല്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. നൌഫല്‍ മാസ്റ്റര്‍ ക്ലാസ്സെടുത്തു. മജ്‍ലിസ് മാനേജര്‍ നൌഷാദ് മുസ്‍ലിയാര്‍ സ്വാഗതവും ഹാരിസ് മാതമംഗലം നന്ദിയും പറഞ്ഞു.
ഉച്ചക്ക് ശേഷം നടന്ന പ്രാസ്ഥാനിക കൂട്ടായ്മ കെ.കെ.എം. ഹനീഫല്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വി.കെ. അബ്ദുറഹ്‍മാന്‍ ദാരിമി അദ്ധ്യക്ഷത വഹിച്ചു. ഹാരിസ് ബാഖവി കന്പളക്കാട് പ്രസംഗിച്ചു. ജലീല്‍ ഫിറോസ് ദാരിമി സ്വാഗതവും സലിം ബീനാച്ചി നന്ദിയും പറഞ്ഞു.
ദിക്റ് ദുആ മജ്‍ലിസിന് പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.
- സ്വാദിഖ് പി മുഹമ്മദ് വാകേരി

മന്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഡിസംബര്‍ 4 ന് നടക്കുന്ന അന്നദാനത്തിനായി ബോക്സുകള്‍ തയ്യാറാക്കുന്ന ദാറുല്‍ ഹുദാ സെക്കന്‍ററി ഇന്‍സ്റ്റിറ്റ്യൂഷനിലെ വിദ്യാര്‍ത്ഥികള്‍
- സൈനുല്‍ ആബിദീന്‍

സമസ്ത 85-ാം വാര്‍ഷികം; റിയാദില്‍ 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു

റിയാദ് : സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ ഫെബ്രുവരിയില്‍ വേങ്ങര കൂരിയാട് വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക മഹാ സമ്മേളനത്തിന്‍റെ വിജയത്തിനായി റിയാദ് എസ്.വൈ.എസ്സും ഇസ്‍ലാമിക് സെന്‍ററും സംയുക്തമായി 85 അംഗ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘ രൂപീകരണം സമസ്ത സെക്രട്ടറി ഉസ്താദ് കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്തു.
സച്ചരിതരായ പൂര്‍വ്വികര്‍ വരക്കല്‍ മുല്ലക്കോയ തങ്ങള്‍, ബാഖഫി തങ്ങള്‍, പാണക്കാട് പൂക്കോയ തങ്ങള്‍, ശംസുല്‍ ഉലമ തുടങ്ങിയ ഉലമാക്കളും ഉമറാക്കളും കെട്ടിപ്പടുത്ത ഈ മഹത്തായ പ്രസ്ഥാനം ഇനിയും കൂടുതല്‍ അത്യുന്നതിയിലേക്ക് നയിക്കേണ്ടത് നാമോരോരുത്തരുടെയും കടമയും ബാദ്ധ്യതയുമാണ്. ഇസ്‍ലാമിക സമൂഹത്തെ മത ഭൗതിക വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കുക, തെറ്റായ വിശ്വാസങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും തടയുക, തുടങ്ങി സ്ഥാപിത കാലം മുതലിന്നോളം ഒരേ ലക്ഷ്യത്തില്‍ തന്നെയാണ് സമസ്ത സഞ്ചരിക്കുന്നത്. പ്രാഥമിക മദ്റസ മുതല്‍ അനേകം അനാഥ മന്ദിരങ്ങളും പള്ളി ദര്‍സുകളും ശരീഅത്ത് കോളേജുകളും തുടങ്ങി എഞ്ചിനീയറിംഗ് കോളേജ് വരെയുള്ള സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലോകത്തെ ഏറ്റവും വലിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും അദ്ദേഹം പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാനായി എന്‍.സി. മുഹമ്മദ് കണ്ണൂര്‍, വൈസ് ചെയര്‍മാന്‍മാരായി മുസ്തഫ ബാഖവി, അബ്ദുറസാഖ് വളക്കൈ, ശാഫി ദാരിമി, അബൂബക്കര്‍ ദാരിമി പുല്ലാര എന്നിവരെയും, കണ്‍വീനറായി മുഹമ്മദ് കോയ തങ്ങള്‍ ചെട്ടിപ്പടിയും ജോ. കണ്‍വീനിര്‍മാരായി അലവിക്കുട്ടി ഒളവട്ടൂര്‍, സുബൈര്‍ ഹുദവി, സൈതലവി ഫൈസി, മുഹമ്മദ് വേങ്ങര ബദീയ, ഹംസ മൂപ്പന്‍, മൊയ്തീന്‍ കുട്ടി തെന്നല എന്നിവരെയും, ട്രഷററായി അശ്റഫ് കല്‍പകഞ്ചേരിയെയും, ഉപദേശക സമിതി അംഗങ്ങളായി ലിയാഉദ്ദീന്‍ ഫൈസി, അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ശാജി അരിപ്ര സഫ മക്ക, അശ്റഫ് വേങ്ങാട്, വി.എം. അശ്റഫ് ന്യൂ സഫ മക്ക, മൊയ്തീന്‍ കോയ പെരുമുഖം, ടി.പി. മുഹമ്മദ് അല്‍ ഹുദ, വി.കെ. മുഹമ്മദ് കണ്ണൂര്‍, അബ്ദുസ്സലാം തൃക്കരിപ്പൂര്‍, അശ്റഫ് തങ്ങള്‍ ചെട്ടിപ്പടി, കുന്നുമ്മല്‍ കോയ, വടകര മുഹമ്മദ്, അബ്ദുറഹ്‍മാന്‍ പൊന്മള, ലത്തീഫ് ഹാജി മൈത്ര എന്നിവരെയും തെരഞ്ഞെടുത്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട് സ്വാഗതവും ശാഫി ദാരിമി നന്ദിയും പറഞ്ഞു

ദാറുല്‍ഹികം മദ്റസ ലോഗോ ക്ഷണിക്കുന്നു

മലപ്പുറം : കക്കോവ് ദാറുല്‍ഹികം മദ്റസയിലുടെ 60-ാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നു. അതിലേക്കായി ലോഗോ ക്ഷണിക്കുന്നു. ബന്ധപ്പെടുക 9745031114, 9846032125, darulhikamkkv@gmail.comഡിസംബര്‍ 3 ന് മുന്പായി ലഭിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് പ്രത്യേകം സമ്മാനം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- അസ്‍ലം കെ.കെ. കോട്ടുപാടം

പാണക്കാട്‌ തങ്ങന്മാര്‍ക്കും കുമ്പോല്‍ തങ്ങന്മാര്‍ക്കും ഉള്ളാള്‍ തങ്ങള്‍ക്കും വേണ്ടാത്ത കേശം എന്തിന്‌ പേരോടിന്‌ : റഷീദ്‌ ബെളിഞ്ചം

കാസര്‍കോട്‌ : കേരളത്തിലെ സുന്നികള്‍ ഐക്യത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുകയും ഐക്യശ്രമങ്ങളും ചര്‍ച്ചകളും നടന്നുകൊണ്ടിരിക്കുന്ന സമയത്ത്‌ ഒരു വിവാദകേശവുമായി രംഗത്ത്‌ വരുകയും അതിന്റെ കാരത്തില്‍ സാധാരണക്കാര്‍ പോലും സംശയിച്ച്‌ സനദ്‌ ചോദിച്ചപ്പോള്‍ അത്‌ വായിക്കാനും പറയാനും മിനിറ്റുകള്‍ മാത്രം മതിയായിരിക്കെ മണിക്കൂറുകളോളം പ്രസംഗിച്ച്‌ സമയം നഷ്‌ടപ്പെടുത്തിയതിലുളള പേരോടിന്റെ കുറ്റസമ്മതം സ്വാഗതാര്‍ഹമണെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രസ്‌താവനയില്‍ പറഞ്ഞു.സത്യം ബോധ്യപ്പെട്ടിട്ടും പിന്നെയും വിവാദത്തില്‍ കടച്ചുതൂങ്ങുന്നവരോട്‌ തര്‍ക്കിക്കാതെ മാറിനില്‍ക്കുന്നതാണ്‌ നല്ലത്‌ എന്ന്‌ പറഞ്ഞ അദ്ദേഹം വിവാദകേശം വ്യാജമാണെന്ന്‌ അറിഞ്ഞിട്ടും മുടന്തന്‍ ന്യായവുമായി തര്‍ക്കിച്ചതും പ്രസംഗിച്ചതും എന്തിന്‌? ഭിന്നിപ്പിന്റെ സ്വരം ഏതു ഭാഗത്തുനിന്നുണ്ടായാലും നാം അതിനെ അവഗണിക്കണമെന്ന്‌ പറയുന്ന പേരോട്‌ 1989 ല്‍ ഭിന്നിപ്പിന്റെ സ്വരവുമായി കാന്തപുരം രംഗത്ത്‌ വന്നപ്പോള്‍ എന്ത്‌ കൊണ്ട്‌ അവഗണിക്കാന്‍ തയ്യാറായില്ല. അവരവര്‍ക്ക്‌ അറിയാവുന്നതേ അവരവര്‍ പറയാവൂ എന്ന്‌ പറഞ്ഞ ഇദ്ദേഹം കേശത്തിന്റെ കാര്യത്തില്‍ യഥാര്‍ത്ഥ്യമെന്തെന്നറിയാതെ എന്തിന്‌ പ്രസംഗിച്ച്‌ നടന്നു. വിവാദകേശത്തിന്റെ കാര്യത്തില്‍ കേശം കൊണ്ടുവന്ന കാന്തപുരം തന്നെ യാഥാര്‍ത്ഥ്യം തുറന്നുപറയാന്‍ തയ്യാറാകണം. പാണക്കാട്‌ തങ്ങന്മാരും കുമ്പോല്‍ തങ്ങന്മാരും ഉള്ളാള്‍ തങ്ങളും കേശം വ്യാജമാണെന്ന്‌ രഹസ്യമായും പരസ്യമായും പ്രഖ്യാപിച്ചിട്ടും ചിത്താരി ഹംസ മുസ്ലിയാരും എം.എ.അബ്‌ദുഖാദര്‍ മുസ്ലിയാരും അടക്കമുളള മറുവിഭാഗത്തിലെ പണ്‌ഡിതന്‍മാര്‍ മൗനം പാലിക്കുമ്പോഴും ഈ കേശം എന്തിന്‌ കാന്തപുരവും പേരോടും മാത്രം കൊണ്ടുനടക്കുന്നു എന്ന്‌ വ്യക്തമാക്കാന്‍ തയ്യാറാകണമെന്ന്‌ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍കോട്‌ ജില്ലാ ജനറല്‍ സെക്രട്ടറി

SKSSF ആരോഗ്യ കാമ്പയിന്‍ ആരംഭിച്ചു

കാസര്‍കോട്‌ : സമ്പൂര്‍ണ്ണ ആരോഗ്യം സാമൂഹിക സുസ്ഥിതിക്ക്‌ എന്ന പ്രമേയവുമായി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായുളള ജില്ലാതല ആരോഗ്യ കാമ്പയിന്‍ ആരംഭിച്ചു. കാമ്പയിന്റെ ഭാഗമായി വെള്ളിയാഴ്‌ച പള്ളികളില്‍ ഉദ്‌ഭോദനം, ഓണ്‍ലൈന്‍ ആരോഗ്യ ക്വിസ്‌, ക്ലസ്റ്റര്‍ തലങ്ങളില്‍ രക്തഗ്രൂപ്പ്‌ നിര്‍ണ്ണയ ക്യാമ്പ്‌, കമ്പസ്സുകളില്‍ ക്യാമ്പസ്‌ സര്‍വ്വേ, കൊളാഷ്‌, ശാഖതലങ്ങളില്‍ മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10ന്‌ അങ്ങാടികളിലും പള്ളികളിലും മദ്രസ്സാ സ്‌കൂളുകളിലും ശുചിത്വദിനാചരണം, ജില്ലാതലത്തില്‍ ഡിസംബര്‍ 5ന്‌ ആരോഗ്യ ബോധവത്‌കരണത്തെക്കുറിച്ചുളള കോളാഷ്‌, ഡിസംബര്‍ രണ്ടാം വാരം സെമിനാര്‍ എന്നിവ സംഘടിപ്പിക്കാന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ്‌ നിസാമി, ഹാരീസ്‌ ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, മുഹമ്മദ്‌ ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി, സത്താര്‍ ചന്തേര, ഹബീബ്‌ ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍ ചെര്‍ക്കള, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

SKSSF ചങ്ങരംകുളം ക്ലസ്റ്റര്‍ സുന്നി സമ്മേളനം നാളെ (30)അക്ബര്‍ എടപ്പാള്‍

CD പ്രകാശനം ചെയ്തു


ദുബൈ : ഈദിനോടനുബന്ധിച്ച് ദുബൈ SKSSF സംഘടിപ്പിച്ച ഈദ് മീറ്റ് 2011 സി.ഡി. പ്രകാശനം പ്രഗല്‍ഭ ഖുര്‍ആന്‍ പ്രഭാഷകനും ചിന്തകനുമായ സംസാറുല്‍ ഹഖ് ഹുദവി നിര്‍വ്വഹിച്ചു. യു... കെ.എം.സി.സി. സെക്രട്ടറി അനീസ് ആദം സി.ഡി. ഏറ്റുവാങ്ങി. ഈദ് സന്ദേശ പ്രഭാഷണങ്ങള്‍, ബുര്‍ദ ആലാപനം, മുഹ്‍യദ്ദീന്‍ മാല ആലാപനം, സംഘടനാ ഗാനങ്ങള്‍ അടങ്ങിയ സി.ഡി. വളരെ ശ്രദ്ധേയമായി. ചടങ്ങില്‍ അബ്ദുല്‍ ഹക്കീം ഫൈസി സ്വാഗതവും മന്‍സൂര്‍ മൂപ്പന്‍ നന്ദിയും പറഞ്ഞു.
യൂസുഫ് കാലടി

ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ SKSSF സഹചാരി റിലീഫ് ഉദ്ഘാടനം ചെയ്തു


ദമ്മാം : ദമ്മാം ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴിലുള്ള SKSSF സഹചാരി റിലീഫ് വിതരണത്തിന്‍റെ ഉദ്ഘാടനം വെല്ലൂര്‍ ബാഖിയാത്തില്‍ പഠിച്ചുകൊണ്ടിരിക്കെ ബ്രൈന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മടവൂര്‍ പൈംബാലശ്ശേരി സ്വദേശി സലീമിന്‍റെ കുടുംബത്തിന് നല്‍കി ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് അശ്റഫ് ഫൈസി പടിഞ്ഞാറ്റുമുറി നിര്‍വ്വഹിച്ചു. ഉമര്‍ ഫൈസി വെട്ടത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. യൂസുഫ് ഫൈസി വാളാട്, അബൂബക്കര്‍ ഹാജി ഉള്ളണം, ഇസ്‍മാഈല്‍ താനൂര്‍, ഇബ്റാഹീം ഓമശ്ശേരി, ഫൈസല്‍ മൗലവി, ഉമറുല്‍ ഫാറൂഖ് ഫൈസി, മാഹിന്‍ വിഴിഞ്ഞം, മുസ്തഫ റഹ്‍മാനി, മുജീബ് കുന്നുംകൈ, അജീര്‍ അസ്അദി, കെ.കെ. അബ്ദുറഹ്‍മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസ്‍ലം മൗലവി അടക്കാത്തോട് സ്വാഗതവും സിദ്ദീഖ് പാലക്കോടന്‍ നന്ദിയും പറഞ്ഞു.

മുഹറം പത്ത്‌ ഡിസംബര്‍ ആറിന്‌

കോഴിക്കോട്‌: ദുല്‍ഹജ്ജ്‌ 29ന്‌ ശനിയാഴ്‌ച രാത്രി മാസപ്പിറവി ദര്‍ശിച്ചതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ 27ന്‌ ഞായറാഴ്‌ച മുഹര്‍റം ഒന്നും ഡിസംബര്‍ 6ന്‌ ചൊവ്വാഴ്‌ച മുഹര്‍റം 10ഉം ആയിരിക്കുമെന്ന്‌ ഖാസിമാരായ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്, കോഴിക്കോട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി മലപ്പുറം ഖാസി ഒ.പി.എം മുത്ത്‌ കോയ തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

മമ്പുറം നേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

പരിപാടികള്‍ തത്സമയം കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍
മമ്പുറം നേര്ച്ചയില്‍ നിന്ന് (ഫയല്‍ ഫോട്ടോ)
തിരൂരങ്ങാടി: മമ്പുറം തങ്ങളുടെ 173-ാം ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നടന്ന കൂട്ടസിയാറത്തിന് ശേഷം സയ്യിദ് അഹമ്മദ്ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമായത്. മമ്പുറം ഖത്തീബ് വി.പി. അബ്ദുല്ലക്കോയ തങ്ങള്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.
ഞായറാഴ്ചയായതിനാല്‍ ഇന്നലെ മഖാമില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുതല്‍ മഗ്‌രിബ് നമസ്‌കാരത്തിനുശേഷം നടക്കുന്ന മുസ്തഫ ഹുദവി ആക്കോടിന്റെ മതപ്രഭാഷണ പരമ്പര സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച നടക്കുന്ന പ്രഭാഷണ സമ്മേളനം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. 
വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം കോഴിക്കോട് വലിയ ഖാളി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലിയുടെ നേതൃത്വത്തില്‍ സ്വലാത്ത് മജ്‌ലിസ് നടക്കും. സമാപനദിവസമായ നാലിന് 9.30ന് അന്നദാനം നടക്കും.
പരിപാടിയുടെ  മുഖ്യ ഭാഗങ്ങള്‍   തത്സമയം ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമില്‍ ഉണ്ടായിരിക്കുമെന്ന് അട്മിന്‍സ് ഡെസ്കില്‍ നിന്നറിയിച്ചു.

ബഹ്‌റൈന്‍ സമസ്‌ത മുഹര്‍റം കാമ്പയിനു തുടക്കമായി

സുന്നികള്‍ യാഥാസ്ഥികര്‍ തന്നെ: ഉസ്‌താദ്‌ റസാഖ്‌ നദ്‌വി
സമസ്ത കേരള സുന്നിജമാഅത്ത് ബഹ്‌റൈന്‍ ഘടകം മുഹറം കാമ്പയിന്‍ ദ്‌ഘാടന ചടങ്ങില്‍ ഉസ്താദ്‌ അബ്‌ദു റസാഖ്‌ നദ്‌വി പ്രമേയ പ്രഭാഷണം നടത്തുന്നു. ബഹ്‌റൈന്‍ സമസ്‌ത പ്രസിഡന്റ്‌ സി.കെ.പി. അലി മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വാഹിദ് എന്നിവര്‍ സമീപം.
മനാമ: സുന്നികള്‍ യാഥാസ്ഥികര്‍ തന്നെയാണെന്നും മത നവീകരണം സമസ്‌ത അനുവദിക്കില്ലെന്നും ബഹ്‌റൈന്‍ സമസ്‌ത കോ ഓര്‍ഡിനേറ്റര്‍ ഉസ്‌താദ്‌ അബ്‌ദു റസാഖ്‌ നദ്‌വി പ്രസ്‌താവിച്ചു.
മനാമ സമസ്‌താലയത്തില്‍ നടന്ന സമസ്‌ത 85–ാം വാര്‍ഷിക പ്രചരണോദ്‌ഘാടനത്തിന്റെയും മുഹര്‍റം കാമ്പയിന്റെയും സംയുക്ത ചടങ്ങില്‍ സത്യസാക്ഷികളാവുക പ്രമേയ പ്രഭാഷണം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നുവദ്ധേഹം.
1400 വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അന്ത്യ പ്രവാചകന്‍ മുഹമ്മദ്‌ നബി(സ)യിലൂടെ പൂര്‍ത്തീകരിച്ച മതമാണ്‌ വിശുദ്ധ ഇസ്‌ലാം. അതില്‍ ഇനിയൊരു ഭേദഗതിയുടെ ആവശ്യമേ ഇല്ല. അവിടുന്ന്‌ കാണിച്ചു തന്ന സുന്നത്തുകള്‍ (തിരുചര്യകള്‍) അന്ത്യനാള്‍ വരെയും യഥാവിധി സംരക്ഷിച്ചു നില നിര്‍ത്തുകയെന്ന മഹത്തായ ലക്ഷ്യമാണ്‌ സമസ്‌ത നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. അക്കാരണം കൊണ്ടാണ്‌ സുന്നികളെ യാഥാസ്‌തികര്‍ എന്നു വിളിക്കുന്നതെങ്കില്‍ അതില്‍ നമുക്ക്‌ അഭിമാനമേ ഉള്ളൂവെന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.
കാലക്രമത്തില്‍ നമ്മുടെ വേഷഭൂഷാധികളില്‍ വന്ന മാറ്റങ്ങള്‍ക്കനുസൃതമായി മത നവീകരണം ആവശ്യപ്പെടുന്നവര്‍ ബിദഇകള്‍ (പുത്തനാശയക്കാര്‍) ആണെന്നും അവരെ സമുദായ മധ്യെ തുറന്നു കാണിക്കേണ്ടത്‌ സമസ്‌തയുടെ ബാധ്യതയാണെന്നും അത്‌ സമസ്‌ത തുടരുക തന്നെ ചെയ്യുമെന്നും അദ്ധേഹം പറഞ്ഞു.
തങ്ങളുടെ പക്കലുള്ള വ്യാജ കേശത്തിന്‌ അടിസ്ഥാനമില്ലെന്നു വന്നപ്പോള്‍ ലോകത്തൊരിടത്തും യഥാര്‍ത്ത തിരുശേഷിപ്പുകളില്ലെന്ന രീതിയില്‍ പ്രചാരണം നടത്തി പ്രവാചക നിന്ദ നടത്തുന്ന വിഘടിതര്‍ ഉടന്‍ തെറ്റു തിരുത്തി സത്യസാക്ഷികള്‍ക്കൊപ്പം ചേരാന്‍ തയ്യാറാവണവെന്നും അദ്ധേഹം ആവശ്യപ്പെട്ടു.
ചടങ്ങ്‌ സി.കെ.പി അലി മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്‌തു. ചില ലഘുലേഖകളുടെ മറവില്‍ മുഹര്‍റ മാസമടക്കമുള്ള പ്രത്യേക ദിനങ്ങള്‍ക്ക്‌ ശുഭ–അശുഭങ്ങളായി ഒന്നുമില്ലെന്നും മറ്റും കുപ്രചരണം നടത്തുന്നവര്‍ തിരു നബി(സ) വെള്ളിയാഴ്‌ചക്കു മഹത്വമുള്ളതായി പറയുന്ന ഒരു ഹദീസ്‌ ഭാഗത്തിന്റെ വിശദീകരണമെങ്കിലും നോക്കേണ്ടിയിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
ജനറല്‍ സെക്രട്ടറി എസ്‌.എം. അബ്‌ദുല്‍ വാഹിദ്‌ അദ്ധ്യക്ഷത വഹിച്ചു. മുസ്ഥഫ കളത്തില്‍ സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.സംസാരിച്ചു.
പി.കെ. ഹൈദര്‍ മൌലവി സ്വാഗതവും സഈദ്‌ ഇരിങ്ങല്‍ നന്ദിയും പറഞ്ഞു.

മുന്നൊരുക്കങ്ങളോടെയുള്ള ത്യാഗമാണ്‌ ഹിജ്‌റ : ഡോ. ബഹാഉദ്ദീന്‍ നദ്‌വി

തിരൂരങ്ങാടി : ഏതൊരു കാര്യവും ത്യാഗമനസ്ഥിതിയോടെ ഏറ്റെടുക്കുകയും അതിനായി മുന്നൊരുക്കങ്ങള്‍ നടത്തുകയും ചെയ്യണമെന്നതാണ്‌ ഹിജ്‌റ നല്‍കുന്ന ഏറ്റവും വലിയ സന്ദേശമെന്ന്‌ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി പറഞ്ഞു. ഹിജ്‌റ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ച്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ അസാസ്‌ സംഘടിപ്പിച്ച പുതുവര്‍ഷ സംഗമത്തില്‍ സന്ദേശ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആഘോഷമെന്നതിനപ്പുറം ഹിജ്‌റയെ ഉള്‍കൊള്ളാന്‍ പ്രതിജ്ഞ പുതുക്കേണ്ട അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൈവിധ്യമാര്‍ന്ന ഇനങ്ങളോടെ അരങ്ങേറിയ സംഗമത്തില്‍ സി. യൂസുഫ്‌ ഫൈസി മേല്‍മുറി, ഇസ്‌ഹാഖ്‌ ബാഖവി ചെമ്മാട്‌ തുടങ്ങിയവര്‍ സംസാരിച്ചു. അസാസ്‌ പ്രസിഡന്റ്‌ മുഹ്‌സിന്‍ കെ മേലാറ്റൂര്‍ സ്വാഗതവും സെക്രട്ടറി ശബീര്‍ അരക്കുപറമ്പ്‌ നന്ദിയും പറഞ്ഞു.

യു.എ.ഇ. ദേശീയ ദിനത്തോടനുബന്ധിച്ച് പ്രസംഗ, ക്വിസ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു

അബൂദാബി : യു... ദേശീയ ദിനത്തോടനുബന്ധിച്ച് SKSSF അബൂദാബി മലപ്പുറം ജില്ലാ കമ്മിറ്റി '40 പിന്നിട്ട യു..' എന്ന തലക്കെട്ടില്‍ പ്രസംഗ, ക്വിസ് മത്സര പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 1 വൈകുന്നേരം 4 മണിക്ക് പരിപാടികള്‍ ആരംഭിക്കും. '40 പിന്നിട്ട യു...' എന്ന വിഷയത്തില്‍ 5 മിനിട്ടില്‍ കവിയാത്തതായിരിക്കും പ്രസംഗ മത്സരം. തത്‍വിഷയമായ ക്വിസ് മത്സരവും അരങ്ങേറും. വിജയികള്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനവും നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0504146509 എന്ന നന്പറില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
യോഗത്തില്‍ സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, റഫീഖ് തങ്ങള്‍, റശീദ് ഫൈസി, നൌഫല്‍ ഫൈസി, അലി അക്‍ബര്‍ ഇരിങ്ങാവൂര്‍, മുഹമ്മദലി മണ്ണാര്‍ക്കാട്, സലീം വാഫി എന്നിവര്‍ പ്രസംഗിച്ചു. മുഹമ്മദ് കുട്ടി ഹുദവി സ്വാഗതവും റാഫി ഹുദവി നന്ദിയും പറഞ്ഞു.

മമ്പുറം നേര്‍ച്ച ഇന്ന് മുതല്‍

മലപ്പുറം: മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 173-ാം ആണ്ടുനേര്‍ച്ച നവംബര്‍ 27 ഞായറാഴ്ച തിരൂരങ്ങാടി മമ്പുറം മഖാമില്‍ ആരംഭിക്കും. ഒരാഴ്ചത്തെ നേര്‍ച്ച പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 28 മുതല്‍ ഡിസംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് മൗലിദ്, സ്വലാത്ത്, ദുആ മജ്‌ലിസ്സുകള്‍ നടക്കും. രാത്രി വിവിധ മതപണ്ഡിതരുടെ പ്രഭാഷണങ്ങള്‍ നടക്കും. നാലിന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എസ്.എം. ജിഫ്‌രി തങ്ങള്‍ കക്കാട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നജ്‌വി, കെ.എം. സൈതലവി ഹാജി കോട്ടയ്ക്കല്‍, യു. ഷാഫി ഹാജി ചെമ്മാട്, ഇല്ലത്ത് മൊയ്തീന്‍ ഹാജി വേങ്ങര എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആശംസകള്‍ . . .

- മുനസ്സിര്‍ ടി.കെ.

സമസ്ത സമ്മേളനം വന്‍ വിജയമാക്കുക, "ഖാഫില ജിദ്ദ" സ്നേഹ സംഗമംജിദ്ദ : കേരള ഇസ്ലാമിക് ക്ലാസ് റൂം ജിദ്ദാ പ്രവര്‍ത്തകരുടെ കൂട്ടായ്മ "ഖാഫില ജിദ്ദ" സ്നേഹ സംഗമം, സമസ്ത സമ്മേളന പ്രചാരണങ്ങള്‍ക്ക് രൂപം നല്‍കി.  ജിദ്ദ ഷറഫിയയില്‍  ഉസ്താദ് ടി.എഛ് ദാരിമി യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഗമം മുസ്തഫ ബാഖവി ഊരകം ഉദ് ഘാടനം ചെയ്തു. മുജീബ്  റഹ് മാന്‍ റഹ് മാനി, ഉസ്മാന്‍ എടത്തില്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകരെ പരസ്പരം പരിചയപ്പെടുത്തി. 
ശബ്ദ പരിചയം മാത്രമുള്ള പലരും  മുഖത്തോട് മുഖം കണ്ടപ്പോള്‍ , അനിര്‍വചനീയമായൊരു അനുഭൂതിയായി മാറി സ്നേഹ സംഗമം.
സമസ്ത സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സ്വന്തം നാട്ടിലും പ്രവര്‍ത്തന മേഖലകളിലും കാര്യ ക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവാസി സമൂഹത്തിനു കഴിയും . ഓരോ  പ്രവാസിയും ഓരോ കുടുംബത്തിന്റെ പ്രതിനിധികള്‍ എന്നതിനപ്പുറം ഓരോ മഹല്ലതിന്റെയും, നാട്ടിലെ ദീനീ സ്ഥാപനങ്ങളുടെയും  പൊതു സമൂഹത്തിന്റെയും സര്‍വ രംഗങ്ങളിലേയും സാമ്പത്തിക സ്രോതസ് എന്ന നിലയില്‍ നാട്ടില്‍ നടക്കുന്ന ഏത് സംരംഭങ്ങളിലും അവരുടെ ക്രിയാത്മകമായ ഇടപെടലുകള്‍ വലിയ സ്വാധീനം ചെലുത്തും. അത് കൊണ്ട്  നേരിട്ട് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ സാധ്യമായത്ര ആളുകള്‍ അവരവരുടെ അവധി ക്കാലം സമ്മേളന സമയം ഉള്‍പ്പെടുത്തി ആസൂത്രണം ചെയ്യുകയും , സാധ്യമല്ലാത്തവര്‍ക്ക് വേണ്ടി സമ്മേളനത്തിന്റെ തത്സമയം കേരള ഇസ്ലാമിക് ക്ലാസ് റൂമിലൂടെ ലഭ്യമാക്കാന്‍ പ്രയത്നിക്കുകയും ചെയ്യുക, സംഗമം അഭിപ്രായപ്പെട്ടു .  സമ്മേളന സപ്ലിമെന്റു പുറത്തിറക്കാനും, സമ്മേളന നഗരിയില്‍ "ഖാഫില ജിദ്ദ സ്റ്റാള്‍" ഒരുക്കാനും ഇതിലൂടെ  കേരളാ ഇസ്ലാമിക് ക്ലാസ് റൂം പരിചയപ്പെടുത്താനും സംഗമം പ്രതിനിധികളെ ചുമതലപ്പെടുത്തി. ജിദ്ദ യില്‍ നിന്നും ക്ലാസ് റൂമില്‍ പുതിയ ലൈവ് ക്ലാസുകള്‍ തുടങ്ങാനും, നിലവില്‍ ക്ലാസ് റൂമിന്റെ പ്രവര്‍ത്തനങ്ങളില്‍ ശ്രോതാക്കള്‍ പ്രതീക്ഷിക്കുന്ന പരിഷ്കരണ നിര്‍ദേശങ്ങള്‍ ക്ലാസ് റൂം അധികൃതര്‍ക്ക് സമര്‍പ്പിക്കാനും തീരുമാനമായി. 
കേരളാ  ഇസ്ലാമിക് ക്ലാസ് റൂം ( അറുപത്തി രണ്ടു  ഐ. ഡി അംഗങ്ങള്‍ ഉള്‍പ്പെടെ  ) എഴുപതിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.  സമസ്തയുടെ മണ്മറഞ്ഞ നേതാക്കള്‍ക്കും,  തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കുമായി സംഗമത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സെഷന്‍ നടന്നു. ഗഫൂര്‍ അരിമ്പ്ര ഗാനമാലപിച്ചു. പ്രവര്‍ത്തകര്‍ അവരവരുടെ ഐ.ഡി, ക്ലാസ് റൂം അനുഭവങ്ങള്‍, പ്രാസ്ഥാനിക പശ്ചാത്തലം, സേവന മേഖലകള്‍ , സന്നദ്ധത എല്ലാം വിവരിച്ചപ്പോള്‍ ടി.എഛ് ദാരിമി, ദഅവാ പ്രവര്‍ത്തനത്തിന്റെ അനിവാര്യതയെ കുറിച്ചും  മള്‍ട്ടി മീഡിയാ മാധ്യമമാക്കി പ്രബോധന പ്രവര്‍ത്തനങ്ങളുടെ അനന്ത സാധ്യതകളെ കുറിച്ചും വിശദമായ മാര്‍ഗ നിര്‍ദേശങ്ങള്‍  സംഗമത്തിന് സമര്‍പ്പിച്ചു. 
ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച സംഗമം വൈകുന്നേരം മഗ് രിബു  വരെ നീണ്ടു പോയി. ടേസ്റ്റി ഓഡിറ്റോറിയത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന ഒരു സംഗമം എങ്കിലും യാത്ര പറഞ്ഞു പിരിയുമ്പോള്‍ , ഓരോരുത്തരും തങ്ങള്‍ ക്കേറ്റവും പ്രിയപ്പെട്ടവരെ പിരിയുമ്പോഴെന്ന  പോലെ, വീണ്ടും വീണ്ടും വാക്കുകള്‍ക്കായി പരതുന്ന പോലെ ...  
- ഉസ്മാന്‍ എടത്തില്‍ , ജിദ്ദ 

ശിഹാബ് തങ്ങള്‍ മജ്‍ലിസ് 2-ാം വാര്‍ഷിക സമ്മേളനം 26, 27 തിയ്യതികളില്‍

- സാദിഖ്, വാക്കേരി

ജാമിഅ ഇസ്‌ലാമിയ വാര്‍ഷികം ആഘോഷിച്ചു

മഞ്ചേരി : മുസ്‌ലിം സമൂഹം നേടിയെടുത്ത ധാര്‍മിക ബോധത്തിന്റെ അടിസ്ഥാന സ്രോതസ്സ് പാരമ്പര്യ വിജ്ഞാനമാണെന്ന് സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അഭിപ്രായപ്പെട്ടു. മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ഇരുപതാം വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരുന്നു. ടി.പി. അബ്ദുള്ള മുസ്‌ലിയാര്‍, സി. കുഞ്ഞാപ്പുട്ടി ഹാജി, പി.പി ഹാജി, കുഞ്ഞാലി മൊല്ല എന്നിവരെ ആദരിച്ചു.

അബ്ദുസമദ് പൂക്കോട്ടൂര്‍, റഹ്മത്തുള്ള ഖാസിമി മൂത്തേടം, നാലകത്ത് സൂപ്പി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍, കെ.എ. റഹ്മാന്‍ ഫൈസി, ഹാജി കെ. മമ്മദ് ഫൈസി, ഷാഹുല്‍ ഹമീദ് മേല്‍മുറി തുടങ്ങിയവര്‍ പ്രസംഗിച്ചു. പൂര്‍വവിദ്യാര്‍ഥിസംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി. മുഹമ്മദ് ഫൈസി ഉദ്ഘാടനംചെയ്തു.

സമീം എടക്കര, എം. കുഞ്ഞാപ്പ എന്നിവര്‍ പ്രസംഗിച്ചു. പ്രവാസി കൂട്ടായ്മ സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത് ഉദ്ഘാടനംചെയ്തു. മജീദ് പത്തപ്പിരിയം, വി.ബി.സി ജലീല്‍, മൗസല്‍ മൂപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ജാമിഅ ജൂനിയര്‍ ഫെസ്റ്റ് ഡോ. നാട്ടിക മുഹമ്മദ് അലി ഉദ്ഘാടനംചെയ്തു. ശനിയാഴ്ച എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രതിനിധി സമ്മേളനം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും കുടുംബസംഗമം മഞ്ചേരി എസ്.ഐ വി. ബാബുരാജനും ഉദ്ഘാടനംചെയ്തു.
- ജലീല്‍ കാരക്കുന്ന്

ഏവര്‍ക്കും മുഹറം പുതുവത്സരാശംസകള്‍


ഏവര്‍ക്കും www.skssfnews.com-ന്‍റെ 
1433പുതുവത്സരാശംസകള്‍ 

കര്‍മസജ്ജരാവുക!


അഹല്`സ്സുന്നാഹ്  സംഘടനാ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ കുറിപ്പ്‌ :

സംഘടനാ പ്രവര്‍ത്തനരംഗത്ത്‌ ഒരു പുതിയ ക്യാമ്പയിന്‍ കാലയളവ്‌ വരികയാണ്‌. സെപ്‌തംബര്‍ മുതല്‍ 2012 പെബ്രുവരിവരെയുള്ള ആറുമാസ പ്രവര്‍ത്തന കലണ്ടിറില്‍ വിഭാവന ചെയ്‌ത ആരോഗ്യബോധവല്‍ക്കരണ ക്യാമ്പയിനാണ്‌ നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ നടക്കുന്നത്‌. നമ്മുടെ നാടിന്റെ തനതു ശീലങ്ങള്‍ വഴിമാറുകയും ഭക്ഷണശീലങ്ങളില്‍ മലയാളിക്ക്‌ പരിചിതമല്ലാതിരുന്ന മറുനാടന്‍ ഭക്ഷണരീതികള്‍ കടന്നുകയറി വമ്പിച്ച തോതിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ്‌ സൃഷ്‌ടിക്കുന്നത്‌. ആരോഗ്യമുള്ള സമൂഹത്തിന്‌ ഏറ്റവും ആവശ്യമായ ഭക്ഷണ സദാചാര ശീലങ്ങള്‍ കൈവിട്ട്‌ തുടങ്ങി. അമിതമായതും ആര്‍ത്തി പൂണ്ടതുമായ ഭക്ഷണശീലങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. മനുഷ്യപുത്രന്‍ നിറക്കുന്ന പാത്രങ്ങളില്‍ വച്ചെ ഏറ്റവും മോശം വയറാണെന്ന്‌ തിരുമേനി(സ) അരുളിയിരിക്കുന്നു. മനുഷ്യന്റെ വയര്‍ രോഗങ്ങളുടെ കലവറയായി മാറി. ഈ ദുരവസ്ഥക്ക്‌ പരിഹാരം ഭക്ഷണശീലത്തിലെ പ്രവാചകചര്യകളെ മുറുകെപിടിക്കലാണ്‌. അമിത ഭക്ഷണ ജന്യമാരക രോഗങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ ഏറ്റവും അധികം പിടികൂടുന്ന ഒരു സമുദായം മുസ്‌ലിംകളായിമാറി. കേരളത്തിലെ ഭൂരിപക്ഷം ആശുപത്രികളിലും ഏറ്റവും കൂടുതല്‍ രോഗികള്‍ മുസ്‌ലിംകളാണ്‌. ഈ ഭാഗത്ത്‌ ശക്തമായ ബോധവല്‍ക്കരണം അത്യാവശ്യമായിമാറിക്കഴിഞ്ഞു. നമ്മുടെ സമൂഹ ജീവിതത്തെ രോഗാതുരമാക്കുന്ന മറ്റൊരുഘടകമാണ്‌ ലഹരി മദ്യാസക്തികളും തന്മൂലമുള്ള മഹാരോഗങ്ങളും കരള്‍ ക്യാന്‍സറുകളും മദ്യപാനികളില്‍ ഭീതിതമായി വളര്‍ന്നുവരുന്നു. രോഗത്തേക്കാളുപരി ഒരു സമൂഹത്തിന്റെ സമാധാന ജീവിതത്തെ ലഹരി ഇല്ലായ്‌മ ചെയ്യുകയാണ്‌. ദാമ്പത്യങ്ങള്‍ ശിഥിലമാവുന്നു. കുടുംബം അനാഥമാവുകയും സന്താനങ്ങള്‍ വഴിയാധാരമാവുകയും ചെയ്യുന്ന ഒട്ടേറെ സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. കാമ്പസുകളില്‍ ശക്തമായ പ്രചരണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രവര്‍ത്തകര്‍ സജ്ജരാവണം. 

ശാഖാതലങ്ങളില്‍ കുടുംബസദസ്സുകള്‍ വിളിച്ച്‌ ചേര്‍ത്ത്‌ ആരോഗ്യബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തണം. പവ്വര്‍ പോയിന്റ്‌ പ്രസന്റേഷന്‍ നടത്താന്‍ കഴിവുള്ള ആര്‍.പിമാരെ സംസ്‌ഥാന സമിതി ഒരുക്കുന്നുണ്ട്‌. താമസിയാതെ അവരുടെ പേരുവിരങ്ങള്‍ അറിയിക്കും. നവംബര്‍ 15ന്‌ തൃശൂരില്‍ വെച്ചാണ്‌ ക്യാമ്പയിന്‍ ഉല്‍ഘാടനം. ഡിസംബര്‍ 15 ന്‌ കോട്ടക്കലില്‍ വച്ചാണ്‌ സമാപനം. നമ്മുടെ സംഘടനാ ചരിത്രത്തില്‍ പുതിയൊരു തുടക്കമാവുന്ന ഈ കാമ്പയിന്‍ വിജയിപ്പിക്കാന്‍ കര്‍മസജ്ജമാവണം. അതുപോലെ ഈ നവംബറില്‍ തന്നെ നടക്കുന്ന സത്യധാര പ്രചാരണം ശക്തമായി വിജയിപ്പിക്കണം. നമ്മുടെ മുഖപത്രത്തിന്‌ താങ്ങായി ഈ ക്യാമ്പയിനിലൂടെ കൂടുതല്‍ വായനക്കാരെ സൃഷ്‌ടിക്കണം. ഓരോ ശാഖയും മല്‍സരബുദ്ധ്യാ കര്‍മരംഗത്തിറങ്ങിയാല്‍ നമുക്ക്‌ ലക്ഷ്യം കാണാനാവും. പ്രവാചകനിന്ദക്കെതിരെ പ്രഖ്യാപിച്ച പ്രക്ഷോഭ സമ്മേളനങ്ങള്‍ കാര്യക്ഷമമായി നടക്കണം. സമാപനം ഗംഭീരമാവണം ഡിസംബറില്‍ നടക്കുന്ന സമ്മേളനത്തിനുള്ള പ്രചരണങ്ങള്‍ തുടങ്ങുന്നു. മനുഷ്യജാലികയുടെ ഒരുക്കങ്ങള്‍ തുടങ്ങി വയ്‌ക്കണം. ഫ്‌ളക്‌സുകള്‍, ചുവരെഴുത്തുകള്‍ നേരത്തെ തുടങ്ങണം. നമ്മുടെ സൈറ്റില്‍നിന്ന്‌ ജാലികയുടെ പുതിയ ഡിസൈന്‍ ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ അതേ മാതൃകയില്‍ അതത്‌ ജില്ലകളില്‍ പേര്‌ വെച്ച്‌ പ്രചാരണം ആരംഭിക്കണം. സമസ്‌തയുടെ 85-ാം വാര്‍ഷിക പ്രചരണവും ജാലികാപ്രചരണവും ഒരുമിച്ച്‌ നടത്തി സംഘടനാ പ്രവര്‍ത്തനം ഉജ്ജ്വലമാക്കണം. നമ്മുടെ വിദ്യാഭ്യാസ വിംഗായ ട്രെന്റിന്റെ അഭിമാനസംരംഭമായ സ്റ്റെപ്‌ ലോഞ്ചിങ്ങ്‌ നടക്കുകയാണ്‌. ഇബാദിന്റെ പ്രവര്‍ത്തനവും കൂടുതല്‍ സജീവമാണ്‌. ആരോഗ്യക്യാമ്പയിന്റെ തുടക്കമെന്നോണം ഇബാദിന്റെ സംസ്ഥാന നേതൃത്വം നടത്തുന്ന ഡി-അഡിക്ഷന്‍ സെന്റര്‍ നവംബര്‍ 12ന്‌ മലപ്പുറം അറവങ്കരയില്‍ ആരംഭിക്കുകയാണ്‌. ഓരോ ദിവസവും ഓരോ ചരിത്രം ജനിക്കുന്ന ഇബാദ്‌ പ്രവര്‍ത്തനം കൂടുതല്‍ സജീവമാണ്‌. നാഥന്‌ സ്‌തുതി. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കേണ്ട സമയമാണിത്‌. ഓരോപ്രവര്‍ത്തകനും കൂടുതല്‍ ഉത്തരവാദിത്വബോധത്തോടെ കര്‍മരംഗത്തിറങ്ങി നമ്മുടെ പ്രിയപ്പെട്ട സംഘടന ശക്തിപ്പെടുത്തുക. നാഥന്‍ അനുഗ്രഹിക്കട്ടെ ക്ലസ്റ്റര്‍ സമ്മേളനങ്ങള്‍ വിജയിപ്പിച്ചവര്‍ക്ക്‌ അഭിനന്ദനങ്ങള്‍ എന്ന്‌, നിങ്ങളുടെ ജനറല്‍ സെക്രട്ടറി 

ഓണംപിള്ളി മുഹമ്മദ്‌ ഫൈസി 

ബഹ്‌റൈന്‍ സമസ്ത ഹിദ് ഏരിയ മദ്രസാ പുതിയ ബ്ലോക്ക് ഉദ്ഘാടനം ഇന്ന്


മനാമ: സമസ്ത കേരള ഇസ്ലാമത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ ബഹ്റൈനില്‍  പ്രവര്‍ത്തിക്കുന്ന ഹിദ് ഏരിയ  മദ്രസയുടെ പുതിയ ബ്ലോക്ക് ഇന്ന് ശനിയാഴ്ച രാത്രി ഉദ്ഘാടനം ചെയ്യപ്പെടും. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങളാണ് ഉദ്ഘാടനം ചെയ്യുന്നത്. 
സി കെ പി അലി മുസല്യാര്‍, മുഹമ്മദ് മുസല്യാര്‍, ഇബ്രാഹിം മുസല്യാര്‍, എസ് എം അബ്ദുല്‍ വാഹിദ, വി കെ കുഞ്ഞി മുഹമ്മദ് ഹാജി, മുഹമ്മദ് ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മദ്രസാ അഡ്മിഷനും വിശദ വിവരങ്ങള്‍ക്കും 33857515 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

സമ്പൂര്‍ണ ആരോഗ്യം, സാമൂഹിക സുസ്ഥിതി ആരോഗ്യ കാമ്പയിന്‍ (നവംബര്‍ 15 - ഡിസംബര്‍ 15)


സംസ്ഥാന തല ഉദ്‌ഘാടനം lനവം.15 ചൊവ്വ 5 മണി, എം.ഐ.സി. ഓഡിറ്റോറിയം, തൃശൂര്‍ 
മസ്‌ജിദ്‌ ഉല്‍ബോധനം: എല്ലാ മസ്‌ജിദുകളിലും നവം. 18ന്‌ 
ഓണ്‍ലൈന്‍ ആരോഗ്യ ക്വിസ്‌: നവം. 15 - 30 
കുടുംബസദസുകള്‍(പ്രത്യേകം പരിശീലനം നേടിതയ ആര്‍.പിമാര്‍ നേതൃത്വം നല്‍കും.) : ശാഖാതലം 
ഡോക്യുമെന്ററി പ്രദര്‍ശനം: ശാഖാതലം 
രക്തദാന സമിതി: ക്ലസ്റ്റര്‍ തലം 
കാമ്പസ്‌ സര്‍വേ(പ്രൊഫ. ആര്‍ട്‌സ്‌, അറബിക്‌ കോളേജുകളില്‍): കാമ്പസ്‌ വിംഗ്‌ 
കൊളാഷ്‌ മത്സരങ്ങള്‍ : കാമ്പസ്‌ വിംഗ്‌ 
ഫെയ്‌സ്‌ ടു ഡോക്‌ടര്‍ : കേരള ഇസ്‌ലാമിക്‌ ക്ലാസ്‌ റൂം(ഇ.ദഅ്‌വ) 
ധാര്‍മികത; സാമൂഹിക സുസ്ഥിതിക്ക്‌: ഡിസംബര്‍1(എയ്‌ഡ്‌സ്‌ ദിനം) കാമ്പസ്‌ ചര്‍ച്ച 
ശുചിത്വ ദിനാചരണം (അങ്ങാടി, മദ്‌റസ, പള്ളി, സ്‌കൂള്‍) : ഡിസംബര്‍ 10
മനുഷ്യാവകാശ ദിനം : ശാഖാതലം 
ആരോഗ്യ സെമിനാര്‍ അല്ലെങ്കില്‍ ടേബിള്‍ ടോക്ക്‌ (ആയുര്‍വ്വേദം, ത്വിബ്ബ്‌, അലോപ്പതി) : (ഭക്ഷണശീലങ്ങളുടെ ശരിയും തെറ്റും): ജില്ലാതലം 
സമാപനം, (ആദരിക്കല്‍, സര്‍വെ ഫലം ചര്‍ച്ച) : ഡിസംബര്‍ 15, വ്യാഴം 4 മണി, കോട്ടക്കല്‍ 

പെരിയശോല SKSSF ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഡിസംബര്‍ 16 ന്


പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കാളാവ് സൈതലവി മുസ്‍ലിയാര്‍, സത്താര്‍ പന്തല്ലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

അറബ് വസന്തം; ജമാഅത്ത് കാപട്യം തിരിച്ചറിയുക : നാസര്‍ഫൈസി

കുറ്റിക്കാട്ടൂര്‍ : ഏകാധിപത്യത്തെ തകര്‍ത്ത് ജനാധിപത്യത്തെ പുനസ്ഥാപിച്ചു കൊണ്ട് അറബ് വസന്തം വ്യാപകമാകുന്പോള്‍ അവകാശ വാദവുമായി രംഗത്ത് വരുന്ന ജമാഅത്തെ ഇസ്‍ലാമിയുടെ കാപട്യം തിരിച്ചറിയണം. ഈജിപ്തില്‍ രംഗത്ത് വന്ന അറബ് പ്രദേശങ്ങളില്‍ വ്യാപകമായിരുന്ന മുസ്‍ലിം ബ്രദര്‍ഹുഡിന്‍റെ ആശയമായി സ്വീകരിച്ച മൗദൂദിസ്റ്റുകള്‍ ഈജിപ്തില്‍ ഹുസ്നി മുബാറക്കിന് ശേഷം ബ്രദര്‍ഹുഡിന് ഭരണത്തിലേറാന്‍ സാധ്യമാകാത്തതിന്‍റെ കാരണം ജമാഅത്ത് വ്യക്തമാക്കണം. മൗദൂദിയുടെ നിലപാടുകളെ പരസ്യമായി തള്ളിപ്പറഞ്ഞ റാശിദ് ഗനൂഷിയുടെ അന്നഹ്ദയാണ് തുണീഷ്യയില്‍ അധികാരത്തില്‍ വന്നത്. ഇങ്ങനെയെല്ലാമായിട്ടും അറബ് വസന്ത മുല്ലപ്പൂ വിപ്ലവത്തിന്‍റെ പിതൃത്വം അവകാശപ്പെടാന്‍ ജമാഅത്തിന് അര്‍ഹതയില്ലാ എന്ന് SKSSF ഉപാദ്ധ്യക്ഷന്‍ നാസര്‍ഫൈസി കൂടത്തായി അഭിപ്രായപ്പെട്ടു. കുറ്റിക്കാട്ടൂര്‍ ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ ഫൈസി അദ്ധ്യക്ഷത വഹിച്ചു. ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.പി. കോയ, ടി.പി. സുബൈര്‍ മാസ്റ്റര്‍. .പി.എം. അശ്റഫ്, .ടി. ബശീര്‍ ഹാജി, എന്‍.കെ. യൂസുഫ് ഹാജി, കെ. ഉമര്‍ കോയ ഹാജി, പി. അബ്ദുറഹീം സംസാരിച്ചു. .സി. അബ്ദുസ്സമദ് സ്വാഗതവും അല്‍ത്വാഫ് നന്ദിയും പറഞ്ഞു.

അല്‍വാന്‍ 2011 ലോഗോ പ്രകാശനം ചെയ്തു

കാപ്പാട് കെ.കെ.എംഇസ്‍ലാമിക് അക്കാദമി സ്റ്റുഡന്‍റ്സ്
ഫെസ്റ്റ് അല്‍വാന്‍ 
2011 ലോഗോ കേന്ദ്ര മന്ത്രി
മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്കാദമി പ്രിന്‍സിപ്പാള്‍
ഡോ
യൂസുഫ് നദ്‍വിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
കാപ്പാട് : കെ.കെ.എം. ഇസ്‍ലാമിക് അക്കാദമി സ്റ്റുഡന്‍റ്സ് ഫെസ്റ്റ് അല്‍വാന്‍ 2011 ലോഗോ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് നദ്‍വിക്ക് നല്‍കി പ്രകാശനം ചെയ്തു. എം. അഹ്‍മദ് കോയ ഹാജി അദ്ധ്യക്ഷത വഹിച്ചു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടനയായ അല്‍ഇഹ്സാന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 3 മുതലാണ് ഫെസ്റ്റ് ആരംഭിക്കുന്നത്. കലാ കായിക ഇനങ്ങളിലായി നടക്കുന്ന ഫെസ്റ്റിലെ കായിക മത്സരങങളുടെ ഉദ്ഘാടനം നവംബര്‍ 20 ന് അക്കാദമി പ്രിന്‍സിപ്പാള്‍ ഡോ. യൂസുഫ് നദ്‍വി നിര്‍വ്വഹിച്ചു. കലാ മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 3ന് പ്രശസ്ത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് നിര്‍വ്വഹിക്കും. ഡിസംബര്‍ 8 ന് അല്‍ഹുദാ കാന്പസില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തോടു കൂടി ഫെസ്റ്റിന് തിരശ്ശീല വീഴും

മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് കോളേജ് ഉദ്ഘാടനം ചെയ്തു

ഉദുമ പടിഞ്ഞാര്‍ : മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ഉത്തര മലബാറിന്റെ വിജ്ഞാന സ്രോതസ്സാണെന്ന് പാണക്കാട് അബാസലി തങ്ങള്‍ പറഞ്ഞു. എം.ഐ.സി. തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിന്റെ ഉദ്ഘാടനകര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് ത്വാഖ അഹ്മദ് മൗലവി അധ്യക്ഷനായി. രക്ഷാകര്‍തൃയോഗം യു.എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ കെ.കെ. അബ്ദുല്ല ഹാജി, എം.പി. മുഹമ്മദ് ഫൈസി, സി.എം. ഉബൈദ് മുസ്‌ലിയാര്‍ ചെമ്പരിക്ക, പൂക്കുഞ്ഞിക്കോയ തങ്ങള്‍ ആന്ത്രോത്ത്, ശാഫി ഹാജി സ്​പീഡ്‌വേ, ടി.ഡി. അബ്ദുറഹ്മാന്‍ ഹാജി, ചെങ്കള അബ്ദുല്ല ഫൈസി, ശാഫി ഹാജി ബേക്കല്‍, ടി.ഡി. അഹ്മദ് ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ ഖാദര്‍ മദനി പള്ളങ്കോട്, ഖാലിദ് ഫൈസി ചേരൂര്‍, കെ.ബി.എം. ശരീഫ് കാപ്പില്‍, പി.എം. അബൂബക്കര്‍ ഹനീഫി, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, പി.വി. അബ്ദുര്‍ റഹ്മാന്‍, അന്‍വര്‍ ഹുദവി മാവൂര്‍, ഹാഫിള് അബ്ദുസ്സലാം, ഹാഫിള് മുഹമ്മദലി ദാരിമി, ഹബീബ് ഉദുമ പടിഞ്ഞാര്‍, ഖത്തര്‍ ലത്തീഫ് തുടങ്ങിയ മത-സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി യു.എം. അബ്ദുറഹ്മാന്‍ മൗലവി സ്വാഗതവും ജാബിര്‍ ഹുദവി ചാനടുക്കം നന്ദിയും പറഞ്ഞു.
- അബ്ദുല്ല വള്‍വക്കാട്

ഖാഫില ജിദ്ദ സൗഹൃദ സംഗമം ഇന്ന് (25)

- നൌഷാദ് അന്‍വരി

ഉമര്‍ ഖാസി അനുസ്മരണവും പ്രവര്‍ത്തക സംഗമവും ഇന്ന് (25)

അബൂദാബി : SKSSF മലപ്പുറം ജില്ല സംഘടിപ്പിക്കുന്ന ബഹു ഉമര്‍ഖാസി (.സി) അനുസ്മരണവും പ്രവര്‍ത്തക സംഗമവും ഇന്ന് (25-11-2011 വെള്ളി) മഗ്‍രിബ് നിസ്കാരത്തിന് ശേഷം അബൂദാബി ഇസ്‍ലാമിക് സെന്‍ററില്‍ നടക്കും. ബഹു. അബ്ദുസ്സമദ് ഹുദവി അനുസ്മരണ പ്രഭാഷണം നടത്തും.

ജാമിഅ ഇസ്‌ലാമിയ വാര്‍ഷിക സമാപന സമ്മേളനം തുടങ്ങി

കാരക്കുന്ന് : മഞ്ചേരി ജാമിഅ ഇസ്‌ലാമിയ ഇരുപതാം വാര്‍ഷിക സമാപനസമ്മേളനം വ്യാഴാഴ്ച മുതല്‍ ശനിയാഴ്ചവരെ കാരക്കുന്ന് ജാമിഅ നഗറില്‍ നടക്കും. വ്യാഴാഴ്ച ശംസുല്‍ ഉലമ സ്മാരക ഹിഫ്‌ളുല്‍ ഖുര്‍ആന്‍ മോഡല്‍ സ്‌കൂള്‍ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ട്രന്‍ഡ് പവലിയന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിപുലീകരിച്ച ജാമിഅ കാമ്പസ് മസ്ജിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 25ന് ജാമിഅ ജൂനിയര്‍ ഫെസ്റ്റ്, ജാമിഅ അലുംനിഫെസ്റ്റ്, പ്രവാസികൂട്ടായ്മ തുടങ്ങിയവ നടക്കും. പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 26ന് ജില്ലാ പ്രതിനിധി സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ഗ്രീന്‍ കാമ്പസ് ഉദ്ഘാടനം മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും.
- ജലീല്‍ കാരക്കുന്ന്‌

SKSSF കാസര്‍ഗോഡ്‌ ജില്ലാസെക്രട്ടറിയേറ്റ്‌ നാളെ (26 ശനി)

കാസര്‍കോട്‌ : SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റിയുടെ സെക്രട്ടറിയേറ്റ്‌ യോഗം നാളെ (ശനി) രാവിലെ 11 മണിക്ക്‌ എന്‍.എ.ടൂറിസ്റ്റ്‌ ഹോമിലുളള സമസ്‌ത ജില്ലാ ഓഫീസില്‍ ചേരും. ജില്ലാതല ആരോഗ്യബോധവല്‍ക്കരണ ക്യാമ്പയിന്‍, സത്യധാര ക്യാമ്പയിന്‍, ആനുകാലിക വിഷയങ്ങള്‍ തുടങ്ങിയവയെക്കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ ചേരുന്ന യോഗത്തില്‍ മുഴുവന്‍ സെക്രട്ടറിയേറ്റ്‌ അംഗങ്ങളും കൃത്യസമയത്ത്‌ സംബന്ധിക്കണമെന്ന്‌ ജില്ലാജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം അറിയിച്ചു.
- റഷീദ്‌ ബെളിഞ്ചം, SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി

മാലിന്യനിക്ഷേപം പോലീസ്‌ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം : SKSSF

കാസര്‍കോട്‌ : മാലിന്യങ്ങള്‍ പ്ലാസ്റ്റിക്‌ ബാഗുകളിലാക്കി പൊതുനിരത്തില്‍ തള്ളരുതെന്നും തള്ളുന്നവര്‍ക്കെതിരെ ഒരു വര്‍ഷത്തെ തടവും പിഴയും വിധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന്‌ SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജേഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. കോടതി വിധി പ്രാവര്‍ത്തികവും ജനോപകാരപ്രദവുമാക്കാന്‍ പോലീസുദ്യോഗസ്ഥര്‍ സമഗ്രമായ പദ്ധതികളുമായി കാര്യക്ഷമമായ പ്രവര്‍ത്തനം നടത്തണം. SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി സമഗ്രം, ആരോഗ്യം, സാമൂഹിക സുസ്ഥിതി എന്ന പ്രമേയവുമായി ഈ മാസം അവസാന വാരം മുതല്‍ അടുത്ത മാസം അവസാന വാരം വരെ സംഘടിപ്പിക്കുന്ന ആരോഗ്യബോധവല്‍ക്കരണ ക്യാമ്പയിനില്‍ മാലിന്യ നിക്ഷേപത്തിന്റെ ഭവിഷത്തുകളെക്കുറിച്ചും ശിക്ഷാനടപടികളെക്കുറിച്ചും ബോധവല്‍ക്കരണം നടത്തുമെന്നും ജില്ലാനേതാക്കള്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

സംഘടനാപ്രവര്‍ത്തനം ശാസ്‌ത്രീയമാക്കണം : SKSSF

മഞ്ചേശ്വരം : ആധീകാരിക മതപണ്‌ഡിത പ്രസ്ഥാനമായ സമസ്‌തയുടെ പ്രവര്‍ത്തനം കൊണ്ടാണ്‌ കേരളത്തില്‍ സമാധാനവും മതസൗഹാര്‍ദ്ദവും നിലനില്‍ക്കുന്നതെന്നും അതിന്റെ പ്രധാന കീഴ്‌ഘടകമായ SKSSF ന്റെ സംഘടനാപ്രവര്‍ത്തനം ശാഖാതലം മുതല്‍ ശാസ്‌ത്രീയമായും ചിട്ടയോടും കൂടി നടപ്പിലാക്കി മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കാന്‍ മുഴുവന്‍ സംഘടനാപ്രവര്‍ത്തകരും തയ്യാറാകണമെന്ന്‌ SKSSF കാസര്‍ഗോഡ്‌ ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം പ്രസ്‌താവിച്ചു. കാസര്‍കോട്‌ ജില്ലാ കമ്മിറ്റി അടിയന്തിരമായി നടപ്പിലാക്കുന്ന ആറ്‌ മാസത്തെ കര്‍മ്മപദ്ധതിയുടെ ഭാഗമായി നടത്തേണ്ട രണ്ട്‌ സെക്ഷനുകളിലായി അഞ്ചര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന മഞ്ചേശ്വരം മേഖല SKSSF ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലപ്രസിഡണ്ട്‌ ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രണ്ട്‌ സെക്ഷനുകളിലായി നടന്ന ക്യാമ്പില്‍ സമസ്‌ത പിന്നിട്ട വഴികള്‍ എന്ന വിഷയം ഹനീഫ്‌ ഹുദവി ദേലംപാടിയും സംഘടനാ-സംഘാടനം എന്ന വിഷയം കുമ്പള ഷാഫിഇമാം അക്കാദമിയിലെ വാഫിയും അവതരിപ്പിച്ചു. മുഹമ്മദ്‌ ഫൈസി കജ, റസാഖ്‌ അസ്‌ഹരി, മുഫത്തീശ്‌ ഹനീഫ്‌ മൗലവി, മുഹമ്മദ്‌ ഹനീഫ്‌ ദാരിമി, മുഹമ്മദ്‌ ദാരിമി ബായാര്‍, ഇക്‌ബാല്‍ ബായാര്‍, അബ്‌ദുല്‍ ഹമീദ്‌ ഹാജി മച്ചംപാടി, ഇബ്രാഹിം ഹാജി, മൂസ ബാളിയൂര്‍, ഇസ്‌മായില്‍ മച്ചംപാടി, അബ്‌ദുല്ല കജ തുടങ്ങിയവര്‍ സംബന്ധിച്ചു. സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ സ്വാഗതം പറഞ്ഞു.

മനുഷ്യ ജാലിക ഡിസൈന്‍ പുറത്തിറങ്ങി.ഫുള്‍ സൈസില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click here for high resolution picture

http://www.4shared.com/photo/jGbFDz0i/jalika_flex_final.html

സമസ്ത സമ്മേളന പ്രചരണവും മുഹറം ക്യാമ്പയിന്‍ ഉദ്ഘാടനവും


മനാമ: 'സത്യസാക്ഷികളാകുക' എന്ന പ്രമേയത്തില്‍ സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്‌റൈന്‍ ഘടകം സംഘടിപ്പിക്കുന്ന സമസ്ത 85 ആം വാര്‍ഷിക സമ്മേളനത്തിന്റെ ബഹ്‌റൈന്‍ തല പ്രചരണോദ്ഘാടനവും  മുഹറം ക്യാമ്പയിന്‍ ഉദ്ഘാടനവും വെള്ളിയാഴ്ച രാത്രി 8 മണിക്ക് മനാമ സമസ്താലയത്തിലെ കേന്ദ്ര മദ്രസാ ഹാളില്‍ നടക്കും. സയ്യിദ് അസ്ഗര്‍ അലി തങ്ങള്‍, കെ.പി അലി മുസ്‌ലിയാര്‍, അബ്ദു റസാഖ് നദ്‌വി തുടങ്ങിയവര്‍ സംബന്ധിക്കും. 

ബഹ്‌റൈന്‍ സമസ്ത മുഹറം കാമ്പയിനും സമസ്ത സമ്മേളന പ്രചരണവും നാളെ

അസ്ഹരീസ് സംസ്ഥാന പണ്ഡിത സംഗമം 28ന്


പയ്യന്നൂര്‍: ഉത്തരകേരളത്തിലെ മതഭൗതിക കലാലയമായ പയ്യന്നൂര്‍ ജാമിഅ അസ്ഹരിയ്യ അറബിക് കോളേജില്‍ നിന്ന് ഉന്നത പഠനം പൂര്‍ത്തിയാക്കിയ അസ്ഹരി പണ്ഡിതന്‍മാരുടെ സംസ്ഥാന പണ്ഡിത സംഗമം നവംബര്‍ 28ന് രാവിലെ 10 മണിക്ക് പയ്യന്നൂര്‍ അസ്ഹരിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗവും അസ്ഹരിയുടെ പ്രിസിപ്പിളുമായ മൌലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രസ്തുത സംഗമത്തില്‍ മുഴുവന്‍ അസ്ഹരികളും സംബന്ധിക്കണമെന്ന് കോളേജ് ഭാരവാഹികള്‍ അറിയിച്ചു.

വിവാദ കേശം; പ്രതികരിക്കേണ്ടത്‌ ജനപ്രതിനിധികളുടെ ബാധ്യത : SKSSF

കാസര്‍കോട്‌ : വിവാദകേശത്തിന്റെ പേരില്‍ പൊതുജനസമൂഹത്തെ ചൂഷണം ചെയ്‌തുകൊണ്ടുളള പ്രവര്‍ത്തനം വിഘടിതസുന്നികള്‍ തുടരുമ്പോള്‍ അതിനെതിരെ പ്രതികരിക്കേണ്ടതും അത്തരക്കാരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പ്രയത്‌നിക്കേണ്ടതും പൊതുസമൂഹത്തിന്റെ നന്മയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കേണ്ട ജനപ്രതിനിധികളുടെ ബാധ്യതയാണെന്നും അതിന്റെ ഭാഗമാണ്‌ പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ യുടെ പ്രസ്‌താവനയെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്‌ഡലത്തില്‍ വിഘടിതസുന്നികള്‍ ആര്‍ക്കാണ്‌ വോട്ടുചെയ്‌തത്‌ എന്ന്‌ പൊതുജനങ്ങള്‍ക്ക്‌ നന്നായി അറിയാമെന്നും വന്ന വഴി മറക്കണ്ട എന്നത്‌ സ്വന്തം നേതാവിന്റെ എട്ടുകാലി മമ്മൂഞ്ഞി വാദം അനുയായികള്‍ പിന്തുടരുന്നതില്‍ അദ്‌ഭുതമില്ലയെന്നും നേതാക്കള്‍ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു. എം.എല്‍.എ മാരെ ഉപദേശിക്കാന്‍ മാത്രം വിഘടിത എസ്‌.വൈ.എസ്‌ കാര്‍ വളര്‍ന്നിട്ടില്ല. ആദ്യം സ്വയം നന്നാവുകയും വിവാദകേശം പിന്‍വലിച്ച്‌ പൊതുസമൂഹത്തോട്‌ മാപ്പു പറയുകയുമാണ്‌ വേണ്ടത്‌. സ്വയം മുഖം വികൃതമായതിന്‌ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. സുന്നി മഹല്ല്‌ ഫെഡറേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ രാജിവെച്ചുകൊണ്ട്‌ ജനങ്ങളോടുളള ബാധ്യത നിര്‍വഹിക്കണമെന്നുളള വിഘടിതരുടെ ഉപദേശം പരിഹാസ്യവും വിലകുറഞ്ഞതുമാണെന്നും പ്രസ്‌തുത സ്ഥാനത്ത്‌ തുടര്‍ന്നുകൊണ്ട്‌ നിങ്ങള്‍ വോട്ടുചെയ്‌ത മുന്‍ജനപ്രതിനിധികളേകാള്‍ പി.ബി.അബ്‌ദുറസാഖ്‌ എം.എല്‍.എ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടെന്നും പ്രസ്‌താവനയില്‍ പറഞ്ഞു.

ആശംസകള്‍ . . .

മന്‍സൂര്‍ ഉസ്മാന്‍ എടത്തില്‍

സമസ്‌ത സമ്മേളന കലണ്ടര്‍ പ്രകാശനം ചെയ്‌തു

മലപ്പുറം : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 85-ാം വാര്‍ഷിക പ്രചരണത്തിന്റെ ഭാഗമായി ബഹു വര്‍ണ്ണകലണ്ടര്‍ പുറത്തിറക്കി. എസ്‌.വൈ.എസ്‌. ജില്ലാ കൗണ്‍സില്‍ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ എസ്‌.എം. ജിഫ്രി തങ്ങള്‍ പ്രകാശനം ചെയ്‌തു. എന്‍.ടി.സി. കോളേജ്‌ ഗ്രൂപ്പ്‌ എം.ഡി. എന്‍.ടി.സി. മജീദ്‌ ഏറ്റുവാങ്ങി. എസ്‌.വൈ.എസ്‌. പെരിന്തല്‍ണ്ണ മണ്ഡലം കമ്മിറ്റിയാണ്‌ കളണ്ടര്‍ പ്രസിദ്ധീകരിച്ചത്‌.
സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം ചെയ്‌തു. പി.പി. മുഹമ്മദ്‌ ഫൈസി, കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍, കെ.കെ.എസ്‌. തങ്ങള്‍, ഹാജി കെ. മമ്മദ്‌ ഫൈസി, കാളാവ്‌ സൈതലവി മുസ്‌ലിയാര്‍, പി.ടി. അലി മുസ്‌ലിയാര്‍, സലീം എടക്കര, സിദ്ദീഖ്‌ ഫൈസി അമ്മിനിക്കാട്‌, ഒ.എം.എസ്‌. തങ്ങള്‍ മേലാറ്റൂര്‍ സംബന്ധിച്ചു. 

റൈഹാനയ്‌ക്ക്‌ സഹയഹസ്‌തവുമായി SKSSF എത്തി

കാസര്‍കോട്‌ : എരിയാല്‍ ബ്ലാര്‍കോട്ടെ ഫാത്തിമ കോട്ടേഴ്‌സില്‍ താമസിക്കുന്ന അബ്‌ദുറഹ്മാന്‍ - റുഖിയ ദമ്പതികളുടെ മകള്‍ റൈഹാനയ്‌ക്ക്‌ സഹായഹസ്‌തവുമായി SKSSF കാസര്‍കോട്‌ ജില്ലാകമ്മിറ്റി ഭാരവാഹികള്‍ വീട്ടിലെത്തി. പതിനെട്ട്‌ വയസ്സ്‌ പ്രായമായിട്ടും അഞ്ച്‌ വയസ്സിന്റെ പ്രായം പോലും കാണിക്കാതെ കിടന്നകിടപ്പില്‍ തന്നെ അനങ്ങാതെ കിടക്കുന്ന റൈഹാനയുടെ വീട്ടിലെ ദുരിതം ഏതു ഹൃദയമുളളവന്റേയും കരളലിയിപ്പിക്കുമെന്ന്‌ വീട്‌ സന്ദര്‍ശിച്ച ജില്ലാഭാരവാഹികള്‍ പറഞ്ഞു. സ്വന്തമായി ഒരു സെന്റ്‌ സ്ഥലമോ വീടോ ഇല്ലാതെ വാടകവീട്ടില്‍ താമസിക്കുന്ന ഈ കുടുംബത്തിന്റെ ആകെ വരുമാനം കല്യാണവീടുകളില്‍ ഭക്ഷണം പാകംചെയ്യുന്നവരുടെ കൂടെ പോകുമ്പോള്‍ എപ്പോഴെങ്കിലും കിട്ടുന്ന തുച്ചമായ സംഖ്യയാണെന്നും ഈ ദമ്പതികള്‍ക്ക്‌ ആകെയുളള ഒരു കുട്ടിയുടെ അവസ്ഥ ഇങ്ങനെയായിരിക്കെ അവര്‍ക്ക്‌ മറ്റു ജോലികള്‍ക്ക്‌ പോകാന്‍ കഴിയാത്ത അവസ്ഥയാണുളളതെന്നും അവര്‍ക്ക്‌ വേണ്ട സഹായസഹകരണങ്ങള്‍ ചെയ്‌തുകൊടുക്കാന്‍ മുഴുവന്‍ സംഘടനാപ്രവര്‍ത്തകരും രംഗത്ത്‌ വരണമെന്നും ജില്ലാഭാരവാഹികള്‍ ആവശ്യപ്പെട്ടു. ജില്ലാകമ്മിറ്റിയുടെ ഒന്നാംഘട്ട സഹായവുമായി ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിംഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം ട്രഷറര്‍ ഹാരീസ്‌ ദാരിമി ബെദിര, സംസ്ഥാനസമിതി അംഗം എം.എ.ഖലീല്‍, കാസര്‍കോട്‌ മേഖലാപ്രസിഡണ്ട്‌ കെ.എല്‍. അബ്‌ദുള്‍ ഹമീദ്‌ ഫൈസി എന്നിവരാണ്‌ എത്തിയത്‌. SKSSF ന്റെ കീഴിലുളള സഹചാരി സെല്ലില്‍ നിന്ന്‌ കൂടുതല്‍ സഹായം ലഭ്യമാക്കുമെന്നും നിത്യോപയോഗ മരുന്നിന്റെ ഒരു വിഹിതം സംഘടന വഹിക്കുമെന്നും ജില്ലാ നേതാക്കള്‍ അറിയിച്ചു. ഇത്രയും ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തിനുളളത്‌ എ.പി.എല്‍ കാര്‍ഡാണെന്നും അതു മാറ്റി ബി.പി.എല്‍ കാര്‍ഡാക്കണമെന്നും ഈ കുട്ടിയെ എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം നില്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.