ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്‌റസകള്‍ റംസാന്‍ അവധി കഴിഞ്ഞ് ജൂലൈ 4ന് ചൊവ്വാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. കേരളത്തിനകത്തും പുറത്തും സമസ്തയുടെ അംഗീകാരമുള്ള 9709 മദ്‌റസകളിലെ 12 ലക്ഷത്തോളം കുട്ടികളാണ് ചൊവ്വാഴ്ച മദ്‌റസകളിലെത്തുക.
പുതിയ അദ്ധ്യയന വര്‍ഷം കൂടുതല്‍ കാര്യക്ഷമമാക്കാനും പഠന നിലവാരം മെച്ചപ്പെടുത്താനും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ നടപ്പാക്കിയ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ തുടര്‍ച്ചയായി ഈ വര്‍ഷം 4, 5 ക്ലാസുകളിലെയും എല്‍.കെ.ജി, യു.കെ.ജി ക്ലാസുകളിലെയും മുഴുവന്‍ പാഠപുസ്തകങ്ങളും മാറിയിട്ടുണ്ട്. ചൊവ്വാഴ്ച മദ്‌റസകളിലെത്തുന്ന പുതിയ കൂട്ടുകാരെ സ്വീകരിക്കുന്നതിന് വിപുലമായ പരിപാടികളോടെ പ്രവേശനോത്സവം എല്ലായിടത്തും സംഘടിപ്പിച്ചിട്ടുണ്ട്. 'നേരറിവ് നല്ല നാളേക്ക്' എന്നതാണ് ഈ വര്‍ഷത്തെ പ്രവേശനോത്സവത്തിന്റെ പ്രമേയം. സംസ്ഥാനതല ഉദ്ഘാടനം മാംഗ്ലൂരിലെ ബങ്കര അല്‍മദ്‌റസത്തു ദീനിയ്യയില്‍ വെച്ച് നടക്കും.
- SKIMVBoardSamasthalayam Chelari
മദ്‌റസകളില്‍ പഠനാരംഭം ജൂലൈ 4 ന്
തേഞ്ഞിപ്പലം: സമസ്തയുടെ 9709 മദ്‌റസകളില്‍ പുതിയ അദ്ധ്യയന വര്‍ഷാരംഭം 2017 ജൂലൈ 4 ന് നടക്കും. ഒന്നാം ക്ലാസിലേക്ക് ഒന്നര ലക്ഷം നവാഗതരെയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. 'മിഹ്‌റജാനുല്‍ ബിദായ' എന്ന പ്രമേയത്തില്‍ എല്ലാ മദ്‌റസകളിലും അധ്യയന വര്‍ഷാരംഭ പരിപാടികള്‍ നടക്കും. ഔദ്യോഗിക പ്രവേശനാരംഭ ചടങ്ങ് കര്‍ണാടക മംഗളൂരു ബങ്കര അല്‍ മദ്‌റസത്തു ദീനിയ്യയില്‍ നടക്കും. മദ്‌റസാപഠനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഈ അദ്ധ്യായനവര്‍ഷം മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനു കീഴില്‍ മുഴുസമയ പ്രവര്‍ത്തകരായി 40 മുദര്‍രിബുമാരെ നിയമിച്ചിട്ടുണ്ട്. മുദര്‍രിബുമാര്‍ മദ്‌റസാ അധ്യാപകര്‍ക്ക് റെയ്ഞ്ച് തലത്തില്‍ പ്രത്യേക പരിശീലനം നല്‍കും. മദ്‌റസാ പഠന ശാക്തീകരണത്തിന് വിവിധ പരിപാടികളാണ് ഇത്തവണ ആസൂത്രണം ചെയ്തിരിക്കുന്നത്.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
SKSSF ഹോസ്റ്റല്‍, ബാംഗ്ലൂര്‍
ഒരായിരം പ്രതീക്ഷകളോടെയാണ് നമ്മള്‍ മക്കളുടെ കോഴ്സും കോളെജും തിരഞ്ഞെടുക്കുന്നത്. ഇതോടൊപ്പം ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത വളരെ സുപ്രധാനമായ ഒരു കാര്യമാണ് *പഠനകാലത്തെ കൂട്ടുകെട്ടുകളും ജീവിത ചുറ്റുപാടും.*വിജയകരമായി ലക്ഷ്യത്തിലെത്താന്‍ മേല്‍പറഞ്ഞ ഘടകങ്ങള്‍ നിര്‍വ്വഹിക്കുന്ന പങ്ക് വളരെ വലുതാണ്. തിന്മയുടെ പ്രലോഭനങ്ങള്‍ക്ക് പിടികൊടുക്കാതെ, ചുറ്റുപാടുമുള്ള മോഹവലയങ്ങള്‍ക്കുള്ളില്‍ അകപ്പെടാതെ, വിശ്വാസപ്രമാണങ്ങളില്‍ നിറം മങ്ങാതെ ഒഴുക്കിനെതിരെ നീന്താനുള്ള ആര്‍ജ്ജവം അവന്‍ കലാലയ ജീവിതത്തില്‍ നിന്ന് നേടിയെടുക്കേണ്ടതാണ്. സാഹചര്യങ്ങള്‍ പ്രതികൂലമായികൊണ്ടിരിക്കുന്ന ബാംഗ്ലൂര്‍ പോലുള്ള നഗരങ്ങളില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോയേക്കാന്‍ സാധ്യതവളരെക്കൂടുതലാണ്. ഇത് മനസ്സിലാക്കി, വളര്‍ന്ന് വരുന്ന തലമുറക്ക് ദിശാബോദം നല്‍കാന്‍ ബാംഗ്ലൂര്‍ ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫിന്‍റെ കീഴിലുള്ള മികച്ച സൗകര്യങ്ങളോടുകൂടി *കുറഞ്ഞചിലവിലുള്ള ഹോസ്റ്റല്‍ സംവിധാനം* വിപുലമാക്കിയത് നിങ്ങളെ ശ്രദ്ധയില്‍ പെടുത്തുകയാണ്. ജോലിയാവശ്യാര്‍ത്ഥവും തുടര്‍പഠനത്തിനുമൊക്കെ ബാംഗ്ലൂര്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ *SKSSFന്‍റെ ബാംഗ്ലൂര്‍ ഹോസ്റ്റല്‍* സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. പ്രത്യേകതകൾ: 🕌 *Islamic Atmosphere* 🏠 Well maintaind *Rooms* 🍭Clean *and* hygienic 🕋 *Masjid* close to hostel 🍗 *Kerala* Style food 🔌Unlimited *Wi-Fi* facility 👨👨👧👧 *Soft skill* development 📚 *School of Islamic Thoughts* -in house project 👫 *Inmates* for akhira 🤝 *Tie-up* with various institutions in bangalore 🚊 Easily *commutible* from railway station and bus station. 📞Contact : ▪ +91 8892258999 ▪ +91 9945882526
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1910590725865918/?type=3&theater
SYS പ്രവർത്തകർ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
പൊന്നാനി: സർക്കാറിന്റെ പുതിയ മദ്യനയം തിരുത്തണമെന്നും ലഹരി വ്യാപകമാക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്തിരിയണമെന്നും ആവശ്യപ്പെട്ട് എസ് വൈ എസ് പ്രവർത്തകർ പൊന്നാനി താലൂക്ക് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. നാടിനും വീടിനും ഭീഷണിയായി മാറിയ മദ്യനയം തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും സമരം മുന്നറിയിപ്പ് നൽകി. സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി വി മുഹമ്മദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഓണം പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി. മുൻ എം പി സി ഹരിദാസ് അഭിവാദ്യമർപ്പിച്ചു. ഖാസിം ഫൈസി പോത്തനൂർ, റാഫി പെരുമുക്ക്, ഷഹീർ അൻവരി പുറങ്ങ്, റഷീദ് ഫൈസി, എം അബ്ദുല്ലക്കുട്ടി പ്രസംഗിച്ചു. മാർച്ചിന് മുഹമ്മദലി അശ്റഫി, വളയംകുളം മൂസ മൗലവി, സലാം ഫൈസി എടപ്പാൾ, എ കെ കെ മരക്കാർ, വി കെ എം ഷാഫി, റഫീഖ് ഫൈസി തെങ്ങിൽ, എ വി അസീസ് മൗലവി വട്ടംകുളം, വി കെ മുഹമ്മദ് മുസ്‌ലിയാർ, റഫീഖ് അൻവരി പന്താവൂർ, എം വി ഇസ്മയിൽ മുസ്‌ലിയാർ കാലടി, ജഅഫർ അയ്യോട്ടച്ചിറ, ലുഖ്മാൻ ഹകീം ഫൈസി, ശിഹാബ് തങ്ങൾ കടകശ്ശേരി, വി എ ഗഫൂർ, ഉബൈദ് ആമയം, അലി മൗലവി കൂരs, ഹുസൈൻ ഫൈസി, ടി വി സി അബൂബക്കർ ഹാജി, ബീരാൻ ബാഖവി, പി ടി അബ്ദുല്ല അശ്റഫി നേതൃത്വം നൽകി.
ഫോട്ടോസ്: (1) SYS പൊന്നാനി താലൂക്ക് ഓഫീസ് മാർച്ച് സയ്യിദ് അഹ്മദ് ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു,
(2) ഓണംപള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തുന്നു.
- Rafeeq CK
സ്മാര്‍ട്ട് വിദ്യഭ്യാസ പദ്ധതി; ബാച്ച് ഓപണിംഗ് ഇന്ന് (വ്യാഴം)
കോഴിക്കോട്: എസ് കെ എസ് എസ് എഫ് വിദ്യഭ്യാസ വിഭാഗം ട്രെന്റിന്റെ കീഴില്‍ ആരംഭിക്കുന്ന പുതിയ വിദ്യഭ്യാസ പദ്ധതി 'സ്മാര്‍ട്ട്' ന്റെ ബാച്ച് ഓപണിംഗ് ഇന്ന് നടക്കും. രാജ്യത്തെ ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്നതിനും സിവില്‍ സര്‍വ്വീസ്, അനുബന്ധ മേഖലകളില്‍ തൊഴില്‍ തേടുന്നതിനും സാമൂഹിക ധാര്‍മ്മിക അവബോധമുള്ള വിദ്യാര്‍ഥി തലമുറയെ യോഗ്യരാക്കുന്നതിനുള്ള പഞ്ചവത്സര പരിശീലന പദ്ധതിയാണ് സ്മാര്‍ട്ട്. മണ്ണാര്‍ക്കാട് ഇസ്‌ലാമിക് സെന്റര്‍ കേന്ദ്രമായി നടക്കുന്ന ഈ പദ്ധതിയുടെ ബാച്ച് ഓപണിംഗ് ഇന്ന് വൈകുന്നേരം നാല് മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സി കെ എം സ്വാദിഖ് മുസ്‌ലിയാര്‍, അബൂബക്കര്‍ സിദ്ധീഖ് ഐ എ എസ്, സത്താര്‍ പന്തലൂര്‍ എന്നിവര്‍ പങ്കെടുക്കും.
- https://www.facebook.com/SKSSFStateCommittee/posts/1910177795907211
- https://www.facebook.com/SKSSFStateCommittee/posts/1910177795907211
രോഗികൾക്ക് സ്നേഹസ്പർശമായി പൊന്നാനി ക്ലസ്റ്റർ SKSSF ഈദാഘോഷം
പൊന്നാനി: ചെറിയ പെരുന്നാൾ സുദിനത്തിൽ പൊന്നാനി താലൂക്ക് ആശുപത്രിയിലെ രോഗികളോടൊപ്പം ചെലവഴിച്ചും ഭക്ഷണവും വിതരണം ചെയ്തും സാന്താനമേകിയും പ്രാർത്ഥിച്ചും എസ്. കെ. എസ്. എസ്. എഫ് പൊന്നാനി ക്ലസ്റ്റർ കമ്മിറ്റി പ്രവർത്തകരുടെ പെരുന്നാളാഘോഷം. പൊന്നാനി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് നാലാമത് ഈദ് സ്നേഹസ്പർശം ജില്ലാ ജനറൽ സെക്രട്ടറി ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. കെ. കെ. നൗഫൽ ഹുദവി അധ്യക്ഷത വഹിച്ചു. സി എം അശ്റഫ് മൗലവി, പ്രവാസി ഗ്രൂപ്പ് ചെയർമാർ മുഹമ്മദ് കുട്ടി, ആസിഫ് മാരാമുറ്റം (ഖത്തർ), റഫീഖ് പുതുപൊന്നാനി, വി. അബ്ദുൽ ഗഫൂർ, ഇ. കെ. ജുനൈദ്, എ. എം. ശൗക്കത്ത് പ്രസംഗിച്ചു. പി പി എം റഫീഖ്, സുലൈമാൻ ആലത്തിയൂർ, പി പി അബ്ദുൽ ജലീൽ, അൻവർ ശഫീഉല്ല, മജീദ് മരക്കടവ്, ടി കെ എം കോയ, സി. പി. ഹസീബ് ഹുദവി, നസീർ അഹ്മദ് ഹുദവി, മുനീർ മുക്കാടി, പി ഗഫൂർ, സി. പി. റാസിഖ്, സവാദ് ആനപ്പടി നേതൃത്വം നൽകി.
ഫോട്ടോ: പൊന്നാനി ക്ലസ്റ്റർ എസ് കെ എസ് എസ് എഫ് സ്നേഹസ്പർശം ജില്ലാ സെക്രട്ടറി ഷഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്യുന്നു.
- Rafeeq CK
സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഈദ് സന്ദേശം
ഒരു മാസം നീണ്ട പരിശ്രമത്തിലൂടെ നേടിയെടുത്ത ഹൃദയ നൈര്‍മല്യവും ധാര്‍മിക ശക്തിയും ദൈവഭയവും കൈമുതലാക്കി കുടുംബത്തോടും സമൂഹത്തോടും ഇടപെടാന്‍ വിശ്വാസികള്‍ക്ക് കഴിയണം.
ചുറ്റുപാടുകള്‍ എത്ര കറുത്തിരുണ്ടാലും വിശ്വാസി അവിടെ പ്രകാശമായി മാറണം.
റമദാനെ ഹൃദയത്തില്‍ സ്വീകരിച്ച ഒരു വിശ്വാസിക്ക് പ്രപഞ്ചത്തോടും ജീവ ജാലങ്ങളോടും ക്ഷമ, സത്യസന്ധത, ഗുണകാംക്ഷ എന്നിവ കൈവിട്ട് ഇടപെടാനാവില്ല.
സര്‍വ്വശക്തനെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഒരു വിശ്വാസിയില്‍ നിന്നും ഇസ്ലാമിന്‍റെ സൌന്ദര്യം സമൂഹത്തിന് അനുഭവിക്കാനാകും. അക്കാര്യം ഉറപ്പുവരുത്താന്‍ നമുക്ക് കഴിയണം.
രാജ്യത്തെ ദലിതുകളും ന്യൂനപക്ഷങ്ങളും കടുത്ത പരീക്ഷണങ്ങള്‍ നേരിടുന്പോഴാണ് നാം പെരുന്നാള്‍ ആഘോഷിക്കുന്നത് എന്ന കാര്യം മറന്നു പോകരുത്. അകാരണമായി കൊല്ലപ്പെട്ടവരെയും ആക്രമിക്കപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും, പെരുന്നാള്‍ ദിനത്തിലെ സര്‍വ്വ പ്രാര്‍ത്ഥനകളിലും ഓര്‍ക്കാന്‍ മറക്കരുത്.
മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരുടെ ഹീനമായ ആക്രമണത്തില്‍ രക്തസാക്ഷിയായ ഹാഫിള് ജുനൈദിന് വേണ്ടി പള്ളികളില്‍ മയ്യിത്ത് നമസ്കരിക്കുക. ഒപ്പം അറബ് രാഷ്ട്രങ്ങള്‍ക്കിടയിലും ലോക രാഷ്ട്രങ്ങള്‍ക്കിടയിലുമുള്ള ഐക്യത്തിനും സമാധാനത്തോടെയുള്ള സഹവര്‍ത്തിത്വത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക.
വിശ്വാസത്തിന്‍റെ ചൈതന്യവും റമദാന്‍റെ നറുമണവുമുള്ളതാകട്ടെ ഇനിയുള്ള നമ്മുടെ ജീവിതമെന്ന് ആശംസിക്കുന്നു.
- pro samastha

ഈദ് ആശംസകള്‍ - കോഴിക്കോട് ഖാസി
ആത്മീയതയുടെ അനിര്‍വചനീയമായ അനുഭൂതി നുകര്‍ന്ന് നിര്‍വൃതിയടഞ്ഞ വിശ്വാസിക്ക് സന്തോഷത്തിന്റെ സുദിനമായെത്തിയ പെരുന്നാള്‍ പുലരിയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഈദാശംസകള്‍ നേരുന്നു.
ആഹ്ലാദത്തിന്റെ നിറ പുഞ്ചിരിയുമായി വീണ്ടുമൊരു ഈദുല്‍ഫിത്വര്‍. വിശ്വാസികളുടെ ആത്മാവിലേക്ക് അനുഗ്രഹങ്ങള്‍ പെയ്തിറങ്ങിയ പുണ്യമാസത്തിന്റെ വേര്‍പ്പാടിനുശേഷമാണ് ഈ ആഘോഷം നമ്മെ തൊട്ടുണര്‍ത്തുന്നത്.
അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചും പ്രാര്‍ഥനയിലൂടെയും സത്കര്‍മങ്ങളിലൂടെയും ഒരു മാസക്കാലം ആര്‍ജിച്ചെടുത്ത പുതിയ വെളിച്ചം വിശ്വാസികളുടെ തുടര്‍ ജീവിതത്തിലും അണയാതെ സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.
പാപങ്ങളിലേക്കു കാലിടറി വീഴാതെ, നന്മയുടെ പച്ചതുരുത്തുകള്‍ ഹൃദയത്തില്‍ പടുത്തുയര്‍ത്തി, റമളാന്‍ നല്‍കിയ പുതു ചൈതന്യം എല്ലാവര്‍ക്കും എല്ലാക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കാന്‍ കഴിയട്ടെ.
സന്തോഷത്തിന്റെ ഈ സുദിനത്തില്‍ നമ്മുടെ സഹോദരങ്ങളിലേക്കും അയല്‍വാസികളിലേക്കും ഈ സുകൃതങ്ങള്‍ പകര്‍ന്ന് കൊടുക്കാന്‍ സാധിക്കണം. പെരുന്നാള്‍ ദിനത്തില്‍ ഒരാളുപോലും പട്ടിണി കിടക്കരുതെന്ന മഹത്തായ ആശയമാണ് ഫിത്വര്‍ സകാത്ത് നല്‍കുന്ന സന്ദേശം.
പരസ്പര സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്താനും, കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും, സഹജീവികളോട് സഹനവും കാരുണ്യവും കാണിക്കാനും ഈ സുദിനത്തില്‍ നമുക്ക് സാധിക്കണം.
നന്മയും സ്‌നേഹവും ഐക്യവും പരസ്പരം കാത്തുസൂക്ഷിക്കാന്‍ ഈ വേളയില്‍ നാം തയ്യാറാവുക.
വ്രത ശുദ്ധിയില്‍ കരസ്ഥമാക്കിയ ഊര്‍ജ്ജം ഭാവിജീവിതത്തിലേക്കൊരു വഴിവിളക്കാവട്ടെ.
ഏവര്‍ക്കും ഈദ് ആശംസകള്‍. അല്ലാഹു അക്ബര്‍..... വലില്ലാഹില്‍ ഹംദ്.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (കോഴിക്കോട് ഖാസി)
- CALICUT QUAZI

ഏവര്‍ക്കും ഹൃദയംഗമമായ ഈദാശംസകള്‍ - ഡോ. ബഹാഉദ്ധീന്‍ നദ്‌വി
വീണ്ടുമൊരു ഈദുല്‍ഫിഥ്ര്‍
ത്യാഗനിര്‍ഭരവും തീക്ഷ്ണവുമായ വ്രതാനുഷ്ഠാന - അനുബന്ധ കര്‍മങ്ങളിലൂടെ ഹൃദയം പാകപ്പെടുത്തിയ വിശ്വാസിക്ക് മനസ്സറിഞ്ഞ് സന്തോഷിക്കാനുള്ള വേളയാണ് പെരുന്നാള്‍ സുദിനം.
റമദാനില്‍ സര്‍വ ചോദനകളോടും മുഖം തിരിഞ്ഞ്, സഹനത്തിലൂടെ ആര്‍ജിച്ചെടുത്ത വിശുദ്ധിയും ധര്‍മബോധവുമെല്ലാം തുടര്‍ജീവിതത്തിലും നിലനിര്‍ത്തുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
ആഘോഷം ആഭാസകരമാക്കാതെ, കുടുംബ ബന്ധങ്ങള്‍ പുതുക്കാനും സൗഹൃദങ്ങള്‍ പങ്കിടാനും സാമൂഹികബോധം വളര്‍ത്താനുമൊക്കെ ഈദ് ദിനം ഉപയോഗപ്പെടുത്തണം.
ഫാസിസം തലക്കുമീതെ പത്തിവിടര്‍ത്തി, ജീവിതവും വിശ്വാസവും പ്രതിസന്ധിയിലകപ്പെടുമെന്ന ഭീതിദ സാഹചര്യത്തില്‍ റമദാന്‍ പകര്‍ന്ന ആത്മചൈതന്യം വഴി പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് കഴിയട്ടെ.....
സഹോദരങ്ങള്‍ക്കെല്ലാം ഹൃദയംഗമമായ ചെറുപെരുന്നാള്‍ ആശംസകള്‍.
- Dr.Bahauddeen Muhammed Nadwi VICE CHANCELLOR

ഈദുല്‍ ഫിത്വര്‍; സമസ്ത ഓഫീസുകള്‍ക്ക് മൂന്ന് ദിവസം അവധി
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് സമസ്ത ബുക്ക് ഡിപ്പോ, പുതിയങ്ങാടി അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നീ ഓഫീസുകള്‍ക്ക് ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് ശവ്വാല്‍ ഒന്ന്, രണ്ട്, മൂന്ന് തിയ്യതികളില്‍ അവധി ആയിരിക്കുമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.
- SKIMVBoardSamasthalayam Chelari
- SKIMVBoardSamasthalayam Chelari
ഷാർജ SKSSF തൃശ്ശൂർ ജില്ലക്ക് പുതിയ നേതൃത്വം. വിജ്ഞാന സദസ്സും, ഇഫ്താർ സംഗമവും ശ്രദ്ധേയമായി.
ഷാർജ: തൃശ്ശൂർ ജില്ല SKSSF വാർഷിക കൗൺസിലിനോടനുബന്ധിച്ചു നടത്തിയ വിജ്ഞാന സദസ്സും, ഇഫ്താർ സംഗമവും ശ്രദ്ധേയമായി. പ്രമുഖ പണ്ഡിതനും ചിന്തകനുമായ ഡോ: ഹാരിസ് ഹുദവി പ്രഭാഷണം നടത്തി. അബ്ദുളള ചേലേരി, സുലൈമാൻ ഹാജി, അബ്ദുൽ റസാഖ് വളാഞ്ചേരി, ഫൈസൽ പയ്യനാട്, ഷാഹുൽ ഹമീദ് ചെമ്പിരിക്ക, അഷറഫ് ദേശമംഗലം, സുഹൈൽ വലിയ, ഷാക്കിർ ഫറോക്ക്, അബ്ദുൾ ഖാദർ എന്നിവർ സംബന്ധിച്ചു. മെമ്പർഷിപ്പ് ക്യാമ്പയ്‌നിന്റെ ഭാഗമായി നടന്ന കൗൺസിലിൽ നിന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: അബ്ദുൾ ഹമീദ് കൈപ്പമംഗലം,
ജനറൽ സെക്രട്ടറി: മഹ്മൂദ് ചൂലൂർ,
ട്രഷറർ : മുനീഫ് പഴുന്നാന,
വർക്കിംഗ് സെക്രട്ടറി: ഷംനാദ് കാര.
- ishaq kunnakkavu
- ishaq kunnakkavu
അബൂദാബി SKSSF പെരുന്നാൾ ക്വിറ്റ് വിതരണം ചെയ്തു
കാസർകോട്: അബൂദാബി എസ് കെ എസ് എസ് എഫിന്റെ സഹായത്തോടെ കാസർകോട് മേഖല കമ്മിറ്റി നൽകുന്ന പെരുന്നാൾ ക്വിറ്റ് വിതരണ ഉദ്ഘാടനം എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ക്ലസ്റ്റർ പ്രസിഡന്റ് സാലിം ചൂടു വകുപ്പിന് നൽകി നിർവ്വഹിച്ചു. എസ് എം എഫ് മുൻസിപ്പൽ പ്രസിഡന്റ് സത്താർ ഹാജി അണങ്കൂർ അദ്ധ്യക്ഷനായി. മേഖല ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. അണങ്കൂർ ഖത്തീബ് അബുബക്കർ അഹ്സനി പ്രാർത്ഥന നടത്തി. എസ് വൈ എസ് സംസ്ഥാന കൗൺസിലർ കെ. എം സൈനുദ്ധീൻ ഹാജി, ബഷീർ ദാരിമി തളങ്കര, മുനീർ അണങ്കൂർ, ശിഹാബ് അണങ്കൂർ, സുഹൈൽ ഫൈസി കമ്പാർ, മുഹമ്മദ് ബേഡകം, ഹനീഫ് നിസാമി, ഹാഷിം ഹുദവി, സലാം മൗലവി പള്ളങ്കോട്, ശബീബ് അണങ്കൂർ, ശബീർ തളങ്കര തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ഫോട്ടൊ: എസ് കെ എസ് എസ് എഫ് അബൂദാബി എസ് കെ എസ് എസ് എഫി ന്റെ സഹായത്തോടെ കാസർകോട് മേഖല കമ്മിറ്റി നൽകുന്ന റമളാൻ ക്വിറ്റ് വിതരണ അണങ്കൂർ ക്ലസ്റ്റർ പ്രസിഡന്റ് സാലിം ചുടു വളപ്പിന് എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര കൈമാറി ഉദ്ഘാടനം ചെയ്യുന്നു.
- skssfbedira skssfbedira
ഈദുല്‍ ഫിത്വ്ര്‍ തിങ്കളാഴ്ച
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമാദാന്‍ 30 പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച ഈദുല്‍ ഫിത്വ്ര്‍ ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും ഇന്ന് പെരുന്നാള്‍
കാസര്‍കോട്: മംഗലാപുരം ബഡ്കലില്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ മംഗലാപുരം, കാസര്‍കോട്, കാഞ്ഞങ്ങാട് മേഖലകളില്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ത്വാഖ അഹ്്മദ് അല്‍ അസ്ഹരി എന്നിവര്‍ അറിയിച്ചു. ഇവര്‍ ഖാസിമാരായ മറ്റു മേഖലകളില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാളെന്ന് ഇവര്‍ വ്യക്തമാക്കി.- CALICUT QUAZI
ശവ്വാല്‍ മാസപ്പിറവി അറിയിക്കുക
കോഴിക്കോട്: ഇന്ന് (റമളാന്‍ 29 ശനി) ശവ്വാല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238), കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI
- CALICUT QUAZI
അസ്മി: അധ്യാപക പരിശീലനം ജൂലൈ ഒന്നിന്
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ രൂപവല്‍ക്കരിച്ച അസോസിയേഷന്‍ ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സി (അസ്മി) ന്റെ കെ.ജി ക്ലാസുകളിലെ അധ്യാപകര്‍ക്കുള്ള മൂന്നാം ബാച്ചിന്റെ പരിശീലനം ജൂലൈ ഒന്നിന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍ നടക്കും.
കെ.ജി ക്ലാസുകളിലെ പരിഷ്‌കരിച്ച ഇംഗ്ലീഷ്, കണക്ക്, പരിസര പഠനം, മലയാളം, അറബി പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കിയാണ് പരിശീലനം. അസ്മിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ അധ്യാപകര്‍ ജൂണ്‍ 26ന് മുമ്പ് 9995260156 എന്ന നമ്പറില്‍ രജിസ്റ്റര്‍ ചെയ്യണം.
ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, അബ്ദുറഹീം മാസ്റ്റര്‍ ചുഴലി, റശീദ് മാസ്റ്റര്‍ കമ്പളക്കാട്, ശിയാസ് ഹുദവി, അബ്ദുന്നൂര്‍ ഹുദവി, അഹമ്മദ് വാഫി കക്കാട്, ശിബിന്‍ തലശ്ശേരി തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും. കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ഹാജി പി.കെ. മുഹമ്മദ്, കെ.കെ.എസ്. തങ്ങള്‍, പി.വി. മുഹമ്മദ് മൗലവി, അഡ്വ. ആരിഫ് നവാസ് ഓമശ്ശേരി പ്രസംഗിക്കും.

ദാറുൽഹുദാ യു.ജി പരീക്ഷാ റാങ്ക് ജേതാക്കൾ
ഹിദായ നഗർ: ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാല യുജി ഡിഗ്രി സെമസ്റ്റർ പരീക്ഷയുടെയും സീനിയർ സെക്കണ്ടറി, സെക്കണ്ടറി വാർഷിക പരീക്ഷയുടെയും റാങ്ക് ജേതാക്കളെ പ്രഖ്യാപിച്ചു.
ഡിഗ്രി സെമസ്റ്റർ പരീക്ഷയിൽ ദാറുൽഹുദാ നാഷണൽ ഇ൯സ്റ്റിട്യൂട്ടിലെ ഹസ൯ റസാ (മുബൈ) ക്കാണ് ഒന്നാം റാങ്ക്. നാഷണൽ ഇ൯സ്റ്റിട്യൂട്ടിലെ തന്നെ മുഈനുദ്ദീ൯ (ബാഗ്ലൂർ) രണ്ടാം റാങ്കും ദാറുൽഹുദാ ഡിഗ്രി കാമ്പസിലെ ഖമറുൽ ഫാരിസ് കെ പൂക്കിപ്പറമ്പ് മൂന്നാം റാങ്കും നേടി.
സീനിയർ സെക്കണ്ടറി വാർഷിക പരീക്ഷയിൽ ദാറുൽഹുദാ കാമ്പസിലെ മുഹമ്മദ് ഷാമിൽ കടമേരി ഒന്നാം റാങ്കും കാസർഗോഡ് തളങ്കര മാലിക് ദീനാർ അക്കാദമിയിലെ അബ്ദുസ്സമദ് രണ്ടാം റാങ്കും നേടി. താനൂർ ഇസ് ലാഹുൽ ഉലൂമിലെ ഹാഷിം കെ.പി താനാളൂരിനാണ് മൂന്നാം റാങ്ക്.
സെക്കണ്ടറി വിഭാഗത്തിൽ ഒടമല ശൈഖ് ഫരീദ് ഔലിയ മെമ്മോറിയൽ കോളേജിലെ മുഹമ്മദ് മുബഷിർ പുല്ലിശ്ശേരിക്കാണ് ഒന്നാം റാങ്ക്. ദാറുൽഹുദാ നാഷണൽ ഇ൯സ്റ്റിട്യൂട്ടിലെ മുഹമ്മദ് ഫൈസൽ (ഉത്തർപ്രദേശ്) രണ്ടും ദാറുൽഹുദാ സെക്കണ്ടറി കാമ്പിലെ ഹബീബുർറഹ്മാ൯ കൊടക്കാട് മൂന്നാം റങ്കും നേടി.
സപ്ലിമെ൯റി പരീക്ഷയുടെയും പുനർമൂല്യനിർണയത്തി൯റെയും ഫലങ്ങൾ വാഴ്സിറ്റി സൈറ്റിൽ ലഭ്യമാണ്.
- Darul Huda Islamic University

ജാമിഅ ഇസ്‌ലാമിയ്യ ഖത്തര്‍ ചാപ്റ്റര്‍ രൂപീകരിച്ചു
ദോഹ: എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ കമ്മിറ്റിക്കു കീഴില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജാമിഅ ഇസ്‌ലാമിയ്യയുടെ പ്രചാരണാര്‍ത്ഥം ഖത്തറില്‍ കമ്മിറ്റി രൂപീകരിച്ചു. സ്ഥാപനത്തില്‍ നടന്നു വരുന്ന ജൂനിയര്‍ ശരീഅത്ത് കോളേജിന്റെ വിപുലീകരണത്തിനായി വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ഖത്തര്‍ ഇസ്‌ലാമിക് സെന്ററില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ എസ്.കെ.എസ്.എസ്.എഫ്. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. ഇസ്മാഈല്‍ ഹുദവി അധ്യക്ഷനായി. ഭാരവാഹികള്‍: എ.വി.അബൂബക്കര്‍ ഖാസിമി, സയ്യിദ് അന്‍വര്‍ തങ്ങള്‍, നാസര്‍ ഹാജി, കെ.ബി.കെ.മുഹമ്മദ്, സുബൈര്‍ ഫൈസി (രക്ഷാധികാരികള്‍) ഇസ്മാഈല്‍ ഹുദവി (പ്രസിഡണ്ട്), മുനീര്‍ ഫൈസി, അന്‍വര്‍ മേലാക്കം, ഹനീഫ് ഹുദവി (വൈസ് പ്രസിഡണ്ട്), മന്‍സൂര്‍ കോഡൂര്‍ (ജനറല്‍ സെക്രട്ടറി), ഫദ്‌ലുസാദത്ത് നിസാമി, റാശിദ് റഹ്മാനി, ആസിഫ് മാരാമുറ്റം (സെക്ര) ഹുസൈന്‍ റഹ്മാനി (ട്രഷറര്‍)
- abdul razaq ck razaq puthuponnani
- abdul razaq ck razaq puthuponnani
ജില്ലാ ട്രഷറർ ഷാജുദ്ദീൻ ചിറക്കലിനെ സംസ്പെൻറ് ചെയ്തു
തിരുവനന്തപുരത്ത് സംഘടനയുടെ പേരിൽ സർവ്വീസ് നടത്തികൊണ്ടിരുന്ന ആംബുലൻസ് രേഖകളിൽ കൃത്രിമം കാണിച്ച ജില്ലാ ട്രഷറർ ഷാജുദ്ദീൻ ചിറക്കലിനെ സംഘടനയിൽ നിന്ന് സംസ്പെൻറ് ചെയ്തതായി SKSSF സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു. വിഷയം സംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ജനറൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
- https://www.facebook.com/SKSSFStateCommittee/posts/1905510133040644
- https://www.facebook.com/SKSSFStateCommittee/posts/1905510133040644
SKSSF ഖുര്‍ആന്‍ മെഗാ ക്വിസ്; മുഹമ്മദ് അബ്ദുല്‍ റാശിദ് വെളിമുക്കിന് ഒന്നാം സ്ഥാനം
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന് വരുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാന തല ഖുര്‍ആന്‍ മെഗാ ക്വിസ് മത്സരത്തില്‍ മുഹമ്മദ് അബ്ദുല്‍ റാശിദ് വെളിമുക്ക് ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. മുഹമ്മദ് ഫസല്‍ ആഞ്ഞിലങ്ങാടി, മുഹമ്മദ് ഫൈസല്‍ കുറ്റിപ്പുറം എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ക്യാഷ് അവാര്‍ഡുകള്‍ക്ക് പുറമെ ഒന്നാം സ്ഥാനക്കാരന് ഫ്‌ളൈഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സൗജന്യ ഉംറ യാത്ര വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത അന്‍പതോളം പേര്‍ പങ്കെടുത്തു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്. വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്. വി മുഹമ്മദലി, ആശിഖ് കുഴിപ്പുറം, അലി വാണിമേല്‍, കെ.ടി അമാനുള്ള റഹ്മാനി, ഹാരിസ് ഹുദവി ചമ്രവട്ടം എന്നിവര്‍ ക്വിസ്സിന് നേതൃത്വം നല്‍കി. അബ്ദുസ്സലാം ദാരിമി കിണവക്കല്‍ സ്വാഗതവും ഒ.പി.എം. അഷ്‌റഫ് നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ഖുര്‍ആന്‍ മെഗാ ക്വിസ്സ് മത്സരം സംസ്ഥാചന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1905545433037114/?type=3
SYS കുമ്പഡാജ പഞ്ചായത്ത് റമളാൻ പ്രഭാഷണവും പെരുന്നാൾ ക്വിറ്റ് വിതരണവും നടത്തി
കുമ്പഡാജ : റമളാൻ കാമ്പയിന്റെ ഭാഗമായി എസ്. വൈ. എസ്. കുമ്പഡാജ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള റമളാൻ പ്രഭാഷണവും പെരുന്നാൾ ക്വിറ്റ് വിതരണവും ബെളിഞ്ചം ശംസുൽ ഉലമ ഇസ്ലാമിക് സെൻററിന്ന് സമീപത്ത് വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടി എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ ഉൽഘാടനം ചെയ്തു . അബ്ദുൽ അസീസ് ദാരിമി പൊവ്വൽ റമളാൻ പ്രഭാഷണം നടത്തി. എസ്. വൈ. എസ്. പഞ്ചായത്ത് പ്രസിഡണ്ട് ചൂരികോട് അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഫസലുറഹിമാൻ ദാരിമി കുമ്പഡാജ, ഇസ്മാഈൽ ദാരിമി, റസാഖ് അർശദി കുമ്പഡാജ, ഖലീൽ ദാരിമി ബെളിഞ്ചം, എ. എം. കടവത്ത്, എസ്. മുഹമ്മദ്, ഹമീദ് പൊസോളിഗ, ലത്തീഫ് ഹാജി മാർപ്പിനടുക്ക, അബു ഹാപ്പി, മൊയ്തീൻ കുട്ടി ബൈരമൂല, ബി. എം. അശ്റഫ് , അൻവർ തുപ്പക്കൽ, ഹസ്സൻ ദർഘാസ്, തുടങ്ങിയവർ സംബന്ധിച്ചു. സയ്യിദ് എൻ. പി. എം. ഫസൽ കോയമ്മ തങ്ങൾ അൽ ബുഖാരി കുന്നുംകൈ സമാപന കൂട്ടുപ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഫോട്ടൊ: എസ്. വൈ. എസ്. കുമ്പഡാജ പഞ്ചായത്ത് കമ്മിറ്റി റമളാൻ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണവും പെരുന്നാൾ ക്വിറ്റ് വിതരണവും എൻ. എ നെല്ലിക്കുന്ന് എം. എൽ. എ. ഉൽഘാടനം ചെയ്യുന്നു
- Rasheed belinjam
അംബേദ്ക്കര്‍ കോളനിയിലെ ജാതിവിവേചനം; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് SKSSF വസ്തുതാന്വേഷണ സംഘം
പാലക്കാട് : കടുത്ത ജാതീയ വിവേചനവും അരക്ഷിതാവസ്ഥയും നിലനില്‍ക്കുന്ന ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയില്‍ അടിയന്തരമായി ഇടപെടണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ വസ്തുതാന്വേഷണ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സാംസ്‌ക്കാരിക കേരളത്തിന് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള ജാതി വിവേചനവും അരക്ഷിതാവസ്ഥയുമാണ് അംബേദ്ക്കര്‍ കോളനിയിലുള്ളത്. ചക്ലിയ സമുദായാംഗങ്ങളായ കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ പലതും ഏതു സമയത്തും തകര്‍ന്നുവീഴാറായ അവസ്ഥയിലാണ്. നല്ല മഴ പെയ്താല്‍ പോലും തകരാന്‍ സാധ്യതയുള്ള 40 വീടുകള്‍ കോളനിയിലുണ്ട്. ശുദ്ധമായ കുടിവെള്ളം പ്രദേശത്ത് കാണാക്കനിയാണ്. പഞ്ചായത്ത് നല്‍കിവരുന്ന വെള്ളം ശുദ്ധമല്ലെന്ന പരാതി വ്യാപകമാണ്. സാമ്പത്തിക അസമത്വവും അരക്ഷിത ബോധവും കോളനിയിലെ അന്തരീക്ഷത്തെ സ്‌ഫോടനാത്മകമാക്കിയിട്ടുണ്ട്. പ്രശ്‌നത്തെക്കുറിച്ച് പഠിക്കാനെത്തുന്ന ജനപ്രതിനിധികള്‍ ഒരു പക്ഷത്തിന്റെ മാത്രം വിശദീകരണങ്ങള്‍ കേട്ടു മടങ്ങുന്നുവെന്നും തങ്ങളുടെ പക്ഷം കേള്‍ക്കാന്‍ ആരുമില്ലെന്നുമുള്ള കോളനി നിവാസികളുടെ പരാതിക്ക് അടിസ്ഥാനമുണ്ട്. സര്‍ക്കാരിന്റെ സമീപനവും പ്രാദേശിക ജനപ്രതിനിധികളുടെ സമീപനവും ജാതീയ താല്‍പ്പര്യത്തോടെയാണെന്നും സംഘത്തോട് കോളനിക്കാര്‍ പരാതിപ്പെട്ടു. കോളനിയിലെ സമാധാനാന്തരീക്ഷവും സുരക്ഷിത ബോധവും തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാര്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കണമെന്നും സര്‍ക്കാരിന്റെ ഇടപെടല്‍ വൈകുന്തോറും കോളനിയിലെ അന്തരീക്ഷം മോശമാകുകയാണെന്നും സംഘം വ്യക്തമാക്കി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഹബീബ് ഫൈസി കോട്ടോപ്പാടം, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ പി.എം റഫീഖ് അഹമദ്, ഷെമീര്‍ഫൈസി കോട്ടോപ്പാടം, അന്‍വര്‍സാദിഖ് ഫൈസി, ഹസന്‍ ഫൈസി, അബ്ദുറഹീം ഫൈസി, മുസ്തഫ മുതലമട എന്നിവര്‍ സംഘാംഗങ്ങളായിരുന്നു. കോളനിയിലെത്തിയ സംഘത്തെ സമരനേതാവ് ശിവരാജന്റെ നേതൃത്വത്തില്‍ കോളനിയിലെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചിരുത്തിയാണ് കോളനിക്കാര്‍ തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ തങ്ങളുടെ പ്രയാസങ്ങള്‍ വിശദീകരിക്കുമ്പോള്‍ പലപ്പോഴും വികാരാധീതരായി. ജാതിവ്യവസ്ഥക്കും സാമ്പത്തിക ഹുങ്കിനും മീതെ മനുഷ്യത്വനിലപാടുകളിലൂന്നി എല്ലാ പ്രയാസങ്ങളിലും കോളനി നിവാസികളോടൊപ്പം എസ്.കെ.എസ്.എസ്.എഫ് എന്നും ഉണ്ടാകുമെന്ന് നേതാക്കള്‍ കോളനി നിവാസികള്‍ക്ക് ഉറപ്പു നല്‍കി. കുവൈറ്റ് കേരള ഇസ്‌ലാമിക് കൗണ്‍സിലിന്റെ സഹകരണത്തോടെ എസ്.കെ.എസ്.എസ്.എഫ് സംഘം കോളനി നിവാസികളായ 210 കുടുംബങ്ങള്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് വിതരണം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ ലെക്കിടി കിറ്റ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/1905108523080805
ജാമിഅഃ നൂരിയ്യഃ തഖസ്സുസ് കോഴ്‌സിലേക്കുള്ള അപേക്ഷ ക്ഷണിച്ചു
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ തഖസ്സുസ് കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. ശാഫി ഫിഖ്ഹ്, അറബി ഭാഷ എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കോഴ്സ്. മുതവ്വല്‍ ബിരുദ ധാരികള്‍ക്കാണ് പ്രവേശനം ലഭിക്കുക. പ്രവേശനം ആഗ്രഹിക്കുവര്‍ ഓഫീസുമായി ബന്ധപ്പെട്ട് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ടതാണ്. ഫോ: 9847070200
- JAMIA NOORIYA PATTIKKAD
- JAMIA NOORIYA PATTIKKAD
അയ്യോട്ടിച്ചിറ ഇസ് ലാമിക് സെൻറർ റമസാൻ കാമ്പയിൻ സമാപനം ഇന്ന് (ചൊവ്വ)
പൊന്നാനി: വെളിയങ്കോട് അയ്യോട്ടിച്ചിറ ഇസ് ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു മാസമായി നടത്തി വന്ന "വിശുദ്ധ ഖുർആൻ സുകൃതത്തിന്റെ വചനപ്പൊരുൾ " റമസാൻ കാമ്പയിൻ ഇന്ന് (ചൊവ്വ) സമാപിക്കും.രാവിലെ 9 ന് സയ്യിദ് മുത്തുമോൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം മലബാരി പ്രസംഗിക്കും. മജ് ലിസുന്നൂറിന് കൊപ്പം അബൂബക്കർ ഫൈസിയും പ്രാർത്ഥനക്ക് സയ്യിദ് ഇർശാദ് ജമലുല്ലൈലിയും നേതൃത്വം നൽകും.
വിവിധ ദിവസങ്ങളിലായി നടന്ന മതപ്രഭാഷണത്തിന് ഇർശാദ് പൊന്നാനി, ബാദുഷ കൊടുങ്ങല്ലൂർ, യാസിർ അകലാട്, ഷരീഫ് മുസ്ലിയാർ കറുകത്തിരുത്തി നേതൃത്വം നൽകി. വനിതാപഠനവേദിയിൽ ഫമിദ ജബിൻ വഫിയ്യ, സൗദ ടീച്ചർ ക്ലാസ്സെടുത്തു. അഹ്മദ് വാഫി കക്കാട് ബദ്ർ അനുസ്മരണ പ്രഭാഷണം നടത്തി. സമൂഹ ഇഫ്ത്താർ, തസാക്കിയത്ത് ക്യാമ്പ്, മാല ആലാപനം എന്നിവയും നടന്നു. മൊയ്തുട്ടി ഹാജി, ബീരാൻ ബാഖവി, ജഅഫർ അച്ചാട്ടിച്ചിറ, സുബൈർ ദാരിമി, യാസിർ, ശുഐബ്, ജുനൈദ്, ഉമർ, ഷംസു, മൊയ്തീൻ കുട്ടി ഹാജി നേതൃത്വം നൽകി.

സൗഹാര്‍ദ്ദം നിറക്കുന്ന സ്‌നേഹതണല്‍ ഒരുക്കി SKSSF
തൃശൂര്‍: പണ്യങ്ങളുടെ പൂക്കാലം പടിയിറങ്ങി. പെരുന്നാള്‍ പിറവി കണ്ടാല്‍ ആരോരും കാണാതെ കണ്ണീരണിഞ്ഞ മുഖവുമായി കൂരയിലൊതുങ്ങുന്ന അനാഥരും, അഗതികളും വിധവകള്‍ക്കും ആശ്വാസത്തിന്റെ കൈ നീട്ടം നല്‍കാന്‍ എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തുന്ന സ്‌നേഹതണല്‍ പദ്ധതി മാതൃകാപരമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. തൃശൂര്‍ എം ഐ സിയില്‍ നടന്ന സ്‌നേഹതണല്‍ പെരുന്നാള്‍ വസ്ത്ര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൂക്ഷമതയുളള ജീവിതവും സൗഹാര്‍ദ്ദവുമായ സമീപനങ്ങളും പ്രതീക്ഷകളും പ്രവര്‍ത്തനവും കൈമുതലാക്കി ഇനിയുളള ഓരോ സമയവും ജീവിക്കണമെന്നും റമസാന്‍ നമുക്ക് നല്‍കിയ ഈ വിശുദ്ധി ഇനിയും കാത്ത് സൂക്ഷിക്കണമെന്നും അദ്ദേഹം ചടങ്ങില്‍ ഓര്‍മ്മിപ്പിച്ചു.
തൃശൂര്‍: മുസ്‌ലിം ലോകം വിശുദ്ധങ്ങളില്‍ വിശുദ്ധമായി കാണുന്ന റംസാന്‍ മാസം തികച്ചും സംസ്‌കരണത്തിന്റെ മാസം കൂടിയാണ്. മലീമസമായ ചിന്തകളില്‍ നിന്ന് മനസ്സിനേയും വിഷമയം കലര്‍ന്ന അന്നപാനീയങ്ങളില്‍ നിന്ന് ശരീരത്തേയും കലര്‍പ്പ് കലര്‍ന്ന സമ്പത്തിനേയും സംസ്‌കരിച്ചെടുത്ത് രാജ്യത്തിനും സമൂഹത്തിനും കുടുംബത്തിനും ഉത്തമനായ പൗരനെ സൃഷ്ടിക്കുന്ന പ്രക്രിയ കൂടിയാണ് റമസാന്‍. ലോകത്ത് ഇസ്‌ലാം മതത്തില്‍ മാത്രമാണ് ഇത്രയും കൃത്യവും സുതാര്യവുമായ രൂപത്തില്‍ വൃതാനുഷ്ഠാനം നടക്കുന്നതെന്നും മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
വിശുദ്ധ മാസത്തിന്റെ പുണ്യം നേടാനായി വിശ്വാസികള്‍ നടത്തുന്ന റിലീഫ് പ്രവര്‍ത്തനം ആശ്വാസമാകുന്നത് അത് അര്‍ഹരിലേക്ക് എത്തുന്നു എന്ന് തന്നെയാണ്. സകാത്തും മറ്റും ദാനധര്‍മ്മങ്ങളും അത് എത്തേണ്ടവരുടെ കൈകളിലേക്ക് തന്നെ എത്തുമ്പോള്‍ മാത്രമേ അത് പുണ്യപ്രവര്‍ത്തിയാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ എം ഐ സിയില്‍ നടന്ന ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

റംസാന്‍ സംസ്‌കാരത്തിനുളള മാസം: വി. എസ് സുനില്‍കുമാര്‍ (ബഹു: കൃഷി മന്ത്രി)

വിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്തയുടെ പങ്ക് നിസ്തുലം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി
തേഞ്ഞിപ്പലം: മത - ഭൗതിക വിദ്യാഭ്യാസ മുന്നേറ്റത്തിന് സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ്ടൂ, മദ്‌റസ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്ദാന ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രീപ്രൈമറി മുതല്‍ ഉന്നതതലം വരെയുള്ള ഇരു വിദ്യാഭ്യാസത്തിനും നേരത്തെ മാതൃക കാണിച്ച സമസ്ത ഇപ്പോള്‍ സാങ്കേതിക വിദ്യാഭ്യാസ രംഗത്തും മാതൃകയായിരിക്കുകയാണ്. ഗവണ്‍മെന്റിന്റെ പോളിസിയുടെ ഭാഗമായാണ് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയുടെ പരിധിയില്‍ എയ്ഡഡ് സ്‌കൂള്‍ ലഭിക്കാതെ പോയത്. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. മികവിന്റെ മാതൃകയായ ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ വിദ്യാഭ്യാസ പ്രോല്‍സാഹനമായി നടത്തിയ ഈ അവാര്‍ഡ്ദാന ചടങ്ങ് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ കമ്മിറ്റി കണ്‍വീനര്‍ ഹാജി.കെ. മമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി, ഡോ. യു.വി.കെ. മുഹമ്മദ്, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, ബക്കര്‍ ചെര്‍ണൂര്‍, എന്‍.എം. അന്‍വര്‍ സാദത്ത്, ഡോ.പി. സക്കീര്‍ ഹുസൈന്‍, പി. രാജ്‌മോഹനന്‍, എന്‍.വി. മുസ്തഫ പ്രസംഗിച്ചു. മാനേജര്‍ പി.കെ. മുഹമ്മദ് ഹാജി സ്വാഗതവും പി.അന്‍വര്‍ സാദത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്.എസ്.എല്‍.സി, പ്ലസ്ടൂ, മദ്‌റസ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസയില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ്ദാന ചടങ്ങ് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉല്‍ഘാടനം ചെയ്യുന്നു.
- SKIMVBoardSamasthalayam Chelari
SKSSF കാസര്‍കോട് ജില്ലാ റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം. ഇന്ന് റഹ്മത്തുല്ല ഖാസിമി മൂത്തേടം പ്രഭാഷണം നടത്തും
കാസര്‍കോട്: 'ഖുര്‍ആന്‍ സുകൃതങ്ങളുടെ വചനപ്പൊരുള്‍''എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന റമദാന്‍ കാമ്പയിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി നടത്തുന്ന റമദാന്‍ പ്രഭാഷണത്തിന് കാസര്‍കോട് പുതിയ ബസ്റ്റാന്‍ പരിസത്തെ ശംസുല്‍ ഉലമ നഗറില്‍ പ്രഢമായ തുടക്കമായി. വിശുദ്ധ റമദാനിന്റെ ചൈതന്യമുള്‍ക്കൊണ്ട് പാപമോചനം നേടി പ്രാര്‍ത്ഥനാ നിരതരാവാന്‍ കടുത്ത മഴയും അവഗണിച്ചാണ് വിശ്വാസികള്‍ തടിച്ചുകൂടിയത്. സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണമാണ് ഒന്നാം ദിവസം നടന്നത്.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന റമദാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ച് എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീ ദാരിമി പടന്ന അദ്ധ്യക്ഷനായി. അബ്ദുല്‍ സലാം ആലമ്പാടി പ്രാര്‍ത്ഥന നടത്തി. സിംസാഹഖ് ഹുദവി അബുദാബി മുഖ്യ പ്രഭാഷണം നടത്തി. കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല നേതൃത്വം നല്‍കി. പി.ബി അബ്ദുറസാഖ് എം.എല്‍.എ മുഖ്യാതിഥിയായി.
ജില്ലാ ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. അബ്ദുസലാം ദാരിമി ആലംപാടി, ചെങ്കള അബ്ദുല്ല ഫൈസി, അഹ്മദ് മുസ്‌ലിയാര്‍ ചെര്‍ക്കള, ഇ.പി ഹംസത്തു സഅദി, അബൂബക്കര്‍ സാലുദ് നിസാമി, ഇബ്രാഹിം ഫൈസി ജെഡിയാര്‍, മുബാറക് ഹസൈനാര്‍ ഹാജി, സുഹൈര്‍ അസ്ഹരി, എ.പി.എസ് തങ്ങള്‍, എസ്.പി സലാഹുദ്ധീന്‍, യു സഅദ് ഹാജി, ബദ്‌റുദ്ധീന്‍ ചെങ്കള, എം.എ ഖലീല്‍, എം.എസ്.എ പൂക്കോയ തങ്ങള്‍ മുട്ടത്തൊടി, ടി.എച്ച് അബ്ദുല്‍ ഖാദര്‍ ഫൈസി, സി.എ അബ്ദുക്കുഞ്ഞി, സിദ്ദീഖ് നദ്‌വി ചേരുര്‍, അബ്ബാസ് ഫൈസി പുത്തിഗെ, മുഫത്തിഷ് ഉസ്മാന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, ഹമീദ് ഹാജി ചൂരി, മുനീര്‍ പി ചെര്‍ക്കളം, ഇബ്രാഹിം ഹാജി കുണിയ, മൂസ ഹാജി ചേരൂര്‍, ശരീഫ് പള്ളത്തട്ക്ക, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി, സലാം ഫൈസി പേരാല്‍, ബഷീര്‍ ദാരിമി തളങ്കര, ശരീഫ് നിസാമി മുഗു, അബൂബക്കര്‍ ബാഖവി തുരുത്തി, സിദ്ദീഖ് ബെളിഞ്ചം, മൊയ്തു ചെര്‍ക്കള, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുഹമ്മദ് ഫൈസി കജ, റസാഖ് ദാരിമി, ശറഫുദ്ദീന്‍ കുണിയ, ഹുസൈന്‍ തങ്ങള്‍, സലാം ഫൈസി പേരാല്‍, മുഹമ്മദ് കുഞ്ഞി തുരുത്തി, ഇസ്മാഈല്‍ മച്ചംപാടി, റഊഫ് ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന് റഹ്മത്തുള്ള ഖാസിമി പ്രഭാഷണം നടത്തും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ കൂട്ടുപ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.
സമര്‍പ്പണ ബോധമാണ് റമദാനിന്റെ ചൈതന്യം: സിംസാറുല്‍ഹഖ് ഹുദവി
കാസര്‍കോട്: അല്ലാഹുവിലുള്ള അടിയുറച്ച വിശ്വാസവും സമര്‍പ്പണ സന്നദ്ധതയുമാണ് വിശുദ്ധ റമദാനിന്റെ ആത്മചൈതന്യമെന്ന് സിംസാറുല്‍ ഹഖ് ഹുദവി. കാസര്‍കോട് നടന്ന എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നന്മയാണ് മനുഷ്യ ധര്‍മ്മങ്ങളുടെ തേട്ടം. ഭക്ഷണ പാനീയങ്ങള്‍ ഉപേക്ഷിക്കല്‍ മാത്രമല്ല, നന്മ നിലനിര്‍ത്താനുള്ള പരീശീലനം കൂടിയാണ് റമദാന്‍. ഉള്ളവനും ഇല്ലാത്തവനും ഒരുപോലെ ഉണ്ണുകയും ഉടുക്കുകയും ചെയ്യുന്ന ഈ ചൈതന്യമാണ് മനുഷ്യനെ മനുഷ്യനാക്കുന്നത്. സര്‍വ്വ മനുഷ്യരിലേക്കുമാണ് ആത്മ ചൈതന്യത്തിന്റെ ഈ പ്രഭ പരക്കുന്നത്. ധാര്‍മ്മിക മൂല്ല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ആഹ്വാനമാണ് റമദാനിന്റെ സന്ദേശം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചക പാഠങ്ങള്‍ ഉദ്ധരിച്ച് ആരാധനയുടെ അകപ്പൊരുളുകളെ കുറിച്ചുള്ള സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രഭാഷണം കേള്‍ക്കാന്‍ ആയിരങ്ങളാണ് കാസര്‍കോട്ടേക്ക് ഒഴുകിയെത്തിയത്.
ഫോട്ടോ 1 : എസ്.കെ.എസ്.എസ്.എഫ് ജില്ലാ റമദാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ച് കാസര്‍കോട് ശംസുല്‍ ഉലമാ നഗറില്‍ മംഗലാപുരം കീഴൂര്‍ ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഫോട്ടോ 2 : റമദാന്‍ പ്രഭാഷണത്തിന് തുടക്കം കുറിച്ച് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തുന്നു.
ഫോട്ടോ 3 : റമദാന്‍ പ്രഭാഷണ സദസ്സ്
- Ahmedharis Rahmani
ശംസുല്‍ ഉലമാ കോംപ്ലക്‌സ് ജലാലിയ്യ റാത്തീബും ബദര്‍ ശുഹദാ ആണ്ട് നേര്‍ച്ചയും ഇന്ന്
കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന് കീഴില്‍ മാസം തോറും നടത്തിവരാറുള്ള ജലാലിയ്യ റാത്തീബും ബദര്‍ ശുഹദാ ആണ്ട് നേര്‍ച്ചയും ഇന്ന് 11 മണി മുതല്‍ 5 മണിവരെ ശംസുല്‍ ഉലമാ കോംപ്ലക്‌സില്‍ വെച്ച് നടക്കും. 11 മണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് അല്‍ ഹാഫിള് മസ്‌റൂര്‍ ബീഹാര്‍, ഒരുമണിക്ക് നടക്കുന്ന നസീഹത്തിന്നും പ്രാര്‍ത്ഥനക്കും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജലാലിയ്യ റാത്തീബിന് മാനുതങ്ങള്‍ വെള്ളൂര്‍, ബദര്‍ മൗലിദിന് സയ്യിദ് ജാഫര്‍ സഖാഫ് തങ്ങള്‍ കുറ്റിപ്പുറം എന്നിവര്‍ നേതൃത്വം നല്‍കും.
- SMIC MUNDAKKULAM
- SMIC MUNDAKKULAM
'സമസ്ത' സാരഥീ സംഗമം കൊല്ലത്ത്
തേഞ്ഞിപ്പലം: മദ്‌റസാ പഠനരംഗവും മദ്‌റസാ-റെയ്ഞ്ച് പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതിയ അദ്ധ്യയന വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന സാരഥീസംഗമം ഓഗസ്റ്റ് 7-ന് കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള പള്ളിമുക്ക് ജനതാ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുക്കോയ തങ്ങള്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസംഗിക്കും. സാരഥീസംഗമത്തിലും പഠനക്യാമ്പിലും റെയ്ഞ്ച് സെക്രട്ടറി, പ്രസിഡണ്ട്, ചെയര്‍മാന്‍, ട്രഷറര്‍. റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ഫാസിസത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്ത് SKSSF
കരിപ്പൂർ: ഫാസിസത്തിനെതിരെ പ്രതിഷേധ ജ്വാല തീര്‍ത്ത് എസ്. കെ. എസ്. എസ്. എഫ്. രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്ന ഫാസിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരേ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് നടന്ന മാര്‍ച്ച് ജനസാഗരമായി. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പ്രവര്‍ത്തകരാണ് മഴയെ അവഗണിച്ച് കരിപ്പൂരിലേക്ക് ഒഴുകിയെത്തിയത്.
കൊളത്തൂര്‍ ജംങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ച് നിയന്ത്രിക്കാന്‍ പൊലിസിന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത് സമാപിച്ചപ്പോളും മാര്‍ച്ചിന്റെ അന്ത്യഭാഗം നാഷനല് ഹൈവേയില്‍ തന്നെയായിരുന്നു.
സംസ്ഥാന ഭാരവാഹികള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. ഗുജറാത്ത് മുന്‍ ഡി. ജി. പി ആര്‍. ബി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി. വി ഇബ്‌റാഹീം എം. എല്‍. എ എന്നിവര്‍ സംസാരിച്ചു.
‘ഫാസിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എയര്‍പോര്‍ട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സംഘ്പരിവാര്‍ ശക്തികള്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരേ മാര്‍ച്ചില്‍ ശക്തമായ പ്രതിഷേധമിരമ്പി. ഗതാഗത തടസ്സം ഒഴിവാക്കാനായി വിഖായ വളണ്ടിയര്‍മാര്‍ രാവിലെ എട്ടു മുതല്‍ തന്നെ രംഗത്തുണ്ടായിരുന്നു.
- https://www.facebook.com/SKSSFStateCommittee/posts/1902713873320270
മുദരിബ് ട്രൈനിംഗ് സംഗമം നടത്തി
തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ റൈഞ്ചുകളിലേക്ക് തെരഞ്ഞെടുത്ത മുദരിബ് പ്രത്യേക ട്രൈനര്‍മാരുടെ സംസ്ഥാന തല സംഗമം ചേളാരിയില്‍ സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.അബൂബക്ര്‍ മൗലവി ചേളാരി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുദരിബ് ട്രൈനിംഗ് സംഗമം സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
- Samastha Kerala Jam-iyyathul Muallimeen
സമസ്ത: പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു: വിജയം 94.45%
ഒന്നൊഴികെ റാങ്കുകള്‍ മുഴുവനും പെണ്‍കുട്ടികള്‍ക്ക്
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2017 മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, കര്‍ണ്ണാടക, മഹാരാഷ്ട്ര, ലക്ഷദ്വീപ്, അന്തമാന്‍, യു.എ.ഇ, ഒമാന്‍, ബഹ്‌റൈന്‍, മലേഷ്യ, സഊദി അറേബ്യ, ഖത്തര്‍ എന്നിവിടങ്ങളിലെ 9698 മദ്‌റസകളില്‍ അഞ്ച്, ഏഴ്. പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ആകെ രജിസ്തര്‍ ചെയ്തിരുന്ന 2,23,151 വിദ്യാര്‍ത്ഥികളില്‍ 2,18,182 പേരാണ് പരീക്ഷക്കിരുന്നത്. ഇതില്‍ 2,06,082 പേര്‍ വിജയിച്ചു (94.45%).
അഞ്ചാം ക്ലാസില്‍ മലപ്പുറം ജില്ലയിലെ കിഴിശ്ശേരി-കാരാട്ടുപറമ്പ് മുനീറുല്‍ ഇസ്‌ലാം മദ്‌റസയിലെ ശിഫാനമോള്‍ സി 500ല്‍ 495 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ തൃത്താല-ചിറ്റപ്പുറം മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലെ ഷിദ ഫാത്വിമ സി 500ല്‍ 494 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ മങ്കടപള്ളിപ്പുറം-പുത്തന്‍വീട് അന്‍സ്വാറുല്‍ ഇസ്‌ലാം മദ്‌റസയിലെ മുഹമ്മദ് റാസി കെ.പി. 500ല്‍ 493 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
അഞ്ചാം ക്ലാസില്‍ 51,788 ആണ്‍കുട്ടികളും, 51,000 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 46,263 ആണ്‍കുട്ടികളും 47,902 പെണ്‍കുട്ടികളും വിജയിച്ചു. 3,041 ഡിസ്റ്റിംങ്ഷനും, 10,045 ഫസ്റ്റ് ക്ലാസും, 10,024 സെക്കന്റ് ക്ലാസും, 71,055 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 94,165 പേര്‍ വിജയിച്ചു (91.61%).
ഏഴാം ക്ലാസില്‍ കാസര്‍ഗോഡ് ജില്ലയിലെ ചട്ടഞ്ചാല്‍ ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഹലീമത്ത് ഫിദ്‌യ ടി.ടി. 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, പാലക്കാട് ജില്ലയിലെ ചളവറ-പുലിയാനംകുന്ന് ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അര്‍ഷിദ കെ.കെ. 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, മലപ്പുറം ജില്ലയിലെ പുവ്വത്താണി-കോരംകോട് ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ ഫാത്വിമ ശിബ്‌ല ടി.കെ. 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
ഏഴാം ക്ലാസില്‍ 38,498 ആണ്‍കുട്ടികളും 41,457 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 36,941 ആണ്‍കുട്ടികളും 40,741 പെണ്‍കുട്ടികളും വിജയിച്ചു. 11,601 ഡിസ്റ്റിംങ്ഷനും, 25,502 ഫസ്റ്റ് ക്ലാസും, 14,210 സെക്കന്റ് ക്ലാസും, 26,369 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 77,682 പേര്‍ വിജയിച്ചു (97.16%).
പത്താം ക്ലാസില്‍ മലപ്പുറം ജില്ലയിലെ മൊറയൂര്‍-പാലീരി എടപ്പറമ്പ് ദാറുല്‍ ഹികം മദ്‌റസയിലെ ഫാത്തിമ ഫസ്‌ന പി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, അതെ മദ്‌റസയിലെ നജിഹ ശറിന്‍ എം 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, പൊന്മള-വടക്കെമണ്ണ മദ്‌റസത്തുല്‍ഫലാഹിലെ ഫാത്വിമ ജിനാന്‍ സി.എച്ച് 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
പത്താം ക്ലാസില്‍ 15,215 ആണ്‍കുട്ടികളും 16,240 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 14,564 ആണ്‍കുട്ടികളും 15,897 പെണ്‍കുട്ടികളും വിജയിച്ചു. 932 ഡിസ്റ്റിംങ്ഷനും, 5,670 ഫസ്റ്റ് ക്ലാസും, 6,012 സെക്കന്റ് ക്ലാസും, 17,847 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 30,461 പേര്‍ വിജയിച്ചു (96.84%).
പ്ലസ്ടു ക്ലാസില്‍ മലപ്പുറം ജില്ലയിലെ ചേറൂര്‍-അച്ചനമ്പലം ഇര്‍ശാദുല്‍ മുസ്‌ലിമീന്‍ മദ്‌റസയിലെ ശഹ്‌നാസ് പി 400ല്‍ 396 മാര്‍ക്ക് നേടി ഒന്നാം റാങ്കും, കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര - മങ്ങാടംതൊടി മനാറുല്‍ഹുദാ മദ്‌റസയിലെ ഫബി ഫര്‍സാന വി.പി. 400ല്‍ 395 മാര്‍ക്ക് നേടി രണ്ടാം റാങ്കും, കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം - ചെങ്ങളായി മദ്‌റസത്തുല്‍ ഇര്‍ശാദിലെ മുംതാസ് എസ്.പി. 400ല്‍ 394 മാര്‍ക്ക് നേടി മൂന്നാം റാങ്കും കരസ്ഥമാക്കി.
പ്ലസ്ടു ക്ലാസില്‍ 1,996 ആണ്‍കുട്ടികളും 1,988 പെണ്‍കുട്ടികളും പങ്കെടുത്തതില്‍ 1,817 ആണ്‍കുട്ടികളും 1,957 പെണ്‍കുട്ടികളും വിജയിച്ചു. 171 ഡിസ്റ്റിംങ്ഷനും, 529 ഫസ്റ്റ് ക്ലാസും, 562 സെക്കന്റ് ക്ലാസും, 2,512 തേര്‍ഡ് ക്ലാസുമുള്‍പ്പെടെ 3,774 പേര്‍ വിജയിച്ചു (94.73%).
ആകെ വിജയിച്ച 2,06,082 പേരില്‍ 15,745 പേര്‍ ഡിസ്റ്റിംഷനും, 41,746 പേര്‍ ഫസ്റ്റ് ക്ലാസും, 30,808 പേര്‍ സെക്കന്റ് ക്ലാസും, 1,17,783 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്‍ പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്‍ ഇസ്‌ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്‍ 222 കുട്ടികളെ പരീക്ഷക്കിരുത്തിയതില്‍ 176 പേരും, ഏഴാം ക്ലാസില്‍ പരീക്ഷയില്‍ പങ്കെടുത്ത 119 കുട്ടികളില്‍ 109 പേരും വിജയിച്ചു. പത്താം ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി - ഉള്ളണം മദ്‌റസത്തുല്‍ ലത്വീഫിയ്യയില്‍ നിന്നാണ്. ഇവിടെ പരീക്ഷയില്‍ പങ്കെടുത്ത 55 കുട്ടികളില്‍ 53 പേരും വിജയിച്ചു. പ്ലസ്ടു ക്ലാസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത മലപ്പുറം ജില്ലയിലെ ചാപ്പനങ്ങാടി തലകാപ്പ് മസ്‌ലകുല്‍ ഇസ്‌ലാം മദ്‌റസയിലെ 23 പേരും വിജയിച്ചു.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ മലപ്പുറം ജില്ലയില്‍ 81,600 പേര്‍ വിജയം നേടി. ഇന്ത്യയിലെ ഇതര ഭാഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ കര്‍ണ്ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ 7,056 പേര്‍ വിജയിച്ചു. വിദേശ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തിയ യു.എ.ഇ.യില്‍ 726 പേരും വിജയിച്ചു.
ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ 2017 ജൂലൈ 9ന് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ നടക്കുന്ന ''സേ''പരീക്ഷക്കിരിക്കാവുന്നതാണ്. സേപരീക്ഷക്കും, പുനര്‍ മൂല്യനിര്‍ണയത്തിനും 120 രൂപ ഫീസടച്ചു നിശ്ചിത ഫോറത്തില്‍ അപേക്ഷിച്ചുക്കാനുള്ള അവസാന തിയ്യതി ജൂണ്‍ 24 ആണ്.
മാര്‍ക്ക് ലിസ്റ്റ് ജൂണ്‍ 15ന് രാവിലെ 11 മണിക്ക് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. റാങ്ക് ജേതാക്കള്‍ക്കും, അവരുടെ അധ്യാപകര്‍ക്കും ക്യാഷ് അവാര്‍ഡുകള്‍ നല്‍കും.
പരീക്ഷാ ഫലവും, ഫോറങ്ങളും www.samastha.info, www.result.samastha.info എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
സ്‌കൂള്‍വര്‍ഷ സിലബസ് പ്രകാരം നടത്തിയ പൊതുപരീക്ഷയുടെ ഫലം നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു.
എന്ന്, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ (ഒപ്പ്) (ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്)
- SKIMVBoardSamasthalayam Chelari
മദ്‌റസാദ്ധ്യാപകര്‍ക്ക് നല്‍കുന്ന സര്‍വീസ് ആനുകൂല്യം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നു
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മദ്‌റസാദ്ധ്യാപകര്‍ക്ക് നല്‍കുന്ന സര്‍വീസ് ആനുകൂല്യം വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു. കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, എം.എ. ചേളാരി, ഡോ. എന്‍. എ. എം. അബ്ദുല്‍ ഖാദിര്‍, സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ് സമീപം
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
ബദിയടുക്ക മേഖലാ SKSSF ക്ലസ്റ്റർ തല ബദ്ർ സ്മരണം സംഘടിപ്പിച്ചു
ബദിയടുക്ക : എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷൻ 18 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 100 ഇന പരിപാടിയുടെ ക്ലസ്റ്റർ തല ബദ്ർ സ്മരണകൾ സമാപിച്ചു. നീർച്ചാൽ ക്ലസ്റ്റർ ബദ്ർ സ്മരണ പി. ബി. അബ്ദുറസാഖ് എം. എൽ. എ. ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ പ്രസിഡണ്ട് സത്താർ അസ്ഹരി കുഞ്ചാർ, ജനറൽ സിക്രട്ടറി അസീസ് പാട്ലടുക്ക, ആലി കുഞ്ഞി ദാരിമി, അഷ്റഫ് ഹുദവി തുടങ്ങിയവർ സംബന്ധിച്ചു. ബദിയടുക്ക ക്ലസ്റ്റർ ബദ്ർ സ്മരണ ഇബ്രാഹിം ഹനീഫി മാവിന കട്ട ഉദ്ഘാടനം ചെയ്തു. ഖലീൽ ആലംങ്കോട്, അനസ് പള്ളത്തടുക്ക, ജാഫർ മീലാദ് നഗർ, ഖാസിം ബാറടുക്ക, അബൂബക്കർ സി എച്ച് തുടങ്ങിയവർ സംബന്ധിച്ചു. കുമ്പഡാജ ക്ലസ്റ്റർ ബദ്ർ സ്മരണ മേഖലാ ജനറൽ സിക്രട്ടറി. ഖലിൽ ദാരിമി ബെളിഞ്ചം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് റസാഖ് അർഷദി കുമ്പഡാജ അദ്ധ്യക്ഷനായി. സലാം ബെളിഞ്ചം സ്വാഗതം പറഞ്ഞു. ഫള്ൽ മൗലവി ചെറൂണി, മൊയ്തു മൗലവി കുമ്പഡാജ, അൻവർ തുപ്പക്കൽ, ലത്തിഫ് നാരംമ്പാടി, ബി. എം. അഷ്റഫ് ബെളിഞ്ചം, ഹസ്സൻ ദർക്കാസ്, ബാത്തിഷ കുമ്പക്കണ്ടം, ജുനൈദ് ചെറുണി തുടങ്ങിയവർ സംബന്ധിച്ചു. നെല്ലിക്കട്ട ക്ലസ്റ്റർ പരിപാടിയിൽ സുബൈർ ദാരിമി പൈക്ക അനുസ്മരണ പ്രഭാഷണം നടത്തി.
ഫോട്ടൊ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18 ന്റെ ഭാഗമായുള്ള ക്ലസ്റ്റർ തല ബദർ സ്മരണ നീർച്ചാൽ ക്ലസ്റ്ററിൽ പി. ബി. അബ്ദുറസാഖ് എം. എൽ. എ. ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
മദ്‌റസാധ്യാപകര്‍ക്ക് 45 ലക്ഷം രൂപ സര്‍വ്വീസ് ആനുകൂല്യം അനുവദിച്ചു
തേഞ്ഞിപ്പലം: സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ വര്‍ഷത്തിലൊരിക്കല്‍ നല്‍കിവരുന്ന സര്‍വ്വീസ് ആനുകൂല്യം വിതരണത്തിന് സജ്ജമായി. അപേക്ഷകരില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കായി 45 ലക്ഷം രൂപയാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. ആനുകൂല്യം ലഭിച്ചവര്‍ക്ക് അതുസംബന്ധിച്ചുള്ള വിവരം അവരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശമായി അയച്ചിട്ടുണ്ട്.
സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന് (ജൂണ്‍ 13ന് ചൊവ്വാഴ്ച) ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കും. സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കൊട്ടപ്പുറം അബ്ദുല്ല മാസ്റ്റര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.അബൂബക്ര്‍ മൗലവി ചേളാരി, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ. ഇബ്രാഹിം മുസ്‌ലിയാര്‍, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം സംബന്ധിക്കും. ജൂണ്‍ 14-ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ മലപ്പുറം സുന്നി മഹല്‍, കോഴിക്കോട് മുഅല്ലിം സെന്റര്‍, കല്‍പറ്റ ജില്ലാ ഓഫീസ്, പാലക്കാട് ചെര്‍പുളശ്ശേരി, കാസര്‍കോഡ് ജില്ലാ ഓഫീസ് എന്നിവിടങ്ങളിലും ജൂണ്‍ 15ന് കണ്ണൂര്‍ ഇസ്‌ലാമിക് സെന്റര്‍, എടരിക്കോട് മുനവ്വിറുല്‍ ഇസ്‌ലാം മദ്‌റസ എന്നിവിടങ്ങളിലും ജൂണ്‍ 17-ന് തൃശൂര്‍ എം.ഐ.സിയിലും തുടര്‍ന്ന് ചേളാരി സമസ്താലയത്തില്‍ വെച്ചും വിതരണം നടക്കും. അദ്ധ്യാപകര്‍ ഒറിജിനല്‍ മുഅല്ലിം സര്‍വ്വീസ് റജിസ്റ്ററുമായി വന്ന് തുക കൈപറ്റണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.

സമസ്ത പൊതുപരീക്ഷാ ഫലം ഇന്ന് (13-06-2017) പ്രഖ്യാപിക്കും
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മെയ് 6, 7 തിയ്യതികളില്‍ നടത്തിയ പൊതുപരീക്ഷയുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. സമസ്ത പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്‌ക്ലബ്ബില്‍ വെച്ച് നടത്തുന്ന പത്രസമ്മേളനത്തിലാണ് ഫലപ്രഖ്യാപനം നടത്തുക. ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന പരീക്ഷ ബോര്‍ഡ് യോഗം ഫല പ്രഖ്യാപനത്തിന് അന്തിമ രൂപം നല്‍കി. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷക്ക് ഈ വര്‍ഷം മുതല്‍ ഖുര്‍ആന്‍ കൂടി ഉള്‍പ്പെടുത്താനും അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ റാങ്കിന് പകരം ടോപ് സ്‌കോറര്‍ പദവി ഏര്‍പ്പെടുത്താനും യോഗം തീരുമാനിച്ചു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.കെ.എം. സാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി. അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ നന്തി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം പ്രസംഗിച്ചു. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍ സ്വാഗതവും മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പരീക്ഷാ ഫലം www.samastha.info, www.result.samastha.info എന്ന സൈറ്റുകളില്‍ ലഭിക്കും.

SKSSF തൃശൂര്‍ ജില്ലാ ഇഫ്താര്‍ സംഗമം 18 ന്
തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ ഇഫ്താര്‍ സംഗമം ജൂണ്‍ 18 ന് ഞായറാഴ്ച തൃശൂര്‍ എം ഐ സിയില്‍ വെച്ച് നടക്കും. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സ്‌നേഹ തണലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മതപണ്ഡിതന്‍മാരും ജന പ്രധിനിതികളും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാധ്യമപ്രവര്‍ത്തകരും വിശിഷ്ട വ്യക്തികളും ജില്ലാ ഇഫ്താര്‍ മീറ്റില്‍ പങ്കെടുക്കുമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി, സെക്രട്ടറി ഷഹീര്‍ ദേശമംലം, ട്രഷറര്‍ മെ്ഹ്‌റൂഫ് വാഫി, വര്‍ക്കിംഗ് സെക്രട്ടറി അഡ്വ:ഹഫിസ് അബൂബ ക്കര്‍ മാലികി എന്നിവര്‍ അറിയിച്ചു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
SKSSF എയര്‍പോര്‍ട്ട് മാര്‍ച്ച് നാളെ
രാജ്യ വ്യാപകമായി വര്‍ധിച്ചുവരുന്ന ഫാഷിസ്റ്റ് അതിക്രമങ്ങള്‍ക്കും നീതി നിഷേധങ്ങള്‍ക്കുമെതിരെ നാളെ (തിങ്കള്‍) എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മര്‍ച്ച് നടത്തും. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം രാജ്യത്ത് മുസ്‌ലിംകള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൊണ്ടിരിക്കുന്നത്. ഔദ്യോഗിക മേഖലകളില്‍ പോലും സംഘ്പരിവാര്‍ അജണ്ടകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മത വിശ്വാസികളെ തമ്മിലടിപ്പിക്കാനും സമാധാന ജീവിതം തകര്‍ക്കാനുമാണ് ഇവരുടെ പ്രവര്‍ത്തനം കാരണമാവുന്നത്.
ഭരണഘടനാപരമായ അവകാശങ്ങള്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. ഇത് നേടിയെടുക്കാന്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കാനും രാജ്യത്തിന്റെ പൈതൃകത്തെ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കാനും സാധിക്കണം. മത വിശ്വാസികള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും വളര്‍ത്തുന്ന ശൈലിയാണ് കേന്ദ്ര സര്‍ക്കാറും അനുബന്ധ സംവിധാനങ്ങളും സ്വീകരിച്ചുവരുന്നത്. അതിനെ വൈകാരികമായി സമീപിക്കുന്നത് അബദ്ധവും അപകടകരവുമാണ്. സഹോദര സമുദായങ്ങളെ വിശ്വാസത്തിലെടുത്ത് രാജ്യത്തിന്റെ പൊതു നന്മക്ക് വേണ്ടി സാമുദായിക സൗഹാര്‍ദ്ദവും സമാധാനവും നിലനിര്‍ത്താന്‍ ശ്രമിക്കണം. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നേടത്ത് ജുഡീഷ്യറിയും മാധ്യമങ്ങളും നീതിയുടെ പക്ഷത്ത് നിന്ന് ഇടപെടുല്‍ നടത്തേണ്ടതുണ്ട്.
ഫാഷിസത്തിന് മാപ്പില്ല; നീതി നിഷേധം നടപ്പില്ല എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സംഘടന വ്യാപകമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുകയാണ്. അതിന്റെ മുന്നോടിയായിട്ടാണ് എയർപോർട്ട് മാർച്ച് സംഘടിപ്പിക്കുന്നത്.
കൊളത്തൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ചിന് സംസ്ഥാന ഭാരവാഹികള്‍ നേതൃത്വം നല്‍കും. മാര്‍ച്ചിന്റെ സമാപന സമ്മേളനം ഗുജറാത്ത് മുന്‍ ഡി. ജി. പി ആര്‍. ബി ശ്രീകുമാര്‍ ഐ. പി. എസ് ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത യുവജന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളായ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ഓണംപിള്ളി മുഹമ്മദ് ഫൈസി, ടി. വി ഇബ്രാഹീം എം. എല്‍. എ എന്നിവര്‍ പ്രസംഗിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ 1. സത്താര്‍ പന്തലൂര്‍ (ജനറല്‍ സെക്രട്ടറി, എസ് കെ എസ് എസ് എഫ്) 2. ഡോ. ടി അബ്ദുല്‍ മജീദ് (സെക്രട്ടറി, എസ് കെ എസ് എസ് എഫ്) 3. പി. എം. റഫീഖ് അഹ്്മദ് (സെക്രട്ടറി, എസ് കെ എസ് എസ് എഫ്) 4. ആസ്വിഫ് ദാരിമി പുളിക്കൽ (സെക്രട്ടറിയേറ്റ് അംഗം, എസ് കെ എസ് എസ് എഫ്)
നേതാക്കളുടെ വോയ്‌സ് ക്ലിപ്പിനായി എസ്.കെ.എസ്.എസ്.എഫ്. സ്റ്റേറ്റ് കമ്മിറ്റി ഫേസ്ബുക് പേജ് സന്ദര്‍ശിക്കുക https://www.facebook.com/SKSSFStateCommittee/
- https://www.facebook.com/SKSSFStateCommittee/photos/a.1664473340477659.1073741828.1664451827146477/1900117010246623/?type=3&theater
SKSSF എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കുക: സുന്നി ബാലവേദി
ചേളാരി: 'ഫാസിസത്തിന് മാപ്പില്ല, നീതി നിഷേധം നടപ്പില്ല' എന്ന സമര ആഹ്വാനവുമായി നാളെ ബദ്ര്‍ ദിനത്തില്‍ എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാനകമ്മിറ്റി സംഘടിപ്പിക്കുന്ന എയര്‍പോര്‍ട്ട് മാര്‍ച്ച് വിജയിപ്പിക്കണമെന്ന് എസ്. കെ. എസ്. ബി. വി. സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.
വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അഴിഞ്ഞാടുകയും ന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടുകയും ചെയ്യുന്ന സമകാലീന സാഹചര്യത്തില്‍ മാര്‍ച്ച് പ്രസക്തമാണെന്നും വര്‍ഗീയതക്കും ഫാസിസത്തിനുമെതിരായ പോരാട്ടമായി എയര്‍പോര്‍ട്ട് മാര്‍ച്ചിനെ മാറ്റണമെന്നും എസ്. കെ. എസ്. ബി. വി. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, ജന. സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ മനാഫ് കോട്ടോപ്പാടം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.

ബദിയടുക്ക മേഖലാ SKSSF റമളാൻ പ്രഭാഷണം സമാപിച്ചു
ബദിയടുക്ക: എസ് കെ എസ് എസ് എഫ് ബദിയടുക്ക മേഖല കമ്മിറ്റിയുടെ വിഷൻ 18 ന്റെ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണം നെല്ലിക്കട്ടയിൽ സമാപിച്ചു. മേഖലാ ആക്ടിംഗ് പ്രസിഡണ്ട് റസാഖ് അർഷദി കുമ്പഡാജ അദ്ധ്യക്ഷനായി. പി ബി അബ്ദുറസാഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. അബ്ദുൾ അസീസ് അശ്രഫി പാണത്തൂർ പ്രഭാഷണം നടത്തി. സുബൈർ ദാരിമി പൈക്ക, റസാഖ് ദാരിമി മീലാദ് നഗർ, ശബീർ ദാരിമി നെല്ലിക്കട്ട, മൂസ മൗലവി ഉമ്പ്രങ്കള, സിദ്ദീഖ് ബെളിഞ്ചം, ഹനീഫ് സഈദി, ശരീഫ് ഹനീഫി ചർളടുക്ക, അൻവർ തുപ്പക്കൽ, ഫള്ൽ മൗലവി ചെറൂണി, റഫീഖ് പിഞ്ചാരം, എൻ എ അബ്ദുൾ ഖാദർ, അർക്ക ഇബ്റാഹീം, അബ്ദുല്ല ശുക്രിയ, മലബാർ അബ്ദുല്ല, അബ്ദു നെല്ലിക്കട്ട, അസീസ് പാട്ലടുക്ക, ശഫീഖ് മൗലവി ചർളടുക്ക, അലി ചർളടുക്ക, ബേർക്ക ഹസൈനാർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടൊ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 18ന്റ ഭാഗമായി സംഘടിപ്പിച്ച റമളാൻ പ്രഭാഷണം പി. ബി. അബ്ദു റസാഖ് എം. എൽ. എ. ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
കാസര്‍കോട് നീർച്ചാൽ ക്ലസ്റ്റർ SKSSF "ബദർ സ്മരണ" ഇന്ന്
കാസര്‍കോട്: എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ വിഷൻ - 2018 നൂറ് ഇന പരിപാടികളുടെ ഭാമായി എസ് കെ എസ് എസ് എഫ് നീർച്ചാൽ ക്ലസ്റ്റർ കമ്മറ്റി സംഘടിപ്പിക്കുന്ന "ബദർ സ്മരണ" ഇന്ന് (ഞായർ) വൈകുന്നേരം 3 മണിക്ക് നീർച്ചാൽ ഹയത്തുൽ ഇസ്ലാം മാദ്റസാ ഹാളിൽ വെച്ച് നടക്കും. പി.ബി അബ്ദുറസ്സാഖ് എം എൽ എ ഉദ്ഘാടനം ചെയ്യും. അഷ്റഫ് ഹുദവി പാട്ലടുക്കം അനുസ്മരണ പ്രഭാഷണം നടത്തും. വിഷൻ - 18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, മേഖല ജനൽ സെക്രട്ടറി ഖലീൽദാരിമി ബെളിഞ്ചം, വൈസ് പ്രസിഡണ്ട് സത്താർ അസ്ഹരി കുഞ്ചാർ, സെക്രട്ടറി അസീസ് പട്ലടുക്കം തുടങ്ങിയവർ സംബന്ധിക്കും.
- Rasheed belinjam
- Rasheed belinjam
അലവിക്കുട്ടി ഒളവട്ടൂരിന്റെ മാതാവ് നിര്യാതയായി
റിയാദ്: എസ് കെ ഐ സി സൗദി നാഷണല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂരിന്റെ മാതാവ് ആലങ്ങാട് പരേതനായ അയ്യന്‍ കുയ്യന്‍ ബീരാന്‍ കുട്ടി ഭാര്യ ബീഫാത്തിമ ഹജ്ജുമ നിര്യാതയായി.ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് ആലങ്ങാട് ഹസ്സന്‍ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും. റിയാദിലെ മയ്യിത്ത് നിസ്‌ക്കാരം വെളളി രാത്രി 10.15 ന് ബത്ത്ഹ ശിഫ അല്‍ ജസീറ ഓഡിറേറാറിയത്തില്‍ നടക്കും. മഹതിയുടെ മരണത്തില്‍ എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി അനുശോചിക്കുകയും, സൗദിയിലെ എസ് കെ ഐ സി സെന്ററുകളിലും ഇതര കൂട്ടായമകളിലും മയ്യിത്ത് നിസ്‌ക്കാരം നടത്തണമെന്നും എസ് കെ ഐ സി സൗദി നാഷണല്‍ കമ്മിററി ഭാരവാഹികളായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, സെയ്തു ഹാജി മുന്നിയൂര്‍, ഉബൈദുല്ല തങ്ങള്‍ മേലാററൂര്‍, സുബൈര്‍ ഹുദവി കൊപ്പം തുടങ്ങിയവര്‍ അഭ്യര്‍ത്ഥിച്ചു.
- Aboobacker Faizy
- Aboobacker Faizy
സഹചാരിറിലീഫ് ഫണ്ട് ശേഖരണം; രണ്ടാംഘട്ടം ഇന്ന് (9/6/17)
തൃശൂര്‍: കരുണയുടെ നോട്ടവും കനിവിന്റെ സന്ദേശവുമായി എസ് കെ എസ് എസ് എഫിന്റെ കീഴില്‍ ആതുര സേവന രംഗത്ത് സ്ഥാപിതമായ സഹചാരിയുടെവാര്‍ഷിക ഫണ്ട് ശേഖരണം കഴിഞ്ഞയാഴ്ച നടത്താത്ത സ്ഥലങ്ങളില്‍ ഇന്ന് ജുമുഅക്ക് ശേഷം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റി മഹല്ല് കമ്മിറ്റികളോട് അഭ്യര്‍ത്ഥിച്ചു.
റോഡപകടത്തില്‍െപ്പെട്ടവര്‍ക്ക് അടിയന്തിര ചികിത്സ സഹായം, ക്യാന്‍സര്‍ രോഗികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായം, സ്ഥിരമായി മരുന്ന് കഴിക്കുന്ന നിര്‍ധനരായരോഗികള്‍ക്ക് മാസാന്ത ധനസഹായം എന്നിങ്ങനെയുളള ജീവകാരണ്യ പ്രവര്‍ത്തനമാണ് സഹചാരി ഫണ്ടിലൂടെ നടത്തുന്നത്. കഴിഞ്ഞ വെളളിയാഴ്ച വിവിധ മഹല്ലുകളില്‍ നടന്ന ഫണ്ട് സമാഹരണത്തില്‍ പങ്കാളികളായവരേയും അതിന് നേതൃത്വം നല്‍കിയ മഹല്ല് ഭാരവാഹികളെയും പ്രവര്‍ത്തകരേയും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
സഹചാരിറിലീഫിലേക്ക് സ്വീകരിച്ച ഫണ്ട് മേഖല കോര്‍ഡിനേറ്റര്‍മാര്‍ മുഖേനെയോ നേരിട്ട് തൃശൂര്‍ എംഐസിയില്‍ സംഖ്യ അടച്ചോ രശീതി കൈപറ്റേണ്ടതാണ്.

ദാറുല്‍ഹുദാ സെക്കണ്ടറി കോഴ്സ് : ജൂണ്‍ 15 വരെ അപേക്ഷിക്കാം
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെയും വിവിധ യു.ജി കോളേജുകളുടെയും സെക്കണ്ടറി ഒന്നാം വര്‍ഷത്തിലേക്ക് വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതിന് ജൂണ്‍ 15 വരെ അപേക്ഷിക്കാം.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അഞ്ചാം തരം പരീക്ഷ പാസായ ജൂണ്‍ 15ന് പതിനൊന്നര വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് ദാറുല്‍ഹുദായുടെയും വിവിധ യു.ജി സ്ഥാപനങ്ങളുടെയും സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് അപേക്ഷിക്കാം.
സമസ്തയുടെ മൂന്നാം ക്ലാസ് പരീക്ഷ പാസായ ജൂണ്‍ 15ന് ഒന്‍പത് വയസ് കവിയാത്ത ആണ്‍കുട്ടികള്‍ക്ക് വാഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറത്തെ സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിലേക്ക് അപേക്ഷിക്കാം.
വാഴ്‌സിറ്റിയുടെ ഫാത്വിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളജിലേക്ക് സമസ്തയുടെ ഏഴാം ക്ലാസ് പൊതുപരീക്ഷ പാസായ, ജൂണ്‍ 15ന് പതിമൂന്നര വയസ് കവിയാത്ത പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം.
മുഴുവന്‍ കോഴ്‌സുകളിലേക്കും ദാറുല്‍ഹുദായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.dhiu.in വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ജൂലൈ 2ന് ഞായറാഴ്ച മുഴുവന്‍ കോഴ്‌സുകളിലേക്കുമുള്ള പ്രവേശന പരീക്ഷ നടക്കും. ദാറുല്‍ഹുദായുടെയും യു.ജി കോളജുകളുടെയും സെക്കന്‍ഡറി വിഭാഗത്തിലേക്ക് ഏകീകൃത പ്രവേശന പരീക്ഷയായിരിക്കും നടത്തുക. വിദ്യാര്‍ഥികള്‍ക്ക് വിവിധ ജില്ലകളിലുള്ള പരീക്ഷാ സെന്ററുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 0494 2463155, 2464502, 2460575 നമ്പറുകളില്‍ ബന്ധപ്പെടുക.

പതിവു തെറ്റിച്ചില്ല; ഇതര സംസ്ഥാനങ്ങളില്‍ വിജ്ഞാന വിരുന്നൊരുക്കി ഇത്തവണയും ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍
ഹിദായ നഗര്‍: കേരളത്തിലത്തിലേത് പോലെയുളള വിദ്യാഭ്യാസ-ധാര്‍മിക ബോധവും മത-സാംസ്‌കാരികാന്തരീക്ഷവും ഇതര സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുന്നതിനും അവിടങ്ങളിലുള്ളവര്‍ക്ക് അറിവിന്റെ ബാല പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതിനും റമദാന്‍ അവധിക്കാലം ഉപയോഗപ്പെടുത്തുകയാണ് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍. പതിവു തെറ്റിക്കാതെ ഇരുപത്തിമൂന്ന് വര്‍ഷമായി തുടരുന്ന റമദാന്‍ പര്യടനത്തിന് ഇത്തവണയും വിദ്യാര്‍ത്ഥികള്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ടു.
വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇസ്ലാമിക് ആന്‍ഡ് കണ്ടംപററീ സ്റ്റഡീഡിസിനു കീഴിലാണ് വിദ്യാര്‍ത്ഥികളുടെ പര്യടനം. പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ജാര്‍ഖഢ്, ഗുജറാത്ത്, സീമാന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പള്ളികളും പാഠശാലകളും കേന്ദ്രീകരച്ചാണ് വിദ്യാര്‍ത്ഥികള്‍ നാട്ടുകാര്‍ക്കായി മതപഠന ക്ലാസുകളും പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നത്.
ദാറുല്‍ഹുദായിലെ അമ്പതോളം പിജി വിദ്യാര്‍ത്ഥികളാണ് റമദാന്‍ അവധിക്കാലം വിജ്ഞാന പ്രസരണത്തിനും സംസ്‌കാര കൈമാറ്റത്തിനുമായി വിവിധ സംഘങ്ങളായി യാത്ര പുറപ്പെട്ടത്. അവിടങ്ങളിലെ മലയാളി വ്യവസായികളുടെയും ദാറുല്‍ഹുദാ പ്രവര്‍ത്തകരുടെയും സഹായത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രത്യേക ക്ലാസുകളും വീടുകള്‍ കേന്ദ്രീകരിച്ച് മതപഠന പരിശീലന പരിപാടികളും നടത്തും.
മലയാളേതര വിദ്യാര്‍ത്ഥികള്‍ക്കായി വാഴ്‌സിറ്റിയിലും വെസ്റ്റ് ബംഗാള്‍, ആസാം, സീമാന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കന്ന ദാറുല്‍ഹുദാ കാമ്പസുകളുടെ പ്രചരണത്തിനും വിദ്യാര്‍ത്ഥികള്‍ പര്യടനത്തിനിടയില്‍ സമയം കണ്ടെത്തുന്നുണ്ട്.
കാപ്ഷന്‍
1. ബീഹാറിലെ സഹാര്‍സ ജില്ലയിലെ നൗഹട്ട വില്ലേജിലെ ഗ്രാമ വാസികളോടൊപ്പം ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍
2 ബീഹാറിലെ സീതാമര്‍ഹി ജില്ലയിലെ ഹര്‍പുര്‍വാ വില്ലേജിലെ ഗ്രാമീണരോടൊപ്പം ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍

ദാറുല്‍ഹുദാ യു.ജി ഫലം പ്രസിദ്ധീകരിച്ചു
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെക്കണ്ടറി, സീനിയര്‍ സെക്കണ്ടറി വാര്‍ഷിക പരീക്ഷാ ഫലവും ഡിഗ്രി സെമസ്റ്റര്‍ ഫലവും പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയം, സപ്ലിമെന്ററി എന്നിവകളുടെ വിവരങ്ങള്‍ വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് www.dhiu.in സന്ദര്‍ശിക്കുക.
- Darul Huda Islamic University
- Darul Huda Islamic University
ജനസേവനവും ആരാധനയാണ്: എസ് കെ ഐ സി റിയാദ്
റിയാദ്: ആരാധനകളുടെ ആത്മാവ് നഷ്‌പ്പെടാതിരിക്കാന്‍ സച്ചിതരായ മുന്‍ഗാമികളെ അനുഗമിക്കണമെന്ന് തബ്‌സ്വിറ 2017എസ് കെ ഐ സി റിയാദ് പ്രവര്‍ത്തക്യാമ്പ് ഉണര്‍ത്തി. ആരാധനകളുടെ അകത്തളങ്ങളില്‍ നിര്‍വഹിക്കുന്ന ആരാധനകള്‍ പോലെ ജനസേവനവും ആരാധനയാണെന്നും ഇത് ജീവിതത്തിലൂടെ കാണിച്ചു തന്ന പ്രവാചകരെയും സച്ചിതരായ മുന്‍ഗാമികളെയും നാം മാതൃകളാക്കണമെന്നും പ്രഭാഷകര്‍ ഉണര്‍ത്തി. വിവിധ സെഷനുകളിലായി നടന്ന ക്യാമ്പില്‍ മുസ്തഫ ബാഖവി പെരുമുഖം'റമളാനും ലൈലത്തുല്‍ ഖദറും', സലീം വാഫി മൂത്തേടം'ഇബാദത്താകുന്ന സംഘടന പ്രവര്‍ത്തനം', അബൂബക്കര്‍ ഫൈസി ചെങ്ങമനാട്'എസ് കെ ഐ സി രൂപവും ക്രമവും'അബ്ദുറഹ്മാന്‍ ഹുദവി പട്ടാമ്പി'ബദര്‍ നല്‍കുന്ന പാഠം'എന്നീവിഷയങ്ങള്‍ അവതരിപ്പിച്ചു. ബദര്‍ മജ്‌ലിസിന് അബൂബക്കര്‍ ബാഖവി മാരായമംഗലം നേതൃത്വം നല്‍കി, സബ് കമ്മിററി അടിസ്ഥാനത്തില്‍ നടന്ന ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, മുഹമ്മദലി ഹാജി തിരുവേഗപ്പുറ, ശമീര്‍ പുത്തൂര്‍, ജുനൈദ് മാവൂര്‍, അബ്ദുറഹ്മാന്‍ ഫറോഖ്, മന്‍സൂര്‍വാഴക്കാട്, മുഖ്ത്താര്‍ കണ്ണൂര്‍, സലീം വാഫി തവനൂര്‍ാ അബ്ദുസലാം ഇരിട്ടി, ശരീഫ് പട്ടാമ്പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി ഇസ്ഹാഖ് ബാഖവി ചെമ്മാട് ഉല്‍ഘാടനം ചെയ്തു. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള പട്ടാമ്പി സ്വാഗതവും ഇഖ്ബാല്‍ കാവനൂര്‍ നന്ദിയും പറഞ്ഞു.
നസീഹത്ത് സെഷനില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി'ഖുര്‍ആന്‍ വഴി കാണിക്കുന്നു'മുസ്തഫ ബാഖവി പെരുമുഖം'ആഗതമാകുന്ന റമളാന്‍'എന്നീ വിഷയ ങ്ങളില്‍ ഉല്‍ബോധനം നടത്തി. സമാപന സംഗമം മുഹമ്മദ് ഹനീഫ് ഉല്‍ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, അലവിക്കുട്ടി ഒളവട്ടൂര്‍, റസാഖ് വളകൈ, ഇഖാബാല്‍ കാവനൂര്‍, ജുനൈദ് മാവൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഖുര്‍ആന്‍ എക്‌സാം, ഖുര്‍ആന്‍ പാരായണം ഹിഫ്ദ് ക്വിസ്സ് വിജയികള്‍ക്ക് എന്‍ സി മുഹമ്മദ്, അബ്ദു റഹ്മാന്‍ ഫറോഖ്, സമദ് പെരുമുഖം, എം ടി പി മുനീര്‍ അസ്അദി, സലീം വാഫി, നൗഫല്‍ വാഫി, ഉമര്‍ കോയ യൂണി വേഴ്‌സിററി, ബഷീര്‍ ചേലമ്പ്ര, അബ്ദുല്ല മൗലവി, അലി വയനാട്, മുഹമ്മദലി ഹാജി തുടങ്ങിയവര്‍ സമ്മാനങ്ങളും സര്‍ട്ടി ഫിക്കററുകളും നല്‍കി. ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. ഹബീബുളള സ്വാഗതവും മഷ്ഹൂദ് നന്ദിയും പറഞ്ഞു. ബുര്‍ദ മജ്‌ലിസിന് അബ്ബാസ് ഫൈസി, അബ്ദുറഹ്മാന്‍ ഹുദവി, സിറാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശമീര്‍, മുഖ്ത്താര്‍, ഗഫൂര്‍, കുഞ്ഞു മുഹമ്മദ് ഹാജി, അബ്ദു സലാം മുസ്തഫ തുടങ്ങിയവര്‍ സംഗമം നിയന്ത്രിച്ചു. നാഷണല്‍ തല എക്‌സാം സെപ്തംബര്‍ അവസാന വാരം നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ഇസ്ലാം ഊര്‍ജ്ജസ്വലതയുടെ മതം: സ്വാദിഖലി ശിഹാബ് തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണത്തിന് ഉജ്ജ്വല സമാപ്തി
ഹിദായ നഗര്‍: വിശുദ്ധ റമദാന്‍ വിശ്വാസയുടെ ആത്മഹര്‍ഷം പ്രമേയത്തില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിച്ച നാലാമത് റമദാന്‍ പ്രഭാഷണ പരമ്പരക്ക് ഉജ്ജ്വല സമാപ്തി. സമാപന പരിപാടി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഊര്‍ജ്ജസ്വലതയുടെ മതമാണു ഇസ്‌ലാമെന്നും മതനിയമങ്ങള്‍ക്കു പോറലേല്‍ക്കാതെ സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസ പരവുമായ പുരോഗതിക്കു വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പണ്ഡിത-സമൂദായ നേതൃത്വം രംഗത്തിറക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഇതര സംസ്ഥാനങ്ങളില്‍ ദാറുല്‍ഹുദായും പുര്‍വ വിദ്യാര്‍ത്ഥികളും നടപ്പിലാക്കികൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ രാജ്യത്തെ മുസ്‌ലിം മുന്നേറ്റത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. അന്‍സ്വാറുകള്‍ അതുല്യ മാത്യകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. കഴിഞ്ഞ അഞ്ച് ദിനങ്ങളിലായി നടന്ന പരിപാടിയില്‍ മുസ്ഥഫ ഹുദവി ആക്കോട്, സിംസാറുല്‍ഹഖ് ഹുദവി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു.ശാഫി ഹാജി ചെമ്മാട്, കെ.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഹംസ ഹാജി മൂന്നിയൂര്‍, ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുക്ര അബൂബക്കര്‍ ഹാജി, സിദ്ദീഖ് ഹാജി ചെറുമുക്ക്, ചെറീത് ഹാജി വേങ്ങര തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University
അറിവിലൂടെയാണ് സാമൂഹിക നവോത്ഥാനം സാധ്യമാക്കേണ്ടത്: ഹൈദരലി ശിഹാബ് തങ്ങള്‍
ഹാദിയ റമദാന്‍ പ്രഭാഷണം ഇന്ന് സമാപിക്കും
ഹിദായ നഗര്‍: സമൂഹത്തിലെ സാമൂഹികവും സാംസ്‌കാരിവുമായ നവോത്ഥാനം സാധ്യമാക്കുന്നതിന് അറിവും കാഴ്ചപ്പാടുമുള്ള പണ്ഡിതരെ വളര്‍ത്തിയെടുക്കുകലാണ് ഏക പരിഹാരമാര്‍ഗമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയ സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണ പരമ്പരയുടെ നാലാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റമദാന്‍ വ്രതാനുഷ്ഠനത്തിലൂടെ ശരീരത്ത ശുദ്ധീകരിക്കുന്നതോടൊപ്പം സമൂഹത്തെ സംസ്‌കരിക്കുക എന്നതു കൂടി വിശ്വാസി ലക്ഷ്യമാക്കണമെന്നും തങ്ങള്‍ പറഞ്ഞു. ഹാദിയ ബു്ക്ക് പ്ലസ് പുറത്തിറക്കിയ സിംസാറുല്‍ ഹഖ് ഹുദവിയുടെ വിജത്തിന്റെ ഇസ്ലാമിക വഴികള്‍ പുസ്തകത്തി്‌ന്റെ രണ്ടാം പതിപ്പ് പ്രകാശനം തങ്ങള്‍ ആര്‍.കെ അബ്ദുല്ല ഹാജിക്കു നല്‍കി പ്രകാശനം ചെയ്തു.
യു.ശാഫി ഹാജി ചെമ്മാട് അധ്യക്ഷത വഹിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, അലി മൗലവി ഇരിങ്ങല്ലൂര്‍, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഇബ്രാഹീം ഫൈസി തരിശ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രഭാഷണ പരമ്പരയുടെ സമാപന ദിവസമായ ഇന്ന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍സ്വാറുകള്‍ അതുല്യമാതൃകകള്‍ വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.
- Darul Huda Islamic University
Subscribe to:
Posts (Atom)