ബിസ്മില്ലാ ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം ഇന്ന് (31-7-19)

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ബിസ്മില്ലാ ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം ജൂലൈ 31ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കും. അബ്ദുൽജബ്ബാർ ഫൈസി ലക്ഷദ്വീപ് മുഖ്യാതിഥിയാവും. കലാലയ വിദ്യാർത്ഥികളിൽ ക്യാമ്പസ് വിംഗ് പരിചയപ്പെടുത്തുകയും പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന ക്യാമ്പയിൻ ഒരു മാസം നീണ്ടുനിൽക്കും.

ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് ആലപ്പുഴ ജില്ലയിലെ കായംകുളം മീലാദെ ശരീഫ് മെമ്മോറിയൽ കോളേജിൽ നടക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.
- SKSSF STATE COMMITTEE

181-ാമത് മമ്പുറം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് (ഞായര്‍) മുതല്‍ സെപ്തംബര്‍ എട്ട് (ഞായര്‍) വരെ വിപുലമായി നടത്താന്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 21-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണത്തേത്. യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University

സ്വാതന്ത്ര്യ ദിനത്തിൽ SKSSF 200 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ നടത്തും

കോഴിക്കോട്: ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ ഫ്രീഡം സ്ക്വയർ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയിൽ മത ജാതി വ്യത്യാസങ്ങൾക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന സ്വാതന്ത്രദിനത്തിൽ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി.

വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അണിനിരക്കാൻ അവബോധം വളർത്തുക കൂടി ഫ്രീഡം സ്ക്വയർ ലക്ഷ്യമാക്കുന്നുണ്ട്.

റോഹിംഗ്യൻ കാരുണ്യ പദ്ധതി; SKSSF ന് വീണ്ടും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

ഹൈദരാബാദ് : ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ ലോക അഭയാർത്ഥി ദിനാചരണത്തിൽ എസ്‌. കെ. എസ്. എസ്. എഫിന് പ്രത്യേക അംഗീകാരം. രണ്ടാം തവണയാണ് എസ്‌. കെ. എസ്. എസ്. എഫ് ഈ ബഹുമതിക്ക് അർഹത നേടുന്നത്. യു. എൻ. എച്. സി. ആറിന്റെയും സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ ഹൈദരാബാദിലെ ഗച്ചിബോളിയിൽ രണ്ട് ദിവസമായി നടന്ന അഭയാർത്ഥി ദിനാചരണ പരിപാടിയിലാണ് ഹൈദരാബാദിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സന്നദ്ധ സംഘടനകളെ അനുമോദിച്ചത്.

SKSSF കാമ്പസ് വിംഗിന് പുതിയ നേതൃത്വം

മലപ്പുറം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് ഇനി പുതിയ നേതൃത്വം. കൊണ്ടോട്ടി നീറാട് നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് 2019 - 20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ സമിതി പ്രഖ്യാപനം നിർവഹിച്ചു. സത്താർ പന്തല്ലൂർ, ആസിഫ് ദാരിമി പുളിക്കൽ, ഡോ. ഖൈയൂം കടമ്പോട്, ജൗഹർ കാവനൂർ, ഇസ്ഹാഖ് ഖിളർ, സിറാജ് ഇരിങ്ങല്ലൂർ, അനീസ് സി കെ തുടങ്ങിയവർ നേതൃത്വം നൽകി.

SKJMCC അറുപതാം വാര്‍ഷികം; കേരളത്തിന് പുറത്ത് അറുപത് സമ്മേളനങ്ങള്‍

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ചിക്മഗളുരു, ദക്ഷിണ കന്നഡ, കൊടക്, ബാംഗ്ലൂര്‍, നീലഗിരി, കോയമ്പത്തൂര്‍, അന്തമാന്‍ ദ്വീപ്, ലക്ഷദ്വീപ്, മഹാരാഷ്ട്ര തുടങ്ങി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമായി അറുപത് ഉപസമ്മേളനം നടത്തുവാന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം പ്രചരണ സമിതി തീരുമാനിച്ചു.

SKSSF പൊന്നാനി മേഖല പ്രതിനിധി സമ്മേളനം നടത്തി

പൊന്നാനി: എസ് കെ എസ് എസ് എഫ് പൊന്നാനി മേഖല 'ഇജ് ലാസ് ' പ്രതിനിധി സമ്മേളനം നടത്തി. പൊന്നാനി സി. വി. ജങ്ഷൻ ഇസ്ലാമിക് സെന്ററിൽ നടന്ന സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് നസീർ അഹ് മദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശാഫി മാസ്റ്റർ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.

അകക്കണ്ണ് കൊണ്ട് പൊരുതി JRF നേടിയ നാഫിയക്ക് SKSSF സംസ്ഥാന കമ്മിറ്റി ഉപഹാരം നൽകി

അകക്കണ്ണ് കൊണ്ട് മാത്രം ഈ ലോകത്തെ വായിച്ചറിഞ്ഞ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥിനിയും പാലക്കാട് - വല്ലപ്പുഴ സ്വദേശിയുമായ നാഫിയയെ SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മണ്ണാർക്കാട് ഇസ്ലാമിക് സെന്റർ വനിതാ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

SKSSF ട്രൈസനേറിയം തൃശ്ശൂർ ജില്ലാ മീറ്റ് 21 ന്

തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈസനേറിയം ജില്ലാ മീറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശ്ശൂർ ജില്ലാ മീറ്റും 21 ഞായറാഴ്ച കാലത്ത് 10:30 മുതൽ വൈകിട്ട് 5:30 വരെ പാലപ്പള്ളി ദാറുത്തഖ് വ ഇസ്ലാമിക് അക്കാദമിയിൽ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തും.

പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

ചെമ്മാട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യഭ്യാസ നയത്തെ വിശകലനം ചെയ്ത് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയയും വിദ്യാര്‍ത്ഥി സംഘടന ഡി.എസ്.യു വും സംയുക്തമായി പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. മുസ്‌ലിം പാരമ്പര്യ വിദ്യഭ്യാസം, സ്‌കൂള്‍ തല വിദ്യഭ്യാസം, ഉന്നത തല വിദ്യഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രമുഖ വിദ്യഭ്യാസ വിദഗ്ദ്ധര്‍ സംസാരിച്ചു.

സമസ്താലയത്തില്‍ റെയ്ഞ്ച് സാരഥികള്‍ സംഗമിക്കുന്നു. ചേളാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

തേഞ്ഞിപ്പലം: കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 475 റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ പുതിയ സാരഥികള്‍ ഈ മാസം 24 ന് ബുധനാഴ്ച ആസ്ഥാനമായ ചേളാരിയില്‍ സംഗമിക്കുന്നു. റെയ്ഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാബോര്‍ഡ്, മദ്‌റസാ മാനേജ്‌മെന്റ് സെക്രട്ടറി, പ്രസിഡണ്ട് എന്നീ ആറുപേര്‍ വീതം തെരഞ്ഞെടുക്കപ്പെട്ട മുവ്വായിരത്തോളം പ്രതിനിധികളെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ചേളാരിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

എസ്. കെ. ജെ. എം. 60-ാം വാര്‍ഷികം; ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടത്തും

തേഞ്ഞിപ്പലം: 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27-29 തിയ്യതികളില്‍ കൊല്ലത്ത് കെ. ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വിളംബരമായി സമസ്തയുടെ മുഴുവന്‍ കീഴ്ഘടകങ്ങളുടെയും റെയ്ഞ്ച്, പഞ്ചായത്ത്, മണ്ഡലം, മേഖലാ, ജില്ലാ ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലകള്‍ തോറും ഈ മാസം 28 മുതല്‍ ഓഗസ്റ്റ് 5 വരെ സമസ്ത ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. കണ്‍വെന്‍ഷനുകളില്‍ സ്റ്റേറ്റ് നേതാക്കള്‍ പങ്കെടുക്കും.

കാമ്പസുകൾ സഹിഷ്ണുതയുടെ കേന്ദ്രങ്ങളാവണം: SKSSF കാമ്പസ് വിംഗ്

കോഴിക്കോട്: വിദ്യാർത്ഥി- അധ്യാപക ബന്ധത്തിലുള്ള പിഴവുകളും ലഹരിയുടെ ഉപഭോക്താക്കളായി വിദ്യാർത്ഥികൾ മാറുന്നതുമാണ് കലാലയങ്ങൾ കൊലക്കളമാകുന്നതിനുള്ള കാരണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്. വിദ്യാർത്ഥികൾക്കിടയിലെ ആശയ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതാ മനോഭാവവും ആരോഗ്യപരമായ സംവാദവുമാണ് വിദ്യാർത്ഥി സംഘടനകൾക്കിടയിൽ ഉണ്ടാവേണ്ടത്. ധാർമ്മിക വിദ്യാഭ്യാസത്തിന് കോളേജ് കരിക്കുലങ്ങളിൽ വേണ്ടത്ര ഇടം നൽകേണ്ടതുണ്ട്. അതിന്റെ അഭാവമാണ് കാമ്പസുകളിൽ അക്രമകാരികളായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും വളർത്താൻ മെഡിറ്റേഷൻ സെൻററുകൾക്ക് സാധിക്കും. സംഘർഷങ്ങൾക്കിടയിൽ മാനസിക അസ്വസ്ഥതകളുമായി കഴിയുന്ന

SKSBV അപ്‌ഡേറ്റ് 2019 തുടക്കം കുറിച്ചു

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് 2k19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

ഡോക്ടറേറ്റ് നേടി

കോഴിക്കോട്: അളഗപ്പ യൂനിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എം.അബ്ദുൾ ഖയ്യൂം. ഡോ. അരുൾ പോൾ സുധാഹറിന്റെ കീഴിൽ 'ഗ്രാഫുകളിലെ മോണോ ഫോണിക് ഡോമിനേഷൻ ആശയങ്ങൾ ' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. മഞ്ചേരി ഗവ: പോളിടെക്നിക് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. പന്തല്ലൂർ മാമ്പറ അബൂബക്കർ മൗലവി യുടേയും മേമന ആസ്യയുടേയും മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതി അംഗമാണ്.

സമസ്‌ത മദ്‌റസ കുവൈത്ത്‌; അഡ്മിഷന്‍ തുടരുന്നു

കുവൈത്ത്‌: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ അംഗീകാരത്തോടെ കുവൈത്ത്‌ കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനു കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകൾ അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: ദാറുത്തർബിയ മദ്രസ്സ - അബ്ബാസിയ - 94974271, 99162146. ദാറുത്തഅ്ലീമിൽ ഖുർആൻ മദ്രസ്സ - ഫഹാഹീൽ - 66343039, 99286063. മദ്‌റസത്തുന്നൂർ - സാൽമിയ - 65699380, 90051620.

SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.

30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9955 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9955 ആയി. ബദരിയ്യ മദ്‌റസ - ശാന്തിഗുഡ്ഡെ, ഉത്തിഹാദുല്‍ ഇസ്‌ലാമിയ്യ മദ്‌റസത്തുല്‍ അസ്ഹരിയ്യ - കൊളവൂര്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - അജ്ജിനഡ്ക്ക, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - പെരിബൈല്‍,

പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ആകണം: SKSSF

കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമൂഹിക, സംസ്‌കാരിക വിദ്യഭ്യാസ മേഖലകളിലെ ഉയര്‍ച്ചക് വേണ്ടി സംഭാവനകള്‍ അര്‍പ്പിക്കുകയും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്തുകയും, സമ്പത്ത് ഘടനയെ പുഷ്ഠിപ്പെടുത്തുകയും ചെയ്യുന്നത്തിന്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്തിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടെ നടപ്പിലാക്കണമെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണ നല്‍കണമെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രവാസി വിംഗ് സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം പ്രേമേയം വഴി കേന്ദ്ര, സംസ്ഥാനസര്‍കാരിനോട് ആവശ്യപ്പെട്ടു.

SKJMCC സാരഥി സംഗമം; സ്വാഗത സംഘം രൂപീകരിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍ ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് ചേളാരിയില്‍ വെച്ച് കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 470 റെയ്ഞ്ച്കളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സാരഥി സംഗമ വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു. എം അബൂബക്കര്‍ മൗലവി ചേളാരി(ചെയര്‍മാന്‍), സി മുഹമ്മദ് ഫൈസി, കെ. വി. മുസ്തഫ ദാരിമി, ഹംസ കോയ മുസ്‌ലിയാര്‍, ഷറഫുദ്ദീന്‍ ഹാജി (വൈസ് ചെയര്‍മാന്‍), എസ്. എം. തങ്ങള്‍ ചേളാരി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദലിഫൈസി, അംജദ് ഫൈസി, സലാം ചെനക്കല്‍ (ജോണ്‍ കണ്‍വീനര്‍), ഉണ്ണീന്‍ ഹാജി (ട്രഷറര്‍)

സയ്യിദ് ഫത്ഹുള്ള മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അമേനി ഖാസി സയ്യിദ് ഫത്ഹുള്ളാ മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി. ത്വലബാ വിംഗ് ലക്ഷദീപ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സെൻററിൽ വെച്ചാണ് സ്വീകരണം നൽകിയത്. സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ സ്വീകരണ യോഗമാണ് ഇത്.

ഓ. അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ മാതൃകാ മുഅല്ലിം

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വെസ്റ്റ് ജില്ലാ ട്രഷററും 28 വര്‍ഷമായി മൂന്നാക്കല്‍ അഞ്ചുമുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസയിലെ സ്വദ്ര്‍ മുഅല്ലിമായി സേവനം ചെയ്തുവരുന്ന അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ തലക്കശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാതൃകാ മുഅല്ലിമായി തെരഞ്ഞെടത്തു. 24-ന് ചേളാരിയില്‍ വെച്ച് നടക്കുന്ന സാരഥീസംഗമത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

പ്രൗഢ ഗംഭീരമായി അസാസ് ജ്ഞാന വിരുന്ന്

തൃശൂര്‍: തൃശൂര്‍ ശക്തന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിക് ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി (അസാസ്) ന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എം ഐ സി) തൃശൂര്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന വാര്‍ഷിക ജ്ഞാന വിരുന്ന് പ്രൗഢഗംഭീരമായി പര്യവസാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

അസാസ് കരിക്കുലം മാതൃകാപരമെന്ന് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍

തൃശൂര്‍: എം ഐ സിയുടെ കീഴിലുള്ള അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (അസാസ്) വിഭാവനം ചെയ്യുന്ന കരിക്കുലം മാതൃകാപരമെന്ന് ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍. ഇസ്‌ലാമിക മത പഠനത്തടൊപ്പം സംസ്‌കൃതത്തില്‍ വ്യാകരണ തലം മുതല്‍ തത്വചിന്ത, ഉപനിഷത്ത് അടക്കവും സുറിയാനി ഭാഷയിലും ഉറുദു ഭാഷയിലുമുള്ള പ്രാവീണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാസിന്റെ പാഠ്യപദ്ധതി മാതൃകാപരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട് : മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. നൂതന-വിഘടിത വിഭാഗീയ പ്രവര്‍ത്തനങ്ങളെ കാലാകാലങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്ത് മാതൃകാ മഹല്ലുകള്‍ സ്ഥാപിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന്റെ പിന്നില്‍ സമൂഹവും മഹല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുക വഴി കേരളീയ മുസ്‌ലിംകള്‍ ആത്മീയ വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

SKJMCC 60-ാം വാര്‍ഷികം; പതിനായിരം കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കെ.ടി.മാനു മുസ്‌ലിയാര്‍ നഗറില്‍ കൊല്ലത്ത് വെച്ച് നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മദ്‌റസാ-മഹല്ലുകള്‍ കേന്ദ്രീകരിച്ച് പതിനായിരം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം 31-ന് കൊല്ലത്ത് തെക്കന്‍ മേഖലാ സമസ്ത കണ്‍വെന്‍ഷനും ആഗസ്റ്റ് 31ന് മുമ്പായി റെയ്ഞ്ച് ജില്ലാ സംഗമങ്ങളും സെപ്തംബറില്‍ മദ്‌റസാ സമ്മേളനങ്ങളും ഒക്ടോബറില്‍ ഗൃഹസമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കും.

മുഅല്ലിം ഓഡിറ്റോറിയം ഉദ്ഘാടനം 24ന്

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചേളാരിയില്‍ ദേശീയ പാതയോട് ചേര്‍ന്ന് അത്യാധുനിക സൗകര്യത്തോടെയും ശീതീകരിച്ചതുമായ ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് സംബന്ധിക്കാനുള്ള വിശാലതയോടെ അത്യാധുനിക സൗകര്യങ്ങളോടെ പണി പൂര്‍ത്തീകരിച്ച 'മുഅല്ലിം ഓഡിറ്റോറിയ'ത്തിന്റെ ഉദ്ഘാടനം 24-07-2019ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് ഉദ്ഘാടനം ചെയ്തു

കിഷൻഗഞ്ജ് (ബീഹാർ): ദാറുൽ ഹുദാ ഇസ് ലാമിക് സർവകലാശാലയുടെ പൂര്‍വവിദ്യാര്‍ഥി സംഘടന, ഹാദിയയുടെ സാമൂഹിക നവജാഗരണ സംരംഭമായ പ്രയാൺ ഫൗണ്ടേഷന്‍റെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമായ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ ബഹാഉദ്ധീൻ മുഹമ്മദ് നദ് വി മുഖ്യാതിഥിയായിരുന്നു.

ട്രന്റ് പ്രീ സ്കൂളിന് അന്തമാനിൽ തുടക്കം കുറിച്ചു

പോർട്ട് ബ്ലെയർ: അന്തമാൻ: എസ്. കെ. എസ്. എസ്. എഫ്. ട്രന്റ് പ്രീ സ്കൂളിന്റെ 68 മത് ബ്രാഞ്ച് അന്തമാൻ നിക്കോബാർ ദീപ് സമൂഹങ്ങളിലെ, സൗത്ത് അന്തമാനിലെ സ്റ്റുവർട്ട് ഗഞ്ചിൽ പ്രവർത്തമാരംഭിച്ചു. അന്തമാൻ സമസ്താലയത്തിൽ നടന്ന പരിപാടിയിൽ അന്തമാൻ ഡെപ്യൂട്ടി കമീഷണർ ഉദ്ധിത് പ്രകാശ് റായ് ഉൽഘാടനം ചെയ്തു.

അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പ്രകാശനം ചെയ്തു

ചേളാരി: അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, കെ. കെ. എസ് തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി,

SKSSF പ്രവാസി സംഗമത്തിൽ നോർക്കാ റൂട്ട്സിന്റെ പ്രത്യേക സെഷൻ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രവാസി വിംഗിന്റെ കുടുംബ സംഗമത്തിൽ നോർക്കാ റൂട്ട്സിന്റെ പ്രത്യേക സെഷൻ സംവിധാനിക്കുന്നു. ജൂലൈ പത്തിന് അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിലാണ് പരിപാടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനുമാണ് വേദിയൊരുക്കുന്നത്.

മഞ്ചേരിയില്‍ സമസ്ത സെന്റര്‍ സ്ഥാപിക്കുന്നു

മഞ്ചേരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മഞ്ചേരിയില്‍ സമസ്ത സെന്റര്‍ സ്ഥാപിക്കുന്നു. നഗരമധ്യത്തില്‍ പഴയ ബസ്റ്റാന്റിന് സമീപം വിലക്കുവാങ്ങിയ 22 സെന്റ് സ്ഥലത്താണ് ബഹുമുഖ പദ്ധതികളോടെയാണ്‌ സെന്റര്‍ സ്ഥാപിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തിക്കുവേണ്ടി കുറ്റിയടിക്കല്‍ കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ത്വലബ തജ്ലിയ ലീഡേഴ്സ് മീറ്റിന് നാളെ തുടക്കമാകും

കോഴിക്കോട്: എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്സ് മീറ്റ് നാളെ വയനാട് ബാവലി മഖാമിൽ തുടക്കമാകും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ലീഡേഴ്സ് മീറ്റ് സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

അറബി ഭാഷാ പഠന പരിപോഷണം ലക്ഷ്യമാക്കി പതിഞ്ച് കൃതികള്‍ പ്രകാശിതമായി

മലപ്പുറം : അറബി ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് സഹായകമാവുന്ന പതിനഞ്ച് അറബി രചനകള്‍ പ്രകാശിതമായി. പരമ്പരാഗത പാഠ്യ ഗ്രന്ഥങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതികള്‍ കോഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളേജസ് ആണ് പ്രസിദ്ധീകരിക്കുന്നത്. അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പള്ളി ദര്‍സ് പഠിതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കൃതികള്‍ സംവിധാനിച്ചിരിക്കുന്നത്.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന് കൊല്ലത്ത് ഒരുക്കങ്ങളായി

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് കൊല്ലത്ത് ഒരുക്കങ്ങളായി. അറുപത് ഇന കര്‍മപദ്ധതികളോടെ 2018 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വാര്‍ഷികാഘോഷമാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ബഹുജന സമ്മേളനത്തോടെ സമാപിക്കുന്നത്.

ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ അതിജയിക്കണം: ജിഫ്രി തങ്ങള്‍

ഭീംപൂര്‍ (പശ്ചിമ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ജാഗരണത്തിലൂടെയാണ് സമൂഹ ശാക്തീകരണം സാധ്യമാക്കേണ്ടതെന്നും ഒമ്പത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിവെച്ച വിദ്യാഭ്യാസ സാമൂഹിക സംരംഭങ്ങളാണ് കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടിത്തറയെന്നും തങ്ങള്‍ പറഞ്ഞു.

SKSSF ട്രൈസനേറിയം; ദേശീയ സംഗമങ്ങൾക്ക് തുടക്കമായി

കൽക്കത്ത: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് ഇന്ത്യ എന്ന ശീർഷകത്തിൽ രാജ്യത്തിന്റെ മുപ്പത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗമങ്ങൾക്ക് തുടക്കമായി. ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് ബംഗാളിലെ ദാറുൽ ഹുദാ കാമ്പസിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.

അന്തമാൻ - മലയാളീ കോൺഫറൻസ് ജൂലൈ 20ന് മഞ്ചേരിയിൽ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് മഞ്ചേരിയിൽ അന്തമാൻ - മലയാളി കോൺഫറൻസ് നടത്തും. മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന മലബാർ ഹിസ്റ്ററ്റി കോൺഗ്രസിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ അന്തമാനിലേയും കേരളത്തിലേയും പിൻമുറക്കാരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്.