ഏക സിവിൽ കോഡ് ഒരു മത വിശ്വാസികൾക്കും ഉൾകൊള്ളാൻ കഴിയാത്തത്, ഇന്ത്യയെ അരക്ഷിതാവസ്ഥയിലേക്ക് തള്ളും: എസ് ഐ സി

റിയാദ്: ഏക സിവിൽ കോഡ് മുസ്‌ലിംകളെ മാത്രമല്ല, മറ്റു മതസ്ഥരെയും ബാധിക്കുന്നതാണെന്നും ഇത് കൊണ്ട് വരാനുള്ള നീക്കം അപലപനീയം ആണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി. നാനാ ജാതി വിശ്വാസികൾ അവരുടെ വിശ്വാസം പാലിച്ച് ഐക്യത്തോടെ ജീവിക്കുന്ന രാജ്യത്ത് ഇത് അപ്രയോഗികം ആണെന്നും നിർബന്ധപൂർവ്വം ഏകസിവിൽ കോഡ് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിയിടാനുള്ള ശ്രമം നടത്തുകയാണെന്നും എസ് ഐ സി നാഷണൽ കമ്മിറ്റി ജനാധിപത്യ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.

വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവ മതനിയമത്തിൽ വരുന്നതാണ്. എന്നാൽ, ഏക സിവിൽ കോഡ് ഇതിനെതിരാണ്. വിവാഹം പോലുള്ള വിഷയങ്ങളിൽ മതപരമായ നിയമങ്ങളുണ്ട്. അത് പാലിക്കപ്പെട്ടില്ലെങ്കിൽ വിവാഹം മതപരമായി സാധൂകരിക്കപ്പെടില്ല. ഓരോ മതങ്ങൾക്കും അവരുടേതായ നിയമങ്ങളുണ്ട്. അതിനാൽ മറ്റു മതങ്ങൾക്കും ഏക സിവിൽ കോഡിനോട് യോജിക്കാനാവില്ലെന്നും ജനാധിപത്യ വിശ്വാസികൾ നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യയുടെ അഖണ്ഡത ഊട്ടി ഉറപ്പിക്കാൻ ഒരുമിക്കണമെന്നും കമ്മിറ്റി ആഹ്വാനം ചെയ്തു.

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കങ്ങൾക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നടത്തുന്ന നീക്കങ്ങൾ വിജയിപ്പിക്കാൻ ഏവരും കർമ്മ രംഗത്തിറങ്ങണം. സമസ്തയുടെ ആഹ്വാനം വിജയിപ്പിക്കാൻ വേണ്ട പദ്ധതികൾ കൈകൊള്ളാൻ, നാഷണൽ തലത്തിലും നടപടികൾ കൈകൊള്ളാൻ പ്രവിശ്യ, സെൻട്രൽ കമ്മിറ്റി കൾക്ക് നിർദേശം നൽകിയതായും നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഹൈദറൂസി ജിദ്ദ, ജനറൽ സിക്രട്ടറി അറക്കൽ അബ്ദുറഹ്മാൻ മൗലവി, ട്രഷറർ ഇബ്‌റാഹീം ഓമശേരി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
- abdulsalam

S.K.S.S.F. ഇബാദ് തസ്കിയത്ത് കോണ്‍ഫറന്‍സ് ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴയില്‍

എസ്. കെ. എസ്. എസ് എഫ്‌ മുപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദഅവ വിഭാഗമായ ഇബാദ് സത്യം സ്വത്വം സമർപ്പണം എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന കേരള തസ്കിയത്ത് കോണ്‍ഫറന്‍സ് ഈ വരുന്ന ആഗസ്ത് 5,6 തിയതികളിൽ ആലപ്പുഴ വലിയ കുളത്ത്‌ വെച്ച് നടക്കും. കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിപുലമായ പരിപാടിയാണ് തസ്കിയത്ത് കോണ്‍ഫറന്‍സ്. "ആത്മ സംസ്കരണം സംബന്ധിച്ച വ്യത്യസ്ത വിഷയങ്ങളില്‍ പ്രഗത്ഭരുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഇശഖ് തൗബ മജ്ലിസുകൾ, മറ്റ് വിവിധ സെഷനുകൾ എന്നിവയടങ്ങുന്നതായിരിക്കും തസ്കിയത്ത് കോണ്‍ഫറന്‍സ്. സമസ്ത പ്രസിഡന്റ് ജിഫ് രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, കേന്ദ്ര മുശാവറ അംഗം അബ്ദുൽ സലാം ബാഖവി, അബ്ദുൽ ഹമീദ്‌ ഫൈസി ഓണമ്പിള്ളി, മുഹമ്മദ് ഫൈസി റഷീദ്‌ ഫൈസി വെള്ളായിക്കോട്‌, സയ്യിദ്‌ ഫഖ്‌റുദ്ദീൻ തങ്ങൾ, സയ്യിദ്‌ ഹാഷിർ അലി ഷിഹാബ്‌ തങ്ങൾ, സാലിം ഫൈസി കൊളത്തൂർ, നഷാദ്‌ ബാഖവി, മഅ്മൂൻ ഹുദവി തുടങ്ങിയ പ്രഗത്ഭരായ ആളുകൾ വിഷയാവതരണങ്ങൾക്ക് നേതൃത്വം നല്‍കും. ആധുനിക സമൂഹത്തിൽ ഉയർന്ന് വന്നുകൊണ്ടിരിക്കുന്ന ലക്ഷ്യബോധമില്ലായ്‌മക്കും ജീർണതയ്ക്കും മറ്റു സാമൂഹിക പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ് തസ്കിയത്ത് കോണ്‍ഫറന്‍സിന്റെ ലക്ഷ്യം.
- SKSSF STATE COMMITTEE

ഏകസിവില്‍കോഡ്: ജൂലായ് 8-ന് സമസ്ത കണ്‍വെന്‍ഷന്‍ കോഴിക്കോട്

ചേളാരി: ഏകസിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ജൂലായ് 8-ന് ശനിയാഴ്ച കോഴിക്കോട് സമസ്ത കണ്‍വെന്‍ഷന്‍ ചേരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും. ഏകസിവില്‍കോഡ് നീക്കത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കും.
- Samasthalayam Chelari

ട്രെന്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു ( സി ഡി പി) കീഴിൽ നടക്കുന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷ പരിശീലനത്തിന് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ബെഞ്ച് ആസ്പിരന്റിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. യോഗം സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ: ത്വയ്യിബ് ഹുദവി, അഡ്വ: ഷഹീർ, ഷാഫി ആട്ടീരി, ഡോ: എം അബ്ദുൽ ഖയ്യും, അഷ്റഫ് മലയിൽ സലാം മലയമ്മ, മുഹമ്മദ് റാഫി കെ തുടങ്ങിയവർ പ്രസംഗിച്ചു.

ജൂലൈ 1 മുതൽ 30 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷയുടെ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനുള്ള സ്കോളർഷിപ്പ് ലഭിക്കും. ദമാം സമസ്ത ഇസ്ലാമിക് കൗൺസിലാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്ക് നമ്പറിൽ 9061808111 അന്വേഷിക്കുക.
- SKSSF STATE COMMITTEE

ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ചെയർമാൻ കൺവീനർമാർക്കായി ഏകദിന ട്രെയിനിങ് ക്യാമ്പ് കോഴിക്കോട് വച്ച് നടന്നു. സമസ്ത കേരള എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ മുണ്ടുപാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ട്രെന്റ് പ്രീസ്കൂൾ ചെയർമാൻ ഡോ അബ്ദുൽ മജീദ് കൊടക്കാട്, ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും, മുഹമ്മദ് റാഫി വയനാട് നേതൃത്വം നൽകി. ഷാഫി മാസ്റ്റർ ആട്ടീരി, ഫാറൂഖ് ഫൈസി മണിമൂളി, അഷ്റഫ് മലയിൽ, ഡോ അബ്ദുല്ല വേങ്ങര, ജുനൈദ് പാറപ്പള്ളി, അതാഹുല്ല റഹ്മാൻ ഫൈസി, മുഹമ്മദ് കുട്ടി കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
- SKSSF STATE COMMITTEE

സസ്നേഹം സത്യധാര; സമര്‍പ്പണ കാമ്പയിന്‍ ആരംഭിച്ചു

മലപ്പുറം : SKSSF ന്റെ മുഖ പത്രമായ സത്യധാര ദ്വൈവാരികയുടെ സസ്നേഹം സത്യധാര സമര്‍പ്പണ കാമ്പയിന്‍ പാണക്കാട് മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനാദിനമായ ജൂണ്‍ 19ന് എല്ലാ യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ യൂണിറ്റിലെ മദ്രസകളിലും ദർസ് അറബിക് കോളേജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സത്യധാര സമര്‍പ്പിക്കും.
താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. എസ്‌. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യ പ്രഭാപ്രഭാഷണം നടത്തി. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഉമറുല്‍ ഫാറൂക്ക് ഫൈസി മണിമൂളി, ജലീല്‍ പട്ടര്‍കളം സംബന്ധിച്ചു. അനസ് ഹൈതമി കോയ്യോട് സ്വാഗതവും മുഹമ്മദ് കുട്ടി കുന്നുംപുറം നന്ദിയും പറഞ്ഞു.

SKSSF മുപ്പത്തി അഞ്ചാം വാര്‍ഷികം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

മലപ്പുറം: സത്യം, സ്വത്വം, സമര്‍പ്പണം' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ പോസ്റ്റര്‍ പ്രകാശനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പാണക്കാട് നടന്ന ചടങ്ങില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഒ. പി. എം അഷ്‌റഫ് കുറ്റിക്കടവ്, ശമീര്‍ ഫൈസി ഒടമല, സയ്യിദ് അബ്ദുല്‍ റശീദ് അലി ശിഹാബ് തങ്ങള്‍, അസ്‌ലം ഫൈസി ബാംഗ്ലൂര്‍, ആര്‍. വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ശഹീര്‍ അന്‍വരി പുറങ്ങ്, യൂനുസ് ഫൈസി വെട്ടുപാറ, നൗഷാദ് ചെട്ടിപ്പടി, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവമ്പുറം, സുബൈർ ഫൈസി, എന്നിവര്‍ സംബന്ധിച്ചു.

ജുമുഅ സമയത്തുള്ള പരീക്ഷ; SKSSF സംസ്ഥാന കമ്മിറ്റി പി.എസ്.സി ചെയര്‍മാന് കത്തയച്ചു

കോഴിക്കോട്: പി.എസ്.സിയിലും ഇസ്ലാമോഫോബിയ വളരുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നതായി എസ്.കെ.എസ്.എസ്.എഫ്. ജുമുഅ സമയങ്ങളില്‍ പരീക്ഷ നിശ്ചയിക്കുന്നത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കൂടുതല്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന അറബിക് വെള്ളിയാഴ്ച ജുമുഅ സമയത്ത് നിശ്ചയിച്ചത് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
- SKSSF STATE COMMITTEE

ക്യാമ്പസ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു

വയനാട്: എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ് വിംഗ് ദ്വിദിന സ്റ്റേറ്റ് എക്സിക്യൂട്ടീവ് ക്യാമ്പ് 'ഹിറ' സമാപിച്ചു. കാലികമായി സമൂഹത്തോട് സംവദിക്കാനും ഇടപെടാനും പ്രാപ്തരായ പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന ഡ്രീം ടീം പ്രൊജക്റ്റ് അവതരണവും, കര്‍മപദ്ധതികളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ഫാറൂഖ് കോളേജ്, എം. ഇ. എ എഞ്ചിനീയറിംഗ് കോളേജ്, എന്‍. ഐ. ടി കോഴിക്കോട്, സി. ഇ. ടി തിരുവനന്തപുരം എന്നീ 4 മോഡല്‍ ക്യാമ്പസ് യൂണിറ്റുകളുടെ പ്രഖ്യാപനവും നടന്ന ക്യാമ്പില്‍ ജില്ലാ ക്യാമ്പസ് കോളുകള്‍ വിപുലമായി സംഘടിപ്പിക്കാനും തീരുമാനിച്ചു.

വൈത്തിരി വാര്‍ഡ്-80 റിസോട്ടില്‍ നടന്ന എക്സിക്യൂട്ടീവ് ക്യാമ്പ് എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന ജന. സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, സെക്രട്ടേറിയറ്റ് ഇന്‍ചാര്‍ജ് അലി മാസ്റ്റര്‍, ട്രന്റ് മഫാസ് ഡയറക്ടര്‍ റാഫി മാസ്റ്റര്‍, ഇബാദ് സംസ്ഥാന സമിതി ജന. കണ്‍വീനര്‍ റഫീഖ് ചെന്നൈ, എസ്. കെ. എസ്. എസ്. എഫ് വൈത്തിരി മേഖല പ്രസിഡന്റ് നൗഷാദ് എന്നിവര്‍ വിവിധ സെഷനുകളില്‍ സംവദിച്ചു. ക്യാമ്പസ് വിംഗ് അലുംനി ചെയര്‍മാന്‍ ഡോ. അബ്ദുല്‍ ഖയ്യൂം, ക്യാമ്പസ് വിംഗ് സംസ്ഥാന സമിതി കോര്‍ഡിനേറ്റര്‍ മുഹമ്മദ് യാസീന്‍ വാളക്കുളം, ചെയര്‍മാന്‍ ഡോ. മുഹമ്മദ് ശാക്കിര്‍ കൊടുവള്ളി, വൈസ് ചെയര്‍മാന്‍ ബാസിത് മുസ്ലിയാരങ്ങാടി, ജനറല്‍ കണ്‍വീനര്‍ സമീര്‍ കണിയാപുരം, വര്‍ക്കിംഗ് കണ്‍വീനര്‍ അബ്ദുല്‍ ഹസീബ്, ജോയിന്റ് കണ്‍വീനര്‍മാരായ ഹസന്‍ ബസ്വരി, ഉമൈര്‍ പള്ളത്ത്, മുഹമ്മദ് അറഫാത്ത്, എസ്. ഐ. ടി. കോര്‍ഡിനേറ്റര്‍ ശഹീര്‍ കോണോട്ട്, മീഡിയ കോര്‍ഡിനേറ്റര്‍ അംജദ്, മുനീര്‍ മോങ്ങം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
- SKSSF STATE COMMITTEE