ചേളാരി: ഒക്‌ടോബര്‍ 30-ന് ഞായറാഴ്ച സമസ്ത പ്രാര്‍ത്ഥന ദിനമായാചരിക്കും. എല്ലാവര്‍ഷവും റബീഉല്‍ ആഖിര്‍ മാസത്തെ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനമായാചരിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന മനുസരിച്ച് ഈ വര്‍ഷത്തെ പ്രാര്‍ത്ഥന ദിനം ഒക്‌ടോബര്‍ 30-ന് ഞായറാഴ്ചയാണ് നടക്കുക.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പതിനായിരത്തില്‍പരം അംഗീകൃത മദ്‌റസകളും, പള്ളികള്‍, അറബിക് കോളേജുകള്‍, അഗതി അനാഥ മന്ദിരങ്ങള്‍, ദര്‍സുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തുന്ന പ്രാര്‍ത്ഥനയില്‍ ഉസ്താദുമാര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും മണ്‍മറഞ്ഞുപോയ നേതാക്കളെയും ഓരോ മഹല്ലിലും സ്ഥാപനങ്ങള്‍ പടുത്തയര്‍ത്തിയും അതിനുവേണ്ടി പ്രവര്‍ത്തിച്ചവരെ അനുസ്മരിച്ചും പ്രത്യേക പ്രാര്‍ത്ഥന നടത്താനും മറ്റുമാണ് വര്‍ഷംതോറും റബീഉല്‍ആഖിര്‍ ആദ്യ ഞായറാഴ്ച പ്രാര്‍ത്ഥന ദിനാമായാചരിക്കാന്‍ തീരുമാനിച്ചത്.
പ്രാര്‍ത്ഥന ദിനം വിജയിപ്പിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ കൊയ്യോട് പി.പി ഉമ്മര്‍ മുസ്‌ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത്, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ട്രഷറര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari
കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10521 ആയി.
ഗ്ലോബല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ-മജീര്‍പ്പള്ള-വൊര്‍ക്കാടി, ശംസുല്‍ ഉലമാ മദ്റസ-ബട്ടിപ്പദവ്-മീഞ്ച (കാസര്‍ഗോഡ്), ഇസ്സത്തുല്‍ ഇസ്ലാം മദ്റസ - കടമ്പൂര്‍-തളിപ്പറമ്പ്, ഹിദായത്തുല്‍ ഇസ്ലാം ട്രെന്റ് അസ്മി മദ്റസ- മൗവ്വഞ്ചേരി (കണ്ണൂര്‍), ബൈത്തുല്‍ഹുദാ അസ്മി സ്കൂള്‍ മദ്റസ- അത്താണിക്കല്‍-വൈലത്തൂര്‍ (മലപ്പുറം), ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയ്യ ബ്രാഞ്ച് മദ്റസ - മേക്കരം കുന്ന്-ആലുവ, സൈത്തൂന്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ -നോര്‍ത്ത് കുഞ്ഞാട്ടുകര-എടത്തല (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനായി വാണിയമ്പലം കുഞ്ഞുമോന്‍ ഹാജിയെയും ജനറല്‍ കണ്‍വീനറായി ഇസ്മായില്‍കുഞ്ഞ് ഹാജി മാന്നാറിനെയും തെരഞ്ഞെടുത്തു.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
ചേളാരി: മദ്‌റസാ പഠനം കാലികമായ മാറ്റങ്ങള്‍ക്കും ഗുണാത്മകമായ പരിഷ്‌കരണങ്ങള്‍ക്കും വിധേയമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നടപ്പാക്കിയ തദ്‌രീബ് പദ്ധതിയുടെ മൂന്നാം ഘട്ടം റെയ്ഞ്ച് പാഠശാലകളിലൂടെ അധ്യാപക വിദ്യാര്‍ത്ഥികളിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നതിനായി 151 മുദര്‍രിബുമാരെ പ്രത്യേക കോച്ചിങ് ക്ലാസ് നല്‍കി സജ്ജരാക്കി.
ചേളാരി പാണമ്പ്ര ഇസ്സത്തുല്‍ ഇസ്‌ലാം മദ്‌റസാ ഹാളില്‍ നടത്തിയ ശില്‍പശാലയില്‍ ചെയര്‍മാന്‍ കെ. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷം വഹിച്ചു. എസ്.കെ.ജെ.സി.സി. മാനേജര്‍ എം.എ. അബൂബക്ര്‍ മൗലവി ചേളാരി ഉദ്ഘാടനം ചെയ്തു. കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, റഹീം ചുഴലി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പി.ഹസൈനാര്‍ ഫൈസി, അബ്ദുല്ല ഫൈസി സംസാരിച്ചു. കണ്‍വീനര്‍ കെ.ടി.ഹുസൈന്‍ കുട്ടി മൗലവി സ്വാഗതവും ലീഡര്‍ ഇസ്മാഈല്‍ ഫൈസി വണ്ണപുരം നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2019 മുതല്‍ നടപ്പാക്കി വരുന്ന തഹ്‌സീനുല്‍ ഖിറാഅ: പദ്ധതിയുടെ രണ്ടാം ഘട്ട പരിശീലനം ഇന്ന് മുതല്‍ 8 കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. സംസ്ഥാന തല ഉദ്ഘാടനം കൊണ്ടോട്ടി ഖാസിയാരകം മഅ്ദനുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി മദ്‌റസ ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തഹ്‌സീനുല്‍ ഖിറാഅ: കണ്‍വീനര്‍ കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം അദ്ധ്യക്ഷനാകും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും. മുഫത്തിശുമാരായ എം.പി അലവി ഫൈസി, ഇ.കെ മുഹമ്മദ് മുസ്‌ലിയാര്‍, എസ്.കെ.ജെ.എം.സി.സി മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് സയ്യിദ് ബി.എസ്.കെ തങ്ങള്‍, സെക്രട്ടറി കെ.ടി ഹുസൈന്‍ കുട്ടി മൗലവി പ്രസംഗിക്കും. മുജവ്വിദ് കെ. മുഹമ്മദ് ഫൈസി ക്ലാസിന് നേതൃത്വം നല്‍കും.
കൊണ്ടോട്ടിക്കു പുറമെ കോട്ടൂര്‍, കിഴിശ്ശേരി, ചോക്കാട്, കാവനൂര്‍, തളങ്കര, പുളിക്കല്‍, കൊടക്കാട് എന്നീ റെയ്ഞ്ച് കേന്ദ്രങ്ങളില്‍ വെച്ചും ഇന്ന് മുതല്‍ പരിശീലനം നടക്കും. ആദ്യദിനം മദ്‌റസ മാനേജിംഗ് കമ്മിറ്റി, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നിവയുടെ ഭാരവാഹികള്‍ക്കും തുടര്‍ന്നുള്ള 5 ദിവസങ്ങളില്‍ മുഅല്ലിംകള്‍ക്കുമാണ് പരിശീലനം. പ്രഥമ ബാച്ചിനുള്ള പരിശീലനം 26-ന് സമാപിക്കും. മെയ് 28 മുതല്‍ തുടര്‍ന്നുള്ള ബാച്ചിന്റെ പരിശീലനം തുടങ്ങും.
- Samasthalayam Chelari
കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി എട്ട് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10459 ആയി.
ഹയാത്തുല്‍ ഇസ്ലാം മദ്റസ ഹാമിദാബാദ്, ഹയാത്തുല്‍ ഇസ്ലാം മദ്റസ അനിലകട്ടെ, നുസ്റത്തുല്‍ ഇസ്ലാം മദ്റസ രാജത്ത്റ ഗുരി (ദക്ഷിണകന്നട), സിറാജുല്‍ഹുദാ മദ്റസ കാട്ടിപ്പള്ളം, ഇര്‍ശാദുല്‍ ഇസ്ലാം അഴീക്കല്‍ ബ്രാഞ്ച് എടച്ചാക്കൈ-അഴീക്കല്‍, ഇര്‍ശാദുല്‍ ഇസ്ലാം കൊക്കാകടവ് ബ്രാഞ്ച് കൊക്കാകടവ് (കാസര്‍ഗോഡ്), മോഡേണ്‍ സെക്കണ്ടറി സ്കൂള്‍ കാഞ്ഞിരങ്ങാട് (കണ്ണൂര്‍), ജെംസ് പബ്ലിക് സ്കൂള്‍ കൂരിയാട് (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് പ്രസംഗിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
കോട്ടയം: കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ കൊക്കയാറില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെടവര്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ ശിലാസ്ഥാപനം ജനുവരി 21-ന് വൈകുന്നേരം 3 മണിക്ക് നടക്കും. ശിലാസ്ഥാപന കര്‍മ്മത്തോടനുബന്ധിച്ച് കൂട്ടിക്കല്‍ നാരകംപുഴ മദ്റസ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ മെമ്പര്‍മാരായ ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, വിദ്യാഭ്യാസ ബോര്‍ഡ് എക്സിക്യൂട്ടീവ് മെമ്പര്‍മാരായ ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, സമസ്ത ഓര്‍ഗനൈസര്‍ ഒ.എം ശരീഫ് ദാരിമി, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അബു ശമ്മാസ് മുഹമ്മദലി മൗലവി, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, സിറാജുദ്ദീന്‍ അല്‍ ഖാസിമി, പി.കെ സുബൈര്‍ മൗലവി, അയ്യൂബ് ഖാന്‍, ഇല്ല്യാസ് മൗലവി, ഒ.കെ അബ്ദുസ്സലാം, അസീസ് ബഡായില്‍, സക്കീര്‍ ഹുസയിന്‍ ചിറക്കല്‍, അബ്ദുല്‍കലാം, ആരിഫ് പരീദ് ഖാന്‍, കെ.എ ശരീഫ് കുട്ടി ഹാജി തുടങ്ങിയര്‍ സംബന്ധിക്കും.
- Samasthalayam Chelari
ചേളാരി: കോവിഡ് വ്യാപനം ശക്തമായത് മൂലം സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാവുന്നത് വരെ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്റസകളില്‍ 2022 ജനുവരി 21 മുതല്‍ പൊതുപരീക്ഷ ക്ലാസുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന ക്ലാസുകള്‍ ഓഫ് ലൈനായും മറ്റു ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയും പ്രവര്‍ത്തിക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തിയുമായിരിക്കും മദ്റസകള്‍ പ്രവര്‍ത്തിക്കുക.
- Samasthalayam Chelari
വെളിമുക്ക്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റായി പി.കെ മൂസക്കുട്ടി ഹസ്രത്തിനെയും, ജനറല്‍ സെക്രട്ടറിയായി എം.ടി അബ്ദുല്ല മുസ്ലിയാരെയും, ട്രഷററായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും തെരഞ്ഞെടുത്തു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ (വൈസ് പ്രസിഡണ്ട്), ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട് (സെക്രട്ടറി) എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പര്‍മാരായി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം.കെ മൊയ്തീന്‍ കുട്ടി ഫൈസി വാക്കോട്, എം.സി മായിന്‍ഹാജി, വി മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവരെയും തെരഞ്ഞുടത്തു.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ. ഹൈദര്‍ ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എ.സി മായിന്‍ ഹാജി, എം.പി.എം ഹസന്‍ ശരീഫ് കുരിക്കള്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാന്‍ മുസ്ലിയാര്‍, ഡോ. യു.വി.കെ മുഹമ്മദ്, ടി.എസ് മൂസ ഹാജി, എം.ടി ഹംസ മാസ്റ്റര്‍, പി.മാമുക്കോയ ഹാജി, സി.എച്ച് മഹ്മൂദ് സഅദി, പി.എസ് അബ്ദുല്‍ജബ്ബാര്‍, യു.മുഹമ്മദ് ഷാഫി ഹാജി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, കാടാമ്പുഴ മൂസ ഹാജി, എസ്.കെ ഹംസ ഹാജി, സി.കെ. കെ.മാണിയൂര്‍, അബ്ദുറഹിമാന്‍ കല്ലായി, സാദാ ലിയാഖത്തലി ഹാജി, കെ.ടി കുഞ്ഞാന്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, കെ.അബ്ദുല്‍ഖാദിര്‍ ഫൈസി, എസ്.വി മുഹമ്മദലി മാസ്റ്റര്‍, സി.കെ അബ്ദുറഹിമാന്‍ ഫൈസി, അബ്ദുല്‍റശീദ് ഹാജി പുത്തൂര്‍, വൈ.എം ഉമ്മര്‍ ഫൈസി, ഇ.അലവി ഫൈസി കൊളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, ഇ.കെ അബ്ദുല്‍സലാം ഹാജി, സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, കെ.കെ ഇബ്റാഹീം മുസ്ലിയാര്‍, കെ.പി മുഹമ്മദ് ശരീഫ് ഫൈസി, മുഹമ്മദ് റഫീഖ് ഹാജി കൊടാജെ, സയ്യിദ് മുഹ്സിന്‍ കോയ തങ്ങള്‍, ഹസ്സന്‍ ആലംകോട് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 10451 ആയി.
ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കട്ടക്കുളം (കണ്ണൂര്‍), മദ്‌റസത്തുല്‍ ബയാന്‍ നെടുംപറമ്പ് (മലപ്പുറം), അല്‍മദ്‌റസത്തു ഉമറുബ്‌നുല്‍ ഖത്താബ് പോക്കുപ്പടി (പാലക്കാട്), അല്‍ഹുദാ മദ്‌റസ പനമുക്ക് (തൃശ്ശൂര്‍), മീലാദെ ശരീഫ് മദ്‌റസ കായംകുളം (ആലപ്പുഴ) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് വാര്‍ഷിക ജനറല്‍ബോഡി യോഗം 2022 ജനുവരി 15ന് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തില്‍ ചേരാന്‍ തീരുമാനിച്ചു. കോട്ടയം ജില്ലയിലെ കുട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍ മൂലം വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് സമസ്ത നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉടനെ ആരംഭിക്കാന്‍ തീരുമാനിച്ചു.
പ്രസിഡണ്ട് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, പി.പി. ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി. ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, എ.വി. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, എം. മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.സി. മായിന്‍ ഹാജി, എം.പി.എം. ഷരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
ചേളാരി: ഉരുള്‍പൊട്ടലും കടല്‍ ക്ഷോഭവും മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അനുവദിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പൊട്ടലും മൂലം നിരവധിപേരുടെ ജീവനെടുക്കുകയും കനത്ത നാഷനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്ത കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ പ്രദേശത്തും, ഏതാനും ആഴ്ചകള്‍ക്കുമുമ്പ് കടല്‍ക്ഷോഭം മൂലം നിരവധി പേര്‍ക്ക് ജീവനോപാധികള്‍ നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്ത ലക്ഷദ്വീപ് നിവാസികള്‍ക്കുമാണ് സമസ്ത കൈത്താങ്ങ് ഫണ്ടില്‍ നിന്നും സഹായം അനുവദിക്കാന്‍ തീരുമാനിച്ചത്. കോട്ടയം കൂട്ടിക്കലില്‍ 2 വീടുകള്‍ സമസ്ത നിര്‍മ്മിച്ചു നല്‍കും. ലക്ഷദ്വീപില്‍ ദുരിതത്തിനിരയായവര്‍ക്ക് ധനസഹായം വിതരണം ചെയ്യും.
സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് ഡല്‍ഹിയില്‍ സമസ്ത മഹല്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു.തമിഴ്നാട്ടിലെ പറങ്കിപേട്ട് നിര്‍മ്മാണം പൂര്‍ത്തിയായ ജാമിഅ: കാലിമ: ത്വയ്യിബ: വിദ്യാഭ്യാസ കോംപ്ലക്സിന്റെ ഉദ്ഘാടനം ഫെബ്രുവരിയില്‍ നടത്താന്‍ തീരുമാനിച്ചു.
പുതുതായി മൂന്ന് മദ്റസകള്‍ക്കുകൂടി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10446 ആയി. മബാദിഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ കൈപ്പക്കയില്‍, മുണ്ടേരി, കണ്ണൂര്‍, ഇഹ്യാഉല്‍ ഉലൂം ബ്രാഞ്ച് മദ്റസ മേലെ പറമ്പ്, ആലത്തിയൂര്‍ മലപ്പുറം, ബദ്റുല്‍ഹുദാ മദ്റസ കാളിയാര്‍ ഇടുക്കി എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ.ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, എം.പി.എം ശരീഫ് കുരിക്കള്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം.അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടുമായിരുന്ന പി.കെ.പി അബ്ദുസ്സലാം മുസ്ലിയാരുടെ പേരിലുള്ള അനുസ്മരണ യോഗവും പ്രാര്‍ത്ഥന സംഗമവും ഒക്ടോബര്‍ 18-ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലാണ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനാവും. വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പോഷക സംഘടന നേതാക്കള്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.
- Samasthalayam Chelari
ചേളാരി: 2021 നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാര്‍ഗ്ഗ രേഖയില്‍ 'സ്കൂളുകളുടെ സൗകര്യാര്‍ത്ഥം രാവിലെ 9 മുതല്‍ 10 വരെയുള്ള സമയത്തിനിടക്ക് ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്താവുന്നതാണെന്ന നിര്‍ദ്ദേശം' കുട്ടികളുടെ മദ്റസ പഠനത്തെ സാരമായി ബാധിക്കുമെന്നതിനാല്‍ രാവിലെ 9 മണിക്കാക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചും കൃത്യമായ പെരുമാറ്റ ചട്ടം അനുസരിച്ചും 2021 നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ മദ്റസകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ബോര്‍ഡിന് കീഴില്‍ 10,316 മദ്റസകളിലായി 12 ലക്ഷത്തോളം കുട്ടികള്‍ മദ്റസ പഠനം നടത്തുന്നുണ്ട്. സ്കൂള്‍ പഠനം നേരത്തെയാക്കിയാല്‍ കുട്ടികളുടെ മദ്റസ പഠനത്തെയും സ്കൂള്‍ പഠനത്തെയും സാരമായി ബാധിക്കും.
സ്കൂള്‍ പഠനം രാവിലെ 9 മണി മുതല്‍ 10 മണി വരെ സമയത്തിനിടക്ക് ക്രമീകരിക്കാനുള്ള നിര്‍ദ്ദേശം ഒഴിവാക്കി നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടിക്കും നേതാക്കള്‍ നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
- Samasthalayam Chelari
കാരത്തൂർ : കാരത്തൂർ മർക്കസുത്തർബിയ്യത്തി സ്സുന്നിയ്യ സ്ഥാപനങ്ങളും അനുബന്ധ സ്ഥലങ്ങളും മര്‍ക്കസിന്റെ സ്ഥാപകനും തര്‍ബിയ്യത്തുല്‍ ഇസ്ലാം സംഘത്തിന്റെ മുഖ്യരക്ഷാധികാരിയുമായ ശൈഖ് മുഹമ്മദ് മുഹ്‌യുദ്ധീൻ ഷാ സമസ്തക്ക് കൈമാറി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രേഖകള്‍ ഏറ്റുവാങ്ങി. 1988ൽ സ്ഥാപിച്ച കാരത്തൂര്‍ മർക്കസിനു കീഴിൽ ഇപ്പോള്‍ പ്രീപ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള സ്കൂളുകളും, ജുമുഅത്ത് പള്ളി, അറബിക് കോളേജ്, ഖുതുബ്ഖാന, ബോര്‍ഡിംഗ് മദ്റസ, ഹിഫ്ള് കോളേജ്, ഐ.ടി.ഐ എന്നീ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്.
തിരൂർ - തിരുന്നാവായ റൂട്ടിൽ കാരത്തൂർ ടൗണിൽ നിന്നും 700 മീറ്റർ ദൂരെയുള്ള ഈ സ്ഥാപനം പുരോഗതിയുടെ പാതയിലാണ്. സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന സ്കൂളുകളും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരമുള്ള ഐ.ടി.ഐയും മറ്റു സ്ഥാപനങ്ങളും ഉന്നത നിലവാരം പുലര്‍ത്തുന്നവയാണ്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഭാരവാഹികളും മര്‍ക്കസ് കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത കൈമാറ്റ ചടങ്ങ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അദ്ധ്യക്ഷനായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി അംഗങ്ങളായ കെ.ടി ഹംസ മുസ്ലിയാര്‍, കെ ഉമ്മര്‍ ഫൈസി മുക്കം, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എസ്.കെ.എം.എം.എ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, മര്‍ക്കസുത്തര്‍ബിയ്യത്തുസ്സുന്നിയ്യ പ്രതിനിധികളായ കെ.വി സക്കീര്‍, അഡ്വ. സലീല്‍, വി.പി അബുഹാജി, വി ഉമ്മര്‍ കോയ ഹാജി, ടി അബൂബക്കര്‍ ഹാജി, അഡ്വ. നവാസ്, കെ ആലി ഹാജി, എ.പി കുഞ്ഞിമോന്‍ ഹാജി, നാസര്‍ ഹാജി, ബാവ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഫൈസി കൊല്ലം സ്വാഗതവും വിദ്യാഭ്യാസ ബോർഡ് മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദിയും പറഞ്ഞു.
- Samasthalayam Chelari
ചേളാരി : ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി മദ്റസകള്‍ നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചു. കോവിഡ് - 19 പശ്ചാത്തതലത്തില്‍ നിയന്ത്രണങ്ങള്‍ കാരണം 2020 മാര്‍ച്ച് 10 മുതല്‍ അടഞ്ഞുകിടന്ന മദ്റസകളാണ് നവംബര്‍ ഒന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നിനു തുറന്നു പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിനകത്തും പുറത്തുമായി 10316 മദ്റസകളാണ് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഒന്നര വര്‍ഷമായി ഓണ്‍ലൈന്‍ ക്ലാസിലുടെ പഠനം നടത്തി വന്ന പന്ത്രണ്ട് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് നവബംര്‍ ഒന്നു മുതല്‍ ഓഫ് ലൈന്‍ പഠനത്തിനൊരുങ്ങുന്നത്. മദ്റസകള്‍ തുറക്കുന്നതിന് മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്താന്‍ മദ്റസ മാനേജിംഗ് കമ്മിറ്റികളോട് യോഗം നിര്‍ദ്ദേശിച്ചു.
മദ്റസകളില്‍ ആവശ്യമായ മെയിന്റനന്‍സ് നടത്തണം. ക്ലാസ് റൂമുകളും പരിസരവും ശുചീകരിക്കണം. ക്ലാസെടുക്കാന്‍ മതിയായ മുഅല്ലിംകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിക്കണം. മുഅല്ലിംകളും വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും മാസ്ക് ധരിക്കണം. കോവിഡ് ബാധിതരോ രോഗലക്ഷണമുള്ളവരോ ക്ലാസുകളില്‍ ഹാജരാവുന്നത് ഒഴിവാക്കണം. അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലിരുന്ന ഓണ്‍ലൈന്‍ പഠനം തുടരാം. മദ്റസ ഭാരവാഹികള്‍ ഗൃഹ സന്ദര്‍ശനം നടത്തി ആവശ്യമായ ബോധവല്‍ക്കരണം നടത്താനും യോഗം നിര്‍ദ്ദേശിച്ചു. മദ്റസകള്‍ തുറക്കുന്നതിന്റെ മുന്നോടിയായി ആവശ്യമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഒക്ടോബര്‍ 10നകം ജില്ലാ തലങ്ങളിലും 25നകം റെയ്ഞ്ച് തലങ്ങളിലും മദ്റസ മാനേജ്മെന്റ് അസോസിയേഷന്റെയും ജംഇയ്യത്തുല്‍ മുഅല്ലിമീന്റേയും സംയുക്ത യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് പി. കെ. പി അബ്ദുസ്സലാം മുസ്‌ലിയാരുടെ രോഗ ശമനത്തിന് വേണ്ടിയും വി. കെ. അബ്ദുൽ ഖാദർ മൗലവിയുടെ മഗ്ഫിറത്തിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥന നടത്തി
'ജിഹാദ്: വിമര്‍ശനവും യാഥാര്‍ത്ഥ്യവും' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി സമസ്ത ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തുന്ന 'ബോധന യത്നം' വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ അധ്യക്ഷനായി. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി എം.ടി അബ്ദുള്ള മുസ്ലിയാർ സ്വാഗതം പറഞ്ഞു. കെ.ടി ഹംസ മുസ്ലിയാർ, കെ. ഉമ്മർ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാൻ മുസ്ലിയാർ, എം.സി മായിൻ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റർ കോട്ടപ്പുറം, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ. മൊയ്‌തീൻ ഫൈസി പുത്തനഴി, വാക്കോട് മൊയ്‌തീൻ കുട്ടി ഫൈസി, ഇസ്മായിൽ കുഞ്ഞു ഹാജി മാന്നാർ, എസ് സഈദ് മുസ്ലിയാർ വിഴിഞ്ഞം, കൊടക് അബ്ദുറഹിമാൻ മുസ്ലിയാർ പ്രസംഗിച്ചു. മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ നന്ദി പറഞ്ഞു.
- Samasthalayam Chelari
കടപ്പ/ഹാവേരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടപ്പാക്കിവരുന്ന തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് കേരളേതര സംസ്ഥാനങ്ങളില്‍ ആരംഭിച്ചു. ഖുര്‍ആന്‍ പഠനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മുഅല്ലിംകള്‍ക്ക് പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന തഹ്സീനുല്‍ ഖിറാഅഃ പരിശീലനം വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്നത്. കേരളത്തില്‍ അരലക്ഷത്തോളം വരുന്ന മുഅല്ലിംകള്‍ ഇതിനകം പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ട്. കോഴ്സിന്റെ ഭാഗമായി പ്രത്യേകം പരീക്ഷയും സര്‍ട്ടിഫിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, ആസാം, വെസ്റ്റ് ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹാദിയ മദ്റസകളിലെ മുഅല്ലിംകള്‍ക്കാണ് സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലായി തഹ്സീനുല്‍ ഖിറാഅഃ കോഴ്സ് നടത്തുന്നത്. ഒന്നാം ഘട്ടമായി കര്‍ണ്ണാടക, അന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ വിവിധ സെന്ററുകളില്‍ കഴിഞ്ഞ ദിവസം പരീശീലനം ആരംഭിച്ചു.
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മുജവ്വിദുമാരായ ഇസ്മായില്‍ ഹുദവി ഏഴൂര്‍, ടി. അബ്ദുല്‍കരീം മുസ്ലിയാര്‍ ആമനങ്ങാട്, മുസ്തഫ ഹുദവി കൊടുവള്ളി, റിയാസ് മുസ്ലിയാര്‍ നായന്മാര്‍മൂല എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. ആന്ധ്രപ്രദേശിലെ നന്ദ്യാല്‍, അല്ലാഗഡ്ഡ, ചകല്‍മാരി, പൂര്‍മമില്ല, കര്‍ണാടകയിലെ ഹാവേരി, ഗുണ്ടൂര്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നടക്കുന്നത്.
- Samasthalayam Chelari
ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള ചേളാരി സമസ്താലയം, കോഴിക്കോട് ബുക്ക് ഡിപ്പോ, പുതിയങ്ങാടി വരക്കല്‍ അല്‍ബിര്‍റ് ഇസ്‌ലാമിക് പ്രീസ്‌കൂള്‍ എന്നീ ഓഫീസുകള്‍ക്ക് 20-07-2021 മുതല്‍ 25-07-2021 വരെ അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ അറിയിച്ചു.
- Samasthalayam Chelari
ചേളാരി: ദേശീയപാത വികസനത്തിന് വേണ്ടി ലാന്റ് അക്വിസിഷന്‍ നടപടിക്ക് വിധേയമാകുന്ന മസ്ജിദ്, മദ്‌റസ തുടങ്ങിയ വഖ്ഫ് സ്ഥാപന ഭാരവാഹികളുടെ യോഗം ജൂലൈ 19 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ ചേരുന്നതാണെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ലീഗല്‍ അഡൈ്വസര്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി അറിയിച്ചു.
- Samasthalayam Chelari
ചേളാരി: ബലിപെരുന്നാള്‍ പ്രമാണിച്ച് ജൂലൈ 19 മുതല്‍ 24 കൂടിയ ദിവസങ്ങളില്‍ സമസ്ത ഓണ്‍ലൈന്‍ മദ്‌റസക്ക് അവധി ആയിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസില്‍ നിന്നും അറിയിച്ചു.
- Samasthalayam Chelari
ചേളാരി: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ആറ് മദ്റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത മദ്റസകളുടെ എണ്ണം 10,304 ആയി.
ഹാജി ഖാസിം മെമ്മോറിയല്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ മദ്റസ താനി റോഡ് (ബാംഗ്ലൂര്‍), ദാറുല്‍ അമാന്‍ മദ്റസ കൂട്ടത്താന - കൂര്‍ണ്ണടുക്ക, ഹയാത്തുല്‍ ഇസ്ലാം മദ്റസ മെര്‍ളഗുഡ്, മംഗലാപുരം (ദക്ഷിണ കന്നഡ), ജലാലിയ്യ മദ്റസ കുണ്ടട്ക്ക - വൊര്‍ക്കാടി, ബില്യാര്‍ഡ്സ് ഇന്റര്‍ നാഷണല്‍ ഇസ്ലാമിക് സ്കൂള്‍ മദ്റസ മണ്ണംകുഴി - ഉപ്പള (കാസര്‍ഗോഡ്), ദാറുല്‍ ഉലൂം മദ്റസ ചാഞ്ചേരി - താനൂര്‍ (മലപ്പുറം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
ചേളാരി: ചേളാരി സമസ്താലയത്തില്‍ 1998 മുതല്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് താല്‍ക്കാലിക കെട്ടിടത്തിലേക്ക് മാറ്റി. നാഷണല്‍ ഹൈവേ വികസനവുമായി ബന്ധപ്പെട്ട് ചേളാരിയിലെ സമസ്താലയം കെട്ടിടം പൊളിച്ചുമാറ്റപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത് വരെ താല്‍ക്കാലികമായി ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തിലേക്ക് വിദ്യാഭ്യാസ ബോര്‍ഡ് ഓഫീസ് മാറ്റിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെയാണ് താല്‍ക്കാലികമായി സംവിധാനിച്ച ഓഫീസില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.പി ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്ലിയാര്‍, കെ. ഉമര്‍ ഫൈസി മുക്കം, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം. മൊയ്തീന്‍ കുട്ടി ഫൈസി, ഡോ. എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, എം.സി മായിന്‍ ഹാജി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മാഈല്‍ കുഞ്ഞി ഹാജി മാന്നാര്‍, എസ് സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, കെ. മോയിന്‍ കുട്ടി മാസറ്റര്‍, എം. അബ്ദുറഹിമാന്‍ മുസ്ലിയാര്‍ കൊടക്, എം.എ ചേളാരി, കെ ഹംസക്കോയ, പി.കെ. മുഹമ്മദ് ഹാജി, സി.പി. ഇഖ്ബാല്‍, കെ.പി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
- Samasthalayam Chelari