SKSSF ത്വലബാ മീറ്റ് മട്ടന്നൂരില്‍

കണ്ണൂര്‍ : SKSSF മജ്‍ലിസ് ഇന്‍ത്വിസാബിന്‍റെ ഭാഗമായി അടുത്ത മാസം രണ്ട്, മൂന്ന്, തീയതികളില്‍ മട്ടന്നൂരില്‍ ത്വലബാ മീറ്റ് നടത്തുമെന്ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളും നാസര്‍ ഫൈസി കൂടത്തായിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലുഷമായ വര്‍ത്തമാനകാല മത-സമൂഹിക സാഹചര്യങ്ങളില്‍ പണ്ഡിത സമൂഹത്തിന് ആവശ്യമായ വ്യക്തിത്വ വികാസം, സംഘടനാ വൈഭവം, നേതൃപാടവം എന്നിവ ലഭ്യമാക്കാനും ഇസ്‍ലാമിനെതിരെ നടക്കുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പണ്ഡിത തലമുറക്ക് ആര്‍ജവം നല്‍കുകയുമാണ് മീറ്റിന്‍റെ ലക്ഷ്യം.

രണ്ടിന് രാവിലെ പത്ത് മണിക്ക് പാലോട്ടു പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ് ഉദ്ഘാടനം ചെയ്യും. കെ. സുധാകരന്‍ എം.പി. മുഖ്യാതിഥിയായിരിക്കും. വിവിധ സെഷനുകളില്‍ നടക്കുന്ന സെമിനാറുകള്‍ മാണിയൂര്‍ അഹമ്മദ് മുസ്‍ലിയാര്‍ , അബ്ദുറഹ്‍മാന്‍ കല്ലായി, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് വൈകീട്ട് സമാപന സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന്‍റെ ഭാഗമായി കരിയര്‍ ക്ലിനിക്ക്, തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ബോധവത്കരണം, ക്ലിനിക്കല്‍ ലാബ്, ആര്‍ട്ട് ഗാലറി, പുസ്തകമേള എന്നിവ നടക്കും. ഏപ്രില്‍ 23, 24, 25 തീയതികളില്‍ കോഴിക്കോട്ടാണ് മജ്‍ലിസ് ഇന്‍തിസ്വാബ്.

വാര്‍ത്താസമ്മേളനത്തില്‍ എ.കെ. കമാല്‍ ഹാജി പറവൂര്‍ , അബ്ദുല്ല ദാരിമി കൊട്ടില, സിദ്ദീഖ് ഫൈസി വെണ്‍മണല്‍ , ഇബ്റാഹീം എടവച്ചാല്‍ , സത്താര്‍ കൂടാളി എന്നിവര്‍ പങ്കെടുത്തു.

എസ്. വൈ. എസ് ഓഫീസ് ഉദ്ഘാടനം ചെയ്തുറിയാദ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു: അഷ്‌റഫ്‌ തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടി ഉസ്താദ്‌ എം. കെ. കോടശ്ശേരി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനു വേണ്ടി ഓരോ പ്രവര്‍ത്തകരും ഈ പ്രവാസ ജീവിതത്തിലും സമയം കണ്ടെത്തണമെന്നും ഇഖലാസ്സോടെയും പരലോക വിജയലക്‌ഷ്യം മുന്‍നിറുത്തിയുള്ള താവണം നമ്മുടെ ഓരോ പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


വി.കെ.മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ലിയാഉധീന്‍ ഫൈസി മേല്‍മുറി , അബൂബക്കര്‍ ഫൈസി വെള്ളില, കരീം ഫൈസി ചേരൂര്‍ ,മൊയ്ദീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫിദാരിമി പാങ്ങ്‌, മുസ്തഫ ബാഖവി ,ജലലുധീന്‍ അന്‍വരി കൊല്ലം, ബഷീര്‍ താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം വാവൂര്‍ സ്വാഗതവും ഷാഫി ഹാജി ഒമാച്ചപ്പുഴ നന്ദിയും പറഞ്ഞു.

- Noushad moloor -

online classroom


മമ്പുറത്ത് മൗലീദില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ തിരക്ക്


തിരൂരങ്ങാടി : മമ്പുറം നേര്‍ച്ചയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് നടന്ന മൗലീദ് പാരായണത്തില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ വന്‍ തിരക്ക്.

അബ്ദുള്‍ഖാദര്‍ ഫൈസി, ഇബ്രാഹിം ഫൈസി എന്നിവരുടെ നേതൃത്വത്തിലാണ് മൗലീദ് പാരായണം നടന്നത്. അബ്ദുസമദ് പൂക്കോട്ടൂരിന്റെ മതപ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു.

സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം.സൈതലവിഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, യു.ശാഫിഹാജി എന്നിവര്‍ പങ്കെടുത്തു.

ദാറുല്‍ഹുദയിലെ അധ്യാപകരും വിദ്യാര്‍ഥികളും നാട്ടുകാരുമടങ്ങുന്ന വളണ്ടിയര്‍മാരാണ് തിരക്ക് നിയന്ത്രിക്കാന്‍ രംഗത്തുള്ളത്.

Online Class room

ഫിഖ്ഹ് ക്ലാസ്, ആദര്‍ശ പഠന ക്ലാസ്, തജ്‍വീദ് ക്ലാസ്, ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്, ആത്മീയ ക്ലാസ്, ചരിത്ര പഠന ക്ലാസ്, ക്വിസ് മത്സര വേദി, തുറന്ന ചര്‍ച്ചാ വേദി തുടങ്ങിയവ നമ്മുടെ ക്ലാസ്റൂമില്‍ ലഭ്യമാണ്.

ക്ലാസ്‌ റൂമില്‍ കയറാന്‍ നിങ്ങള്‍ ചെയ്യേണ്ടത്, നിങ്ങളുടെ സിസ്റ്റത്തില്‍ Belylux messenger download ചെയ്തു install ചെയ്യുക തുടര്‍ന്ന് user & password നിര്‍മിക്കുക login ചെയ്ത ശേഷം വരുന്ന വിന്‍ഡോയില്‍ action - join chat room- എന്നതില്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്ന് Asia,pasific,oceania എന്ന വിഭാഗം തിരഞ്ഞെടുക്കുക അപ്പോള്‍ നിങ്ങള്ക്ക് നമ്മുടെ ഓണ്‍ലൈന്‍ റൂം കാണാം kerala-islamic-class-room®©

Beylux messenger download ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക [http://www.beyluxe.com/Download/Beyluxe_Setup2115.exe]

കോടതിയുടെ സംഘ്പരിവാര്‍ ഭാക്ഷ്യം അനുചിതം - SKSSF

കോഴിക്കോട് : രണ്ട് വിദ്യാര്‍ത്ഥിനികളെ പ്രണയം നടിച്ച് മതം മാറ്റിയെന്ന കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളുകയോ കൊള്ളുകയോ ചെയ്യുന്നതിലുപരി നീതിപീഠത്തിലിരുന്ന് സംഘ്പരിവാര്‍ ഭാഷ്യത്തില്‍ ജസ്റ്റിസ് ശങ്കരന്‍ സംസാരിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതാണെന്ന് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അഭിപ്രായപ്പെട്ടു. പ്രണയം നടിച്ച മതപരിവര്‍ത്തനം നടത്തുന്ന പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന കോടതി പറഞ്ഞ് വന്നത് പ്രതിപ്പട്ടികയില്‍ മൊത്തം മുസ്‍ലിം സംഘടനകളെ കൊണ്ടുവരാനാണ് ശ്രമം നടത്തിയത്. രണ്ടു സമുദായത്തില്‍ നിന്നും ഒരു പ്രത്യേക സമുദായത്തിലേക്ക് മതം മാറ്റം നടത്തുന്നുണ്ടെന്ന് 1996 മുതല്‍ മുസ്‍ലിം സംഘടനകള്‍ ഇത് തുടരുന്നുണ്ടെന്നും കോടതി പറഞ്ഞത് പക്ഷപാതവും ഒരു സമുദായത്തെ മൊത്തം നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന്‍റെ പ്രതിപ്പട്ടികയില്‍ പെടുത്താനുള്ള നീക്കമാണ്. പ്രണയം നടിച്ച് മതപരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു തീവ്രവാദ സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണതകളുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നത് അപകടകരമാണ്. കാന്പസ് പ്രണയത്തില്‍ മതം മാറ്റല്‍ നടത്തുന്നത് രക്ഷിതാക്കള്‍ മുസ്‍ലിംകളായിരിക്കുന്പോള്‍ അവരുടെ അവകാശത്തെ കുറിച്ചും അഭിപ്രായപ്പെട്ടു കാണുന്നില്ല. കാന്പസിലും അല്ലാതെയും പ്രണയത്തില്‍ പെട്ട മുസ്‍ലിം കുട്ടികള്‍ ഇതര മതത്തിലേക്ക് മാറുന്നതും ഹിന്ദു കുട്ടികള്‍ പ്രലോഭനങ്ങളാല്‍ കൃസ്തുമതത്തിലേക്ക് മാറുന്നതും വ്യാപകമായിട്ടും അതിനെക്കുറിച്ചൊന്നും കണക്കു നിരത്താന്‍ ബന്ധപ്പെട്ടവര്‍ മിനക്കെടുന്നില്ല. മതപരിവര്‍ത്തനം സ്വമേധയാ നടത്തിയവര്‍ തുടര്‍പഠനത്തിന് കേരളത്തില്‍ രണ്ട് കേന്ദ്രം മാത്രം മുസ്‍ലിംകള്‍ നടത്തുന്പോള്‍ അഞ്ചിലധികം സ്ഥാപനങ്ങളാണ് മതപരിവര്‍ത്തനത്തിന് ഹിന്ദുസമുദായം നടത്തുന്നത്. രാജ്യത്തെ നിയമ വ്യവസ്ഥയുടെ തികഞ്ഞ അംഗീകാരത്തോടെ നടത്തുന്ന സ്ഥാപനങ്ങളെപ്പോലും സംശയദൃഷ്ടിയോടെയാണ് കോടതി നോക്കിക്കാണുന്നത്. സംഘ്പരിവാറിന്‍റെ കുപ്രചാരണത്തെ ശക്തിപ്പെടുത്താനാണ് കോടതിയുടെ ഇത്തരം പരാമര്‍ശം കാരണമാവുക. ഹൈക്കോടതിയുടെ അഭിപ്രായം പൊക്കിപ്പിടിച്ച് സമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ വര്‍ഗീയ സംഘടനകള്‍ക്ക് ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെ അവസരം നല്‍കിക്കൂടാ. യോഗം അഭിപ്രായപ്പെട്ടു.

യോഗത്തില്‍ പ്രസിഡന്‍റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി സ്വാഗതം പറഞ്ഞു. ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്കര്‍ ഫൈസി മലയമ്മ, അലി. കെ. വയനാട്, ഹബീബ് ഫൈസി കോട്ടോപ്പാടം, അബ്ദുല്ല ദാരിമി കൊട്ടില, അയ്യൂബ് കൂളിമാട്, ഷാനവാസ് കണിയാപുരം, സാലിം ഫൈസി കൊളത്തൂര്‍ , റഷീദ് ഫൈസി വെള്ളായിക്കോട്, റഹീം ചുഴലി, കെ.എന്‍ . എസ്. മൗലവി, സ്വിദ്ദീഖ് ഫൈസി വെണ്മണല്‍ , സൈദലവി റഹ്‍മാനി ഗുഡല്ലൂര്‍ , ജവാദ് ബാഖവി കൊല്ലം സംസാരിച്ചു. വര്‍ . സെക്ര. ബഷീര്‍ പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

ത്വലബാ മീറ്റിന് സ്വാഗതസംഘമായി


ഓണ്‍ലൈന്‍ ക്ലാസ് റൂമില്‍ മുഹമ്മദ് ടി.എഛ്. ദാരിമി ക്ലാസെടുക്കുന്നു.


ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണം - സാദിഖലി ശിഹാബ്തങ്ങള്‍

മലപ്പുറം : സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നതി കൈവരിക്കുമ്പോളും സമൂഹം ആത്മീയമായി പിന്തള്ളപ്പെടുന്നത് ഗൗരവമായി കാണണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. ആത്മീയബോധം നഷ്ടപ്പെട്ട സമൂഹത്തിന് ധാര്‍മികമായി ഉയരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സുന്നി യുവജനസംഘം (എസ്.വൈ.എസ്) ജില്ലാകൗണ്‍സില്‍ ക്യാമ്പില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു സാദിഖലി ശിഹാബ്തങ്ങള്‍.

എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, കുഞ്ഞാണിമുസ്‌ലിയാര്‍, ഹാജി കെ. മമ്മദ്‌ഫൈസി, കെ.കെ.എസ് തങ്ങള്‍, മൊയ്തീന്‍ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടിഫൈസി, അബ്ദുസമദ് പൂക്കോട്ടൂര്‍, ജലീല്‍ഫൈസി പുല്ലങ്കോട്, പി.പി. മുഹമ്മദ്‌ഫൈസി, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.എം സാദിഖ്മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി.

അബ്ദുറഹ്‍മാന്‍ ഹാജിക്ക് യാത്രയയപ്പ് നല്‍കികുവൈത്ത് സിറ്റി : പ്രവാസ ജീവിതം മതിയാക്കി സ്വദേശത്ത് പോകുന്ന കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സ്ഥാപക നേതാവും മുന്‍ വൈസ് പ്രസിഡന്‍റും ഉപദേശക സമിതി അംഗവുമായിരുന്ന ഒ. അബ്ദുറഹ്‍മാന്‍ ഹാജിക്ക് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്രകമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് സിദ്ദീഖ് ഫൈസി അധ്യക്ഷത വഹിച്ചു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉപകാരം നല്‍കി. ബഷീര്‍ ഹാജി, ഇല്‍യാസ് മൗലവി, രായിന്‍ കുട്ടി ഹാജി, മുഹമ്മദ് കോടൂര്‍ , മന്‍സൂര്‍ ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പ് സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.

ജെ.ഐ.സി. സായാഹ്ന സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വിഹിച്ചു.ദുരന്തങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നത് മനുഷ്യന്‍റെ നിസ്സഹായതകളെയാണെന്നും ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് പ്രാദേശികമോ പ്രാസ്ഥാനികമോ ആയ വിവേചനമില്ലാതെ സഹായ ഹസ്തമായി വര്‍ത്തിക്കാന്‍ പ്രവാസി സമൂഹം സന്നദ്ധമാകണമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. ബഗ്ദാദിയ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍ .


പ്രവാചകന്മാരിലൂടെ നല്‍കപ്പെട്ട ധാര്‍മ്മികതയുടെ ജീവിത വ്യവസ്ഥയാണ് ഇസ്‍ലാം, മനുഷ്യനെ മനുഷ്യനാക്കുന്നതിനും മാതൃകാ യോഗ്യരാക്കുന്നതിനും വേണ്ടി വിശുദ്ധ ഖുര്‍ആന്‍ കാണിച്ചു തരുന്ന വൈജ്ഞാനിക വെളിച്ചത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ സാധ്യമാകൂ. വൈയക്തിക സുഖ സൗകര്യങ്ങള്‍ക്കപ്പുറം സാമൂഹ്യ നന്മക്കും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനും ഊന്നല്‍ നല്‍കുന്നതാവണം ജീവിതം. വൈകാരിക ക്ഷോഭങ്ങള്‍ക്കടിമപ്പെടാതെ സമാധാനത്തിന്‍റെ വാക്താക്കളാകാനും, ഖുര്‍ആന്‍ വിശേഷിപ്പിച്ച ഉത്തമ സമൂഹമായി നിലകൊള്ളാനും സമൂഹത്തെ പ്രാപ്തമാക്കാന്‍ വൈജ്ഞാനിക രംഗത്ത് അദ്വിതീയമായ സേവനങ്ങളര്‍പ്പിക്കുന്ന സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും വിധം, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും, പുസ്തക പ്രസാധക രംഗത്തും ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന വിപ്ലവകരമായ മുന്നേറ്റം ശ്ലാഘനീയമാണെന്നും തങ്ങള്‍ പറഞ്ഞു.


ജെ.ഐ.സി., എസ്.വൈ.എസ്. ജിദ്ദ ഘടകം, ദാറുല്‍ ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി ജിദ്ദാ കമ്മിറ്റിയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തില്‍ എം.എം. കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. സൌദി കെ.എം.സി.സി. ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, ഇസ്‍മാഈല്‍ ഹുദവി രണ്ടത്താണി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മുഹമ്മദ് ടി.എഛ് ദാരിമി സ്വാഗതമാശംസിച്ചു.


- Usman Edathil -

അസ്അദിയ്യ കോളെജില്‍ ഹിസ്ബ് ക്ലാസ് ആരംഭിച്ചു.പാപ്പിനിശ്ശേരി വെസ്റ്റ് : സമസ്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജില്‍ ആരംഭിക്കുന്ന ഹിസ്ബ് ക്ലാസ് ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നിര്‍വ്വഹിച്ചു. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‍ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹാഫിസ് അബ്ദുല്‍ ഖാദര്‍ മൗലവി, സയ്യിദ് മശ്ഹൂര്‍ ഉമര്‍ കോയ തങ്ങള്‍ , മൊയ്തു മൗലവി മക്കിയാട്, യൂസുഫ് ബാഖവി മൊറയൂര്‍ , ഇ.കെ. അഹ്‍മദ് ബാഖവി എന്നിവര്‍ പ്രസംഗിച്ചു. എസ്.കെ. ഹംസ ഹാജി സ്വാഗതവും എ.പി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

SKSSF campus call update

SKSSF CAMPUS CALL updates ന് ഇവിടെ ക്ലിക്ക് ചെയ്യുക.
അല്ലെങ്കില്‍
http://www.truepath.in/ എന്ന അഡ്രസ്സില്‍ കയറുക

മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ

തിരൂരങ്ങാടി : 171-ാമത്‌ മമ്പുറം ആണ്ടുനേര്‍ച്ച ഡിസംബര്‍ 17 മുതല്‍ 24 വരെ നടത്താന്‍ ചെമ്മാട്‌ ദാറുല്‍ഹുദയില്‍ ചേര്‍ന്ന മാനേജിങ്‌ കമ്മിറ്റി യോഗം തീരുമാനിച്ചു. ദാറുല്‍ഹുദാ പ്രൊ ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. പാണക്കാട്‌ സയിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു.

കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിനു പുതിയ ഭാരവാഹികള്‍കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍ററിന്‍റെ 2009 – 2011 വര്‍ഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ശംസുദ്ദീന്‍ ഫൈസി (ഉപദേശക സമിതി ചെയര്‍മാന്‍ ), ബഷീര്‍ അഹമ്മദ് ഹാജി, ശൈഖ് ബാദുഷ, അബ്ദു റഹ്‍മാന്‍ ഹാജി, രായിന്‍ കുട്ടി ഹാജി, ഹംസ ഹാജി, ആലിക്കുട്ടി ഹാജി, മുഹമ്മദ് കോടൂര്‍ (ഉപദേശക സമിതി അംഗങ്ങള്‍ ), സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് (പ്രസിഡന്‍റ്), മുഹമ്മദലി പുതുപ്പറന്പ് (ജന. സെക്രട്ടറി), ഇ.എസ്. അബ്ദു റഹ്‍മാന്‍ ഹാജി (ട്രഷറര്‍ ), ഇയാസ് മൗലവി, മുസ്തഫ ദാരിമി, നാസര്‍ മൗലവി, ഉസ്‍മാന്‍ ദാരിമി (വൈസ്. പ്രസി.), അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള (വര്‍ക്കിംഗ് സെക്രട്ടറി), മന്‍സൂര്‍ ഫൈസി, ഇഖ്ബാല്‍ മാവിലാടം, മൊയ്തീന്‍ ഷാ, അബ്ദുല്‍ ഷൂക്കൂര്‍ (ജോ.സെക്രട്ടറി), അബൂബക്കര്‍ മയ്യേരി (ഓഡിറ്റര്‍ ) എന്നിവരാണ് ഭാരവാഹികള്‍ . റിട്ടേണിംഗ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫ് എടയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശംസുദ്ദീന്‍ ഫൈസിയുടെ അധ്യക്ഷതയില്‍ നടന്ന യോഗം സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി, നാസര്‍ അബ്ദുസ്സലാം മുസ്‍ലിയാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇയാസ് മൗലവി സ്വാഗതവും മുഹമ്മദലി പുതുപ്പറന്പ് നന്ദിയും പറഞ്ഞു.