തളങ്കര: മാലിക് ദീനാര്‍ ഇസ് ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ വരുന്ന രണ്ട് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന സമിതിയെ തെരെഞ്ഞെടുത്തു. ഖലീല്‍ ഹുദവി കല്ലായം പ്രസിഡന്റായും സ്വാദിഖ് ഹുദവി ആലംപാടിയെ ജനറല്‍ സെക്രട്ടറി ആയും തെരെഞ്ഞെടുക്കപ്പെട്ടു, അഫ്‌സല്‍ എം എസ് ഹുദവി ട്രഷററും, സയ്യിദ് മുഹന്നദ് ഹുദവി കോഡിനേറ്ററുമാണ്.
മറ്റു ഭാരവാഹികള്‍: മന്‍സൂര്‍ ഹുദവി മുള്ളേരിയ(സീനിയര്‍ വൈസ് പ്രസിഡന്‍്), മുനീര്‍ ഹുദവി തോടാര്‍,സുഹൈല്‍ ഹുദവി ബെളിഞ്ചം (വൈസ് പ്രിസിഡന്റ്), സനദ് ഹുദവി അഡൂര്‍, ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക (ജോ.സെക്രട്ടറി)ലുഖ്മാന്‍ മാലികി ഉളിയത്തടുക്ക, ഇബ്‌റാഹീം ഹുദവി ബെളിഞ്ചം (ഫൈനാന്‍ഷ്യല്‍ സെക്രട്ടറി). ഇന്നലെ അക്കാദമി ക്യാമ്പസില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
- imama mdia
Showing posts with label MDIA-Kasaragod. Show all posts
Showing posts with label MDIA-Kasaragod. Show all posts
ഇമാമ തര്‍ബിയ കോഴ്‌സ് നാളെ സമാപിക്കും; എം.എസ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും
ചെര്‍ക്കള: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയുടെ നേതൃത്വത്തില്‍ ചെര്‍ക്കള മലബാര്‍ അക്കാദമിയില്‍ നാല്‍പ്പത് ദിവസത്തോളമായി നടന്നു വരുന്ന തര്‍ബിയ വെക്കേഷന്‍ കോഴ്‌സ് സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നാളെ നടക്കും. ഖുര്‍ആന്‍ -തജ്‌വീദ്, ആത്മസംസ്‌കരണം, കര്‍മ്മശാസ്ത്രം, കുടുംബ ശാസ്ത്രം തുടങ്ങിയ നിത്യവിഷയങ്ങള്‍ക്ക് പുറമെ ദാമ്പത്യ-കുടുംബ ജീവിതത്തെക്കുറിച്ചുള്ള സ്‌പെഷ്യല്‍ ക്ലാസുകളും മറ്റിതര ക്ലാസുകളും കോഴ്‌സിന്റെ ഭാഗമായി നടന്നിരുന്നു. പ്രഗല്‍ഭരായ വനിതാ ഫാക്കല്‍റ്റീസിന്റെ കീഴില്‍ കര്‍മ്മ കാര്യങ്ങളില്‍ കൃത്യമായ പരിശീലനം നല്‍കി, എല്ലാവരും കൂടിയിരുന്നുള്ള നസ്വീഹത്ത് സെഷനോടെയായിരുന്നു ഓരോ ദിവസത്തെ ക്ലാസുകളും അവസാനിപ്പിച്ചിരുന്നത്.
രാവിലെ പത്ത് മണിക്ക് നടക്കുന്ന സമാപന പരിപാടി എം.എസ് തങ്ങള്‍ മദനി ഉല്‍ഘാടനം ചെയ്യും. റഷീദ് മാസ്റ്റര്‍ ബെളിഞ്ചം അദ്ധ്യക്ഷനാവും. കോഴ്‌സ് കോര്‍ഡിനേറ്റര്‍ അസ്‌ലം ഹുദവി നായന്മാര്‍മൂല, മൊയ്തു ചെര്‍ക്കള, സി.പി മൊയ്തു മൗലവി, കെ.എം അബ്ദുല്ല ഹാജി, ഇമാമ പ്രസിഡന്റ് ആരിഫ് ഹുദവി കുന്നില്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി മുള്ളേരിയ, കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- imama mdia
രാവിലെ പത്ത് മണിക്ക് നടക്കുന്ന സമാപന പരിപാടി എം.എസ് തങ്ങള്‍ മദനി ഉല്‍ഘാടനം ചെയ്യും. റഷീദ് മാസ്റ്റര്‍ ബെളിഞ്ചം അദ്ധ്യക്ഷനാവും. കോഴ്‌സ് കോര്‍ഡിനേറ്റര്‍ അസ്‌ലം ഹുദവി നായന്മാര്‍മൂല, മൊയ്തു ചെര്‍ക്കള, സി.പി മൊയ്തു മൗലവി, കെ.എം അബ്ദുല്ല ഹാജി, ഇമാമ പ്രസിഡന്റ് ആരിഫ് ഹുദവി കുന്നില്‍, ജനറല്‍ സെക്രട്ടറി മന്‍സൂര്‍ ഹുദവി മുള്ളേരിയ, കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- imama mdia
ഉസ്താദ് ഖലീല്‍ ഹുദവിയുടെ ഇമാമ ഖുര്‍ആന്‍ പ്രഭാഷണം വ്യാഴാഴ്ച്ച
തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ
തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇമാമ നടത്തുന്ന ഉസ്താദ് ഖലീല്‍ ഹുദവിയുടെ ഇമാമ ഖുര്‍ആന്‍ പ്രഭാഷണം വ്യാഴാഴ്ച്ച രാത്രി 7.30 ന് തളങ്കര മുസ്ലിം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.
വിശുദ്ധ ഖുര്‍ആനിലൂടെ വിജയ തീരത്തേക്ക് എന്ന പ്രമേയത്തില്‍ ഇമാമ സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പ്രഭാഷണ സദസ്സ് കാസറഗോഡ് സംയുക്ത ജമാഅത്ത് ഖാസി ശൈഖുനാ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. കീഴൂര്‍ മംഗലാപുരം ഖാസി ത്വാഖ അഹ്മദ് മൗലവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി അനുഗ്രഹ ഭാഷണം നടത്തും. കാസറഗോഡ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന് മുഖ്യാതിഥിയായിരിക്കും.
മാലിക് ദീനാര്‍ ജമാഅത്ത് പ്രസിഡന്റ് യഹ് യ ഹാജി തളങ്കര, സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മുക്രി ഇബ്രാഹീം ഹാജി, അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ് വി ചേരൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി ചോക്കാട്, സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍, കണ്‍വീണര്‍ ഇബ്രാഹീം മാലികി കളനാട്, ടി.ഇ അബ്ദുല്ല, കെ.എ മുഹമ്മദ് ബഷീര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍, ടി.എ ശാഫി, മുക്രി സുലൈമാന്‍ ഹാജി, കെ.എച്ച് മുഹമ്മദ് അശ്റഫ്, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, എന്‍.കെ അമാനുല്ല, ഹസൈനാര്‍ ഹാജി തളങ്കര, ടി.ഇ മുഖ്താര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, സുല്‍ഫികര്‍ അലി, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, എം. ഹസന്‍ തളങ്കര, മുജീബ് കെ.കെ പുറം, ആരിഫ് റഹ്മാന്‍ ഹുദവി, മന്‍സൂര്‍ ഹുദവി മുള്ളേരിയ, സ്വാദിഖ് ഹുദവി ആലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.
- imama mdia
- imama mdia
ദാറുല്‍ ഹുദാ ഫലം; MDIA ക്ക് റാങ്കിന്‍ തിളക്കം
തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സെക്കന്ററി, ഡിഗ്രി, പി.ജി പരീക്ഷാ ഫലങ്ങള്‍ പുറത്തു വന്നു. റാങ്കുകള്‍ തൂത്തുവാരി മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ അഭിമാനര്‍ഹമായ നേട്ടം കൈവരിച്ചു. പി.ജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായ മഅ്‌റൂഫ് മുണ്ട്യത്തടുക്ക ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. അഖീദ ഡിപ്പാര്‍ട്ട്‌മെന്റില്‍ പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി റാസി തെരുവത്ത് അഞ്ചാം റാങ്കും നേടി. ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ ബാസിത്ത് മംഗലാപുരം മൂന്നാം റാങ്കും റാഷിദ് നീലേശ്വരം എട്ടാം റാങ്കും നേടി. ഡിഗ്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി സിയാദ് ബെളിഞ്ചം ഏഴാം റാങ്കും സീനിയര്‍ സെക്കന്ററി വിദ്യാര്‍ത്ഥി ഫൈസല്‍ ചപ്പാരപ്പടവ് നാലാം റാങ്കും കരസ്ഥമാക്കി.
ദാറുല്‍ ഹുദാ സെക്കന്ററി, ഡിഗ്രി പരീക്ഷകളില്‍ റാങ്ക് ജേതാവായിരുന്ന മഅ്‌റൂഫ് മുണ്ട്യത്തടുക്ക ബി.എ മുഹമ്മദ്, ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മൂന്നാം റാങ്ക് നേടിയ ബാസിത്ത് മംഗലാപുരം കൂളൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ഖദീജ ദമ്പതികളുടെ മകനാണ്. റാങ്ക് ജേതാക്കളെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റി ഭാരവാഹികള്‍, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അനുമോദിച്ചു.
- malikdeenarislamic academy
ദാറുല്‍ ഹുദാ സെക്കന്ററി, ഡിഗ്രി പരീക്ഷകളില്‍ റാങ്ക് ജേതാവായിരുന്ന മഅ്‌റൂഫ് മുണ്ട്യത്തടുക്ക ബി.എ മുഹമ്മദ്, ബീഫാത്തിമ ദമ്പതികളുടെ മകനാണ്. മൂന്നാം റാങ്ക് നേടിയ ബാസിത്ത് മംഗലാപുരം കൂളൂര്‍ സ്വദേശി മുഹമ്മദ് ഇഖ്ബാല്‍ ഖദീജ ദമ്പതികളുടെ മകനാണ്. റാങ്ക് ജേതാക്കളെ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റി ഭാരവാഹികള്‍, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അനുമോദിച്ചു.
- malikdeenarislamic academy
MDIA റമസാന്‍ ഫാമിലി ക്വിസിന് ഉജ്വല തുടക്കം
തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമയും ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സംഘടന ഇബാദയും സംയുക്തമായി സംഘടിപ്പിക്കുന്ന റമസാന്‍ ഫാമിലി ക്വിസിന് ഉജ്വല തുടക്കം. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ഉല്‍ഘാടനം ചെയ്തു. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 3003 രൂപ, 2002 രൂപ, 1001 രൂപ എന്നിങ്ങനെയാണ് സമ്മാനം. മറ്റു അഞ്ചു പേര്‍ക്ക് ആകര്‍ഷകമായ പ്രോത്സാഹന സമ്മാനങ്ങളുമുണ്ട്. റമദാന്‍ 23ന് മുമ്പ് മുപ്പതോളം വരുന്ന ചോദ്യങ്ങളുടെ ശരിയുത്തരം രേഖപ്പെടുത്തി വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച ക്വിസ് ബോക്‌സില്‍ നിക്ഷേപിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. റഈസ് ഹുദവി അല്‍മാലികി, ഇബ്രാഹിം ഹുദവി അല്‍മാലികി, വിദ്യാര്‍ത്ഥികളായ അസീസ്, ഇസ്മായില്‍, നംശീര്‍, മുജ്തബ, റാശിദ്, റഊഫ്, യാസിര്‍, സവാദ് എന്നിവര്‍ സംബന്ധിച്ചു.
ഫോട്ടോ: ഇമാമ-ഇബാദ സംയുക്ത റമസാന്‍ ക്വസ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ഉല്‍ഘാടനം ചെയ്യുന്നു.
- imama mdia
ഫോട്ടോ: ഇമാമ-ഇബാദ സംയുക്ത റമസാന്‍ ക്വസ് മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍ ഉല്‍ഘാടനം ചെയ്യുന്നു.
- imama mdia
ദാറുല്‍ ഹുദാ സിബാഖ് '16: വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി
തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ദേശീയ കലോത്സവം 'സിബാഖ് '16' ന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന വാഹന പ്രചാരണ യാത്രയ്ക്ക് തുടക്കമായി. ഇന്ന് രാവിലെ ദാറുല്‍ ഹുദയുടെ സഹസ്ഥാപനമായ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മംഗലാപുരം ഖാസി ത്വാഖാ അഹ്മദ് മൗലവിയായിരുന്നു പ്രചാരണ യാത്രയ്ക്ക് ഉദ്ഘാടനം നിര്‍വഹിച്ചത്.
ജനുവരി 22, 23, 24, 25 വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ മലപ്പുറം ജില്ലയിലെ ചെമ്മാട് ദാറുല്‍ ഹുദാ യൂനിവേഴ്‌സിറ്റിയിലാണ് സിബാഖ്ഗ്രാന്റ് ഫിനാലെ നടക്കുന്നത്. ദാറുല്‍ ഹുദയുടെ ഇരുപതോളം വരുന്ന സഹസ്ഥാപനങ്ങളെ സംയുക്തമായി സംഘടിപ്പിച്ച് നടത്തുന്ന കലാമാങ്കത്തിന്റെ എലിമിനേഷന്‍ റൗണ്ടുകള്‍ വ്യത്യസ്ത കാമ്പസുകളിലായി മുമ്പ് തന്നെ സമാപിച്ചിട്ടുണ്ട്. അവയില്‍ നിന്ന് സെലക്ഷന്‍ നേടിയ മത്സരാര്‍ത്ഥികളായിരിക്കും സിബാഖ് ഗ്രാന്റ് ഫിനാലെയില്‍ മാറ്റുരക്കുക.
അക്കാദമി പ്രിന്‍സിപ്പല്‍ സിദ്ധീഖ് നദ്‌വി ചേരൂറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങിന് വൈസ് പ്രിന്‍സിപ്പല്‍ യൂനസലി ഹുദവി സ്വാഗതമോതി. ദാറുല്‍ ഹുദാ സ്റ്റുടന്റ്‌സ് യൂണിയന്‍ സെക്രട്ടറി മിദ്‌ലാജ് കെസി വിഷയാവതരണവും മഹ്ഷൂഖ് തങ്ങള്‍ പ്രമേയ ഭാഷണവും നടത്തി. മസ്‌ലക് പ്രസിഡന്റ് റഷീദ് ആലംപാടി നന്ദി പ്രകാശനവും നടത്തി.
- malikdeenarislamic academy
ദാറുല്‍ ഹുദാ സിബാഖ് '16; നൂറ് മേനി കൊയ്ത് മാലിക് ദീനാര്‍ അക്കാദമി
തളങ്കര: ദാറുല്‍ ഹുദാ ദേശീയ കലോത്സവം സിബാഖ് '16ന്റെ പ്രാഥമിക റൗണ്ടില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച് തളങ്കര മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ശ്രദ്ധേയമായി. ബിദായ, ഊല, ഥാനിയ, ഥാനവിയ്യ എന്നീ നാല് വിഭാഗങ്ങളിലായി യഥാക്രമം തലശ്ശേരി ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി, മാലിക് ദീനാര്‍, എം.ഐ.സി ചട്ടഞ്ചാല്‍, ദാറുന്നജാത്ത് വല്ലപ്പുഴ എന്നീ കേന്ദ്രങ്ങളിലാണ് മത്സരങ്ങള്‍ നടന്നത്. ഇരുപതോളം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം മത്സരാര്‍ത്ഥികള്‍ നൂറില്‍പരം ഇനങ്ങളില്‍ മാറ്റുരച്ചു. വിവിധ കേന്ദ്രങ്ങളില്‍ നടന്ന ബിദായ, ഥാനിയ, ഥാനവിയ്യ വിഭാഗങ്ങളില്‍ 15, 12, 13 മത്സരാര്‍ത്ഥികളെ ഫൈനലിലെത്തിച്ച് രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയപ്പോള്‍ തളങ്കര തന്നെ ആതിഥ്യമരുളിയ ഊല വിഭാഗത്തില്‍ 25 പേരെ ഫൈനലിലെത്തിച്ച് മാലിക് ദീനാര്‍ അക്കാദമി ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര മത്സര ഇനമായ ആലിയ വിഭാഗത്തിന്റെ മുനാളറയിലും മികച്ച പ്രകടനം നടത്തി ഫൈനലിലേക്ക് യോഗ്യത നേടി. വിജയികളെ അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ, വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് അഭിനന്ദിച്ചു. സിബാഖ് ഗ്രാന്റ് ഫിനാലെ ജനുവരി 22, 23, 24, 25 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും.
- malikdeenarislamic academy
അസഹിഷ്ണുതക്കെതിരെ അറിവിനെ ആയുധമാക്കണം: എ.ജി.സി ബഷീര്‍
തളങ്കര: അറിവും അതിലൂടെ ലഭ്യമാവുന്ന വിശാല കാഴ്ചപ്പാടും സമൂഹത്തില്‍ വ്യാപകമായി വരുന്ന അസഹിഷ്ണുതക്കെതിരെയുള്ള ശക്തമായ ആയുധമായി മാറണമെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ദാറുല്‍ ഹുദാ സിബാഖ് '16 ഊലാ വിഭാഗം മത്സരങ്ങളുടെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. മംഗലാപുരം കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവിയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ പരിാപാടിയില്‍ അക്കാദമി ചെയര്‍മാന്‍ യഹ് യ ഹാജി തളങ്കര അദ്ധ്യക്ഷനായി. ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ ഐ.എ.എസ് വിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണം നടത്തി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ് വി ചേരൂര്‍, ഖത്തര്‍ കെ.എം.സി.സി പ്രസിഡന്റ് എസ്.എ.എം ബഷീര്‍, മുക്രി ഇബ്‌റാഹിം ഹാജി, ടി.ഇ അബ്ദുല്ല, കെ.എ ബഷീര്‍ വോളിബോള്‍, കെ.എം അബ്ദുറഹ്മാന്‍, ടി.എ ഷാഫി, ടി.എ ഖാലിദ്, മേനേജര്‍ കെ.എച്ച് അഷ്‌റഫ്, അസി.മാനേജര്‍ എന്‍.കെ അമാനുല്ല, ഹസൈനാര്‍ ഹാജി തളങ്കര,അബ്ദുറഹ്മാന്‍ ബാങ്കോട്, ടി.ഇ മുഖ്താര്‍, കെ.എം ബഷീര്‍ സംബന്ധിച്ചു. അക്കാദമി കണ്‍വീനര്‍ എ. അബ്ദുറഹ്മാന്‍ സ്വാഗതവും വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി നന്ദിയും പറഞ്ഞു.
ഫോട്ടോ: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ നടന്ന ദാറുല്‍ ഹുദാ സിബാഖ് '16 ദേശീയ കലോത്സവ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു.
- malikdeenarislamic academy
കലകള്‍ക്ക് മനസ്സുകളെ ഒന്നിപ്പിക്കാന്‍ കഴിയും: എന്‍.എ. നെല്ലിക്കുന്ന്
തളങ്കര: സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ അസഹിഷ്ണുതയും അസ്പൃശ്യതയും സൃഷ്ടിക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്ന വര്‍ത്തമാന കാലത്ത് മനസ്സുകള്‍ തമ്മില്‍ അടുപ്പിക്കുകയും മാനവിക സൗഹൃദം ഊട്ടിയുറപ്പിക്കുകയും ചെയ്യാനുള്ള യത്‌നങ്ങളില്‍ കലകള്‍ക്കും കലാകാരന്മാര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ടെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രസ്താവിച്ചു.
ദാറുല്‍ ഹുദയുടെ ദേശീയ കലോത്സവം സിബാഖ് 2016 ജൂനിയര്‍ വിഭാഗം മല്‍സര പരിപാടി മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. പ്രസിഡന്റ് യഹ് യ തളങ്കര അധ്യക്ഷത വഹിച്ച പരിപായില്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ് വി ചേരൂര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി, ബശീര്‍ വോലിബോള്‍. ടി.ഇ മുഖ്താര്‍, എന്‍. കെ അമാനുല്ല, കെ.എം. മുഹമ്മദ് ഹാജി വെല്‍ക്കം, ടി. എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ദുല്‍ റഹ്മാന്‍ ബാങ്കോട്, ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ. കെ. പുറം, മുജീബ് തളങ്കര, മുഹമ്മദ് കുഞ്ഞി പീടികക്കാരന്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി തുടങ്ങിയവര്‍ സംബന്ധിച്ചു. മാനേജര്‍ കെ.എച്ച് അഷ്‌റഫ് നന്ദി പറഞ്ഞു.
- malikdeenarislamic academy
സിബാഖ് വിളംബര റാലി നടത്തി
തളങ്കര: ഇന്നും നാളെയുമായി മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കാമ്പസില്‍ നടക്കുന്ന ദാറുല്‍ ഹുദാ സിബാഖ് ദേശേീയ കലോത്സവത്തോടനുബന്ധിച്ച് അക്കാദമി വിദ്യാര്‍ത്ഥികള്‍ വിളംബര റാലി നടത്തി. ഇന്നലെ വൈകുന്നേരം തായലങ്ങാടി ക്ലോക്ക് ടവറിനടുത്ത് നിന്നാരംഭിച്ച റാലി അക്കാദമി കാമ്പസില്‍ സമാപിച്ചു. വിവിധയിനം ഇസ്‌ലാമിക കലാ സംസ്‌കാരിക ചിഹ്നങ്ങളാലും വേഷങ്ങളാലും വേറിട്ടു നിന്ന റാലി ഏറെ ശ്രദ്ധപിടിച്ചു പറ്റി.
- Darul Huda Islamic University
വര്‍ത്തമാനകാല സമസ്യകള്‍ക്ക് ചരിത്രത്തിലൂടെ പരിഹാരം കണ്ടെത്തണം: ഡോ.കെ.കെ.എന്‍ കുറുപ്പ്
തളങ്കര: ചരിത്രത്തിലെ ഇന്നലകളെ തിരിച്ചു പിടിക്കുന്നതിലൂടെ സമൂഹത്തില്‍ പരസ്പര സൗഹാര്‍ദ്ദവും സ്‌നേഹവും വീണ്ടെടുക്കാനാവുമെന്ന് പ്രമുഖ ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് അഭിപ്രായപ്പെട്ടു. 'തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി' എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന് നഷ്ടപ്പെട്ടുപോയ ചരിത്രപൈതൃകം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ രാജ്യത്തിന്റെ മതേതര ജനാധിപത്യ സങ്കല്‍പ്പത്തിന് പൂര്‍ണ്ണത ലഭിക്കുകയുള്ളുവെന്നും സത്യസന്ധമായ ചരിത്ര നിര്‍മ്മിതിക്ക് വിദ്യാര്‍ത്ഥി സമൂഹം ഒരുങ്ങണമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ പത്ത് മണിക്ക് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ആദ്യ സെഷന്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.
തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി; ചരിത്ര സെമിനാര്‍ 17ന്
തളങ്കര: വിഖ്യാത പണ്ഡിതന്‍ സൈനുദ്ദീന്‍ മഖ്ദും രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്റെ കാലിക പ്രസക്തി ചര്‍ച്ച ചെയ്യുന്ന ചരിത്ര സെമിനാര്‍ സംഘടിപ്പിക്കുന്നു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി സംഘടിപ്പിക്കുന്ന സെമിനാര്‍ ഓഗസ്റ്റ് പതിനേഴ് തിങ്കളാഴ്ച കാസര്‍കോട് മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും. കാസര്‍കോടിന്റെ ചരിത്ര പാരമ്പര്യം, തുഹ്ഫത്തുല്‍ മുജാഹിദീനും സൈനുദ്ദീന്‍ മഖ്ദൂമും എന്നിങ്ങനെ രണ്ട് സെഷനുകളായാണ് സെമിനാര്‍ നടക്കുക. രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയോടെ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉല്‍ഘാടനം ചെയ്യും. യഹ്‌യ തളങ്കര അധ്യക്ഷത വഹിക്കും. ആദ്യ സെഷനില്‍ ഖാദി അബ്ദുല്ല ഹാജിയും കാസര്‍കോടിന്റെ ഖാദി പാരമ്പര്യവും, വാണിജ്യ സാംസ്‌കാരിക രംഗത്തെ കാസര്‍കോടന്‍ പെരുമ, കലാ- സാഹിത്യ പാരമ്പര്യം എന്നീ വിഷയങ്ങളില്‍ മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖ അഹ്മദ് മൗലവി, റഹ്മാന്‍ തായലങ്ങാടി, ഡോ.എം.എസ് നായര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കുന്ന രണ്ടാം സെഷന്‍ മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവിയുടെ പ്രാര്‍ത്ഥനിയോടെ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി മുന്‍ വെസ് ചാന്‍സലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ.കെ.എന്‍ കുറുപ്പ് ഉല്‍ഘാടനം ചെയ്യും. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അധ്യക്ഷത വഹിക്കും. തുഹ്ഫയുടെ സമകാലിക പ്രസക്തി, തുഹ്ഫയുടെ രചനാ പശ്ചാത്തലം, തുഹ്ഫയുടെ സാഹിത്യ മൂല്യം എന്നീ വിഷയങ്ങളില്‍ ഡോ.കെ.കെ കുറുപ്പ്, പ്രൊഫ.ഇ.ഇസ്മായീല്‍, ഡോ.എന്‍.എ മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ എന്നിവര്‍ വിഷയാവതരണം നടത്തും. പരിപാടിയില്‍ എ.അബ്ദുറഹ്മാന്‍, സിദ്ദീഖ് നദ്‌വി ചേരൂര്‍, മുക്രി ഇബ്‌റാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, ടി.എ ഷാഫി, കെ.എം അബ്ദുറഹ്മാന്‍, കെ.എച്ച് അശ്‌റഫ്, എന്‍.കെ അമാനുല്ല, അസ്‌ലം ഹാജി പടിഞ്ഞാര്‍, ടി.എ ഖാലിദ്, ജമാല്‍ ഹുസൈന്‍ ഹാജി, മുഈനുദ്ദീന്‍ ഹാജി കെ.കെ പുറം, ഹസൈനാര്‍ ഹാജി തളങ്കര, കെ.എ മുഹമ്മദ് ഹാജി വെല്‍ക്കം, ടി.ഇ മുഖ്താര്‍, ടി.എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, അബ്ബാസ് ബാങ്കോട്, അബ്ദുറഹ്മാന്‍ ബാങ്കോട്, എം. ഹസൈന്‍, മുജീബ് കെ.കെ പുറം തുടങ്ങിയവര്‍ സംബന്ധിക്കും.
- malikdeenarislamic academy
മതപ്രബോധകര്‍ ജാഗ്രത പാലിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
തളങ്കര: മതപ്രബോധകര്‍ കാലഘട്ടത്തിന്റെ സവിശേഷതകളും സങ്കീര്‍ണതകളും മനസ്സിലാക്കി വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്ന് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പതിനാറാം ബാച്ചിന്റെ ക്ലാസുദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍ ആമുഖ പ്രഭാഷണം നടത്തി. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, ട്രഷറര്‍ കെ.എ ഇബ്രാഹീം ഹാജി, കെ.എം ബഷീര്‍ വോളിബോള്‍, കെ. എം അബ്ദുല്‍ റഹ്മാന്‍, ടി.എ ശാഫി, യൂനുസ് അലി ഹുദവി പ്രസംഗിച്ചു. ജമാല്‍ ഹുസൈന്‍ ഹാജി, വി. എച്ച് മുഹമ്മദ് അസ്‌ലം, കെ. മുഹമ്മദ് ഹാജി വെല്‍ക്കം, ടി.എ. ഖാലിദ്, അസ്‌ലം പടിഞ്ഞാര്‍, മുഈനുദ്ദീന്‍ കെ.കെ പുറം, എന്‍.കെ അമാനുള്ള, യൂസുഫ് ഹൈദര്‍, ടി. എ കുഞ്ഞഹമ്മദ് മാസ്റ്റര്‍, എം.ഹുസൈന്‍, മുജീബ് കെ.കെ പുറം, സലീം തളങ്കര,ഹസൈനാര്‍ ഹാജി തളങ്കര, അബ്ദുറഹ്മാന്‍ ബാങ്കോട്, എം.ഹസൈന്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍ സ്വാഗതവും അക്കാദമി മാനേജര്‍ കെ.എച്ച്. അശ്‌റഫ് നന്ദിയും പറഞ്ഞു.
- malikdeenarislamic academy
മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ക്ലാസുദ്ഘാടനം ഇന്ന്
തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി പതിനാറാം ബാച്ചിന്റെ ക്ലാസുദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ നടക്കും. കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മംഗലാപുരം- കീഴൂര്‍ ഖാസി ത്വാഖ അഹ്മദ് മൗലവി പ്രാര്‍ത്ഥന നടത്തും. അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദവി ചേരൂര്‍ ആമുഖ ഭാഷണം നിര്‍വഹിക്കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി മുഖ്യ പ്രഭാഷണം നടത്തും. അക്കാദമി കണ്‍വീനര്‍ എ. അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, അസി. മാനേജര്‍ എന്‍.എം അമാനുള്ളാ സംബന്ധിക്കും.
- malikdeenarislamic academy
ദാറുല്‍ ഹുദാ ഡിഗ്രി ഫലം; മാലിക് ദീനാര്‍ അക്കാദമിക്ക് നൂറുമേനിയും റാങ്കും
തളങ്കര: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഡിഗ്രി, സെക്കന്ററി ഫലം പ്രസിദ്ധീകരിച്ചു. ഡിഗ്രി ഒന്നും രണ്ടും മൂന്നും വര്‍ഷ പരീക്ഷകളില്‍ നൂറ് മേനിയും റാങ്കും നേടി മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ചരിത്ര നേട്ടം കൈവരിച്ചു. സെക്കന്ററി ഫൈനല്‍ പരീക്ഷയിലും അക്കാദമിക്ക് റാങ്ക് നേടാനായി.
ഡിഗ്രി ആദ്യ വര്‍ഷ വിദ്യാര്‍ത്ഥി അബ്ദുല്‍ ബാസിത്തും സെക്കന്ററി ഫൈനല്‍ വിദ്യാര്‍ത്ഥി അബ്ദുല്‍ സമദുമാണ് മൂന്നാം റാങ്ക് നേടി കോളേജിന്റെ അഭിമാനമായി മാറിയത്. അബ്ദുല്‍ ബാസിത്ത് മംഗലാപുരം കൂളൂര്‍ സ്വദേശി മുഹമ്മദ് ഇഖാബാല്‍ ഖദീജ ദമ്പതികളുടെ മകനും അബ്ദുല്‍ സമദ് പുളിക്കൂര്‍ സ്വദേശി കെ.സി മുഹമ്മദ് നബീസ ദമ്പതികളുടെ മകനുമാണ്. സീനിയര്‍ സെക്കന്ററി പരീക്ഷയിലും അബ്ദുല്‍ ബാസിത്ത് റാങ്ക് ജേതാവായിരുന്നു.
ഡിഗ്രി ഒന്നാം വര്‍ഷം ഇരുപത്തേഴും രണ്ടാം വര്‍ഷം ഇരുപത്തെട്ടും മൂന്നാം വര്‍ഷം പത്തൊന്‍പത് വിദ്യാര്‍ത്ഥികളുമാണ് ഈ വര്‍ഷം പരീക്ഷയ്ക്കിരുന്നത്. മൊത്തം എഴുപത്തിനാല് വിദ്യാര്‍ത്ഥികളില്‍ മുഴുവന്‍ പേരും മികച്ച മാര്‍ക്ക് നേടി വിജയിച്ചു. വിജയികളെയും റാങ്ക് ജേതാക്കളെയും മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി കമ്മിറ്റി, സ്റ്റാഫ് കൗണ്‍സില്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ അഭിനന്ദിച്ചു. യോഗത്തില്‍ അക്കാദമി ചെയര്‍മാന്‍ യഹ്‌യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, മാനേജര്‍ അഷ്‌റഫ് കെ.എച്ച്, അസി.മാനേജര്‍ അമാനുല്ല, പ്രിന്‍സിപ്പാള്‍ സിദ്ധീഖ് നദ്‌വി ചേരൂര്‍, വൈസ് പ്രിന്‍സിപ്പാള്‍ യൂനുസലി ഹുദവി പ്രസംഗിച്ചു.
- malikdeenarislamic academy
മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ വിളവെടുപ്പിന്റെ ആഹ്ലാദത്തില്‍
തളങ്കര: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ ഗ്രീന്‍ സറൗണ്ട് ക്യാമ്പയിന്റെ ഭാഗമായി അക്കാദമി കാമ്പസില്‍ ആരംഭിച്ച പച്ചക്കറിത്തോട്ടം ഹരിതാഭ സുന്ദരമായ അനുഭവമായി. വാഴയും കരിമ്പും വെണ്ടക്കയും ചീരയും കൈതച്ചക്കയും കയ്പ്പക്കയും തുടങ്ങി പച്ചമുളകും കോവക്കയും വരെ അവിടെ പച്ചപിടിച്ചു നിന്ന് കാണികളെ ആകര്‍ഷിക്കുന്നു.
തോട്ടത്തില്‍ പാകമായ വെണ്ടക്കയുടെയും ചീരയുടെയും വിളവെടുപ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങ് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഹരിതാനുഭവങ്ങള്‍ നട്ടുപിടിപ്പിക്കുന്നതായി. അക്കാദമി കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമിയും സംബന്ധിച്ചു.
വൈസ്. പ്രസിഡന്റ് കെ.എ.എം ബശീറിന്റെ അധ്യക്ഷതയില്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ. കെ. പുറം, ഹസൈന്‍ തളങ്കര, യൂനുസ് അലി ഹുദവി, സമദ് ഹുദവി തറയിട്ടാല്‍, ഇബ്രാഹിം ഹുദവി ബെളിഞ്ചം സംബന്ധിച്ചു.
Photo: മാലിക് ദീനാര്‍ ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
- malikdeenarislamic academy
വിനയമില്ലാത്ത പാണ്ഡിത്യം നിഷ്ഫലം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍
തളങ്കര: വ്യക്തിത്വ വിശുദ്ധി കാത്തു സുക്ഷിക്കാന്‍ വിജ്ഞാനത്തോടൊപ്പം താഴ്മയും വിനയവും അനിവാര്യമാണെന്നും വിനയമില്ലാത്ത പാണ്ഡിത്യം നിഷ്ഫലമാണെന്നും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. മാലിക്ക് ദീനാര്‍ ഇസ്ലാമിക് അക്കാദമി ഡിഗ്രി ഫൈനല്‍ ഇയര്‍ വിദ്യാര്‍ഥികള്‍ക്കുളള യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിക് ദീനാര്‍ അക്കാദമി ചെയര്‍മാന്‍ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. എം.എല്‍.എ. എന്‍.എ നെല്ലിക്കുന്ന്, സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട്, ശാഫി ഹാജി ഖത്തര്‍, അയ്യൂബ് മന്നാനി കൊല്ലം, മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര ആശംസ പ്രഭാഷണം നടത്തി. അക്കാദമി പ്രിന്‍സിപ്പാള്‍ സ്വാഗതവും സമദ് ഹുദവി തറയിട്ടാല്‍ നന്ദിയും പറഞ്ഞു.
- malikdeenarislamic academy
ആര്‍ഭാടങ്ങള്‍ക്കെതിരെ യുവാക്കള്‍ മുന്നിട്ടിറങ്ങണം : മുനീര്‍ ഹുദവി വിളയില്‍
തളങ്കര : ആഘോഷ വേളകളില്‍ ഇന്ന് വ്യാപകമായി കൊണ്ടിരിക്കുന്ന ധൂര്‍ത്തിനും ആര്‍ഭാടങ്ങള്‍ക്കുമെതിരെ യുവാക്കളടങ്ങുന്ന സമൂഹം മുന്നിട്ടിറങ്ങണമെന്ന് പ്രമുഖ പ്രഭാഷകനും യുവ പണ്ഡിതനുമായ മുനീര്‍ ഹുദവി വിളയില്‍ പറഞ്ഞു. മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണപരമ്പരയില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ആമുഖ പ്രഭാഷണം നടത്തി.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര, കെ എ ബഷീര്‍ വോളിബോള്‍, പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് സംബന്ധിച്ചു.
- malikdeenarislamic academy
MDIA ദശദിന മതപ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം
തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തപ്പെടുന്ന ദശദിന മതപ്രഭാഷണത്തിന് ഉജ്ജ്വല തുടക്കം. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാലിക് ദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. പ്രമുഖ പ്രഭാഷകന്‍ ഉസ്താദ് ഷൗകത്തലി മൗലവി വെള്ളമുണ്ട മുഖ്യപ്രഭാഷണം നടത്തി. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിപ്രസിഡന്റ് കെ മഹ്മൂദ് ഹാജി കടവത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ ഹാജി ബാങ്കോട് സ്വാഗതം പറഞ്ഞു. ഹസൈനാര്‍ ഹാജി തളങ്കര പ്രന്‍സിപ്പള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മുഈനുദ്ദീന്‍ കെ കെ പുറും, മുക്രി ഇബ്രാഹീം ഹാജി, കെ എം അബ്ദുറഹ്മാന്‍, അബ്ദുറഹ്മാന്‍ ബാങ്കോട് പ്രസംഗിച്ചു.
- malikdeenarislamic academy
MDIA ദശദിന പ്രഭാഷണത്തിന് വ്യാഴാഴ്ച തുടക്കമാവും
തളങ്കര : മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ പ്രചരണാര്‍ത്ഥം നടത്തുന്ന ദശദിന മതപ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച തുടക്കാമാവും. വൈകുന്നേരം 7 മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫസര്‍ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പ്രഭാഷകന്‍ ശൗക്കത്ത് അലി വെള്ളമുണ്ട മുഖ്യ പ്രഭാഷണം നടത്തും.
പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരയില്‍ മുനീര്‍ ഹുദവി വിളയില്‍, അബൂ ഹന്നത്ത് മൗലവി, അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി ആലുവ, ശാഫി ബാഖവി ചാലിയം, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി, അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി, നൗഫല്‍ ഹുദവി കൊടുവള്ളി, അഷ്‌റഫ് റഹ്മാനി ചൗക്കി തുടങ്ങിയ പ്രമുഖ വാഗ്മികളും പണ്ഡിതരും പ്രഭാഷണം നടത്തും.
മാര്‍ച്ച് 29 ഞായറാഴ്ച നടക്കുന്ന മജ്‌ലിസുന്നൂര്‍ സംഗമത്തില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംങ്കൈ നേതൃത്വം നല്‍കും. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈ: ചാന്‍സ്‌ലര്‍ ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ ഖത്വീബ് അബ്ദുല്‍ മജീദ് ബാഖവി കൊടുവള്ളി പ്രഭാഷണം നടത്തും. പ്രമുഖ പണ്ഡിതരും സ്വൂഫീവര്യരും നേതാക്കളും സംബന്ധിക്കും.
- malikdeenarislamic academy
Subscribe to:
Posts (Atom)












