Showing posts with label Jamia-Nooria. Show all posts
Showing posts with label Jamia-Nooria. Show all posts

ജാമിഅ നൂരിയ്യ മീലാദ് കോൺഫറൻസ് ഒക്ടോബർ മൂന്നിന്

പട്ടിക്കാട്: തെന്നിന്ത്യയിലെ ഉന്നത മത കലാലയമായ പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയിൽ വർഷംതോറും നടന്നു വരാറുള്ള മീലാദ് കോൺഫറൻസ് ഒക്ടോബർ 3 തിങ്കളാഴ്ച രണ്ടു മണി മുതൽ നടക്കും. ഉദ്ഘാടന സമ്മേളനം, മൗലിദ് പാരായണം, പാനൽ ഡിസ്കഷൻ, മദ്ഹ് മജിലിസ് എന്നിവ കോൺഫറൻസിന്റെ ഭാഗമായി നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, ശൈഖുൽ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, ഏലംകുളം ബാപ്പു മുസ്ലിയാർ, പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, തുടങ്ങിയ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. വൈകുന്നേരം 7 ന് 'നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി' എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന പാനൽ ഡിസ്കഷനിൽ അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഫീഖ് സക്കരിയ ഫൈസി കൂടത്തായി, ളിയാഉദ്ധീൻ ഫൈസി മേൽമുറി തുടങ്ങിയ പണ്ഡിതർ പങ്കെടുക്കും. തുടർന്ന് ജാമിഅ: നൂരിയ്യ: വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന പ്രവാചക പ്രകീർത്തന സദസ്സ് ഉണ്ടായിരിക്കും.
- JAMIA NOORIYA PATTIKKAD

ഖതീബ് സംഗമം ജാമിഅയിൽ

പെരിന്തൽമണ്ണ: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഖാളിയായ മഹല്ലുകളിലെ ഖതീബുമാർക്കുള്ള പ്രത്യേക ശിൽപശാല പട്ടിക്കാട് ജാമിഅ: നൂരിയ്യ:യിൽ വെച്ച് നടക്കും. 2022 മെയ് 16 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജാമിഅ: ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാല സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫ: കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എം ടി അബ്ദുല്ല മുസ്‌ലിയാർ ഹംസ ഫൈസി അൽ ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സി കെ അബ്ദു റഹിമാൻ ഫൈസി, അബ്ദുൽ ഗഫൂർ അൻവരി, അബ്ദു റഹ്മാൻ ഫൈസി പാതിരമണ്ണ, അബൂബക്ർ ഖാസിമി ഖത്തർ ഹസൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും. മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്നുള്ള ഖത്തീബുമാരാണ് പങ്കെടുക്കേണ്ടത്. മറ്റു ജില്ലകളിലുള്ളവർക്ക് പിന്നീട് നടക്കും.
- JAMIA NOORIYA PATTIKKAD

ജാമിഅഃ നൂരിയ്യഃ കുല്ലിയ്യതുല്‍ ഖുര്‍ആന്‍ സെക്കണ്ടറി പരീക്ഷ നാളെ (ബുധന്‍)

പട്ടിക്കാട്: ജാമിഅഃ നൂരിയ്യഃയുമായി അഫ്‌ലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന കുല്ലിയ്യതുല്‍ ഖുര്‍ആന്‍ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷ നാളെ നടക്കും. ഖുര്‍ആന്‍ മനഃപാഠമാക്കുകയും സ്‌കൂള്‍ ഏഴാം തരം വിജയിക്കുകയും ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സെക്കണ്ടറി വിഭാഗത്തില്‍ പ്രവേശനം നല്‍കപ്പെടുന്നത്. ഖുര്‍ആന്‍ പഠനത്തിലും പാരായണത്തിലും ആഴമേറിയ പഠനത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നല്‍കുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ കോളേജ് പഴമള്ളൂര്‍, ദാറുത്തഖ് വ അക്കാദമി ഈങ്ങാപുഴ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍ അപേക്ഷ നല്‍കിയ വിദ്യാര്‍ത്ഥികള്‍ നിശ്ചിത രേഖകള്‍ സിഹിതം 10 മണിക്കു മുമ്പായി പരീക്ഷാ സെന്ററില്‍ എത്തിച്ചേരേണ്ടതാണ്. നിലവില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം സെന്ററുകളില്‍ ഉണ്ടായിരിക്കുന്നതാണ്. എസ്.എസ്.എല്‍.സി വിജയിച്ച ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷ മെയ് 15 നായിരിക്കും.
- JAMIA NOORIYA PATTIKKAD

ജാമിഅക്കു കീഴില്‍ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍; ഹിഫ്‌ള് പൂര്‍ത്തിയാക്കിയവര്‍ക്ക് ഉപരി പഠനത്തിന് അവസരം

പട്ടിക്കാട്: ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജാമിഅഃ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങള്‍ക്ക് ഈ അധ്യയന വര്‍ഷത്തോടെ തുടക്കമാവുമെന്ന് ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അറിയിച്ചു. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, വിവിധ ഖിറാഅത്തുകളുടെ ഇജാസത്തുകള്‍ നല്‍കുന്നതോടൊപ്പം ദൃഢമായ മനഃപ്പാഠ ശേഷി ഉണ്ടാവുന്നതിനാവശ്യമായ ആവര്‍ത്തന പാരായണം മറ്റു പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കരിക്കുലം.

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര വേദികളിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, ഖുര്‍ആന്‍ പഠന രംഗത്തെ അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ ഉറപ്പു വരുത്തുക എന്നിവയും പദ്ധതിക്ക് കീഴിലുണ്ടാവും. ഹൈസ്‌കൂള്‍ പഠനം മുതല്‍ ഡിഗ്രി പഠനം വരെ നല്‍കുന്ന സെക്കണ്ടറി വിഭാഗത്തിന് ഏട്ടു വര്‍ഷവും എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് പ്രവേശനം നല്‍കുന്ന സീനിയര്‍ സെക്കണ്ടറി വിഭാഗത്തിന് ഏഴു വര്‍ഷവുമാണ് പഠന കാലാവധി.

യൂജി തലത്തില്‍ ഖുര്‍ആന്‍ നിദാന ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഖുര്‍ആന്‍ ലിപികളും അനുബന്ധ പഠനങ്ങളും, മുതശാബിഹാത്തുല്‍ ഖുര്‍ആന്‍ എന്നിവയോടൊപ്പം പാരമ്പര്യ മത വിഷയങ്ങളും ബഹുഭാഷാ പാണ്ഡിത്യവും വിഭാവനം ചെയ്യുന്നതാണ് സിലബസ്. ഖുര്‍ആന്‍ പഠനത്തിനും ബഹുഭാഷ പരിജ്ഞാനത്തിനും സ്മാര്‍ട്ട് ക്ലാസ്‌റൂം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പ്രാഥമികമായി ഒരുക്കിയ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

യോഗത്തില്‍ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ടി.എച്ച് ദാരിമി, ഹാഫിള് അബ്ദുല്ല ഫൈസി, ഹാഫിള് ഇബ്‌റാഹീം ഫൈസി, മുജ്തബ ഫൈസി, ഹാഫിള് സല്‍മാന്‍ ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD

ഫൈസാബാദ് ഒരുങ്ങി. ജാമിഅഃ സമ്മേളനം ഇന്ന് (ഞായര്‍) ആരംഭിക്കും

പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനത്തിന് ഫെസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. ഇന്ന് വൈകിട്ട് 4.30ന് സിയാറത്തോടെ സമ്മേളനത്തിന് തുടക്കമാവും. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന നവോന്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടായി നായകത്വം വഹിച്ചു കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യയുടെ സന്തതികള്‍ ലേകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഈ വര്‍ഷം സനദ് നല്‍കപ്പെടുന്ന 339 യുവ പണ്ഡിതരടക്കം 7867 ഫൈസിമാരാണ് ഇതിനകം പഠനം പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടിയിട്ടുള്ളത്. വൈകിട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും.

നാളെ (തിങ്കള്‍) രാവിലെ 9.30ന് കമ്മറ്റി യോഗവും 11 മണിക്ക് ജനറല്‍ ബോഡിയും നടക്കും. ഉച്ചക്ക് 2 മണിക്ക് സനദ് വാങ്ങുന്ന യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാന വസ്ത്രം വിതരണം ചെയ്യും. സമാപന പൊതു സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാനവും എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സ്വമദാനി പ്രസംഗിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യു.എ.ഇ സുന്നി കൗണ്‍സില്‍ ആദരിക്കും. അല്‍ മുനീര്‍ പ്രകാശനവും നടക്കും. ശേഷം നടക്കുന്ന മജ്‌ലിസുന്നൂർ വാര്‍ഷിക സംഗമത്തിന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. മാണിയൂര്‍ അഹ് മദ് മൗലവി, ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉല്‍ബോധനം നടത്തും.
- JAMIA NOORIYA PATTIKKAD

ജാമിഅ നൂരിയ്യ അറബിയ്യഃയുടെ ലോഗോ പ്രകാശനം ചെയ്തു

പെരിന്തൽമണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യഃക്ക് വേണ്ടി തയ്യാറാക്കിയ പുതിയ ലോഗോയുടെ പ്രകാശന കർമ്മം ശൈഖുൽ ജാമിഅ കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ജാമിഅ ജന:സെക്രട്ടറി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ശിയാസ് അഹ്മദ് ഹുദവി പാലത്തിങ്ങലാണ് അന്താരാഷ്ട്ര നിലവാരമുള്ള ലോഗോ രൂപകല്പന ചെയ്തത്.

ചടങ്ങിൽ ജാമിഅ സെക്രട്ടറി കെ.ഇബ്രാഹീം ഫൈസി തിരൂർക്കാട്, ളിയാഉദ്ദീൻ ഫൈസി മേൽമുറി, സുലൈമാൻ ഫൈസി ചുങ്കത്തറ, ഒ.ടി.മുസ്തഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി, ഉമർ ഫൈസി മുടിക്കോട്, എ.ടി മുഹമ്മദലി ഹാജി, മുജ്തബ ഫൈസി ആനക്കര, ഹാഫിള് സൽമാൻ ഫൈസി, നാസർ ഫൈസി വയനാട്, ഉസ്മാന്‍ ഫൈസി അരിപ്ര പങ്കെടുത്തു.

ജാമിഅഃ സമ്മേളനം; മജ്‌ലിസുന്നൂര്‍ വാര്‍ഷികം 2022 മാര്‍ച്ച് 7 ന്

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ 59-ാം വാര്‍ഷിക 57-ാം സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷിക സംഗമം മാര്‍ച്ച് ഏഴിന് വൈകിട്ട് 7 മണിക്ക് നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്തും പുറത്തുമായി നടക്കുന്ന അയ്യായിരിത്തിലേറെ മജ്്‌ലിസുന്നൂര്‍ സദസ്സുകളുടെ വാര്‍ഷിക സംഗമമാണ് ജാമിഅയില്‍ നടക്കുക. സമസ്തയിലെ മുതിര്‍ന്ന പണ്ഡിതന്മാര്‍, പ്രമുഖ സാദാത്തുകള്‍, സൂഫിവര്യമാര്‍, മജ്‌ലിസുന്നൂര്‍ അമീറുമാര്‍ പരിപാടിക്ക് നേതൃത്വം നല്‍കും. മജ്‌ലിസുന്നൂര്‍ സദസ്സുകളുടെ പത്താം വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്.
- JAMIA NOORIYA PATTIKKAD

ജാമിഅഃ സമ്മേളനം മാറ്റിവെച്ചു

പെരിന്തല്‍മണ്ണ : ജനുവരി 28,29,30 തിയ്യതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം മാറ്റിവെച്ചതായി ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു. കോവിഡ് സാഹചര്യവും സര്‍ക്കാര്‍ നിയന്ത്രണങ്ങളും പരിഗണിച്ചാണ് സമ്മേളനം മാറ്റിവെക്കുന്നത്. കോവിഡ് വ്യാപന രൂക്ഷത കുറയുന്നത് അനുസരിച്ച് ഏറ്റവും അടുത്ത സമയത്ത് തന്നെ സമ്മേളനം നടത്തുന്നതാണെന്നും അദ്ദേഹം അറിയിച്ചു.
- JAMIA NOORIYA PATTIKKAD

തവാസുല്‍ ജാമിഅഃ പ്രചാരണ കാമ്പയിന്‍ ഇന്നാരംഭിക്കും

പെരിന്തല്‍മണ്ണ: ജാമിഅഃ നൂരിയ്യയുടെ സ്‌നേഹ സന്ദേശവും വൈജ്ഞാനിക ദൗത്യവും സമൂഹത്തില്‍ കൂടുതല്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തവാസുല്‍ ജാമിഅഃ കാമ്പയിന്‍ ഇന്ന് തുടങ്ങും. ജാമിഅഃയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജാമിഅഃ വിദ്യാര്‍ത്ഥികളും സമസ്തയുടെ സജീവ പ്രവര്‍ത്തകരും ബഹു ജനങ്ങളും കാമ്പയിനില്‍ പങ്കാളികളാകും.

തവാസുല്‍ പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് വെച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്്‌ലിയാര്‍ തവാസുല്‍ സന്ദേശം നല്‍കും. സംസ്ഥാനത്തും പുറത്തുമായി ആയിരക്കണക്കിന് മഹല്ലുകളിലും പതിനായിരത്തിലേറെ മദ്രസകളിലും കാമ്പയിന്റെ ഭാഗമായി വിവിധ സന്ദേശ പ്രചാരണ പരിപാടികള്‍ നടക്കും. ജാമിഅഃ ഫണ്ട് സമാഹരണം ജനുവരി 21 വെള്ളിയാഴ്ച പള്ളികളില്‍ നടക്കും.

കാമ്പയിന്റെ ഭാഗമായി നടക്കുന്ന റൈഞ്ച്തല പര്യടനങ്ങള്‍ക്ക് വിവിധ ജില്ലകളില്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ (ദക്ഷിണ കന്നഡ), ഉമര്‍ ഫൈസി മുടിക്കോട് (കാസര്‍ഗോഡ്), ളിയാഉദ്ദീന്‍ ഫൈസി, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ (കണ്ണൂര്‍), മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ (വയനാട്), ഒ.ടി മുസ്ഥഫ ഫൈസി (കോഴിക്കോട്), സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (മലപ്പുറം വെസ്റ്റ്), ഏലംകുളം ബാപ്പു മുസ്്‌ലിയാര്‍, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ (മലപ്പുറം ഈസ്റ്റ്), ഹംസ ഫൈസി അല്‍ ഹൈതമി, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍ (പാലക്കാട്), അസ്ഗറലി ഫൈസി പട്ടിക്കാട് (തൃശ്ശൂര്‍), ത്വാഹാ ജിഫ്രി തങ്ങള്‍, ഹബീബ് കോയ തങ്ങള്‍ അരക്കുപറമ്പ് (ആലപ്പുഴ), ഹസന്‍ ഫൈസി (എറണാകുളം) എന്നിവര്‍ നേതൃത്വം നല്‍കും.
- JAMIA NOORIYA PATTIKKAD

പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണം: സമസ്ത പ്രതിനിധി സമ്മേളനം

പട്ടിക്കാട്: വിവാഹം, വിവാഹമോചനം, മുത്വലാഖ്, സ്വത്തവകാശം, വഖഫ്, ഖുല്‍അ്, ബാങ്ക് വിളി, തുടങ്ങിയ ശരീഅത്ത് നിയമങ്ങളില്‍ നിയമനിര്‍മ്മാണ സഭകളും കോടതികളും ഇടപെട്ട് ശരീഅത്ത് വിരുദ്ധ നിയമങ്ങളും നിലാപാടുകളും സ്വീകരിച്ച് വരുന്നതില്‍ മുസ്‌ലിം ന്യൂനപക്ഷം അതീവ ആശങ്കയില്‍ കഴിയുകയാണെന്നും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന വ്യക്തി സ്വാതന്ത്ര്യത്തെയും മത സ്വാതന്ത്ര്യത്തെയും തുല്യനീതിയെയും ഇത് വഴി ഹനിക്കപ്പെടുന്ന ദുരവസ്ഥയാണ് കണ്ടുവരുന്നതെന്നും ഈ ഘട്ടത്തില്‍ ജനാധിപത്യ വിശ്വാസികളും മതേതരവാദികളും ഐക്യപ്പെടണമെന്നും നാനാത്വത്തില്‍ ഏകത്വമെന്ന നമ്മുടെ പാരമ്പര്യത്തെ നിലനിര്‍ത്താന്‍ ഇന്ത്യാ മഹാ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും കൈകോര്‍ക്കണമെന്നും സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ഫൈസാബാദ് ജാമിഅ നൂരിയ്യയില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
- JAMIA NOORIYA PATTIKKAD

പൈതൃക പാതയില്‍ നിന്ന് വ്യതിചലിക്കുന്നത് വജിയത്തിന് തടസ്സമാകും: ആലിക്കുട്ടി മുസ്്‌ലിയാര്‍

പട്ടിക്കാട്: പൈതൃകവഴിയെ സ്വീകരിച്ച പൂര്‍വ്വികരുടെ ചരിത്രമാണ് നാം മാതൃകയാക്കേണ്ടതെന്നും സംശുദ്ധ വഴിയില്‍ നിന്ന് വ്യതിചലിച്ചാല്‍ വിജയത്തിന് തടസ്സമാകുമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ പറഞ്ഞു. പൈതൃകമാണ് വിജയം എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി പട്ടിക്കാട് ജാമിഅഃയില്‍ സംഘടിപ്പിച്ച മലപ്പുറം, മഞ്ചേരി, മങ്കട, പെരിന്തല്‍മണ്ണ മേഖലാ സമ്മേളനം ഉദ്ഘാടം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

ഏലംകുളം ബാപ്പു മുസ്ലിയാര്‍ അധ്യക്ഷനായി സമസ്ത ജില്ലാ പ്രസിഡന്റ് എം. ടി അബ്ദുല്ല മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം കരിമ്പനക്കല്‍ ഹൈദര്‍ ഫൈസി പതാക ഉയര്‍ത്തി.

'പൈതൃകമാണ് വിജയം' സമസ്ത കേന്ദ്ര മുശാവറ അംഗം എം. പി മുസ്തഫല്‍ ഫൈസി തിരൂരൂം, 'സമസ്ത നയിച്ച നവോത്ഥാനം' എസ്. എം. എഫ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂരും 'ആദര്‍ശം, അചഞ്ചലം' എസ്. വൈ. എസ് സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവും 'സമുദായവും സമകാലിക സമസ്യകളും' ളിയാഉദ്ധീന്‍ ഫൈസി മേല്‍മുറിയും അവതരിപ്പിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അഡ്വ. യു. എ ലത്തീഫ് എം. എല്‍. എ, കെ. വി അസ്ഗറലി ഫൈസി പട്ടിക്കാട്, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, കെ. കെ. എസ് ബാപ്പുട്ടി തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ പാതാക്കര, ഒ. എം. എസ് തങ്ങള്‍ മേലാറ്റൂര്‍, ഹംസ ഫൈസി ഹൈതമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ശിഹാബ് ഫൈസി കൂമണ്ണ, സുലൈമാന്‍ ഫൈസി ചുങ്കത്തറ, അബ്്ദുറഹ്്മാന്‍ ഫൈസി പാതിരമണ്ണ, ഉമര്‍ ഫൈസി മുടിക്കോട്, ഇ. പി. അഹ്‌മദ് കുട്ടി മുസ്്‌ലിയാര്‍, മജീദ് ദാരിമി വളരാട്, അബൂബക്കര്‍ ഫൈസി തിരൂര്‍ക്കാട്, ഒ. ടി മുസ്ഥഫ ഫൈസി, ഹംസ റഹ്്മാനി കൊണ്ടിപറമ്പ്, ശാഹുല്‍ ഹമീദ് മാസ്റ്റര്‍, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, ഒ. കെ. എം മൗലവി ആനമങ്ങാട്, ബി. എസ് കുഞ്ഞി തങ്ങള്‍ കീഴാറ്റൂര്‍, കളത്തില്‍ ഹംസ ഹാജി, ശമീര്‍ ഫൈസി ഒടമല, എന്‍. ടി. സി മജീദ്, അസീസ് പട്ടിക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, ഹനീഫ് പട്ടിക്കാട് പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD

ഗ്ലോബല്‍ ഓസ്‌ഫോജ്‌ന അഡ്‌ഹോക് കമ്മറ്റി രൂപീകരിച്ചു

ഗള്‍ഫ് മേഖലയടക്കമുള്ള വിവിധ രാജ്യങ്ങളില്‍ ജാമിഅഃ നൂരിയ്യഃയുടെ സന്ദേശ പ്രചാരണം ശക്തിപ്പെടുത്തുന്നതിന് ഗ്ലോബല്‍ ഓസ്‌ഫോജ്‌നക്ക് രൂപം നല്‍കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓസ്‌ഫോജ്‌ന പ്രവാസി പ്രതിനിധികളുടെ യോഗത്തിലാണ് മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍ ചെയര്‍മാനും ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍ കണ്‍വീനറുമായ ഗ്ലോബല്‍ ഓസ്‌ഫോജ്‌ന അഡ്‌ഹോക്‌ കമ്മറ്റിക്ക് രൂപം നല്‍കിയത്.

യോഗത്തില്‍ ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, ഷംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള, സൈനുല്‍ ആബിദ് ഫൈസി (കുവൈത്ത്), മൊയ്തീന്‍ കുട്ടി ഫൈസി അച്ചൂര്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അസൈനാര്‍ ഫൈസി പാറമ്മല്‍ (യു.എ.ഇ), ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കുട്ടി ഫൈസി പന്തല്ലൂര്‍, അന്‍വര്‍ ഫൈസി കാഞ്ഞിരപ്പുഴ, അബ്്ദുറഹ്്മാന്‍ ഫൈസി വിളയൂര്‍, ബശീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്്ദുല്‍ അസീസ് ഫൈസി വെള്ളില (സഊദി അറേബ്യ), ഹനീഫ ഫൈസി പരിയാപുരം (ഖത്തര്‍) പങ്കെടുത്തു.
- JAMIA NOORIYA PATTIKKAD

ജാമിഅഃ സമ്മേളനം 2022 ജനുവരിയില്‍

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനം 2022 ജനുവരി 28, 29, 30 തിയ്യതികളില്‍ നടത്താന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജാമിഅഃ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.
- JAMIA NOORIYA PATTIKKAD

പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാവുക: പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍

പട്ടിക്കാട് : മൗലിദാഘോഷം പ്രവാചക സ്‌നേഹത്തിന്റെ ഭാഗമാണെന്നും പ്രവാചക സ്‌നേഹത്തിന്റെ സന്ദേശ വാഹകരാകല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ: ആലിക്കുട്ടി മുസ്ലിയാര്‍ പ്രസ്താവിച്ചു. പട്ടിക്കാട് ജാമിഅ: നൂരിയ്യ: അറബിയ്യയില്‍ നടന്ന മീലാദ് കോണ്‍ഫറന്‍സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല, ലോകത്ത് മുസ്ലിംകള്‍ ജീവിക്കുന്നയിടത്തെല്ലാം നബിദിനാഘോഷമുണ്ട്. ആഫ്രിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യ ലോകത്തും വിപുലമായ രീതിയില്‍ മീലാദ് പ്രോഗ്രാമുകള്‍ നടന്ന് വരുന്നുണ്ട്. ശത്രുക്കള്‍ ഇസ്ലാമിനെ വികലമായി ചിത്രീകരിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നബിദിനാഘോഷത്തിന്റെ പ്രസക്തി വര്‍ധിക്കുകയാണ്. ഇസ്ലാമിലെ സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഈ സന്ദര്‍ഭം നാം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എം.പി അബ്ദുസ്സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കി. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അസ്ഗറലി ഫൈസി പ്ട്ടിക്കാട്, അബ്ദുല്ലത്തീഫ് ഫൈസി പാതിരമണ്ണ, ഒ.എം.എസ് തങ്ങള്‍ മണ്ണാര്‍മല, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സംസാരിച്ചു.

തിരുനബി (സ്വ): സത്യം, സ്‌നേഹം, സദ് വിചാരം സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി കൂടത്തായ്, ഹംസ ഫൈസി ഹൈതമി, സുലൈമാന്‍ ഫൈസി ചുങ്കത്തറ, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഒ.ടി മുസ്ഥഫ ഫൈസി, മുഹമ്മദലി ശിഹാബ് ഫൈസി കൂമണ്ണ, ഉമര്‍ ഫൈസി മുടിക്കോട് സംസാരിച്ചു.

സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് അന്തിമ രൂപമായി

പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യഃ സംഘടിപ്പിക്കുന്ന മീലാദ് കോണ്‍ഫ്രന്‍സും മൗലിദ് സദസ്സും ഒക്ടോബര്‍ 11 തിങ്കളാഴ്ച നടക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന മൗലിദ് സദസ്സിന് ഏലംകുളം ബാപ്പു മുസ്ലിയാര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മീലാദ് കോണ്‍ഫ്രന്‍സ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സീറത്തുന്നബി പഠന പദ്ധതിയുടെ ഉദ്ഘാടനം എം.പി അബ്്ദുസ്സമദ് സമദാനി എം.പി നിര്‍വ്വഹിക്കും. കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, പുത്തനഴി മൊയ്തീന്‍ ഫൈസി, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, പ്രസംഗിക്കും.

വൈകിട്ട് 6.30ന് നടക്കുന്ന 'തിരുനബി (സ്വ): സത്യം, സ്‌നേഹം, സദ് വിചാരം' കാംപയിന്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്്ദുസ്സലാം ഫൈസി ഒളവട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സകരിയ്യ ഫൈസി പ്രസംഗിക്കും. 8.30ന് നടക്കുന്ന ഇശ്‌ഖേ മജ്‌ലിസ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ബശീര്‍ ഫൈസി ദേശമംഗലം നേതൃത്വം നല്‍കും. തുടര്‍ന്ന് വിവിധ സംഘങ്ങള്‍ അവതരിപ്പിക്കുന്ന ബുര്‍ദ-ഖവാലി നടക്കും.
- JAMIA NOORIYA PATTIKKAD

ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന്

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ വര്‍ഷം തോറും നടത്തിവരാറുള്ള മീലാദ് കോണ്‍ഫ്രന്‍സ് ഒക്ടോബര്‍ 11ന് തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചു. വൈകുന്നേരം 4 ന് നടക്കുന്ന മൗലിദ് പാരായണത്തിലും മീലാദ് കോണ്‍ഫ്രന്‍സിലും മത സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, പി.പി ഉമര്‍ മുസ്‌ലിയാർ കൊയ്യോട്, ഏലംകുളം ബാപ്പു മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ നെല്ലായ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, മഞ്ഞളാം കുഴി അലി എം.എല്‍.എ, ഇബ്രാഹിം ഫൈസി തിരൂർക്കാട്, അരിക്കുഴിയില്‍ ബാപ്പുട്ടി ഫൈസി, എം.സി മായിന്‍ ഹാജി, പി. മാമുക്കോയ ഹാജി, പറമ്പൂര്‍ ബാപ്പുട്ടി ഹാജി, എ. ഉമറുല്‍ ഫാറൂഖ് ഹാജി വേങ്ങൂര്‍, ശരീഫ് ഹാജി പഴേരി, കുന്നത്ത് ആലി ഹാജി, കല്ലടി അബൂബക്കര്‍, പി. ഹനീഫ പട്ടിക്കാട് സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD

ബാഫഖി തങ്ങള്‍ അനുസ്മരണവും 50-ാം ആണ്ടും ജൂലൈ 24ന് ജാമിഅയില്‍

പട്ടിക്കാട് : പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ സ്ഥാപക പ്രസിഡണ്ടും ഇന്ത്യന്‍ മുസ്ലിംങ്ങളുടെ അഭിമാന നായകനുമായിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ 50-ാം ആണ്ട് ദിന പരിപാടികള്‍ ജൂലൈ 24 ശനിയാഴ്ച ജാമിഅഃ നൂരിയ്യയില്‍ തുടക്കമാവും. ബാഫഖി തങ്ങളുടെ അമ്പതാം ആണ്ടിനോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികളാണ് ജാമിഅഃ നൂരിയ്യഃ വിഭാവനം ചെയ്യുന്നത്.

ഇന്ത്യന്‍ മുസ്ലിംങ്ങളുടെ നാനോന്മുഖ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ മത-രാഷ്ട്രീയ-സാമൂഹിക-വിദ്യാഭ്യാസ-സാംസ്‌കാരിക രംഗങ്ങളിലെല്ലാം മുസ്ലിംങ്ങളുടെ അവസാന വാക്കായിരുന്നു. മതേതര കേരളത്തിന്റെ ഭരണ സംവിധാനങ്ങള്‍ക്കടക്കം മാതൃക സൃഷ്ടിച്ച സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ കേരളീയ മുസ്‌ലിംങ്ങളുടെ വൈജ്ഞാനിക നവോത്ഥാന പ്രവര്‍ത്തനങ്ങളുടെയെല്ലാം മുന്നണിപ്പോരാളിയായിരുന്നു. സമസ്ത കേരള ഇസ്്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ പതിനായിരം മദ്രസകള്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ ഏറെ സ്മരിക്കപ്പെട്ടത് ബാഫഖി തങ്ങളായിരുന്നു. ഉന്നത മത വിദ്യാഭ്യാസ രംഗത്ത് ജാമിഅഃ നൂരിയ്യക്ക് നേതൃത്വം നല്‍കിയ തങ്ങള്‍ ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും ഏറെ പ്രയത്നങ്ങള്‍ നടത്തീട്ടുണ്ട്. ഫാറൂഖ് കോളേജ് അടക്കമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കാളിയായിരുന്നു ബാഫഖി തങ്ങള്‍.

ജാമിഅഃ നൂരിയ്യഃ സ്ഥാപിക്കുക മാത്രമല്ല ജാമിഅയുടെ നടത്തിപ്പിനാവശ്യമായ വരുമാന മാര്‍ഗങ്ങളും കണ്ടെത്തിയാണ് ബാഫഖി തങ്ങള്‍ നമ്മോട് വിടപറഞ്ഞത്. കോഴിക്കോട് നഗരിയിലടക്കമുള്ള ഒട്ടേറെ വാടക കെട്ടിടങ്ങളും ജാമിഅയുടെ പ്രഥാന വരുമാന മാര്‍ഗങ്ങളിലൊന്നായ തെങ്ങിന്‍ തോപ്പുകള്‍ പ്ലാന്റ് ചെയ്യുന്നതിലും മുന്നില്‍ നിന്നത്് ബാഫഖി തങ്ങളായിരുന്നു. തങ്ങള്‍ നമ്മെ വിട്ട് പിരിഞ്ഞ് അമ്പത് വര്‍ഷം തികയുമ്പോള്‍ തങ്ങള്‍ തുടക്കം കുറിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും മറ്റു പ്രയത്നങ്ങളും സാമൂഹിക വിദ്യാഭ്യാസ രംഗത്ത് എത്രത്തോളം മാറ്റങ്ങളുണ്ടാക്കി എന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന രീതിയിലുള്ള വലിയൊരി കാമ്പയിനാണ് ജാമിഅഃ നൂരിയ്യഃ ലക്ഷ്യമാക്കുന്നത്.

ശനിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന അനുസ്മരണ മൗലിദ് പാരായണ സദസ്സില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, എം.ടി അബ്ദുല്ല മുസ്ലിയാര്‍, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, ഏലംകുളം ബാപ്പു മുസ്ലിയാര്‍, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ, എം. അലി എം.എല്‍.എ, നജീബ് കാന്തപുരം എം.എല്‍.എ, ഇബ്രാഹിം ഫൈസി പങ്കെടുക്കും.
- JAMIA NOORIYA PATTIKKAD

ജാമിഅ: ജൂനിയർ കോളേജ് കോർഡിനേഷൻ ഹയർ സെക്കണ്ടറി പ്രവേശന പരീക്ഷ ജൂലൈ 26 ന്

പട്ടിക്കാട്: ജാമിഅ: നൂരിയ്യയുമായി അഫ്ലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ജൂനിയർ കോളേജുകളിലെ ഹയർ സെക്കണ്ടറി സ്ഥാപനങ്ങളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷയും അഭിമുഖവും ജൂലൈ 26 (തിങ്കൾ) 10 മണിക്ക് നിശ്ചിത കേന്ദ്രങ്ങളിൽ നടക്കും.

കേരളത്തിൽ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലും കർണാടകയിലെ ദക്ഷിണ കന്നട, കൂർഗ് ജില്ലകളിലുമായി 20 സ്ഥാപനങ്ങളിലേക്കാണ് ഈ അധ്യയന വർഷം പ്രവേശനം നൽകപ്പെടുന്നത്.

ഈ വർഷം SSLC തുടർപഠന യോഗ്യത നേടുകയും മദ്റസ ഏഴാം ക്ലാസോ തത്തുല്യ യോഗ്യതയോ നേടിയവർക്കുമാണ് ഈ വിഭാഗത്തിലേക്ക് പ്രവേശനം നൽകുന്നത്. Jamianooriya.in/admission എന്ന ലിങ്കിലൂടെ ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷയുടെ പ്രിൻറൗട്ടും അപേക്ഷാഫീസും ആദ്യ ഓപ്ഷനായി നൽകിയ സ്ഥാപനത്തിൽ നൽകേണ്ടതാണ്.

പ്രവേശന പരീക്ഷാഫലം 28ന് പ്രസിദ്ധീകരിക്കുന്നതാണ്.

അറുപതിലധികം ജൂനിയർ കോളേജുകളിലായി അയ്യായിരത്തിലധികം വിദ്യാർത്ഥികൾ നിലവിൽ ജാമിഅ: ജൂനിയർ കോളേജുകളിൽ പഠനം നടത്തിക്കൊണ്ടിരിക്കുന്നു. ഏഴാം ക്ലാസ് വിജയിച്ചവർക്ക് പ്രവേശനം നൽകുന്ന സെക്കണ്ടറി വിഭാഗം സ്ഥാപനങ്ങളിൽ ജൂൺ 1 മുതൽ പുതിയ ബാച്ചിന് ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്.
- JAMIA NOORIYA PATTIKKAD

ജാമിഅ: ജൂനിയർ കോളേജ് ശിൽപശാല സമാപിച്ചു

പട്ടിക്കാട്: ജാമിഅ: ജൂനിയർ കോളേജ് അവസാന വർഷ വിദ്യാർത്ഥികളുടെ ഗവേഷണ പ്രബന്ധങ്ങൾക്ക് മാർഗ്ഗ നിർദേശം നൽകേണ്ട ഗൈഡുമാർക്കുള്ള ശിൽപശാല സമാപിച്ചു. തഫ്സീർ, ഹദീസ്, ഫിഖ്ഹ്, അഖീദ, ലുഗ: എന്നീ ഫാക്വൽറ്റികളിലേക്ക് സമർപ്പിക്കപ്പെടുന്ന പഠന പ്രബന്ധങ്ങൾ സെക്കണ്ടറി, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി യഥാക്രമം എട്ട്, ആറ് വർഷത്തെ പഠന പൂർത്തീകരണത്തിൻ്റെ പ്രധാന ഭാഗമാണ്. ഇരുപത്തിനാല് സ്ഥാപനങ്ങളിലെ മുന്നൂറോളം വരുന്ന വിദ്യാർത്ഥികളുടെ ഗൈഡു മാരാണ് ശിൽപശാലയിൽ പങ്കെടുത്തത്.

ജാമിഅ: നൂരിയ്യ: സെക്രട്ടറി കെ. ഇബ്റാഹീം ഫൈസി തിരൂർക്കാട് ഉദ്ഘാടനം ചെയ്തു.ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. ഫാക്വൽറ്റി ഡീനുമാരായ ഹംസ ഫൈസി ഹൈതമി, ളിയാഉദ്ദീൻ ഫൈസി മേൽമുറി, ഉമർ ഫൈസി മുടിക്കോട് എന്നിവർ നേതൃത്വം നൽകി. ഡോ അബ്ദുറഹ്മാൻ ഫൈസി മുല്ലപ്പള്ളി വിഷയാവതരണം നടത്തി. ടി എ ച്ച് ദാരിമി, മുജ്തബ ഫൈസി പ്രസംഗിച്ചു.
- JAMIA NOORIYA PATTIKKAD

പണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനുമായി നിലകൊള്ളണം: ഹൈദരലി തങ്ങള്‍

പട്ടിക്കാട് (മലപ്പുറം): മതപണ്ഡിതര്‍ സമുദായ ഐക്യത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി നിലകൊള്ളണമെന്നും നമ്മുടെ രാജ്യത്തിന്റെ മഹത്തായ പൈതൃകം നശിപ്പിക്കാന്‍ അനുവദിച്ച് കൂടെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പട്ടിക്കാട് ജാമിഅ നൂരിയ അറബിയ്യയുടെ 58-ാം വാര്‍ഷിക, 56-ാം സനദ് ദാന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ഇസ്ലാം വിഭാവനം ചെയ്യുന്നത് സ്‌നേഹവും സമാധാനവുമാണ്. അക്രമം, വര്‍ഗീയത, തീവ്രവാദം എന്നിവ ഇസ്ലാം അംഗീകരിക്കുന്നില്ല. വിവിധ മതവിശ്വാസികള്‍ സ്‌നേഹത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന മഹത്തായ നാടാണിത്. എല്ലാവരും തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചത് കൊണ്ടാണ് രാജ്യം പുരോഗതി കൈവരിച്ചത്. എല്ലാ മത വിശ്വാസികളും ചേര്‍ന്നാണ് ഈ രാജ്യത്തിന് സ്വതന്ത്ര്യം നേടിയെടുത്തത്. ഈ ഐക്യവും സ്‌നേഹ ബന്ധവും ഇല്ലാതാക്കാന്‍ ഒരു ഭാഗത്തുനിന്ന് ശ്രമം നടക്കുമ്പോള്‍ മത പണ്ഡിതര്‍ക്കും പ്രബോധകര്‍ക്കും വലിയ ഉത്തരവാദിത്തമുണ്ട്. സമൂഹത്തിന്റെ നിഖില മേഖലകളിലും നന്മ ചൊരിയുന്നവരാകണം ജാമിഅയില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്ന യുവ പണ്ഡിതന്മാര്‍. സനദ് വാങ്ങി പുറത്തിറങ്ങുന്നവര്‍ക്ക് വലിയ ഉത്തരവാദിത്വം നിര്‍വഹിക്കാനുണ്ട്. ആര്‍ജിച്ച വിജ്ഞാനം സമുദായത്തിനും രാജ്യത്തിനും ഉപകരിക്കുന്നതാകണം. വിദ്യാഭ്യാസം നല്‍കി സമുദായത്തെ ശാക്തീകരിക്കാന്‍ ഫൈസിമാര്‍ മുന്‍കയ്യെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
- JAMIA NOORIYA PATTIKKAD