Showing posts with label Samastha-90. Show all posts
Showing posts with label Samastha-90. Show all posts

ജന സാഗരം ഒഴുകിയെത്തി; സമസ്ത 90ാം വാര്‍ഷികത്തിന് പ്രൗഢോജ്ജ്വല പരിസമാപ്തി


വരക്കല്‍നഗര്‍: പുണ്യങ്ങളുടെ നഗരിയില്‍ നിന്ന് വിടവാങ്ങുമ്പോള്‍ ഉയരുന്നത് ആദര്‍ശ വിശുദ്ധിയുടെ മഹോന്നതിയും സംഘബലത്തിന്റെ ഉള്‍കരുത്തും. കര്‍മ്മമണ്ഡലങ്ങളില്‍ അടിപതറാതെ നേര്‍വഴിയിലൂടെയുള്ള യാത്രയ്ക്ക് കരുത്താര്‍ജ്ജിച്ചാണ് ഓരോ മനസും വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗരിയില്‍ നിന്ന് പിരിയുന്നത്. പുണ്യമതത്തിന്റെ നേര്‍വാഹകരായി സകല പ്രതിസന്ധികള്‍ക്കെതിരെയും പോരാടാന്‍ തനിച്ചല്ല, മറിച്ച് ഒരു ആദര്‍ശസാഗരം തന്നെ കൂടെയുണ്ടെന്ന തിരിച്ചറിവ് ലോകത്തിന് നല്‍കി കൊണ്ടാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ 90 മാത് വാര്‍ഷിക മഹാസമ്മേളനത്തിന് സമാപ്തി കുറിക്കുന്നത്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം പുതുതലമുറയ്ക്ക് കൈമാറി ആദര്‍ശപ്രസ്ഥാനം അജയ്യശക്തിയായി മലയാളമണ്ണില്‍ നിലകൊള്ളുന്നുവെന്ന ഉണര്‍ത്തലായി മാറി കാല്‍കോടിയോളം സുന്നികര്‍മ്മഭടന്മാര്‍ അണിനിരന്ന മഹാസമ്മേളനം.
 തെക്കന്‍കേരളം ആദ്യമായി ആതിഥേയത്വം വഹിച്ച സമസ്തയുടെ സമ്മേളനം പുത്തന്‍ ആശയങ്ങള്‍ക്കും വ്യതിചലനങ്ങള്‍ക്കും കേരളത്തിന്റെ മുസ്‌ലിം മനസിനെ മാറ്റാനാവില്ലെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു. തൊഴിലാളി വിപ്ലവത്തിനും വിനോദസഞ്ചാരത്തിനും പേരുകേട്ട ആലപ്പുഴയുടെ മണ്ണില്‍ പുതുചരിത്രം തീര്‍ത്തു സുന്നിസാഗരം ഇരമ്പിയപ്പോള്‍ ആത്മീയതയുടെ പറുദീസയ്‌ക്കൊപ്പം സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ശുഭസന്ദേശം കൂടി പകര്‍ന്നുനല്‍കാന്‍ കഴിഞ്ഞു. സമ്മേളന പ്രമേയങ്ങളെക്കാള്‍ ആത്മവിശുദ്ധിയുടെ വലിയ സന്ദേശവും ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള പ്രാര്‍ത്ഥനാസംഗമവുമാണ് സമസ്ത സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്.
ആത്മചൈത്യനം തുളുമ്പുന്ന നേതൃത്വവും അച്ചടക്കമുള്ള അനുയായി വൃന്ദവുമുള്ള സമസ്തയുടെ സമ്മേളനം ഇവ രണ്ടിന്റെയും

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-സമാപന സമ്മേളനം

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-14-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്ത 90ാം വാര്‍ഷികം; ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല

ആലപ്പുഴ (വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍): സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വാർഷിക സമാപന സമ്മേളനത്തോടനുബന്ധിച്ച് ഇന്ന് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് നഗരത്തിലെ ഒരു റോഡിലും പാർക്കിങ് അനുവദിക്കില്ല. ദേശീയപാതയിൽ കൊല്ലം ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ വൈഎംസിഎ പാലം വടക്കേ ജംക്‌ഷൻ വഴി ആലപ്പുഴ – ചേർത്തല കനാൽ കിഴക്കേ റോഡിലൂടെ കൊമ്മാടി ജംക്‌ഷനിലെത്തി വടക്കോട്ടു പോകണം. 
എറണാകുളം ഭാഗത്തു നിന്നു കൊല്ലം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കലവൂർ ജംക്‌ഷനിൽ നിന്നു മണ്ണഞ്ചേരി ജംക്‌ഷനിലെത്തി തെക്കോട്ടു തിരിഞ്ഞ് ആലപ്പുഴ നഗരത്തിൽ ജില്ലാക്കോടതി പാലം – പൊലീസ് കൺട്രോൾ ജംക്‌ഷൻ – കല്ല‍ുപാലം – കൈതവന വഴി ദേശീയപാതയിൽ കയറി പോകണം. റയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ദേശീയപാതയിൽ തിരുവാമ്പാടി ജംക്‌ഷനിൽ നിന്നു പടിഞ്ഞാറോട്ട് പോകണം. 
സമ്മേളനത്തിനുള്ള പ്രവർത്തകരുമായി ദേശീയ പാതയിൽ വടക്കു നിന്നെത്തുന്ന ഹെവി വാഹനങ്ങൾ കൊമ്മാടി ബൈപാസ് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കൊമ്മാടി ബൈപാസ്, ആലപ്പുഴ - ചേർത്തല കനാൽ പടിഞ്ഞാറെ റോഡ്, തുമ്പോളി പള്ളി ഗ്രൗണ്ട്, തുമ്പോളി ഹോണ്ട ഷോറൂമിനു വടക്കുവശമുള്ള ഗ്രൗണ്ട്, കൊമ്മാടി ജം‌ക്‌ഷനു വടക്ക‍് ദേശീയപാതയുടെ പടിഞ്ഞാറുവശം എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം. 
ദേശീയപാതയിൽ തെക്കു ഭാഗത്ത് നിന്ന് എത്തുന്ന വലിയ വാഹനങ്ങൾ കളർകോട് ഭാഗത്ത് പ്രവർത്തകരെ ഇറക്കിയ ശേഷം കളർകോട് ബൈപാസ് ഭാഗത്തു പാർക്ക് ചെയ്യണം. സമ്മേളനത്തിനെത്തുന്ന ചെറിയ വാഹനങ്ങളിൽ പാസ് ഉള്ള വാഹനങ്ങൾ പൊലീസ് പരേഡ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം. മറ്റുള്ളവ വലിയകുളം ഗ്രൗണ്ട്, ലോറി സ്റ്റാൻഡിനു വടക്കുവശമുള്ള ഗ്രൗണ്ട്, റബർ ഫാക്‌ടറി ജംക്‌ഷനു വടക്കുള്ള ഡിസി മിൽസ് വക ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
ട്രെയിലർ, കണ്ടെയിനർ ലോറി, ടാങ്കർ ലോറി എന്നിവ രാവിലെ 8 മണി മുതൽ സമ്മേളനം കഴിയുന്നതു വരെ ചേർത്തല മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തു തടയും. ഫോം മാറ്റിങ്സിന് സമീപമുള്ള റയിൽവേ അടിപ്പാത എമർജൻസി റൂട്ട് ആയതിനാൽ ഈ റോഡിൽ പാർക്കിങ് അനുവദിക്ക‍ില്ല. കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

സമസ്ത സമസ്ത 90ാം വാര്‍ഷികം; സമാപന മഹാസമ്മേളനം ഇന്ന്, സുന്നീ സാഗരമിരമ്പും

ആലപ്പുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം: ഒരു റോഡിലും പാർക്കിംഗ് പാടില്ല 
വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍(ആലപ്പുഴ): സുന്നീ കൈരളിയുടെ മഹാസമ്മേളനത്തിന് ഇന്നു സമാപ്തി. അറബിക്കടലിന്റെ തീരത്തെ സാക്ഷിയാക്കി സുന്നീ സാഗരത്തിന്റെ അജയ്യത വിളിച്ചോതുന്ന മഹാസമ്മേളനത്തിനും അത്യപൂര്‍വമായ പ്രാര്‍ഥനാനിമിഷങ്ങള്‍ക്കും സാക്ഷിയാകാന്‍ കിഴക്കിന്റെ വെനീസ് സജ്ജമായി. ആലപ്പുഴ നഗരത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ആലപ്പുഴ കടപ്പുറം അതിന്റെ ചരിത്രത്തില്‍ ഇതുവരെ ദര്‍ശിച്ചിട്ടില്ലാത്ത വിശാലമായ മനുഷ്യസാഗരത്തിനു വേദിയാകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഉദ്‌ബോധനങ്ങളും പ്രാര്‍ഥനകളും നിറഞ്ഞ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ 90-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ചതുര്‍ദിന ക്യാംപിനും ഇന്നു സമാപനം കുറിക്കും.
സമസ്ത കേരള ജംഇയത്തുല്‍ ഉലമ ഉപാധ്യക്ഷനും മംഗാലാപുരം ഖാസിയുമായിരുന്ന ചെമ്പരിക്ക സി.എം.അബ്ദുല്ല മുസ്‌ലിയാരുടെ കൊലപാതകം സംബന്ധിച്ച സി.ബി.ഐയുടെ പുനരന്വേഷണത്തിനുള്ള സമസ്തയുടെ നിയമപോരാട്ടങ്ങള്‍ക്കു ലഭിച്ച വിജയം സമ്മേളനത്തിനു കൂടുതല്‍ ആവേശം നല്‍കി. ആത്മഹത്യയെന്നു പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ നീക്കത്തിനെതിരേയുള്ള എറണാകുളം സി.ജെ.എം കോടതിവിധിയെ സമ്മേളനം സ്വാഗതം ചെയ്തു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വൈകിട്ട് അഞ്ചിന് നടക്കുന്ന മഹാസമ്മേളനത്തില്‍ ഇരുപത്തിയഞ്ച് ലക്ഷത്തോളം സുന്നി പ്രവര്‍ത്തകര്‍ പങ്കെടുക്കും. സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും.
ശൈഖ് ബൂത്തിബിന്‍ സഈദ് ബിന്‍ ബൂത്തി അല്‍ മക്ക്ത്തൂം യു.എ.ഇ, മാജിദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, മാജിദ് അബ്ദുല്ല ഹസന്‍ മാജിദ് യു.എ.ഇ, മുഹമ്മദ് അഹ്മദ് ജുമാ അബ്ദുല്ലാ അല്‍ മര്‍സൂക്കി യു.എ.ഇ, സയ്യിദ് ശരീഫ് ത്വാഹാ അലി അല്‍ ഹദ്ദാദ് കെനിയ, ശൈഖ് ഖത്താബ് ഖലീഫ കെനിയ, ശൈഖ് അബ്ദുന്നൂര്‍ ഇബ്‌ന് അബ്ദില്ലാഹ് അല്‍ മക്കിയ്യ് കെനിയ, ശൈഖ് സയ്യിദ് അബ്ദുല്‍ഖാദര്‍ അല്‍ ജീലി മദീന, ശൈഖ് ഹംദാന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പത്മശ്രീ എം.എ.യൂസഫലി, സയ്യിദ് മുഹമ്മദ് ജിഫ്്‌രി മുത്തുക്കോയ തങ്ങള്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.അഹമ്മദ് എം.പി, കെ.സി.വേണുഗോപാല്‍ എം.പി, എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, എം.ടി.അബ്ദുല്ല മുസ്്‌ലിയാര്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ജി.സുധാകരന്‍ എം.എല്‍.എ, ഡോ. ടി.എം.തോമസ് ഐസക് എം.എല്‍.എ, അഡ്വ.എം.എം.ആരിഫ് എം.എല്‍.എ, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, പി.പി.ഉമര്‍ കൊയ്യോട്, തോമസ് ജോസഫ്, എം.എ.ശൂക്കൂര്‍, എ.എം.നസീര്‍ എന്നിവര്‍ സംബന്ധിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ പ്രഭാഷണം നടത്തും. കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതവും ഇസ്മാഈല്‍ കുഞ്ഞ് ഹാജി നന്ദിയും പറയും.-ജലീല്‍ അരൂക്കുറ്റി-സുപ്രഭാതം . 
കൂടുതൽ സമ്മേളന വാർത്തകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-13-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

ഏകസിവില്‍കോഡിനുള്ള ഗൂഢശ്രമം പ്രതിരോധിക്കണം: സമസ്ത

സമസ്ത സമ്മേളനം പൊതു സമ്മേളനത്തോടെ ഞായറാഴ്ച സമാപിക്കും 
വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗര്‍: വിവിധ മതവിഭാഗങ്ങളും ആശയങ്ങളും പാരസ്പര്യത്തോടെ ജീവക്കുന്ന ലോകത്തെ ഏറ്റവും വലിയ ജനായത്തരാജ്യമായ ഇന്ത്യയുടെ ഭരണഘടന രാജ്യത്ത് മതസ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും അനുവദിച്ചുതന്നിട്ടുണ്ടെന്നും ഈ വൈവിധ്യങ്ങള്‍ക്കിടയിലാണ് ഇന്ത്യയെന്ന രാഷ്ട്രം ശക്തമാകുന്നതെന്നും സമസ്ത സമ്മേളനപ്രമേയം വിലയിരുത്തി.
വിവിധ മതവിഭാഗങ്ങള്‍ ഒന്നിച്ചുജീവിക്കുന്ന രാജ്യത്ത് ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടന്നുവരുന്നുണ്ട്. ഇത്തരം നീക്കത്തെ ചെറുത്തുതോല്‍പ്പിക്കണം. രാജ്യരക്ഷയും ക്ഷേമവും കൊതിക്കുന്ന മുഴുവനാളുകളും ഈ ശ്രമത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മതസംഘടനയായ സമസ്തയോടൊപ്പം നില്‍ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഏകശിലാത്മകമായൊരു സന്ദേശം ഇന്ത്യ ഒരിക്കലും മുന്നോട്ടുവച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നത് ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാന മുദ്രാവാക്യമാണ്. വൈദേശിക ശക്തികള്‍ക്കെതിരേയുള്ള വിമോചന പോരാട്ടരംഗത്ത് രാജ്യം ഒന്നിച്ചുനിന്നിട്ടുണ്ട്. സ്വതന്ത്രരാജ്യമെന്ന വികാരം രാഷ്ട്രത്തിന്റെ നെഞ്ചില്‍ ജ്വലിപ്പിച്ചു നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഉത്കണ്ഠാജനകമായ വാര്‍ത്തകളാണു ഭരണകൂടങ്ങളില്‍ നിന്നു വരുന്നത്. രാജ്യത്ത് അസഹിഷ്ണുത പടരുന്നു. ഭരണഘടനാപദവിയില്‍ ഇരിക്കുന്നവര്‍ പോലും രാജ്യത്തിന്റെ ബഹുസ്വരതയെ തകര്‍ക്കുന്ന വിധത്തില്‍ സംസാരിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

SAMASTHA 90th ANNIVERSARY - LIVE TELECAST WITH RECORD-12-2-2016


സമ്മേളനത്തിന്‍റെഓഡിയോ ലൈവിനും ക്യാന്പുകളുടെ റെക്കോര്‍ഡിനും ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്തഃ 90ാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം


 ആലപ്പുഴ(വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗര്‍):തൊണ്ണൂറിന്റെ ആകാശപ്പരപ്പില്‍ നിറവിശുദ്ധിയുടെ നിലാവു പൊഴിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നവതിയാഘോഷങ്ങള്‍ക്കു കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ തുടക്കം. അഹ്‌ലുസ്സുന്നയുടെ നിലപാടുതറയിലുറച്ച ആശയസംവേദനങ്ങളുടെ നാലു ദിനരാത്രങ്ങള്‍ക്കാണ് അറബിക്കടലിന്റെ തീരം സാക്ഷ്യം വഹിക്കുന്നത്.
പാരമ്പര്യത്തിന്റെ കിരീടം അഭിമാനപൂര്‍വം തലയിലേറ്റി ദൂരെ കര്‍ണാടകയുടെ അങ്ങേയറ്റം മുതല്‍ കന്യാകുമാരി കുളച്ചല്‍ വരെയുള്ള ഗ്രാമാന്തരങ്ങളില്‍ നിന്നു ചെറു നീരൊഴുക്കായി, പുഴയായി, പിന്നെ കടലായി പതിനായിരങ്ങള്‍ സംഗമിക്കുകയാണ് ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍.
സമസ്ത ട്രഷറര്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ആദര്‍ശവിശുദ്ധിയുടെ പതാക വാനിലുയര്‍ത്തിയതോടെ നാലുദിവസം നീളുന്ന സമ്മേളനത്തിനു നാന്ദിയായി.
പാല്‍വെളളക്കടലിലെ തിരമാലയാവാന്‍ ക്യാമ്പ് തുടങ്ങുന്നതിനു മുമ്പുതന്നെ പരസഹസ്രങ്ങളാണ് ആലപ്പുഴയിലെ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്. പണ്ഡിത മഹത്തുക്കളേയും സാദാത്തീങ്ങളേയും സാക്ഷിയാക്കി ബഹ്‌റൈന്‍ ചീഫ് ജസ്റ്റിസ് ശൈഖ് ഹമദ് ബിന്‍ സാമീ അല്‍ഫാളില്‍ അല്‍ദൂസരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന സെഷനില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

SAMASTHA 90th ANNIVERSARY - LIVE TELECAST

For more Live Records Please Click here (SKICR Live Records)

സമസ്ത 90ാം വാര്‍ഷിക സമ്മേളനം; തല്‍സമയ പ്രദര്‍ശനം ബഹ്‌റൈനിലും

മനാമ: വ്യാഴം മുതല്‍ ആലപ്പുഴയില്‍ ആരംഭിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ 90ാം വാര്‍ഷിക സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം ബഹ്‌റൈനിലും ലഭ്യമായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
മനാമയിലെ സമസ്ത ആസ്ഥാനത്താണ് തല്‍സമയ സംപ്രേഷണത്തിന് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
കൂടാതെ ഫെബ്രു.14 (ഞായറാഴ്ച) വരെ നീണ്ടു നില്‍ക്കുന്ന സമ്മേളനം പൂര്‍ണമായും എസ്.കെ.എസ്.എസ്.എഫിന്റെ ഓണ്‍ലൈന്‍ ചാനലായ സമസ്ത കേരള ഇസ്‌ലാമിക് ക്ലാസ് റൂമിലും www.kicrlive.com, www.skssfnews.com എന്നീ വെബ് സൈറ്റുകളിലും യൂടൂബിലെ SKICRTV യിലും അടുത്ത ദിവസം മുതല്‍ ലഭ്യമായിരിക്കും.
കെ.ഐ.സി.ആര്‍ ഇന്റര്‍നെറ്റ് റേഡിയോ, ലൈവ് ടിവി എന്നിവ വഴി മൊബൈലിലൂടെ HD സൗകര്യത്തോടെയും സമ്മേളനം തല്‍സമയം വീക്ഷിക്കാം. 24 മണിക്കൂറും മൊബൈലില്‍ ലഭ്യമാകുന്ന 'KICR SKSSF Radio' റേഡിയോ, ഗൂഗിള്‍ പ്ലെ സ്റ്റോര്‍ വഴി മൊബൈലില്‍ ഡൗണ്‍ ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. samastha conference എന്ന പേരില്‍ സമ്മേളന വിവരങ്ങള്‍ പൂര്‍ണമായും ലഭിക്കുന്ന അപ്ലിക്കേഷനും ഇപ്പോള്‍ ഗൂഗിള്‍ പ്ലെ സ്റ്റോറില്‍ ലഭ്യമാണ്.

സമസ്ത 90ാം വാര്‍ഷിക സമ്മേളനം നാളെ മുതൽ

"സമസ്ത: നവതിയുടെ നിറവില്‍"- ശൈഖുനാ കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എഴുതുന്നു..

മുസ്‌ലിം കേരളത്തിന്റെ ആത്മാഭിമാനത്തിന്റെ അടിസ്ഥാനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന പ്രസ്ഥാനമാണ്. കേരള മുസ്‌ലിം ചരിത്രം പഠനം നടത്തുന്ന ആര്‍ക്കും ഇത് ബോധ്യപ്പെടുന്നതുമാണ്. സമൂഹത്തില്‍ അശുഭകരമായ അപശബ്ദങ്ങള്‍ മുഴക്കാന്‍ ചിലര്‍ രംഗത്തുവന്ന ഘട്ടത്തിലാണ് സമസ്ത രൂപീകരിച്ചത്. സംഘടന രൂപീകരിച്ചത് മുതല്‍ ഇത്രയും കാലം, മുസ്‌ലിംകളുടെ വിശ്വാസത്തെയും ആചാരത്തെയും യാതൊരു പരുക്കുകളുമില്ലാതെ സമസ്ത കാത്തു പോന്നു. സമസ്ത സ്ഥാപിത ലക്ഷ്യമായി ഏറ്റെടുക്കുകയും ഇപ്പോഴും ഊന്നുകയും ചെയ്യുന്ന പ്രവര്‍ത്തന ദൗത്യം ഇതു തന്നെയാണ്.
നിരവധി കാര്യങ്ങളില്‍ ലോകത്തിനു മാതൃക സൃഷ്ടിച്ചു സമസ്ത.
അതില്‍ ഏറ്റവും പ്രധാനമാണ് മദ്‌റസ സംവിധാനം. പിഞ്ചുകുട്ടികള്‍ക്ക് മതം പഠിപ്പിക്കാനുള്ള സാഹചര്യം വ്യവസ്ഥാപിതമായി ഇവിടെ നിലനില്‍ക്കുന്നു. 1951ല്‍ സമസ്ത ആവിഷ്‌കരിച്ച പദ്ധതി കേരളത്തില്‍ ചുവട് പിടിക്കാന്‍ പലരും ശ്രമിച്ചു. സമസ്തയുടെ സ്വീകാര്യത അവര്‍ക്കൊന്നും നേടിയെടുക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയിലെ സമസ്തയുടെ പ്രവര്‍ത്തനങ്ങള്‍ ഉള്ള സ്ഥലങ്ങളിലെ ഇസ്‌ലാമിക നവോത്ഥാനവും ഇതര സ്ഥലങ്ങളിലെ സാമുദായിക ബോധവും പഠനവിധേയമാക്കിയാല്‍ സമസ്ത സമൂഹത്തില്‍ ചെലുത്തിയ സ്വാധീനം ബോധ്യമാകും. കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ പരമ്പരാഗത മൂല്യങ്ങള്‍ ചോര്‍ന്നു പോകാതെ കാത്തു സൂക്ഷിക്കുന്നതില്‍ സമസ്ത ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പള്ളി ദര്‍സുകളില്‍ നിന്നും അറബിക് കോളജുകളിലേക്കുള്ള മാറ്റം അതായിരുന്നു. സമന്വയ വിദ്യാഭ്യാസ രംഗത്ത് ലോകത്ത് സമസ്ത ഇതിനകം തന്നെ പുതിയ ചരിത്രം രചിച്ചിട്ടുണ്ട്.
മദ്‌റസ സംവിധാനം പോലെ ശ്രദ്ധേയമാണ് സമസ്ത നേതൃത്വം നല്‍കികൊണ്ടിരിക്കുന്ന മഹല്ലു സംവിധാനവും. കേരളത്തിലെ മഹല്ലുകളെ ഏകോപിച്ചുകൊണ്ട് സമസ്തക്ക് കീഴില്‍ മാതൃക സൃഷ്ടിക്കുകയാണ്. ആശയ പ്രചാരണത്തിനും സംസ്‌കരണത്തിനും പറ്റിയ നല്ലൊരു പരിസരത്തിനാണ് ഇതുവഴി സാഹചര്യമൊരുക്കാന്‍ സമസ്തക്ക് അവസരം കിട്ടിയിട്ടുള്ളത്. പുതിയ തലമുറയെ അഭിസംബോധന ചെയ്യാനും എല്ലാ തുറകളിലുമുള്ള ജനങ്ങളെ സംസ്‌കരിച്ചെടുക്കാനും സമസ്ത നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. പ്രഖ്യാപിത ലക്ഷ്യത്തിന് അനുകൂലമായ ഘടകം സകല മേഖലകളിലും ഉണ്ടാക്കിയെടുക്കാന്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍, സുന്നി യുവജന സംഘം, സുന്നി മഹല്ല് ഫെഡറേഷന്‍, സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍,
സമസ്ത കേരള എംപ്ലോയീസ് അസോസിയേഷന്‍, സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍, സമസ്ത കേരള സുന്നി ബാലവേദി തുടങ്ങിയ കീഴ്ഘടകങ്ങള്‍ രൂപീകരിക്കുകയും വികേന്ദ്രീകരണ സ്വഭാവത്തോടെ അവക്ക് കീഴില്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയും ചെയ്യുന്നു. 1926 മുതല്‍

സമസ്ത 90-ാം വാര്‍ഷികം; സമ്മേളന വാര്‍ത്തകള്‍ക്ക് വേണ്ടി ആരംഭിച്ച വെബ് സൈറ്റ് പ്രവര്‍ത്തനം സജീവം

കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സമ്മേളന വാര്‍ത്തകള്‍ക്കുള്ള വെബ് സൈറ്റിന്‍റെ പ്രവര്‍ത്തനം സജീവമാകുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരുക്കങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളന വിശേഷങ്ങളും ഇതുവഴി ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാംInfo@samasthaconference.com എന്ന അഡ്രസ്സില്‍ അയച്ചു കൊടുക്കാവുന്നതാണ്. വെബ് സൈറ്റിന്‍റെ ഉദ്ഘാടനം നടന്നത് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്‌റസ ഓഡിറ്റോറിയത്തിലാണ് നടന്നത്. 

സമസ്ത 90 ആം വാർഷികം; ജനസഞ്ചയം സാക്ഷി: സന്ദേശയാത്രകള്‍ സമാപിച്ചു

ആലപ്പുഴ: കേരളത്തിന്റെ ഇരുദിക്കുകളില്‍ നിന്നും സത്യത്തിന്റേയും വിശുദ്ധിയുടേയും ഊര്‍ജ്ജപ്രവാഹമായി വന്ന സമസ്ത സന്ദേശയാത്ര ആലപ്പുഴയുടെ ചരിത്ര ഭൂമികയില്‍ ഐതിഹാസികമായി സമാപിച്ചു. കേരളീയ മുസ്്‌ലിം കൈരളിയുടെ പൈതൃകവാഹിയായ സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക സമ്മേളനത്തിന്റെ അമരധ്വനിയുയര്‍ത്തി സെക്രട്ടറിമാരായ കോട്ടുമല ടി.എം ബാപ്പു മുസ്്‌ലിയാരും പ്രൊ.കെ ആലിക്കുട്ടി മുസ്്‌ലിയാരും നയിച്ച പ്രചാരണമാണ് സമ്മേളനം നടക്കുന്ന ആലപ്പുഴയിലെ ഹൃദയഭാഗത്തുള്ള ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ സമാപിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച്ച കര്‍ണാടകയിലെ മംഗലാപുരത്തു നിന്ന് ആരംഭിച്ച ഉത്തരമേഖലാ സന്ദേശയാത്രയും തമിഴ്‌നാട്ടിലെ കൊളച്ചലില്‍ നിന്നും ആരംഭിച്ച ദക്ഷിണ സന്ദേശയാത്രയും ആണ് വരക്കല്‍ നഗറില്‍ സമാപിച്ചത്. എസ്.കെ.എസ്.എസ്.എഫിന്റെ സന്നദ്ധഭടന്മാരായ വിഖായ വളണ്ടിയര്‍മാരുടെ അകമ്പടിയോടെ കേരളം ചുറ്റി ആലപ്പുഴയിലെത്തിയത്.
ഇരു ജാഥകളും വൈകിട്ട് ഏഴുമണിയോടെ ചേര്‍ത്തലയില്‍ സംഗമിച്ച നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് ആലപ്പുഴയിലേക്ക് ആനയിച്ചത്. ജാഥാ നായകരായ പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരെയും കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരെയും ഉപനായകന്മാരേയും തുറന്ന വാഹനത്തിലാണ് ചേര്‍ത്തല മുതല്‍ സ്വീകരിച്ചാനയിച്ചത്. കിലോമീറ്ററുകളോളം പിന്നിട്ട സ്വീകരണ ജാഥക്ക് വഴി നീളെ രാജകീയ വരവേല്‍പ്പാണ് ലഭിച്ചത്.

സമസ്ത സമ്മേളനം; മനുഷ്യ ജാലിക; SKSSF കാസർകോട് മേഖലാ വാഹന പ്രചരണ ജാഥ 23-ന്

കാസർകോട്: "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദതത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ജനുവരി 26-ന് എസ് കെ എസ് എസ് എഫ് ജില്ലാ കമീറ്റി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെയും, "ആദർരവിശുദ്ധിയുടെ 90 വർഷം " എന്ന പ്രമേയത്തിൽ ഫെബ്രുവരി 11, 12, 13, 14 തീയ്യതികളിൽ ആലപ്പുഴയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെയും പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് കാസർകോട് മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക ക്യാപ്റ്റനും, മേഖലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, വൈസ് പ്രസിഡണ്ട് അഷ്റഫ് റഹ്മാനി ചൗക്കി വൈസ് ക്യാപ്പ് റ്റന്മാരുമായും, ട്രഷറർ റശീദ് മൗലവി ചാലക്കുന്ന് ഡയറക്ടറും പി.എ ജലീൽ ഹിദായത്ത് നഗർ കോർഡിനേറ്ററും മായും എസ് കെ എസ് എസ് എഫ് മേഖലാ കമിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ജനുവരി 23 ന് മാലിക്ക് ദീനാറിൽ നിന്ന് തുടക്കമാവും. എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജാഥ നായകൻ ഹനീഫ് മൗലവി ഉളിയത്തടുക്കക്ക് പതാക കൈമാറി ഉദ്ഘാടനം ച്ചെയ്യുന്ന ജാഥയ്ക്ക് മേഖലയിലെ മുഴുവൻ ശാഖയിലും പര്യടനം നടത്തി മൊഗ്രാൽപുത്തൂരിൽ സമാപ്പിക്കും. സമാപനം എസ് വൈ എസ് മണ്ഡലം ജനറൽ സെക്രട്ടറി എം.എ ഖലീൽ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണം, ഹമീദ് മദനി,ബഷീർ ദാരിമി തളങ്കര, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, എ.എ സിറാജുദ്ധീൻ, ബാസിം ഖാസാലി, സഈദ് മൗലവി ബാങ്കോട്, യു ബ ശിർ ഉളിയത്തടുക്ക, സഅദ് ഹാജി ഉളിയത്തടുക്ക, ഹാരിസ് ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സത്താർ ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, സി എ അബ്ദുല്ലക്കുഞ്ഞി ചാല, സുഹൈൽ ഫൈസി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനം ചെയ്യും വർക്കിംങ്ങ് കമിറ്റി യോഗം ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു. ഹനീഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ബഷാൽ തളങ്കര, റശീദ് മൗലവി ചാലക്കുന്ന്, ഖലീൽ തുരുത്തി, ശിഹാബ് അണങ്കൂർ, ഹാഷിം ഹുദവി, സലാം പള്ളങ്കോട്, പ്രസംഗിച്ചു.
- skssfmeghala skssfmeghala

സമസ്ത സമ്മേളനം;ത്വലബാ വിംഗ് പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു

കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷിക മഹാ സമ്മേളനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന സമിതി 'ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം' എന്ന വിഷയത്തില്‍ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ദര്‍സ് അറബിക് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് മത്സരം സംഘടിപ്പിക്കുന്നത്. 5 പേജില്‍ കവിയാത്ത പ്രബന്ധങ്ങള്‍ ഫെബ്രുവരി 6ന് മുമ്പായി ഇസ്‌ലാമിക് സെന്റര്‍, ലിങ്ക് റോഡ്, കോഴിക്കോട് എന്ന അഡ്രസ്സിലോ twalabastate@gmail.com ലേക്കോ അയക്കേണ്ടതാണ്. മത്സര വിജയികള്‍ക്ക് സമസ്ത സമ്മേളന വേദിയില്‍ വെച്ച് പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡും വിതരണം ചെയ്യുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9544665949,9400449981.
- uvais muhammed

മനുഷ്യജാലികക്കും സമസ്ത സമ്മേളനത്തിനും കാസര്‍കോട് ജില്ലാ SKSSF വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

കാസര്‍കോട്: സമസ്ത ആദര്‍ശ വിശുദ്ധിയുടെ തൊണ്ണൂറുവര്‍ഷം എന്ന സന്ദേശത്തില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളപ്രചരണാര്‍ഥവും ജനുവരി 26 ന് മൊഗ്രാലില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ഥവും എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി വിവിധ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലാതല റോഡ് ഷോ, ലീഡേഴ്‌സ് റാലി, സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ' സമസ്ത മുത്ത് നബിയുടെ പാത, രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന വിഷയത്തില്‍ മേഖലാതലങ്ങളില്‍ സെമിനാറുകള്‍, മേഖലാതല വാഹന ജാഥ, ക്ലസ്റ്ററുകളില്‍ സൗഹൃദ കൂട്ടായ്മ, ശാഖകളില്‍ സ്‌നേഹ സംഗമവും പ്രത്യേക കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. 16 ന് നടക്കുന്ന സമസ്ത സന്ദേശ ജാഥയ്ക്ക് വിഖായ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരണ വേദിയിലേക്ക് ആനയിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരേ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, യൂനഫ് ഫൈസി പെരുമ്പട്ട, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

സമസ്ത 90-ാം വാര്‍ഷികം; സന്ദേശയാത്ര നായകര്‍ക്ക് ഹൈദരലി തങ്ങള്‍ പതാക കൈമാറും

ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ജനുവരി 15 മുതല്‍ 21 വരെ സംഘടിപ്പിച്ച സമസ്ത സന്ദേശയാത്രാ നായകര്‍ക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറും. 14ന് രാവിലെ 8 മണിക്ക് പാണക്കാട് നടക്കുന്ന ചടങ്ങില്‍വെച്ച് കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരും പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാരും സമസ്തയുടെ ത്രിവര്‍ണ പതാക തങ്ങളില്‍ നിന്ന് ഏറ്റുവാങ്ങും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കള്‍ സംബന്ധിക്കും. 15ന് വൈകു: 4 മണിക്ക് ഉത്തരമേഖല ജാഥ മംഗളൂരുവില്‍ വെച്ചും ദക്ഷിണമേഖല ജാഥ കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ വെച്ചും ആരംഭിക്കും.
16ന് രാവിലെ മുതല്‍ പ്രയാണമാരംഭിക്കുന്ന ഇരുജാഥകളും 21ന് ആലപ്പുഴയില്‍ ഒന്നിച്ച് സംഗമിച്ച് സമാപിക്കും. ഇരുജാഥകള്‍ക്കും ജില്ലകളില്‍ വന്‍ സ്വീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 90 വിഖായ അംഗങ്ങളും ആമില സംഘങ്ങളും യാത്രയെ അനുഗമിക്കും. സ്വീകരണ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ സംബന്ധിക്കും.
''സമസ്ത: ആദര്‍ശ വിശുദ്ധിയുടെ 90 വര്‍ഷം'' എന്ന പ്രമേയം വിശദീകരിക്കുന്നതിന് പ്രത്യേകം പരിശീലനം ലഭിച്ച പ്രാസംഗികര്‍ ജാഥയോടൊപ്പം അണിനിരക്കും. സ്വീകരണ കേന്ദ്രങ്ങളിലെ പരിധിയില്‍പെട്ട മഹല്ല്, മദ്‌റസ കമ്മിറ്റി ഭാരവാഹികള്‍ ജാഥാനായകര്‍ക്ക് ഉപഹാരം സമര്‍പ്പിക്കും. സന്ദേശയാത്ര വിജയിപ്പിക്കാന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അഭ്യര്‍ത്ഥിച്ചു.
- Samasthalayam Chelari

സമസ്ത 90-ാം വാര്‍ഷികം ചരിത്ര സംഭവമാക്കാന്‍ നാടും നഗരവും ഒരുങ്ങുന്നു

കോഴിക്കോട്: 2016 ഫെബ്രു. 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 90-ാം വാര്‍ഷിക മഹാസമ്മേളനം ചരിത്ര സംഭവമാക്കി മാറ്റാന്‍ നാടും നഗരവും ഒരുങ്ങുന്നു. ആദ്യമായി തെക്കന്‍ കേരളത്തില്‍ നടക്കുന്ന സമസ്തയുടെ വാര്‍ഷിക സമ്മേളനം വലിയ താല്‍പര്യത്തോടെയാണ് സമസ്തയുടെ ഓരോ പ്രവര്‍ത്തകനും വീക്ഷിക്കുന്നത്. സമസ്തയുടെ അനുഭാവികളെന്നപോലെ പുറത്തുള്ളവരും വലിയ കൗതുകത്തോടെയാണ് ആലപ്പുഴയില്‍ നടക്കുന്ന സമസ്തയുടെ സമ്മേളനത്തെ നോക്കികാണുന്നത്. പതിനായിരത്തോളം മദ്‌റസകള്‍ക്കും ആയിരക്കണക്കിന് മറ്റു ദീനീസ്ഥാപനങ്ങള്‍ക്കും എഞ്ചിനീയറിംഗ് കോളേജും ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശ വിശുദ്ധിയും സംഘശക്തിയും ലോകത്തിന് ഒരിക്കല്‍കൂടി കാണിച്ചുകൊടുക്കുന്നതാവും 90-ാം വാര്‍ഷിക മഹാസമ്മേളനം. സമ്മേളന പ്രചാരണാര്‍ത്ഥം ചുമരെഴുത്തുകളും ബോര്‍ഡുകളും ബാനറുകളും സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. സമ്മേളന പ്രമേയം വിശദീകരിച്ചുകൊണ്ട് ഓരോ മഹല്ലിലും ആദര്‍ശ സമ്മേളനം നിശ്ചയിച്ചിട്ടുണ്ട്. 2016 ജനുവരി 15 മുതല്‍ കന്യാകുമാരിയില്‍ നിന്നും മംഗലാപുരത്ത് നിന്നും സന്ദേശ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇരു ജാഥകളും 21 ന് ആലപ്പുഴയില്‍ സംഗമിക്കും.
25000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠനക്യാമ്പിന്റെ റജിസ്റ്റ്രേഷന്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പ്രത്യേകം ബയോഡാറ്റ നല്‍കിയാണ് പ്രതിനിധികള്‍ റജിസ്റ്റര്‍ ചെയ്യുന്നത്. പ്രതിനിധികള്‍ക്ക് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. വിവിധ സബ്കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി പ്രവര്‍ത്തിച്ചുവരുന്നു. ഫെബ്രുവരി 14ന് നടക്കുന്ന പൊതുസമ്മേളനത്തിലേക്കുള്ള വാഹനങ്ങള്‍ മഹല്ല് കമ്മിറ്റികള്‍ ഇതിനകം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്. 25 ലക്ഷം പേരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കുക. വിശാലമായ ആലപ്പുഴ കടപ്പുറം ഇതിനായി സജ്ജീകരിക്കും. സമ്മേളനത്തോടനുബന്ധിച്ച് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചു നടത്തുന്ന പ്രദര്‍ശനം സമ്മേളനത്തിന്റെ ആകര്‍ഷകബിന്ദുവായി മാറും.
- Samasthalayam Chelari