വിഘടിതര്‍ ഈ ഫിത്ന അവസാനിപ്പിക്കണം
വര്‍ധിച്ചുവരുന്ന ആത്മീയ വാണിജ്യത്തെ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് നേരിടണമെന്ന ആഹ്വാനം ചിലരെ പ്രകോപിതരാക്കിയിരിക്കുകയാണ്. ദിക്ര്‍, സ്വലാത്ത്, മൗലിദ്, കറാമത്ത്, വിലായത്തുകളെ അംഗീകരിക്കുകയും ആചരിക്കുകയും ചെയ്യുന്നവരാണ് സുന്നികള്‍. അവരതിനെ പരിഹസിക്കുകയില്ല. പക്ഷേ, സമസ്തയിലെ സ്വന്തം ഗുരുക്കളായ പണ്ഡിതന്മാര്ക്കൊന്നും 'സുന്നി'പോരെന്ന് പറഞ്ഞ് ഫിത്നയുണ്ടാക്കിയപ്പോള് പുറത്താക്കപ്പെട്ട ചിലരാണ് സുന്നീരംഗത്ത് കുഴപ്പം സൃഷ്ടിക്കുന്നത്. അവര്‍ ആളെ കൂട്ടാനും ഗ്രൂപ്പ് വളര്‍ത്താനും സുന്നി ആചാരങ്ങളെ ദുരുപയോഗപ്പെടുത്തി. സാമ്പത്തിക ലാഭത്തിനുപയോഗിച്ചു. പാവപ്പെട്ട സുന്നി അണികളുടെ വിശ്വാസം ചൂഷണം ചെയ്തു പണമുണ്ടാക്കി. ഇതുവഴി ധാരാളം ചെറുപ്പക്കാര്‍ സംശയാലുക്കളായി. ബിദ്ഈ പ്രസ്ഥാനം വളരുന്നു. പുതിയ പുതിയ ഔലിയാക്കളെ സൃഷ്ടിക്കാനും സ്വയം ഖുത്ബായി 'ഔലിയാക്കളു'ടെ നേതാവാകാനും മടിച്ചില്ല. ഇപ്പോള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ സ്വന്തം ആളായി അഭിനയിക്കാന്‍ ധൈര്യം കാണിച്ചിരിക്കയാണ്. നബി നേരിട്ട് നിര്ദേശിച്ചതനുസരിച്ചാണത്രെ തിരുകേശം ലഭിച്ചത്. പലമതങ്ങളിലും വളര്‍ന്നുവരുന്ന ഇത്തരം ആത്മീയ വ്യവസായങ്ങളെയും വ്യക്തിപൂജകളെയും പ്രതിരോധിക്കാനാണ് സമുദായത്തോട് ആവശ്യപ്പെട്ടത്.
വിറളി പൂണ്ടിട്ട് കാര്യമില്ല. ആത്മീയതയെ വില്‍പനച്ചരക്കാക്കാത്ത സമസ്ത കേരള ജംഇയ്യതുല്‍ ഉലമയോ മറ്റു സുന്നി സംഘടനകളോ വെട്ടിലാവേണ്ട ആവശ്യമില്ല. അവരാരും കേശവും കൂപ്പണുമായി നടക്കുന്നില്ലല്ലോ?
തിരുശേഷിപ്പുകളോടല്ല; ഇതുവരെ സനദ് തെളിയിക്കപ്പെടാത്ത വ്യാജ കേശത്തോടാണ് സുന്നികള്‍ക്ക് വിരോധം. നബിയുടെ തിരുശേഷിപ്പുകളൊന്നും സനദ് (നബിവരെ എത്തുന്ന വിശ്വാസയോഗ്യ പരമ്പര) ഇല്ലാതെ അംഗീകരിക്കാന്‍ പറ്റില്ല. ഇത് ലോക മുസ്‌ലിം പണ്ഡിതന്മാരുടെ തീരുമാനമാണ്.
സത്യവിശ്വാസികളില്‍ ഭിന്നിപ്പുണ്ടാക്കാന്‍ വേണ്ടി പണിയുന്ന പള്ളിയെ അംഗീകരിക്കരുതെന്ന് ഖുര്‍ആന്‍ ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. 'ഉപദ്രവിക്കല്‍, സത്യം നിഷേധിക്കല്‍, വിശ്വാസികളെ പരസ്‌പരം ഭിന്നിപ്പിക്കല്‍, മുമ്പ് തന്നെ അല്ലാഹുവിനോടും പ്രവാചകനോടും യുദ്ധം ചെയ്യുന്നവര്‍ക്ക് താവളം ഒരുക്കല്‍ എന്നിവക്കുവേണ്ടി പള്ളിയുണ്ടാക്കിയവര്‍ ഞങ്ങള്‍ ഉത്തമ കേന്ദ്രമാണുദ്ദേശിക്കുന്നതെന്ന് സത്യം ചെയ്ത് പറയുമെങ്കിലും കളവാണ് അവര്‍ പറയുന്നതെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു' (തൗബ 107). 'ആ പള്ളിയില്‍ താങ്കള്‍ ഒരിക്കലും നമസ്‌കരിക്കരുത്. ഭയഭക്തി ലക്ഷ്യമിട്ട് (ഭൗതിക താല്‍പര്യമില്ലാതെ) ആദ്യമുണ്ടാക്കപ്പെട്ട പള്ളിയാണ് നമസ്‌കരിക്കാന്‍ ഏറ്റവും അര്‍ഹതയുള്ളത്' (തൗബ 108).
പള്ളിയെന്നോ, തിരുശേഷിപ്പുകളെന്നോ കേള്‍ക്കുമ്പോള്‍ വഞ്ചിതരാകരുതെന്ന മഹത്തായ പാഠമാണ് ഇതില്‍നിന്ന് മുസ്‌ലിംകള്‍ക്ക് ലഭിക്കുന്നത്. ഞങ്ങള്‍ പള്ളിയുണ്ടാക്കുന്നു; മുഹമ്മദ് നബി ഉദ്ഘാടനം ചെയ്യുമെന്ന് പ്രചാരണം നടത്തി കപടന്മാര്‍ നിര്‍മിച്ച പള്ളിയെക്കുറിച്ചാണ് അല്ലാഹു ശക്തിയായി ശകാരിച്ചതും വിരോധിച്ചതും. അവിശ്വാസം ശക്തിപ്പെടലും സത്യവിശ്വാസികള്‍ പരസ്‌പരം ഭിന്നിക്കലുമാണ് ഇത്തരം പള്ളികളുടെ പരിണിത ഫലമെന്നും ഖുര്‍ആന്‍ ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ ആയിരം പള്ളിയുണ്ടാക്കിയെന്നവകാശപ്പെടുന്നവര്‍ എവിടെയൊക്കെയാണീ പള്ളികള്‍ നിര്‍മിച്ചതെന്ന് മാറത്ത് കൈവെച്ച് ചിന്തിക്കന്‍ അല്‍പം ദീനുള്ളവരോട് അഭ്യര്‍ഥിക്കുന്നു. ഒന്നായി ജീവിച്ച് നടന്നുവന്ന സുന്നിമഹല്ലുകളില്‍ പള്ളിക്കടുത്ത് വേറെ പള്ളിയുണ്ടാക്കി ഖുര്‍ആന്‍ പറഞ്ഞപോലെ ഒരിക്കലും അടുക്കാന്‍ കഴിയാതെ സത്യവിശ്വാസികളെ പരസ്‌പരം അകറ്റിയും കുഴപ്പങ്ങള്‍ സൃഷ്ടിച്ചുമല്ലേ അധികവും ഉണ്ടാക്കിയത്? ഇപ്പോഴുണ്ടാക്കുമെന്ന്പറയുന്ന ഗ്രാന്‍ഡ് മോസ്‌കും സത്യവിശ്വാസികളെ ഭിന്നിപ്പിക്കുന്നതിന് തന്നെ. ചെറിയ ചെറിയ സംഖ്യകൊണ്ടാണ് മനുഷ്യമനസ്സുകളെ ആദ്യം അകറ്റിയതെങ്കില്‍ ഇപ്പോള്‍ കോടികളെ കൊണ്ടാണെന്ന്മാത്രം. ബുദ്ധിയുണ്ടെങ്കില്‍ ചിന്തിക്കുക.
ചേന്ദമംഗലൂര്‍, കൊടുവള്ളി, പുത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്നുവരുന്ന സ്ഥാപനങ്ങളുടെ പേരില്‍ അഴിമതി നടത്തിയെന്ന ആരോപണവും ഇവര്‍ ഉന്നയിച്ചിരിക്കുന്നു. ഈ സ്ഥലങ്ങളില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ എനിക്ക് ബന്ധമുള്ളത് സുന്നിയ്യ കോളജും ശംസുല്‍ ഉലമാ കോപ്ലക്‌സും കുഞ്ഞാലന്‍കുട്ടി മുസ്‌ലിയാര്‍ സ്മാരക ഖുര്‍ആന്‍ കോളജുമാണ്. ഇവകളെല്ലാം സ്ഥാപിതമായത് മുതല്‍ പതിറ്റാണ്ടുകള്‍ നീണ്ട ബന്ധമാണെനിക്ക്. സുന്നത്ത് ജമാഅത്തിന്റെ പ്രസ്തുത സ്ഥാപനങ്ങളുടെ പ്രധാന സ്ഥാനങ്ങളില്‍ ഇന്നും വിനീതന്‍ തുടരുന്നു. കണക്കും റിപ്പോര്‍ട്ടുമെല്ലാം സൂക്ഷിക്കുന്ന രജിസ്റ്റര്‍ചെയ്ത കമ്മിറ്റികള്‍ അതിനൊക്കെയുണ്ട്. ഒരഴിമതിയും ഉത്തരവാദപ്പെട്ടവര്‍ എന്റെ പേരില്‍ ആരോപിച്ചിട്ടില്ല. അതുകൊണ്ടാണല്ലോ ഇപ്പോഴും തുടരുന്നത്. ആരോപിച്ചവര്‍ അത് തെളിയിക്കേണ്ടിവരും.
മുസ്‌ലിം സമൂഹത്തില്‍ സൃഷ്ടിക്കുന്ന ഫിത്‌ന അവസാനിപ്പിക്കലാണ് നല്ലത്. സുന്നി ഐക്യം സുമനസ്സുകള്‍ ആഗ്രഹിക്കുകയും അതിന്റെ പ്രവര്‍ത്തനം കുറേ മുന്നോട്ടുപോകുകയും ചെയ്തിരുന്നു. അപ്പോഴല്ലെ കേശവും പള്ളിയും കൂപ്പണുമായി ഇറങ്ങിത്തിരിച്ചത്. ആരാണ് ഉത്തരവാദി?
സനദാണെന്നും പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ ഒന്ന് വായിച്ചു. അത് നസബ (കുടുംബ പരമ്പര)യാണ് സനദു വേറെയുണ്ടെന്ന് തിരുത്തി. കാരന്തൂരുണ്ടെന്നും, കുറ്റിയാടിയാണെന്നും പ്രസംഗിച്ചു. ഇപ്പോള്‍ പറയുന്നു അബൂദബിയിലാണ്; അവിടെ ചെല്ലണമെന്ന്. തിരുകേശം കാരന്തൂരും സനദ് അബൂദബിയിലും; വിരോധാഭാസം!
മഹതി ഉമ്മുസലമയുടെ അടുക്കല്‍ നബിയുടെ വിശുദ്ധ മുടിയുണ്ടായിരുന്നുവെന്നും ജനങ്ങള്‍ ബര്‍കത്തെടുക്കാനും, രോഗം മാറാനും അതുപയോഗിച്ചിരുന്നുവെന്നും ബുഖാരി റിപ്പോര്‍ട്ട് ചെയ്ത ഹദീസിലുണ്ട്. അത് നാം അംഗീകരിക്കുന്നു. നബിയുടെ തിരു കേശമാണത്. വ്യാജമല്ല
-യു.കെ. അബ്ദുലത്തീഫ് മൗലവി ( കടപ്പാട്, ലേഖനം 30-05-2011)
ശൈഖുനാ അരീക്കല്‍ ഉസ്താദ് സ്മരണയില്‍ ഖത്മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് ബഹ്റൈനിലും
മനാമ
: സമസ്ത
കേരള കേന്ദ്ര മുശാവറ അംഗവും
കടമേരി റഹ്‍മാനിയ്യ കോളേജ്
പ്രൊഫസറുമായിരുന്ന ശൈഖുനാ
അരീക്കല്‍ ഇബ്റാഹീം മുസ്‍ലിയാരുടെ
വിയോഗത്തെ തുടര്‍ന്ന് റഹ്‍മാനീസ്
അസോസിയേഷന്‍ സംഘടിപ്പിച്ചു
വരുന്ന അനുസ്മരണ പ്രാര്‍ത്ഥന
സംഗമങ്ങളുടെ ഭാഗമായി ബഹ്റൈനിലും
ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ്
നടന്നു. ബഹ്റൈന്‍
ചാപ്റ്റര്‍ റഹ്‍മാനീസ്
അസോസിയേഷനും സമസ്ത കേരള സുന്നി
ജമാഅത്തും സംയുക്തമായി
മനാമയിലെ സമസ്ത കേന്ദ്ര മദ്റസാ
ഓഡിറ്റോറിയത്തിലാണ് പരിപാടി
സംഘടിപ്പിച്ചത്. സയ്യിദ്
ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. തുര്‍ന്ന്
നടന്ന ഖത്മുല്‍ ഖുര്‍ആന്‍
പ്രാര്‍ത്ഥനക്കും അദ്ദേഹം
നേതൃത്വം നല്‍കി. സി.കെ.പി.
അലി മുസ്‍ലിയാര്‍
ഉദ്ബോധന പ്രഭാഷണം നടത്തി.
എം.സി.
മുഹമ്മദ്
മൗലവി, ഹൈദര്‍
മൗലവി, അബ്ദുറസാഖ്
നദ്‍വി, എസ്.എം.
അബ്ദുല്‍
വാഹിദ്, ശഹീര്‍
കട്ടാംപള്ളി, ഖാസിം
റഹ്‍മാനി, നിസാര്‍
അഴിയൂര്‍, ഉബൈദുല്ല
റഹ്‍മാനി സംബന്ധിച്ചു.
നേരത്തെ നടന്ന
മയ്യിത്ത് നിസ്കാരത്തിനും
അനുസ്‍മരണത്തിനും സലീം
റഹ്‍മാനി (ഫൈസി)
നേതൃത്വം
നല്‍കി.
ബശീറലി തങ്ങള്‍ക്ക് സ്വീകരണം നല്‍കി
മക്ക
: പരിശുദ്ധ
ഉംറ നിര്‍വ്വഹിക്കാന്‍ എത്തിയ
സയ്യിദ് ബശീറലി തങ്ങള്‍ക്ക്
മക്ക ഇസ്‍ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റി
സ്വീകരണം നല്‍കി.
വെള്ളിയാഴ്ച
ഉച്ചക്ക് ശേഷം ഏര്‍പ്പെടുത്തിയ
സ്വീകരണ യോഗത്തില്‍ തങ്ങള്‍
പ്രവര്‍ത്തകരെ അഭിസംബോധന
ചെയ്തു. പ്രവാസ
ജീവിതത്തിനിടയിലും സമൂഹത്തിന്‍റെ
കാലികമായ പ്രശ്നങ്ങളില്‍
ഇടപെടാന്‍ എസ്.കെ.എസ്.എസ്.എഫിനും
അതിന്‍റെ ഭാഗമായി ലോകത്തിന്‍റെ
വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന
ഇസ്‍ലാമിക് സെന്‍ററുകള്‍ക്കും
സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം
പറഞ്ഞു. യോഗത്തില്‍
തെറ്റത്ത് മുഹമ്മദ് ഹാജി,
കരീം ബാഖവി
തുടങ്ങിയവര്‍ സംബന്ധിച്ചു.
- അബ്ദുല്‍
മുജീബ് -
മത സൗഹാര്‍ദ്ദ സമ്മേളനവും നിര്‍ദ്ധരര്‍ക്കുള്ള പഠനോപകരണ വിതരണവും നടന്നു
എസ്.കെ.എസ്.എസ്.എഫിന്‍റെയും
സാന്ത്വനം കരിയറിന്‍റെയും
ആഭിമുഖ്യത്തില്‍ മത സൗഹാര്‍ദ്ദ
സമ്മേളനവും നിര്‍ദ്ധരര്‍ക്കുള്ള
പഠനോപകരണ വിതരണവും നടന്നു.
ശാനവാസ്
മാസ്റ്ററുടെ അധ്യക്ഷതയില്‍
കൂടിയ യോഗം ഇ.ടി.
മുഹമ്മദ്
ബശീര്‍ എം.പി.
ഉദ്ഘാടനം
ചെയ്തു. എ.
സന്പത്ത്,
എം.പി.
പാലോട് രവി
എം.എല്.എ.,
എ വാഹിദ്
എം.എല്.എ.
തുടങ്ങിയവര്‍
പങ്കെടുത്തു. മത
സൌഹാര്‍ദ്ദ സമ്മേളനത്തില്‍
റവറന്‍റ് ജോസഫ് സാമുവല്‍
കറുകയില്‍, കോര്‍എപിസ്കോ
സ്വാമി ജനതീര്‍ത്താന്‍,
സഈദ് മുസ്‍ലിയാര്‍
വിഴിഞ്ഞം തുടങ്ങിയവര്‍
പ്രസംഗിച്ചു. എം.എല്.എ.
മാരെയും എം.പി.
മാരെയും
സാന്ത്വനം കെയര്‍ ചെയര്‍മാന്‍
ചിറക്കല്‍ ശാജുദ്ദീന്‍ ശാള്‍
അണിയിച്ച് ആദരിച്ചു.
- ശമീര്‍
എച്ച്.
കൊണ്ടോട്ടി മേഖല സര്‍ഗലയം: ഒളവട്ടൂര്‍ ക്ലസ്റ്റര്‍ ചാമ്പ്യന്‍മാര്‍
കൊണ്ടോട്ടി: എസ്.കെ.എസ്.എസ്.എഫ്. കൊണ്ടോട്ടി മേഖല സര്‍ഗലയതില്‍ ഒളവട്ടൂര്‍ ക്ലസ്റ്റര്‍ ചാമ്പ്യന്‍മാരായി. കോടങ്ങാട് ക്ലസ്റ്റര്‍ രണ്ടും കുഴിമണ്ണ മുസ്‌ല്യാരങ്ങാടി ക്ലസ്റ്റര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. 10 ക്ലസ്റ്ററുകളില്‍ നിന്നായ് 500 ഓളം പേര്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
കെ. മുഹമ്മദുണ്ണി ഹാജി എം.എല്.എ. ഉദ്ഘാടനം ചെയ്തു. പി. മോയുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ടി.സി.എ. നാസര്‍ സ്വാഗതവും ഹിബത്തുള്ള നന്ദിയും പറഞ്ഞു. സമാപനസംഗമം എസ്.കെ.പി.എം. തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുളിക്കല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. അബ്ദുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഉമ്മര്‍ ദാരിമി പുളിയക്കോട്, കരിം ദാരിമി ഓമാനൂര്‍, ശിഹാബ് കുഴിഞ്ഞോളം, മുഹമ്മദ് ബാഖവി മുണ്ടുപറമ്പ് എന്നിവര്‍ പ്രസംഗിച്ചു. ഹുസൈന്‍ കരിപ്പൂര്‍ സ്വാഗതവും റാഫി നന്ദിയും പറഞ്ഞു.-ഉബൈദുല്ല റഹ് മാനി-
വിവാദ തിരുകേശം: തുറന്ന സംവാദത്തിന് എ.പി വിഭാഗം തയാറുണ്ടോയെന്ന് എസ്.വൈ.എസ്
കാളികാവ്: വിവാദ തിരുകേശവുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യം ജനങ്ങള്‍ക്ക് ബോധ്യപ്പെടാന്‍ തുറന്ന സംവാദത്തിന് എ.പി വിഭാഗം തയാറുണ്ടോയെന്ന് സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്. കാളികാവ് പള്ളിശ്ശേരിയില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആദര്‍ശ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഖാദീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, മുജീബ് ദാരിമി, ഫരീദ് റഹ്മാനി, ബഹാവുദ്ദീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു.
പ്രവാചക സ്നേഹത്തിന്റെ മറവിലുള്ള ചൂഷണം അവസാനിപ്പിക്കണം ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പാലം: പ്രവാചക സ്നേഹത്തിന്റെ മറവില്‍ വിശ്വാസികളെ ചൂഷണം ചെയ്ത് സമൂഹ ചിദ്രം ഉണ്ടാക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്റ്രല്‍ കൗണ്‍സില്‍ അഭ്യര്ഥിച്ചു.
കോഴിക്കോടെ ഒരു കേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന കേശം പ്രവാചകന്റേതലെന്ന് തെളിഞ്ഞിട്ടും വിചിത്ര വാദങ്ങള്‍ ഉയര്‍ത്തി പൊതു സമൂഹത്തെ വഞ്ചിക്കുന്നു. അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയും തര്‍ക്കങ്ങള്‍ ശ്രഷ്ടിച്ചും പരിഹാസ വിഷയങ്ങള്‍ ഉണ്ടാക്കുന്ന പ്രവണതകളില്‍ നിന്നും ബന്ധപെട്ടവര്‍ പിന്മാറണം. പാണക്കാട് ഹൈദറലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്തു. സി.കെ.എം.സ്വാദിഖ് മുസ്ലിയാര്‍ അദ്യക്ഷത വഹിച്ചു.
സമസ്ത റഹ്‍മാനീസ് സംയുക്ത ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസ് ഇന്ന്
ബഹ്റൈന്‍ : സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമ
കേന്ദ്ര മുശാവറ അംഗവും കടമേരി
റഹ്‍മാനിയ്യ കോളേജ്
പ്രൊഫസറുമായിരുന്ന ശൈഖുനാ
അരീക്കല്‍ ഇബ്റാഹീം മുസ്‍ലിയാരുടെ
നിര്യാണത്തോടനുബന്ധിച്ച്
റഹ്‍മാനീസ് അസോസിയേഷന്‍റെ
നേതൃത്വത്തില്‍ സംസ്ഥാനത്തിനകത്തും
പുറത്തുമായി നടക്കുന്ന
ഖത്‍മുല്‍ ഖുര്‍ആന്‍ മജ്‍ലിസുകളുടെ
ഭാഗമായി ദുബൈ, ബഹ്റൈന്‍
എന്നിവിടങ്ങളിലെ സംഗമങ്ങള്‍
ഇന്ന് (വ്യാഴാഴ്ച)
രാത്രി നടക്കും.
ബഹ്റൈനില്‍
സമസ്ത കേരള സുന്നി ജമാഅത്തും
ബഹ്റൈന്‍ ചാപ്റ്റര്‍ റഹ്‍മാനീസ്
അസോസിയേഷനും സംയുക്തമായാണ്
പരിപാടി സംഘടിപ്പിക്കുന്നത്.
മനാമയിലെ സമസ്ത
കേന്ദ്ര മദ്റസാ ഓഡിറ്റോറിയത്തില്‍
വെച്ച് ഇന്ന് രാത്രി 9
മണി മുതല്‍
നടക്കുന്ന വാരാന്ത്യ സ്വലാത്തിന്
ശേഷമാണ് ഖത്‍മുല്‍ ഖുര്‍ആന്‍
മജ്‍ലിസ് ആരംഭിക്കുക.
സയ്യിദ്
ഫഖ്റുദ്ദീന്‍ തങ്ങള്‍,
സി.കെ.പി.
അലി മുസ്‍ലിയാര്‍,
സലീം ഫൈസി
റഹ്‍മാനി എന്നിവര്‍ നേതൃത്വം
നല്‍കും. നേരത്തെ
വിതരണം ചെയ്ത ഖത്‍മുല്‍
ഖുര്‍ആന്‍ സ്ലിപ് കൈപറ്റിയവരും
അല്ലാത്തവരുമായ മുഴുവനാളുകളും
പങ്കെടുക്കണമെന്ന് നേതാക്കള്‍
അറിയിച്ചു. വിശദ
വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
99877570, 39062500
- ഉബൈദ്
റഹ്‍മാനി -
എസ്.കെ.എസ്.എസ്.എഫ് ആത്മീയ സംഗമം: ജില്ലാതല ഉദ്ഘാടനം ഇന്ന്
മലപ്പുറം : എസ്.കെ.എസ്.എസ്.എഫ് ജില്ലാക്കമ്മിറ്റിയുടെ കീഴില്‍ 179 ക്ലസ്റ്ററുകളില്‍ നടത്തുന്ന മാസാന്ത ആത്മീയ സംഗമങ്ങളുടെ ജില്ലാതല ഉദ്ഘാടനം വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ചേളാരി സമസ്താലയം മസ്ജിദില്‍ നടക്കും. കോഴിക്കോട് ഖാളി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലെലി ഉദ്ഘാടനം ചെയ്യും.
വൃക്കരോഗികളെ സഹായിക്കല്‍ മുസ്‌ലിം പള്ളികളില്‍ നടക്കുന്ന വിഭവസമാഹരണം വിജയിപ്പിക്കണം
മലപ്പുറം : വൃക്കരോഗികളെ സഹായിക്കുന്നതിനുവേണ്ടി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാമൂഹിക വിഭവ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി എല്ലാ മുസ്‌ലിംപള്ളികളിലും വെള്ളിയാഴ്ച പ്രത്യേക വിഭവസമാഹരണം നടക്കും. പള്ളികളില്‍ നടക്കുന്ന വിഭവസമാഹരണം വിജയിപ്പിക്കണമെന്ന് വിവിധ മുസ്‌ലിം സംഘടനകളുടെ ജില്ലാ ഭാരവാഹികളായ പി.പി. മുഹമ്മദ്കുട്ടി ഫൈസി, മുസ്തഫ കോഡൂര്‍, കരുവള്ളി മുഹമ്മദ് മൗലവി, കെ. അബൂബക്കര്‍ മൗലവി പുളിക്കല്‍, ഉബൈദുല്ല താനാളൂര്‍, എന്‍. കുഞ്ഞിപ്പ എന്നിവര്‍ ആവശ്യപ്പെട്ടു.
അസ്-അദിയ്യ: സ്വലാത്ത് ദിക്ര്‍ മജലിസ് ഇന്ന്‍
പാപ്പിനിശ്ശേരി വെസ്റ്റ് : എല്ലാ അറബി മാസവും അവസാന വ്യാഴാഴ്ച രാവ് അസ്-അദിയ്യ കോളേജില്‍ നടക്കുന്ന സ്വലാത്ത് ദിക്ര്‍ മജലിസ് ഇന്ന്‍ മഗരിബ് നിസ്കരനന്തരം സയ്യിദ് ഉമര്‍ കോയ തങ്ങളുടെ നേ ത്ര ത്തില്‍ കോളേജ് അങ്കണത്തില്‍ നടക്കും. അബൂ സുഫിയാന്‍ ബാഖവി ഉദ്ബോധനം നടത്തും.
കേശവിവാദം: തുറന്ന സംവാദം കോഴിക്കോട്
കോഴിക്കോട് : തിരുകേശ വാദത്തിന് തെളിവ് സമര്‍പ്പിര്‍ക്കാനാവാത്ത ആത്മീയ ചൂഷകരുടെ തനിനിറം വിശദീകരിക്കുവാനും സുന്നീ നേതാക്കള്‍ ഉന്നയിച്ച വാദത്തില്‍ തുറന്ന സംവാദത്തിന് അവസരമൊരുക്കാന്‍ വിവിധ സുന്നീസംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. മെയ് 31 ചൊവ്വാഴ്‌ച 4 മണിക്ക് കോഴിക്കോട്ട് നടക്കുന്ന പരിപാടിയില്‍ സമസ്‌തയുടെയും കീഴ്‌ഘടകങ്ങളുടെയും പ്രമുഖ നേതാക്കള്‍ സംബന്ധിക്കും. ശ്രോദ്ധാക്കള്‍ക്ക് സംശയനിവാരണത്തിന് പരിപാടിയില്‍ അവസരമൊരുക്കും. പരിപാടിയുടെ വിജയത്തിന് വേണ്ടി നാസര്‍ ഫൈസി കൂടത്തായി ചെയര്‍മാനും അബൂബക്‌ര്‍ ഫൈസി മലയമ്മ കണ്‍വീനറുമായി സംഘാടകസമിതി രൂപീകരിച്ചു. യോഗത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, ഉമര്‍ ഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സ്വമദ് പൂക്കോട്ടൂര്‍, റഹ്‌മത്തുല്ലാഹ് ഖാസിമി മൂത്തേടം, പിണങ്ങോട് അബൂബക്‌ര്‍, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, മുസ്‌ത്വഫ മുണ്ടുപാറ, നാസര്‍ ഫൈസി, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, മുഹമ്മദ് ഫൈസി ഓണംപിള്ളി, സി.എച്ച്. മഹ്‌മൂദ് സഅദി, ഡോ. നാട്ടിക മുഹമ്മദലി, സുലൈമാന്‍ ദാരിമി ഏലംകുളം, ബശീര്‍ പനങ്ങാങ്ങര, സത്താര്‍ പന്തലൂര്‍, അയ്യൂബ് കൂളിമാട്, മജീദ് ദാരിമി ചളിക്കോട്, മുജീബ് ഫൈസി പൂലോട്, സലാം ഫൈസി മുക്കം, സി.പി. ഇഖ്‌ബാല്‍, ഒ.പി. അശ്‌റഫ്, ആര്‍.വി. എ സലാം സംബന്ധിച്ചു. അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ് സ്വാഗതവും അബൂബക്‌ര്‍ ഫൈസി മലയമ്മ നന്ദിയും പറഞ്ഞു.
- റിയാസ് ടി. അലി. -
പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക; റിയാദ് ഇസ്‍ലാമിക് സെന്‍റര്‍
റിയാദ്
: കുട്ടികള്‍
അനേകം നൈസര്‍ഗിക കഴിവുകള്‍
അന്തര്‍ലീനമായി കിടക്കുന്നവരാണ്.
അവരുടെ കഴിവുകള്‍
കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും
നാം അവസരങ്ങള്‍ സൃഷ്ടിക്കണം.
സിനിമാറ്റിക്
ഡാന്‍സുകളും മിമിക്രികളും
മാത്രമായി കല ചുരുങ്ങുകയും
കലകള്‍ വഴിതെറ്റുകയും ചെയ്യുന്ന
വര്‍ത്തമാന കാലത്ത് മതമൂല്യങ്ങള്‍
പാലിച്ചുകൊണ്ട് കലാ സാഹിത്യ
പ്രവര്‍ത്തനങ്ങളെ
പ്രോത്സാഹിപ്പിക്കാന്‍
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍
പോലെയുള്ള സംഘടനകള്‍ നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍
അഭിനന്ദനാര്‍ഹമാണെന്ന്
മോഡേണ്‍ സ്കൂള്‍ (റിയാദ്)
പ്രിന്‍സിപ്പാള്‍
മുഹമ്മദ് ഹനീഫ പറഞ്ഞു.
റിയാദ് ഇസ്‍ലാമിക്
സെന്‍റര്‍ നടത്തുന്ന പ്രവാചകനെ
അനുഗമിക്കുക; അഭിമാനിയാവുക
എന്ന ത്രൈമാസ കാന്പയിന്‍റെ
ഭാഗമായ വിദ്യാര്‍ത്ഥി ഫെസ്റ്റ്
ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
അദ്ദേഹം. അബുട്ടി
മാസ്റ്റര്‍ ശിവപുരം അധ്യക്ഷത
വഹിച്ചു. മുസ്ഥഫ
ബാഖവി പെരുമുഖം, എന്‍.സി.
മുഹമ്മദ്
കണ്ണൂര്‍, സലീം
വാഫി മുത്തേടം തുടങ്ങിയവര്‍
പ്രസംഗിച്ചു. അബൂബക്കര്‍
ഫൈസി ചെങ്ങമനാട്,
അലവിക്കുട്ടി
ഒളവട്ടൂര്‍, റസാഖ്
വളകൈ തുടങ്ങിയവര്‍ പങ്കെടുത്തു.
ഖിറാഅത്ത്,
ഹിഫ്ള്,
പ്രസംഗം,
അറബി മലയാളം
ഗാനം, ബാങ്ക്
വിളി, പ്രബന്ധ
രചന, മെമ്മറി
ടെസ്റ്റ്, ക്വിസ്,
വേഡ് പവര്‍
ടെസ്റ്റ്, നഅ്ത്ത്
, ദഫ്
തുടങ്ങിയ ഇനങ്ങളില്‍ സബ്ജൂനിയര്‍,
ജൂനിയര്‍,
സീനിയര്‍
വിഭാഗങ്ങളിലായി നാലു സ്റ്റേജിലാണ്
പ്രോഗ്രാം നടന്നത്.
മത്സര
വിജയികള്‍ക്കുള്ള വിവിധ
സമ്മാനങ്ങള്‍ ജൂണ്‍ രണ്ടിന്
നടക്കുന്ന കാന്പയിന്‍ സമാപന
സമ്മേളനത്തില്‍ വെച്ച്
നല്‍കും. എം.ടി.പി.
മുനീര്‍ അസ്അദി
പയ്യന്നൂര്‍ സ്വാഗതവും സഈദ്
ഓമാനൂര്‍ നന്ദിയും പറഞ്ഞു.
- അബൂബക്കര്‍
ഫൈസി -
അല്‍കോബാര്‍ മദ്റസക്ക് സമസ്തയുടെ അംഗീകാരം
ദമ്മാം
: അല്‍കോബാര്‍
തുഖ്ബ ഇസ്‍ലാമിക് സെന്‍ററുകള്‍ക്ക്
കീഴില്‍ പ്രവര്‍ത്തിക്കുന്ന
ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസക്ക്
സമസ്ത കേരള ഇസ്‍ലാം മത വിദ്യാഭ്യാസ
ബോര്‍ഡിന്‍റെ അംഗീകാരം
ലഭിച്ചതായി ഭാരവാഹികള്‍
അറിയിച്ചു. സമസ്തയുടെ
9029 -മത്തെ
സ്ഥാപനമാണ് അല്‍കൊബാറിലെ
ഖുവ്വത്തുല്‍ ഇസ്‍ലാം മദ്റസ.
വിദ്യാഭ്യാസ
ബോര്‍ഡിന്‍റെ സ്ക്രീനിംഗ്
സമിതി മദ്റസയുടെ അംഗീകരണ
പത്രവും മറ്റു രേഖകളും
ചേളാരിയിലുള്ള സമസ്താലയത്തില്‍
വെച്ച് കഴിഞ്ഞ ദിവസം മദ്റസാ
പ്രതിനിധികള്‍ക്ക് കൈമാറി.
സമസ്തയുടെ
സിലബസിനനുസരിച്ച് ഒരു
പതിറ്റാണ്ടോളമായി അല്‍കോബാറില്‍
പ്രവര്‍ത്തിച്ചു വരുന്ന
സ്ഥാപനത്തില്‍ നിലവില്‍
അന്പതോളം വിദ്യാര്‍ത്ഥികളും
ഒന്ന് മുതല്‍ ഏഴാം തരെ വരെയുള്ള
ക്ലാസ്സുകളും പ്രവര്‍ത്തിച്ചു
വരുന്നുണ്ട്. സമസ്തയുടെ
അംഗീകാരം ലഭിച്ച സാഹചര്യത്തില്‍
ഇനിമുതല്‍ മദ്റസ മാനേജ്മെന്‍റ്
വ്യവസ്ഥകളും പഠന പരീക്ഷാ
രീതികളും സമസ്തയുടെ നിയമാവലിയും
കരിക്കുല സന്പ്രദായങ്ങളുമനുസരിച്ചായിരിക്കും
നടത്തപ്പെടുകയെന്ന് സ്വദര്‍
മുഅല്ലിം മുസ്ഥഫ ദാരിമി
വ്യക്തമാക്കി. 5, 7 ക്ലാസുകളിലെ
പൊതുപരീക്ഷയില്‍ വിജയികളാകുന്നവര്‍ക്ക്
സമസ്തയുടെ മാര്‍ക്ക് ലിസ്റ്റും
സര്‍ട്ടിഫിക്കറ്റും ഇവിടെ
നിന്ന് നേരിട്ട് ലഭ്യമാക്കും.
സ്വദേശത്ത്
ഉപരിപഠനമാഗ്രഹിക്കുന്നവര്‍ക്ക്
ഇവിടെ നിന്ന് ടി.സി.
ഉപയോഗപ്പെടത്തി
പ്രത്യേക പരീക്ഷാ കടന്പകളൊന്നും
കൂടാതെ തന്നെ നാട്ടിലെ
മദ്റസകളില്‍ നിലവിലെ
ക്ലാസുകളിലേക്ക് പ്രവേശനം
ലഭിക്കും. ഖുര്‍ആന്‍,
ഹദീസ്,
വിശ്വാസ
കര്‍മ്മശാസ്ത്ര പഠനങ്ങള്‍ക്ക്
പുറമെ ആരാധനാ കര്‍മ്മങ്ങളുടെ
പ്രായോഗിക പരിജ്ഞാനവും
ഇസ്‍ലാമിക കലാ സാഹിത്യ
പരിശീലനവും ഖുവ്വത്തുല്‍
ഇസ്‍ലാം മദ്റസയില്‍ നല്‍കി
വരുന്നുണ്ടെന്ന് ഭാരവാഹികള്‍
സൂചിപ്പിച്ചു
- അശ്റഫ്
അലാത്, ദമ്മാം -
മാനസിക വികസനത്തിന് ഉതകുന്ന വിദ്യാഭ്യാസം കൊണ്ടു വരിക : SKSSF ക്യാന്പസ് വിംഗ്
കോഴിക്കോട്
: നിലവിലുള്ള
വിദ്യാഭ്യാസ രീതികളിലെ
പോരായ്മകള്‍ കണ്ടെത്തുകയും
ആധുനിക സമൂഹത്തിന്‍റെ മാനസിക
സാങ്കേതിക നിലവാരം ഉയര്‍ത്തുന്ന
പഠന രീതികള്‍ പ്രൈമറി തലം
മുതല്‍ക്കേ ആവിഷ്ക്കരിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിലൂന്നിയ
ഒരു വിദ്യാര്‍ത്ഥി നേടുന്ന
അറിവുകള്‍ തന്‍റെ സമൂഹത്തില്‍
പൂര്‍ണ്ണമായി ഉപയോഗിക്കാന്‍
കഴിയുന്നുണ്ടോ എന്ന് നാം
പരിശോധിക്കണം. ജീവിതത്തിന്‍റെ
എല്ലാ തുറകളിലും കഴിവു
തെളിയിക്കുവാന്‍ പ്രാപ്തരാക്കുന്ന
ഒരു സമൂഹത്തെയാണ് വിദ്യാഭ്യാസത്തിലൂടെ
വളര്‍ത്തിയെടുക്കുന്നത്
എന്ന തത്വം. പരീക്ഷകളില്‍
കുടുങ്ങിക്കിടക്കുന്ന
കാഴ്ചയാണ് ഇപ്പോഴത്തെ
സന്പ്രദായം. പണം
കണ്ടെത്തുവാന്‍ വിദ്യാഭ്യാസം
എന്നതിനപ്പുറം മാനവിക
മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന
ഒരു ജനതയെ വളര്‍ത്തുക എന്ന
തീരിയിലേക്ക് എല്ലാ പഠന
മേഖലയെയും മാറ്റിയെടുക്കണം.
അത് ഉള്‍പ്പെടന്ന
സിലബസുകള്‍ തയ്യാറാക്കുവാന്‍
പുതിയ സര്‍ക്കാര്‍ മുന്നോട്ട്
വരണമെന്ന് SKSSF ക്യാന്പസ്
വിംഗ് സംസ്ഥാന കമ്മിറ്റി
ആവശ്യപ്പെട്ടു.
- ശാബിന്‍
മുഹമ്മദ് -
കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളി പലതും മൂടിവെക്കാനുള്ളത് -സാദിഖലി ശിഹാബ് തങ്ങള്‍
കാസര്‍കോട്: കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളി മുടിവെക്കാന്‍ മാത്രമല്ല പലതും മൂടിവെക്കാന്‍ കൂടിയുള്ളതാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മൂടിവെക്കാനുള്ള കാര്യങ്ങളെല്ലാം ക്രമേണ വെളിവാകും. പള്ളിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണത്തില്‍ ആരും വഞ്ചിതരാകരുതെന്നും തങ്ങള്‍ പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി കുണിയയില്‍ നടത്തിയ ജില്ലാ സര്‍ഗലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി
മുശാവറ അംഗം ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്ല്യാര്‍ നിര്യാതനായി
വടകര:പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കടമേരി രഹ്മനിയ്യ അറബിക് കോളേജ് പ്രൊഫസറുമായ ശൈഖുനാ അരീക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ (75) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് മൂന്നു മാസത്തോളമായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് വടകര സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.
കടമേരി റഹ്മാനിയ അറബിക് കോളേജിലെ സീനിയര്‍ മുദരിസായ ഇബ്രാഹിം മുസ്‌ല്യാര്‍ നിടുമ്പ്രമണ്ണ, മുയിപ്പോത്ത്, കക്കറമുക്ക്, കീഴ്പ്പയ്യൂര്‍, കാഞ്ഞിരാട്ട്തറ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളിലെ ഖാദിസ്ഥാനംകൂടി വഹിക്കുന്നുണ്ട്. സ്‌കൂള്‍, മദ്രസാ പഠനത്തിനുശേഷം ചെറുവണ്ണൂര്‍, നാദാപുരം, തളിപ്പറമ്പ്, പാറക്കടവ്, ചേരാപുരം, വള്ള്യാട്, കല്ലുങ്കല്‍ തുടങ്ങിയ ദറസുകളില്‍ ഉപരിപഠനം നടത്തി.
1963-ല്‍ പട്ടിക്കാട് ജാമിഅ നൂരിയയിലെ പ്രഥമ ബാച്ചില്‍ ഫൈസി ബിരുദം കരസ്ഥമാക്കി. പ്രസ്തുധ ബാച്ചിലെ പ്രദമ ഫൈസിമാരിലെ ജീവിച്ചിരിക്കുന്ന ഏക ഫൈസി ഇദ്ദേഹം മത്രമയ്രിരുന്നു. അവസാനം പാനൂര്‍ കോളേജ്, കീഴല്‍, എടച്ചേരി, ചിയ്യൂര്‍, തോടന്നൂര്‍, കൈപ്രം, കായണ്ണ, മമ്മുകുന്ന് തുടങ്ങിയ സ്ഥലങ്ങളില്‍ ദറസ് നടത്തിയ അദ്ദേഹം കാല്‍നൂറ്റാണ്ടുകാലമായി കടമേരി റഹ്മാനിയയില്‍ സേവനമനുഷ്ഠിച്ചുവരുന്നു. സമസ്തയുടെ കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ കൂടിയാണ്.
ഹദീസ്, കര്‍മശാസ്ത്രം, തഫ്‌സീര്‍ തുടങ്ങിയ വിഷയങ്ങളില്‍ പാണ്ഡിത്യമുള്ള ഇദ്ദേഹം അറബിക് കവി കൂടിയാണ്. സഹോധരനയിരുന്ന അരീക്കല്‍ അബ്ദുറഹിമാന്‍ മുസ്‌ല്യാരും വിശ്രുത അറബി കവിയായിരുന്നു. മക്കള്‍: മുഹമ്മദ്, അബ്ദുല്‍ലത്തീഫ് (വളാഞ്ചേരി മര്‍ക്കസ്), സുഹറ, ആയിഷ, ജമീല, നജീബ, ബുഷറ, ഹഫ്‌സ, മൈമൂന. മരുമക്കള്‍: അസീസ് ഫൈസി കുയിതേരി, അബ്ദുള്ള ഫൈസി, ഇ.പി.എ. ഖാദര്‍ ഫൈസി (ദുബായ്), ടി.കെ.അഹമ്മദ് ഫൈസി, യൂസുഫ് (ഖത്തര്‍), അഷ്‌റഫ് (മസ്‌കറ്റ്), അബ്ദുല്‍സമദ് റഹ്മാനി (ലക്ചറര്‍, റഹ്മാനിയ്യ കടമേരി). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, അബ്ദുള്ളമുസ്‌ല്യാര്‍.
ഉസ്താദിന്റെ വേര്‍പാടില്‍ അനുശോചിച്ചടോടൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമുള്ള രഹ്മനീസ് കമ്മിറ്റികള്‍ ഖതം dua അടക്കമുള്ള വിവിധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുടി വിവാദം : സംവാദത്തില്‍ നിന്നും വിഘടിതര്‍ മുങ്ങി
താനൂര്‍: മുടി വിവാദത്തിന്റെ പേരില്‍ നടത്താനിരുന്ന സംവാദ ചര്‍ച്ചയില്‍ നിന്നും എ.പി വിഭാഗം മുങ്ങി. മുടി വിഷയവുമായി ബന്ധപെട്ട് പണ്ഡിത സംവാദം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച്ച താനൂര്‍ ടി.ബയില്‍ നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്നാണ് എ.പി വിഭാഗം മുങ്ങിയത്. ഇരു വിഭാഗം സുന്നികളില്‍ നിന്നും അഞ്ചു പേര്‍ വീതം പങ്കെടുത്ത് ചര്‍ച്ച സംഘടിപ്പിക്കാനായിരുന്നു ധാരണ. ചര്‍ച്ചയില്‍ എ.പി വിഭാഗത്തെ പ്രതിനിധീകരിച്ച് താനാളൂര്‍ സെക്ടര്‍ പ്രസിഡന്റ് ബഷീര്‍ സഖാഫിയും,സമസ്തയെ പ്രതിനിധീകരിച്ച് താനൂര്‍ മണ്ഡലം ട്രഷറര്‍ ഹകീം ഫൈസി കാളാടിന്റേയും നത്ര്ത്വത്തിലാണ് ചര്‍ച്ച തീരുമാനിച്ചത്. ഇരു വിഭാഗത്തിന്റേയും സ്ഥാപനങ്ങളോ, സ്ഥലങ്ങളോ വേണ്ട എന്ന കാരണത്താലായിരുന്നു താനൂര്‍ ടി.ബി തെരെഞെടുത്തത്. ചര്‍ച്ചക്കായി കാതിരുന്നിട്ടും എ.പി വിഭാഗം എത്തിയില്ല.
വിവാദ കേശത്തിന്റെ യാഥാര്‍ത്യം സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സാധിക്കാത്ത എ.പി വിഭാഗം മാപ്പ് പറയുകയും,മുടിയുടെ പേരില്‍ നടത്തുന്ന സാമ്പത്തിക ചൂഷണം അവസാനിപ്പിക്കണമെന്നും താനൂര്‍ മണ്ഡലം എസ്.വൈ.എസ് നേതാക്കള്‍ പറഞ്ഞു.
സമസ്ത ആദര്‍ശ സമ്മേളനം ഇന്ന് കൊണ്ടോട്ടിയില്‍
മലപ്പുറം: വിവാദ മുടി പ്രചരണത്തില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്ന സന്ദേശവുമായി ഇന്ന് വൈകുന്നേരം 5 മണിക്ക് കൊണ്ടോട്ടിയില്‍ സമസ്ത ആദര്‍ശ സമ്മേളനം നടത്തും. വൈകുന്നേരം 5 മണിക്ക് സമസ്ത സെക്രെട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്‍ ഉത്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രെട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ വിഷയമവതരിപ്പിക്കും. അശ്റഫ് ഫൈസി കണ്ണാറ്റിപറമ്പ്, മുജീബ് ഫൈസി പുല്ലംക്കോട് ,ഹസ്സന്‍ സഖാഫി പുക്കോട്ടൂര്‍, സുലൈമാന്‍ സഖാഫി,എം..എ ജലീല്‍ സഖാഫി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം,അയൂബ് സഖാഫി,അബ്ദുല്‍ ഖാദിര്‍ സഖാഫി, കബീര്‍ സഖാഫി, അബ്ദുസ്സലാം സഖാഫി, അബ്ദുല്‍ അസീസ് സഖാഫി, സത്താര്‍ പന്തലൂര്‍ എന്നിവര്‍ പ്രസംഗിക്കും.
ആറ് മദ്റസകള്‍ക്ക് അംഗീകാരം നല്‍കി
മലപ്പുറം
: സമസ്ത
കേരള ഇസ്‍ലാം മത വിദ്യാഭ്യാസ
ബോര്‍ഡ് നിര്‍വ്വാഹക സമിതി
ആറ് മദ്റസകള്‍ക്കു കൂടി
അംഗീകാരം നല്‍കി.
ലക്ഷദ്വീപില്‍
മൂന്നും അല്‍ക്കോബാര്‍,
ബാംഗ്ലൂര്‍,
മലപ്പുറം
എന്നിവിടങ്ങളില്‍ ഓരോ
മദ്റസകള്‍ക്ക് വീതവുമാണ്
അംഗീകാരം നല്‍കിയത്.
ഇതോടെ ബോര്‍ഡിന്‍റെ
അംഗീകൃത മദ്റസകളുടെ എണ്ണം
9031 ആയി.
ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‍ലിയാര്‍
യോഗം ഉദ്ഘാടനം ചെയ്തു.
പ്രസിഡന്‍റ്
ടി.എം.കെ.
ബാവ മുസ്‍ലിയാര്‍
അധ്യക്ഷത വഹിച്ചു.
പി.കെ.പി.
അബ്ദുസ്സലാം
മുസ്‍ലിയാര്‍ സ്വാഗതവും
പിണങ്ങോട് അബൂബക്കര്‍ നന്ദിയും
പറഞ്ഞു.
SKSSF കാസര്‍ഗോഡ് ജില്ലാ സര്‍ഗലയം
കാസര്‍ഗോഡ് : SKSSF സര്‍ഗലയം
2011 ന്റെ
ഭാഗമായി കാസര്‍ഗോഡ് ജില്ലാ
കമ്മിറ്റിയുടെ ആഭിമുഖ്യത്തില്
21ശനി
വൈകുന്നേരം 4 മണിക്ക്
ഖസ്റജിയുടെ കത്തും കാന്തപുരത്തിന്റെ
കേശവും എന്ന വിഷയത്തില്‍
എം.പി.
മുഹമ്മദ്
മുസ്‍ലിയാര്‍ കിടങ്ങല്ലൂര്‍
എല്‍.സി.ഡി.
ക്ലിപ്പിങ്ങ്
സഹിതം പ്രഭാഷണം നടത്തുന്നു.
22 ഞായറാഴ്ച
9 മണി
മുതല്‍ ഇസ്‍ലാമിക കലാ സാഹിത്യ
മത്സരവും നടക്കും.
പാണക്കാട്
സാദിഖലി ശിഹാബ് തങ്ങള്,
കെ.എസ്.
അലി തങ്ങള്‍
കുംബോല്‍, സൈനുല്‍
ആബിദീന്‍ തങ്ങള്‍, ശൈഖുനാ
ത്വാഖ ഉസ്താദ്, നാസര്‍
ഫൈസി കൂടത്തായി തുടങ്ങിയവര്‍
സംബന്ധിക്കും. തത്സമയം
കേരള ഇസ്‍ലാമിക് ക്ലാസ്
റൂമില്‍ ഉണ്ടായിരിക്കുന്നതാണ്.
- ശഫീഖ്
ആദൂര്‍, കാസര്‍ഗോഡ് -
വിവാദ കേശം: കുറ്റിയാടി സമസ്ത വിശദീകരണ സി.ഡി പുറത്തിറങ്ങി.
കുറ്റിയാടിയില്‍ വിഘടിതര്‍ സംന്ഗടിപ്പിച്ച തിരുകേശ വിശദീകരണത്തിന്നു മറുപടിയായി സമസ്ത സംന്ഗടിപ്പിച്ച പരിപാടിയുടെ ക്ലിപ്പിംഗ് സഹിതമുള്ള സി.ഡി. കടമേരി റഹ് മാനിയ്യ: അറബിക് കോളേജ് വിദ്യാര്‍ഥി വിഭാഗമായ 'ബഹ്ജത്' പുറത്തിറക്കിയിരുന്നു. കൂടുതല്‍ കപികള്‍ സവ്ജന്യ നിരക്കില്‍ ലഭ്യമാണ്. ബനധപ്പെടുക: BUSA, Rahmaniyya Arabic College, Katameri. Varakara(PO), Calicut. PH:0496-3206284.E-mail: busarac@gmail.com.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്‍ഗലയത്തിന് വര്‍ണാഭമായ തുടക്കം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് എട്ടാമത് മലപ്പുറം ജില്ലാ സര്‍ഗലയതിന്നു തിരൂര്‍ക്കാട് അന്‍വാര്‍ കാമ്പസ്സില്‍ തുടക്കമായി. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വം നല്‍കി. മഞ്ഞളാംകുഴി അലി എം.എല്.എ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എ.അഹമ്മദ്കബീര്‍ സര്‍ഗസന്ദേശ പ്രഭാഷണംനടത്തി. സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുഖ്യാതിഥി ആയിരുന്നു.
ജില്ലാ കമ്മിറ്റിക്കുള്ള എല്‍.സി.ഡി.പ്രൊജക്ടര്‍ അബുദാബി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ പഴമള്ളൂര്‍ ജില്ലാ പ്രസിഡന്റ് ഹമീദലി ശിഹാബ്തങ്ങള്‍ക്ക് കൈമാറി. സ്‌കോളര്‍ഷിപ്പ് വിതരണം റഷീദലി മമ്പാട് നിര്‍വ്വഹിച്ചു. സ്വാഗതസംഘം ചെയര്മാന് ഹാജി.കെ.മമ്മദ്‌ഫൈസി പതാക ഉയര്‍ത്തി. ശറഫുദ്ദീന്‍ തങ്ങള്‍ തൂത, കാളാവ് സൈതലവി മുസ്‌ലിയാര്‍, ബഷീര്‍ പനങ്ങാങ്ങര, സിദ്ധീഖ് ഫൈസി അമ്മിനിക്കാട്, പി.എം.റഫീഖ് അഹമ്മദ്, സൈതുട്ടി ഹാജി, കുന്നത്ത് മുഹമ്മദ്, കുന്നത്ത് അലിഹാജി, ഡോ.സലാംഫൈസി, സത്താര്‍ പന്തല്ലൂര്‍, കെ.ടി.അമാനുല്ല റഹ്മാനി, ശമീര്‍ ഫൈസി ഒടമല, ഐ.പി.ഉമര്‍ വാഫി എന്നിവര്‍ പ്രസംഗിച്ചു.
ഇന്ന് രാവിലെ എട്ടുമുതല്‍ ഏഴ് വേദികളിലായി മത്സരങ്ങള്‍ നടക്കും. 1422 ശാഖകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 179 ക്ലസ്റ്ററുകളിലും 26 മേഖലകളിലും ആറ് ഏരിയകളിലുമായി പ്രതിഭ തെളിയിച്ച 640 കലാപ്രതിഭകളാണ് മത്സരത്തില് പങ്കെടുക്കുന്നത്.
എസ്.കെ.എസ്.എസ്.എഫ്. കാസര്ഗോഡ് ജില്ല സര്‍ഗലയം
എസ്.കെ.എസ്.എസ്.എഫ് സര്ഗലയം’11 ന്റെ ഭാഗമായി കാസറകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്21 ശനി വൈകുന്നേരം 4 മണിക്ക് “ഖസ്രജിയുടെ കത്തും കാന്തപുരത്തിന്റെ കേശവും”എന്ന വിഷയത്തില്എം.പി. മുഹമ്മദ് മുസ്ലിയാര്കിടങ്ങല്ലൂര് എല്സിഡി ക്ലിപ്പിങ് സഹിതം പ്രഭാഷണം നടത്തുനന്നു (ശനി യാഴ്ച മറ്റൊരു ലൈവ് ഉള്ളത് കെണ്ട് ഈ പരിപാടി മാത്രം പിന്നീട് ഒരു ദിവസം പ്ലേ ചെയ്യും) * 22 ഞായര്9 മണി മുതല്ഇസ്ലാമിക കലാ സഹിത്യ മത്സരവും നടക്കും ..... പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്,കെ.എസ് അലി തങ്ങള്കുംബോല്,സൈനുല്ആബിദീന്തങ്ങള്,ശൈഖുനാ ത്വാഖ ഉസ്താദ്,നാസര്ഫൈസി കൂടത്തായി, തുടങ്ങിയവര്സംബന്ധിക്കും. തത്സമയം കേരളാ ഇസ്ലമിക് ക്ലാസ്സ് റൂമില്ഇന്ഷാ അല്ലാഹ്..
എസ്.കെ.എസ്.എസ്.എഫ് മലപ്പുറംജില്ലാ സര്ഗലയം
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ സര്ഗലയം ഇസ്ലാമിക കലാസാഹിത്യ മത്സരം വ്യാഴം, വെള്ളി ദിവസങ്ങളില് തിരൂര്ക്കാട് അന്വാര് കാമ്പസില് നടക്കും. സാംസ്കാരിക ഘോഷയാത്രയോടെയാണ് മത്സരത്തിന് തുടക്കം കുറിക്കുക. വൈകീട്ട് നാലിന് തിരൂര്ക്കാട് തടത്തില്വളവ് പരിസരത്തുനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര അന്വാര് കാമ്പസില് സമാപിക്കും. സ്വാഗതസംഘം ചെയര്മാന് ഹാജി കെ. മമ്മദ് ഫൈസി പതാക ഉയര്ത്തും. വൈകീട്ട് ഏഴിന് മഞ്ഞളാംകുഴി അലി എം.എല്.എ ഉദ്ഘാടനംചെയ്യും. 640 കലാപ്രതിഭകളാണ് മത്സരത്തില് പങ്കെടുക്കുന്നത്. 20ന് വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ വാര്‍ഷികം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റിയുടെ
കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി
സെന്‍ററിന്‍റെ രണ്ടാം വാര്‍ഷിക
പരിപാടികള്‍ക്ക് അന്തിമ
രൂപമായതായി ഭാരവാഹികള്‍
അറിയിച്ചു. ഈ
മാസം 20 (നാളെ)
വൈകീട്ട് 7
മണി മുതല്‍
അബ്ബാസിയ്യ റിഥം ഓഡിറ്റോറിയത്തില്‍
വെച്ച് നടത്തപ്പെടുന്ന
പരിപാടിയില്‍ പ്രമുഖ ഖുര്‍ആന്‍
പണ്ഡിതനും ഗവേഷകനും വാഗ്മിയുമായ
സംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം
നടത്തും. ഇസ്‍ലാമിക്
സെന്‍ററിന് കീഴിലെ രണ്ട്
വര്‍ഷമായി നടന്നുവരുന്ന
ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍
നൂറില്‍പരം സ്ഥിരം പഠിതാക്കളുണ്ട്.
പ്രമുഖ പണ്ഡിതന്‍
ശംസുദ്ധീന്‍ ഫൈസിയാണ് ക്ലാസിന്
നേതൃത്വം നല്‍കുന്നത്.
മൂന്നാം
ബാച്ചിന്‍റെ ഉദ്ഘാടനവും
വാര്‍ഷിക പരിപാടിയോടനുബന്ധിച്ച്
നടത്തപ്പെടും. പരിപാടിയില്‍
പങ്കെടുക്കാന്‍ കുവൈത്തിന്‍റെ
വിവിധ ഭാഗങ്ങളില്‍ നിന്നും
വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായും
ഭാരവാഹികള്‍ അറിയിച്ചു.
- ഗഫൂര്‍
ഫൈസി, പൊന്മള -
ഖുര്‍ആന്‍ പരീക്ഷ : വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റിയുടെ
കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി
സെന്‍റര്‍ രണ്ടാം ബാച്ചിന്‍റെ
ഫൈനല്‍ പരീക്ഷയിലെ വിജയികളെ
പ്രഖ്യാപിച്ചു. പുരുഷ
വിഭാഗത്തില്‍ യഥാക്രമം
ജംശീര്‍, കുഞ്ഞഹമ്മദ്,
അബ്ദുള്ള
എന്നിവര്‍ ഒന്ന്, രണ്ട്,
മൂന്ന്
സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
സ്തീകളില്‍
ആഇശ മുഹമ്മദ് കുട്ടി,
ശക്കീല ഹംസ,
ആഇശ അബ്ദുല്‍കലാം
എന്നിവര്‍ക്ക് ഒന്ന്,
രണ്ട്,
മൂന്ന് സ്ഥാനങ്ങള്‍
ലഭിച്ചു. വിജയികള്‍ക്കുള്ള
സമ്മാനദാനം 20 ന്
വെള്ളിയാഴ്ച നടക്കുന്ന
ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍
വാര്‍ഷിക സമ്മേളനത്തില്‍
വെച്ച് നിര്‍വ്വഹിക്കുമെന്ന്
ഭാരവാഹികള്‍ അറിയിച്ചു.
- ഗഫൂര്‍
ഫൈസി പൊന്മള -
സമസ്ത വെബ്സൈറ്റിന് വന്‍ ജനപ്രീതി
കോഴിക്കോട്
: സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമയെ
കുറിച്ചു മതകാര്യങ്ങള്‍
സംബന്ധിച്ചും ഇന്‍റര്‍നെറ്റില്‍
സര്‍ച്ച് ചെയ്യുന്നവരുടെ
എണ്ണം വാര്‍ദ്ധിക്കുന്നു.
ഗൂഗിള്‍
അനലറ്റിക് പ്രകാരം 19
രാജ്യങ്ങളില്‍
നിന്നായി സമസ്തയുടെ വെബ്സൈറ്റ്
സന്ദര്‍ശിച്ചിട്ടുണ്ട്.
ഗൂഗിളില്‍
സമസ്തയുടെയും പരീക്ഷാ
ബോര്‍ഡിന്‍റെയും സൈറ്റ്
സര്‍ച്ച് റാങ്കില്‍ ഒന്നാമതാണ്.
വ്യത്യസ്ത
രാജ്യങ്ങളില്‍ നിന്ന് സമസ്തയുടെ
സൈറ്റ് സന്ദര്‍ശിച്ചവര്‍;
ബഹ്റൈന്‍ 599,
ബ്രസീല്‍ 19,
ഈജിപ്ത് 8,
ജര്‍മ്മനി
15, ഇന്ത്യ
49139, കുവൈത്ത്
662, മലേഷ്യ
60, ഒമാന്‍
485, പാകിസ്ഥാന്‍
15, ഖത്തര്‍
1237, റഷ്യ
501, സൗദി
അറേബ്യ 8986, സിംഗപ്പൂര്‍
31, സ്വീഡന്‍
27, യു.എ.ഇ.
15998, യു.കെ.
29, യു.എസ്.
558, വിയറ്റ്നാം
6, യമന്‍
8, മറ്റ്
രാജ്യങ്ങളില്‍ നിന്ന് 12111.
website : www.samastha.net,
www.samastharesult.org
- ശഫീഖ്
അടൂര്‍ -
പൊതുപ്രവര്‍ത്തകര്‍ പ്രവാചകനെ അനുഗമിക്കണം : ആബിദ് ഹുദവി തച്ചണ്ണ
റിയാദ്
: ജീവിതത്തിന്‍റെ
എല്ലാ രംഗത്തും മാതൃകയായ
പ്രവാചകനെ അനുഗമിക്കാന്‍
പൊതുരംഗത്തുള്ളവര്‍
തയ്യാറാകണമെന്ന് ആബിദ് ഹുദവി
തച്ചണ്ണ പറഞ്ഞു. ജീര്‍ണ്ണതകളും
സ്വാര്‍ത്ഥ താല്‍പര്യങ്ങളുമാണ്
എവിടെയും നിറഞ്ഞു നില്‍ക്കുന്നത്.
പൊതുപ്രവര്‍ത്തകരുമായി
ബന്ധപ്പെട്ടു കേള്‍ക്കുന്ന
പല കാര്യങ്ങളും കേള്‍ക്കരുതെന്ന്
നാം ആഗ്രഹിക്കുന്നവയാണ്.
ഉന്നതരെ
പരിഗണിക്കുകയും ദുര്‍ബലരെ
അവഗണിക്കുകയും ചെയ്യുന്ന
രീതി പൊതുപ്രവര്‍ത്തകന്
യോജിച്ചതല്ല. പ്രബലനായ
അബൂജഹലും ദുര്‍ബലനായ ഉമ്മു
മക്തൂമും ഒരുമിച്ച് കൂടിയ
സാഹചര്യത്തില്‍ ഉമ്മുമക്തൂമിന്
മുഖം കൊടുക്കാന്‍ നബി (സ)
യോട് അള്ളാഹു
കല്‍പ്പിച്ചത് മുസ്‍ലിം
പൊതുപ്രവര്‍ത്തകരെങ്കിലും
മാതൃകയാക്കണം. കഴിയുന്ന
നന്മ ചെയ്തും പുഞ്ചിരിച്ചും
നല്ല വാക്ക് പറഞ്ഞും പ്രവാചകനെ
നാം അനുഗമിക്കണം. പ്രവാചകനെ
അനുഗമിക്കുക അഭിമാനിയാവുക
എന്ന കാന്പയിന്‍റെ ഭാഗമായി
റിയാദ് ഇസ്‍ലാമിക് സെന്‍റര്‍
സംഘടിപ്പിച്ച സാംസ്കാരിക
സമ്മേളനത്തില്‍ പൊതു പ്രവര്‍ത്തനം
പ്രവാചകര ചര്യ എന്ന വിഷയം
അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു
ഹുദവി. എന്‍.സി.
മുഹമ്മദ്
കണ്ണൂര്‍ അധ്യക്ഷത വഹിച്ച
യോഗം മുസ്തഫ ബാഖവി പെരുമുഖം
ഉദ്ഘാടനം ചെയ്തു. അശ്റഫ്
വടക്കെവിള, മൊയ്തീന്‍
കോയ പെരുമുഖം, അബൂബക്കര്‍
ഫൈസി ചെങ്ങമനാട് മുഹമ്മദ്
മാസ്റ്റര്‍ മണ്ണാര്‍ക്കാട്
തുടങ്ങിയവര്‍ പ്രസംഗിച്ചു.
അബ്ദുറസാഖ്
വളകൈ, ഹബീബുള്ള
പട്ടാന്പി, അബൂബക്കര്‍
ബാഖവി മാരായമംഗലം, നൌഷാദ്
വൈലത്തൂര്‍, അലവിക്കുട്ടി
ഒളവട്ടൂര്‍, മുഹമ്മദലി
ഹാജി തിരുവേഗപ്പുറ,
സൈതാലി വലന്പൂര്‍,
അബ്ദുലത്തീഫ്
ഹാജി തച്ചണ്ണ, അസീസ്
പുള്ളാവൂര്‍, അബ്ദുറഹ്‍മാന്‍
കൊയ്യോട്, ഇഖ്ബാല്‍
കാവനൂര്‍ തുടങ്ങിയവര്‍
പങ്കെടുത്തു. ഹംസ
മൂപ്പന്‍ സ്വാഗതവും ശാഹുല്‍
ഹമീദ് തൃക്കരിപ്പൂര്‍ നന്ദിയും
പറഞ്ഞു.
- അബൂബക്കര്‍
ഫൈസി -
തിരുവനന്തപുരം ജില്ലാ സര്‍ഗലയത്തില്‍ പാച്ചിറ സോണിന് കിരീടം
തിരുവനന്തപുരം
: സമസ്ത
കേരള സുന്നി സ്റ്റുഡന്‍റ്സ്
ഫെഡറേഷന്‍ തിരുവനന്തപുരം
ജില്ലാ കമ്മിറ്റി സര്‍ഗലയം
സംഘടിപ്പിച്ചു. 30 ഇനങ്ങളില്‍
16 സോണുകളില്‍
നിന്ന് 250 ഓളം
വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത
മത്സരങ്ങില്‍ പാച്ചിറ സോണ്‍
ഓവര്‍റോള്‍ ട്രോഫിക്ക്
അര്‍ഹരായി. പാലൊളി
രവി എം.എല്.എ.
പ്രോഗ്രാം
ഉദ്ഘാടനം ചെയ്തു.
ജവഹര്‍ലാല്‍
നഹ്റു യൂണിവേഴ്സിറ്റിയില്‍
നിന്ന് ഡോക്‍ടറേറ്റ് ലഭിച്ച
താജുദ്ദീന്‍ മന്നാനി,
അബൂബക്കര്‍
ഫൈസി, അബ്ദുസ്സലാം,
അബ്ദുല്ല
കുണ്ടാര, ആരംകോട്
ഹസന്‍ തുടങ്ങിയവര്‍
ആശംസകളര്‍പ്പിച്ചു.
ജില്ലാ സെക്രട്ടറി
ശമീര്‍ പെരിങ്ങാമല സ്വാഗതവും
ശരീഫ് നിസാമി നന്ദിയും പറഞ്ഞു.
- ശമീര്‍
പെരിങ്ങാമല, സെക്രട്ടറി -
പ്രചാരണ കാന്പയിന്‍ ഉദ്ഘാടനം ചെയ്തു
കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‍ലാമിക് സെന്‍റര്‍
സെന്‍ട്രല്‍ കമ്മിറ്റിയുടെ
ദ്വൈമാസ പ്രസിദ്ധീകരണ പ്രചാരണ
കാന്പയിന്‍ സുന്നി യുവജന
സംഘം കോഴിക്കോട് ജില്ലാ വൈസ്
പ്രസിഡന്‍റ് അശ്റഫ് ബാഖവി,
സയ്യിദ് ശാഹുല്‍
ഹമീദ് തങ്ങളില്‍ നിന്നും
അപേക്ഷ വാങ്ങി ഉദ്ഘാടനം
ചെയ്തു. പ്രസിഡന്‍റ്
സിദ്ധീഖ് ഫൈസിയുടെ അധ്യക്ഷതയില്‍
നടന്ന ചടങ്ങിന്‍റെ ഉദ്ഘാടനം
ശംസുദ്ധീന്‍ ഫൈസി നിര്‍വ്വഹിച്ചു.
കാന്പയിന്‍
കോ-ഓഡിനേറ്റര്‍
അലിക്കുട്ടി ഹാജി പദ്ധതി
വിശദീകരിച്ചു. ഇസ്‍ലാമിക്
സെന്‍റര്‍ ജനറല്‍ സെക്രട്ടറി
മുഹമ്മദലി പുതുപ്പറന്പ്
സ്വാഗതവും മന്‍സൂര്‍ ഫൈസി
നന്ദിയും പറഞ്ഞു.
2011 മെയ്,
ജൂണ്‍ മാസങ്ങളില്‍
ആചരിക്കുന്ന കാന്പയിന്‍
കാലയളവില്‍ സമസ്തയുടെ
പ്രസിദ്ധീകരണങ്ങളായ സുന്നിഅഫ്കാര്‍
വാരിക, സത്യധാര
ദ്വൈവാരിക, സന്തുഷ്ട
കുടുംബം മാസിക, കുരുന്നുകള്‍
ബാലമാസിക എന്നിവ നാട്ടിലും
കുവൈത്തിലും പ്രത്യേക ഇളവുകളോടെ
വരിക്കാരാവാനുള്ള അവസരമുണ്ടാകും.
കൂടുതല്‍
വിവരങ്ങള്‍ക്ക് 99162146,
609151424 എന്നീ
നന്പറുകളിലോ ഇസ്‍ലാമിക്
സെന്‍റര്‍ ബ്രാഞ്ച് കമ്മിറ്റികളുമായോ
ബന്ധപ്പെടാവുന്നതാണ്.
- ഗഫൂര്‍
ഫൈസി, പൊന്മള -
തിരുകേശത്തിന്‍റെ പേരിലുള്ള വിശ്വാസ ചൂഷണം; വിഘടിതര്‍ മാപ്പ് പറയണം : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍
കുവൈത്ത്
സിറ്റി : പ്രവാചക
കേശമെന്ന് തെറ്റിദ്ധരിപ്പിച്ച്
സമുദായത്തെ ചൂഷണം ചെയ്ത
കാന്തപുരം വിഭാഗം, കേശം
വ്യാജമാണെന്ന് തെളിഞ്ഞിരിക്കെ
സമുദായത്തോട് മാപ്പ് പറയണമെന്ന്
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍
കേന്ദ്ര സെക്രട്ടറിയേറ്റ്
ആവശ്യപ്പെട്ടു. അബൂദാബിയിലെ
ഖസ്റജി കുടുംബത്തില്‍ അത്തരം
ഒരു കേശമില്ലെന്ന് ബന്ധപ്പെട്ടവര്‍
രേഖാമൂലം വ്യക്തമാക്കിയിരിക്കുകയാണ്.
കേശത്തിന്‍റെ
പേരില്‍ വ്യാപകമായ പണപ്പിരിവിന്
ഇറങ്ങിയവരും കേശം സൂക്ഷിക്കാനെന്ന
പേരില്‍ പള്ളി നിര്‍മ്മാണത്തിന്
ഒരുങ്ങിയവരും ഇനിയെങ്കിലും
സമുദായത്തിന്‍റെ വിശ്വാസങ്ങള്‍
ചൂഷണം ചെയ്യാനുള്ള നീക്കങ്ങളില്‍
നിന്ന് പിന്മാറണം.
തിരുനബിയേയും
മതത്തിന്‍റെ ആസാറുകളേയും
ബഹുമാനിക്കുകയും അവകൊണ്ട്
അനുഗ്രഹങ്ങള്‍ തേടുകയും
ചെയ്യുന്ന വലിയൊരു വിഭാഗത്തിന്‍റെ
വിശ്വാസം ദുരുപയോഗം ചെയ്ത്
ലാഭം കൊയ്യാനുള്ള ഈ വിഭാഗത്തിന്‍റെ
നീക്കങ്ങള്‍ ആശങ്കാജനകമാണ്.
ഇത്തരം ആത്മീയ
ചൂഷണങ്ങള്‍ക്കെതിരെ പൊതുജനങ്ങളെ
ബോധവല്‍ക്കരിക്കുന്നതിന്
വ്യാപകമായ കാന്പയിന്‍
സംഘടിപ്പിക്കുമെന്ന് നേതാക്കള്‍
അറിയിച്ചു.
- ഗഫൂര്‍
ഫൈസി പൊന്മള -
ആത്മീയത; ചൂഷണം ചെയ്യപ്പെടാനുള്ളതല്ല, ദമാം SYS
ദമ്മാം
: പ്രബോധന
പ്രവര്‍ത്തനങ്ങളില്‍ ആത്മീയത
ചൂഷണം ചെയ്യപ്പെടാന്‍
പാടില്ലെന്നും മുന്‍കഴിഞ്ഞ
മഹാന്മാര്‍ കാണിച്ച് തന്ന
പാതയിലൂടെ സഞ്ചരിച്ച്
യാഥാര്‍ത്ഥ്യങ്ങള്‍
ഉള്‍ക്കൊള്ളാന്‍ ശ്രദ്ധിക്കണമെന്നും
സുന്നി യുവജന സംഘം ദമ്മാം
സെന്‍ട്രല്‍ കമ്മിറ്റി
ഏര്‍പ്പെടുത്തിയ ദഅ്‍വാ
കോണ്‍ഫറന്‍സ് അഭിപ്രായപ്പെട്ടു.
പ്രമുഖ ചിന്തകനും
വാഗ്മിയുമായ ബഹാഉദ്ദീന്‍
നവ്‍വി മുഖ്യപ്രഭാഷണം നടത്തി.
ശാജഹാന്‍
ദാരിമി തിരുവനന്തപുരം,
അശ്റഫ് ബാഖവി
താഴെക്കോട്, സുലൈമാന്‍
ഫൈസി വാളാട്, കബീര്‍
ദര്‍സി മുതിരമണ്ണ എന്നിവര്‍
പ്രസംഗിച്ചു. കബീര്‍
ഫൈസി പുവ്വത്താണി സ്വാഗതവും
അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം
നന്ദിയും പറഞ്ഞു.
- കബീര്‍
ഫൈസി പുവ്വത്താണി -
പ്രവാചക നിന്ദ അനുവദിക്കരുത് - സഖാഫി സംഗമം
മലപ്പുറം: പ്രവചകന്‍ മുഹമ്മദ് നബിയെ നിന്ദിക്കനും വിശ്വാസി സമൂഹത്തെ കബളിപ്പിച്ചു സാംബത്തിക സാമ്രാജ്യം സതാപിക്കനുമുള്ള വിഘടിത ഹുങ്കിനെ സമൂഹം അനുവദിക്കരുതെന്ന് മലപ്പത്ത് ചേര്‍ന്ന സഖാഫി സംഗമം ആവശ്യപ്പെട്ടു. സി.എം.സഖാഫി അധ്യക്ഷത വഹിച്ചു. ഇസ്മയില്‍ സഖാഫി ഉത്ഘാടനം നിര്‍വഹിച്ചു.അയ്യൂബ് സഖാഫി, മുഹമ്മദ് സഖാഫി,എം.എ.ജലീല്‍ സഖാഫി,അബ്ദുല്‍ ഖാദര്‍ സഖാഫി,അബ്ദുല്‍ അസീസ് സഖാഫി,കബീര്‍ സഖാഫി, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
കത്തല്ല വ്യാജം, കേശം തന്നെ; ഡോ.ബഹാഉദ്ദീന്‍ നദ്‌വി
മലപ്പുറം : രണ്ടു കത്തുകള്‍ വായിച്ചു എന്നത്
വൈരുദ്ധ്യമായവതരിപ്പിച്ച് അവിശ്വാസം ജനിപ്പിക്കാനും ജനശ്രദ്ധ തിരിച്ചു വിടാനും
വ്യര്‍ത്ഥമായ ശ്രമം നടക്കുകയാണിപ്പോഴെന്ന് ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും ആഗോള പണ്ഡിത സഭാംഗവുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ്
നദ്‌വി
രണ്ടും വ്യത്യസ്‌ത കത്തുകളാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിതരണം
ചെയ്‌തത് ഹസന്‍ ഖസ്‌റജി ആദ്യം തയ്യാറാക്കി നല്‍കിയ സംഗ്രഹീത കത്താണ്. വളരെ
ചുരുക്കിയാണതില്‍ കാര്യങ്ങള്‍ പറഞ്ഞിട്ടുള്ളത്. വസ്‌തുതകള്‍ അല്‍പം കൂടി
വിശദീകരിച്ചു കൊണ്ട് മൂന്നു പേജുകളിലായി അതേ തിയ്യതിക്കു തന്നെ അദ്ദേഹം തന്ന
കത്താണ് ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ വായിച്ചത്. കൂടുതല്‍
വിശദാംശങ്ങള്‍ അടുത്ത ദിവസം ദാറുല്‍ ഹുദാ സമ്മേളനത്തില്‍ പറയുമെന്ന് അപ്പോള്‍
തന്നെ വ്യക്തമാക്കിയത് അതുദ്ദേശിച്ചു കൊണ്ടാണ്. ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ അത്
റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. സമ്മേളനത്തില്‍ പതിനായിരങ്ങളുടെ മുമ്പില്‍ വെച്ച്
തന്നെയാണ് ഹസന്‍ ഖസ്‌റജി ഒപ്പ് വെച്ച രണ്ടാം കത്ത് പാണക്കാട് ഹൈദറലി ശിഹാബ്
തങ്ങളെ കാണിച്ച് സ്ഥിരീകരിച്ചതിന് ശേഷം താന്‍ വായിച്ച് കേള്‍പിച്ചതെന്നും
അതിന്റെ യഥാര്‍ത്ഥ രേഖയുമായി ഇനിയും ജന സമക്ഷത്തെ സാക്ഷി നിര്‍ത്തി
എതിരാളികള്‍ക്ക് ബോധ്യപ്പെടുത്താന്‍ തയ്യാറാണെന്നും നദ്‌വി പറഞ്ഞു. ഹസന്‍ ഖസ്‌റജി
ഉപ പ്രധാന മന്ത്രിക്കയച്ച കത്തും ദാറുല്‍ ഹുദായില്‍ വായിച്ചിരുന്നു.
പ്രമാണങ്ങളുടെ പിന്‍ബലത്തോടെ മറ്റെവിടെ നിന്നെങ്കിലും സ്വന്തം
നേടിയെടുത്തതല്ലാത്തതിനാലും പരമ്പരാഗതമായി കുടുംബത്തില്‍ സൂക്ഷിച്ച്
വന്നിരുന്നതാണെന്ന വാദം ഉന്നയിച്ചതിനാലുമാണ് കേശ സംബന്ധമായി കുടുംബത്തിനോട് തന്നെ
ചോദിച്ചത്. അഹ്‌മദും കാന്തപുരവും നുണകള്‍ ആവര്‍ത്തിക്കുകയേ ഉള്ളൂ എന്ന് പൂര്‍ണ
ബോധ്യമുള്ളത് കൊണ്ടായിരുന്നു ഇത്.
കോഴിക്കോട്ടെ വിവാദ മുടിയുടെയും
തിരുകേശമസ്‌ജിദിനുള്ള പിരിവിന്റെയും വിമര്‍ശകരെ കൂട്ടി അബൂദാബിയിലേക്ക് പോയി വ്യാജ
രോമത്തിന്റെ കൈമാറ്റ ശൃംഖലാ രേഖ പരതാന്‍ ധൃഷ്‌ടനാകുന്ന കാന്തപുരം ഇല്ലാത്ത
കരിമ്പൂച്ചയെ കൂരിരുട്ടില്‍ തപ്പുകയാണ്.
ഹസന്‍ ഖസ്‌റജി ഏപ്രില്‍ 28ന് തനിക്കു
കൈമാറിയ കത്തുകളിലും, മുഴുവന്‍ കുടുംബാംഗങ്ങളുടെയും അറിവോടെയും അനുമതിയോടെയും 2009
ഡിസംബര്‍ 23ന് അദ്ദേഹം യു.എ.ഇ ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഹിസ്
ഹൈനസ് ശൈഖ് സൈഫുബിന്‍ സായിദ് ആലു നഹ്‌യാനു സമര്‍പ്പിച്ച കത്തിലും
രേഖപ്പെടുത്തിയത് പോലെ, മുന്‍ മന്ത്രി മുഹമ്മദ് ഖസ്‌റജി, തന്റെ പുത്രന്‍മാര്‍,
പിതൃവ്യന്‍മാര്‍, പിതൃവ്യ പുത്രന്‍മാര്‍ എന്നിവരില്‍ ഒരാളുടെ പക്കലും പ്രവാചക
തിരുമേനിയുടെ ഒറ്റ മുടി പോലും ഉണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് അഹ്‌മദ്
ഖസ്‌റജിയുടെ അടുത്ത് പോകണമെന്ന് കാന്തപുരം പറയുന്നത്. ഉപപ്രധാനമന്ത്രിക്കെഴുതിയ
കത്തിലെ ഉള്ളടക്കവും നുണ തന്നെയാണെന്ന് പ്രസ്‌താവിക്കുകയാണെങ്കില്‍ അതില്‍ ആരു
വീഴുമെന്നാണ് എ.പി. പ്രതീക്ഷിക്കുന്നത്. യു.എ.ഇ യിലെ ഒരു സമുന്നത പൗരന്‍
ആനാട്ടിലെ ഉപപ്രധാനമന്ത്രിയോട് രേഖാമൂലം വ്യാജം പറയുമെന്ന് വിശ്വസിക്കുവാന്‍
തന്റെ അന്ധരായ അനുയായികളെയല്ലാതെ ഇയാള്‍ക്ക് എത്ര പേരെ കിട്ടും. വിശ്വസനീയമായി
സനദ് ഹാജറാക്കി സത്യവിശ്വാസികളെ രക്ഷിക്കാന്‍ കാന്തപുരം തയ്യാറാകണമെന്ന് നദ്‌വി
പറഞ്ഞു.
വിവാദകേശക്കാരുടെ തിട്ടൂരം അപഹാസ്യം: ഡോ. ബഹാഉദ്ദീന്‍ നദ്‌വി
തിരൂരങ്ങാടി : വിവാദ കേശം പ്രവാചകന്റേതാണെന്ന അവകാശ വാദം
പച്ചക്കള്ളമാണെന്ന് യു.എ.ഇയിലെ ഖസ്‌റജി കുടുംബം തന്നെ വ്യക്തമാക്കിയിട്ടും അത്
സത്യവിരുദ്ധമാണെന്ന് തട്ടി വിടുകയും സത്യത്തിന്റെ പ്രചാരണം അവസാനിപ്പിക്കണമെന്ന്
പറയാന്‍ മാത്രം ധാര്‍ഷ്‌ട്യം കാണിക്കുകയും ചെയ്‌ത് കൊണ്ടുള്ള കാന്തപുരത്തിന്റെ
തിട്ടൂരം അപഹാസ്യമാണെന്ന് ആഗോള മുസ്‌ലിം പണ്ഡിതസഭാംഗവും ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി.
മുടിയുടെ
സനദ് വിശദീകരിച്ചുകൊടുത്താല്‍ പ്രശ്‌നം തീരില്ലേ എന്ന് കഴിഞ്ഞ ദിവസം മാധ്യമ
പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അത് സമ്മേളനം വിളിച്ച് കൂട്ടി
പ്രഖ്യാപിക്കേണ്ടതല്ല എന്നായിരിന്നു കാന്തപുരത്തിന്റെ മറുപടി. ഇരുട്ട് കൊണ്ട്
ഓട്ടയടക്കുന്ന മൗഡ്യമാണിത്. സമ്മേളനം വിളിച്ച് സനദ് പറയാന്‍ ആരും
ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് പ്രവാചക തിരുശേഷിപ്പുകള്‍ക്ക് സനദ് വേണമെന്നും
അതൊരടിസ്ഥാന കാര്യമാണെന്നും മര്‍ക്കസ് സമ്മേളനത്തില്‍ ഊന്നിപ്പറഞ്ഞ എ.പി.യുടെ
നിലപാട് തന്നെയാണ് സനദ് ആവശ്യപ്പെടുന്നവരുടേത്. അത് ഒരാള്‍ക്കെങ്കിലും
ബോധ്യപ്പെടുത്താന്‍ ഇന്നു വരെയും അയാള്‍ക്ക് സാധിച്ചിട്ടില്ല. ലോകത്ത് മുഴുവന്‍
തിരുകേശങ്ങളുടേയും സനദ് അതത് കേന്ദ്രങ്ങളില്‍ ലഭ്യമാണ്‌്. എന്നാല്‍ ഇതിന്റെ
പരമ്പര വ്യക്തമാക്കാന്‍ ഇന്നേവരെ കാന്തപുരം മുതിര്‍ന്നിട്ടില്ല. കേശം
പ്രവാചകന്റേതാണെന്നും അതിന്റെ കൈമാറ്റ ശൃംഖലാ രേഖ ലക്ഷങ്ങളുടെ മുമ്പില്‍
വായിച്ചിട്ടുണ്ടെന്നും അവകാശപ്പെടുന്ന അദ്ദേഹം ശരിയായ സനദ് സമൂഹ സമക്ഷം
സമര്‍പ്പിച്ചേ പറ്റൂ.
തങ്ങളാണ് സമസ്‌തയെന്നവകാശപ്പെടുന്ന കാന്തപുരം അതീവ
ഗുരൂതരമായ ഗര്‍ത്തത്തില്‍ വീണ ഈ ദുര്‍ഘടഘട്ടത്തില്‍ തന്റെ കൂടെയുള്ളവരുടെ മുശാവറ
വിളിച്ച് പത്ര സമ്മേളനം വിളിക്കേണ്ടതിന് പകരം സ്വന്തം മകനെ മാത്രം കൂടെ കൂട്ടി
അത് ചെയ്‌തത് ഒട്ടേറെ നഗ്ന യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഏതാണ് യഥാര്‍ത്ഥ സമസ്‌ത എന്ന് മനസ്സിലാക്കാന്‍ മാത്രം കേരള ജനത പ്രബുദ്ധരാണ്.
കള്ളംപറയുന്ന അഹ്‌മദ് ഖസ്‌റജിയുടെ അടുത്തേക്കോ അത് ഏറ്റു പാടുന്ന
കാന്തപുരത്തിന്റെ അടുത്തേക്കോ അല്ല മുടിയെ കുറിച്ചുള്ള സംശയം തീര്‍ക്കാന്‍
പോകേണ്ടത്. ഖസ്‌റജി കുടുംബത്തില്‍ പെട്ട പ്രമുഖരോടാണ് അതിനെ കുറിച്ച് ചര്‍ച്ച
നടത്തേണ്ടത്. ഏതെങ്കിലും മന്ത്രിയുടെ പുത്രനാണെന്നോ വകുപ്പുകളുടെ തലവനാണെന്നോ
പരിഗണിച്ചല്ല ഒരാള്‍ സത്യസന്ധനാവുന്നത്. പറയുന്നത് നേരാണോ എന്ന് നോക്കിയാണ്.
അതാണ് രണ്ടാഴ്‌ച മുമ്പ് യു.എ.യില്‍ 10 ദിവസം നിന്ന് താന്‍ ചെയ്‌തതെന്നും നദ്‌വി
പറഞ്ഞു.
ലോകത്ത് എവിടെയും മുടി സംരക്ഷിക്കാന്‍ പള്ളി പണിത ചരിത്രം ഇല്ല.
കാശ്‌മീരിലെ ഹസ്‌റത് ബാല്‍ മസ്‌ജിദ് പണിതത് മുടി സംരക്ഷിക്കാനല്ല. അവിടെ മുടി
എത്തിപ്പെടുന്നതിന്റെ 76 വര്‍ഷം മുമ്പ് പള്ളി പണിതിട്ടുണ്ട്. മര്‍കസിലെത്തിയ മുടി
പ്രവാചകന്റെതാണെന്ന് എല്ലാവരും വിശ്വസിക്കണമെന്ന് ഞങ്ങള്‍ക്ക് വാശി ഇല്ലാ എന്ന്
പറയുന്നത് തന്നെ മറുപക്ഷത്തെ അടക്കിയിരുത്താനുള്ള കുതന്ത്രവും സത്യാവസ്ഥ
ബോധ്യപ്പെട്ടു എന്നതിന്റെ തെളിവുമാണ്. ഇതിനായിരിക്കാം കഴിഞ്ഞ ദിവസങ്ങളില്‍ സുന്നി
ഐക്യവുമായി ഇദ്ദേഹം മുന്നോട്ടു വന്നത്. മുടി പ്രവാചകന്റെതെങ്കില്‍ മുസ്‌ലിംകള്‍
അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ മുഴുവന്‍ തെളിവുകളുടെയും അടിസ്ഥാനത്തില്‍
പ്രവാചകന്റേതല്ലെന്ന് ബോധ്യപ്പെട്ട കേശം ആരും തന്നെ അംഗീകരീക്കേണ്ടതില്ലന്നും
അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ സ്ഥാപനത്തിന് കീഴില്‍ സ്ഥാപിക്കുന്ന
നിര്‍ദിഷ്‌ട നോളേജ് സിറ്റിയും ശഅ്‌റേ മുബാറക് മസ്‌ജിദും വ്യത്യസ്‌ത
പദ്ധതികളാണെന്ന് കാന്തപുരം പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്. ഇത് വെറും
റിയല്‍ എസ്റ്റേറ്റ് ബിസനസ് മാത്രമാണെന്നാണ് തങ്ങളുടെ മുഖപത്രത്തില്‍ വന്ന
പരസ്യവും ഫോണില്‍ നേരിട്ട് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ മറുപടിയും
വ്യക്തമാക്കുന്നത്. സത്യാവസ്ഥ ബോധ്യപ്പെട്ട സ്ഥിതിക്ക് ഈ ആത്മീയ സാമ്പത്തിക
ചൂഷണത്തില്‍ നിന്ന് പിന്‍വാങ്ങി പിരിച്ച പണം തിരിച്ച് നല്‍കി സമൂഹത്തോട് മാപ്പു
പറയാന്‍ കാന്തപുരം തയ്യാറാവണമെന്ന് നദ്‌വി ആവശ്യപ്പെട്ടു.
കേശദാതാവിന്റെ സനദ് തന്നെയാണ് കത്തിന്റേതുമെന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
ആയിരത്തി നാനൂറ് വര്‍ഷങ്ങള്‍ക്ക് ശേഷം യാദൃശ്ചികമായി ഒരു
വ്യകതിയുടെ കൈയ്യില്‍ പ്രത്യക്ഷപ്പെട്ടതും കൈമാറ്റ ശൃംഖല രേഖ ഇല്ലാത്തതുമായ
മുടിക്കെട്ടുകള്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടേതാണെന്നു പ്രചരിപ്പിക്കുന്നത്
ഗുരുതരമായ അബദ്ധവും അങ്ങനെ വിശ്വസിക്കുന്നവര്‍ വിഡ്‌ഢികളുടെ സ്വര്‍ഗത്തിലുമാണെന്ന്
പ്രമുഖ പണ്ഡിതനും ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും
അന്താരാഷ്‌ട്ര മുസ്‌ലിം പണ്ഡിതസഭാഅംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി
പ്രസ്‌താവിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി സമാപന
പൊതുസമ്മേളനത്തില്‍ പ്രൊജക്‌ട് അവതരണ പ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു
അദ്ദേഹം.
പരമ്പരാഗതമായി തങ്ങളുടെ കുടുംബത്തില്‍ സൂക്ഷിപ്പുണ്ടായിരുന്ന പ്രവാചക
കേശമാണ് ഇതെന്ന് പറഞ്ഞുകൊണ്ടാണ് യു.എ.ഇ പൗരന്‍ അഹ്‌മദ് ഖസ്‌റജി
ആഘോഷാര്‍ഭാടങ്ങളോടെ നാലുമാസം മുമ്പ് കോഴിക്കോട് ഒരു രോമം ഇറക്കുമതി ചെയ്‌തു. അതു
കൈപ്പറ്റിയവര്‍ കേശ സൂക്ഷിപ്പിനെന്ന പേരില്‍ നാനൂറ് മില്യന്‍ രൂപയുടെ പള്ളി
നിര്‍മാണ സംരഭവുമായി ഇറങ്ങുകയും ധനസമാഹരണം ആരംഭിക്കുകയുണ്ടായി. അതു
സര്‍വ്വവ്യാപകമായി നടന്നു വരുന്നു. ഒരു റസീപ്‌റ്റ് ലീഫില്‍ ഉണ്ടാവേണ്ട സീരിയല്‍
നമ്പുറുകളോ വ്യക്തമായ തുകയോ കാണിക്കാത്ത കൂപ്പുണുകളാണ് ധനശേഖരണത്തിന് ഇവര്‍
ഉപയോഗിക്കുന്നത് ആര്‍ക്കും എത്രയും കോടികള്‍ ഇതിന്റെ പേരില്‍ പിരിച്ചെടുക്കാനാവും
എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, തങ്ങളുടെ കുടുംബത്തില്‍
പരമ്പരാഗതമായി അങ്ങനെയൊരു പ്രവാചക കേശം സൂക്ഷിപ്പുണ്ടായിരുന്നില്ലെന്നും അഹ്‌മദ്
പറയുന്നത് നുണയാണെന്നും കാണിച്ച് അയാളുടെ ജ്യേഷ്‌ഠ സഹോദരന്‍ ഹസന്‍ മുഹമ്മദ്
ഖസ്‌റജി തനിക്കെഴുതിയ കത്ത് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സദസ്സിന് മുമ്പില്‍
വായിച്ചുകേള്‍പിച്ചു. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് സാധാരണഗതിയില്‍ കൃത്രിമ
നാരുകള്‍കൊണ്ടുണ്ടാക്കിയതാണ് മുടികളെന്നും കത്തിലുള്ളതായി അദ്ദേഹം
വിശദീകരിച്ചു.
പ്രവാചക കേശം സൂക്ഷിക്കാനായി ലോകത്തെവിടെയും ആരുംതന്നെ മസ്‌ജിദ്
ഉണ്ടാക്കിയിട്ടില്ലെന്നിരിക്കെ ഈ കള്ളമുടിയുടെ സൂക്ഷിപ്പിനു പള്ളി നിര്‍മിക്കാന്‍
പണം കൊടുക്കുന്നവര്‍ അതീവ ദയനീയമാംവിധം ചൂഷണവിധേയരായിരിക്കുകയാണെന്നും പണം
തിരിച്ചുകിട്ടാന്‍ അവര്‍ വേണ്ടത് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ
ചൂഷണത്തില്‍ വഞ്ചിതരാവരുതെന്നും അതിനെ പ്രതിരോധിക്കണമെന്നും ഹസന്‍ ഖസ്‌റജി കേരള
ജനതയോട് ആവശ്യപ്പെടുന്നുണ്ട്.
സാധാരണഗതിയില്‍ തീയില്‍ കാണിച്ചാല്‍ കരിയാത്ത
വിധം അതീവസമര്‍ഥമായി ആധുനിക ടെക്‌നോളജി ഉപയോഗപ്പെടുത്തി നിര്‍മ്മിച്ചെടുക്കപ്പെട്ട
കൃത്രിമ നാരുകളാണിവയെന്നും കത്തില്‍ അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് കത്തിക്കല്‍
പ്രയോഗം നടത്തപ്പെടും മുമ്പ് ഡി.എന്‍.എ ടെസ്റ്റിലൂടെ, ഇത് മനുഷ്യന്റെ മുടിയാണോ
അല്ലേ എന്നാണ് ആദ്യം തീരുമാനിക്കപ്പെടേണ്ടതെന്നും അദ്ദേഹം
നിര്‍ദേശിച്ചിട്ടുണ്ട്.
നബിയുടെ പേരില്‍ വ്യാപകമായി കളവ് പറയുകയും പണപ്പിരിവ്
നടത്തുകയും ചെയ്യുന്നവര്‍ അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അസഭ്യം
പുലമ്പുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ആശാസ്യമല്ലെന്ന് നദ്‌വി പറഞ്ഞു.
മുടിയുടെ ശരിയായ കൈമാറ്റ പരമ്പരയുടെ രേഖ (സനദ്)യാണ് തങ്ങള്‍ ആവശ്യപ്പെട്ടത്.
ഇതിനുള്ള മറുപടി മണിക്കൂറുകളോളമുള്ള പ്രസംഗമല്ല. കൈമാറ്റ രേഖയുണ്ടെങ്കില്‍ അത്
അഞ്ചു മിനിറ്റിനുള്ളില്‍ വായിച്ചു തീര്‍ക്കാവുന്നതാണ്. ഇതിനു പകരം മറുപടി പറയാതെ
ഉരുണ്ടു കളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും നദ്‌വി
വ്യക്തമാക്കി.
നാനാവിധമായ തെളിവുകളുണ്ടായിട്ടും കള്ള മുടികളില്‍ കടിച്ചുതൂങ്ങി
അന്ധമായ നിലപാട് കൈവരിക്കുന്നവര്‍ കേശദാതാവിന്റെ സഹോദരന്‍ നേരിട്ടു
വ്യക്തമാക്കുന്ന കാര്യങ്ങളില്‍ നിന്നെങ്കിലും വസ്‌തുതകള്‍ ഉള്‍ക്കൊള്ളാന്‍
ശ്രമിച്ച് ദുര്‍മാര്‍ഗത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം
ചെയ്‌തു.
Subscribe to:
Posts (Atom)