ഇസ്‍ലാമിക് സെന്‍റര്‍ ഏഴിന പുതിയ പദ്ധതികള്‍ക്ക് രൂപം നല്‍കി.

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററില്‍ പുതുതായി ആരംഭിക്കാനുദ്ദേശിക്കുന്ന ഏഴിന പദ്ധതികള്‍ക്ക് ജെ.ഐ.സി. കൗണ്‍സില്‍ അംഗീകാരം നല്‍കി. എംപ്ലോയ്മെന്‍റ് ബ്യൂറോ, മാരേജ് സെല്‍ , സ്പോര്‍ട്സ് വിംഗ്, കലാ ട്രൂപ്പ്, സാഹിത്യ വിചാര വേദി, തുന്പികള്‍ ബാലവേദി, വനിതാ വിംഗ് തുടങ്ങിയ പുതിയ ഏഴിന പദ്ധതികള്‍ക്കാണ് 301 അംഗ ജെ.ഐ.സി. കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ദഅ്വാ, ഉലമാ, മീഡിയാ, സിയാറ, ടൂര്‍ , സേവനം, പ്രാസ്ഥാനികം, പ്രസാധനം, ഐ.ടി., എന്നീ നിലവിലുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്ക് പുറമെയാണീ നവ പദ്ധതികള്‍.

ദിശാബോധത്തിന്‍റെ ദശാബ്ദം എന്ന പ്രമേയവുമായി ജെ.ഐ.സി. സംഘടിപ്പിക്കുന്ന ദശ വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി പ്രഖ്യാപിച്ച പത്തു പദ്ധതികളുടെ പൂര്‍ത്തീകരണം അവസാന ഘട്ടത്തിലേക്ക് കടന്നു. നിര്‍ധനര്‍ക്ക് പത്ത് വീടുകള്‍ പദ്ധതിയില്‍ അഞ്ച് വീടുകളുടെ പണി പൂര്‍ത്തിയായി. 3 വീടുകളുടെ പണി നടന്നു വരുന്നു. നല്ല വീട്ടുകാര്‍ക്ക് 10 നല്ല കൂട്ടുകാര്‍ എന്ന പത്തു പുതിയ പുസ്തകങ്ങള്‍ തയ്യാറായിക്കഴിഞ്ഞു. അടുത്ത മാസം നാട്ടിലും ജിദ്ദയിലും പുസ്തക പ്രകാശനം നടക്കും. ഇവിടെ നിന്ന് മേല്‍വിലാസം സ്വീകരിച്ച് പത്ത് പുസ്തകങ്ങള്‍ ഒന്നിച്ച് നാട്ടില്‍ വീടുകളിലെത്തിക്കും. ഇക്കൂട്ടത്തില്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിതവും ദര്‍ശനവും പ്രമേയമായി പ്രമുഖ പത്ര പ്രവര്‍ത്തകന്‍ സി.പി. സൈതലവി എഴുതിയ അടയാത്ത വാതില്‍ എന്ന പുസ്കതവും ഉള്‍പ്പെടും.

അടയാത്ത വാതില്‍ (സി.പി. സൈതലവി), അമൃത വര്‍ഷം (പ്രൊഫ. അബ്ദുല്‍ അലി), പ്രകാശപ്പൊട്ടുകള്‍ - കഥാ ജാലിക (ഉസ്മാന്‍ ഇരിങ്ങാട്ടിരി), പിഴക്കരുത് നിങ്ങള്‍ രക്ഷിതാവാണ് (എസ്.വി. മുഹമ്മദലി), പ്രകാശത്തുള്ളികള്‍ (ജലീല്‍ ഫൈസി പുല്ലങ്കോട്), ഇസ്‍ലാമിക വ്യക്തിത്വം (ടി.എച്ച്. ദാരിമി), ദീനിലെ ദിന ചര്യകള്‍ (അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ), ഖുര്‍ആന്‍ ആശയവും ആവിഷ്ക്കാരവും (സലാം നദ്‍വി പുവ്വത്താണി), സപ്ത പാപങ്ങള്‍ (എം.കെ. കൊടശ്ശേരി), ജീര്‍ണ്ണതയുടെ കുടുംബ വായന (ഹംസ റഹ്‍മാനി), എന്നിവയാണ് പുസ്തകങ്ങള്‍ . പത്ത് കോഴ്സുകള്‍ പരിപാടിയില്‍ ആറു കോഴ്സുകള്‍ നടന്നു കഴിഞ്ഞു. ഉറുദു കോഴ്സിന്‍റെ ഉദ്ഘാടനം കഴിഞ്ഞു.

ജെ.ഐ.സി. കൗണ്‍സില്‍ പി.കെ. അബ്ദുസ്സലാം ഫൈസി ഉദ്ഘാടനം ചെയ്തു. ജെ.ഐ.സി. കോ-ഓര്‍ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി പുതിയ പദ്ധതികള്‍ അവതരിപ്പിച്ചു. അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അബ്ദുല്ല കുപ്പം, പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ പ്രതിനിധികളായി സയ്യിദ് സീതിക്കോയ തങ്ങള്‍ , അബ്ദുല്‍ ബാരി ഹുദവി, ഉബൈദ് പറന്പില്‍ പീടിക, മജീദ് പുകയൂര്‍ , ഉസ്മാന്‍ എടത്തില്‍ , ബഷീര്‍ മാട്ടില്‍ , ഉമര്‍കുട്ടി അരീക്കോട്, ഗഫൂര്‍ പട്ടിക്കാട്, ജലീല്‍ എടപറ്റ, മുഹമ്മദ് സലീം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തുടുപുഴയിലരങ്ങേറിയ മത നിന്ദക്കെതിരെ ജെ.ഐ.സി. ശക്തമായി പ്രതിഷേധിക്കുകയും കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കാന്‍ കേരള ഗവണ്‍മെന്‍റ് ആര്‍ജ്ജവം കാണിക്കണമെന്നും കേരളത്തിലെ മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ നടക്കുന്ന കുത്സിത നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ മതേതര വിശ്വാസികളും മുന്നോട്ടു വരണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സ്വീകരണം നല്‍കി

ദോഹ : സമസ്ത വൈസ് പ്രസിഡന്‍റും മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍ററിന്‍റെ അഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. ദോഹ ജദീദിലെ സുന്നി സെന്‍ററില്‍ വെച്ച് നടന്ന സ്വീകരണ പരിപാടിയില്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സകരിയ്യ മാണിയൂര്‍ , എം.പി. ശാഫി ഹാജി, സമദ് നിരപറ്റ പ്രസംഗിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതവും മുഹമ്മദലി പട്ടാന്പി നന്ദിയും പറഞ്ഞു

റഹ്മാനീസ് അസോസിയേഷന്‍ സിമ്പോസിയം നടത്തി

കോഴിക്കോട്: കേരള സ്റ്റേറ്റ് റഹ്മാനീസ് അസോസിയേഷന്‍ 'കാഴ്ചയുടെ മതവും രാഷ്ട്രീയവും' എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി മുഖ്യാതിഥിയായിരുന്നു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള മുസ്ല്യാര്‍ അധ്യക്ഷതവഹിച്ചു. ഫരീദ് റഹ്മാനി കാളികാവ് വിഷയം അവതരിപ്പിച്ചു. ജി.സി. കാരക്കല്‍, സി. ഹംസ, സി.പി. സൈദലവി, അബൂബക്കര്‍ ഫൈസി മലയമ്മ, പി.എ. റഷീദ്, ജാഫര്‍ സ്വാദിഖ്, റഹ്മാനി കിടങ്ങയം എന്നിവര്‍ സംസാരിച്ചു. ഹംസ റഹ്മാനി കൊണ്ടിപറമ്പ് മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി സൈദലവി റഹ്മാനി സ്വാഗതവും മുസ്തഫ റഹ്മാനി വാവൂര്‍ നന്ദിയും പറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് ജില്ലാ പൈലറ്റ് കണ്‍വെന്‍ഷന്‍ ഏപ്രില്‍ രണ്ടിന്

മലപ്പുറം: അടുത്തമാസം കോഴിക്കോട് നടക്കുന്ന മജ്‌ലിസ് ഇന്‍തിസ്വാബ് എസ്.കെ.എസ്.എസ്.എഫ് നാഷണല്‍ ഡെലിഗേറ്റ് കാമ്പസിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച ജില്ലാതല പൈലറ്റ് കണ്‍വെന്‍ഷനുകള്‍ നടത്തും.

മഞ്ചേരി മെജസ്റ്റിക് ഓഡിറ്റോറിയത്തിലും തിരൂര്‍ എന്‍.ഐ മദ്രസയിലുമാണ് കണ്‍വെന്‍ഷന്‍ നടത്തുക.

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. റഹിം ചുഴലി, റഫീഖ്അഹമ്മദ് തിരൂര്‍, ഫഖ്‌റുദീന്‍ തങ്ങള്‍ രാമന്താളി, റഹിം കൊടശ്ശേരി, ഷംസുദ്ധീന്‍ ഒഴുകൂര്‍, അബ്ദുള്‍ഹമീദ് കുന്നുമ്മല്‍, ആശിഖ് കുഴിപ്പുറം, ജലീല്‍ ഫൈസി അരിമ്പ്ര, യു.എ. മജീദ് ഫൈസി ഇന്ത്യനൂര്‍, ഷമീര്‍ ഫൈസി ഇടമല, ജാഫര്‍ ഫൈസി പഴമള്ളൂര്‍, സാജിദ് മൗലവി തിരൂര്‍, പി.പി. ഉമ്മര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സ്വലാത്ത് വാര്‍ഷികം

പാവണ്ണ: പാവണ്ണ അന്‍വാറുല്‍ ഇസ്‌ലാം സംഘം സ്വലാത്ത് വാര്‍ഷികം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി. അബ്ദുള്ള ഫൈസി അധ്യക്ഷതവഹിച്ചു. അലി ഫൈസി പാവണ്ണ മുഖ്യപ്രഭാഷണം നടത്തി. വി.ടി.എ റഹ്മാന്‍, കെ.പി. അബ്ദുന്നാസര്‍ റഹ്മാനി, ഉസ്മാന്‍ ദാരിമി, റഫീഖ്ദാരിമി, മജീദ് ഫൈസി, കെ. അബ്ദുസമദ്, വി.ടി. മുഹമ്മദ്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Spoken English

നിങ്ങള്‍ക്ക് മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാന്‍പഠിക്കണമെന്ന് ആഗ്രഹമുണ്ടോ? അതും തികച്ചും സൌജന്യമായി ! വീട്ടിലിരുന്ന് !! ഇതൊരു പരസ്യമല്ല. ബൈലക്സ് മെസ്സെനചറിലെ കേരള - ഇസ്ലാമിക്‌ - ക്ലാസ്സ്‌ - റൂമില്‍ വിദ്യാഭ്യാസ വിചക്ഷകന്‍ സി വി എ റഹ്മാനിന്റെ നേത്രത്വത്തില്‍ഈ വരുന്ന വെള്ളിയാഴ്ച്ച മുതല്‍ ക്ലാസ്സ്‌ ആരംഭിക്കുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉള്ള ആര്‍ക്കും പങ്കെടുക്കാം!! സമയം രാത്രി 8.30saudi, 9.30uae , 11.00indian, Official website of ‘Kerala-Islamic-Class-Room’ http://keralaislamicroom.com/ml/

അനുസ്മരണ- പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു

ചട്ടഞ്ചാല്‍ : എം.ഐ.സി ജാമിഅ അര്‍ശദുല്‍ ഉലൂം കോളേജിന്റെ നേതൃത്വത്തില്‍ സി.എം അബ്ദുല്ല മൗലവിയുടെ അനുസ്മരണ- പ്രാര്‍ത്ഥനാ സദസ് നടത്തി. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. ബി.കെ.അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ അനുസ്മരണ ഭാഷണം നടത്തി. ഇബ്രാഹിം കുട്ടി ദാരിമി, എം.പി.മുഹമ്മദ് ഫൈസി, ഇസ്മയില്‍ ഹുദവി, ചെങ്കള അബ്ദുല്ല ഫൈസി, നൗഫല്‍ ഹുദവി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി, റശീദ് കില്‍ത്താന്‍ ദ്വീപ്, ഹസന്‍ അര്‍ഷദി, ഹമീദ് അല്‍ ഫൈസി നദ്‌വി ഉദുമ, ഖലീലുറഹ്മാന്‍ അര്‍ഷദി, അമീര്‍ സെജിപെ എന്നിവര്‍ സംസാരിച്ചു. ഷെരീഫ് സാവന്നൂര്‍ സ്വാഗതം പറഞ്ഞു.

ചോദ്യപേപ്പറിലെ ദൈവനിന്ദ ഖേദകരം: പാണക്കാട്‌ ഹൈദരലി തങ്ങള്‍

തൊടുപുഴ ന്യൂമാന്‍സ്‌ കോളജിലെ ബികോം പരീക്ഷയുടെ മലയാളം ഇണ്റ്റേണല്‍ പേപ്പറില്‍ പ്രവാചകന്‍ മുഹമ്മദ്‌ നബിയെയും ദൈവത്തെയും നിന്ദിക്കുന്ന തരത്തില്‍ ചോദ്യം വരാനിടയായതു ഖേദകരവും പ്രതിഷേധാര്‍ഹവുമാണെന്നു സുന്നി യുവജന സംഘം (എസ്‌ വൈ എസ്‌) സമസ്ഥാന പ്രസിഡെണ്റ്റ്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. സംഭവത്തിന്‌ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദ ചോദ്യം ഇസ്‌ലാമിനെ ഇകഴ്ത്താന്‍: കോട്ടുമല ബാപ്പു മുസല്യാര്‍

തൊടുപുഴ ന്യൂമാന്‍ കോളജില്‍ ബികോം രണ്ടാം സെമസ്റ്റര്‍ ഇണ്റ്റേണല്‍ പരീക്ഷയുടെ മലയാളംഗദ്യവും രചനയും എന്ന ചോദ്യപ്പേപ്പറിലെ പതിനൊന്നാം ചോദ്യം ഇസ്‌ലാമിനെ ഇകഴ്ത്തുന്നവിധമാണെന്ന്‌ സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസല്യാര്‍ ആരോപിച്ചു. മതത്തിണ്റ്റെ പേരില്‍ കലാപങ്ങളും കുഴപ്പങ്ങളും ഉണ്ടാക്കുന്നതിനും രാജ്യത്തിണ്റ്റെ പൈതൃകം തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇല്ലാതാക്കാന്‍ ക്രൈസ്‌തവ സഭകള്‍ ഇടപെടണം. കുറ്റവാളികളെ തള്ളിപ്പറയണം. മദ്രസകള്‍ക്ക്‌ കൊമേഴ്സ്യല്‍ താരിഫ്‌ ഈടാക്കാനുള്ള വൈദ്യുതി ബോര്‍ഡിണ്റ്റെ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പുത്തന്‍ അറിവുകള്‍ പകര്‍ന്ന് ഇന്‍തിസ്വാബ് പഠനശിബിരം ശ്രദ്ദേയമായി

- അബ്ദുറഹ്‍മാന്‍ മലയമ്മ



ദമാം : വിജ്ഞാനത്തിന്‍റെ പുത്തന്‍ വാതായനങ്ങള്‍ തുറന്ന് ദമാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ഇന്‍തിസ്വാബ് പഠന ശിബിരം ശ്രദ്ധേയമായി. സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും പോഷക സംഘടനയായ ദമാം ഇസ്‍ലാമിക് സെന്‍ററിന്‍റെ പ്രവര്‍ത്തകരും യുവപണ്ഡിതരും ധാര്‍മ്മിക ചിന്തകള്‍ അയവിറക്കി ഒരു പകല്‍ മുഴുവന്‍ ഒത്തുകൂടിയപ്പോള്‍ അത് ആത്മീയ അനുഭൂതി നല്‍കിയ നവ്യാനുഭൂതിയായി.


വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഹുദ ഗ്രൂപ്പ് ഓഫ് സ്കൂള്‍ മാനേജ്മെന്‍റും പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ടി.പി. മുഹമ്മദ് പഠന ശിബിരം ഉദ്ഘാടനം ചെയ്തു. കൂട്ടുകുടുംബ വ്യവസ്ഥയും പരസ്പര വിശ്വാസവും അന്യമായിക്കൊണ്ടിരിക്കുന്പോള്‍ മതപ്രബോധകര്‍ക്ക് സമൂഹത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മത-ഭൗതിക വിദ്യാഭ്യാസത്തിന്‍റെ സമന്വയത്തിലൂടെ മാത്രമേ അര്‍പ്പണ ബോധമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ശേഷം വ്യക്തി വിശുദ്ധി നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ യുവ പണ്ഡിതന്‍ മുജീബ് റഹ്‍മാന്‍ ദാരിമി ക്ലാസ്സെടുത്തു. കാലത്തെയും പുരോഗതിയെയും പഴിചാരി യുവതലമുറ സൂക്ഷ്മതയില്‍ നിന്നും വ്യക്തി വിശുദ്ധിയില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തികള്‍ കളങ്കരഹിതവും ഉല്‍കൃഷ്ടവുമായ ജീവിതം നയിക്കുന്നതിലൂടെ മാത്രമേ സ്വന്തം കുടുംബവും സമൂഹവും പുരോഗതി പ്രാപിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


ഉച്ചക്ക് ശേഷം രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ പ്രമുഖ പത്രപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ എന്‍ . യു. ഹാഷിം സദസ്യരുമായി സംവദിച്ചു. മക്കളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും വേണ്ടി എന്തും നല്‍കാന്‍ തയ്യാറാവുന്ന രക്ഷിതാക്കള്‍ അവരുടെ യഥാര്‍ത്ഥ അഭിരുചി കണ്ടറിയുന്നില്ലെന്ന് എന്‍ . യു. ഹാഷിം പറഞ്ഞു. മൂല്യബോധവും സാമൂഹ്യ ചിന്തയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഭാവിയില്‍ സമൂഹത്തെ സേവിക്കാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.


വൈകുന്നേരം നടന്ന പ്രാസ്ഥാനിക ചര്‍ച്ചക്ക് അസ്‍ലം മൗലവി കണ്ണൂര്‍ നേതൃത്വം നല്‍കി. നൂതനവും കാലോചിതവുമായ കര്‍മ്മപദ്ധതികളിലൂടെ പ്രവാസികള്‍ക്കിടയില്‍ പ്രബോധന പ്രവര്‍ത്തകര്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് പ്രാസ്ഥാനിക ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇസ്‍ലാമിക് സെന്‍ററിന്‍റെ ആറ് മാസത്തെ കര്‍മ്മപദ്ധതിക്ക് ക്യാന്പ് അന്തിമ രൂപം നല്‍കി.


യൂസുഫ് ഫൈസി, ഉമര്‍ഫൈസി, അസ്‍ലം മൗലവി, അബൂബക്കര്‍ ഹാജി ഉള്ളണം, മാഹിന്‍ വിഴിഞ്ഞം, അസീസ് വെളിമുക്ക്, ഇസ്‍മാഈല്‍ താനൂര്‍ , എ. ജമാലുദ്ദീന്‍ , അഷ്റഫ് അന്‍വരി ആളത്ത്, ഇബ്റാഹീം മൗലവി തുടങ്ങിയവര്‍ പഠനശിബിരത്തിന് നേതൃത്വം നല്‍കി.

രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും



രണ്ടത്താണി റൈഞ്ച് കലോത്സവവും ദഫ്മുട്ട് മത്സരവും 2010 ഏപ്രില്‍ 4 ഞായര്‍ രാവിലെ 9 മുതല്‍ രാത്രി 10 മണി വരെ ശംസുല്‍ ഉലമ നഗര്‍ മുഴങ്ങാടിയില്‍ നടക്കും. (ഇര്‍ഷാദു സ്വിബിയാന്‍ സെക്കണ്ടറി മദ്റസ)


വൈകുന്നേരം 7 മണിക്ക് നടക്കുന്ന ദഫ് മത്സരത്തില്‍ ജില്ലയിലെ വിവിധ ടീമുകള്‍ മാറ്റുരക്കും. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ ഉദ്ഘാടന പ്രഭാഷണം നടത്തും.

സ്പോക്കണ്‍ ഉറുദു - ക്ലാസ് ഉദ്ഘാടനം ചെയ്തു






ഭാഷാ പഠനം ഇസ്‍ലാമികമാണെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‍ലിംകള്‍ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷ ഉറുദുവാണെന്നും സൗദി റേഡിയോ ഉര്‍ദു വിഭാഗം മേധാവി ഡോ. ശുഹൈബ് നഖ്റാമി പറഞ്ഞു. ഇസ്‍ലാമിക പ്രബോധനത്തില്‍ മുന്‍പന്തിയിലുള്ള കേരളീയര്‍ ഇതര ഭാഷകളിലും പ്രാവീണ്യം നേടേണ്ടത് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളീയര്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നവരും സുമനസ്സരുമാണ്. കേയ്റോയിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയിലെ പഠന കാലത്ത് തനിക്ക് ബോധ്യമായ യാഥാര്‍ത്ഥ്യമാണ് ഇതെന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സതീര്‍ഥ്യന്‍ കൂടിയായിരുന്ന അദ്ദേഹം പറഞ്ഞു. ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ ദിശോബോധത്തിന്‍റെ ദശാബ്ദം എന്ന ദശ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്ത് കോഴ്സുകളില്‍ പെട്ട സ്പോക്കണ്‍ ഉറുദു കോഴ്സിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഉബൈദുല്ല തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.വി ഹസന്‍ സദ്ദീഖ് ബാബു, രായിന്‍ നീറാട്, ജെ.ഐ.സി. ഉറുദു അക്കാദമി ഡയറക്ടര്‍ കെ.വി. അബൂബക്കര്‍ , നിസാര്‍ മുഹമ്മദ്, അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി, അബ്ദുല്‍ റഹിമാന്‍ ഗുഢല്ലൂര്‍ , അബ്ദുല്ല കൊപ്പം എന്നിവര്‍ പ്രസംഗിച്ചു. അബ്ദുല്‍ ബാരി ഹുദവി സ്വാഗതവും മജീദ് പുകയൂര്‍ നന്ദിയും പറഞ്ഞു. അബ്ദുറഊഫ് ഹുദവി , ഡോ. ശുഹൈബ് നഖ്റാമിയുടെ ഉറുദു പ്രസംഗം പരിഭാഷപ്പെടുത്തി.

കാഴ്ചയുടെ മതവും രാഷ്ട്രീയവും - റഹ്‍മാനീസ് അസോസിയേഷന്‍ സിന്പോസിയം ലൈവ്

കാഴ്ചയുടെ മതവും രാഷ്ട്രീയവും - റഹ്‍മാനീസ് അസോസിയേഷന്‍ സിന്പോസിയം തത്സമയ പ്രോഗ്രാം കേരള ഇസ്‍ലാമിക് ക്ലാസ് റൂമില്‍ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കാഴ്ചയുടെ മതവും രാഷ്ട്രീയവും - റഹ്‍മാനീസ് അസോസിയേഷന്‍ സിന്പോസിയം നാളെ (28-03-2010)

മലപ്പുറം : വിവര സാങ്കേതിക വിദ്യയുടെ വൈവിധ്യമാര്‍ന്ന നൂതന രീതികളും മുന്നേറ്റങ്ങളും ഒളികാമറകളിലും മറ്റും ദുരുപയോഗപ്പെടുത്തുന്പോള്‍ അവയുടെ മത-രാഷ്ട്രീയ-ധാര്‍മ്മിക കാഴ്ചപ്പാടുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സിന്പോസിയം നാളെ (ഞായറാഴ്ച) കോഴിക്കോട്ട് നടത്തുമെന്ന് കേരള സ്റ്റേറ്റ് റഹ്‍മാനീസ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കാഴ്ചയുടെ മതവും രാഷ്ട്രിയവും എന്ന ശീര്‍ഷകത്തില്‍ നാളെ 2.30ന് കോഴിക്കോട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സിന്പോസിയം നടക്കുക. മത-രാഷ്ട്രീയ-മീഡിയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നുണ്ട്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സിന്പോസിയം ഉദ്ഘാടനം ചെയ്യും. ശൈഖുനാ കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. ഫരീദ് റഹ്‍മാനി കാളികാവ് വിശയാവതരണം നടത്തും. ഡോ. സഫറുല്‍ ഇസ്‍ലാം ഖാന്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ , സി. ഹംസ, എം.പി. രാജേന്ദ്രന്‍, സി.പി. സൈതലവി, പി.എ. റഷീദ്, അബൂബക്കര്‍ ഫൈസി മലയമ്മ, പി.എം. റഷീദ്, ജഅ്ഫര്‍ റഹ്‍മാനി, ഹംസ റഹ്‍മാനി കൊണ്ടിപ്പറന്പ് എന്നിവര്‍ പങ്കെടുക്കും.

യോഗത്തില്‍ ഫരീദ് റഹ്‍മാനി കാളികാവ് അധ്യക്ഷത വഹിച്ചു. സൈതലവി റഹ്‍മാനി ഗുഢല്ലൂര്‍ സ്വാഗതവും മുസ്ഥഫ റഹ്‍മാനി നന്ദിയും പറഞ്ഞു.

മജ്‌ലിസ് ഇന്‍തിസ്വാബ് പതാക ദിനത്തില്‍ മിഠായി വെച്ച് വിതരണം ചെയ്യാനുള്ള മജ്‌ലിസ് കാര്‍ഡിന്റെ ഡിസൈന്‍

പ്രിന്റ്‌ റെസൊ ലൂ ഷന്‍ കൂടുതലുള്ള ഫയലിന് ഇവിടെ ക്ലിക്ക് ചെയ്യുക:

http://picasaweb.google.com/lh/view?q=majlis%20card&psc=G&filter=1#5453208338639295202

മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ പതാകദിനം ഏപ്രില്‍ 1 ന്‌

കോഴിക്കോട്‌ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 21-ാം വാര്‍ഷികത്തോട നുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന മജ്‌ലിസ്‌ ഇന്‍തിസ്വാബ്‌ നാഷണല്‍ ഡെലിഗേറ്റ്‌സ്‌ കാമ്പസിന്റെ മുന്നോടിയായി ഏപ്രില്‍ 1 ന്‌ എല്ലാ ശാഖകളിലും പതാക ദിനം ആചരിക്കും. 20 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പതാകയും ഒരു സമസ്‌ത പതാകയും ആകര്‍ഷണീയമായ രൂപത്തിലാണ്‌ ശാഖകളില്‍ സംവിധാനിക്കുന്നത്‌. മഹല്ല്‌ ഭാരവാഹികളും സീനിയര്‍ നേതാക്കളുമായ 21 നേതാക്കള്‍ വൈകുന്നേരം 4 മണിക്കാണ്‌ പതാക ഉയര്‍ത്തുന്നത്‌. 21-ാം വാര്‍ഷികത്തിന്റെ ഭാഗമായി മുഴുവന്‍ ശാഖകളിലും മഹല്ല്‌ സാരഥികളെ ആദരിക്കും. മുദരിസ്‌, ഖാളി, ഖത്വീബ്‌, സ്വദര്‍, മുഅല്ലിം, മുഅദ്ദിന്‍, മഹല്ല്‌ പ്രസിഡണ്ട്‌, ജന.സെക്രട്ടറി, മദ്‌റസാ പ്രസിഡണ്ട്‌, ജന.സെക്രട്ടറി എന്നീ മേഖലകളില്‍ 21 വര്‍ഷമോ അതിലധികമോ കാലം സേവനം ചെയ്‌തവരെയാണ്‌ ആദരിക്കുന്നത്‌. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതല്‍ കാലം ഇത്തരം മേഖലകളില്‍ സേവനം ചെയ്‌തവരെ മജ്‌ലിസ്‌ ഇന്‍തിസ്വാബില്‍ ആദരിക്കും. അവരുടെ വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്തുന്ന മഹല്ല്‌ കമ്മിറ്റിയുടെ കത്ത്‌ ശാഖാ കമ്മിറ്റി കൃത്യമായി സംസ്ഥാന ഓഫീസില്‍ ഏപ്രില്‍ 10 നകം എത്തിക്കണമെന്ന്‌ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങളും ജന. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായിയും അറിയിച്ചു.

പൊട്ടച്ചിറ അന്‍വരിയ്യഃ അറബിക്‌കോളേജില്‍ സനദ്ദാനസമ്മേളനം തുടങ്ങി

ചെര്‍പ്പുളശ്ശേരി: പൊട്ടച്ചിറ അന്‍വരിയ്യഃ അറബിക്‌കോളേജില്‍ 40-ാം വാര്‍ഷിക സനദ്ദാന സമ്മേളനം സ്ഥാപകന്‍ ബീരാന്‍ ഔലിയയുടെ ആണ്ടുനേര്‍ച്ചയോടെ വ്യാഴാഴ്ച ആരംഭിച്ചു.

ദുആ സമ്മേളനം കുരുവമ്പലം കെ.എസ്. ഉണ്ണിക്കോയതങ്ങള്‍ ഉദ്ഘാടനംചെയ്തു. റഹ്മത്തുല്ലാഹ് കാസിമി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖാസി സി. മുഹമ്മദ് മുസ്‌ല്യാര്‍ അധ്യക്ഷനായി. ദുആ സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ നേതൃത്വം നല്‍കി. സി.കെ.എം. സ്വാദിഖ് മുസ്‌ല്യാര്‍, അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍, കാപ്പില്‍ വി. ഉമ്മര്‍ മുസ്‌ല്യാര്‍, ചെമ്പുലങ്ങാട് മുഹമ്മദ്കുട്ടി മുസ്‌ല്യാര്‍, വി.പി. ഇബ്രാഹിം മുസ്‌ല്യാര്‍, ഉണ്യേന്‍കുട്ടി മുസ്‌ല്യാര്‍, ഉസ്മാന്‍ ദാരിമി, സി.കെ. അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍, അഷ്‌റഫ് അന്‍വരി, റഫീഖ് ഹുദയി, മരയ്ക്കാര്‍ മാരായമംഗലം, എം. വീരാന്‍ഹാജി എന്നിവര്‍ സംസാരിച്ചു. വല്ലപ്പുഴ കെ.പി.സി. തങ്ങളുടെ സിയാറത്തോടെയാണ് പരിപാടി രാവിലെ ആരംഭിച്ചത്. എം.പി. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. കമ്പംതൊടി മുഹമ്മദ് മുസ്‌ല്യാര്‍ മൗലീദ് പാരായണം നടത്തി.

വെള്ളിയാഴ്ച വൈകീട്ട് 4ന് പൂര്‍വവിദ്യാര്‍ഥിസംഗമവും രാത്രി 7ന് സനദ്ദാനസമ്മേളനവും നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷതവഹിക്കും.

മതപ്രഭാഷണവും അനുസ്മരണ സമ്മേളനവും 30ന് തുടങ്ങും

കന്തല്‍: മണിയംപാറ എസ്.കെ.എസ്.എസ്.എഫ്., എസ്.വൈ.എസ്., എസ്.ബി.വി. കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണ്ണിയത്ത് ഉസ്താദ്, സി.എം. ഉസ്താദ് അനുസ്മരണവും മതപ്രഭാഷണവും മാര്‍ച്ച് 30, 31 ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. മതപ്രഭാഷണം മംഗലാപുരം ഖാസി ത്വാഹ അഹമ്മദ് മുസ്‌ല്യാര്‍ ഉദ്ഘാടനംചെയ്യും. അന്‍വര്‍ ഉദവി മുഖ്യപ്രഭാഷണം നടത്തും. രണ്ടിന് ഏഴ്മണിക്ക് നടക്കുന്ന അനുസ്മരണസമ്മേളനം പി.വി.അബ്ദസ്സലാം ദാരിമി ഉദ്ഘാടനംചെയ്യും. സമസ്ത ജില്ലാസെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൗലവി അനുസ്മരണപ്രഭാഷണം നടത്തും.

അനുസ്മരണ സമ്മേളനവും ദാരിമീസ് കണ്‍വെന്‍ഷനും ഏപ്രില്‍ ആദ്യവാരം

ചെര്‍ക്കള: സമസ്ത നേതാക്കളായിരുന്ന കണ്ണിയത്ത് ഉസ്താദ്, സി.എം.ഉസ്താദ് എന്നിവരുടെ അനുസ്മരണസമ്മേളനവും ദാരിമീസ് കണ്‍വെന്‍ഷനും ഏപ്രില്‍ ആദ്യവാരം നടക്കും. ഇതുസംബന്ധിച്ച യോഗം നസ്വിഹ് ദാരിമി ഉദ്ഘാടനംചെയ്തു. കുഞ്ഞാലി ദാരിമി, ആലിക്കുഞ്ഞി ദാരിമി, ശാഹുല്‍ഹമീദ് ദാരിമി, എം.എ.കന്തല്‍ ദാരിമി, ഫ്‌ളലു റഹ്മാന്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുറസാഖ് ദാരിമി സ്വാഗതംപറഞ്ഞു.

'സമസ്ത' മതവിദ്യാഭ്യാസ ബോധവത്കരണ കാമ്പയിന്‍ 31ന് തുടങ്ങും

മലപ്പുറം: പള്ളിദര്‍സുകള്‍ സജീവമാക്കുക എന്ന സന്ദേശവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാകമ്മിറ്റി നടത്തുന്ന മതവിദ്യാഭ്യാസ പ്രചാരണ കാമ്പയിന്‍ 31ന് തുടങ്ങും. ജില്ലാ മുശാവറ യോഗം പരിപാടികള്‍ക്ക് അന്തിമരൂപം നല്‍കി. 31ന് മൂന്ന് മണിക്ക് പെരിന്തല്‍മണ്ണയില്‍ എം.ടി. അബ്ദുള്ള മുസ്‌ലിയാരും വേങ്ങരയില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങളും ഉദ്ഘാടനം ചെയ്യും. ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നടത്തുക.

യോഗത്തില്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

സി എം അബ്ദുല്ല മൌലവിയെക്കുറിച്ച് ജെ.എന്‍.യുവില്‍ പേപ്പര്‍ അവതരിപ്പിച്ചു

പ്രമുഖ പണ്ധിതനും ഗ്രന്ഥകാരനും ഗോളശാസ്ത്രജ്ഞനുമായിരുന്ന സിഎം അബ്ദുല്ലമൌലവിയുടെ സംഭാവനകളെക്കുറിച്ച്ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റിയായ ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്സിറ്റിയില്‍പേപ്പര്‍ പ്രസന്‍റേഷന്‍ നടന്നു. സ്കൂള്‍ ഓഫ് ലിങ്കിസ്റ്റിക് ആന്‍റ് കള്‍ച്ചറല്‍സ്റ്റഡീസില്‍ കോണ്ട്രിബൂഷന്‍ ഓഫ് കേരളാ സ്കോളാര്സ് ടു അറബിക് ആന്‍റ് ഇസ്ലാമിക്സ്റ്റഡീസ് എന്ന വിഷയത്തില്‍ 25-02-2010 ന് നടന്ന വണ്‍ഡേ സെമിനാറിലാണ്സിഎമ്മിന്‍റെ ഗോളശാസ്ത്ര സംഭാവനകളെക്കുറിച്ചും ഗ്രന്ഥങ്ങളെക്കുറിച്ചും പേപ്പര്‍പ്രസന്‍റേഷന്‍ നടന്നത്. സെമിനാറില്‍ സെന്‍റര്‍ ഫോര്‍ അറബിക് ആന്‍റ്ആഫ്രിക്കന്‍ സ്റ്റഡീസ് ചെയര്‍ പേഴസണ്‍ പ്രൊഫ. ഇസ്ഹാന്‍ സാര്‍, അസോസിയേറ്റ്പ്രഫസര്‍മാരും ലക്ചര്‍മാരുമായ ഡോ. രിസ് വാനുര്‍ഹ്മാന്‍, ഡോ. മുജീബുര്‍റഹ്മാന്‍,ഡോ. കുത്വുബുദ്ദീന്‍, ഹസന്‍ സകരിയ്യാ (ഫലസ്തീന്‍) തുടങ്ങിയവര്‍ സംബന്ധിച്ചു.ജെ.എന്‍.യു . പി എച്ച് ഡി സ്കോളര്‍ സുബൈര്‍ ഹുദവി ചേകനൂര്‍ ആണ് വിഷയംഅവതരിപ്പിച്ചത്.തുടര്‍ന്നു നടന്ന സെഷനുകളില്‍ കേരളത്തിലെ പണ്ഡിതന്മാര്‍ അറബി ഭാഷക്കും ഇസ്ലാമികപഠനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. അഞ്ച്സെഷനുകളായി നടന്ന പരിപാടിയില്‍ മൊത്തം പതിനാലോളം പേപ്പറുകള്‍ പ്രസന്‍റ് ചെയ്തു.താജുദ്ദീന്‍ തിരുവനന്ദപുരം, ജഹ്ഫര്‍ നെഞ്ചിപ്പാറ, സുബൈര്‍ ഹുദവി ചേകനൂര്‍,ജാബിര്‍ ഹുദവി പറന്പില്‍ പീടിക, അബ്ദുല്ല ഹുദവി ഇടച്ചലം, സൈദലവി ഹുദവിവെള്ളിയാന്പുറം, അനസ് ഹുദവി കൊപ്പം, ശാഫി വാഫി, റശീദ് ഹുദവി വേങ്ങൂര്‍,മുനീര്‍ ഹുദവി മാവൂര്‍, ശിഹാബ് അരീക്കോട്,അഫ്സര് ‍ഹുദവി ചങ്ങരംകുളം, മോയിന്‍ ഹുദവി മലയമ്മ തുടങ്ങിയവര്‍ പേപ്പര്‍അവതരിപ്പിച്ചു.രാവിലെ ഒന്പതിന് തുടങ്ങിയ സെമിനാര്‍ വൈകുന്നേരം അഞ്ചുമണിവരെ നീണ്ടുനിന്നു.

ജീലാനീ ദിനാചരണവും അനുസ്മരണവും

മുംബൈ : ബോംബെ കേരള സുന്നി ജമാഅത്തിന്‍റെയും ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജിന്‍റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജീലാനീ ദിനാചരണവും അനുസ്മരണവും 29-03-2010 തിങ്കളാഴ്ച ഇശാ നിസ്കാരാനന്തരം ഗോരമുല്ലാ മസ്ജിദില്‍ (അബ്ദു റഹ്‍മാന്‍ ശാഹ് ബാബാ ദര്‍ഗക്ക് സമീപം ബാവാഗല്ലി, ഡോംഗ്രി) നടക്കും. സമസ്ത ഓര്‍ഗനൈസര്‍ മുസ്തഫാ ഹുദവി കൊടുവള്ളി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ഉമര്‍ ഹുദവി വെളിമുക്ക് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. സി.എം. ഖാദര്‍ ഭായ് ചെറുവട്ടം അദ്ധ്യക്ഷത വഹിക്കും. കരിപ്പൂര്‍ മുഹമ്മദ് കുട്ടി മൗലവി, കെ.ടി. അബൂബക്കര്‍ മൗലവി, ജലാല്‍ ഹുദവി പുല്ലൂര്‍ , തംജീദ് ഹുദവി കുടൂസ്, ആസിഫ് ഹുദവി ഭീവണ്ടി തുടങ്ങിയവര്‍ സംബന്ധിക്കും. മാലാ പാരായണത്തിന് യാസിര്‍ ഹുദവി എലാശ്ശേരി നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന മൗലിദ് പാരായണത്തിന് പ്രമുഖ പണ്ഡിതരും സാദാത്തീങ്ങളും നേതൃത്വം നല്‍കും.

ദഅവാരംഗത്ത് നുതന സാദ്ധ്യതകള്‍






പ്രബോധന പ്രവര്‍ത്തനം സത്യ വിശ്വാസിയുടെ ബാധ്യതയാണെന്നും ദഅവാരംഗത്ത് നുതന സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ യുവ പണ്ഡിത സമുഹം കുടുതല്‍ ശ്രമങ്ങള്‍ നടത്തണമെന്നും കേരള ഇസ്ലാമിക് ക്ലാസ് റും ചെയര്‍മാന്‍ സയ്യിദ് പുക്കോയ തങ്ങള്‍ ( അല്‍ ഐന്‍ ) പറഞ്ഞു, ആദര്‍ശ ബന്ധുക്കളുടെ ഒത്തുചേരലുകള്‍ക്കും നന്മയുടെ കുട്ടായ്മകള്‍ക്കും പ്രേരകമാകുന്നത് " മന്ദസ്മിതം പോലും പുണ്യമാണെന്ന വിശുദ്ധ സന്ദേശമാനെന്നും, ജെ.ഐ.സി.യുടെ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ജെ.ഐ.സി.യിലെത്തിയ പുക്കോയ തങ്ങള്‍, അശ്രഫ് മൌലവി ( അബുദാബി ), മന്‍സൂര്‍ അലി ( റിയാദ് ) തുടങ്ങിയവര്‍ക്ക് ജെ.ഐ.സി കോ-ഓര്‍ ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങളുടെ നേത്രത്വത്തില്‍ നടന്ന സ്വീകരണത്തില്‍ ജെ.ഐ.സി ഉലമാ വിംഗ് കണ്വീനര്‍ അബ്ദുല്‍ ബാരി ഹുദവി, പ്ലാനിംഗ് കൌണ്‍സില്‍ ചെയര്‍മാന്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി, സയ്യിദ് സീതിക്കോയ തങ്ങള്‍, മുസ്ത്ഹഫ ഫൈസി ചേറൂര്‍, അലവിക്കുട്ടി ഫൈസി കോഡൂര്‍ തുടങ്ങി യവര്‍ പങ്കെടുത്തു

ഖുവ്വത്തുല്‍ ഇസ്‍ലാമിന് ഭീവണ്ടിയില്‍ കമ്മിറ്റി

ഭീവണ്ടി : ബോംബെ കേരള സുന്നീ ജമാഅത്ത് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന ഖുവ്വത്തുല്‍ ഇസ്‍ലാം അറബിക് കോളേജിന്ന് ഭീവണ്ടിയില്‍ കമ്മിറ്റി രൂപീകരിച്ചു. അല്ലാമാ ഹാഫിള് ശകീല്‍ മൗലാനാ (പ്രസിഡന്‍റ്), ശറഫുദ്ദീന്‍ സാഹിബ് സാഹില്‍ (ജ.സെക്രട്ടറി), മുസ്തഫാ ഹാജി (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു. ഖുവ്വത്തുല്‍ ഇസ്‍ലാം വൈസ് പ്രസിഡന്‍റ് സി.എച്ച്. അബ്ദുല്‍ റഹ്‍മാന്‍ സാഹിബിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശരീഫ് സേഠ്, അബ്ദുല്‍ ഖാദര്‍ ഹാജി, അസീസ് മാണിയൂര്‍ , ഉമര്‍ ഹുദവി വെളിമുക്ക് എന്നിവര്‍ സംസാരിച്ചു. ആസിഫ് ഹുദവി ഭീവണ്ടി സ്വാഗതവും ഖുവ്വത്തുല്‍ ഇസ്‍ലാം മാനേജര്‍ അസീം മൗലവി നന്ദിയും പറഞ്ഞു.

ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഉറുദു കോഴ്സ് ഉദ്ഘാടനം വെള്ളിയാഴ്ച

ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ദിശാബോധത്തിന്‍റെ ദശാബ്ദം എന്ന ദശവാര്‍ഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പത്ത് കോഴ്സുകളില്‍പെട്ട സ്പോക്കണ്‍ ഉറുദു കോഴ്സിന്‍റെ ഉദ്ഘാടനം മാര്‍ച്ച് 26 വെള്ളിയാഴ്ച നടക്കും. ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സാലം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യശശ്ശരീരനായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ സഹപാഠി ഡോ. ശുഐബ് നഖ്റാമി കോഴ്സിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കും.
രണ്ടു ഘട്ടങ്ങളിലായി സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സും മോഡേണ്‍ അറബിക്, ജേണലിസം എന്നീ കോഴ്സുകളുമാണ് ഇതിനകം പൂര്‍ത്തിയാക്കിയ മറ്റു കോഴ്സുകള്‍. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ആശയവിനിമയം നടത്താന്‍ ഏറ്റവും കൂടുതല്‍ പ്രയോചനപ്രദമായ ഭാഷ ഉറുദുവാണ് എന്നതാണ് ഇത്തരം ഒരു കോഴ്സ് ആരംഭിക്കാന്‍ ജിദ്ദ ഇസ്‍ലാമിക് സെന്‍ററിനെ പ്രേരിപ്പിച്ചതെന്ന് ജെ.ഐ.സി. മീഡിയ വിംഗ് കണ്‍വീനര്‍ അറിയിച്ചു. ഇസ്‍ലാമിക ദഅ്വത്ത് ലക്ഷ്യമാക്കി ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ നടത്തുന്ന ഈ കോഴ്സ് തീര്‍ത്തും സൗജന്യമാണ്.

പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌കോളേജില്‍ 40-ാം വാര്‍ഷിക സനദ്ദാനസമ്മേളനവും ആണ്ടുനേര്‍ച്ചയും

ചെര്‍പ്പുളശ്ശേരി: നെല്ലായ പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌കോളേജില്‍ 40-ാം വാര്‍ഷിക സനദ്ദാനസമ്മേളനവും സ്ഥാപകന്‍ ബീരാന്‍ഔലിയയുടെ ആണ്ടുനേര്‍ച്ചയും വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വ്യാഴാഴ്ച രാവിലെ 10ന് കൂട്ട സിയാറത്തോടെയാണാരംഭം. ഉച്ചയ്ക്ക് അന്നദാനമുണ്ടാകും. രാത്രി 7ന് ദുആ സമ്മേളനം കുറുവമ്പലം കെ.എസ്. ഉണ്ണിക്കോയതങ്ങള്‍ ഉദ്ഘാടനംചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ബാലുശ്ശേരി നേതൃത്വമേകും.

വെള്ളിയാഴ്ച വൈകീട്ട് 4ന് പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സ്ഥാനവസ്ത്രവിതരണം നടക്കും. രാത്രി 7ന് സനദ്ദാന പൊതുസമ്മേളനം പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. 102 വിദ്യാര്‍ഥികള്‍ക്ക് സനദ്ദാനം (അന്‍വരി ബിരുദം) നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍, മരയ്ക്കാര്‍ മാരായമംഗലം, എം. അബ്ദുഹാജി, പി.വൈ. ഇബ്രാഹിം അന്‍വരി, കാജാദാരിമി, സി. മുഹമ്മദ്മുസ്‌ലിയാര്‍, അഡ്വ. മുഹമ്മദലി മറ്റാംതടം, സി.പി. മരയ്ക്കാര്‍, സുലൈമാന്‍ഹാജി, ബഷീര്‍ മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

മഹല്ല് ഫെഡറേഷന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: മിന്‍ത്വഖ മഹല്ല് ഫെഡറേഷന്‍ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. പി.കെ. കുഞ്ഞിക്കോയ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. മുന്‍ എം.എല്‍.എ സി. മോയിന്‍കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാമു, എം.പി. ആലിഹാജി, വി. ഉസ്സയിന്‍ ഹാജി, കെ.സി. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പ്രാര്‍ഥനയ്ക്ക് പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. കെ.ടി. അബൂബക്കര്‍ സ്വാഗതവും അഷ്‌റഫ് കോരങ്ങാട് നന്ദിയും പറഞ്ഞു.

ഖാസി വധം: മാര്‍ച്ച് ഉപേക്ഷിച്ചു

മലപ്പുറം: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷന്‍ ചെമ്പരിക്ക സി.എം. അബ്ദുല്ലമുസ്‌ലിയാരുടെ കൊലയാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സുന്നി യുവജനസംഘം സംസ്ഥാന കൗണ്‍സിലര്‍മാര്‍ 29ന് ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് നടത്താനിരുന്ന മാര്‍ച്ച് ഉപേക്ഷിച്ചു. കേസ് സി.ബി.ഐക്ക് വിട്ട സാഹചര്യത്തിലാണ് മാര്‍ച്ച് ഉപേക്ഷിച്ചതെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചു.

സമസ്ത: സ്‌കൂള്‍ വര്‍ഷ പൊതുപരീക്ഷകള്‍ ഏപ്രില്‍ മൂന്നിനും നാലിനും

മലപ്പുറം: സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ സ്‌കൂള്‍ വര്‍ഷ പ്രകാരം പ്രവര്‍ത്തിക്കുന്ന 128 മദ്രസകളില്‍ അഞ്ച്, ഏഴ്, 10, 12 ക്ലാസുകളിലെ പൊതുപരീക്ഷ ഏപ്രില്‍ മൂന്നിനും നാലിനും നടക്കും. 8836 പേരാണ് ഈവര്‍ഷം പരീക്ഷയ്ക്കിരിക്കുന്നത്. ഈവര്‍ഷം എട്ട് സെന്ററുകളും 692 വിദ്യാര്‍ഥികളും വര്‍ധിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഏപ്രില്‍ 10നും 11നും മുഅല്ലിം ലോവര്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കും. 83 റെയ്ഞ്ചുകളിലായാണ് പരീക്ഷ നടക്കുക.

ഖാസിയായി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ചുമതലയേറ്റു

തിരൂര്‍: അണ്ണശ്ശേരി തലൂക്കര മഹല്ല് ഖാസിയായി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ചുമതലയേറ്റു. മഹല്ല് ഖാസിയായിരുന്ന അബ്ദുള്ളക്കുട്ടി ഹാജിയുടെ നിര്യാണത്തെത്തുടര്‍ന്ന് അണ്ണശ്ശേരി മഹല്ല് പ്രവര്‍ത്തകസമിതി യോഗത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറിയായ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാരെ ഖാസിയായി ഐകകണേ്ഠ്യന തിരഞ്ഞെടുക്കുകയായിരുന്നു

ജാമിഅ, മില്ലിയ്യ ഇസ്‍ലാമിയ്യ

കേന്ദ്ര സര്‍വ്വകലാശാലയായ ന്യൂഡല്‍ഹി ജാമിഅ, മില്ലിയ്യ ഇസ്‍ലാമിയ്യ & Aligurh ന്‍റെ 2010-2011 അദ്ധ്യയനവര്‍ഷത്തേക്കുള്ള വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ സമയമായി.

വ്യത്യസ്ഥ ഡിപ്പാര്‍ട്ട്മെന്‍റുകളിലും സെന്‍ററുകളിലുമായി യു.ജി., പി.ജി., ഡിപ്ലോമ ഉള്‍പ്പെടെ 200 ഓളം കോഴ്സുകളിലേക്കാണ് അഡ്മിഷന്‍ .

അപേക്ഷ ഫോമും prospectus ഉം നേരിട്ടും തപാല്‍ വഴിയും ലഭിക്കും. www.jmi.nic.in എന്ന സൈറ്റിലും ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രെന്‍റ് ഹെല്‍പ്പ് ടെസ്കുമായി ബന്ധപ്പെടുക

J.M.I

Hassan Shareef Wafi: 09891584350, 9946313613

Abdul Jaleel Hudawi: 09650865884

Bahauddin Hudawi: 9895106732

ALIGURH

ABDULLA VENGARA 09027645510

RAFI 09027828043

മാണ്ഡ്യക്ക് ഇനി മലയാളി കലക്ടര്‍






ബംഗളൂരു : കര്‍ണാടക കേഡറിലെ ഏറ്റവും പ്രായംകുറഞ്ഞ മലയാളി ഐ.എ.എസ് ഓഫീസര്‍ പി.സി. ജാഫര്‍ ഇനി മാണ്ഡ്യ ജില്ലയുടെ അധികാരി. കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന ഡയറക്ടറായ ജാഫറെ മാണ്ഡ്യ ജില്ലാ കലക്ടറായി (ഡെപ്യൂട്ടി കമീഷണര്‍) സര്‍ക്കാര്‍ നിയമിച്ചു. 2003 ഐ.എ.എസ് ബാച്ചുകാരനായ 33കാരന്‍ ഈ മാസം ഒടുവില്‍ ചുമതലയേല്‍ക്കും. കൊടുവള്ളി ആവിലോറ സ്വദേശി എന്‍.കെ. അബൂബക്കറിന്റെ മകനാണ്.


സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍(S K S S F) കേരള കമ്മിറ്റി മസ്കത്ത് സുന്നി സെന്ററിന്റെ സഹകരണത്തോടെ നടപ്പാക്കിയ ഹയര്‍ എജുക്കേഷന്‍ പ്രോഗ്രാം സ്പോണ്‍സര്‍ഷിപ്പോടെയാണ് ജാഫറിനെയും കൂടെ സിദ്ദീക്കിനെയും 2003ല്‍ സിവില്‍ സര്‍വീസ് പ്രവേശം സാദ്ധ്യമാക്കിയത്.


ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഡയറക്ടറേറ്റ് രൂപവത്കരണം, ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് ഫണ്ടിങ് വിതരണം തുടങ്ങിയ പരിഷ്കാരങ്ങള്‍ നടപ്പാക്കിയതിന്റെ ചാരിതാര്‍ഥ്യവുമായാണ് ജാഫര്‍ ഡയറക്ടര്‍ പദവി ഒഴിയുന്നത്. പദ്ധതി വിഹിതം 320കോടിയില്‍നിന്ന് 3500കോടിയാക്കി ഉയര്‍ത്തി. പദ്ധതി വഴി ഏറ്റവും കൂടുതല്‍ തുക വിതരണംചെയ്ത സംസ്ഥാനങ്ങളിലൊന്നായി കര്‍ണാടക മാറി. തൊഴിലുറപ്പ് പദ്ധതിയുടെ 'ബെസ്റ്റ് എക്സലന്റ്' അവാര്‍ഡും ജാഫറിന് ലഭിച്ചു. റായ്ചൂരില്‍ അസിസ്റ്റന്റ് കമീഷണറായാണ് ജാഫറിന്റെ തുടക്കം. തുടര്‍ന്ന് ഗുല്‍ബര്‍ഗയില്‍ അസി. കമീഷണറായി നിയമിതനായി.
ഗുല്‍ബര്‍ഗയില്‍തന്നെ ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി സെക്രട്ടറിയായും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും ജോലി ചെയ്തു. പിന്നീട് ഗ്രാമീണ വികസന^പഞ്ചായത്ത് രാജ് വകുപ്പില്‍ ഡയറക്ടറായാണ് സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിലേക്ക് തിരിച്ചുവന്നത്.


എളേറ്റില്‍ എം.ജെ. സ്കൂള്‍, കോടഞ്ചേരി ഗവ. കോളജ്, കാലിക്കറ്റ്^കേരള സര്‍വകലാശാലകള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ദല്‍ഹി ജാമിഅ മില്ലിയയില്‍നിന്ന് ഡോക്ടറേറ്റ് നേടി. കോഴിക്കോട് വെങ്ങളം സ്വദേശിനി മുനയാണ് ഭാര്യ. മകന്‍: അജ്മല്‍.

ത്വാഖ അഹമ്മദ് മുസല്യാര്‍ മംഗലാപുരം സംയുക്ത ഖാസിയായി ചുമതലയേറ്റു






മംഗലാപുരം : കാസര്‍കോട് തളങ്കര ഖാസിലൈനിലെ ത്വാഖ അഹമ്മദ് മുസ്ലിയാര്‍ മംഗലാപുരം സീനത്ത് ബക്ഷെ സെന്‍ട്രല്‍ ജുമാമസ്ജിദ് ഖാസിയായി ചുമതലയേറ്റു. ശനിയാഴ്ച വൈകീട്ട് സീനത്ത് ബക്ഷെ ജുമാ മസ്ജിദില്‍ നടന്ന ചടങ്ങില്‍ പട്ടിക്കാട് ജാമിയ നൂറിയ അധ്യക്ഷനും ഖാസിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാരോഹണം നടത്തിയത്. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ ചെയര്‍മാനും കാസര്‍കോട് ഖാസിയുമായ ടി.കെ.എം.ബാവ മുസ്ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മംഗലാപുരം ഖാസി ആയിരുന്ന മരണപ്പെട്ട ചെമ്പരിക്ക സി.എം.അബ്ദുല്ല മൗലവിയുടെ സഹോദരീ പുത്രനാണ് പുതിയ ഖാസിയായി ചുമതലയേറ്റ ത്വാഖ അഹമ്മദ് മുസ്ലിയാര്‍. 1947 ആഗസ്ത് 10ന് ചെമ്പരിക്കയില്‍ ജനിച്ച അഹമ്മദ് മുസല്യാര്‍ ലക്‌നൗ ദയൂബന്ദ് അറബിക് കോളേജിലാണ് മതപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് ഈജിപ്തിലെ അല്‍ അസ്ഹറില്‍ ഉപരിപഠനം നടത്തി. 30 കൊല്ലക്കാലം ഒമാന്‍ സലാലയിലെ പ്രസിദ്ധമായ ത്വാഖ 'മസ്‌ജിദ്‌ ശൈഖ സല്‍മ' യില്‍ ഖതീബായി അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.
സമസ്ത മുഷാവറ അംഗം അബ്ദുള്‍ ജബ്ബാര്‍ മുസ്ലിയാര്‍, ഉഡുപ്പി ഖാസി ബേക്കല്‍ ഇബ്രാഹിം മുസല്യാര്‍, മൂടിഗെരെ ഖാസി എന്‍.പി.എം. സൈനു ആബിദീന്‍ തങ്ങള്‍, അത്രാടി ഖാസി അബൂബക്കര്‍ മുസല്യാര്‍, സീനത്ത് ബക്ഷി ജുമാമസ്ജിദ് പ്രസിഡന്റ് വൈ.അബ്ദുള്ളക്കുഞ്ഞി യേനപോയ, ഉള്ളാള്‍ എം.എ.എ. യു.ടി. ഖാദര്‍, വഖഫ്‌ കമ്മിറ്റി ചെയര്‍മാന്‍ വൈ. മുഹമ്മദ്‌ കുഞ്ഞി ഹാജി, മംഗലാപുരം മുന്‍ മേയര്‍ കെ.എ. അഷ്‌റഫ്‌, മംഗലാപുരം കേന്ദ്ര ജുമാമസ്ജിദ്‌ ഖത്തീബ്‌ ഇബ്രാഹിം ദാരിമി, സമീര്‍ ജുമാമസ്ജിദ്‌ ഖത്തീബ്‌ അബ്ദു ഖാദിര്‍ സാഹിബ്‌, ബംബ്രാണ മുദരീസ്‌ ബി.കെ. അബ്ദു ഖാദിര്‍ മുസ്ള്യാര്‍തുടങ്ങിയവര്‍,സി.എ. അഹമ്മദ്‌ ഷാഫി ചെമ്പരിക്ക ചടങ്ങില്‍ പങ്കെടുത്തു.



സെന്‍ട്രല്‍ ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങുന്ന ഖുര്‍-ആന്‍ ആന്‍ഡ് അറബിക് കോളേജിന്റെ ശിലാന്യാസവും ശനിയാഴ്ച നടന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കോളേജ് കെട്ടിടത്തിന്റെ ശിലാന്യാസ കര്‍മ്മം നടത്തിയത്. കാസര്‍കോട്ട് നിന്നടക്കം നിരവധി പേര്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.



മംഗലാപുരം കേന്ദ്ര ജുമാമസ്ജിദ്‌ പ്രസിഡ്‌ വൈ. അബ്ദുക്കുഞ്ഞി സ്വാഗതവും ട്രഷറര്‍ എസ്‌.ആര്‍. റഷീദ്‌ ഹാജി നന്ദിയും പറഞ്ഞു.

ശംസുല്‍ ഉലമ അക്കാദമിയില്‍ ശില്‌പശാലയും സ്വീകരണവും

കല്പറ്റ: ഷാഫി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വിദ്യാര്‍ഥികളക്കായി വെങ്ങപ്പള്ളി ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയില്‍ നടത്തിയ ശില്പശാല പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനംചെയ്തു.

വരമൊഴിയുടെ വര്‍ത്തമാനം, വരമൊഴിയുടെ സ്വാധീനം, സാധ്യതകള്‍ എന്നീ വിഷയങ്ങള്‍ പത്രപ്രവര്‍ത്തകനായ കെ.പി. കുഞ്ഞിമൂസ, ടി.പി. ചെറൂപ്പ എന്നിവര്‍ അവതരിപ്പിച്ചു. ഇബ്രാഹിംഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുള്‍ലത്തീഫ്, അബ്ദുള്‍ഹമീദ് എന്നിവര്‍ സംസാരിച്ചു. 'ഇസ്‌ലാം ഓണ്‍ലൈന്‍' അവാര്‍ഡ് ജേതാവ് വാഫി കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ഹക്കീം ഫൈസിക്ക് നല്കിയ സ്വീകരണയോഗം അലിഫൈസി ഉദ്ഘാടനം ചെയ്തു. വി. മൂസക്കോയ മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. സൈദ് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി. എം.വി. ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ., കാളാവ് സെയ്തലവി മുസല്യാര്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, കെ.ടി. ഹംസ മുസ്‌ല്യാര്‍, ഇബ്രാഹിംഫൈസി പേരാല്‍, ഹാരിസ് എന്നിവര്‍ സംസാരിച്ചു. കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ ഉപഹാരം നല്കി.

ഖാസിയുടെ മരണം: എസ്.കെ.എസ്.എസ്.എഫ് കളക്ടറേറ്റ് മാര്‍ച്ച് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും

കാസര്‍കോട് : പ്രമുഖ മതപണ്ഡിതനും ചെമ്പിരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം അബ്ദുള്ള മൌലവിയുടെ മരണത്തെ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരം ശക്തമാക്കുന്നു.

കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ ആറിന് കളക്ടറേറ്റ് മാര്‍ച്ച് നടത്തും. രാവിലെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

സമരത്തിന് മുന്നോടിയായി ഏപ്രില്‍ രണ്ടിന് ജില്ലയിലെ നൂറു കേന്ദ്രങ്ങളില്‍ പ്രതിഷേധ സംഗമം നടത്തും.

കണ്ണിയത്ത് അനുസ്മരണം

തിരൂരങ്ങാടി: ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ പണ്ഡിതനായിരുന്ന കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണം നടത്തി.

മൗലീദ് പാരായണത്തിന് ഇബ്രാഹിം ഫൈസി കരുവാരകുണ്ട്, അബ്ദുള്‍ഖാദര്‍ ഫൈസി അരിപ്ര, മൊയ്തീന്‍കുട്ടി ഫൈസി, അലി മൗലവി ഇരിങ്ങല്ലൂര്, യു. ശാഫിഹാജി, കെ.പി. ശംസുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അനുസ്മരണസമ്മേളനം പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് ഉദ്ഘാടനം ചെയ്തു. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, കെ.സി. മുഹമ്മദ് ബാഖവി, കെ.സി. ഉസ്മാന്‍, സി. ശഫീഖ് ചുണ്ടമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.

ഖാസിയുടെ മരണം: പ്രക്ഷോഭം നടത്തും

തിരൂരങ്ങാടി: സമസ്ത വൈസ് പ്രസിഡന്റും ദാറുല്‍ഹുദാ കോ-ഓഡിനേഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന ചെമ്പരിക്ക ഖാസിയുടെ മരണം അന്വേഷിക്കണമെന്ന് അസാസ് ആവശ്യപ്പെട്ടു.

ഇ.ടി. ഉനൈസ് പാതാര്‍ അധ്യക്ഷത വഹിച്ചു. കെ. സുഹൈര്‍ ഹിദായ, കെ.പി. നൗഫല്‍, കെ. സല്‍മാന്‍, സി.പി. ബാസിത്, കെ. ആരിഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

അന്വേഷണം ഇനിയും ഇഴയുകയാണെങ്കില്‍ പ്രക്ഷോഭറാലി നടത്തുമെന്നും യോഗം തീരുമാനിച്ചു.

പ്രവാചകനെ അറിയുക, അനുഗമിക്കുക സാംസ്കാരിക സമ്മേളനം - റിയാദ് ഇസ്‍ലാമിക് സെന്‍റര്‍



നബിദിന സന്ദേശറാലി സംഘടിപ്പിച്ചു

തിരൂര്‍: തൃപ്രങ്ങോട് റൈഞ്ച് എസ്.കെ.എസ്.ബി.വി ആലത്തിയൂരില്‍ നബിദിന സന്ദേശറാലി സംഘടിപ്പിച്ചു. ടി.കെ. ഇബ്രാഹിംകുട്ടി, പി.വി. മുഹമ്മദ്, ടി. ഇല്യാസ് വെട്ടം, കരീം ഫൈസി, ഖിളര്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

പണ്ഡിതരല്ലാത്തവര്‍ ശരീഅത്ത് വിശദീകരിക്കരുത് - സമസ്ത

മലപ്പുറം: മതപണ്ഡിതരല്ലാത്തവര്‍ ഇസ്‌ലാമിക ശരീഅത്ത് വിശദീകരിക്കാന്‍ മുതിരരുതെന്നും കോടതികള്‍ ഖുര്‍ആനും ഹദീസും വിശദീകരിച്ച് ശരീഅത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ എന്നിവര്‍ പറഞ്ഞു.

മുസ്‌ലീങ്ങളുടെ ശരീഅത്ത് നിരാകരിക്കുന്നവിധം വ്യക്തിനിയമം കൊണ്ടുവരാന്‍ കോടതികള്‍ നല്‍കുന്ന പരാമര്‍ശങ്ങള്‍ മുസ്‌ലീങ്ങളുടെ മതവിശ്വാസങ്ങളുടെ ലംഘനത്തിലാണ് ചെന്നെത്തുന്നത്. മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ ഉറപ്പ് ലംഘിക്കപ്പെടാതെ പരിരക്ഷിക്കാനുള്ള ബാധ്യത ജുഡീഷ്യറിക്കുണ്ടെന്നും ഇവര്‍ പറഞ്ഞു.

ജെ.ഐ.സി. ഫെസ്റ്റ് 2010 – അബ്ദുല്‍ അസീസും മുഹമ്മദ് റബീഹും കലാ പ്രതിഭകള്‍



ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച രഹേ നബി രഹേ നജാത്ത് ജെ.ഐ.സി. ഫെസ്റ്റ് 2010 ല്‍ അബ്ദുല്‍ അസീസ് കോട്ടോപ്പാടം സീനിയര്‍ വിഭാഗത്തിലും മുഹമ്മദ് റബീഹ് ആക്കോട് ജൂനിയര്‍ വിഭാഗത്തിലും കലാ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.


കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ അസീസ് കോട്ടോപ്പാടം ഇംഗ്ലീഷ് പ്രസംഗം, മലയാള പ്രസംഗം, നിമിഷ പ്രസംഗം, മാപ്പിളപ്പാട്ട്, പ്രബന്ധ രചന, മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങളില്‍ വിജയിച്ചാണ് ഇത്തവണയും കലാ പ്രതിഭ പട്ടം നിലനിര്‍ത്തിയത്. ഇസ്‍ലാമിക് സെന്‍റര്‍ മീഡിയ വിഭാഗം അംഗം കൂടിയായ അബ്ദുല്‍ അസീസ് ഷറഫിയ അല്‍ റയാന്‍ പോളിക്ലിനിക്കിലെ ജീവനക്കാരനാണ്.


ജൂനിയര്‍ വിഭാഗത്തില്‍ കലാപ്രതിഭയായ കെ.പി. മുഹമ്മദ് റബീഹ് ഖിറാഅത്ത്, മലയാള ഗാനം, പദപ്പയറ്റ്, മെമ്മറി ടെസ്റ്റ് എന്നീ മത്സരങ്ങളിലാണ് വിജയിച്ചത്. മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത ആക്കോട് സ്വദേശി കെ.പി. അഹമ്മദ് മളാഹിരിയുടെയും സുഹ്റയുടെയും മകനായ മുഹമ്മദ് റബീഹ് ജിദ്ദ അല്‍നൂര്‍ ഇന്‍റര്‍ നാഷണല്‍ സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയാണ്.


- മജീദ് പുകയൂര്‍ -

മഹല്ലില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണം

പടുപ്പ്:ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തെ തുടര്‍ന്ന് മഹല്ലുകളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. കുറ്റിക്കോല്‍ പഞ്ചായത്ത് കമ്മിറ്റി യോഗം മുന്നറിയിപ്പ്‌നല്കി. ജില്ലാ സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി.എം.ലത്തീഫ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ കക്കഞ്ചാല്‍ സ്വാഗതംപറഞ്ഞു.

ഖാസിയുടെ കൊലപാതകം: പ്രതിഷേധ സമ്മേളനം 27ന് മേല്‍പ്പറമ്പില്‍

മേല്‍പ്പറമ്പ്:സി.എം.അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് 27ന് വൈകുന്നേരം നാലുമണിക്ക് ഉദുമ മേഖലാ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സത്താര്‍ പന്തല്ലൂര്‍, ത്വാഖാ അഹ്മദ് മുസ്‌ല്യാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മുസ്‌ല്യാര്‍ എന്നിവര്‍ സംസാരിക്കും.

ത്വാഖാ അഹ്മദ് മുസ്ല്യാര്‍ കുണിയ ഖാസി

കുണിയ:കുണിയ ജമാഅത്ത് മഹല്ല് ഖാസിയായി ത്വാഖാ അഹ്മദ് മുസ്ല്യാരെ കുണിയ ഷറഫുല്‍ ഇസ്ലാം ജമാഅത്ത് ജനറല്‍ ബോഡി യോഗം തിരഞ്ഞെടുത്തു.

പ്രസിഡന്റ് ടി.കെ അബ്ദുറഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുദരിസ് അബ്ദുല്‍ ഖാദര്‍ ബാഖവി ഉദ്ഘാടനം ചെയ്തു.

ആണ്ടുനേര്‍ച്ചയും കെട്ടിട ഉദ്ഘാടനവും നാളെ

വെങ്ങപ്പള്ളി: ശംസുല്‍ ഉലമ ഇസ്‌ലാമിക് അക്കാദമിയുടെ ഏഴാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള ശംസുല്‍ ഉലമ ആണ്ടു നേര്‍ച്ചയും ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക ബ്ലോക്ക് ഉദ്ഘാടനവും ഞായറാഴ്ച നടക്കും.

രാവിലെ എട്ടിന് വാഫി റൈറ്റേഴ്‌സ് ശില്പശാലയില്‍ ചന്ദ്രിക ചീഫ് എഡിറ്റര്‍ ടി.പി. ചെറൂപ്പ, കെ.പി. കുഞ്ഞിമൂസ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. രണ്ടുമണിക്ക് ഇസ്‌ലാം ഓണ്‍ലൈന്‍ അവാര്‍ഡ് ജേതാവ് അബ്ദുള്‍ ഹക്കീം ഫൈസിക്ക് സ്വീകരണം. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. അവാര്‍ഡ് വിതരണം ചെയ്യും.

നാലു മണിക്ക് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക കെട്ടിടം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, എം.ഐ. ഷാനവാസ് എം.പി., എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ., സി. മമ്മൂട്ടി, കെ.ടി. ഹംസ മുസ്‌ല്യാര്‍, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഏഴുമണിക്ക് ശംസുല്‍ ഉലമ അനുസ്മരണ പ്രഭാഷണം അബ്ദുള്‍ ഹമീദ് ഫൈസി നിര്‍വഹിക്കും. ദുആ സമ്മേളനത്തിന് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്കും.

ഇസ്ലാമിക് ക്ലാസ് റൂം ഇന്നത്തെ സ്പെഷല് ലൈവ് പ്രോഗ്രാം

ഇസ്ലാമിക് ക്ലാസ് റൂം ഇന്നത്തെ സ്പെഷല് ലൈവ് പ്രോഗ്രാം 'ശംസുല് ഉലമാ ഉറൂസ് മുബാറക്ക്' പ്രഭാഷണം സലാഹുദ്ദീന് ഫൈസി വെന്നിയൂര്ഇന്ത്യന് സമയം രാത്രി 7.30 ന്കേരള ഇസ്ലാമിക് ക്ലാസ് റൂമില് മാത്രം..

വിശ്വാസികളെ തമ്മിലടിപ്പിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം: എസ്.വൈ.എസ്

മലപ്പുറം: മതവിശ്വാസികളെ ചേരിതിരിച്ച് തമ്മിലടിപ്പിക്കാനുള്ള നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്തരത്തില്‍ വിശ്വാസികളെ ഭിന്നിപ്പിച്ച് നിരീശ്വര വാദത്തിന് സ്വാധീനമുണ്ടാക്കാന്‍ ചില രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന നീക്കങ്ങളില്‍ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉണ്ണ്യാലില്‍ പള്ളി ആക്രമിച്ചതും അത് സമുദായ വഴക്കായി ചിത്രീകരിച്ചതും ഇത്തരം നീക്കങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് യോഗം വിലയിരുത്തി. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, ഹാജി കെ. മമ്മദ് ഫൈസി അമ്പലക്കടവ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, പി.വി. മുഹമ്മദ് ഫൈസി, ഹാജി യു. മുഹമ്മദ് ഷാഫി എന്നിവര്‍ പ്രസംഗിച്ചു.

ഖാസി വധം: ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

മലപ്പുറം: മംഗലാപുരം ചെമ്പരിക്ക ഖാസി സി.എം.അബ്ദുള്ളമുസ്‌ലിയാര്‍ വധക്കേസിലെ കുറ്റവാളികളെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചും കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടും 29ന് ആഭ്യന്തരമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്താന്‍ സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്യും.

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. പി.പി.മുഹമ്മദ് ഫൈസി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, ഒ.എം.ശരീഫ് ദാരിമി, ഉമര്‍ ഫൈസി മുക്കം, അബൂബക്കര്‍ ബാഖവി മലയമ്മ, കെ.മോയിന്‍കുട്ടി, കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, അഹമ്മദ് തേര്‍ളായി, ശറഫുദ്ദീന്‍ വെഞ്ചേനാട്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജാമിഅ ജൂനിയര്‍ ശരീഅത്ത് കോളേജുകള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും

മലപ്പുറം: ജാമിഅ നൂരിയയുമായി അഫിലിയേറ്റ് ചെയ്ത ജൂനിയര്‍ ശരീഅത്ത് കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും മാസാന്ത സ്‌കോളര്‍ഷിപ്പും നല്‍കാന്‍ ശരീഅത്ത് കോളേജുകളുടെ കൂട്ടായ്മയായ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

ജാമിഅയുടെ മുതവ്വല്‍ പ്രവേശനത്തോടൊപ്പം അംഗീകൃത യൂണിവേഴ്‌സിറ്റികളുടെ ബിരുദവും ലഭിക്കുന്ന സിലബസാണ് ജൂനിയര്‍ ശരീഅത്ത് കോളേജുകളില്‍ നിശ്ചയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളുടെ പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് ജാമിഅയുമായോ മലപ്പുറം സുന്നി മഹല്ലുമായോ ബന്ധപ്പെടണം.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം. മുഹമ്മദ് മുസ്‌ലിയാര്‍ ഒളവട്ടൂര്‍, ഹാജി കെ. മമ്മദ് ഫൈസി, ജലീല്‍ ഫൈസി പുല്ലങ്കോട്, സി.കെ. അബ്ദു മുസ്‌ലിയാര്‍, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, ഹംസ റഹ്മാനി, എം.സി. അബ്ദുറഹ്മാന്‍ ഫൈസി, പി.പി. മുഹമ്മദ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ് - ന്‍റെ വക ഉപഹാരം നല്‍കി



മലപ്പുറം, കൊടക്കാട് :- MBBS ബിരുദം കരസ്തമാക്കിയ എസ്.കെ.എസ്.എസ്.എഫ് . കൊടക്കാട് വെസ്റ്റ് കമ്മിറ്റി പ്രസിഡന്റ്‌ ഡോ:അബ്ദു റഹ്മാന്‍ നു എസ്.കെ.എസ്.എസ്.എഫ് - ന്‍റെ വക ഉപഹാരം കൊടക്കാട് പടിഞ്ഞാറെ മഹല്ല് സെക്രെട്രി എ.പി.കെ. തങ്ങള്‍ നല്‍കുന്നു.

സി.എം മരണം: കൊലയാളികളെ പിടികൂടണം: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി

എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഖാസി സി,എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നാവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി. പുലിക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകടനം പഴയബസ് സ്റ്റാന്റ്, ട്രാഫിക് സര്‍ക്കിള്‍, എയര്‍ലെന്‍സ് വഴി പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു. പ്രകടനത്തിന് അബൂബക്കര്‍ സാലൂദ് നിസാമി, ഇബ്രാഹിം ഫൈസി ജഡിയാര്‍, ബഷീര്‍ ദാരിമി തളങ്കര, ആരിഫ് ദാരിമി ബദിരെ, റഷീദ് ബെളിഞ്ചം, എം.എ.ഖലീല്‍, അലി ഫൈസി, റസാഖ് ദാരിമി, ഹമീദ് കേളോട്ട്, ദാവൂദ് ചിത്താരി, ടി.എന്‍.എ റഹ്മാന്‍ തുരുത്തി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മജ്‍ലിസ് ഇന്‍തിസ്വാബ് ജിദ്ദ - സ്വാഗത സംഘം യോഗം വെള്ളിയാഴ്ച

ജിദ്ദ : അടുത്തമാസം 23, 24, 25 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടക്കുന്ന മജ്‍ലിസ് ഇന്‍തിസ്വാബ് എസ്.കെ.എസ്.എസ്.എഫ്. നാഷണല്‍ ഡെലിഗേറ്റ്സ് കാന്പസ് സമ്മേളനത്തിന്‍റെ ഭാഗമായി ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ പ്രാസ്ഥാനിക വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 ന് വെള്ളിയാഴ്ച ജിദ്ദയില്‍ ഐക്യദാര്‍ഢ്യ സമ്മേളനം സംഘടിപ്പിക്കുന്നു.

ഐക്യദാര്‍ഢ്യ സമ്മേളനത്തിന്‍റെ വിജയത്തിനായി ഈ വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 19 – നാളെ) ഉച്ചക്ക് 2 മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാഗത സംഘം രൂപീകരണ യോഗം നടക്കും. യോഗത്തില്‍ എല്ലാ എസ്.കെ.എസ്.എസ്.എഫിന്‍റെയും ഇസ്‍ലാമിക് സെന്‍ററിന്‍റെയും പ്രവര്‍ത്തകര്‍ സംബന്ധിക്കണമെന്ന് കണ്‍വീനര്‍ ശിഹാബ് കുഴിഞ്ഞൊളം അറിയിച്ചു.

സുന്നി കൗണ്‍സില്‍ ഹുബ്ബു റസൂല്‍ സമ്മേളനം സംഘടിപ്പിച്ചു



കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‌ലിം കൗണ്‍സില്‍ കേന്ദ്ര കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രവാചക ജന്മദിനാഘോഷത്തിന്റെ ഭാഗമായി 'ഹുബ്ബു റസൂല്‍ 2010' സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്.മഗ്‌രിബ് നിസ്‌കാരാനന്തരം മൗലിദ് പാരയണത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും പ്രമുഖ പണ്ഡിതന്മാരായ ഷംസുദ്ദീന്‍ മൗലവി, ഇസ്മായില്‍ ഹുദവി, അബൂ സാലിഹ് ഫൈസി, ഹുസൈന്‍ ഫൈസി, ഫാറൂഖ് മൗലവി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 'വഴി തെറ്റുന്ന യുവത, വഴി കാട്ടുന്ന ഇസ്‌ലാം' എന്ന വിഷയത്തെ അധികരിച്ച് മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രഭാഷണം നടത്തി.സുന്നി കൗണ്‍സില്‍ പ്രസിഡന്റ് ഷൈഖ് അബ്ദുസ്സലാം മുസ്‌ലിയാര്‍ വാണിയന്നൂര്‍ അധ്യക്ഷത വഹിച്ചു.കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ മുഖ്യ രക്ഷാധികാരി ഷംസുദ്ധീന്‍ ഫൈസി ഹുബ്ബു റസൂല്‍ പ്രഭാഷണം നടത്തി.


ഫിമ പ്രസിഡന്റ് സിദ്ധിഖ് വലിയകത്ത്, സയീദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്ത്, നസീര്‍ ഖാന്‍, മരക്കാര്‍ കുട്ടി ഹാജി, എച്ച്.ഇബ്രാഹിം കുട്ടി, മുഹമ്മലി പകര, ഹംസ ഹാജി കരിങ്കപ്പാറ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.സുന്നി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കുഞ്ഞഹമ്മദ് കുട്ടി ഫൈസി സ്വാഗതവും വര്‍ക്കിങ് പ്രസിഡന്റ് സൈതലവി ചെമ്പ്ര നന്ദിയും പറഞ്ഞു.


ത്വാഖ അഹമ്മദ് മൗലവി കാപ്പില്‍ ജുമാമസ്ജിദ് ഖാസി

ഉദുമ: കാപ്പില്‍ മഹയുദ്ദീന്‍ ജുമാമസ്ജിദ് ഖാസിയായി ത്വാഖ അഹമ്മദ് മൗലവിയെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് കാപ്പില്‍ കെ.ബി.എം.ഷെരീഫ് അധ്യക്ഷനായി. ഷാര്‍ജ കമ്മിറ്റി ഭാരവാഹികളായ കെ.എ.ഇബ്രാഹിം, കെ.എം.ബഷീര്‍, ആരിഫ് കാപ്പില്‍, ടി.എം.അഷറഫ് എന്നിവര്‍ സംസാരിച്ചു. ഖാദര്‍ കാത്തീം സ്വാഗതം പറഞ്ഞു. സി.എം.അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.

ശംസുല്‍ ഉലമാ 14-ാം ഉറൂസ് മുബാറക്കിന് നാളെ കൊടിയേറും

കോഴിക്കോട്: പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നാലുപതിറ്റാണ്ടുകാലത്തെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്‌ല്യാരുടെ 14-ാം ഉറൂസ് മുബാറക്കിന് മാര്‍ച്ച് 18ന് കൊടിയേറും.

പുതിയങ്ങാടി വരക്കല്‍ മഖാമില്‍ നടക്കുന്ന ഉറൂസ് പരിപാടിയില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പണ്ഡിത സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ശംസുല്‍ ഉലമാ അനുസ്മരണ പ്രഭാഷണം സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ നിര്‍വഹിക്കും. 18ന് വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന മതപ്രഭാഷണം എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും.

19ന് വൈകിട്ട് ഏഴ്മണിക്കുള്ള മതപ്രഭാഷണം എം.ഐ.ഷാനവാസ് എം.പി. ഉദ്ഘാടനം ചെയ്യും.

20ന് നടക്കുന്ന ഉറമാ സംഗമം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

21 ന് ഖത്തംദു ആയും ശംസുല്‍ ഉലമാ മൗലീദ് പാരായണവും നടക്കും.

ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസി, ജനറല്‍ കണ്‍വീനര്‍ മുസ്തഫ മുണ്ടുപാറ, ആര്‍.വി. കുട്ടിഹസ്സന്‍ ദാരിമി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

മീലാദ് ഫെസ്റ്റ് സമാപിച്ചു



ദോഹ : ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ഒരാഴ്ചയായി നടത്തി വന്ന മീലാദ് ഫെസ്റ്റ് വിവിധ പരിപാടികളോടെ സമാപിച്ചു. ദോഹ ജദീദിലെ സുന്നി സെന്‍ററില്‍ വെച്ചു നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി. ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സകരിയ്യ മാണിയൂര്‍ , സി.വി. മുഹമ്മദലി ഹാജി ചങ്ങരംകുളം , ഹസന്‍ ഹാജി, മൊയ്തീന്‍ ഫൈസി പുത്തനഴി, മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതവും കെ.ബി.കെ. മുഹമ്മദ് നന്ദിയും പറഞ്ഞു.

സ്വീകരണം നല്‍കി



ദോഹ : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ക്കും എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിക്കും ഖത്തര്‍ ഇസ്‍ലാമിക് സെന്‍റര്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. ജ.സെക്രട്ടറി സൈനുല്‍ ആബിദ് സ്വാഗതം പറഞ്ഞു. സകരിയ്യ മാണിയൂര്‍ , പുത്തലത്ത് അഹമദ്, മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു. കെ.ബി.കെ. മുഹമ്മദ് നന്ദി പറഞ്ഞു

പ്രവാചക സ്മരണ പുതുക്കി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ മുഹബ്ബത്തെ റസൂല്‍ 2010 സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇസ്‍ലാം സ്നേഹ തീരം പ്രവാചകന്‍ ശാന്തി ദൂതന്‍ എന്ന പ്രമേയവുമായി സംഘടിപ്പിച്ച മുഹബ്ബത്തെ റസൂല്‍ 2010 മീലാദ് കാന്പയിന്‍ സമാപിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ്യ മദ്റസ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ ശിഹാബ് തങ്ങള്‍ നഗരിയില്‍ നടന്ന സമാപന പൊതുസമ്മേളനത്തില്‍ അറബ് പ്രമുഖരും മത സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികളുമുള്‍പ്പെടെ നിരവധി പേര്‍ സംബന്ധിച്ചു.


ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫെസി എടയാറ്റൂരിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. അഭിശപ്തത അരങ്ങ് വാഴുന്ന വര്‍ത്തമാന ലോകത്തിന് വെളിച്ചം കാട്ടാനും ധര്‍മ്മബോധമുള്ള സാമൂഹിക ക്രമത്തിന്‍റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാക്കാനും തിരുനബി ദര്‍ശനങ്ങള്‍ക്ക് മാത്രമെ കഴിയുകയുള്ളൂവെന്നും പുണ്യറസൂലിന്‍റെ വിശുദ്ധ ജീവിതവും വ്യക്തിത്വവും സ്വന്തം ജീവിത വ്യവഹാരങ്ങളില്‍ പകര്‍ത്തുക വഴി മാതൃകാ യോഗ്യരായ തലമുറയാവാന്‍ വിശ്വാസികള്‍ കഠിനാദ്ധ്വാനം ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുഹബ്ബത്തെ റസൂലിനോടനുബന്ധിച്ച് ഇസ്‍ലാമിക് സെന്‍റര്‍ പുറത്തിറക്കിയ സോവനീര്‍ സിറ്റി ക്ലിനിക്ക് എം.ഡി. നൌഷാദിന് നല്‍കി അഡ്വ. ജാബിര്‍ അല്‍ അന്‍സി പ്രകാശനം ചെയ്തു. സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇസ്‍ലാമിക് സെന്‍റര്‍ മദ്റസ വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മദ്റസ ഫെസ്റ്റില്‍ കഴിവ് തെളിയിച്ച കുരുന്നു പ്രതിഭകള്‍ക്കുള്ള സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു.


മുസ്ഥഫ ഹുദവി ആക്കോട് പ്രമേയ പ്രഭാഷണം നടത്തി. കോര്‍പറേറ്റ് ഫാഷിസ്റ്റുകളും സാമ്രാജ്വത്ത ഭീകരന്മാരും ഇസ്‍ലാം വിരുദ്ധ മാധ്യമക്കൂട്ട്കെട്ടുകളും ഒരുമിച്ച് ഭീകരതയുടെയും അശാന്തിയുടെയും അവകാശികളായി മാത്രം മുസ്‍ലിംകളെ പരിചയപ്പെടുത്തുകയും തിരുനബിയുടെ മഹിത മാര്‍ഗ ദര്‍ശനങ്ങളെ പകര്‍ത്താന്‍ നവ മുസ്‍ലിം സമൂഹം വിസമ്മതിക്കുകയും ചെയ്യുന്നതാണ് ലോകത്തിന്‍റെ വര്‍ത്തമാനം. സ്നേഹവും സഹനവും സഹവര്‍ത്തിത്ത്വവും വഴി സഹ മതങ്ങളോട് പോലും അനുകന്പാപൂര്‍വ്വം വര്‍ത്തിച്ച പ്രവാചക ദര്‍ശനങ്ങളെ പരിചയപ്പെടുത്തുന്നതിന് പകരം മതം കേവലം പ്രതിരോധമാണെന്ന് വരുത്തിത്തീര്‍ക്കാനും ജീവിതത്തിന്‍റെ സമസ്ത മേഖലകളെ സ്പര്‍ശിക്കുന്ന സമഗ്രമായൊരു ജീവിത വ്യവസ്ഥിതി തന്‍റെ വിശുദ്ധ ജീവിതത്തിലൂടെ ലോകത്തിന് സമര്‍പ്പിച്ച തിരുനബിയുടെ സ്മരണ പുതുക്കുന്നത് പോലും മതരീതിയല്ലെന്ന് പ്രചരിപ്പിക്കാനും ചില മുസ്‍ലിം സംഘടനകള്‍ തന്നെ രംഗത്ത് വന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ബുര്‍ദ മജ്‍ലിസ്, ദഫ് തുടങ്ങിയ വിവിധ കലാ പരിപാടികള്‍ നടന്നു. സുന്നി കൌണ്‍സില്‍ ജനറല്‍ സെക്രട്ടറി കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, കെ.എം.സി.സി. ജനറല്‍ സെക്രട്ടറി സലാം വളാഞ്ചേരി, കെ.കെ.എം.എ. പ്രസിഡന്‍റ് മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മുഹമ്മദലി പുതുപ്പറന്പ്, ഇ.എസ്. അബ്ദുറഹ്‍മാന്‍ , മുസ്തഫ ദാരിമി, ഇഖ്ബാല്‍ മാവിലാടം, മന്‍സൂര്‍ ഫൈസി, ഉസ്‍മാന്‍ ദാരിമി , രായിന്‍ കുട്ടി ഹാജി, ശുക്കൂര്‍ , മൊയ്തീന്‍ഷാ, ലത്തീഫ് എടയൂര്‍ , മുസു രായിന്‍ തുടങ്ങിയവര്‍ പരിപാടി നിയന്ത്രിച്ചു. ഇല്യാസ് മൌലവി സ്വാഗതവും ഗഫൂര്‍ ഫൈസി നന്ദിയും പറഞ്ഞു.

ജെ.ഐ.സി ഫെസ്റ്റ് 2010

ജിദ്ദ : ഭീകരതയെ മതത്തോടൊപ്പം കൂട്ടിക്കെട്ടുകയും ഭീകരന്‍റെ മതം ചര്‍ച്ചാ വിഷയമാവുന്നതും വേള്‍ഡ് ട്രേഡ് സെന്‍റര്‍ തകര്‍ക്കപ്പെട്ടതിന് ശേഷം മാത്രമാണെന്നും അതിനു മുന്പൊന്നും ഒരു ഭീകരന്‍റെയും മതം ഏതാണെന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഒരു മാസമായി നടത്തി വരുന്ന കാന്പയിന്‍ സമാപന സമ്മേളനം ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകം കണ്ട എക്കാലത്തെയും കൊടും ഭീകരരായ ഹിറ്റലറുടെയോ മുസ്സോളിനിയുടെയോ മതം ഒരു കുട്ടിയും ഇന്നേവരെ അന്വേഷിച്ചിട്ടില്ല. ഭീകരതയുടെ പേരില്‍ മതത്തെയും മത വിശ്വാസികളെയും പ്രതിക്കൂട്ടിലാക്കാനുള്ള ആസൂത്രിത നീക്കമാണ് ലോക വ്യാപകമായി നടക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് മുന്‍കാല ഇസ്‍ലാമിക പ്രഭാവവും പ്രൌഢിയും തിരിച്ചു പിടിക്കാനുള്ള തിരിച്ചു നടത്തമാണ് മുസ്‍ലിം സമൂഹം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ അധ്യക്ഷത വഹിച്ചു. ജെ.ഐ.സി. ഫെസ്റ്റ് 2010 ലെ കലാ പ്രതിഭകള്‍ക്കുള്ള അവാര്‍ഡ് ദാനം മലയാളം ന്യൂസ് സ്റ്റാഫ് റിപ്പോര്‍ട്ടര്‍ പി.എം. മായിന്‍ കുട്ടി നിര്‍വ്വഹിച്ചു. എന്‍ അഹ്‍മദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

നേരത്തെ നടന്ന മെഗാ ക്വിസ് മത്സരങ്ങള്‍ക്ക് ഉസ്‍മാന്‍ ഇരിങ്ങാട്ടിരി, കരീം ഫെസി കീഴാറ്റൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജെ.ഐ.സി. ഫൈസ്റ്റ് സി.ഡി. എം.എ. റഹ്‍മാന്‍ ഫൈസി (റാസല്‍ഖൈമ) കുഞ്ഞിമ്മു ഹാജി അമ്മിനിക്കാടിന് നല്‍കി പ്രകാശനം ചെയ്തു. ജെ.ഐ.സി. കലാ പ്രതിഭകള്‍ അണി നിരന്ന ഇശല്‍ റബീഇന് അബ്ദുല്‍ ഹക്കീം വാഫി നേതൃത്വം നല്‍കി. അബ്ദുല്‍ ജബ്ബാര്‍ മണ്ണാര്‍ക്കാട്, അലി ഫൈസി മാനന്തേരി, അബ്ദുല്ല ഫൈസി കൊളപ്പറന്പ്, സീതിക്കോയ തങ്ങള്‍ , മുസ്തഫാ ഫൈസി ചേറൂര്‍ , ഉസ്മാന്‍ എടത്തില്‍ , ഇബ്റാഹീം മുസ്‍ലിയാര്‍ കരിപ്പൂര്‍ , അലവിക്കുട്ടി മുസ്‍ലിയാര്‍ കൊഡൂര്‍ തുടങ്ങിയവര്‍ കലാപ്രതിഭകള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഉബൈദുള്ള തങ്ങള്‍ മേലാറ്റൂര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

ഖാസിയുടെ മരണം എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അടങ്ങിയിരിക്കില്ല : നാസര്‍ ഫൈസി കൂടത്തായി

ദോഹ : സമസ്‌ത ഉപാദ്ധ്യക്ഷനും ചെമ്പരിക്ക മംഗലാപുരം ഖാസിയുമായിരുന്ന സി.എം.ഉസ്‌താദിന്റെ ഘാതകരെ പിടികൂടുന്നതുവരെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അടങ്ങിയിരിക്കില്ലെന്ന്‌ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പ്രസ്‌താപിച്ചു. പ്രക്ഷോഭങ്ങളുടെ ഭാഗമായി രണ്ടുഘട്ടങ്ങള്‍ കഴിഞ്ഞു. ഇനി കേരളം കാണാന്‍ പോകുന്നത്‌ ഒരു ബഹുജന മുന്നേറ്റത്തെയായിരിക്കും അതിന്‌ സമസ്‌തയും എസ്‌.കെ.എസ്‌.എസ്‌.എഫും നേതൃത്വം നല്‍കും. ഏതോ ഇടപാടുകള്‍ കാരണം ഇപ്പോഴത്തെ അന്വേഷണം നേരെനീങ്ങുന്നില്ല. അതുകൊണ്ട്‌ ഈ അന്വേഷണം സി.ബി.ഐക്ക്‌ വിട്ടുകൊടുക്കണം, അദ്ദേഹം ആവശ്യപ്പെട്ടു. ഹൃസ്വസന്ദര്‍ശനാര്‍ത്ഥം ദോഹയിലെത്തിയ പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ക്കും നാസര്‍ ഫൈസി കൂടത്തായിക്കും മലബാര്‍ ഇസ്ലാമിക്ക്‌ കോംപ്ലക്‌സില്‍ ഖത്തര്‍ കമ്മിറ്റി നല്‍കിയ സ്വീകരണത്തിന്‌ നന്ദി രേഖപ്പെടുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സീനിയര്‍ വൈസ്‌പ്രസിഡന്റ്‌ യൂസഫ്‌ ചെമ്പരിക്ക അദ്ധ്യക്ഷം വഹിച്ചു. ജനറല്‍സെക്രട്ടറി കെ.എസ്‌.അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു. നേരത്തെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ദേശീയ സമ്മേളനത്തിന്റെ വിജയത്തിനായി എം.ഐ.സി ഖത്തറിന്റെ ഫണ്ട്‌ ഉദ്‌ഘാടനം ബോഡിപ്ലസ്‌ മാനേജിംഗ്‌ ഡയറക്ടര്‍ ഫയാസുല്‍ റഹ്മാന്‍ നിര്‍വ്വഹിച്ചു.

ജെ.ഐ.സി. ഫെസ്റ്റ് 2010






ജെ.ഐ.സി ഫെസ്റ്റ് കലാപ്രതിഭാകള്‍ക്കുള്ള അവാര്‍ഡ് ദാനവും, മെഗാ ക്വിസ് മത്സരവും, സഹ്ര് ദയ സമക്ഷം സമര്‍പ്പിക്കപ്പെട്ട "ഇശല്‍ റബീഉ" കലാ വിരുന്നുമായി ജെ. ഐ. സി കാമ്പയിന്‍ സമാപിച്ചു.ഒരു മാസക്കാലം നീണ്ടു നിന്ന കാമ്പയിന്‍ സമാപന സമ്മേളനം പ്രശസ്ത പത്ര പ്രവര്‍ത്തകനും കോളമിസ്റ്റുമായ, ഗള്‍ഫ് മാധ്യമം എഡിറ്റര്‍ കാസിം ഇരിക്കൂര്‍ ഉദ്ഘാടനം ചെയ്തു.കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട അബ്ദുല്‍ അസീസ്‌ കോട്ടോപ്പാടം ( സീനിയര്‍ വിഭാഗം ) , മുഹമ്മദ്‌ റബീഹ് ( ജുനിയര്‍ വിഭാഗം ) എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രമുഖ പത്ര പ്രവര്‍ത്തകന്‍ പി.എം മായിന്‍ കുട്ടി ( മലയാളം ന്യുസ് ) സമര്‍പ്പിച്ചു. പ്രമുഖ വാഗ്മിയും മുസ്ലിം ലീഗ് നേതാവുമായ എന്‍ അഹമ്മദ്‌ മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ഫൈസി കുഴിമണ്ണ, തുടങ്ങി പ്രമുഖര്‍ സംബന്ധിച്ച സമ്മേളനത്തില്‍ ജെ.ഐ.സി ഫെസ്റ്റ് കലാ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന ദാനവും സര്ട്ടിഫിക്കറ്റ് വിതരണവും നടന്നു. അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ ഉസ്മാന്‍ ഇരിങ്ങാട്ടിരി എന്നിവര്‍ മേഗാക്വിസ് മത്സരത്തിനും അബ്ദുല്‍ ഹകീം വാഫി കലാ പരിപാടികള്‍ക്കും നേത്രത്വം നല്‍കി.അഷ്‌റഫ്‌ ഫൈസി സംവിധാനം നിര്‍വഹിച്ച ജെ.ഐ.സി ഫെസ്റ്റ് സി.ഡി. എം.എ . റഹ്മാന്‍ ഫൈസി (റാസല്‍ ഖൈമ) പ്രകാശനം ചെയ്തു. ജെ.ഐ.സി കോ ഓര്‍ഡിനേറ്റര്‍ സയ്യിദ് ഉബൈദുല്ലാഹ് തങ്ങള്‍ സ്വാഗതമാശംസിച്ചു.

ദാറുല്‍ ഹുദാ മീലാദ് കോണ്‍ഫറന്‍സ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു.


ത്വാഖ അഹ്മ്മദ് മുസ്‌ലിയാര്‍ ചെമ്പിരിക്ക ഖാസി

കാസര്‍കോട്: ചെമ്പിരിക്ക ഖാസിയായി ത്വാഖ അഹ്മ്മദ് മുസ്‌ലിയാരെ നിയമിക്കാന്‍ ചെമ്പരിക്ക മുസ്‌ലിം ജമാഅത്ത് കമ്മിറ്റീ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സി.എം.ഉബൈദുള്ള മൗലവി അധ്യക്ഷത വഹിച്ചു.

കുറ്റിക്കാട്ടൂര്‍ ജാമിഅ യമാനിയ്യ: ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ ശംസുല്‍ ഉലമാ ഇ.കെ. അബൂബക്കര്‍ മുസ്ലിയാര്‍ സ്മാരക ഇസ്ലാമിക് സെന്ററില്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ചെയര്‍മാനും എ.പി. ബാവഹാജി ചാലിയം വൈസ് ചെയര്‍മാനുമായി പുതിയ പ്രവര്‍ത്തക സമിതി രൂപവത്കരിച്ചു.
പുതിയ വിദ്യാഭ്യാസവര്‍ഷത്തില്‍ 100 കുട്ടികള്‍ക്ക് പ്രവേശനം നല്‍കി ഇസ്ലാമിക് ആര്‍ട്സ് കോളജ് തുടങ്ങാന്‍ തീരുമാനിച്ചു. പഠനം, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവും കമ്മിറ്റി വഹിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അനാറത്ത് അഹമ്മദ് ഹാജി, കെ.എം.എ. ലത്തീഫ് ഫറോക്ക്, ഓര്‍ക്കാട്ടേരി റഹീംഹാജി, സി.പി. കുഞ്ഞുമുഹമ്മദ് എന്നിവര്‍ കണ്‍വീനര്‍മാരായി സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു.
വി. മോയിമോന്‍ ഹാജി,പാലത്തായി മൊയ്തു ഹാജി, കാരക്കാട് കാദര്‍ ഹാജി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, തെച്യാട് ഹുസൈന്‍ മുസ്ലിയാര്‍, കൊയപ്പതൊടി മുഹമ്മദ് ഹാജി, സ്വദേശി അവറാന്‍കുട്ടി ഹാജി, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, മുഹമ്മദ് ജിഫ്രി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. മുക്കം ഉമര്‍ഫൈസി ബജറ്റ് അവതരിപ്പിച്ചു. സെക്രട്ടറി കുട്ടിഹസന്‍ ദാരിമി സ്വാഗതവും കെ.പി. കോയ നന്ദിയും പറഞ്ഞു.

നബിദിന സമ്മേളനം

കണിയാപുരം: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ കണിയാപുരം ബ്രാഞ്ച് കമ്മിറ്റി നബിദിന ഘോഷയാത്രയും സമ്മേളനവും നടത്തി. കഴക്കൂട്ടം ഖബറടി മുസ്‌ലിം ജമാഅത്തില്‍നിന്ന് ആരംഭിച്ച നബിദിന റാലി കണിയാപുരത്ത് സമാപിച്ചു.

അബൂബക്കര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുസമ്മേളനത്തില്‍ അബ്ദുല്‍ ലത്തീഫ് ബാഖവി (പള്ളിപ്പുറം പരിയാരത്തുകര ഇമാം) സ്വാഗതം പറഞ്ഞു.

ഫരീമുദ്ദീന്‍ റഹ്മാനി കാളികാവ് മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്‍റഷീദ് ആലപ്പുഴ, നസീര്‍ഖാന്‍ ഫൈസി വാളക്കാട്, സിദ്ധിഖ്‌ഫൈസി അമ്മിനിക്കാട്, അഹമ്മദ് തേര്‍ലായി, അബ്ദുല്‍കബീര്‍ദാരിമി തേക്കട, നിയാസ് വെമ്പായം, ഷംസുദ്ദീന്‍ഹാജി കാര്യവട്ടം, ഷഹീര്‍ ജി. അഹമ്മദ്, അബ്ദുല്‍വാഹീദ് ലബ്ബ പെരുമാതുറ, അബ്ദുല്‍സലാം വേളി, ഷെമീര്‍ പെരിങ്ങമ്മല, സക്കീര്‍മുസല്യാര്‍ പെരുമാതുറ, ഷാനവാസ് കണിയാപുരം, അലി അക്ബര്‍ മുസല്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

നബിദിന മഹാസമ്മേളനം നടത്തി

അഞ്ഞൂര്‍: തൊഴിയൂര്‍ ദുറു റഹ്മയത്തീം ഖാനയില്‍ നബിദിന മഹാസമ്മേളനം നടന്നു. ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് സയ്യിദ് എസ്.എം.കെ. തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ. ചേക്കു ഹാജി അധ്യക്ഷനായി. എം.കെ.എ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സുലൈമാന്‍ ബാഖവി, എം. മുഹ്‌യിദ്ദീന്‍ ദാരിമി, വി.എന്‍. അബൂബക്കര്‍ ഹാജി, വി.എം. അബ്ദുള്ളക്കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു. ആഘോഷത്തോടനുബന്ധിച്ച് നടന്ന മീലാദ് കാമ്പയിനില്‍ മുഹമ്മദ് ഫൈസി ഓണംപിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. വൈകീട്ടു നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ വല്ലപ്പുഴ ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി പ്രസംഗിച്ചു. നേരത്തെ യത്തീംഖാന മാനേജര്‍ മാളിയേക്കല്‍ മമ്മൂട്ടി ഹാജി പതാക ഉയര്‍ത്തി. മൗലീദ് പാരായണവും നടത്തി.

നബിദിനാഘോഷം നടത്തി

ചൊക്ലി: മാരാങ്കണ്ടി ജുമാമസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനാഘോഷം 'മഹ്ഫിലെ മിലാദ്' സംഘടിപ്പിച്ചു. സി.എച്ച്.അബുവിന്റെ അധ്യക്ഷതയില്‍ എം.അഷറഫ് ബാഖവി ഉദ്ഘാടനം ചെയ്തു. യഹ്‌യ ബാഖവി ആറളം മുഖ്യപ്രഭാഷണം നടത്തി. കെ.കെ.മുസ്തഫ,അബ്ദുറഹിമാന്‍ കല്ലായി, ശമീര്‍ ഫൈസി, മുഹമ്മദ് മൗലവി, മുഹമ്മദലി ബാഖവി എന്നിവര്‍ പ്രസംഗിച്ചു. ഡോ.അബ്ദുള്‍ സമദ് സമ്മാനം നല്‍കി. എന്‍.അബ്ദുള്‍ഖാദര്‍ ഹാജി സ്വാഗതവും ശിഹാബുദ്ദീന്‍ ബാഖവി നന്ദിയും പറഞ്ഞു. ഘോഷയാത്രയും വിവിധ കലാ സാഹിത്യ മത്സരങ്ങളുമുണ്ടായി.

വാദിനൂര്‍ അക്കാദമി തുടങ്ങി

പെരിങ്ങോം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പാടിയോട്ടുചാലില്‍ തുടങ്ങുന്ന വാദിനൂര്‍ അക്കാദമിയുടെ പ്രവര്‍ത്തനോദ്ഘാടനം സമസ്ത ബോര്‍ഡ് സെക്രട്ടറി പി.കെ.പി.അബ്ദുള്‍ സലാം മൗലവി നിര്‍വഹിച്ചു. എസ്.കെ.ഹംസ ഹാജി അധ്യക്ഷത വഹിച്ചു. ടി.വി.അഹമ്മദ് ദാരിമി, പെരിങ്ങോം മുസ്തഫ, എന്‍.അഹമ്മദ് പോത്താങ്കണ്ടം, സി.പി.അബൂബക്കര്‍ പ്രസംഗിച്ചു. എന്‍.അബ്ബാസ് സ്വാഗതവും എന്‍.എം.ഇബ്രാഹിം റഫീഖ് അഷറഫി നന്ദിയും പറഞ്ഞു.

മഹ്ഫലെ മീലാദ് സമാപിച്ചു

ഇരിക്കൂര്‍:എസ്.കെ.എസ്.ബി.വി. കല്യാട്പറമ്പ് അല്‍ഹുദ സെക്കന്‍ഡറി മദ്രസയുടെ ആഭിമുഖ്യത്തില്‍ സി.എം.അബ്ദള്ള ഉസ്താദ് നഗറില്‍ ഏര്‍പ്പെടുത്തിയ മഹ്ഫലെ മീലാദ് ഇരിക്കൂര്‍ മഹല്ല് ജമാ അത്ത് ജനറല്‍ സെക്രട്ടറി കെ.ഹുസൈന്‍ ഹാജി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം പി.കെ.മുസമ്മില്‍ മൗലവി അധ്യക്ഷത വഹിച്ചു. പി.സി.മുഹമ്മദ്, കെ.ടി.അബ്ദുള്‍ കരീം, കെ.മന്‍സൂര്‍, കെ.വി.അബ്ദുള്‍ ഖാദര്‍, കെ.അബ്ദുസലാം ഹാജി, വി.അബ്ദുന്നാസര്‍ ഹാജി, ടി.കെ.അബ്ദുല്‍ ബാരി, സയ്യിദ് മശ്ഹൂര്‍ ഹാഫിള് തങ്ങള്‍, സി.കെ.മുസ്തഫ മൗലവി, റഫീഖ് അല്‍ ഹസനി എന്നിവര്‍ പ്രസംഗിച്ചു. കെ.മുഹമ്മദ് അശ്രഫ് ഹാജി സര്‍ട്ടിഫിക്കറ്റ് വിതരണവും കെ.ടി.സിയാദ് ഹാജി സമ്മാനവിതരണവും സി.എച്ച്.സക്കരിയ ഹാജി ഉപഹാര വിതരണവും നിര്‍വഹിച്ചു. മുഹമ്മദ് ദാരിമി സ്വാഗതവും ഷംദാദ് നന്ദിയും പറഞ്ഞു.

നബിദിനറാലിയും പൊതുസമ്മേളനവും

മേലാറ്റൂര്‍: മേലാറ്റൂര്‍ മേഖലാ സുന്നി മഹല്ല് ഫെഡറേഷന്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടത്തി. മേലാറ്റൂര്‍, വെട്ടത്തൂര്‍, എടപ്പറ്റ റെയ്ഞ്ചിലെ 34 മദ്രസകളില്‍നിന്നായി നൂറു കണക്കിന് വിദ്യാര്‍ഥികളും നാട്ടുകാരും മേലാറ്റൂര്‍ ഹൈസ്‌കൂള്‍പ്പടിയില്‍നിന്ന് ദഫ്മുട്ടിന്റെ അകമ്പടിയോടെ ആരംഭിച്ച റാലിയില്‍ പങ്കാളികളായി. എന്‍. അബ്ദുറസാഖ്‌ഫൈസി, കെ.പി.എം അലിഫൈസി, ടി.എച്ച്. ദാരിമി, ഗഫൂര്‍ഫൈസി കാട്ടുമുണ്ട, സിദ്ദീഖ്‌ഫൈസി അമ്മിനിക്കാട് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി. വൈകീട്ട് ഉച്ചാരക്കടവില്‍ നടന്ന പൊതുസമ്മേളനം മുഹമ്മദ്‌കോയതങ്ങള്‍ പാതാക്കര ഉദ്ഘാടനംചെയ്തു. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണിമുസ്‌ലിയാര്‍, പി.കെ. അബൂബക്കര്‍ഹാജി, ഒ.ടി. മൂസമുസ്‌ലിയാര്‍, പി.ടി. അലിമുസ്‌ലിയാര്‍, പി.പി. ഹംസമുസ്‌ലിയാര്‍, സി. ഹംസ, ഒ.എം.എസ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.

കാലം പുനര്‍ജനിക്കുന്നത് സൂഫികളിലൂടെ - പാണക്കാട് സാദിഖലി ശിഹാബ്തങ്ങള്‍

എരമംഗലം: കാലം പുനര്‍ജനിക്കുന്നത് ആ കാലങ്ങളിലെ സൂഫികളിലൂടെയാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പറഞ്ഞു. വെളിയങ്കോട് പാടത്തകായില്‍ മുഹമ്മദ് സ്വാലിഹ് മൗലയുടെ 38-ാമത് ആണ്ടുനേര്‍ച്ചയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെളിയങ്കോട് ഖാസി വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സമസ്ത മുശാവറ അംഗം എം.ടി. അബ്ദുല്ല മുസ്‌ലായാര്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പാടത്തകായില്‍ അബ്ദുറസാഖ് ഹാജി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടുദിവസമായി നടക്കുന്ന ആണ്ട് നേര്‍ച്ചയിലേക്ക് വിവിധ സ്ഥലങ്ങളില്‍നിന്ന് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

പ്രവാചക പ്രകീര്‍ത്തനങ്ങളാല്‍ ഭക്തി സാന്ദ്രമായി സുന്നി സെന്‍റര്‍ മീലാദ് ഫെസ്റ്റ് സമാപിച്ചു



ദുബൈ : പ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളുടെ മദ്ഹ് കുരുന്നുകളുടെ ഇശലായ് പെയ്തിറങ്ങിയ സുന്നി സെന്‍റര്‍ മീലാദ് ഫെസ്റ്റിന് ഭക്തി നിര്‍ഭരമായ സമാപനം. കറാമ ഇറാനി സ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ദുബൈ സുന്നീ സെന്‍റര്‍ മീലാദ് ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ശ്രോദ്ധാക്കള്‍ ക്ക് പ്രവാചക സ്നേഹത്തിന്‍റെ അനിര്‍വചനീയമായ അനുഭൂതിയേകി. ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ, ബര്‍ദുബൈ മദ്റസകളിലെ നിരവധി വിദ്യാര്‍ത്ഥികളുടെ വിവിധ കലാ സാഹിത്യ പരിപാടികള്‍ ശ്രദ്ധേയമായി. അബ്ദുസ്സലാം ബാഖവി പ്രഭാഷണം നടത്തി. സിദ്ദീഖ് നദ്‍വി ചേരൂര്‍ , അബ്ദുന്നാസര്‍ മൗലവി, മുസ്തഫ മൗലവി എളന്പാറ, എന്‍ . എ. കരീം, മോഡേണ്‍ ഉമര്‍ ഹാജി വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മൗലീദ് പാരായണം. അന്നദാനം തുടങ്ങിയവയും പരിപാടിയോടനുബന്ധിച്ച് നടന്നു. ദുബൈ സുന്നി സെന്‍റര്‍ മീലാദ് ഫെസ്റ്റ് വന്‍ വിജയമാക്കാന്‍ സഹായിക്കുകയും സഹകരിക്കുകയും ചെയ്ത മുഴുവന്‍ ആളുകള്‍ക്കും ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികള്‍ പ്രത്യേകം നന്ദി അറിയിച്ചു.

ഖാദിയുടെ മരണം: വിട്ടുവീഴ്ചയില്ലാത്ത സമരവുമായി സമസ്ത

കണ്ണൂര്‍: ചെമ്പിരിക്ക^മംഗലാപുരം ഖാദി സി.എം.അബ്ദുല്ല മുസ്ലിയാരുടെ ദുരൂഹ മരണത്തിന്റെ ചുരുളഴിക്കുന്നത്വരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന് പ്രഖ്യാപിച്ച് ജില്ലകളില്‍ ഇന്നലെ പ്രക്ഷോഭ സമ്മേളനങ്ങള്‍ ചേര്‍ന്നു.
ഖാദിയുടെ അപദാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച വികാരഭരിതമായ സമ്മേളനത്തില്‍ ആയിരങ്ങളാണ് ഒത്തുചേര്‍ന്നത്.
ഖാദിയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ഇനി സമസ്തക്ക് ഒരു വിശ്രമവുമില്ലെന്ന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സമസ്ത ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്ലിയാര്‍ പ്രസ്താവിച്ചു. അബ്ദുല്ല മുസ്ലിയാര്‍ വെറും വ്യക്തിയല്ല, പ്രസ്ഥാനമാണ്.
അദ്ദേഹം ഉന്മൂലനം ചെയ്യപ്പെടുകയായിരുന്നു. ഇത് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഖാദിയുടേത് ആത്മഹത്യയോ സ്വാഭാവികമോ ആയ മരണമാണെന്ന് വരുത്താനുള്ള പൊലീസ് ശ്രമത്തെ അദ്ദേഹം രൂക്ഷമായി വിര്‍മര്‍ശിച്ചു.


പ്രസ്ഥാനത്തിന് കീഴിലുള്ള പതിനഞ്ച് ലക്ഷം വിദ്യാര്‍ഥികളും ഒന്നരലക്ഷം അധ്യാപകരും ഉള്‍പ്പെടുന്ന ബഹുജനങ്ങളെ സമരമുഖത്ത് ഇറക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

എസ്.കെ.എസ്.എസ്.എഫ്. പ്രക്ഷോഭ സമ്മേളനം നടത്തി

കണ്ണൂര്‍: സമസ്ത വൈസ് പ്രസിഡന്റായിരുന്ന സി.എം.ഉസ്താദിന്റെ ഘാതകരെ പിടികൂടുക,കേസ് സി.ബി.ഐ.യെകൊണ്ട് അന്വേഷിപ്പിക്കുക, തെളിവ് നശിപ്പിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭ സമ്മേളനം നടത്തി. പി.കെ.പി.അബ്ദുസ്സലാം മുസലിയാര്‍ ഉദ്ഘാടനം ചെയ്തു. മാണിയൂര്‍ അഹ്മദ് മുസലിയാര്‍ അധ്യക്ഷനായി. സയ്യിദ് ഹാശിം, പി.പി.ഉമര്‍ മുസ്ലിയാര്‍, അബ്ദുറഹ്മാന്‍ കല്ലായി, വി.കെ.അബ്ദുള്‍ഖാദിര്‍ മൗലവി, അശ്‌റഫ് ഫൈസി കണ്ണാടിപ്പറമ്പ്,അഹ്മദ് തേര്‍ളായി തുടങ്ങിയവര്‍ സംസാരിച്ചു. സിദ്ദിഖ് ഫൈസി വെണ്‍മണല്‍ സ്വാഗതവും ഇബ്രാഹിം എടവച്ചാല്‍ നന്ദിയും പറഞ്ഞു.

ചെമ്പരിക്ക ഖാസിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് ധര്‍ണ നടത്തി

കോഴിക്കോട്: ചെമ്പരിക്ക ഖാസി സി.എം.അബ്ദുള്ള മുസ്‌ല്യാരുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.കെ. എസ്.എസ്. എഫിന്റെ നേതൃത്വത്തില്‍ ധര്‍ണ നടത്തി.

ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, കെ.സി. അബു അഹമ്മദ് തേവര്‍കോവില്‍, ആര്‍.വി. കുട്ടിഹസന്‍ ദാരിമി, കെ.കെ. ഇബ്രാഹിം മുസ്‌ല്യയാര്‍, കെ. മോയിന്‍കുട്ടി, ഹംസ ബാഫഖി തങ്ങള്‍, സി.എച്ച്. മഹമ്മൂദ സഅ്ദി, ഹംസ ഫൈസി റിപ്പണ്‍, ആര്‍.വി.എ. സലാം, മുനീര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു.

ഖാസി സി.എം.അബ്ദുള്ള മൗലവി അനുസ്മരണം നടത്തി

ചെര്‍ക്കള: മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍, സുന്നി മഹല്ല് ഫെഡറേഷന്‍, ഖുറാന്‍ സ്റ്റഡി സെന്റര്‍ ജില്ലാ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ഖാസി സി.എം.അബ്ദുള്ള മൗലവി അനുസ്മരണ യോഗം നടത്തി.

സമസ്ത ജില്ലാ സെക്രട്ടറി യു.എം.അബ്ദുള്‍റഹ്മാന്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനായി. മെട്രോ മുഹമ്മദ് ഹാജി, സി. കെ.കെ. മാണിയൂര്‍, കെ.എം.സൈനുദ്ദീന്‍ ഹാജി, ചെങ്കളം അബ്ദുള്ള ഫൈസി, അഡ്വ. സി.എന്‍.ഇബ്രാഹിം, ഹാഷിം അരിയില്‍, സി.അഹമ്മദ് മുസ്‌ലിയാര്‍, മൂസാബി ചെര്‍ക്കള എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ അബ്ദുള്ള സ്വാഗതവും ഇബ്രാഹിം മുണ്ട്യത്തടുക്ക നന്ദിയും പറഞ്ഞു.

ദുബൈ സുന്നി സെന്‍റര്‍ മീലാദ്‌ ഫെസ്റ്റ്‌ 2010


ഹുബ്ബുറസൂല്‍ 2010 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൌണ്‍സില്‍ പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹുബ്ബുറസൂല്‍ 2010 പ്രവാചക പ്രകീര്‍ത്തന സമ്മേളനം നാളെ (12-03-2010 വെള്ളിയാഴ്ച) അബ്ബാസിയ്യഃ മര്‍ഹൂം ശിഹാബ് തങ്ങള്‍ നഗര്‍ (റിഥം ഓഡിറ്റോറിയത്തില്‍ ) വെച്ച് നടത്തപ്പെടുന്നു. വൈകുന്നേരം 6 മണിക്ക് മൗലിദ് പാരായണത്തോടെ ആരംഭിക്കുന്ന പരിപാടി സയ്യിദ് നാസിര്‍ അല്‍മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സലാം ഉസ്‍താദ് വാണിയന്നൂര്‍ അധ്യക്ഷത വഹിക്കും. ശംസുദ്ദീന്‍ ഫൈസി ഹുബ്ബുറസൂല്‍ പ്രഭാഷണം നടത്തും. പ്രമുഖ വാഗ്മി മുസ്ഥഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനര്‍ - സൈതലവി ഹാജി ചെന്പ്ര, സ്റ്റേജ് & സൗണ്ട് - ഇബ്റാഹീം കുട്ടി എച്ച്, വളണ്ടിയര്‍ - ഹംസ ഹാജി, പബ്ലിഷിംഗ് - അബ്ദുസ്സലാം കുന്നുംപുറം, ട്രാന്‍സ്പോര്‍ട്ടേഷന്‍ - ഇസ്‍മാഈല്‍ ബേവിഞ്ച.

ഇതു സംബന്ധിച്ച യോഗത്തില്‍ പി.കെ.എം. കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. സൈതലവി ഹാജി, ശംസുദ്ദീന്‍ മൗലവി, മുഹമ്മദലി പകര, ഇസ്‍മാഈല്‍ ഹുദവി സംബന്ധിച്ചു.
കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.

ജെ.ഐ.സി. യില്‍ ഈ ആഴ്ച


പോലീസ് സ്റ്റേഷന്‍ മുന്നില്‍ ധര്‍ണ്ണ നടത്തി



മംഗലാപുരം : ചെംബരിക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിന്ന് വേണ്ടി കേസ് സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മംജേശ്വരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യതില്‍ മംജേശ്വരം പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ നടത്തി . സയ്യിദ് അതാഹുള്ള തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്തു മേഖല പ്രസിഡന്‍റ് അബ്ദുള്‍ റസാക് അസ്ഹരി പാതൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ നേതാകള്‍ സംസാരിച്ചു

റിയാദ് ഇസ്‍ലാമിക്സെന്‍റര്‍ കാന്പയിന്‍ 2010




ദുബൈ സുന്നി സെന്റര് മീലാദ് ഫെസ്റ്റ് മാര്ച്ച് 12 വെള്ളിയാഴ്ച ദുബൈ കറാമ ഇറാനി സ്കൂള് ഗ്രൗണ്ടില്

ദുബൈ : ദുബൈ സുന്നി സെന്‍റര്‍ മീലാദ് ഫെസ്റ്റ് മാര്‍ച്ച് 12 വെള്ളിയാഴ് വൈകുന്നേരം 4 മണി മുതല്‍ ദുബൈ കറാമ ഇറാനി സ്കൂള്‍ ഗ്രൌണ്ടില്‍ നടക്കും. സുന്നീ സെന്‍ററിന് കീഴിലെ മദ്റസാ വിദ്യാര്‍ത്ഥികളുടെ വിവിധ കലാ സാഹിത്യ പരിപാടികള്‍, മൗലിദ് പാരായണം, മദ്ഹ് പ്രഭാഷണം, ബുര്‍ദ മജ്ലിസ്, അവാര്‍ഡ് വിതരണം, സമ്മാനദാനം, അന്നദാനം തുടങ്ങിയവ പരിപാടിയോടനുബന്ധിച്ച് നടക്കും. ഔഖാഫ്പ്രതിനിധികള്‍ , പ്രസിദ്ധ പ്രഭാഷകര്‍ പരിപാടിയില്‍ പങ്കെടുക്കും. ദേര സുന്നീസെന്‍റര്‍ ഓഫീസ് പരിസരത്തു നിന്ന് പരിപാടി ദിവസം ഇറാനി സ്കൂള്‍ ഗ്രൗണ്ടിലേക്ക് പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിപാടി ശ്രവിക്കുന്നതിന്നായി സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥലസൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04-2724797 എന്ന നന്പറില്‍ ബന്ധപ്പെടേണ്ടതാണ്. പരിപാടിയിലേക്ക് മുഴുവന്‍ ദീനീസ്നേഹികളെയും ക്ഷണിക്കുന്നതായി ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികള്‍ അറിയിച്ചു

മദ്രസക്ക് ശിലയിട്ടു

ധര്‍മടം : ദാറുസ്സലാം മദ്രസ ശിലാ സ്ഥാപനം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. പുതുക്കിപ്പണിത ദാറുസ്സലാം ജുമാമസ്ജിദ് ജുമാ ഖലീഫാ ബില്‍താലത്ത് (ദുബായ്) ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാശി കുഞ്ഞി തങ്ങള്‍ അധ്യക്ഷനായി. അഡ്വ.പി.വി.സൈനുദ്ദീന്‍, പി.എ.റസാഖ് ഫൈസി, ഇബ്രാഹിം ദാരിമി, ഇ.പി.അബ്ദുറഹിമാന്‍ ബാഖവി, പി.എ.ഷുക്കൂര്‍, എന്‍.അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ്.ശാഖാ വാര്‍ഷികം

ഇടിയംവയല്‍ : എസ്.കെ.എസ്.എസ്.എഫ്.ശാഖാ വാര്‍ഷിക സമാപന സമ്മേളനവും ശിഹാബ്തങ്ങള്‍ അനുസ്മരണവും ദിക്‌റ് ദുആ മജ്‌ലിസും വെള്ളിയാഴ്ച ആറുമണിക്ക് ഇടിയംവയലില്‍ നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തും. ദിക്‌റ് ദുആ മജ്‌ലിസിന് ഹാഫിള് അബ്ദുള്‍അസീസ് നേതൃത്വം നല്‍കും.

പൂക്കോയ തങ്ങള്‍ അനുസ്മരണവും വലിയഖാസിക്ക് സ്വീകരണവും

മറ്റത്തൂര്‍: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ പൂക്കോയ തങ്ങള്‍ അനുസ്മരണവും കോഴിക്കോട് വലിയ ഖാസിക്ക് സ്വീകരണവും സംഘടിപ്പിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.എം.എസ്. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷതവഹിച്ചു.

കോഴിക്കോട് വലിയഖാസി സയ്യിദ് നാസ്വിര്‍ അബ്ദുല്‍ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍ക്ക് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരംനല്‍കി. പൂക്കോയ തങ്ങള്‍ അനുസ്മരണ പ്രഭാഷണം അയൂബ് സഖാഫി പള്ളിപ്പുറം നടത്തി. സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ്തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, സി.പി. മുനീര്‍ ബാഖവി, എം.പി. മുസ്തഫ, വി.ടി. അബൂബക്കര്‍, പി.കെ. കുഞ്ഞു, വി.പി. ജാബിര്‍, ഇ.കെ. റഹിം എന്നിവര്‍ പ്രസംഗിച്ചു.

പ്രവാചകന്‍ നല്‍കിയത് നന്മയുടെ സന്ദേശം- സാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: സ്‌നേഹത്തിന്റെയും മതമൈത്രിയുടെയും സന്ദേശമായിരുന്നു പ്രവാചകന്‍ സമൂഹത്തിന് പകര്‍ന്ന് നല്‍കിയതെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു.

ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടന്ന പ്രവാചക പ്രകീര്‍ത്തന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഗുലാം ഗൗസ് മഹാരാഷ്ട്ര, അബ്ദുന്നാഫിഅ കോടമ്പുഴ, എ.സി. നിസാര്‍ ഇരുമ്പുഴി എന്നിവര്‍ പ്രസംഗിച്ചു.

രണ്ടാഴ്ചക്കാലമായി തുടങ്ങിയ കാമ്പസ് കാര്‍ണിവലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു. രാവിലെ 10ന് തുടങ്ങിയ നഅത്തെ ശരീഫ്, ബുര്‍ദാ സദസ്സ് എന്നിവയ്ക്ക് ആനമങ്ങാട് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കെ.സി.മുഹമ്മദ് ബാഖഫി, മൗലാന മുസ്‌നഖീം ഫൈസി ബീഹാര്‍, ഇബ്രാഹിം ഫൈസി കരുവാരകുണ്ട്, പി.ഇസ്ഹാഖ് ബാഖഫി ചെമ്മാട്, കെ.അബ്ദുല്‍ഖാദര്‍ ഫൈസി, പ്രൊഫ. അലി മൗലവി ഇരിങ്ങല്ലൂര്‍, ജഅഫര്‍ ഹുദവി ഇന്ത്യന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ബുര്‍ദ മജ്‌ലിസിന് എം.പി. അന്‍വര്‍അലി, കെ.സി.ഉസ്മാന്‍, കെ.എം.അല്‍അമീന്‍, പി.സി.ബഷീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ജെ.ഐ.സി. ഫെസ്റ്റ് 2010 സമാപിച്ചു

ജിദ്ദ : ആത്മ പ്രദര്‍ശനത്തിന്‍റെയും സ്വയം പ്രകാശനത്തിന്‍റെയും വൃത്തികെട്ട കിടമത്സരമാണ് അഭിനവ സാമൂഹ്യ സാസംകാരിക രംഗത്തെ കലുഷിതമാക്കുന്നതെന്നും പ്രതിപക്ഷ ബഹുമാനവും സഹിഷ്ണുതാ മനോഭാവവുമില്ലാത്ത നവ ലോക ക്രമമാണ് പൊതു രംഗത്തെ ഇത്രമേല്‍ അധഃപതിപ്പിച്ചതെന്നും കവിയും കഥാകൃത്തുമായ ഉസ്‍മാന്‍ ഇരിങ്ങാട്ടിരി പറഞ്ഞു. ജിദ്ദാ ഇസ്‍ലാമിക് സെന്‍റര്‍ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച കലാ സാഹിത്യ മത്സരം (ജെ.ഐ.സി. ഫെസ്റ്റ് 2010) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അപരനെ അപഹസിച്ചും കൊച്ചാക്കിയും സ്വയം കേമനാകാന്‍ ശ്രമിക്കുകയും വായില്‍ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് സ്വയം ചെറുതാവുകയുമാണ് നാം വലിയവരെന്ന് വിശ്വസിക്കുന്നവര്‍ പോലും ചെയ്യുന്നത്. സഹിഷ്ണുതയുടെയും ഹൃദയ വിശാലതയുടെയും ആയിരം നാവുമായി ഒച്ച വെക്കുന്നവര്‍ മറ്റൊരു നാവുകൊണ്ട് അതിലേറെ ആവേശത്തില്‍ അല്‍പത്വത്തിന്‍റെ തരം താഴ്ന്ന ഭാഷയിലും ശൈലിയിലും സംസാരിക്കുന്നു. മത്സരിച്ചു ജയിക്കാനല്ല, കീഴ്പെടുത്തി മറികടക്കാനാണ് എവിടെയും ശ്രമം. മത്സരങ്ങള്‍ ആരോഗ്യകരമാവുന്പോഴേ സൃഷ്ടിപരവും സര്‍ഗാത്മവുമാവൂ. അതിന് ലക്ഷ്യം മാത്രമല്ല, മാര്‍ഗവും നന്നാവണം. അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സമ്മേളനത്തില്‍ അബൂബക്കര്‍ ദാരിമി ആലംപാടി അധ്യക്ഷം വഹിച്ചു. അബ്ദുറഹ്‍മാന്‍ ഫൈസി കുഴിമണ്ണ, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ , അബ്ദുല്‍ കരീം ഫൈസി കീഴാറ്റൂര്‍ , ഉസ്മാന്‍ എടത്തില്‍ , മജീദ് പുകയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ ഹകീം വാഫി സ്വാഗതവും അബ്ദുന്നാസര്‍ മക്കരപ്പറപ്പ് നന്ദിയും പറഞ്ഞു.

ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി പതിനഞ്ച് ഇനങ്ങളില്‍ അറുപതോളം പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുത്തു. അബ്ദുസ്സലാം ഫൈസി ഇരിങ്ങാട്ടിരി, അബ്ദുറഊഫ് ഹുദവി അഞ്ചച്ചവിടി, അബ്ദുല്‍ ബാരി ഹുദവി, സൈതലവി ഫൈസി പുക്കോട്ടും പാടം, ഹുസൈന്‍ ദാരിമി, മുനീര്‍ വാഫി, ഹാഫിസ്ജഅ്ഫര്‍ വാഫി, ഷാജി ഫൈസല്‍ തുവ്വൂര്‍ തുടങ്ങിയവര്‍ ജൂറി അംഗങ്ങളായിരുന്നു.

മത്സര വിജയികളും ഇനങ്ങളും - യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയവര്‍

ജൂനിയര്‍

ഖിറാഅത്ത് - കെ.വി. മുഹമ്മദ്, ഗസ്സാലി ഇബ്റാഹീം, മുഹമ്മദ് റബീഹ് കെ.പി.

മലയാള ഗാനം - മുഹമ്മദ് റബീഹ് കെ.പി., ഇസ്മാഈല്‍ മൊഹിയി, മുഹമ്മദ് കെ.വി.

കഥ പറയല്‍ - മുഹമ്മദ് ഷഹീന്‍ , ഇജാസ് റഹ്‍മാന്‍ , നബീല്‍ തേനുട്ടി

മാപ്പിളപ്പാട്ട് - ബാസിം പതിയകത്ത്, കെ.വി. മുഹമ്മദ് ഇസ്‍മാഈല്‍ മൊഹിയി.

മെമ്മറി ടെസ്റ്റ് - അക്‍മല്‍ , ബാസിം (ഒന്നാം സ്ഥാനം), റബീഅ്, ഷാമില്‍ , സുല്‍ഫിക്കര്‍ (രണ്ടാം സ്ഥാനം), മുഹമ്മദ് മുഫീദ് (മൂന്നാം സ്ഥാനം)

പദപ്പയറ്റ് - മുഹമ്മദ് റബീഅ്, മുഹമ്മദ് മുഫീദ്, മുഹമ്മദ് ഷാഫി

സീനിയര്‍

ഖിറാഅത്ത് - അബ്ദുന്നാസര്‍ സി.എച്ച്. , അബ്ദുറഷീദ് കെ., ഉബൈദ് പറന്പില്‍ പീടിക

മലയാള പ്രസംഗം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, അബ്ദുല്‍ റഷീദ് കെ., അബ്ദുല്‍ അസീസ് പറപ്പൂര്‍

ഇംഗ്ലീഷ് പ്രസംഗം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, ജൌഹര്‍ കൊടുവള്ളി, അബ്ദുല്‍ ഹമീദ് കരുമരോട്ട്

പ്രബന്ധം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, പി. മുഹമ്മദ്, മുഹമ്മദലി ആലപ്പുഴ

മലയാള ഗാനം - അബ്ദുല്‍ റഷീദ് കെ, കുഞ്ഞി മുഹമ്മദ് പി.കെ., മുഹമ്മദ് പി.

തത്സമയ പ്രസംഗം - അബ്ദുല്‍ അസീസ് കോട്ടോപ്പാടം, അബ്ദുല്‍ ജലീല്‍ കെ.കെ. , അബ്ദുല്‍ അസീസ് പറപ്പൂര്‍

മാപ്പിളപ്പാട്ട് - മുഹമ്മദ് പി., അബ്ദുല്‍ റഷീദ് കെ., അബ്ദുല്‍ അസീസ് കോട്ടോപ്പാടം

മെമ്മറി ടെസ്റ്റ് - മൊയ്തീന്‍ കുട്ടി കെ.വി, അബ്ദുല്‍ ജലീല്‍ കെ.കെ. , സവാദ് പേരാന്പ്ര (ഓന്നാം സ്ഥാനം), അബ്ദുല്‍ അസീസ് കോട്ടോപ്പാടം, മുഹമ്മദ് പി (രണ്ടാം സ്ഥാനം), അയമു അബ്ദുല്ല, അബ്ദുല്‍ മുസവ്വിര്‍ എന്‍ .കെ. (മൂന്നാം സ്ഥാനം)

ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് റബീഹ് കെ.പി. യും സീനിയര്‍ വിഭാഗത്തില്‍ അബ്ദുല്‍ അസീസ് കോട്ടോപ്പാടവും കലാ പ്രതിഭകളായി തെരഞ്ഞെടുക്കപ്പെട്ടു.

12 ന് വെള്ളിയാഴ്ച ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ അബ്ദുല്‍ ഹകീം വാഫി അറിയിച്ചു.