Showing posts with label Darul-Huda-Islamic-University. Show all posts
Showing posts with label Darul-Huda-Islamic-University. Show all posts

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക്

തിരൂരങ്ങാടി: സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി റഷ്യയിലേക്ക് യാത്രതിരിച്ചു.

റഷ്യയിലെ ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഊഫയില്‍ നടക്കുന്ന പതിനാലാമത് രാജ്യാന്തര സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി അദ്ദേഹം പങ്കെടുക്കും.

ബാഷ്‌കോര്‍ട്ടോസ്റ്റാന്‍ റിപ്പബ്ലിക്കിന്റെ മതകാര്യ മേധവിയും ഗ്രാന്‍ഡ് മുഫ്തിയുമായ മുഹമ്മദ് ത്വല്‍അത്ത് താജുദ്ദീന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഡോ. നദ്‌വി സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

ഇബ്രാഹീമീ പാരമ്പര്യങ്ങളുടെ ആദര്‍ശങ്ങളും മൂല്യങ്ങളും: സന്ദേശ-സംവാദത്തിന്റെയും സഹകരണത്തിന്റെയും യോജിപ്പുകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സെമിനാറില്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള മതപണ്ഡിതരും ചിന്തകരും സംബന്ധിക്കുന്നുണ്ട്.

ഗ്രാന്‍ഡ് മുഫ്തിയുടെ സ്ഥാനാരോഹണ പദവിയുടെ നാല്‍പതാം വാര്‍ഷികാഘോഷ പരിപാടികളിലും റഷ്യന്‍ ഇസ്്‌ലാമിക് സര്‍വകലാശാലയിലെ വിവിധ സൗധങ്ങളുടെ ഉദ്ഘാടന ചടങ്ങുകളിലും ബഹാഉദ്ദീന്‍ നദ്‌വി സംബന്ധിക്കും.
- Darul Huda Islamic University

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണത്തിന് നാളെ തുടക്കം (13-04-22 ബുധന്‍)

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ തുടക്കം. രാവിലെ 9.30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. വ്യാഴാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 16 ന് ശനിയാഴ്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനാകും.
- Darul Huda Islamic University

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണം 13 മുതല്‍

ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പര ഏപ്രില്‍ 13 ന് ബുധനാഴ്ച ആരംഭിക്കും. രാവിലെ 9.30 ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനാകും. 14 ന് വ്യാഴാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും 16 ന് ശനിയാഴ്ച സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്യും. 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും.
- Darul Huda Islamic University

സ്വാദിഖലി ശിഹാബ് തങ്ങള്‍ ദാറുല്‍ഹുദാ ചാന്‍സലര്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പുതിയ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവു വന്ന സര്‍കലാശാലാ ചാന്‍സലര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളിലേക്ക് സ്വാദിഖലി ശിഹാബ് തങ്ങളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്.

കേരളത്തിനകത്തും പുറത്തുമായി 28 അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍, 4 ഓഫ് കാമ്പസുകള്‍, 60 സ്റ്റഡീ സെന്ററുകള്‍, 12000-ലത്തികം വിദ്യാര്‍ത്ഥികള്‍, 500 ലധികം അധ്യാപകര്‍, 2602 ഹുദവികള്‍ എന്നിവയടങ്ങുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ സംവിധാനങ്ങള്‍ ഇനി സ്വാദിഖലി ശിഹാബ് തങ്ങള്‍ മുന്നോട്ടു നയിക്കും. എം.എം ബശീര്‍ മുസ്‌ലിയാര്‍ (1983-1987), സി.എച്ച് ഐദറൂസ് മുസ് ലിയാര്‍ (1987-1994), സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (1994-2008), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (2008-2022) എന്നിവരായിരുന്നു ദാറുല്‍ഹുദായുടെ മുന്‍കാല പ്രസിഡന്റുമാര്‍.

2009-ല്‍ ഇസ്‌ലാമിക സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രഥമ ചാന്‍സലറായി ചുമതലയേറ്റ ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യം വരെ വാഴ്‌സിറ്റിയുടെ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.

ദാറുല്‍ഹുദായുടെ നാഷണല്‍ പ്രൊജക്ട് ചെയര്‍മാനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ പുംഗനൂര്‍ കാമ്പസ് ചെയര്‍മാനായി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഹാദിയക്കു കീഴില്‍ ബീഹാറിലെ കിഷന്‍ഗഞ്ചിലുള്ള ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദാറുല്‍ഹുദായുടെ വിവിധ സംവിധാനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കുന്നത്.

മാനേജിങ് കമ്മിറ്റി യോഗം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സെക്രട്ടറിമാരായ ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ദാറുല്‍ഹുദാ ആസാം കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് തുറന്നു

പ്രതിസന്ധികളെ ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരാണ് പണ്ഡിതര്‍: സ്വാദിഖലി ശിഹാബ് തങ്ങള്‍

ബാര്‍പേട്ട (ആസാം): ദാറുല്‍ഹുദാ ഇസ്്‌ലാമിക സര്‍വകലാശാലയുടെ ആസാം ഓഫ് കാമ്പസില്‍ നിര്‍മാണം പൂര്‍ത്തിയായ ഗ്രാന്‍ഡ് മസ്ജിദ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നമസ്‌കാരത്തിനായി തുറന്നു നല്‍കി.

ഏതു കാലത്തെ പ്രതിസന്ധികളെയും ധൈര്യപൂര്‍വം പ്രതിരോധിക്കേണ്ടവരും അതിജയിക്കേണ്ടവരുമാണ് പണ്ഡിതരെന്ന് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരളം ആര്‍ജിച്ചെടുത്ത വിദ്യാഭ്യാസ-സാംസ്‌കാരിക ചൈതന്യം ദേശവ്യാപകമായും അന്താരാഷ്ട്രതലത്തിലും പ്രസരിപ്പിക്കാനുള്ള ദാറുല്‍ഹുദായുടെ ദൗത്യം ശ്രമകരമാണെന്നും ചരിത്രത്തോടൊപ്പം സഞ്ചരിക്കുക മാത്രമല്ല; ചരിത്രം സൃഷ്ടിക്കുക കൂടി പണ്ഡിതര്‍ ചെയ്യേണ്ടതുണ്ടെന്നും തങ്ങള്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പരിതാപകരമായ അവസ്ഥക്കു പരിഹാരം വിദ്യാഭ്യാസ മുന്നേറ്റം മാത്രമാണെന്നും തങ്ങള്‍ പറഞ്ഞു.

ആസാമിലെ മതപണ്ഡിത നേതാക്കളും ജനപ്രതിനിധികളും പ്രദേശവാസികളും അടക്കം നൂറുക്കണക്കിന് ആളുകള്‍ ഗ്രാന്‍ഡ് മസ്ജിദിന്റെ് ഉദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാന്‍ കാമ്പസിലെത്തിയിരുന്നു. 10130 ചതുരശ്ര അടി വിസ്തൃതിയില്‍ ഇരുനിലകളിലായി പണിത വിശാലമായ പള്ളിയില്‍ ഒരേ സമയം ആയിരം പേര്‍ക്ക് പ്രര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്.

ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ബാര്‍പേട്ട മണ്ഡലം എം.പി അബ്ദുല്‍ ഖാലക്, എം.എല്‍.എമാരായ ജാകിര്‍ ഹുസ്സൈന്‍ സിക്ദര്‍, അഷ്‌റഫുല്‍ ഹുസ്സൈന്‍, സിദ്ദീഖ് അഹ്മദ്, ആസാം കോട്ടണ്‍ യൂനിവേഴ്‌സിറ്റിയിലെ അറബിക് വിഭാഗം തലവന്‍ ഡോ. ഫസലുര്‍റഹ്മാന്‍, ഗുവാഹത്തി യൂനിവേഴ്‌സിറ്റി അറബി വിഭാഗം തലവന്‍ ഡോ. മിസാജുര്‍റഹ്മാന്‍ താലൂക്ദാര്‍, ദാറുല്‍ഹുദാ ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ആസാം ഓഫ് കാമ്പസ് പ്രിന്‍സിപ്പാള്‍ സയ്യിദ് മുഈനുദ്ദീന്‍ ഹുദവി വല്ലപ്പുഴ, അബൂബക്കര്‍ ഹാജി മൂസാംകണ്ടി, അബ്ദുര്‍റശീദ് ഹാജി മൂസാംകണ്ടി, മുഫ്തി സുലൈമാന്‍ ഖാസിമി, മുഫ്തി ആലിമുദ്ദീന്‍ ഖാന്‍, അക്കാസ് അലി സാഹിബ്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, സി.ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ദിലേര്‍ഖാന്‍, ജാസിം ഓമച്ചപ്പുഴ, ബാവ ഹാജി പാണമ്പ്ര, ബശീര്‍ ഹാജി ഓമച്ചപ്പുഴ, നാസര്‍ വെള്ളില, വി.പി കോയ ഹാജി ഉള്ളണം, ഫൈസല്‍ അങ്ങാടിപ്പുറം തുടങ്ങിയ ദാറുല്‍ഹുദാ - ഹാദിയാ പ്രതിനിധികള്‍ സംബന്ധിച്ചു.
- Darul Huda Islamic University

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനം ഫെബ്രുവരി 28 ന്

തിരൂരങ്ങാടി: മിഅ്‌റാജ് രാവിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ നടന്നു വരാറുള്ള ദുആ സമ്മേളനവും ബിരുദദാനവും ഫെബ്രുവരി 28 ന് തിങ്കളാഴ്ച നടത്താന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് യോഗത്തില്‍ തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, വി.പി മാമുട്ടി ഹാജി, കെ. കുട്ട്യാലി ഹാജി പറമ്പില്‍പീടിക, സി.കെ മുഹമ്മദ് ഹാജി പുകയൂര്‍, എം.എ ചേളാരി, ഓമച്ചപ്പുഴ അബ്ദുല്ല ഹാജി, എം.എം. കുട്ടി മൗലവി, പി.കെ അബ്ദു റശീദ് ഹാജി ചെമ്മാട്, എം.സി ഹംസക്കുട്ടി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, താനാളൂര്‍ അബ്ദുല്ലക്കുട്ടി ഹാജി, കെ.പി ചെറീത് ഹാജി, കബീര്‍ ഹാജി ഓമച്ചപ്പുഴ, കാമ്പ്രന്‍ ബാവ ഹാജി, വി.പി കോയ ഹാജി ഉള്ളണം, മുസ്ഥഫ ഹുദവി ആക്കോട്, ഗ്രാന്റ് കുഞ്ഞാലന്‍ ഹാജി, ക്രസന്റ് ബാവ ഹാജി പാണമ്പ്ര, എം.അബ്ദുറഹ്മാന്‍ കുട്ടി ചെമ്മാട് എന്നിവര്‍ പങ്കെടുത്തു.
- Darul Huda Islamic University

ദാറുൽ ഹുദ മഹ്ദിയ്യ ഷീ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ചെമ്മാട്: ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി പൊതു വിദ്യാഭ്യാസ വിഭാഗം സെൻ്റർ ഫോർ പബ്ലിക് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് സിപെറ്റ്-ന്കീഴിൽ നടന്നുവരുന്ന മഹ്ദിയ്യ സ്ഥാപനങ്ങളുടെ കലാമത്സരമായ മഹ്ദിയ്യ ഷീ ഫെസ്റ്റ് ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. 5 സോണുകളായി നടത്തപ്പെടുന്ന മത്സരത്തിൻ്റെ സ്റ്റേജിതര പരിപാടികൾ ഈ മാസം 20 ന് വിവിധ സ്റ്റഡി സെൻ്ററുകളിൽ നടക്കും. സി സോൺ ഡി സോൺ മത്സരങ്ങൾ ഈ മാസം 23 ന് മലപ്പുറം ജില്ലയിലെ തൃപ്പനച്ചി അൽഫാറൂഖ് അക്കാദമിയിലും പടിഞ്ഞാറ്റുമുറി ഫസ്ഫരി വുമൺസ് കോളേജിലും നടക്കും. ഇ സോണ് 25 ന് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഇസ്ലാമിക് സെൻ്റർ വുമൺസ് കോളേജിലും എ സോൺ മത്സരങ്ങൾ 29 ന് കാസർഗോഡ് കൈതക്കാട് അൽ വർദ വിമൻസ് കോളേജിലും ബി സോൺ മത്സരങ്ങൾ 30 ന് കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി മിസ്ബാഹുൽ ഹുദാ വിമൻസ് കോളേജിലും നടക്കും.
- Darul Huda Islamic University

ദാറുൽഹുദാ നാഷണൽ കോൺക്ലേവ് നാളെ (11 ചൊവ്വ)

തിരൂരങ്ങാടി: ദാറുൽഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ (ഡി.എസ്.യു) സംഘടിപ്പിക്കുന്ന നാഷണൽ കോൺക്ലേവിന് നാളെ തുടക്കമാവും. ആറ് സംസ്ഥനങ്ങളിൽ നിന്നുള്ള വിദ്യാർഥി സംഘടന നേതാക്കൾ കോണ്‍ക്ലേവില്‍ സംബന്ധിക്കും.

ആസാം, ബംഗാൾ, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥി പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി പാണക്കാട് സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മിറ്റിന്റെ വിവിധ സെഷനുകളില്‍ പ്രമുഖര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
- Darul Huda Islamic University

ദാറുല്‍ഹുദാ ശില്‍പികളുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സദസ്സ്; സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മഃ സമുച്ചയം ഉദ്ഘാടനം ചെയ്തു

ഹിദായ നഗര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ പ്രൊ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ദേഹവിയോഗത്തിന്റെ ആറാം ആണ്ടിനോടനുബന്ധിച്ച് നടന്ന അനുസ്മരണ സദസ്സ് അദ്ദേഹത്തിന്റെയും സ്ഥാപക ശില്‍പികളുടെയും ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി.

സ്ഥാപക പ്രസിഡന്റും പ്രിന്‍സിപ്പാലുമായിരുന്ന എം.എം. ബശീര്‍ മുസ്ലിയാര്‍, സി.എച്ച് ഐദറൂസ് മുസ്ലിയാര്‍, ഡോ.യു.ബാപ്പുട്ടി ഹാജി, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.

രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുഖ്യകാര്യദര്‍ശിയും മൂന്ന് പതിറ്റാണ്ടുകാലം ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാളും പിന്നീട് സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയതപ്പോള്‍ പ്രോ.ചാന്‍സലറുമായി പ്രവര്‍ത്തിച്ച അദ്ദേഹത്തിന്റെ നിത്യസ്മരണക്കായി കാമ്പസില്‍ പണിത സൈനുല്‍ഉലമാ സ്മാരക ദാറുല്‍ഹിക്മ: സമുച്ചയത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന ബഹുനില സമുച്ചയത്തില്‍ അമ്പതിനായിരത്തിലധികം ഗ്രന്ഥങ്ങളുടെ ഡിജിറ്റല്‍ ശേഖരണം, മറ്റു റഫറന്‍സ് പുസ്തകങ്ങള്‍, വായനാമുറി എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നിര്‍വഹിച്ചു. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്തു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരുടെ ഖബ്ര്‍ സിയാറത്തിന് കോഴിക്കോട് ഖാദിയും ദാറുല്‍ഹുദാ വൈ.പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

അനുസ്മരണ പ്രാര്‍ത്ഥനാ സദസ്സ് സയ്യിദ് അബ്ബസാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരടക്കമുള്ള പൂര്‍വികരുടെ നിതാന്തശ്രമങ്ങളുടെ ഫലമാണ് ദാറുല്‍ഹുദായുടെ പ്രവര്‍ത്തനം രാജ്യവ്യാപകമാക്കുന്നതില്‍ നിര്‍ണായകമായിരുന്നതെന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. കേരളീയ മുസ്ലിംകള്‍ ആര്‍ജിച്ചെടുത്ത സാമൂഹികപുരോഗതികള്‍ രാജ്യവ്യാപകാക്കുന്നതിനുള്ള ദാറുല്‍ഹുദായുടെയും പൂര്‍വവിദ്യാര്‍ത്ഥികളുടെയും പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും സൈനുല്‍ഉലമായുടെ ജീവിത-വിജ്ഞാന മാതൃകകള്‍ തലമുറകളിലേക്കു പകരുന്നതിനു അദ്ദേഹത്തിന്റെ നാമേധയത്തിലുള്ള സമുച്ചയം നിമിത്തമാക്കട്ടെ എന്നും തങ്ങള്‍ പറഞ്ഞു.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. ദാറുല്‍ഹിക്മയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കിയ സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവിക്കുള്ള മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഉപഹാരം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ കൈമാറി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് സ്വാഗതം പറഞ്ഞു. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. സമാപന പ്രാര്‍ത്ഥനാ സദസ്സിന് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സി.യൂസുഫ് ഫൈസി മേല്‍മുറി, ഇബ്രാഹീം ഫൈസി തരിശ്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, പി.കെ മുഹമ്മദ് ഹാജി, കെ.പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, റഫീഖ് ചെറുശ്ശേരി, സയ്യിദ് ശാഹുല്‍ ഹമീദ് ഹുദവി കാവനൂര്‍, സി.ടി അബ്ദുല്‍ഖാദര്‍ തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

ദാറുല്‍ഹുദാ ഓണ്‍ലൈന്‍ വനിതാ കോഴ്‌സിനു അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പൊതു വിദ്യാഭ്യാസ വിഭാഗമായ സെന്റര്‍ ഫോര്‍ പബ്ലിക് എഡ്യൂക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങി (സിപെറ്റ്) ന് കീഴില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് (സി.എം.എസ്) വനിതാ ഓണ്‍ലൈന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഇരുപത് വയസ്സ് തികഞ്ഞ മദ്രസ ഏഴാം തരം പഠനവും സ്‌കൂള്‍ പത്താം തരം/ തത്തുല്യ പഠനമോ പൂര്‍ത്തിയാക്കിയ വനിതകള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. തഫ്‌സീര്‍, ഹദീസ്, അഖീദ, തസ്വവ്വുഫ്, കര്‍മശാസ്ത്രം, ഖുര്‍ആന്‍ പാരായണ ശാസ്ത്രം, കുടുംബ ശാസ്ത്രം, ഇസ്‌ലാമിക ചരിത്രം, അറബി ഭാഷ പഠനം തുടങ്ങിയ പാഠ്യ വിഷയങ്ങളോടൊപ്പം വിവിധ പഠ്യേതര പ്രവര്‍ത്തനങ്ങളും അടങ്ങിയ രണ്ട് വര്‍ഷത്തെ ഓണ്‍ലൈന്‍ കോഴ്‌സാണ് സി.എം.എസ്.

വാഴ്‌സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദ വിവരങ്ങള്‍ക്ക് 9746229547 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ

തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാരം നല്‍കി. വാഴ്‌സിറ്റിയുടെ പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിംഗി (സിപെറ്റ്)നു കീഴില്‍ വിപുലമായി ഓണ്‍ലൈന്‍ കോഴ്‌സുകള്‍ നടത്താനും തീരുമാനിച്ചു. ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് കീഴില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നടത്താന്‍ ധാരണയായി.

സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനു കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനും സഹ്‌റാവിയ്യ കോഴ്‌സിനു വിവിധ ജില്ലകളില്‍ അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍ അനുവദിക്കാനും തീരുമാനിച്ചു.

ഉമര്‍ ഫൈസി മുക്കം, ജന. സെക്രട്ടറി യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. സി. എച്ച് ത്വയ്യിബ് ഫൈസി, അഡ്വ. കെ.കെ സൈതലവി, ഡോ. മുസ്ഥഫ കാസര്‍ഗോഡ്, പ്രൊഫ. അബ്ദുല്‍ അസീസ് കുറ്റിപ്പാല, ഡോ. ബഷീര്‍ മാസ്റ്റര്‍ പനങ്ങാങ്ങര, ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഡോ. കെ.ടി ജാബിര്‍ ഹുദവി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, ഡോ. പി.കെ.എം ജലീല്‍ ഹുദവി, ടി. അബൂബക്കര്‍ ഹുദവി, മൂസ ഹാജി കാടാമ്പുഴ, മുഹമ്മദ് കുട്ടി എടക്കുളം, ഹനീഫ മൂന്നിയൂര്‍, കെ.പി അബൂബക്കര്‍ ഹാജി കണ്ണാടിപ്പറമ്പ്, പി.വി മുഹമ്മദ് മൗലവി മാണൂര്‍, കുഞ്ഞിപ്പോക്കര്‍ കുട്ടി കെ.വി.പി, മീറാന്‍ ദാരിമി, ഷമീര്‍ ഹുദവി, ഹംസ ഹാജി മൂന്നിയൂര്‍, എം.പി സിദ്ദീഖ് ഹാജി, അബ്ദുല്ല ഹാജി, പി.എം ഹംസ ഹാജി, എന്‍.കെ ഇബ്രാഹീം ഹാജി, എം.കെ ജാബിറലി ഹുദവി, പി.കെ അബ്ദു നാസര്‍ ഹുദവി, അഡ്വ. ത്വയ്യിബ് ഹുദവി, ഡോ. സുഹൈല്‍ ഹുദവി, ഡോ. റഫീഖലി ഹുദവി, കെ.സി മുഹമ്മദ് ബാഖവി, സിറാജുദ്ദീന്‍ ഹുദവി, അബ്ദുശക്കൂര്‍ ഹുദവി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബ്രിട്ടീഷ് സര്‍വകലാശാല വി.സിയുമായി കൂടിക്കാഴ്ച നടത്തി

ദുബൈ: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ വൈസ് ചാന്‍സലറും സമസ്ത കേന്ദ്ര മുശാവറാംഗവുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ദുബൈയിലെ ബ്രട്ടീഷ് സര്‍വകലാശാ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. അബ്ദുല്ല അല്‍ശംസിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ദുബൈയിലെ ബ്രിട്ടീഷ് സര്‍വകലാശാലാ ആസ്ഥാനത്തു വെച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ദാറുല്‍ഹുദായും ബ്രിട്ടീഷ് സര്‍വകലാശാലയും തമ്മില്‍ അക്കാദമിക സഹകരണം നടത്തുന്നതിനുള്ള പ്രാഥമിക കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. 2003-ല്‍ ഗവേഷണ സര്‍വകലാശാലയായി ആരംഭിച്ച ദുബൈ ബ്രട്ടീഷ് സര്‍വകലാശാല, നിലവില്‍ വിവിധ രാജ്യങ്ങളിലെ ഇസ്‌ലാമിക-ഇതര സര്‍വകലാശാലകളുമായി അക്കാദമിക മേഖലയില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.

ഹാദിയ റീഡ് ഇസ്‍ലാമിക് സ്‌കൂളിന് ദുബൈയില്‍ തുടക്കമായി

ദുബൈ: ദാറുല്‍ഹുദാ ഇസ്‍ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുടെ സെന്റര്‍ ഫോര്‍ സോഷ്യല്‍ എക്‌സലന്‍സി (സി.എസ്.ഇ)നു കീഴില്‍ ദുബൈയില്‍ റീഡ് ഇംഗ്ലീഷ് മീഡിയം ഇസ്‍ലാമിക് സ്‌കൂളിന് തുടക്കമായി.

ദുബൈയിലെ അല്‍ ഖുസൈസ് റുവാഖ് ഔഷ ഹാളില്‍ നടന്ന സംഗമത്തില്‍ ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‍വി സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇസ്‍ലാമിക മൂല്യങ്ങളുടെയും സംസ്‌കാരങ്ങളുടെയും കൈമാറ്റത്തിനും പ്രചരണത്തിനും പുതിയ സാധ്യതകള്‍ കണ്ടെത്തേണ്ടതും അതിര്‍വരമ്പുകളില്ലാതെ പ്രവര്‍ത്തിക്കേണ്ടതും പണ്ഡിത ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകം വികാസം പ്രാപിക്കുന്നതിനോടൊപ്പം വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് ഇടപെടലുകള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇയില്‍ താമസമാക്കിയ കേരളേതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഇസ്ലാമിക മതപഠനത്തിനായി വിഭാവനം ചെയ്ത ഹാദിയയുടെ പ്രഥമ സംരംഭമാണ് റീഡ് ഇസ്ലാമിക് ഇംഗ്ലീഷ് സ്‌കൂള്‍. ദുബൈയിലെ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്ററുമായി സഹകരിച്ചാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുക.

ഉദ്ഘാടന സംഗമത്തില്‍ റുവാഖ് ഔഷ കള്‍ച്ചറല്‍ സെന്റര്‍ മേധാവി ഡോ. മൗസാ ഉബൈദ് ഗുബാഷ്, അബൂദബി റപ്റ്റന്‍ സ്‌കൂള്‍ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മേധാവി സിംസാറുല്‍ ഹഖ് ഹുദവി, ബിഹാര്‍ ഖുര്‍തുബ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, വെസ്റ്റേണ്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ബഷീര്‍ കെപി, ബ്യാരി ഓര്‍ഗനസേഷന്‍ പ്രസിഡണ്ട് ഹിദായത്തുല്ലാഹ്, റിവാഖ് ഔശ അഡ്മിനിസ്‌ട്രേറ്റര്‍ അജ്മല്‍, ദുബൈ സുന്നി ജന.സെക്രട്ടറി ശൗക്കത്തലി ഹുദവി, അശ്കറലി ഹുദവി രണ്ടത്താണി, അലവികുട്ടി ഹുദവി മുണ്ടംപറമ്പ്, റഹാന ഷാ എന്നിവര്‍ സംബന്ധിച്ചു.

ഡി.എസ്.യു ഇടപെടല്‍ ഫലം കണ്ടു. കാലിക്കറ്റ് ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയിലെ 2019 ബാച്ച് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷയും പരീക്ഷാ ഫലവും വൈകുന്നത് സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം. ദാറുല്‍ഹുദാ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭാരവാഹികള്‍ ഉന്നത വിദ്യഭ്യാസ മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

2019 - 2022 ബാച്ചിന്റെ വ്യത്യസ്ത ഡിഗ്രീ കോഴ്‌സുകളിലായി നടക്കാനുളള നാല് സെമസ്റ്റര്‍ പരീക്ഷകളുടേയും ഏകദേശ സമയ വിവര പട്ടികയും, നടത്തിയ പരീക്ഷകളുടെ ഫലങ്ങളും ഉടന്‍ പ്രസിദ്ധീകരിക്കാനും സര്‍വ്വ കലാശാല വൈസ് ചാന്‍സലറോട് മന്ത്രി ചര്‍ച്ചയില്‍ നിര്‍ദേശിച്ചു. കൂടാതെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം 27 നും നാലാം സെമസ്റ്റര്‍ പരീക്ഷ അടുത്ത മാസം ആദ്യത്തിലും നടത്തുമെന്ന് വൈസ് ചാന്‍സലര്‍ ഡോ:കെ.ജയകുമാര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.

ചര്‍ച്ചയില്‍ വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എല്‍ എ.പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ കെ.ജയകുമാര്‍, രജിസ്ട്രാര്‍ പ്രൊഫ. ഇ.കെ സതീഷ്, ഡി.എസ്.യു ഭാരവാഹികളായ പ്രസിഡന്റ് മുഖ്താര്‍ പി.വി കാഞ്ഞിരമുക്ക്, വൈസ് പ്രസിഡന്റ് ശാക്കിര്‍ ഒടമല, ജന.സെക്രട്ടറി റാഫി മൂവാറ്റുപുഴ, ട്രഷറര്‍ ഫൗസാദ് ചെട്ടിയാര്‍മാട് എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ ദിവസങ്ങളില്‍ ഡി.എസ്.യു ഭാരവാഹികളുടെ നേതൃത്വത്തില്‍ ഭരണപക്ഷ പ്രതിപക്ഷ എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കിയിരുന്നു. കായിക മന്ത്രി വി അബ്ദുറഹ്മാന്‍, പ്രതിപക്ഷ നേതാവ് അഡ്വ. വി.ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരടക്കം 23 എം.എല്‍.എമാര്‍ക്ക് നേരിട്ടും, മറ്റുള്ള മുഴുവന്‍ എം.എല്‍.എമാര്‍ക്ക് ഇമെയില്‍ വഴിയുമാണ് നിവേദനം കൈമാറിയത്.
- Darul Huda Islamic University

ആഡ്രപ്രദേശിലെ ഗുണ്ട്‌ലപള്ളിയില്‍ ഹാദിയ മോറല്‍സ്‌കൂള്‍ നാടിന് സമര്‍പ്പിച്ചു

ഗുണ്ടൂര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയക്കു കീഴില്‍ ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ ഗുണ്ട്‌ലപള്ളിയില്‍ നിര്‍മിച്ച മോറല്‍ സകൂളിന്റെ കെട്ടിടം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിച്ചു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.

ഹലീമ ബീവിയുടെ നാമധേയത്തിലുള്ള കെട്ടിടത്തില്‍ പ്രാഥമിക മതപഠന കേന്ദ്രം, പെണ്‍കുട്ടികളുടെ ഉന്നത മതപഠനത്തിനുള്ള വനിതാ സ്ഥാപനം എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. വാഴ്‌സിറ്റിയുടെ നാലാം ബാച്ചുകാരണ് സ്ഥാപന നിര്‍മാണത്തിനു തുക നല്‍കിയത്. തദ്ദേശീയനായ പണ്ഡിതന്‍ സൗജ്യനമായി നല്‍കിയ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിര്‍മിച്ചിട്ടുള്ളത്.

ഉദ്ഘാടന പൊതു സമ്മേളനത്തില്‍ അലിഗഢ് മലപ്പുറം സെന്റര്‍ ഡയറക്ടര്‍ ഡോ. കെ.പി ഫൈസല്‍ ഹുദവി മാരിയാട്, മൗലാനാ ശറഫുദ്ദീന്‍ അസ്അദി, മൗലാനാ അബ്ദുല്ല മുഫ്തി, മുഫ്തി അബ്ദുര്‍റസാഖ് മളാഹിരി, മൗലാനാ മുഫ്തി അബ്ദുര്‍റശീദ്, മൗലാനാ മുഹമ്മദ് അഫ്‌റോസ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ബിന്‍യാമീന്‍ ഹുദവി, അബ്ദുല്‍ഖാദിര്‍ പരപ്പനങ്ങാടി, അബ്ബാസ് വേങ്ങര, അന്‍വര്‍ സാദത്ത് പെരിന്തല്‍മണ്ണ, മഖ്ബൂല്‍ ഹുദവി, ഇര്‍ഫാന്‍ ഹുദവി, ശാഫി ഹുദവി ചേറൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബുക്‌പ്ലസ് ലിറ്റററി അവാർഡിന് രചനകൾ ക്ഷണിക്കുന്നു

ചെമ്മാട്: ബുക്‌പ്ലസ് പബ്ലിഷേഴ്സ് സംഘടിപ്പിക്കുന്ന നോവൽ രചന മത്സരത്ത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബുക്‌പ്ലസ് ലിറ്റററി അവാർഡ് ന്റെ ഭാഗമായാണ് രചനകൾ ക്ഷണിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ടി. ഡി രാമകൃഷ്ണൻ അവാർഡ് പ്രഖ്യാപനം നിർവഹിച്ചു. മികച്ച നോവലിനാണ് ഈ വർഷത്തെ സാഹിത്യ അവാർഡ് നൽകുക. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാർഡ്. കൂടുതൽ അറിയാൻ 9846661147എന്ന നമ്പറിൽ ബന്ധപ്പെടുക.
- Darul Huda Islamic University

ദാറുല്‍ഹുദാ - യു.പി.എന്‍.എം; രാജ്യാന്തര വെബിനാര്‍ സംഘടിപ്പിച്ചു

തിരൂരങ്ങാടി: മലേഷ്യയിലെ നാഷണല്‍ ഡിഫന്‍സ് യൂനിവേഴ്‌സിറ്റി (യു.പി.എന്‍.എം) യും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയും സംയുക്തമായി അക്കാദമിക സഹകരണ രംഗത്തെ പ്രത്യാശയും വെല്ലുവിളികളും എന്ന വിഷയത്തില്‍ രാജ്യാന്തര വെബിനാര്‍ സംഘടിപ്പിച്ചു. യു.പി.എന്‍.എം ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. ദാത്തോ ഡോ. അഹ്മദ് മുജാഹിദ് ബിന്‍ അഹ്മദ് സൈദി, ദാറുല്‍ഹുദാ രജിസ്ട്രാര്‍ എം.കെ.എം ജാബിറലി ഹുദവി എന്നിവര്‍ വിഷയമവതരിപ്പിച്ചു. യു.പി.എന്‍.എമ്മിലെ നൂറാ സിക്കിന്‍ ശാഹുല്‍ ഹമീദ് മോഡറേറ്ററായി.

കേന്ദ്ര സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസ നയം രാജ്യാന്തര സര്‍വകാശാലകളുമായുള്ള അക്കാദമി ധാരണകള്‍ക്ക് കൂടുതല്‍ വഴി തെളിയിക്കുമെന്നു വെബിനാര്‍ പ്രത്യാശ പ്രകടിപ്പിച്ചു. കോവിഡാനന്തരം വിദ്യാഭ്യാസ-അക്കാദമിക മേഖലയില്‍ സമൂലമാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വെബിനാര്‍ വിലയിരുത്തി. യു.പി.എന്‍.എം വൈസ് ചാന്‍സലര്‍ ലഫ്റ്റനന്റ് ജനറല്‍ ദാത്തോ ഹസാഗയ ബിന്‍ അബ്ദുല്ല, ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രൊഫ.ഡോ നൂറ സമാന്‍ ബിന്‍ മുഹമ്മദ്, ഡോ ജുനൈദ ഖമറുദ്ദീന്‍, ഡോ. മല്ലിക വസൂഗി, ഡോ. സയ്യിദ് മുഹ്‌സിന്‍ ഹുദവി, ഡോ. ചേക്കു ഹമീദ്, ഹാജി യൂസുഫ് ബിന്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. ഇരു സര്‍വകര്‍കലാശാലകളിലെയും വിവിധ കുല്ലിയ്യ, ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധികളും ഗവേഷകരുമാണ് വെബിനാറില്‍ പങ്കെടുത്തത്.
- Darul Huda Islamic University

ദാറുല്‍ഹുദാ: രണ്ട് യു.ജി സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി

തിരൂരങ്ങാടി: പുതിയ അധ്യയന വര്‍ഷം മുതല്‍ ദാറുല്‍ഹുദാ ഇസ്്‌ലാമിക് സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളേജായി പ്രവര്‍ത്തിക്കുന്നതിനു രണ്ടു സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി.

ലക്ഷദ്വീപിലെ അമിനി ദീപില്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം സംഘത്തിനും കീഴിലുള്ള സിദ്ദീഖ് മൗലാ അറബിക് കോളേജില്‍ ഹുദവി കോഴ്‌സിനും എറണാകുളം ചങ്ങമ്പുഴ നഗര്‍ ഖിദ്്മത്തുല്‍ ഇസ്്‌ലാം ട്രസ്റ്റിന് കീഴിലുള്ള പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമിയില്‍ സഹ്‌റാവിയ്യ കോഴ്‌സിനുമാണ് അനുമതി നല്‍കിയത്. വാഴ്‌സിറ്റിയുടെ വനിതാ കാമ്പസിന്റെ പ്രഥമ അഫിലിയേറ്റഡ് സ്ഥാപനമായിരിക്കും എറണാകുളം ചങ്ങമ്പുഴ നഗറിലെ പി.ടി അബൂബക്കര്‍ മൗലവി മെമ്മോറിയല്‍ ദാറുല്‍ ബനാത്ത് അക്കാദമി. ഇരു സ്ഥാപനങ്ങളിലേക്കും അപേക്ഷിക്കുന്നതിനുള്ള സൗകര്യം അഡ്മിഷന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
- Darul Huda Islamic University

കര്‍മഗോദയിലേക്ക് 428 യുവപണ്ഡിതര്‍

ഹിദായ നഗര്‍: ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തില്‍ ഇന്ന് 428 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങും. വാഴ്‌സിറ്റിയുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ മൂന്ന് ബാച്ചുകളിലെ പണ്ഡിതര്‍ക്കാണ് ഹുദവി പട്ടം നല്‍കുന്നത്. ഇതില്‍ 29 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കുന്നത്. ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനവും വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രസംഗവും നിര്‍വഹിക്കും.
- Darul Huda Islamic University

രാഷ്ട്രനിര്‍മിതയില്‍ പണ്ഡിതര്‍ ഭാഗധേയം വഹിക്കണം: മുനവ്വറലി ശിഹാബ് തങ്ങള്‍

ഹിദായ നഗര്‍: രാഷ്ട്ര നിര്‍മിതിയില്‍ പണ്ഡിതര്‍ തങ്ങളുടേതായ ഭാഗധേയം വഹിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന നാഷണല്‍ ഹുദവീസ് മീറ്റിലെ 'മൈല്‍സ് ടു ഗോ' സെഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര ജനാധിപത്യ രാഷ്ട്രമായി ഇന്ത്യയെ രൂപപ്പെടുത്തുന്നതില്‍ പൂര്‍വ പണ്ഡിതര്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയത് ശ്രദ്ധേയമാണ്. പുതുതലമുറയെ വര്‍ഗീയ ചിന്തകളില്‍ നിന്നകറ്റാനും ദേശസ്‌നേഹവും രാഷ്ട്രബോധവുമുള്ളവരാക്കി അവരെ വളര്‍ത്തിയെടുക്കാനും പണ്ഡിതര്‍ ക്രിയാത്മകമായി വര്‍ത്തിക്കണമെന്നും തങ്ങള്‍ പറഞ്ഞു. രാജ്യവ്യാപകമായി സാമൂഹ്യ ശാക്തീകരണം സാധ്യമാക്കണമെങ്കില്‍ വിദ്യാഭ്യാസ ജാഗരണം അനിവാര്യമാണെന്നും ദാറുല്‍ഹുദായുടെ വിദ്യാഭ്യാസ സംരംങ്ങളിലൂടെ പുതിയ നവോത്ഥാനം സൃഷ്ടിച്ചെടുക്കാനാകാമെന്നും തങ്ങള്‍ പറഞ്ഞു.