പെരുന്നാളിന് കപ്പലില്ല; ദ്വീപ് വിദ്യാര്‍ത്ഥികള്‍ പ്രധിസന്ധിയില്‍
കൊണ്ടോട്ടി : ബലി പെരുന്നാളിന്‍ നാട്ടില്‍പോവാന്‍ കപ്പലില്ലാത്തതിനാല്‍ കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ ദര്‍സ്, അറബിക് കോളേജുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. 500 പരം വിദ്യാര്‍ത്ഥികളാണ് മതകലാലയങ്ങളില്‍ പഠനം നടത്തിവരുന്നത്. കൊല്ലത്തില്‍ രണ്ട് തവണമാത്രം നാട്ടിലേക്ക് പോകാന്‍ ലഭിക്കുന്ന അവസരങ്ങളാണ് ഇവര്‍ക്ക് ഇതുവഴി നഷ്ടമാകുന്നത്. ഇനി റമളാന്‍ മാസത്തിലാണ് ഇവര്‍ക്ക് നാട്ടില്‍പോകാന്‍ അവസരം ലഭിക്കുക.
സെപ്തംബര്‍ 30, ഒക്‌ടോബര്‍ 1 തിയ്യതികളില്‍ കൊച്ചി മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നായി പുറപ്പെടുന്ന എം.വി ബാരത് സീമ, എം.വി ലക്ഷദ്വീപ് സി, എം.വി അമിന്‍ ദിവി കപ്പലുകളില്‍ പുറപ്പെടാമെന്ന ആശയാണ് ടിക്കറ്റ് വിതരണം നടക്കാത്തത് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടമാവുന്നത്. അന്വേഷണത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാന്യമായ മറുപടിനല്‍കാന്‍ പോലും അധികൃതര്‍ തായ്യാറാവാത്തതും വിദ്യാര്‍ത്ഥികളെ ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
നേരത്തെ ഹാജിമാരുടെ യാത്ര ദുരിതപൂര്‍ണ്ണമാക്കിയ അതികൃതരും ഏക ജന പ്രതിനിധിയായ എം.പി യും ഈ പ്രതിസന്ധിയിലും മൗനം പാലിക്കുകയാണ്. ഇതിനെതിരെ ബേപ്പൂരിലും കൊച്ചിയിലും വന്വിച്ച പ്രക്ഷോഭം സംഘടപ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ലക്ഷദ്വീപ് സ്റ്റെയ്റ്റ് കമ്മിറ്റി അറിയിച്ചു.
- SHAMSULULAMA COMPLEX - MUNDAKKULAM
ആഭാസങ്ങള്‍ക്കെതിരെ യുവതലമുറ മുന്നിട്ടിറങ്ങണം : ടി.ഇ. അബ്ദുല്ല
തളങ്കര : വിവാഹാഘോഷങ്ങളിലെ ആര്‍ഭാടങ്ങള്‍ക്കും ആഭാസങ്ങള്‍ക്കുമെതിരെ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല പ്രസ്താവിച്ചു. ''ആഭാസമാകുന്ന ആഘോഷങ്ങള്‍'' എന്ന വിഷയത്തില്‍ മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന മസ്‌ലക് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമി വൈസ് പ്രസിഡന്റ് സി.എം. മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, പത്രപ്രവര്‍ത്തകന്‍ എ.ബി. കുട്ടിയാനം എന്നിവര്‍ വിഷയാവതരണം നടത്തി. മുക്രി സുലൈമാന്‍ ഹാജി ബാങ്കോട്, കെ.എം ബഷീര്‍ വോളിബോള്‍, ഹസൈനാര്‍ ഹാജി തളങ്കര പ്രസംഗിച്ചു. പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂറായിരുന്നു മോഡറേറ്റര്‍. വൈസ് പ്രിന്‍സിപ്പാള്‍ യൂനുസ് അലി ഹുദവി സ്വാഗതവും ഇസ്മായീല്‍ ചെറൂണി നന്ദിയും പറഞ്ഞു.
- malikdeenarislamic academy
പരിഷ്‌കൃത കാലത്തെ വിദ്യാഭ്യാസം പ്രകൃതിയെയും സഹജീവികളെയും പരിഗണച്ചായിരിക്കണം : പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സംസാരിക്കുന്നു |
ചട്ടഞ്ചാല്‍ : പരിഷ്‌കൃത കാലത്ത് മാറുന്ന കോലങ്ങളില്‍ സര്‍വ്വതും കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍ സാമൂഹിക നന്മക്കും ദേശത്തിന്റെ അഭിവൃദ്ധിക്കുമായി സര്‍വ്വരും രംഗത്തിറങ്ങണമെന്നും ടെക്‌നോളജി തുളുമ്പുന്ന കാലത്തെ വിദ്യാഭ്യാസം പ്രകൃതിയെയും സഹജീവികളെയും പരിഗണച്ചായിരിക്കണമെന്നും പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജ് യൂണിയന്‍ (എ.എസ്.യു) പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ധാര്‍മിക പാഠങ്ങളും ലൗകിക വിദ്യാഭ്യാസവും സംയോജിപ്പിച്ചുക്കൊണ്ടുള്ള സമന്വയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും അക്കാദമിക ഇടപെടലുകളും ആഗോള ദഅ്‌വത്തിനുതകുന്ന തൂലിക-വാചിക പ്രയോഗങ്ങളും നന്മകള്‍ വിളമ്പുന്ന സാമൂഹ്യ നെറ്റുവര്‍ക്കുകളും ആശാവഹമാണെന്നും ആ രംഗങ്ങളില്‍ കരുത്താര്‍ജ്ജിച്ചുക്കൊണ്ടിരിക്കുന്ന മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് അര്‍ശദുല്‍ ഉലൂം ദഅ്‌വാ കോളേജിന്റെ വൈജ്ഞാനിക സംരംഭങ്ങള്‍ സ്തുതര്‍ഹ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ഐ.സി പ്രസിഡണ്ട് ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എ.എസ്.യു പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന അദ്ദഅ്‌വ പത്രിക പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എം.ഐ.സി ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാടിന് നല്‍കി പ്രകാശനം ചെയ്തു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ട്രഷറര്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മൊയ്തീന്‍ കുട്ടി ഹാജി, ടി.ഡി അഹ്മദ് ഹാജി, പാദൂര്‍ കുഞ്ഞാമു ഹാജി, കെ.കെ അബ്ദുല്ല ഹാജി ഖത്തര്‍, സി.എച്ച് അബ്ദുല്ല ഹാജി ചെറുകോട്, ജലീല്‍ കടവത്ത്, സുലൈമാന്‍ ഹാജി മല്ലം, അബ്ബാസ് കുന്നില്‍, എം.പി മുഹമ്മദ് ഫൈസി ചേരൂര്‍, അഹ്മദ് ശാഫി ദേളി, നൗഫല്‍ ഹുദവി ചോക്കാട്, ഡോ. സലീം നദ്‌വി, നൗഫല്‍ ഹുദവി കൊടുവള്ളി, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ശദി കെ.സി റോഡ്, സിറാജ് ഹുദവി പല്ലാര്‍, സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട്, അസ്മതുള്ളാഹ് ഇര്‍ശാദി ഹുദവി കടബ, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി സാല്‍മറ, ഹസൈനാര്‍ വാഫി തളിപ്പറമ്പ്, അബ്ദുല്‍ റഊഫ് ഹുദവി, ജസീല്‍ ഹുദവി മുക്കം, അലി അക്ബര്‍ ഹുദവി പുതുപ്പറമ്പ്, ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, നുഅ്മാന്‍ ഇര്‍ശാദി ഹുദവി പള്ളങ്കോട്, ഹസന്‍ ശിഹാബ് ഹുദവി ബന്തിയോട്, അബ്ദുല്‍ റാസിഖ് നാരമ്പാടി, സലീം അഹ്മദ് ശാഫി ദേളി, ജാബിര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod
ധര്‍മ്മ ബോധമുള്ളവരെ മാതൃകയാക്കാന്‍ പുതുതലമുറ തയാറാവണം : സ്വാദിഖലി തങ്ങള്‍
കല്‍പ്പറ്റ : പുതു തലമുറ മാതൃകയാക്കേണ്ടത് ധര്‍മ്മബോധമുള്ളവരെയാണെന്നും അറിവുള്ളവരിലൂടെ മാത്രമേ ശാക്തീകരണം സാധ്യമാവുകയുള്ളൂവെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. കല്‍പ്പറ്റയില്‍ ശിഹാബ് തങ്ങള്‍ സ്മാരക വനിതാ കോളേജ് യൂണിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷത വഹിച്ചു. ഖാസിം ദാരിമി പന്തിപ്പൊയില്‍, നൗഫല്‍ മാസ്റ്റര്‍ സംസാരിച്ചു. ഇബ്രാഹം ഫൈസി പേരാല്‍ സ്വാഗതവും കെ അലി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally
SKSBV മതിലകം റൈഞ്ച് ഇന്‍തിബാഹ് 2014 സംഘടിപ്പിച്ചു
അബ്‌ദുസ്സലാം ഫൈസി ഉദ്‌ഘാടനം ചെയ്യുന്നു |
കയ്‌പമംഗലം : ഒരുമിക്കാം നന്‍മക്കൊപ്പം എന്ന പ്രമേയവുമായി എസ്. കെ. എസ്. ബി. വി. മതിലകം റൈഞ്ച് ഇന്‍തിബാഹ് 2014 ശാക്തീകരണ സദസ്സ് സംഘടിപ്പിച്ചു. മതിലകം ബാപ്പുട്ടി മുസ്‌ലിയാര്‍ മഖാം സിയാറത്തോടെ ആരംഭിച്ച ചടങ്ങ് മതിലകം മഹല്ല് ഖത്തീബ് അബ്‌ദുസ്സലാം ഫൈസി ഉദ്‌ഘാടനം ചെയ്‌തു. മുഫത്തിശ് ഖാരിഅ് അബ്‌ദുറസ്സാക്ക് മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ. കെ. സിദ്ധീഖ് ഫൈസി പതാക ഉയര്‍ത്തി. ഹൈദറലി വാഫി മുഖ്യ പ്രഭാഷണം നടത്തി. വി. എം. ഹംസഹാജി. ഫൈസല്‍ ബദ്‌രി, റാഫി അന്‍വരി,ഹനീഫ അല്‍ ഖാസിമി, സ്വാലിഹ് വാഫി എന്നിവര്‍ പ്രസംഗിച്ചു.
- MH Hashif
ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അല്‍ ഇര്‍ശാദ് ദ്വൈമാസിക പ്രകാശനം 30ന്
ചട്ടഞ്ചാല്‍ : ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ദിശ) പുറത്തിറക്കുന്ന അല്‍ ഇര്‍ശാദ് ദ്വൈമാസിക പ്രകാശനം 30ന് പള്ളിക്കര ഖാസി പൈവളിഗ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ കാപ്പില്‍ ശരീഫിന് നല്‍കി നിര്‍വ്വഹിക്കും. പരിപാടിയില്‍ ശൈഖുനാ ത്വാഖാ അഹ്മദ് മൗലവി, ശൈഖുനാ യു എം അബദുറഹ്മാന്‍ മൗലവി, ടിഡി അഹ്മദ് ഹാജി, മൊയ്തീന്‍ കുട്ടി ഹാജി, ഖത്തര്‍ അബ്ദുള്ള ഹാജി, നൗഫല്‍ ഹുദവി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിക്കും.
- Disa Mic
സിനിമ പോസ്റ്ററിലെ ഖുര്‍ആന്‍ വചനം പിന്‍വലിക്കണം : SKSSF
കോഴിക്കോട് : ധര്‍മ്മ സമൂഹത്തിന്റെ സ്ഥാപനത്തിന് അവതീര്‍ണ്ണമായ പരിശുദ്ധ ഖുര്‍ആനിന്റെ വചനങ്ങള്‍ 'സലീം' എന്ന തമിഴ് സിനിമയുടെ പോസ്റ്ററിന്റെ പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയ നടപടി തീര്‍ത്തും മതവിരുദ്ധമാണ്. ഗവണ്‍മെന്റും സെന്‍സര്‍ ബോര്‍ഡും ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിച്ച് ഇത് പിന്‍വലിക്കണമെന്ന് എസ് കെ എസ് എസ് എഫ് കോഴിക്കോട് ജില്ലാ കാമ്പസ് കോള്‍ ആവശ്യപ്പെട്ടു. മത വിശ്വാസികളെ മുറിവേല്‍പ്പിക്കുന്ന ഇത്തരം നീചവൃത്തികള്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചെയര്‍മാന്‍ റാശിദ് മാവൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. ബശീര്‍ റഹ്മാനി കൊടുവള്ളി, റിയാസ് മാസ്റ്റര്‍ നരിക്കുനി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പ്രസിഡന്റ് കുഞ്ഞാലന്‍ കുട്ടി ഫൈസി, ജനറല്‍ സെക്രട്ടറി ടി.പി. സുബൈര്‍ മാസ്റ്റര്‍, ഒ.പി. അശ്റഫ്, ഷര്‍ഹബീല്‍ മഹ്റൂഫ്, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍, റാശിദ് അശ്അരി, പി. ഇമ്പിച്ചിക്കോയ ഹാജി സംസാരിച്ചു. സഹല്‍ നെല്ലളം സ്വാഗതവും സിയാദ് ഹസ്സന്‍ നന്ദിയും പറഞ്ഞു.
- T.B. Subair Master / SKSSF STATE COMMITTEE
ത്വലബാ വിംഗ് സംസ്ഥാന കൗണ്‍സില്‍ സമാപിച്ചു. സയ്യിദ് ഹമീദ് തങ്ങള്‍ ചെയര്‍മാന്‍, സി.പി ബാസിത് ജന.കണ്‍വീനര്‍
കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് ത്വലബാ വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റ് സമാപിച്ചു. സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. റിയാസ് ഫൈസി പാപ്ലശ്ശേരി ആധ്യക്ഷം വഹിച്ചു. ത്വലബാ വിംഗിന് പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. സത്താര്‍ പന്തല്ലൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി.പി ബാസിത് സ്വാഗതവും റാഷിദ് വി.ടി നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍ : സയ്യിദ് ഹമീദ് തങ്ങള്‍ മഞ്ചേരി (ചെയര്‍മാന്‍) സിദ്ദീഖ് പാക്കണ, റിയാസ് കക്കിഞ്ചെ, ശമ്മാസ് ദേവാല, ജുറൈജ് കണിയാപുരം (വൈസ് ചെയര്‍മാന്‍) സി.പി ബാസിത് തിരൂര്‍ (ജനറല്‍ കണ്‍വീനര്‍) ലത്തീഫ് പാലത്തുങ്കര, സിദ്ദീഖ് മണിയൂര്‍, സഅദ് വെളിയങ്കോട്, ഫാഇസ് നാട്ടുകല്‍, ആശിഖ് ലക്ഷദ്വീപ്(ജെ.കണ്‍വീനര്‍) ഉവൈസ് പതിയങ്കര(വര്‍ക്കിംഗ് കണ്‍വീനര്‍) ജുബൈര്‍ മീനങ്ങാടി (ഓര്‍ഗനൈസര്‍) റാഷിദ് വി.ടി വേങ്ങര (ട്രഷറര്‍) സഹല്‍ കോട്ടയം, ലത്തീഫ് എറണാകുളം, ശാഹിദ് അലി കോഴിക്കോട്(അംഗങ്ങള്‍) റിയാസ് ഫൈസി പാപ്‌ളശ്ശേരി (ഓര്‍ഗനൈസര്‍).
- SKSSF STATE COMMITTEE
ഒ.എം.എസ്. തങ്ങള്‍ക്ക് ഖത്തര്‍ എസ്.കെ.എസ്.എസ്.എഫ് സ്വീകരണം നല്‍കി
ദോഹ : എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് കീഴില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ജമിയ്യ: ഇസ്ലാമിയ്യയുടെ പ്രജരണാര്‍ത്ഥം ഖത്തറിലെത്തിയ സ്റ്റ്റ്റെറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഒ.എം.എസ്. തങ്ങള്‍ മേലാറ്റൂരിനു ഖത്തര്‍ നാഷണല്‍ എസ്.കെ.എസ്.എസ്.എഫ് കമ്മറ്റി സ്വീകരണം നല്‍കി. പ്രസിഡന്റ് മുനീര്‍ നിസാമി കാളാവ് അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയോടനുബന്ധിച്ച് ഖത്തറില്‍ നടത്തപെടുന്ന വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി. സുബൈര്‍ ഫൈസി കട്ടുപാറ, ഫൈസല്‍ നിയാസ് ഹുദവി കൊല്ലം, നിഹാദ് മുഹമ്മദലി പ്രസംഗിച്ചു. മുനീര്‍ ഹുദവി സ്വാഗതവും അസീസ് പേരാല്‍ നന്ദിയും പറഞ്ഞു.
- Aslam Muhammed
നീതിബോധത്തിന്റെ നിതാന്ത ജാഗ്രത; SKSSF വയനാട് ജില്ലാ സ്വാഗതസംഘ യോഗം ഇന്ന് (ശനി)
കല്‍പ്പറ്റ : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 18 മുതല്‍ 21 വരെ തൃശൂര്‍ സമര്‍ബന്ധില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ജില്ലാതല സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് (ശനി) ഉച്ചക്ക് 2 മണിക്ക് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, കെ കെ അഹ് മദ് ഹാജി, എം എം മുഹമ്മദ് ബഷീര്‍, ഇബ്രാഹിം ഫൈസി പേരാല്‍, കെ മമ്മൂട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Shamsul Ulama Islamic Academy VEngappally
കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ പ്രവാസി മീറ്റും ടേബിള്‍ ടോക്കും ഒക്ടോബര്‍ 2ന്
കോഴിക്കോട് : ഗള്‍ഫിലെ പ്രാസ്ഥാനിക ചലനങ്ങള്‍ അവലോകനം ചെയ്യുന്നതിനും പുതിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ഇസ്ലാമിക് സെന്റര്‍ പ്രവാസി മീറ്റും ടേബിള്‍ ടോക്കും ഒക്ടോബര്‍ രണ്ടിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററില്‍ നടക്കും. സൌദി അറേബ്യ, യു.എ.ഇ., കുവൈത്ത്, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്റര്‍, സുന്നി സെന്റര്‍, എസ്.കെ.എസ്.എസ്.എഫ്. തുടങ്ങിയ കമ്മിറ്റിയുടെ നാട്ടിലുള്ള ഭാരവാഹികളാണ് പരിപാടിയില്‍ പങ്കെടുക്കുക. പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. നാട്ടിലുള്ള ബന്ധപ്പെട്ട ഭാരവാഹികള്‍ പരിപാടിയില്‍ സംബന്ധിക്കണമെന്ന് ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ്. ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ അറിയിച്ചു.
- SKSSF STATE COMMITTEE
കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവാഹ സെല്‍
കാപ്പാട് : ചേമഞ്ചേരി പഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെടുന്ന അഗതി - അനാഥ മുസ്‌ലിം പെണ്‍കുട്ടികളെ വിവാഹം നടത്താന്‍ കാപ്പാട് ജുമുഅത്ത് പള്ളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവാഹ സെല്‍ രൂപീകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. സംരംഭത്തിന്റെ കീഴില്‍ ഒരു വിവാഹം കൂടി നടത്തപ്പെടുന്നു. പാവപ്പെട്ടവരുടെ വിവാഹത്തിന് സഹായിക്കാനും വിവാഹത്തിന്റെ പേരിലുള്ള യാചന ഒഴിവാക്കാനും ശ്രമിക്കുന്ന സംരംഭം ഉദാരമതികളാലും സ്‌പോണ്‍സര്‍മാരിലൂടെയുമാണ് നടത്തെപ്പെടുന്നത്. കാപ്പാട് ഖാസി പി കെ ശിഹാബുദ്ധീന്‍ ഫൈസി ചെയര്‍മാനും പ്രസിഡണ്ട് എ പി പി തങ്ങള്‍, സി കെ അഹ്മദ് മൗലവി എന്നിവര്‍ കണ്‍വീനര്‍മരും കെ എം ഇബ്‌റാഹീം കുട്ടി ഹാജി ട്രഷററും മഹല്ലു കമ്മറ്റി ഔദ്യാഗിക ഭാരവാഹികള്‍ അംഗങ്ങളുമായതുമാണ് വിവാഹ സെല്‍ ഭാരവാഹികള്‍.
- ainul huda kappad
SKSSF സില്‍വര്‍ ജൂബിലി; അണങ്കൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സമാപ്പിച്ചു
അണങ്കൂര്‍ : നീതിബോദത്തിന്റെനിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മീറ്റി തൃശൂര്‍ സമര്‍ഖന്ദില്‍ സംഘടിപ്പിക്കുന്ന സമ്മേളണത്തി ഭാഗമായി വിവിധ ഇന കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി എസ്.കെ.എസ്.എസ്.എഫ്. അണങ്കൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ സമാപ്പിച്ചു. യൂണിറ്റ് സെക്രട്ടറി ശബീബ് അണങ്കൂര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശിഹാബുദ്ധീന്‍ ടിപ്പുനഗര്‍ അധ്യക്ഷത വഹിച്ചു. ഹമീദ് ഫൈസി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ്. കാസര്‍ക്കോട് മേഖലാ കോഡിനേറ്റര്‍ ഇര്‍ഷാദ് ഇര്‍ഷാദി അല്‍ ഹുദവി ബെദിര പദ്ധതി പ്രഖ്യാപനം നടത്തി. കബീര്‍ അണങ്കൂര്‍, ഇര്‍ഫാന്‍ അണങ്കൂര്‍, സിനാന്‍അണങ്കൂര്‍, സുനൈഫ് അണങ്കൂര്‍, സ്വഫ്‌വാന്‍ അണങ്കൂര്‍, അന്‍ഷാദ് അണങ്കൂര്‍ പ്രസംഗിച്ചു
- Secretary, SKSSF Kasaragod Distict Committee
ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കുമ്പള : അത്യുത്തര കേരളത്തിന്റെ മത-ഭൗതിക വിദ്യഭ്യാസ രംഗത്തെ വിപ്ലവാത്മക മുന്നേറ്റമായി മാറിയ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ വിദ്യാര്‍ത്ഥി യൂണിയന്റെ ഈ വര്‍ഷത്തെ ഉദ്ഘാടനം അക്കാദമി പ്രിന്‍സിപ്പാള്‍ എം.എ ഖാസിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഹൈസ്‌കൂള്‍ തലം മുതല്‍ പി.ജി വരെ തീര്‍ത്തും ധാര്‍മ്മികമായ ചുറ്റുപാടില്‍ ഒരുക്കിയിരിക്കുന്ന കാമ്പസിലെ വിദ്യാര്‍ത്ഥികളുമായി വിദ്യാതത്പരനായ തങ്ങള്‍ നടത്തിയ ആശയ വിനിമയം വിദ്യാര്‍ത്ഥികള്‍ക്ക് ആവേശവും ആര്‍ജ്ജവവും പകര്‍ന്നു നല്‍കുന്നതായിരുന്നു. ലോകത്തിന് മുമ്പില്‍ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ തുറന്നിടുന്ന വെബ്‌സൈറ്റിന്റെ ലോഞ്ചിങ് കര്‍മ്മവും അറബി, ഇംഗ്ലീഷ്, മലയാളം, കന്നട എന്നീ ചതുര്‍ഭാഷകളിലായി പ്രസിദ്ധീകരിക്കപ്പെട്ട മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രകാശന കര്‍മ്മവും തങ്ങള്‍ നിര്‍വ്വഹിച്ചു. വ്യക്തിത്വ വികസന ക്ലാസ്സിന് എ.ബി കുട്ടിയാനം നേതൃത്വം നല്‍കി. അബ്ദുറഹ്മാന്‍ ഹൈത്തമി ഈശ്വര മംഗലം, ബി,കെ അബ്ദുല്‍ ഖാദിര്‍ അല്‍-ഖാസിമി, ഡോ. മുഹമ്മദ് പാവൂര്‍, ഖാളീ മുഹമ്മദ് ആലംപാടി, മൊയിലാര്‍ അബ്ദുല്‍ ഖാദിര്‍ ഹാജി മൊഗ്രാല്‍, ഒമാന്‍ മുഹമ്മദ് ഹാജി, മൂസഹാജി കോഹിനൂര്‍, ബി.എച്ച് അലി ദാരിമി, മൂസ നിസാമി നാട്ടക്കല്‍, സലാം വാഫി വാവൂര്‍, സുബൈര്‍ നിസാമി, ടി.കെ ഇസ്മാഈല്‍ ഹാജി, ഹനീഫ് ഹാജി ഗോള്‍ഡ് കിങ്, സര്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി, ഉമറല്‍ ഖാസിമി. ശമീര്‍ വാഫി കരുവാരക്കുണ്ട്, അശ്‌റഫ് റഹ്മാനി ചൗക്കി, അന്‍വര്‍ അലി ഹുദവി കിഴിശ്ശേരി, അശ്‌റഫ് ഫൈസി ബെളിഞ്ചം, ഫാറൂഖ് അശ്അരി കൊടുവള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
- Imam Shafi
ലക്ഷ്യബോധമുള്ള പണ്ഡിതരെയാണ് സമൂഹത്തിനാവശ്യം : സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
തിരൂരങ്ങാടി : സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യബോധമുള്ള നേതാക്കളുടെ അഭാവമാണ് സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും സമൂഹത്തെ നയിക്കേണ്ട പണ്ഡിതര്‍ നേതൃഗുണമുള്ളവരായിത്തീരണമെന്നും പാണക്കാട് റശീദലി ശിഹാബ് തങ്ങള്‍. ദാറുല്‍ ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി കാമ്പസിലെ ഡിഗ്രി കോളേജ് വിദ്യാര്‍ത്ഥി യൂനിയന്‍ അല്‍ ഹുദാ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ അസാസിന്റെ പ്രവര്‍ത്തനോല്‍ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയെ മൂല്യച്യുതിയില്‍ നിന്നു കരകയറ്റണമെന്നും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കി ലക്ഷ്യപ്രാപ്തരായ തലമുറയെ വാര്‍ത്തെടുക്കലാണ് ഇതിന് പരിഹാരമെന്നും തങ്ങള്‍ പറഞ്ഞു. ചടങ്ങില്‍ സി. യൂസുഫ് ഫൈസി അധ്യക്ഷത വഹിച്ചു. ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, സെക്രട്ടറി യു. ശാഫി ഹാജി, ട്രഷറര്‍ സൈതലവി ഹാജി എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : മുഹമ്മദ് ജാസിം കൊണ്ടാട്ടി (പ്രസിഡന്റ്), നുഅ്മാന്‍ ചുങ്കത്തറ, ബശീര്‍ കാടാമ്പുഴ (വൈസ് പ്രസിഡന്റ്), ഹാശീര്‍ കൂരിയാട് (ജന:സെക്രട്ടറി), അജ്മല്‍ വയനാട് (ജോ. സെക്രട്ടറി), സാജിദ് കളമശ്ശേരി (ഫൈനാന്‍സ് സെക്രട്ടറി), മുനവ്വര്‍ മച്ചിങ്ങല്‍ (ട്രഷറര്‍).
- Darul Huda Islamic University
SKSSF കാമ്പസ് വിംഗ് ലീഡേഴ്‌സ് മീറ്റും 25 ഇന കര്‍മ്മ പദ്ധതി പ്രഖ്യാപനവും 28 ന്
ചട്ടഞ്ചാല്‍ : എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ജൂബിലി മഹാ സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ക്യാമ്പസ് യൂണിറ്റ് വിവിധ ഇനത്തിലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ടാലന്റ് ഹണ്ട്, ക്വിസ് പ്രോഗ്രാം, നൈം ഓഫ് സ്‌ലിപ്പ്, ഡോക്യുമെന്ററി പ്രദര്‍ശനം എന്നിങ്ങെനെയുള്ള പരിപാടികളുടെ ഔദ്യയോഗിക പ്രഖ്യാപനവും ലീഡേഴ്‌സ് മീറ്റും28 ഞാറാഴ്ച്ച മഗ്‌രിബ് നിസ്‌കാരന്തരം മസ്ജിദ് അബ്ദുല്‍ ഫത്താഹില്‍ വെച്ച് നടത്തപ്പെടും. പരിപാടിയില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ, മേഖലാ, ശാഖ ഭാരവാഹികള്‍ പങ്കെടുക്കും
യോഗത്തില്‍ ശമീം ഉള്ളിയത്തടുക്ക, ഫൈസല്‍ ബാറഡുക്ക, മിനാസ് ദേളി, ആബിദ് കുണിയ, ഹബീബ് ചെര്‍ക്കള, ഉബൈദ് കുണിയ, ദാവൂദ് മണിയൂര്‍, നിയാസ് കുണിയ, സയ്യിദ് ജലാല്‍, അബ്ബാസ് മശ്ഹൂദ് , ബാശിദ് ബംബ്രാണി, റാഷിദ് തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Abid Kuniya
കേരളത്തില്‍ ബലിപെരുന്നാള്‍ ഒക്ടോ.അഞ്ചിന് ഞായറാഴ്ച; ഒമാൻ അടക്കം ഗൾഫ് രാജ്യങ്ങളിൽ ശനിയാഴ്ച
കേരളത്തിൽ ഇന്നലെ (വ്യാഴം) ദുല്‍ഖഅ്ദ 30 പൂര്‍ത്തീകരിച്ച് ഇന്നു (വെള്ളി)ദുല്‍ഹിജ്ജ ഒന്നായും അതനുസരിച്ചു ബലി പെരുന്നാള്‍ അടുത്തമാസം അഞ്ചിനു ഞായറാഴ്ചയായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, കാസര്‍കോട് ഖാസി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ അറിയിച്ചിട്ടുണ്ട്.
അതേ സമയം സഊദിയില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ഒമാൻ അടക്കമുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. സഊദിയില്‍ ഒക്ടോബര്‍ മൂന്ന് വെള്ളിയാഴ്ച അറഫാദിനവും നാല് ശനിയാഴ്ച ബലിപെരുന്നാളുമാണെന്ന് സഊദി സുപ്രീംകോടതിയും റോയല്‍ കോര്‍ട്ടും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
നീതിബോധത്തിന്റെ നിതാന്ത ജാഗ്രത; SKSSF വയനാട് ജില്ലാതല സ്വാഗതസംഘം രൂപീകരണം സെപ്തം. 27 ശനിയാഴ്ച
കല്‍പ്പറ്റ : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ 2015 ഫെബ്രുവരി 18 മുതല്‍ 21 വരെ തൃശൂര്‍ സമര്‍ബന്ധില്‍ നടക്കുന്ന എസ് കെ എസ് എസ് എഫ് സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ജില്ലാതല സ്വാഗതസംഘ രൂപീകരണ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 27 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് കല്‍പ്പറ്റ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍, കേന്ദ്ര മുശാവറ മെമ്പര്‍ വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പിണങ്ങോട് അബൂബക്കര്‍, സ്റ്റേറ്റ് വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ ഇബ്രാഹിം ഫൈസി പേരാല്‍, കെ മമ്മൂട്ടി മാസ്റ്റര്‍ തരുവണ, ആര്‍ വി അബ്ദുസ്സലാം തുടങ്ങിയവര്‍ പങ്കെടുക്കും.
ഖാസിം ദാരിമി പന്തിപ്പൊയില്‍ അധ്യക്ഷത വഹിച്ചു. സി പി ഹാരിസ് ബാഖവി ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ്കുട്ടി ഹസനി, അലി യമാനി, റഹ്മാന്‍ വെങ്ങപ്പള്ളി, സലാം ഫൈസി തലപ്പുഴ, ഹസൈനാര്‍ പരിയാരം പ്രസംഗിച്ചു. നൗഫല്‍ വാകേരി സ്വാഗതവും അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally
ഇമാം ശാഫി അക്കാദമി വിദ്യാര്‍ത്ഥി യൂണിയന്‍ മുനവ്വറലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും
കുമ്പള : മത-ഭൗതിക വിദ്യഭ്യാസ രംഗത്തെ ഉത്തര കേരളത്തിലെ സമുന്നത കലാലയമായ ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ മനാറുല്‍ ഇസ്‌ലാം സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (മിസ)യുടെ 2014-15 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. 25 ന് വ്യാഴാഴ്ച കാലത്ത് പത്ത് മണിക്ക് നടക്കുന്ന പരിപാടിയില്‍ വൈസ് പ്രിന്‍സിപ്പാള്‍ അബ്ദു റഹ്മാന്‍ ഹൈത്തമിയുടെ അദ്ധ്യക്ഷതയില്‍ ചെയര്‍മാന്‍ എം.എ ഖാസിം മുസ്‌ലിയാര്‍ അനുഗ്രഹഭാഷണവും, ചന്ദ്രിക എഡിറ്റര്‍ എ. ബി കുട്ടിയാനം മുഖ്യ പ്രാഭാഷണവും നിര്‍വ്വഹിക്കും. പൊതു തെരഞ്ഞെടുപ്പിലൂടെ 60 ശതമാനം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് തുടര്‍ച്ചയായി രണ്ടാം തവണയും എല്‍.ഡി.പി സഖ്യം കാമ്പസില്‍ അധികാരത്തിലേറുന്നത്. അറബി, ഇംഗ്ലീഷ്, മലയാളം, ഉറുദു, കന്നട ഭാഷകളിലുള്ള മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രകാശന ചടങ്ങും വേദിയില്‍ നടത്തപ്പെടും. പരിപാടിയില്‍ ബി,കെ അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, ഹാജി കെ മുഹമ്മദ് അറബി, കുമ്പള, ഒമാന്‍ മുഹമ്മദ് ഹാജി, മൂസ ഹാജി കോഹിനൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
- Imam Shafi
SKSSF സില്‍വര്‍ ജൂബിലി; ബദിര യൂണിറ്റ് സംഘടിപ്പിക്കുന്ന മതപ്രഭാഷവും ആശയ വിശദീകരണവും നവംബര്‍ 18-22 തിയ്യതികളില്‍
ബെദിര : നീതിബോദത്തിന്റെനിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി തൃശൂര്‍ സമര്‍ഖന്ദില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. ബെദിര ശാഖ കമ്മിറ്റി നവംബര്‍ മാസം 18 മുതല്‍ 22 വരെ ബെദിരയില്‍ മതപ്രഭാഷണവും ആശയവിശദീകരണവും നടത്താന്‍ എസ്.കെ.എസ്.എസ്.എഫ് ബെദിര ശാഖ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ഇര്‍ഷാദ് ഇര്‍ഷാദി ബെദിര സ്വാഗതം പറഞ്ഞു. ഹമീദ് സി.എ അദ്ധ്വക്ഷത വഹിച്ചു. ഖത്തീബ് അഹ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമിബെദിര, എന്‍.എം. സിദ്ധീഖ് ബെദിര, റഫീഖ്‌ബെദിര, സൈനുദ്ധീന്‍ബെദിര, സലാഹുദ്ധീന്‍ ബെദിര, അബ്ദുസലാം മൗലവി ചുടുവളപ്പില്‍, സാലിം ബെദിര, ശെരീഫ് കരിപ്പൊടി, മുഫീദ് ഹുദവി ചാല, മുനീര്‍ബെദിര, ഫൈസല്‍ ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
- skssfbedira skssfbedira
മദ്‌റസ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം; എസ്.പി.ക്ക് പരാതി നല്‍കി
ചേളാരി : സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ പൊതുപരീക്ഷാ സര്‍ട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്ത് 'സമസ്ത'യെയും വിദ്യാഭ്യാസ ബോര്‍ഡിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 1553-ാം നമ്പര്‍ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കുരുവമ്പലം മിലാക്കുദ്ദീന്‍ മദ്‌റസയില്‍നിന്ന് 2009ല്‍ അഞ്ചാം ക്ലാസ് പൊതുപരീക്ഷയില്‍ വിജയിച്ച കെ.പി.റാശിദ എന്ന വിദ്യാര്‍ത്ഥിനിയുടെ സര്‍ട്ടിഫിക്കറ്റാണ് കൃത്രിമം കാട്ടി ഫെയ്‌സ്ബുക്കിലും വാട്‌സ് അപ്പിലുമിട്ട് 'സമസ്ത'യെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. ഇതിനെതിരെയാണ് എസ്.പിക്ക് പരാതി നല്‍കിയത്.
- SKIMVBoardSamasthalayam Chelari
മാസപ്പിറവി അറിയിക്കുക
കോഴിക്കോട് : ഇന്ന് (ബുധന്‍) ദുല്‍ഖഅദ് 29-ന് ദുല്‍ഹിജ്ജ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യ ത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (0483 2710146), കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ (9447172149), കാഞ്ഞങ്ങാട് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കാസര്‍ഗോഡ് ഖാസി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ (9447630238) എന്നിവര്‍ അറിയിച്ചു.
- CALICUT QUAZI
ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതി സംസ്ഥാന തലത്തില്‍ നടപ്പാക്കണം : സജ്ദ
സജ്ദയുടെ സംസ്ഥാന തല കണ്‍വെന്‍ഷന്‍
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍
ഉദ്ഘാടനം ചെയ്യുന്നു
|
പെരിന്തല്‍മണ്ണ : മലപ്പുറം ജില്ലാ പഞ്ചായത്തും ജില്ലാ ഭരണ കൂടവും സംയുക്തമായി നടപ്പാക്കുന്ന ക്ലീന്‍ കാമ്പസ് സേഫ് കാമ്പസ് പരിപാടി എല്ലാ ജില്ലകളിലും നടപ്പാക്കണമെന്ന് ജാമിഅഃ ജൂനിയര്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി കൂട്ടായ്മയായ സജ്ദയുടെ കേന്ദ്ര കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കാമ്പസുകളുടെ സുരക്ഷയും ശുചിത്വവും സമകാലിക സമൂഹത്തിന്റെ പ്രധാന അജണ്ടയായി മാറണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ ചേര്‍ന്ന യോഗം പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി അദ്ധ്യക്ഷത വഹിച്ചു പുത്തനഴി മൊയ്തീന്‍ ഫൈസി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഉസ്മാന്‍ ഫൈസി ഏറിയാട്, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, കാളാവ് സൈതലവി മുസ്‌ലിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി പാതിരമണ്ണ പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ സ്വാഗതവും ജവാദ് മൂന്നിയൂര്‍ നന്ദിയും പറഞ്ഞു.
- Secretary Jamia Nooriya
അറബിക് സർവ്വകലാശാലയെ ചുവപ്പുനാടയില്‍ കുരുക്കരുത് : പിണങ്ങോട് അബൂബക്കര്‍
177 മില്യണ്‍ ജനങ്ങളുടെ മാതൃഭാഷയാണ് അറബിക്. മധ്യപൗരസ്ത്യ നാടുകളിലും ചില ആഫ്രിക്കന്‍ നാടുകളിലും അറബിയാണ് വ്യവഹാര ഭാഷയായി ഉപയോഗിക്കുന്നത്. ഇരുന്നൂറു കോടിയിലധികം വരുന്ന മുസ്‌ലിംകള്‍ ദിനേനെ ബന്ധപ്പെടുന്ന അത്യുല്‍കൃഷ്ട ഭാഷയാണത്. ഐക്യരാഷ്ട്ര രക്ഷാ സമിതി ആറാമത് ഭാഷയായി അറബിയെ അംഗീകരിച്ചിട്ടുണ്ട്. 22 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാണ്.
മദ്ധ്യപൂര്‍വ്വദേശത്ത് പല ഭാഷകള്‍ ഉപയോഗത്തിലുണ്ട്. പേര്‍ഷ്യന്‍(പെഹ്‌ലവി) കുര്‍ദിഷ്, ഹിമ്പ്രു, ടര്‍ക്കിഷ്, ബലൂചി, കാക്കേഷ്യന്‍, ബെര്‍ബര്‍ ഹമിറ്റിക്ക് എന്നീ ഭാഷകളോടൊപ്പം അറബിയും സംസാരിക്കപ്പെടുന്നു. ഇവയുടേയെല്ലാം അവസ്ഥാന്തരങ്ങളും, സമ്മിശ്രങ്ങളുമായി ഇനിയും കുറെയേറെ ഭാഷകള്‍ മദ്ധ്യപൂര്‍വ്വദേശത്ത് നിലവിലുണ്ട്. ഈ ഭാഷകള്‍ ഗര്‍ഭം ധരിച്ചുനില്‍ക്കുന്ന വിജ്ഞാനീയങ്ങള്‍ പുറത്തു വരേണ്ടതുണ്ട്. മെസൊപൊട്ടോമിയ, ഈജിപ്ത് തുടങ്ങിയ പൗരാണിക സമൂഹങ്ങള്‍ അധിവസിക്കുന്ന സ്ഥലങ്ങളില്‍ നിന്നാണ് ഈ ഭാഷയുടെ തുടക്കം. അനേക സംസ്‌കാരങ്ങളും ചരിത്രാവശേഷിപ്പുകളും ലഭ്യമാവുന്നത് അറബിയിലൂടെയാണ്.
അറേബ്യന്‍ ഉപദ്വീപ്, ഈജിപ്ത്, ഇറാഖ്, സിറിയ, ലിബിയ, സുഡാന്‍ തുടങ്ങിയ നാടുകളിലൊക്കെ ആധിപത്യം അറബിഭാഷക്കാണ്. മക്ക, മദീന നഗരങ്ങളിലും അതിന്നിടയിലുള്ളവര്‍ സംസാരിച്ചിരുന്ന ഈ ഭാഷ, പഠിക്കാനവസരം നിഷേധിച്ചുകൂടാ. സെമിറ്റിക്ക് ഗ്രൂപ്പില്‍പ്പെട്ട ഏതാനും സമാനഭാഷകള്‍ ലയിച്ചു രൂപം കൊണ്ടതാണ് അറബിഭാഷ എന്ന ഭാഷാ പണ്ഡിതവിധി മാനിക്കുന്നതോടൊപ്പം കാലാകാലങ്ങളില്‍ സംഭവിച്ച പേര്‍ഷ്യന്‍, ഗ്രീക്ക് സ്വാധീനങ്ങള്‍ ഉള്‍ക്കൊണ്ട് കരുത്തും ശക്തിയും ആര്‍ജ്ജിച്ചിട്ടുണ്ട്.
കേരളത്തില്‍ അറബി ഭാഷ എത്തിയത് അറബ് വ്യാപാരികള്‍ വഴിയാണ്,
വിശുദ്ധിയുടെ സന്ദേശമോതി സമസ്ത ബഹ്‌റൈന്‍ ഹജ്ജ് യാത്രയയപ്പ് സംഗമം നടത്തി
ബഹ്‌റൈന്‍ : പാപക്കറകളില്‍ നിന്ന് മോചനം നേടി വിശുദ്ധിയുടെ പരിഭാവനത്വം കാത്തു സൂക്ഷിക്കാന്‍ വിശ്വാസിയെ പ്രാപ്തമാക്കുന്ന പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന്റെ അനുഷ്ഠാനമുറകള്‍ യഥാര്‍ത്ഥ അറിവോട് കൂടി നിര്‍വഹിക്കാന്‍ ഹജ്ജ് യാത്രികര്‍ മുന്നോട്ട് വരണമെന്ന് പണ്ഡിതനും സമസ്ത ബഹ്‌റൈന്‍ വൈസ്പ്രസിഡന്റുമായ അത്തിപ്പറ്റ സൈദലവി മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു. സമസ്ത കേരള സുന്നീ ജമാഅത്തിന്റെ ഈ വര്‍ഷത്തെ ഹജ്ജ് സംഘത്തിന് മനാമ മദ്‌റസാ ഓഡിറ്റോറിയത്തില്‍ നടന്ന യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജ് അനുഷ്ഠാനങ്ങളെ ലളിതമായി മനസ്സിലാക്കാന്‍ പ്രത്യേകം തയ്യാര്‍ ചെയ്ത സ്ലൈഡ് പ്രസന്റേഷന്‍ ഹാജിമാര്‍ക്ക് ഏറെ സഹായകമായി.
സലിം ഫൈസി പന്തീരിക്കര അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി.സി ബഹ്‌റൈന്‍ പ്രസിഡന്റ് എസ്.വി ജലീല്‍, ജനറല്‍ സിക്രട്ടറി ഹസൈനാര്‍ കളത്തിങ്ങല്‍, വി.കെ കുഞ്ഞിമുഹമ്മദ് ഹാജി, എം.സി മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദ് മുസ്‌ലിയാര്‍ എടവണ്ണപ്പാറ, അബ്ദുല്‍ മജീദ് ചോലക്കോട് ആശംസകള്‍ നേര്‍ന്നു. ഹജ്ജ് സംഘത്തിന്റെ അമീര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, സംഘത്തിന്റെ സെക്രട്ടറി താജുദ്ദീന്‍ മുണ്ടേരി മറുപടി പ്രസംഗം നടത്തി. ജനറല്‍ സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് സ്വാഗതവും ശഹീര്‍ കാട്ടാമ്പള്ളി നന്ദിയും പറഞ്ഞു.
- Samastha Bahrain
നാട്ടുകല്‍ വാഫി കോളേജ് ഫെസ്റ്റ് സമാപിച്ചു
തച്ചനാട്ടുകര : നാട്ടുകല്‍ വാഫി കോളേജ് വിദ്യാര്‍ത്ഥി സംഘടന റുസ്സ സംഘടിപ്പിച്ച ആറാമത് കോളേജ് ഫെസ്റ്റ് സാഹിത്യസരാഗ14 സമാപിച്ചു. സമാപന സമ്മേളനം എന്‍ ശംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മുസ്തഫ അശറഫി കക്കുപ്പടി മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ഹംസ ഹൈത്തമ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സി. അബൂബക്കര്‍ മാസ്റ്റര്‍, നൌഷാദ് വാഫി, ഹസൈനാര്‍ ബാഖവി, സത്താര്‍ വാഫി, റസാഖ് ഹുദവി, കെ.പി. സൈദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
- ASHKAR.ali N.A
എം.ഐ.സിയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതം : മന്ത്രി അബ്ദുല്‍ റബ്ബ്
പുതിയ ബ്ലോക്ക് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദു റബ്ബ് ഉദ്ഘാടനം ചെയ്യുന്നു |
ചട്ടഞ്ചാല്‍ : ഉത്തര കേരളത്തിലെ ഉന്നത വിദ്യാകേന്ദ്രമായ മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കാലാനുസൃതവും മാതൃകാപരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുല്‍ റബ്ബ്. മതവിദ്യാഭ്യാസവും ഭൗതിക വിദ്യയും സമന്വയിപ്പിച്ചുള്ള നൂതന വിജ്ഞാന രീതികള്‍ സമൂഹ നന്മക്കും നാടിന്റെ വികസനത്തിനും ബലമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ഐ.സി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിപാടിയില്‍ എം.ഐ.സി പ്രസിഡണ്ട് ഖാസി ത്വാഖാ അഹ്മദ് മൗലവി അധ്യക്ഷത വഹിച്ചു. എം.ഐ.സി ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി, സയ്യിദ് എം.എസ് മദനി തങ്ങള്‍ പൊവ്വല്‍, ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, കെ. മൊയ്തീന്‍ കുട്ടി ഹാജി, എം.സി ഖമറുദ്ദീന്‍, കെ.കെ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍, ടി.ഡി അഹ്മദ് ഹാജി, ഖാസി മുഹമ്മദ് ആലംപാടി, റശീദ് ഹാജി കല്ലിങ്കാല്‍, മൊയ്തു നിസാമി, ചെങ്കള അബ്ദുല്ല ഫൈസി, മുഹമ്മദ് പൈപാന്‍, ടി.ഡി അബ്ദുല്‍ റഹ്മാന്‍ ഹാജി, അഡ്വ. സി.എന്‍ ഇബ്രാഹിം, ജലീല്‍ കടവത്ത്, സി.എച്ച് അബ്ദുല്ല കുഞ്ഞി ഹാജി, അബ്ബാസ് കുന്നില്‍, കെ.ബി.എം ശെരീഫ് കാപ്പില്‍, മിലിട്ടറി അഹ്മദ് ഹാജി കളനാട്, ഖാലിദ് ഫൈസി ചേരൂര്‍, എം.പി മുഹമ്മദ് ഫൈസി, ടി.ഡി കബീര്‍, സത്യനാഥന്‍, സ്വാലിഹ് മാസ്റ്റര്‍ തൊട്ടി എന്നിവര്‍ സംബന്ധിച്ചു.
- MIC Chattanchal Kasaragod
സകാത്ത് സംവിധാനം കാര്യക്ഷമാക്കണം : ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍
തിരൂരങ്ങാടി : സാമ്പത്തിക പ്രതിസന്ധികള്‍ രൂക്ഷമായികൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന സകാത്ത് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ മഹല്ല് നേതൃത്വം രംഗത്തിറങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് നടത്തിയ സകാത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സാമ്പത്തിക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിന് ധനികര്‍ അവരുടെ സമ്പത്തിന്റെ ഒരു വിഹിതം പാവങ്ങള്‍ക്കായി നീക്കിവെക്കേണ്ടതുണ്ട്. എന്നാല്‍ ഇക്കാലത്ത് സക്കാത്ത് വിതരണത്തിന് പ്രത്യേക കമ്മിറ്റിയെ ഏല്‍പ്പിക്കുന്ന രീതി ശരിയല്ലെന്നും സകാത്തിനെ നിഷേധിക്കുന്നവന്‍ ഇസ്‌ലാമിക നിയമസംഹിതകളെ ധിക്കരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സകാത്തിന്റെ ആത്മീയ വശം, സ്വര്‍ണം വെള്ളി കറന്‍സിയിലെ സകാത്ത്, കച്ചവടത്തിലെ സകാത്ത്, സകാത്ത് ബാധ്യതയും നിര്‍വഹണവും, അവകാശികളും വിതരണവും എന്നീ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധാവതരണം നടത്തി. ദാറുല്‍ ഹുദാ പി.ജി ഡീന്‍ കെ.സി. മുഹമ്മദ് ബാഖവി അധ്യക്ഷത വഹിച്ചു. അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി മോഡറേറ്ററായിരുന്നു. ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.എം. സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹസന്‍ കുട്ടി ബാഖവി, അലി മൗലവി ഇരിങ്ങല്ലൂര്‍, ഇബ്രാഹീം ഫൈസി കരുവാരകുണ്ട്, ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ജാബിര്‍ ഹുദവി പടിഞ്ഞാറ്റുമുറി, മുസ്ഥഫ ഹുദവി അരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Darul Huda Islamic University
ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് സംഘടിപ്പിച്ചു
തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ പരപ്പനങ്ങാടി ബീവറേജിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സമൂഹത്തിന്റെ സര്‍വ്വ തിന്മകള്‍ക്കും മുഖ്യഹേതുകമായ കള്ള് വില്‍പന സമൂഹത്തില്‍ നിന്ന് പാടേ ഇല്ലാതാക്കുക എന്ന മുദ്രാവാക്യത്തോടെയായിരുന്നു ദാറുല്‍ ഹുദാ ദഅ്‌വാ ഡിപാര്‍ട്ട് മെന്റ് റാലി സംഘടിപ്പിച്ചത്. എസ് കെ എസ് എസ് എഫ് പരപ്പനങ്ങാടി നടത്തി വരുന്ന കള്ള് നിരോധന ധര്‍ണ്ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മാര്‍ച്ച് അരങ്ങേറിയത്. ദഅ്‌വാ ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ ഉവൈസ് കൂടല്ലൂര്‍ സ്വാഗതഭാഷണം നടത്തി. എസ് കെ എസ് എസ് എഫ് ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി നൗഷാദ് ചെട്ടിപ്പടി അദ്ധ്യക്ഷനായിരുന്നു. ദാറുല്‍ ഹുദാ പിജി ഡീന്‍ കെസി മുഹമ്മദ് ബാഖവി ഉദ്ഘാടനം ചെയ്തു.സയ്യിദ മഅ്ശൂഖ് കുറുമ്പത്തൂര്‍, മശ്ഹൂദ് മയ്യില്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ത്വലബ കണ്‍വീനര്‍ ബാസിത് സി പി സമാപന പ്രസംഗം നിര്‍വ്വഹിച്ചു. ദഅ്‌വാ ഡിപാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ റിഷാദ് മാര്‍ച്ചിന് നേതൃത്വം നല്‍കി.
- Darul Huda Islamic University
SYS ലീഡോഴ്‌സ് ക്യാമ്പ് കാക്കവയലില്‍
കല്‍പ്പറ്റ : സുന്നി യുവജന സംഘം വയനാട് ജില്ലാ നേതൃ പരിശീലന ക്യാമ്പ് ഒക്‌ടോബര്‍ 22 ന് ബുധനാഴ്ച കാക്കവയല്‍ വെച്ചു നടക്കും. സംഘടനാ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മജ്‌ലിസുന്നൂര്‍ വ്യാപകമാക്കാനും, ഒകോടോബര്‍ 15 ന് മുമ്പ് മേഖലാ കൗണ്‍സിലുകള്‍ വിളിച്ചു ചേര്‍ക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മദ്യം നിരോധിക്കാനുള്ള കേരള സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് സംഘടനയുടെ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ലഹരി മുക്ത കേരളം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ മനുഷ്യ സ്‌നേഹികള്‍ ഒരുമിച്ചു നില്‍ക്കണമെന്ന് യോഗം ആവശ്യപ്പെടുകയും ചെയ്തു. പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷത വഹിച്ചു. അബ്ദുറഹിമാന്‍ തലപ്പുഴ, നിസാര്‍ ദാരിമി, കെ കുഞ്ഞമ്മദ്, എ കെ സുലൈമാന്‍ മൗലവി, അബ്ബാസ് മൗലവി, കെ കെ അസീസ്, ഹാരിസ് ബാഖവി കമ്പളക്കാട്, ഇ പി മുഹമ്മദലി, മുഹമ്മദ് ദാരിമി വാകേരി സംസാരിച്ചു. സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും കെ എ നാസര്‍ മൗലവി നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally
SKSSF കൊടുവള്ളി ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ ഇന്ന് (21 ഞായര്‍)
കൊടുവള്ളി : നീതിബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ SKSSF സില്‍വര്‍ ജൂബിലി ഗ്രാന്റ് ഫിനാലെയുടെ ഭാഗമായി കൊടുവള്ളി ക്ലസ്റ്റര്‍ പരിധിയില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് വേണ്ടി SKSSF കൊടുവള്ളി ക്ലസ്റ്റര്‍ കണ്‍വെന്‍ഷന്‍ സെപ്തംബര്‍ 21 ഞായറാഴ്ച രാത്രി 7 മണിക്ക് കൊടുവള്ളി ഇസ്ലാമിക് സെന്ററില്‍ വെച്ച് നടക്കും. ക്ലസ്റ്റര്‍ പരിധിയിലുള്ള മുഴുവന്‍ യൂണിറ്റ് ഭാരവാഹികളും പങ്കെടുക്കണമെന്ന് SKSSF കൊടുവള്ളി മേഖലാ സില്‍വര്‍ ജൂബിലി കോഓഡിനേറ്റര്‍ സുബൈര്‍ ദാരിമി അവിലൂര, അസി. കോഓഡിനേറ്റര്‍ അശറഫ് പാനൂര്‍, കൊടുവള്ളി ക്ലസ്റ്റര്‍ പ്രസിഡന്റ് നൌഫല്‍ ഹുദവി ചുണ്ടപുരം, സെക്രട്ടറി നാഫില്‍ പി.സി. കൊടുവള്ളി എന്നിവര്‍ അറിയിച്ചു.
- Nafil pc.koduvally
ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യുന്നു |
കോഴിക്കോട് : ലക്ഷദ്വീപില്‍ നിന്നുള്ള ഹാജിമാര്‍ക്ക് എസ്.എസ്.കെ.എസ്.എഫ് ലക്ഷദ്വീപ് ത്വലബാ വിംഗിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍ നടന്ന യാത്രയയപ്പ് പരിപാടി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹംസക്കോയ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ക്ലാസെടുത്തു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ റിയാസ് ഫൈസി പാപ്പിളശ്ശേരി, ശിഹാബുദ്ദീന്‍ കോയ തങ്ങള്‍, ലക്ഷദ്വീപ് ത്വലബാ വിംഗ് ചെയര്‍മാന്‍ ഖദീര്‍ അഹ്മദ്, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അബ്ബാസ് ബിത്ര, കെ.പി ചെറിയകോയ സംസാരിച്ചു. ലക്ഷദ്വീപ് ത്വലബാ വിംഗ് കണ്‍വീനര്‍ മുഹമ്മദ് ഖാസിം ഫൈസി സ്വാഗതവും ഇബറത്ത് ഖാന്‍ ബാഖവി നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE
തുര്‍ക്കിയില്‍ ഉപരിപഠനം നടത്തുന്ന ഹുദവികള്‍ക്ക് യാത്രയപ്പ് നല്‍കി
ചെമ്മാട് : മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍ നിന്നും മാലിക് ദീനാര്‍ ഇസ്ലാമിക് കോളേജില്‍ നിന്നും പത്ത് വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കി തെന്നിന്തയിലെ ഏറ്റവും വലിയ ഇസ്ലാമിക് സര്‍വ്വകലാശാല ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയില്‍ റിസേര്‍ച്ചിംഗ് പഠനവും കഴിഞ്ഞ് തുര്‍ക്കിയിലേക്ക് ഉപരി പഠനാര്‍ത്ഥം യാത്ര തിരിക്കുന്ന ഹനീഫ് ഇര്‍ശാദി ഹുദവി തൊട്ടി, സിനാന്‍ ഹുദവി തളങ്കര, മുസ്ത്വഫ ഹുദവി ഊജംപാടി, നശ്തര്‍ ഹുദവി തളങ്കര, സലാം ബദിയടുക്ക, എന്നീ ഏഴ് ഹുദവികള്‍ക്ക് ദാറുല്‍ ഹുദാ കാസര്‍കോട് ചാപ്റ്ററിന്റെ കീഴില്‍ യാത്രയപ്പ് നല്‍കി. പരിപാടിയില്‍ ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പുറത്തിറക്കുന്ന തെളിച്ചം മാഗസിന്‍ എഡിറ്റര്‍ ഫഅദ് ഉടുമ്പുന്തല അദ്യക്ഷത വഹിച്ചു. എസ് കെ എസ് എസ് എഫ് ത്വലബാ വിംഗ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറി സിദ്ദീഖ് മണിയൂര്‍ ഉല്‍ഘാടനം ചെയ്തു. മര്‍ഹും പി പി പാറന്നൂര്‍ ഉസ്താദിന്റെ പേരക്കുട്ടി ശിബ്‌ലി വാവാട് ദുആ നിര്‍വഹിച്ചു. ദാറുല്‍ ഹുദാ കാസര്‍കോട് ചാപ്റ്റര്‍ ചെയര്‍മാന്‍ ഹനീഫ് താഷ്‌കന്റ്, കണ്‍വീനര്‍ നിസാമുദ്ദീന്‍ ചൗക്കി, അഫ്‌സല്‍ എം.എസ്, ഇസ്മായീല്‍ ബാറഡുക്ക, റാശിദ് പൂമംഗലം, മുനാസ് ചേരൂര്‍, നൗഫല്‍ മംഗലാപുരം, ശരീഫ് കുവ്വത്തൊട്ടി, ഹബീബ് കോളിയടുക്കം, ഹൈദര്‍ കില്‍ത്താന്‍, സിദ്ദീഖ് മൗവ്വല്‍, നിസാമുദ്ദീന്‍ മൗവ്വല്‍, സുലൈമാന്‍ പെരുമളാബാദ്, ജുബൈര്‍ ആലംപാടി, കരീം കൊട്ടോടി, ജാഫര്‍ പൂച്ചക്കാട്, ജാബിര്‍ ബജം എന്നിവര്‍ പങ്കെടുത്തു. ശമ്മാസ് ശിറിയ സ്വാഗതവും നിയാസ് ആലക്കോട് നന്ദിയും പറഞ്ഞു.
- Sidheeque Maniyoor
സംസ്ഥാന ഹജ്ജ് ക്യാമ്പ്: പരാതികളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രനിരീക്ഷകരുടെയും പ്രശംസ
കൊണ്ടോട്ടി: പതിവുരീതികളില്‍ നിന്നു മാറി ഹജ്ജ് ക്യാമ്പിന്റെ യഥാര്‍ത്ഥ്യ ലക്ഷ്യം നിറവേറ്റുന്നതായി ഇക്കുറി സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ നടന്ന ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനം. അപേക്ഷ സ്വീകരിച്ചതു മുതല്‍ ഘട്ടംഘട്ടമായി നേരിട്ടും അല്ലാതെയും ഹജ്ജാജിമാരെ സഹായിച്ച് അവര്‍ വിമാനം കയറുന്നത് വരെ പരാതികളില്ലാത്ത പ്രവര്‍ത്തനം നടത്തിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സംസ്ഥാന ക്യാമ്പിലെ ജീവനക്കാരും സഹായഹസ്തമായെത്തിയ പ്രവര്‍ത്തകരും.
ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വലിയ ക്യാമ്പുകളും നിരവധി ആളുകളും എല്ലായിടങ്ങളിലുമുണ്ടാകാറുണ്ടെങ്കിലും അവസാനഘട്ടത്തില്‍ തീര്‍ത്ഥാടകര്‍ ആശങ്കയോടെ വിമാനം കയറേണ്ടി വരുന്ന കാഴ്ചകള്‍ മാത്രം കണ്ടുപരിചയിച്ച കേന്ദ്രനിരീക്ഷകര്‍ക്കും പ്രശംസയല്ലാതെ മറ്റൊന്നും പറയാനില്ലായിരുന്നു ഈ പഴുതടച്ച പ്രവര്‍ത്തനത്തെ കുറിച്ച്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിരീക്ഷകനായി കരിപ്പൂരിലെത്തിയ അന്‍സാരി ബിലാല്‍ അഹമ്മദ് കേരള ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
ഇദ്ദേഹത്തോടൊപ്പമെത്തിയ മുഹമ്മദ് മുക്താര്‍ അഹമ്മദ്, മുഹമ്മദ് സഫര്‍ ഷേഖ് എന്നിവരും വിസ്മയത്തോടെ മാത്രമാണ് ക്യാമ്പിലെ പ്രവര്‍ത്തനങ്ങള്‍ കണ്ടറിഞ്ഞത്. നേരത്തെ ഹൈദരാബാദ്, ബാംഗ്ലൂര്‍, വാരണാസി, ലക്‌നൗ, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ കേന്ദ്ര നിരീക്ഷകനായി സേവനം ചെയ്തിട്ടുണ്ടെങ്കിലും ഈ കേരള മാതൃകക്കു മുന്നില്‍ ശരിക്കും അതിശയപ്പെട്ടു പോയെന്ന് അന്‍സാരി ബിലാല്‍. മറ്റു സംസ്ഥാനങ്ങളില്‍ 48 മണിക്കൂര്‍ മുമ്പാണ് ഹജ് തീര്‍ത്ഥാടകന്‍ തങ്ങളുടെ യാത്രാരേഖകളും മറ്റും തേടി കൗണ്ടറിന് മുമ്പിലെത്തുന്നത്. ദീര്‍ഘനേരം വരി നിന്ന് ഇതു കൈപ്പറ്റി വീണ്ടും 24 മണിക്കൂറിന് ശേഷം വിമാന സമയമറിയാന്‍ കാത്തിരിക്കണം. ഹജ്ജ് ക്യാമ്പ് ചിലയിടങ്ങളില്‍ താല്‍ക്കാലികമാണ്. മറ്റിടങ്ങളിലാകട്ടെ വലിയ ക്യാമ്പുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്ക് എന്നും ആശങ്കയാണ്.
വിമാനത്താവളങ്ങളില്‍ നിന്നു പോലും തീര്‍ത്ഥാടകരെ മടക്കി അയക്കേണ്ട ഗതികേടുണ്ടാകാറുണ്ട്. എന്നാല്‍ കേരളത്തിലെത്തിയപ്പോള്‍ തീര്‍ത്ഥാടകരുടെ മുഖത്ത് ഹജ്ജിന് അവസരം
ലഭിച്ചതിന്റെ ആശ്വാസം മാത്രമാണുള്ളത്. ആശങ്കകള്‍ ഒട്ടുമില്ല. ഇതിന് കാരണം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ തീര്‍ത്ഥാടകനെ മക്കയിലെത്തിക്കുന്നത് വരെയും പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ചു തിരികെ മടക്കി കൊണ്ടുവരുന്നതു വരെയുള്ള ഉത്തരവാദിത്വമാണ് ഹജ്ജ് കമ്മിറ്റി സേവനസന്നദ്ധരായ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്നത്.
ലഭിച്ചതിന്റെ ആശ്വാസം മാത്രമാണുള്ളത്. ആശങ്കകള്‍ ഒട്ടുമില്ല. ഇതിന് കാരണം സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. ഹജ്ജിന് അപേക്ഷ സ്വീകരിക്കുന്നതു മുതല്‍ തീര്‍ത്ഥാടകനെ മക്കയിലെത്തിക്കുന്നത് വരെയും പരിശുദ്ധ ഹജ്ജ് നിര്‍വഹിച്ചു തിരികെ മടക്കി കൊണ്ടുവരുന്നതു വരെയുള്ള ഉത്തരവാദിത്വമാണ് ഹജ്ജ് കമ്മിറ്റി സേവനസന്നദ്ധരായ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ ഏറ്റെടുത്തിരിക്കുന്നത്.
ഹജ്ജ് കമ്മിറ്റിയോടൊപ്പം പൊതുജനവും അനുകൂലമായി പ്രവര്‍ത്തിക്കുന്നു. നിസ്വാര്‍ത്ഥ സേവകരായി നിരവധി പേരാണ് ഹജ്ജ് ക്യാമ്പിലുള്ളതെന്നതും അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ്. കേരളത്തിന്റെ ഈ ചിട്ടയായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുംബൈ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നും ഇത് മറ്റു സംസ്ഥാനങ്ങള്‍ക്ക് കൂടി മാതൃകയാക്കണമെന്ന് ചൂണ്ടിക്കാട്ടുമെന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഓഫീസില്‍ തീര്‍ത്ഥാടകരുടെ യാത്രാരേഖകളടക്കം പരിശോധിക്കുന്ന ഇവര്‍ക്ക് എല്ലാവിധ സഹായങ്ങളുമായി ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാരുടെ
ഹജ്ജ് വിശേഷങ്ങള്‍
സിം ഏതു മൊബൈലിലും ഉപയോഗിക്കാം
കരിപ്പൂര്‍: കരിപ്പൂരില്‍ നിന്ന് ഹജ്ജ് തീര്‍ഥാടകര്‍ക്ക് നല്‍കുന്ന സിംകാര്‍ഡ് ഏതു മൊബൈല്‍ഫോണിലും ഉപയോഗിക്കാവുന്ന രീതിയിലേക്ക് മാറ്റി. നേരത്തെ മൈക്രോ സ്വിം കാര്‍ഡുകളായതിനാല്‍ ചില മൊബൈല്‍ ഫോണുകളില്‍ ഇതുഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതുകണ്ടെണ്ടത്തിയാണ് ഹജ്ജ് കമ്മിറ്റി എല്ലാ മൊബൈല്‍ ഫോണിലും ഉപയോഗിക്കാവുന്ന രീതിയിലേക്ക് സിംകാര്‍ഡ് മാറ്റിയത്. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഇതു ഏറെ ആശ്വാസമായി.
202 പേര്‍ യാത്ര റദ്ദാക്കി
കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു അവസരം ലഭിച്ചവരില്‍ ഇതുവരെ 202 പേര്‍ യാത്ര റദ്ദാക്കി. ഇതുവരെ 6742 പേര്‍ക്കാണ് ഹജ്ജിനു അവസരം ലഭിച്ചത്. ഇവരില്‍ നിന്ന് 202 പേര്‍ അവസാനനിമിഷം യാത്രം റദ്ദാക്കി. യാത്ര റദ്ദാക്കുന്നവരുടെ സീറ്റിലേക്ക് വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്ളവരെ ഉള്‍പ്പെടുത്തുന്നുണ്ടണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട 6064 മാത്രമായിരുന്നു. പിന്നീട് അഡീഷണല്‍ ക്വാട്ടകള്‍ അടക്കം ലഭിച്ചതോടെയാണ് ഏറെപേര്‍ക്കും അവസരം ലഭിച്ചത്. അവസരം ലഭിച്ചവരില്‍ 3709 പേര്‍ക്കും അസീസിയ കാറ്റഗറിയിലാണ് താമസം ഒരുക്കിയിട്ടുള്ളത്. 2731 പേര്‍ ഗ്രീന്‍ കാറ്റഗറിയിലുമാണ് ഉള്‍പ്പെടുന്നത്. ഹജ്ജിനു അവസരം ലഭിച്ചവരില്‍ 1106 പേരും 70 വയസിനു മുകളില്‍ പ്രായമുള്ളവരാണ്.(സുപ്രഭാതം)
മലയാളക്കരയിലെ ആദ്യ ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി
കൊണ്ടോട്ടി/ജിദ്ദ: അല്ലാഹുവിന്റെ അതിഥികളായി അവന്റെ വിളിക്ക് ഉത്തരം നല്‍കാന്‍ മലയാളക്കരയില്‍ നിന്നു പുറപ്പെട്ട ആദ്യസംഘം പരിശുദ്ധ ഭൂമിയിലെത്തി. കരിപ്പൂരില്‍ നിന്നും വൈകീട്ട് 4.30ഓടെ യാത്ര തിരിച്ച സംഘം സൗദി സമയം രാത്രി 7.30ഓടെയാണ് ജിദ്ദയില്‍ വിമാനമിറങ്ങിയത്. സംസ്ഥാനഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്ന ആദ്യ മലയാളി ഹജ്ജ് സംഘത്തിലെ 164 പുരുഷന്‍മാരും 184 സ്ത്രീകളും രണ്ട് വളണ്ടിയര്‍മാരും ഉള്‍പ്പെടെ 350 ഹജ്ജാജിമാരാണ് ഇന്നലെ വിശുദ്ധ നഗരത്തില്‍ പ്രവേശിച്ചത്.
കിനാവുകളില്‍ കാലങ്ങളോളം കഅ്ബ കണ്ടവര്‍ ഇനി ലബ്ബൈക്ക മന്ത്രം മുഖരിതമാകുന്ന വിശുദ്ധ നാട്ടിലെ കഅ്ബ കണ്‍കുളിര്‍ക്കെ കാണാനുള്ള കാത്തിരിപ്പിലാണ്. ഹജ്ജിന്റെ പുണ്യം തേടാന്‍ ഇഹ്‌റാമിന്റെ ശുഭ്ര വസ്ത്രം പോലെ മനസ്സൊരുക്കി വിശുദ്ധ നഗരത്തില്‍ പ്രവേശിച്ച ഹജ്ജാജിമാരെ സൗദിയിലെ ഇന്ത്യന്‍ പ്രതിനിധികള്‍ സ്വീകരിച്ചു.
മക്കയിലേക്ക് തിരിച്ച ആദ്യ ഹജ്ജ് സംഘത്തിന് ഇന്നലെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്‌നേഹോഷ്മളമായ യാത്രയയപ്പാണ് ഒരുക്കിയത്. ആദ്യ ഹജ്ജ് വിമാനം മന്ത്രി ഡോ. എം.കെ മുനീര്‍ ഫഌഗ്ഓഫ് ചെയ്തു. ശനിയാഴ്ച വൈകീട്ടും ഞായറാഴ്ച രാവിലെയുമായി എത്തിയ ഹജ്ജാജിമാര്‍ പാസ്‌പോര്‍ട്ട്, തിരിച്ചറിയാനുള്ള കൈച്ചങ്ങല, തിരിച്ചറിയല്‍ കാര്‍ഡ്, സിംകാര്‍ഡ്, ചെലവഴിക്കാനുള്ള സൗദി റിയാല്‍, മുത്തവഫിന്റെ ബസ് ടിക്കറ്റ്, എ.ടി.എം കാര്‍ഡ് തുടങ്ങിയവ ഹജ്ജ് സെല്ലില്‍ നിന്നും കൈപ്പറ്റിയതിന് ശേഷമാണ് ഇഹ്‌റാമില്‍ പ്രവേശിച്ചത്.
ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പ് രാവിലെ 10.30ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി എ.പി അനില്‍കുമാര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ഉച്ചയോടെയാണ് തീര്‍ത്ഥാടകരെ ഹജ്ജ് ക്യാമ്പില്‍ നിന്ന് പ്രത്യേക ബസ്സില്‍ കരിപ്പൂര്‍ ഹജ്ജ് ടെര്‍മിനലിലേക്ക് കൊണ്ടുപോയത്. എമിഗ്രേഷന്‍ കസ്റ്റംസ് സുരക്ഷാപരിശോധനകള്‍ എളുപ്പം പൂര്‍ത്തിയാക്കിയാണ് തീര്‍ത്ഥാടകരെ വിമാനത്തില്‍ കയറ്റി. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാര്‍, എം.എല്‍.എമാരായ കെ. മുഹമ്മദുണ്ണി ഹാജി, സി. മമ്മൂട്ടി, അഡ്വ. എം. ഉമ്മര്‍, അബ്ദുറഹമാന്‍ രണ്ടത്താണി, ഹജ്ജ് കമ്മിറ്റിഅംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഈ വര്‍ഷം 56111 ഹജ്ജ് അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 6522 പേര്‍ക്കാണ് ഇതുവരെ
SKSSF സിൽവർ ജൂബിലി പ്രചരണം; കാന്തപുരം യൂണിറ്റ് SKSSF നിശാ ക്യാമ്പ് നടത്തി
കാന്തപുരം: "നീതി ബോധത്തിന്റെനിതാന്ത ജാഗ്രത" എന്ന പ്രമേയത്തിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സിൽവർ ജൂബിലി പ്രചാരണ തോടനുബന്ധിച്ചു കാന്തപുരം യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച നിശാക്യാമ്പ് കാന്തപുരം മഅദനുൽ ഉലൂം മദ്രസ്സയിൽ നടന്നു. എൻ.കെ.അബ്ദുൽ വാരിസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ്, ഡോ. പി.പി.അബൂബക്കർ മുസ്ലിയാർ( പാറന്നൂർ )ഉദ്ഘാടനം ചെയ്തു.
എസ്.വൈ.എസ്.കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി ബാവ ജീറാനിസംഘടന ക്ലാസ് നടത്തി. നൗഫൽ ബാഖവി ( കട്ടിപ്പാറ ), ഒ.വി.മൂസ്സ മാസ്റ്റർ, കെ.അബ്ദു റഹ്മാൻ മുസ്ലിയാർ, കെ.കെ.മൂസ്സ ഹാജി, നവാസ് എകരൂൽ, ഷാമിൽ മഠത്തും പൊയിൽ, നടുക്കണ്ടി അബ്ദുൽ അസീസ് ( ബഹറൈൻ ), അസീസ് മുസ്ലിയാർ (ബഹറൈൻ ), ലബീബ് കാന്തപുരം, കെ.കെ.ഫസൽ സംബന്ധിച്ചു.-Zubair kanthapuram, Bahrain
DHIU സകാത്ത് സെമിനാര്‍ 21 ഞായറാഴ്ച
തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യുനിവേഴ്‌സിറ്റിയിലെ ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ സകാത്ത് സെമിനാര്‍ സംഘടിപ്പിക്കുന്നു. 21 ന് ഞായറാഴ്ച രാവിലെ പത്തിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ സമസ്ത ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. സകാത്തിന്റെ മഹത്വം, ബാധ്യത, അവകാശികള്‍, വിതരണം, സ്വര്‍ണം, വെള്ളി, കറന്‍സി എന്നിവയിലെ സകാത്ത്, കച്ചവടത്തിലെ സകാത്ത് തുടങ്ങിയവ കാലോചിതമായി പുനര്‍വായിക്കപ്പെടുന്ന സെമിനാറില്‍ അരിപ്ര അബ്ദുറഹ്മാന്‍ ഫൈസി മോഡറേറ്ററായിരിക്കും. രജിസ്‌ട്രേഷനും വിശദ വിവരങ്ങള്‍ക്കും 8943243292 എന്ന നമ്പറില്‍ വിളിക്കുക.
- Darul Huda Islamic University
വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമി ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം
ശ്രീ പി.വിമലാദിത്യ ഐ.പി.എസ്. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു |
വെങ്ങപ്പള്ളി : ശംസുല്‍ ഉലമ ഇസ്‌ലാമിക് വിദ്യാര്‍ത്ഥി യൂണിയന് കീഴില്‍ സംഘടിപ്പിച്ച അക്കാദമി ഫെസ്റ്റിന് പ്രൗഢോജ്ജ്വല തുടക്കം. 'വിസ്ഡം ദ ലീഡിങ്ങ് ലൈറ്റ് ' എന്ന പ്രമേയത്തില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന അക്കാദമി ഫെസ്റ്റ് 2014 ന് തുടക്കം കുറിച്ചു. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ച സംഗമം വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ പി.വിമലാദിത്യ ഐ.പി.എസ്. ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. സംഗമത്തില്‍ വിത്യസ്ത ഗ്രൂപ്പുകളില്‍ നിന്നുള്ള കയ്യെഴുത്ത് മാഗസിനുകള്‍ പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയും വാഫീ പരീക്ഷയിലെ റാങ്ക് ജേതാക്കള്‍ക്ക് അവാര്‍ഡ് ധാനവും നല്‍കി. ഇബ്രാഹിം ഫൈസി പേരാല്‍, എ കെ.സുലൈമാന്‍ മൗലവി, ഹാരിസ് ബാഖവി കംബ്ലക്കാട്, ഖാസിം ദാരിമി, നൗഫല്‍ മാസ്റ്റര്‍, സലീം ബാവ, സി പി ഉമ്മര്‍ സാഹിബ്, അക്കാദമി ഉസ്താദുമ്മാര്‍ ആശംസ പ്രസംഗം നടത്തി.വയനാട് ജില്ലാസമസ്ത പ്രസിഡന്റ് കെ. ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ അബ്ദുസ്സലാം അഞ്ച് കുന്ന് സ്വാഗതവും ശാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally
മലയാളി ഹാജിമാര്‍ക്ക് ഹറം പരിസരത്ത് ഉജ്ജ്വല വരവേല്‍പ്പ്
മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി പരിശുദ്ധ മക്കയിലേക്ക് ഭക്തിപ്രവാഹമായി ഒഴുകിയെത്തിയ മലയാളി ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പുണ്യഭൂമിയില്‍ സത്യപ്രസ്ഥാനത്തിന്റെ വാഹകരും പ്രവര്‍ത്തകരുമായ എസ്.കെ.ഐ.സി. വിഖായ വളണ്ടിയര്‍മാര്‍ ഉജ്ജ്വല വരവേല്‍പ്പ് നല്‍കി. രാത്രി രണ്ട് മണിക്ക് വിശുദ്ധ ഹറം പരിസരത്ത് എത്തിച്ചേര്‍ന്ന ഹാജിമാരെ എസ്.കെ.ഐ.സി. നേതാക്കളായ അമാനത്ത് ഫൈസി, സിദ്ധീഖ് ഫൈസി വളമംഗലം, നാസര്‍ ഫൈസി പടിഞ്ഞാറ്റുമുറി, റഫീഖ് ഫൈസി, ടി.വി. ദാരിമി, മായിന്‍ ദാരിമി, അസൈനാര്‍ ഫറൂഖ്, ഹംസ അറക്കല്‍, ഇസ്മാഈല്‍ കുന്നുംപുറം, അക്ബര്‍ ജര്‍വ്വല്‍, അബ്ദുന്നാസര്‍ അന്‍വരി, നാസര്‍ മന്നാനി, മുനീര്‍ കണ്ണൂര്‍, ഫരീദ് ഐക്കരപ്പടി തുടങ്ങി നൂറുക്കണക്കിന് പ്രവര്‍ത്തകര്‍ ഹാര്‍ദ്ദവമായി സ്വീകരിച്ച് താമസസ്ഥലത്തേക്ക് ആനയിച്ചു.
ദിവസങ്ങളായി അള്ളാഹുവിന്റെ അതിഥികളെ സ്വീകരിക്കാന്‍ കൈമെയ് മറന്ന് പ്രവര്‍ത്തകര്‍ ഹറം പരിസരത്ത് സജീവമാണ്. ഭൂമിയുടെ സിരാ കേന്ദ്രമായ മക്കയില്‍ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന അതിഥികള്‍ക്ക് ഒരു കുറവും പ്രയാസവും വാരാത്ത വിധം പ്രവര്‍ത്തന നിരതമാണ് എസ്.കെ.ഐ.സി വിഖായയുടെ നേതൃത്വത്തിലുള്ള സേവനങ്ങള്‍. ഇബ്റാഹീം നബിയുടെ വിളിക്ക് ഉത്തരം നല്‍കി ലബ്ബൈക്കള്ളാഹുമ്മ ഉച്ചത്തില്‍ മുഴക്കി ആവേശപൂര്‍വ്വം മക്കയിലെത്തിയ ഹാജിമാര്‍ക്ക് എസ്.കെ.ഐ.സിയുടെ സ്വീകരണം മറക്കാനാവാത്ത നവ്യാനുഭവമായി
- സിദ്ധീഖ് വളമംഗലം l SKIC Makkah
Subscribe to:
Posts (Atom)