ദുബൈ : കാസര്‍ഗോഡ് ജില്ല എസ്.കെ.എസ്.എസ്.എഫ്. സുന്നി സെന്‍ററില്‍ നടത്തിയ ബദര്‍ അനുസ്മരണ പരിപാടി അബ്ദുല്‍ ഹഖീം ഫൈസി ഉദ്ഘാടനം ചെയ്തു. ശാഫി ഹാജി ഉദുമ അധ്യക്ഷ്യം വഹിച്ചു. അബ്ദുല്‍ കബീര്‍ അസ്അദി ബദര്‍ സന്ദേശം നല്‍കി. അബ്ദുല്‍ കരീം എടപ്പാള്‍, മുസ്തഫ മൗലവി ചെറിയൂര്‍, ശക്കീര്‍ കോളയാട്, എം.ബി.എ. ഖാദര്‍ എന്നിവര്‍ സംസാരിച്ചു. അശ്ഫാഖ് മഞ്ചേശ്വരം സ്വാഗതവും കെ.വി.വി. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. സമൂഹ നോന്പുതുറക്ക് ഫാസില്‍ തൃക്കരിപ്പൂര്‍, സഈദ് ബംബ്രാണ എന്നിവര്‍ നേതൃത്വം നല്‍കി.
ശിഹാബ് തങ്ങള്‍ക്ക് കുരുന്നു മനസ്സുകളുടെ കണ്ണൂര്‍പൂക്കള്‍
ദമ്മാം : പൂക്കളോടും പ്രകൃതിയോടും എന്ന പോലെ കൊച്ചു കുട്ടികളോടും ഏറെ ഇഷ്ടം വെച്ചിരുന്ന സ്നേഹത്തിന്‍റെ പൂങ്കാവനമായിരുന്നു പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെന്ന് കണ്ണൂര്‍ അസ്‍ലം മൗലവി അനുസ്‍മരിച്ചു. ദമ്മാം ഇസ്‍ലാമിക് സെന്‍ററിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തര്‍ബിയ്യത്തുല്‍ ഇസ്‍ലാം മദ്റസ വിദ്യാര്‍ത്ഥികളുടെ ശിഹാബ് തങ്ങള്‍ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രാര്‍ത്ഥന കൊണ്ട് കണ്ണീര്‍പൂക്കളര്‍പ്പിച്ച് ശിഹാബ് തങ്ങളെ അനുസ്മരിച്ച വിദ്യാര്‍ത്ഥികള്‍ നിശ്ചയ ദാര്‍ഢ്യത്തോടെ മത്സര ലോകത്ത് മുന്നേറാന്‍ ശ്രമക്കുമെന്ന് പ്രതിജ്ഞയെടുത്തു. അബ്ദുറഹ്‍മാന്‍ മലയമ്മ സംഗമത്തിന് നേതൃത്വം നല്‍കി. മാഹിന്‍ വിഴിഞ്ഞം സ്വാഗതവും അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.
സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ദമ്മാം ഇസ്‍ലാമിക് സെന്‍ററില്‍ ഉജ്ജ്വല സ്വീകരണം
ദമ്മാം : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദമ്മാമിലെത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ക്ക് ദമ്മാം ഇസ്ലാമിക് സെന്‍റര്‍ പ്രവര്‍ത്തകര്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി. സമസ്ത മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി കുഞ്ഞാണി മുസ്‍ലിയാര്‍, പുത്തന്നഴി ഫൈസി, കെ.എം.സി.സി. നേതാക്കളായ സി ഹാഷിം, നെച്ചിക്കാട്ടില്‍ മുഹമ്മദ് കുട്ടി ഹാജി, ഡി.ഐ.സി. നേതാക്കളായ ഉമ്മര്‍ ഫൈസി വെട്ടത്തൂര്‍, അസ്‍ലം മൗലവി കണ്ണൂര്‍, ഇബ്റാഹീം മൗലവി, അസീസ് ഫൈസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
വിശുദ്ധ ഖുര്‍ആന്‍ സ്നേഹത്തിന്‍റെ സന്ദേശം : പ്രൊഫ. കെ. ആലിക്കുട്ടി മുസ്‍ലിയാര്‍
കുവൈത്ത് സിറ്റി : സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശമാണ് വിശുദ്ധ ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നതെന്നും അശാന്തിയും ഭീകരതയും അതിന്‍റെ സന്ദേശമല്ലെന്നും സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ പറഞ്ഞു. കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിച്ച മെഗാ ഇഫ്താര്‍ മീറ്റില്‍ റമദാന്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാന്‍ സര്‍വ്വ മനുഷ്യരോടും സ്നേഹം കാണിക്കാനാണ് നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഖുര്‍ആന്‍റെ അധ്യാപനങ്ങളെ തന്‍റെ ജീവിതത്തിലൂടെ കാണിച്ച് തന്ന പ്രവാചകന്‍ (സ) എല്ലാ മനുഷ്യരേയും ജീവചാലങ്ങളേയും സ്നേഹിക്കാന്‍ പഠിപ്പിച്ചു. പ്രവാചകന്‍റെ അതേ പാത പിന്തുടര്‍ന്ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളും ആ സന്ദേശമാണ് പകര്‍ന്ന് നല്‍കിയതെന്നും അദ്ദേഹം അനുസ്മരിച്ചു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. വ്രതം സഹന സമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് പ്രഭാഷണം നടത്തി. കേരളത്തിലെ മാതൃകാ ദഅ്‍വ പ്രവര്‍ത്തനത്തിന് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് അഡ്വ. ജാബിര്‍ അല്‍ അന്‍സി സമ്മാനിച്ചു. സയ്യിദ് ഗാലിബ് മശ്ഹൂര്‍ തങ്ങള്‍, കെ.എം.സി.സി. സെക്രട്ടറി സലാം വളാഞ്ചേരി, കെ.കെ. എം. എ സെക്രട്ടറി എ.പി. അബ്ദുസ്സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്‍മാന്‍ ദാരിമി സ്വാഗതവും ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി നന്ദിയും പറഞ്ഞു.
-ഗഫൂര്‍ ഫൈസി-
കഥാപ്രസംഗം
എസ്.കെ.എസ്.എസ്.എഫ്. നജാത്ത് അറബിക് കോളേജ് യൂണിറ്റ് ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ത്രിദിന കഥാപ്രസംഗം ഇന്ന് മുതല്‍ സെപ്തംബര്‍ 1, 2 തിയ്യതികളില്‍ കെ.ടി. ഉസ്താദ് നഗറില്‍ നടത്തപ്പെടുന്നു.
ദമ്മാം ഇസ്ലാമിക് സെന്റര്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
സമസ്ത കേരളാ സുന്നീ ജമാഅത്ത് ബഹഹ്‌റൈന്‍
ജിദാലി: സമസ്‌ത കേരളാ സുന്നീ ജമാഅത്ത് ബഹഹ്‌റൈന്‍ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമൂഹ നേമ്പ്‌തുറ സംഘടിപ്പിച്ചു. പരിപാടിയില്‍ സമസ്‌ത കേരളാ സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ പ്രസിഡന്റ് സി.കെ.പി. അലി മുസ്ലിയാര്‍, സെക്രട്ടറി അബ്ദുല്‍ വാഹിദ്, ഉമറുല്‍ ഫാറൂഖ് ഹുദവി, കെ.എം.സി.സി സംസ്ഥാന സെക്രട്ടറി എസ്.വി. ജലീല്‍, കളത്തില്‍ മുസ്‌തഫ, അബ്ദുല്‍ റഹ്മാന്‍ ഹാജി, നിസാം മാരായമംഗലം, ലത്തീഫ് പുളക്കുയില്‍, ഹംസ അന്‍വരി മോളുര്‍, പി.പി.എം. കുതിങ്ങാട്, മുഹമ്മദ് മുസ്ലിയാര്‍, ഇബ്രാഹിം മൗലവി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഹാഷിം കൊക്കല്ലൂര്‍, മുറിമ്പാണ്ടി മഹ്‌മൂദ് ഹാജി, ഫൈസല്‍ കണ്ണൂര്‍, അസീസ് വയനാട്, തസ്ലീം ദേളി, കബീര്‍, അഷ്‌റഫ് തൊട്ടില്‍ പാലം, ഫൈസല്‍ തിരിവെള്ളൂര്‍, മജീദ് തണ്ണീര്‍ പന്തല്‍, റഹൂഫ്, റസാക്ക്, സമീര്‍ പാപ്പിനിശ്ശേരി, മിര്‍ഷാദ്, അന്‍വര്‍ ദേളി, അബ്ദുല്ല വയനാട്, സമീര്‍, മുഹമ്മദ് അഷ്‌റഫ് തളിപ്പറമ്പ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
തിരൂര് പോളിയില് ഇഗ്നോ ബിടെക്, ഡിപ്ലോമ കോഴ്സുകള്ക്ക് അനുമതി
സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടര്‍ എന്നീ വിഭാഗങ്ങളിലേക്കാണ് പ്രവേശനം. ഡിപ്ലോമ കോഴ്‌സിലേക്ക് പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഒന്നാം സെമസ്റ്ററിലേക്കും ഐടിഐ, ഐടിസി കഴിഞ്ഞവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്കും പ്രവേശനം നല്‍കും.ബിടെക് കോഴ്‌സിലേക്ക് പ്ലസ് ടു കഴിഞ്ഞവര്‍ക്ക് ഒന്നാം സെമസ്റ്ററിലേക്കും എന്‍ജിനീയറിങ് ഡിപ്ലോമ, ബിഎസ്‌സി, ബിസിഎ എന്നീ കോഴ്‌സുകള്‍ കഴിഞ്ഞവര്‍ക്ക് മൂന്നാം സെമസ്റ്ററിലേക്ക് ലാറ്ററല്‍ എന്‍ട്രി ആയും പ്രവേശനം ലഭിക്കും.
നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് യോജ്യമായ രീതിയില്‍ കോഴ്‌സിന്റെ സമയക്രമീകരണം നടത്തിയിട്ടുണ്ട്. മലബാര്‍ മേഖലയില്‍ തിരൂര്‍ എസ്എസ്എം പോളിടെക്‌നിക് കോളജ് മാത്രമാണ് പഠനകേന്ദ്രം. അപേക്ഷകള്‍ www.ignouviep.org എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി നല്‍കണം. സെപ്റ്റംബര്‍ മൂന്നാണ് അവസാന തീയതി.
കൂടാതെ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെ നടത്തുന്ന കമ്യൂണിറ്റി ഡവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യ ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളും തിരൂര്‍ പോളിടെക്‌നിക്കില്‍ നടത്തുന്നുണ്ടെന്ന് ഗവേണിങ് ബോഡി ചെയര്‍മാന്‍ കുട്ടി അഹമ്മദ്കുട്ടി എംഎല്‍എ, പ്രിന്‍സിപ്പല്‍ മേജര്‍ കെ. അമീറലി, കെ. അബ്ദുല്‍ നാസര്‍ എന്നിവര്‍ അറിയിച്ചു.
ജിഹാദിന്റെ പേരില്‍ ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുന്നു - ഹമീദലി ശിഹാബ്തങ്ങള്‍
എസ്.കെ.എസ്.എസ്.എഫ് ദുബൈ സ്റ്റേറ്റ് കമ്മിറ്റി വിനോദ വിജ്ഞാന യാത്ര സംഘടിപ്പിക്കുന്നു
ദുബൈ : എസ്.കെ.എസ്.എസ്.എഫ്. ദുബൈ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെരുന്നാള്‍ പിറ്റേന്ന വിനോദ വിജ്ഞാന യാത്ര സംഘടിപ്പിക്കുന്നു. വടക്കന്‍ എമിറേറ്റ്സിലെ പ്രകൃതി സുന്ദരമായ ഫുജൈറ, ഖോര്‍ഫുഖാന്‍, ദുബ്ബ, കല്‍ബ എന്നിവിടങ്ങളിലേക്കാണ് ടൂര്‍ സംഘടിപ്പിക്കുന്നത്. പ്രസിദ്ധ കാഥികന്‍ കെ.എന്‍.എസ്. മൗലവിയുടെ ഇസ്‍ലാമിക ചരിത്ര കഥാപ്രസംഗം, ഷമീര്‍ പരിയാരത്തിന്‍റെ ഇശല്‍ വിരുന്ന്, കാന്പസ് വിംഗ് അംഗങ്ങളുടെ വിവിധ കലാ-സാഹിത്യ പരിപാടികള്‍, ക്വിസ് മത്സരം, ബുര്‍ദ മജ്‍ലിസ്, പെരുന്നാള്‍ സന്ദേശ പ്രഭാഷണം തുടങ്ങിയവയും യാത്രയോടനുബന്ധിച്ച് നടക്കും.
ജലാലുദ്ദീന്‍ മൗലവി, അബ്ദുല്‍ ഹക്കീം ഫൈസി, ഷൌക്കത്തലി ഹുദവി തുടങ്ങിയവര്‍ യാത്രയുടെ അമീറുമാരായിരിക്കും. ഷക്കീര്‍ കോളയാട് കണ്‍വീനറും ശറഫുദ്ദീന്‍ പെരുമളാബാദ് കോ-ഓര്‍ഡിനേറ്ററുമാണ്. ഫാമിലിക്കും പങ്കെടുക്കാം. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 050-7396263, 050-4608326, 0507848515, 050-4684579 എന്നീ നന്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
-ശറഫുദ്ദീന്‍ പെരുമളാബാദ്-
ജീവിതം ദൈവത്തിന് സമര്‍പ്പിക്കാന്‍ വിശ്വാസികള്‍ തയാറാകണം: ഖാസിമി
റമദാനിലെ അവസാനത്തെ 10 ദിനങ്ങള്
നബി (സ) മററുള്ള മാസങ്ങളില്‍ ചെയ്യാത്തവിധം പ്രവര്‍ത്തനങ്ങള്‍ റമദാനിലെ അവസാനത്തെ പത്തില്‍ ചെയ്യാറുണ്ടായിരുന്നു. അവ പല ഇനങ്ങളായിരുന്നു.
1. രാത്രി സജീവമാക്കല്‍ : ഇത്‌കൊണ്ട് ഉഗ്ഗേശിക്കുന്നത് രാത്രി മുഴുവനും ഉറങ്ങാതെ ഇബാദത്തുകളില്‍ കഴിഞ്ഞുകൂടുക എന്നതാവാം . ആയിശ(റ) പറയുന്നു. ' നബി (സ)20 ദിവസങ്ങള്‍ ഉറക്കവും നമസ്‌ക്കാരവും ഇടകലര്‍ത്തി ചെയ്യുമായിരുന്നു. എന്നാല്‍ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാല്‍ മുണ്ട് മുറുക്കിക്കെട്ടി അതിന്ന്‌വേണ്ടി തയ്യാറെടുക്കുമായിരുന്നു.. (അഹ്മദ്)
ഇത്‌കൊണ്ടുള്ള ഉഗ്ഗേശ്യം രാത്രിയുടെ ഭൂരിഭാഗവും സജീവമാക്കി ഇബാദത്തുകളില്‍ കഴിഞ്ഞുകൂടുക എന്നതുമാവാം, നബി (സ) സല്ലള്ളാഹുഅലൈഹിവസല്ലമയെക്കുറിച്ച് ആയിശ(റ) പറയുന്നു. ' നബി (സ) പ്രഭാതംവരെ രാത്രി മുഴുവനും നിന്ന് നമസ്‌ക്കരിച്ചത് എനിക്കറിയില്ല. (മുസ്‌ലിം)
2. കുടുംബത്തെ ഉണര്‍ത്തല്‍: നബി (സ) നമസ്‌ക്കാരത്തിനുവേണ്ടി അവസാനത്തെ പത്തു രാത്രികളില്‍ കുടുംബത്തെ ഉണര്‍ത്താറുണ്ടായിരുന്നു സുഫ്‌യാനുസ്സൗരി(റ) പറയുന്നു 'അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചാല്‍ എനിക്കേററവും ഇഷ്ടം രാത്രിയില്‍ ഉറക്കമൊഴിച്ച് നമസ്‌ക്കാരത്തില്‍ മുഴുകലാണ്. അഗ്ഗേഹം ആ രാത്രികളില്‍ കഠിനപരിശ്രമം നടത്തുകയും തന്റെ ഭാര്യയേയും മകനേയും നമസ്‌ക്കാരത്തിനു വേണ്ടി എഴുന്നേല്‍പ്പിക്കുകയും ചെയ്യും.
നബി(സ) അലി(റ)വിനേയും ഫാത്വിമ(റ)യേയും മുട്ടി വിളിക്കും. എന്നിട്ടവരോട് ചോദിക്കും. 'നിങ്ങള്‍ രണ്ടുപേരും എഴുന്നേല്‍ക്കുന്നില്ലേ, നമസ്‌ക്കരിക്കുന്നില്ലേ (ബുഖാരി, മുസ്‌ലിം)
നബി (സ) തന്റെ രാത്രിനമസ്‌ക്കാരത്തിനു അവസാനം വിത്‌റ് നമസ്‌ക്കരിക്കാ നാവുമ്പോള്‍ ആയിശ(റ)യെ ഉണര്‍ത്താറുണ്ടായിരുന്നു. ഭാര്യയും ഭര്‍ത്താവും പരസ്പരം രാത്രിനമസ്‌ക്കാരത്തിനു വിളിച്ചുണര്‍ത്തുന്നതും വിസമ്മതം തോന്നുമ്പോള്‍ മുഖത്ത് വെള്ളം തെറിപ്പിക്കുന്നതുമെല്ലാം നല്ല കുടുംബത്തിന്റെ ലക്ഷണമായി ഹദീസുകളില്‍ കാണാം. ഉമര്‍ (റ) രാത്രി വളരെ നേരം നമസ്‌ക്കരിക്കും. രാത്രി പകുതി പിന്നിട്ടാല്‍ തന്റെ കുടുംബത്തെ നമസ്‌ക്കാരത്തിനുവേണ്ടി ഉണര്‍ത്തും.
അബൂമുഹമ്മത് അല്‍ഫാരിസി(റ)വിന്റെ ഭാര്യ രാത്രി അഗ്ഗേഹത്തോട് പറയും. രാത്രി പോയിക്കൊണ്ടിരി ക്കുന്നു. നമ്മുടെ മുമ്പീല്‍ ദീര്‍ഘമായ വഴിയാണുള്ളത്. നമ്മുടെ വിഭവങ്ങളാവട്ടെ വളരെ ശുഷ്‌ക്കവും, നല്ല മനുഷ്യരുടെ യാത്രാസംഘങ്ങള്‍ നമ്മുടെ മുമ്പില്‍ യാത്രയായി. നാം ഇഗ്ഗോഴും ഇവിടെ ബാക്കിയിരിക്കുന്നു
3. തുണി മുറുക്കിക്കെട്ടല്‍: തുണി മുറുക്കിക്കെട്ടുക , മുറുക്കി ഉടുക്കുക, എന്നൊക്കെ പറയുന്നതിന്റെ വിവക്ഷ പണ്ധിതന്‍മാര്‍ക്കിടയില്‍ വ്യത്യസ്ഥമാണ്. ഒരു വിശദീകരണം ഇബാദത്തിലുള്ള കഠിനമായ അധ്വാനവും ആത്മാര്‍ത്ഥമായ പരിശ്രമവുമാണ് എന്നതാണ് മറെറാന്ന് - ഇതാണ് ഏററവും ശരിയായി തോന്നുന്നത്. - സ്ത്രീ സമ്പര്‍ക്കം വെടിയുക എന്നതാണ്. അഥവാ ലൈംഗികബന്ധങ്ങളില്‍നിന്നും സുഖങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക . മുന്‍കഴിഞ്ഞ ഇമാമുമാരും സലഫുകളും ഇപ്രകാരമാണിതിന്നു വിശദീകരണം നല്‍കിയിരിക്കുന്നത്.
നബി (സ) യെക്കുറിച്ച് അനസ്(റ) പറയുന്നു. 'അഗ്ഗേഹം തന്റെ വിരിഗ്ഗ് മടക്കി വെക്കും സ്ത്രീകളെ വെടിയും റമദാനിലെ രാത്രികളില്‍ സ്ത്രീകളുമായുള്ള ബന്ധം ആകാമെ ന്നുള്ള അനുവാദം നല്‍കുന്ന ഇസ്‌ലാം തന്നെ ലൈലത്തുല്‍ഖദ്‌റിനെ അന്വേഷിക്കാനും അതിന്റെ മഹത്വത്തെക്കുറിച്ചും സൂചിഗ്ഗിക്കുന്നത് കൊണ്ട് അനുവദനീയമായ ഒരു സൗകര്യം ഉപയോഗഗ്ഗെടുത്തി ലൈലത്തുല്‍ ഖദ്ര്‍ പോലെയുള്ള സന്ദര്‍ഭങ്ങളെ നഷ്ടഗ്ഗെടുത്തരുത് എന്നുതന്നെയാണ്.
4. ഭക്ഷണം അത്താഴത്തിലേക്ക് പിന്തിക്കല്‍: ആയിശ(റ)യും അനസ്(റ)വും നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി (സ)അവസാനത്തെ പത്തില്‍ ഭക്ഷണം അത്താഴത്തിലേക്ക് പിന്തിച്ചിരുന്നതായി കാണാം. നോമ്പ് സമയമായിട്ടും തുറക്കാതെ പിന്തിക്കുക എന്നതല്ല ഉഗ്ഗേശ്യം. മറിച്ച് ഇബാദത്തുകള്‍ ചെയ്യാന്‍ ഉന്‍മേഷം ലഭിക്കുന്നതിന്ന് ഭക്ഷണം പിന്തിക്കുന്നത് സഹായകമാവുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അതാണുത്തമം. നബി (സ) അപ്രകാരം ചെയ്തിരിക്കുന്നു.
5. ഇശാ മഗ്‌രിബിനിടയില്‍ കുളി: ആയിശ(റ) ഉദ്ധരിക്കുന്നു.. 'നബി (സ) റമദാനില്‍ നമസ്‌ക്കരിക്കും. ഉറങ്ങും, അവസാനത്തെ പത്തായാല്‍ മുണ്ട് മുറുക്കിഉടുക്കും, സ്ത്രീകളെ വെടിയും, രണ്ട് ബാങ്കുകള്‍ക്കിടയില്‍ കുളിക്കും (ഇബ്‌നുഅബീആസിം) രണ്ട് ബാങ്കുകള്‍ക്കിടയില്‍ എന്നതുകൊണ്ട് ഉഗ്ഗേശിക്കുന്നത് മഗ്‌രിബും ഇശായുമാണ്. ഇബ്‌നുജരീര്‍(റ) പറയുന്നു. 'അവര്‍ അവസാന പത്തിലെ രാത്രികളില്‍ കുളിക്കുന്നത് ഇഷ്ടഗ്ഗെട്ടിരുന്നു. ഇമാം നഖ്ഈ(റ) അങ്ങിനെ ചെയ്യാറുണ്ടായിരുന്നു. സലഫുകളില്‍ ചിലര്‍ കുളിക്കുകയും സുഗന്ധം പൂശുകയും ചെയ്യാറുണ്ടായിരുന്നു. ചുരുക്കത്തില്‍ ഹൃദയവിശുദ്ധി എന്നതോടൊഗ്ഗംതന്നെ ബാഹ്യവിശുദ്ധിയും ഈ ദിവസങ്ങളില്‍ നല്ലതാണ്.
6. ഇഅ്തികാഫ്: ആയിശാ(റ)യില്‍നിന്ന് നിവേദനം.' നബി (സ)മരണഗ്ഗെടുന്നത് വരെ അവസാനത്തെ പത്തില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.ഗ്ഗ (ബുഖാരി, മുസ്ലിം)
അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം:' നബി (സ)എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കും. മരണഗ്ഗെട്ടവര്‍ഷം ഇരുപത് ദിവസമാണ് അഗ്ഗേഹം ഇഅ്തികാഫ് നിര്‍വ്വഹിച്ചത്.ഗ്ഗ (ബുഖാരി) ഇഅ്തികാഫ് കൊണ്ട് ഉഗ്ഗേശിക്കുന്നത് തന്റെ ഭൗതികജീവിതത്തിന്റെ തിരക്കുകളില്‍നിന്നും സ്വല്‍പം ഒഴിഞ്ഞ് മനസിനെ കാലിയാക്കി അല്ലാഹുവിനെ സ്മരിച്ചും പരിശുദ്ധഗ്ഗെടുത്തിയും പ്രാര്‍ത്ഥിച്ചും അവനു മായി മുനാജാത് നടത്തി അവന്റെ ഭവനത്തില്‍ കഴിയുക എന്നതാണ്. തന്റെ ജീവിതത്തില്‍ അഭിമുഖീ കരിക്കാനുള്ള ഖബ്ര്‍ ജീവിതത്തിലെ ഏകാന്തവാസത്തെ ധ്വനിഗ്ഗിക്കുന്നത് തിരുമേനിയുടെ ചര്യയാണ്.
ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി : അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ
ദുബയില്‍ ഒരു ദിവസം കൊണ്ട് 125 പേര്‍ ഇസ്‌ലാം മതം സ്വീകരിച്ചു
അണിഞ്ഞൊരുങ്ങിയ സ്വര്ഗ്ഗലോകം
അരുവികളും ആരാമങ്ങളുംപാലും പാനീയങ്ങളുമെല്ലാം വിശ്വാസികള്‍ക്കായി സര്‍വ്വത്ര സുലഭമായി ലഭിക്കുന്ന ഇടം. മനുഷ്യന്റെ പൂര്‍വ്വാശ്രമായിരുന്നു സ്വര്‍ഗ്ഗം. മനുഷ്യ പിതാവ് ആദമും മാതാവ് ഹവ്വയും സുഖലോലുപതയില്‍ വസിച്ചിരുന്ന വീട്. സ്രഷ്ടാവിന്റെ വിധിയാല്‍ പിന്നീട് മനുഷ്യകുലത്തിന്റെ വാസസ്ഥലം ഭൂമിയായി മാറി. സ്വര്‍ഗ്ഗത്തിലേക്കുള്ള പാതയിലെ സത്രം മാത്രമാണ് ഭൂമി. നശ്വരമായ പാര്‍പ്പിടം മാത്രം. എന്നാല്‍ വിശ്വാസികള്‍ക്കുള്ള അനശ്വര ജീവിതത്തിന്റെ മണിമാളിക സ്വര്‍ഗ്ഗ ലോകത്തു തന്നെയാണ്.വിശുദ്ധ മാസത്തിലെ വിശ്വാസികളുടെ തേട്ടവും സ്വര്‍ഗ്ഗ പ്രവേശനത്തിന് പ്രാധാന്യം നല്‍കിയാണ്. ഈ മാസത്തില്‍ തന്റെ സജ്ജനങ്ങളായ അടിമകള്‍ക്കായി ദൈവം സ്വര്‍ഗ്ഗീയ ലോകത്തെ അലങ്കരിക്കപ്പെടും. ത്യാഗിയായ നോമ്പുകാരനെ സ്വര്‍ഗ്ഗലോകത്ത് സല്‍ക്കരിക്കാന്‍ വേണ്ടിയാണിത്. ഇബ്‌നു അബ്ബാസ് (റ) റിപ്പോര്‍ട്ടു ചെയ്യുന്ന ഹദീസില്‍ ഇങ്ങനെ കാണാം. നബി (സ) പറഞ്ഞു. `റമസാനെ വരവേല്‍ക്കാന്‍ സ്വര്‍ഗ്ഗലോകം അലങ്കരിക്കപ്പെടുന്നതാണ്. സ്വര്‍ഗ്ഗം കമനീയമായി സംവിധാനിക്കപ്പെടും. റമസാനിലെ ആദ്യ രാവ് ആഗതമായാല്‍ അര്‍ശിന്റെ താഴ്‌വാരത്തുനിന്ന് ഒരുതരം മന്ദമാരുതന്‍ അടിച്ചുവീശും. സ്വര്‍ഗ്ഗീയ വൃക്ഷങ്ങളിലെ ഇലകള്‍ മര്‍മ്മരമുതിര്‍ക്കും. സ്വര്‍ഗ്ഗ കവാടങ്ങളില്‍ വട്ടക്കണ്ണികള്‍ നേര്‍ത്ത ആരവം മുഴക്കും. സ്വര്‍ഗ്ഗ പാര്‍ശ്വങ്ങളില്‍ നിലയുറപ്പിച്ച ഹൂറികള്‍ ഈണത്തില്‍ വിളിച്ചു പറയും '`അല്ലാഹുവിലേക്കു വിവാഹാഭ്യാര്‍ത്ഥനയുമായി വരുന്നവരാരാണ്? അവര്‍ക്ക് ഇണയെ സമ്മാനിക്കപ്പെടും തീര്‍ച്ച''. തുടര്‍ന്ന് അവര്‍ സ്വര്‍ഗ്ഗ ലോകം കാക്കുന്ന മാലാഖ രിള്‌വാനോട് (അ) ആരായും, '`അല്ലയോ രിള്‌വാന്‍, ഏതാണ് ഈ സുന്ദരരാവ്''? '`ഇത് റമസാന്‍ മാസത്തില്‍നിന്നുള്ള ആദ്യരാവാണ്. മുഹമ്മദ് നബി (സ)യുടെ സമുദായത്തില്‍നിന്നു വ്രതമനുഷ്‌ഠിക്കുന്നവര്‍ക്കായി സ്വര്‍ഗ്ഗീയ കവാടങ്ങള്‍ തുറക്കപ്പെടുകയായി...'' (ഇബ്‌നു ഹിബ്ബാന്‍, ബൈഹഖി)
റമസാന്‍ ആഗതമായാല്‍ സ്വര്‍ഗ്ഗ ലോകത്തു ഉല്ലാസത്തിന്റെ നാളുകളായിരിക്കും.ഭൂമിയില്‍ വ്രതമനുഷ്‌ഠിച്ച് ദൈവീക സാമീപ്യം തേടുന്ന അടിമകളെ പട്ടുടയാടയണിച്ചു സ്വീകരിക്കാന്‍ സ്വര്‍ഗ്ഗീയ ഹൂറികള്‍ കാത്തിരിക്കുകയാണ്. നോമ്പുകാരന് പ്രത്യേക കവാടവും ഇതിനായി അല്ലാഹു തയ്യാറാക്കിയിട്ടുണ്ട്.
അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. നബി(സ) പറഞ്ഞു. '`എല്ലാ റമസാന്‍ സുദിനത്തിലും അല്ലാഹു സ്വര്‍ഗ്ഗലോകത്തെ അലങ്കരിച്ചൊരുക്കുന്നതാണ്. ബൈഹഖിയില്‍ നിന്നുള്ള മറ്റൊരു ഹദീസില്‍ റമസാന്‍ മാസത്തില്‍ തന്റെ സമുദായത്തിനു മാത്രമായി നല്‍കപ്പെടുന്ന അഞ്ചുകാര്യങ്ങളില്‍ നാലാമത്തേതായി ഇങ്ങനെ പറയുന്നുണ്ട്. '`പ്രതാപിയായ അല്ലാഹു സ്വര്‍ഗ്ഗലോകത്തോട് ആജ്ഞാപിക്കുന്നു. എന്റെ പ്രിയപ്പെട്ട ദാസന്മാര്‍ക്കുവേണ്ടി നീ അണിഞ്ഞൊരുങ്ങുക. അലങ്കാര പൂരിതമാവുക. അവര്‍ ഇഹലോകത്തെ ക്ഷീണങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് എന്റെ ഭവനത്തിലേക്കും സ്വീകരണത്തിലേക്കും എത്തിച്ചേരാന്‍ അടുത്തിരിക്കുന്നു''.
സ്വര്‍ഗ്ഗത്തിന്റെ റയ്യാന്‍ എന്ന കവാടം നോമ്പുകാരന് മാത്രം പ്രവേശിക്കാനുള്ളതാണ്. ദാഹശമനം വരുത്തുന്ന കവാടം എന്നര്‍ത്ഥമുള്ള റയ്യാന്‍ കവാടത്തിലൂടെ വിശ്വാസികളെ ദൈവം സ്വര്‍ഗ്ഗത്തിലേക്കു സല്‍ക്കരിക്കും.
നബി (സ) പറഞ്ഞു. സ്വര്‍ഗ്ഗത്തിനു റയ്യാന്‍ എന്നൊരു കവാടമുണ്ട്. അന്ത്യനാളില്‍ നോമ്പുകാര്‍ അതിലൂടെയാണ് പ്രവേശിക്കുക. നോമ്പുകാര്‍ എവിടെ? അവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഈ വഴിയിലൂടെ പ്രവേശനമില്ല എന്ന് വിളംബരം ചെയ്യപ്പെടുകയും അവര്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ റയ്യാന്‍ കവാടം അടക്കപ്പെടുകയും ചെയ്യും (ബുഖാരി).മനുഷ്യരുടെ ഭൗതിക ലോകത്തെ ജീവിതത്തിന്റെ കൂട്ടലും കിഴിക്കലും കഴിഞ്ഞാല്‍ പിന്നെയുള്ളത് നരകവും സ്വര്‍ഗ്ഗവുമാണല്ലോ. സ്വര്‍ഗ്ഗീയ സൗകര്യങ്ങള്‍ സംവിധാനിക്ക പ്പെട്ടിരിക്കുന്നത്. ഭൂമിയില്‍ സദ്‌വൃത്തരായി കഴിഞ്ഞവര്‍ക്കാണ്. ജീവിതം ക്രമപ്പെടുത്തി ദൈവീക കല്‍പ്പനകളെ ശിരസ്സാവഹിക്കുകയും നിരോധനകളെ വല്‍ജ്ജിക്കുകയും ചെയ്‌താല്‍ സ്വര്‍ഗ്ഗം ഉറപ്പാണ്. ഇതിനായുള്ള പ്രയത്‌നങ്ങളിലെ എളുപ്പവഴിയാണ് വിശുദ്ധ റമസാന്‍ മാസവും വ്രതാനുഷ്‌ഠാനവും.
ദുര്‍വ്യാഖ്യാനങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം- എം.കെ. മുനീര്‍
മതചര്യകളില്‍ നിന്നുള്ള അകല്‍ച്ച അപചയങ്ങള്‍ക്ക് കാരണം - ഹൈദരലി ശിഹാബ് തങ്ങള്‍
ഹാജി എ മരക്കാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. മാതൃകാ മുദരിസിനുള്ള ഉപഹാരം മരക്കാര്‍ ഫൈസിക്ക് തങ്ങള്‍ സമ്മാനിച്ചു. വെട്ടം ആലിക്കോയ, അഡ്വ. വി.എം.കെ. അഹമ്മദ്, കീഴടത്തില്‍ ഇബ്രാഹിം ഹാജി, കുറുക്കോളി മൊയ്തീന്‍, ബഷീര്‍ പടിയത്ത്, ഹുസൈന്‍ തലക്കടത്തൂര്‍, കെ. അബ്ദുല്‍ ഗഫൂര്‍, എ. കോയക്കുട്ടി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
Result
പൊതുപരീക്ഷാ റിസള്‍ട്ട് പേജിലേക്ക് പോകാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://result.samastha.net/95400490313313netmltt/result/html/index1.php
കീഴൂര്‍ സംയുക്ത ജമാഅത്ത് ഖാസി ഹൗസ് ഉദ്‌ഘാടനം ചെയ്തു
മാപ്പു നല്‍കുന്ന പത്ത് ദിനങ്ങള്‍
അള്ളാഹു പറയുന്നു. “പറയുക : സ്വന്തത്തോട് അതിക്രമം ചെയ്ത എന്‍റെ ദാസരെ, അള്ളാഹുവിന്‍റെ കാരുണ്യത്തെതൊട്ട് നിങ്ങള്‍ നിരാശരാവരുത്. നിശ്ചയം സകല പാപങ്ങളും അള്ളാഹു പൊറുക്കും. നിശ്ചയം അവന്‍ തന്നെയാണ് ഏറെ പൊറുക്കുന്നവനും ഏറെ കരുണ ചെയ്യുന്നവനും" (സൂറ. സുമര്‍)
പിശാചിന്‍റെ പ്രലോഭനങ്ങളിലകപ്പെട്ടു വഴി മാറി സഞ്ചരിക്കുന്ന തന്‍റെ അടിമകളെ അള്ളാഹു തിരിച്ചു വിളിക്കുകയാണ്; സ്നേഹ പൂര്‍വ്വം. പാപിയെന്നു മുദ്രകുത്തി മാറ്റിനിറുത്താതെ, സജ്ജനങ്ങളുടെ പൊതുധാരയില്‍ ഇഴകിച്ചേര്‍ന്നു നില്‍ക്കാനും വീണ്ടും അവസരം നല്‍കുന്നു. മനസ്സില്‍ ധാര്‍ഷ്ട്യത്തിന്‍റെ ദുര്‍മേദസ്സില്ലാത്തവര്‍ക്കെല്ലാം മഗ്ഫിറത്തു (മാപ്പ്) നല്‍കാന്‍ അവന്നേറെ ഇഷ്ടമത്രെ. പാപം ചെയ്താല്‍ പിടികൂടുന്ന അതോടൊപ്പം മാനസാന്തരപ്പെട്ടാല്‍ മാപ്പാക്കുന്നൊരു നാഥന്‍ തനിക്കുണ്ടെന്ന ബോധമാണല്ലോ മാപ്പപേക്ഷിക്കുന്നതിന്‍റെ പിന്നിലെ പ്രേരകം. ആ ഉത്തമ ബോധമുള്ളവന്‍റെ ഉള്ളം 'പറ്റിപ്പോയ്' എന്ന് പിടയുന്പോള്‍, എണ്ണവും വണ്ണവും നോക്കാതെ ദോഷങ്ങളഖിലവും അള്ളാഹു വിട്ടുകൊടുക്കുക തന്നെ ചെയ്യും. അള്ളാഹു പറയുന്നതായി തിരുനബി (സ) ഉദ്ധരിക്കുന്നു: “മനുഷ്യാ, ആകാശം മുട്ടെ നീ തെറ്റുകള്‍ ചെയ്തുകൂട്ടിയാലും, എന്നിട്ടെന്നോട് മാപ്പിരന്നാല്‍ അവയെല്ലാം നിനക്കു ഞാന്‍ പൊറുത്തു തരും. ഞാന്‍ പ്രശ്നമാക്കില്ല” (തുര്‍മുദി). എന്നാല്‍, അത്യുധാരമായി പൊറുക്കുന്ന പടച്ചവന്‍ പാപികള്‍ക്കായി പ്രഖ്യാപിക്കുന്ന പൊതുമാപ്പാണ് പുണ്യ റമദാന്‍. വിശിഷ്യാ, പാപമോചനത്തിന്‍റെ ഈ പത്ത് ദിനങ്ങള്‍.
“സര്‍വ്വലോക പരിപാലകനായ നാഥാ, എന്‍റെ പാപങ്ങളെല്ലാം നീ പൊറുത്തു തരേണമേ” എന്ന പ്രാര്‍ത്ഥനയാണ് ഈ പത്തു പകലിരവുകളില്‍ പ്രത്യേകമായി നാം ഉള്ളുരുകി ചൊല്ലേണ്ടത്. റമദാനെന്ന പദം തന്നെ സൂചിപ്പിക്കുന്ന പോലെ, ഉള്ളുരുകേണ്ട സമയമാണിത്. ഉള്ളുരുക്കമാണ് ദോഷിക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം. ഇമാം ഗസ്സാലി (റ) തന്റെ ഇഹ്‍യായില്‍ വിശദീകരിക്കുന്നത് കാണുക. പാപക്കറയുമായി ആര്‍ക്കും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവില്ല. ഒന്നുകില്‍ തെറ്റ്കുറ്റങ്ങളെല്ലാം നരകത്തിടിട്ടു കരിച്ചുകളയണം. അതിനുശേഷമേ അതിലൊരിടം ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ നീറുന്ന മനസ്സിലിട്ടു നേരത്തെ ഉരുക്കി ഇല്ലാതെയാക്കിയിരിക്കണം. അല്ലാത്തപക്ഷം സോപാനം അപ്രാപ്യം തന്നെ. ആ ഉരുക്കമാണ് പൂര്‍വ്വപിതാക്കളെ മഹനീയരാക്കിയത്. പറ്റിപ്പോയ അബദ്ധങ്ങളില്‍ അവര്‍ വല്ലാതെ വേദനിച്ചിരുന്നു. മരണശയ്യയില്‍ കിടക്കുന്ന അബ്ദുല്ലാഹ് ബിന്‍ മസ്ഊദി (റ) നെ സന്ദര്‍ശിക്കാന്‍, ഭരണാധികാരിയായ ഉസ്‍മാന്‍ ബിന്‍ അഫ്‍വാനി (റ) ന്‍റെ നേതൃത്വത്തില്‍ എത്തിയ സ്വഹാബീ പ്രമുഖര്‍ പലതും സംസാരിച്ച കൂട്ടത്തില്‍ ഒരു ചോദ്യം ചോദിച്ചു. “എന്താണ് അന്ത്യാഭിലാഷം?” മറുപടി ഇങ്ങനെയായിരുന്നു : “അള്ളാഹു എന്‍റെ ഏതെങ്കിലും ഒരു പാപം പൊറുത്തു തന്നെങ്കില്‍!” സ്വര്‍ഗ്ഗപ്രവേശം ഉറപ്പു ലഭിച്ച പത്തുപേരില്‍ ഒരാളായിരുന്നിട്ടു പോലും ആ മഹാനുഭാവന്‍ ഇത്രയേറെ നീറിയെന്നു പറഞ്ഞാല്‍ നമുക്കത് മനസ്സിലാവില്ല. കാരണം നന്മകളെല്ലാം പോരായ്മയും തിന്മകളെല്ലാം പെരുമയുമായ തല തിരിഞ്ഞൊരു സാഹചര്യത്തില്‍ വിലസുകയാണ് നാം.
ശരിയാണ്. മനുഷ്യന് തെറ്റ് പറ്റും. മനുഷ്യനേ പറ്റൂ. മൃഗങ്ങള്‍ തെറ്റ് ചെയ്യാറില്ല; ശരി ചെയ്യാത്ത പോലെത്തന്നെ. തെറ്റും ശരിയും വിവേകവുമുള്ള മനുഷ്യന് മാത്രമേ ബാധകമാകുന്നുള്ളൂ എന്നര്‍ത്ഥം. മാത്രമല്ല തെറ്റുകുറ്റങ്ങള്‍ അവന്‍റെ സഹചാരിയുമാണ്. തിരുനബി (സ) പറയുന്നു : “ആദമിന്‍റെ മക്കളെല്ലാം ഏറെ തെറ്റ് ചെയ്യുന്നവരാണ്. എന്നാല്‍ പശ്ചാത്തപിക്കുന്നവരാണ് അവരില്‍ നല്ലവര്‍” (ഇബ്നു മാജ)
ഈ പത്ത് ദിനങ്ങള്‍ മഗ്ഫിറത്തിന്‍റെതാണ്. ചെയ്തുപോയ ദോഷങ്ങളെല്ലാം കഴുകി വൃത്തിയാക്കാനുള്ള സുവര്‍ണ്ണാവസരം. എല്ലാവരും നിദ്രയില്‍ ലയിക്കുന്ന പാതിരയാണ് അത്യുത്തമം. ഭക്ത ജനങ്ങളെ പരാമര്‍ശിച്ചുകൊണ്ട് അള്ളാഹു പറയുന്നു : “രാത്രിയില്‍ അവര്‍ അല്പമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ. പാതിരാ യാമങ്ങളില്‍ മാപ്പിരക്കുന്നവരുമായിരുന്നു അവര്‍” (സൂറ ദാരിയാത്). ഈ അവസരം മുതലെടുക്കാനാവട്ടെ നമ്മുടെ യത്നങ്ങളെല്ലാം. ഒരു റമദാന്‍ കൂടി വീണുകിട്ടിയിട്ടും പാപമുക്തി ലഭിക്കാത്തവര്‍, അള്ളാഹുവിന്‍റെ കാരുണ്യത്തില്‍ നിന്ന് അത്യന്തം അകലെയാണെന്നതിനല്‍ സംശയിക്കേണ്ടതില്ല. കാലണം അങ്ങനെ പ്രാര്‍ത്ഥിച്ചത് ജിബ്‍രീലും (അ) ആമീന്‍ പറഞ്ഞത് തിരുനബി (സ)യുമാണ്. കാക്കണേ റബ്ബേ...
-വാജിദ് റഹ്‍മാനി-
റംസാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു
കണ്ണൂര്‍
: എസ്.കെ.എസ്.എസ്.എഫ്. കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണ പരമ്പര സമാപിച്ചു. സമാപന സംഗമം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ഫൈസി വെണ്‍മണല്‍ അധ്യക്ഷനായി.ദിക്‌റ്ദുആ മജ്‌ലിസിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി.പി.ഉമര്‍ മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. കഴിഞ്ഞദിവസം നടന്ന പ്രഭാഷണത്തിന്റെ സി.ഡി. പ്രകാശനം റിയാദ് ഇസ്‌ലാമിക് സെന്റര്‍ സെക്രട്ടറി റസാഖിന് നല്‍കി അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മുസ്തഫ ദാരിമി അടിവാരം, മൊയ്തു മൗലവി മക്കിയാട്, അബ്ദുള്ള ദാരിമി കൊട്ടില, അസീസ് ഹാജി ബദ്‌രിയ്യ, അശ്രഫ് ബംഗാളി മുഹല്ല, എം.പി.മുഹമ്മദലി, സക്കരിയ്യ മാണിയൂര്‍, മുനീര്‍ ദാരിമി തോട്ടീക്കല്‍, ഇബ്രാഹിം എടവച്ചാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹസന്‍ ദാരിമി സ്വാഗതവും റശീദ് മുണ്ടേരി നന്ദിയും പറഞ്ഞു
.
കുവൈത്ത് ഇസ്‍ലാമിക്സെന്‍റര്‍ മെഗാ ഇഫ്താര്‍ മീറ്റ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കുവൈത്ത് സിറ്റി :
കുവൈത്ത് ഇസ്‍ലാമിക്സെന്‍റര്‍ റമദാന്‍ കാന്പയിനിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഇഫ്താര്‍ മീറ്റിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 27ന് (വെള്ളി) അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചക്ക് രണ്ട് മണി മുതല്‍ കുടുംബ സംഗമം ആരംഭിക്കും. മാതൃകാ വനിത എന്ന വിഷയത്തില്‍ ഹംസ ദാരിമി ക്ലാസ്സ് എടുക്കും. വൈകുന്നേരം 4 മണി മുതല്‍ ദിക്റ് വാര്‍ഷികം ആരംഭിക്കും. പ്രമുഖ പണ്ഡിതര്‍ നേതൃത്വം നല്‍കും. 5 മണിക്ക് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ആധ്യക്ഷം വഹിക്കും. അഡ്വ. ജാബിര്‍ അല്‍ അന്‍സി ഉദ്ഘാടനം ചെയ്യും. സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ റമദാന്‍ സന്ദേശം കൈമാറും. വ്രതം സഹനസമരത്തിന്‍റെ ആത്മീയ വഴി എന്ന പ്രമേയത്തില്‍ സിദ്ദീഖ് ഫൈസി കണ്ണാടിപ്പറന്പ് പ്രഭാഷണം നടത്തും. കേരളത്തിലെ മാതൃകാ ദഅ്‍വ പ്രവര്‍ത്തനത്തിന് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക പുരസ്കാരം പ്രൊസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ക്ക് അഡ്വ. ജാബിര്‍ അല്‍ അന്‍സി സമ്മാനിക്കും. കുവൈത്തിലെ മത സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. പരിപാടിക്ക് കുവൈത്തിലെ എല്ലാ ഭാഗങ്ങളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയതായി ഭാരവാഹികള്‍ അറിയിച്ചു.
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം ചെയ്തു
കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിന്‍റെ ഭാഗമായി സ്വരൂപിക്കുന്ന പ്രവര്‍ത്തന ഫണ്ടിന്‍റെ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗം രായിന്‍ കുട്ടി ഹാജി കേന്ദ്ര ജനറല്‍ സെക്രട്ടറി മുഹമ്മദലി പുതുപ്പറന്പിന് തുക നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കേന്ദ്ര ട്രഷറര്‍ ഇ.എസ്. അബ്ദുറഹ്‍മാന്‍ ഹാജി, അബ്ദുന്നാസര്‍ അസ്‍ലമി, മൂസുരായിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗഫൂര്‍ ഫൈസി പൊന്മള സ്വാഗതവും ഇഖ്ബാല്‍ മാവിലാടം നന്ദിയും പറഞ്ഞു.
കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഹവല്ലി ബ്രാഞ്ച് ഇഫ്താര്‍മീറ്റ് സംഘടിപ്പിച്ചു
തസ്‌കിയത് ക്യാമ്പും ഇഫ്താര്‍മീറ്റും
സമസ്ത കാര്യാലയത്തില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ പാണക്കാട് സയിദ് ഹാഷിര്‍അലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. റവാസ് ആട്ടീരി, ഷാഹുല്‍ ഹമീദ് ഫൈസി, സി.എം. ഷാഫി, അബ്ദുല്‍ ലത്തീഫ് യമാനി, അലി പുതുപ്പറമ്പ്, സലിം കാക്കാത്തടം, റഫൂഫ് ആട്ടീരി, അനീസ് കോഴിച്ചെന എന്നിവര്‍ പ്രസംഗിച്ചു.
ഖുര്‍ആന്‍ ക്വിസ് : ഒന്നാംസമ്മാനവും സ്വര്‍ണപതക്കവും ഫാത്തിമ സുഹ്‌റയ്ക്ക്
എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ പ്രഖ്യാപനം 29ന്
സംഗമം ബഷീര്‍ ഉദ്ഘാടനംചെയ്തു. അബ്ദുറഹീം ചുഴലി അധ്യക്ഷതവഹിച്ചു. റഫീഖ് അഹ്മദ് തിരൂര്‍, ഒ.എം.എസ് തങ്ങള്‍, ശമീര്‍ ഫൈസി ഒടമല, അമാനുല്ല റഹ്മാനി, വി.കെ. ഹാറൂണ്‍ റഷീദ്, അബ്ദുല്‍ഹമീദ് കുന്നുമ്മല്‍, അബ്ദുല്‍മജീദ് ഫൈസി ഇന്ത്യനൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്.കെ.എസ്.എസ്.എഫ് ഇഫ്താര്‍മീറ്റ് 29ന്
റംസാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു
ഖാസിമിയുടെ റംസാന്‍ പ്രഭാഷണം നാളെ തുടങ്ങും
ദാറുല്‍ഹുദാ പ്രവേശനപരീക്ഷ സപ്തംബര്‍ 18ന്
16 അഫിലിയേറ്റഡ് കോളേജുകള്‍ക്ക് പുറമെ വയനാട്, ആലപ്പുഴ, കൊല്ലം എന്നീ സ്‌പെഷല്‍ സെന്ററുകളിലും പരീക്ഷയുണ്ടാകും. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസബോര്‍ഡിന്റെ അഞ്ചാംക്ലാസ് ജയിച്ചവരോ ഈവര്‍ഷം വിജയം പ്രതീക്ഷിക്കുന്നവരോ ആയ പതിനൊന്നര വയസ്സ് കവിയാത്ത ആണ്‍കുട്ടികള്‍ക്കാണ് പ്രവേശനം.
അപേക്ഷാഫോം www.darulhuda.com, www.dhiu.info എന്നീ വെബ്‌സൈറ്റുകളില്‍നിന്ന് ലഭിക്കും. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0494-2460575, 2463155.