
"സ്ത്രീ പക്ഷം പ്രവാചക സന്ദേശം" ക്യാംമ്പയിന് തുടക്കമായി
റിയാദ് : സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി ആചരിച്ചു വരുന്ന "സ്ത്രീ പക്ഷം പ്രവാചക സന്ദേശം" എന്ന ക്യനോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പിച്ചു റിയാദ് എസ്. വൈ. എസ് . സെന്‍ട്രല്‍ കമ്മിറ്റി ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു . ഇതിന്റെ ഭാഗമായി മജ്‌ലിസ് ഇന്‍തിസ്വാബ്, ഖുര്‍ആന്‍ പഠനം , ഉണര്‍വ്വ് പഠന ശിബിരം , ഖുര്‍ആന്‍ പരീക്ഷ , അവാര്‍ഡ് ദാനം എന്നീ വിവിധ പരിപാടികള്‍ക്ക് രൂപം നല്‍കി മുസ്ലിം സമൂഹം പ്രവാചക ചര്യകളില്‍ നിന്ന് അകലുകയും, പുത്തന്‍ ചിന്താഗതികളോടും യുക്തിചിന്തകളോടും സമരസപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തില്‍ എസ് . വൈ . എസ് ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയം പ്രസക്തമാകുകയാണ്. മനുഷ്യന്‍ ഇന്ന് നേരിട്ട് കൊണ്ടിരിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങളുടെയും പരിഹാരം പ്രമാണങ്ങളിലെക്ക് മടങ്ങലും പ്രവാചകരെ അനുധാവനം ചെയ്യലുമാണ്.
ക്യാംമ്പയിനോടനുബന്ധിച്ചു 25-02-2010 വ്യാഴം രാത്രി 8നു എസ്. വൈ. എസ് റിയാദ് കമ്മിറ്റി മജ്‌ലിസ് ഇന്‍തിസ്വാബ് സംഘടിപ്പിക്കുന്നു. ജലാലുദ്ധീന്‍ അന്‍വരി ഉത്ഘാടനം ചെയ്യുന്ന സംഗമത്തിന് പട്ടിക്കാട് ജാമിഅ: നൂരിയ്യ അറബിക് കോളേജ്, ചെമ്മാട് ദാറുല്‍ ഹുദാ അറബിക് കോളേജ്,തുടങ്ങിയ സ്ഥാപനങ്ങളുടെ പരീക്ഷാ ബോര്‍ഡ് അംഗവും എസ്. വൈ. എസ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാനുമായ പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ ലിയാഉദ്ധിന്‍ ഫൈസി നേതൃത്വം നല്‍കും . പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍വര്‍ ഉസ്താദ് മുഖ്യ പ്രഭാഷണം നടത്തും
ഇത് സംബന്ധമായി നടന്ന യോഗത്തില്‍ ലിയാഉദ്ധീന്‍ ഫൈസി അധ്യക്ഷത വഹിച്ചു സൈതലവി ഫൈസി ,ബഷീര്‍ ഫൈസി, ജലലുധീന്‍ അന്‍വരി മൊയ്ദീന്‍ കുട്ടി തെന്നല , മുഹമ്മദ് അലി എവിക്കാദ്, മുഹമ്മദ് അലി ഹാജി , സുബൈര്‍ ഹുദവി , നൌഷാദ് ഹുദവി എന്നിവര്‍ പങ്കെടുത്തു . നൌഷാദ അന്‍വരി സ്വാഗതവും ഇബ്രാഹിം വാവൂര്‍ നന്ദിയും പറഞ്ഞു.
ചെന്പരിക്ക ഖാസിയുടെ മരണം ; അന്വേഷണം ഊര്‍ജ്ജിതമാക്കി നിഗൂഢതകള്‍ പുറത്ത് കൊണ്ടുവരണം - റഹ്മാനീസ് അസോസിയേഷന്‍
കോഴിക്കോട് : പ്രമുഖ മത പണ്ഡിതനും സമസ്ത കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്‍റും മംഗലാപുരം ചെന്പരിക്ക ഖാസിയുമായിരുന്ന ശൈഖുനാ സി.എം. അബ്ദുല്ല മുസ്‍ലിയാരുടെ മരണം സ്വാഭാവികമാണെന്ന് വരുത്തി തീര്‍ത്ത് അന്വേഷണം വഴിതിരിച്ചു വിടാനുള്ള ലോക്കല്‍ പോലീസിന്‍റെ നീക്കം പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹത്തിന്‍െ മൃത ദേഹം ദുരൂഹ സാഹചര്യത്തില്‍ കടലില്‍ കണ്ടെത്തിയ സംഭവത്തിലും തുടര്‍ന്ന നടന്ന ചില പോലീസ് മാധ്യമ ഇടപെടലുകളിലും അസ്വാഭാവികതകള്‍ ധാരാളമുണ്ടെന്നും ഉടനെ മുതിര്‍ന്ന ഏജന്‍സികളെ ഉപയോഗപ്പെടുത്തി കേസന്പേഷണം ഊര്‍ജ്ജിതമാക്കി സംഭവത്തിലെ മുഴുവന്‍ ദുരൂഹതകളും പുറത്തുകൊണ്ടുവരാന്‍ അധികാരികള്‍ തയ്യാറാവണമെന്നും കേരള സ്റ്റേറ്റ് റഹ്‍മാനീസ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
സ്വഭവനത്തിന്‍റെ പടവുകള്‍ പോലും പരസഹായമില്ലാതെ കയറാന്‍ കഴിയാത്ത ഖാസിയുടെ തലപ്പാവും ചെരിപ്പും ഊന്നുവടിയും കിലോമീറ്റര്‍ അകലെയുള്ള കടപ്പുറത്തെ ഒരാള്‍പൊക്കമുള്ള പാറക്കെട്ടില്‍ നിന്നും കണ്ടെത്തിയതും പുറത്തുപോകന്പോള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കണ്ണട കിടപ്പുമുറിയില്‍ തന്നെയുണ്ടായിരുന്നതും കിടപ്പുമുറി പൂട്ടിയ താക്കോല്‍ കൂട്ടം ഇതുവരെ കണ്ടെത്താനാവാത്തതും സംഭവത്തിലെ ദുരൂഹതകള്‍ ബലപ്പെടുത്തുന്നവയാണ്. ഇത്തരുണത്തില്‍ സംഭവത്തിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരും വരെ സമരരംഗത്തുള്ളവര്‍ക്കൊപ്പം റഹ്‍മാനീസും സമരസജ്ജരായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സംഘടനയുടെ 2010 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ജനറല്‍ബോഡി സംഗമവും നേടത്തെ നടന്നിരുന്നു.
മുഖ്യഭാരവാഹികള്‍

ഫരീദ് റഹ്‍മാനി നീലാഞ്ചേരി (പ്രസിഡന്‍റ് ), സൈതലവി റഹ്‍മാനി ഗുഢല്ലൂര്‍ (ജ.സെക്ര), ഹംസ റഹ്‍മാനി കൊണ്ടിപറന്പ് (ട്രഷറര്‍ ), മുസ്ഥഫ റഹ്‍മാനി വാവൂര്‍ (വര്‍ക്കിംഗ് സെക്ര.)
ഗള്‍ഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍
അബ്ദുല്ല റഹ്‍മാനി വയനാട് (യു.എ.ഇ. ചാപ്റ്റര്‍ ), മുജീബ് റഹ്‍മാനി മൊറയൂര്‍ (കെ.എസ്.എ. ചാപ്റ്റര്‍ ), ഹുസൈന്‍ റഹ്‍മാനി ചെമ്മാണിയോട് (ഖത്തര്‍ ചാപ്റ്റര്‍ )
മറ്റുഭാരവാഹികള്‍
ശഫീഖ് റഹ്‍മാനി വഴിപ്പാറ, ഉബൈദുല്ല റഹ്‍മാനി കൊന്പംകല്ല് (മീഡിയ സെല്‍ ), അബ്ദു നാസ്വിര്‍ റഹ്‍മാനി കരുവാരക്കുണ്ട്, അബ്ദുല്‍ മജീദ് റഹ്‍മാനി വെള്ളമുണ്ട, മൂസ റഹ്‍മാനി കടമേരി, സുബൈര്‍ റഹ്‍മാനി മേപ്പാടി, ഫൈസല്‍ റഹ്‍മാനി തൊട്ടില്‍പ്പാലം, ജലാലുദ്ദീന്‍ റഹ്‍മാനി കന്പ്ളക്കാട്, അബ്ദുറസാഖ് റഹ്‍മാനി, അന്‍വര്‍ ഹുസൈന്‍ റഹ്‍മാനി പന്തല്ലൂര്‍, അമാനുള്ള റഹ്‍മാനി കണ്ണമംഗലം, ലത്വീഫ് ഫൈസല്‍ റഹ്‍മാനി കാസര്‍കോഡ്, ഹംസ റഹ്‍മാനി കാഞ്ഞിരപ്പുഴ, മിദ്‍ലാജ് റഹ്‍മാനി മാട്ടൂര്‍ (മെന്പര്‍മാര്‍ )
പ്രവാചകനെ അറിയുക അനുഗമിക്കുക - RIC കാന്പയിന്‍ 2010
മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിച്ചു
റിയാദ് : ഉദാത്തമായ പൈതൃകമാണ് മാപ്പിളപ്പാട്ടിനുള്ളത്. ആദ്യകാല മാപ്പിളപ്പാട്ട് രചയിതാക്കള്‍ ബഹുഭൂരിഭാഗവും ചരിത്രങ്ങളെ ഇതിവൃത്തമാക്കിയാണ് മാപ്പിളപ്പാട്ടു രചനകള്‍ നടത്തിയത്. അതുകൊണ്ട് തന്നെ ഇസ്‍ലാമിക സംസ്കാരത്തോടും ചരിത്ര പുരുഷന്മാരോടടും കേരളീയ സമൂഹത്തില്‍ വളരെ ആദരവും ബഹുമാനവുമുണ്ടായി. ഖാളി മുഹമ്മദ് രചിച്ച മുഹ്‍യദ്ദീന്‍ മാലയും, മൊയിന്‍ കുട്ടി വൈദ്യരുടെ ബദര്‍ ഖിസ്സപ്പാട്ടും, കുഞ്ഞായിന്‍ മുസ്‍ലിയാരുടെ കപ്പപ്പാട്ടും ഒരു സമൂഹത്തിന്‍റെ വിശ്വാസവും സംസ്കാരവും നിലനിര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കല ഏതൊരു സമൂഹത്തിന്‍റെയും സംസ്കാരത്തിന്‍റെ പ്രതിരൂപമാണ്. വര്‍ത്തമാനകാല മാപ്പിളപ്പാട്ടുകളായി അറിയപ്പെടുന്നവയില്‍ ബഹുഭൂരിഭാഗവും മണിയറപ്പാട്ടുകളായി മാറിയിരിക്കുന്നു. നാലാംകിട സിനിമാഗാന ചിത്രീകരണങ്ങളെ പോലും ലജ്ജിപ്പിക്കും വിധമാണ് മാപ്പിളപ്പാട്ടിന്‍റെ പേരില്‍ ഇറങ്ങുന്ന ചില ആല്‍ബങ്ങളുടെ ചിത്രീകരണം പൈതൃകങ്ങളില്‍ നിന്ന് വഴിമാറി ലക്ഷ്യബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മാപ്പിളപ്പാട്ടിനെ അതിന്‍റെ തനിമയിലേക്ക് വഴിതിരിച്ചു നടത്താനുള്ള എളിയ ശ്രമമാണ് ഇപ്രകാരമുള്ള മത്സരം കൊണ്ട് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ലക്ഷ്യമാക്കുന്നത്.
സ്വാഗതം സിദ്ദീഖ് മഞ്ചേശ്വരം, മോഡറേറ്റര്‍ മൊയ്തീന്‍ കോയ പെരുമുഖം, ഉദ്ഘാടനം കുന്നുമ്മല്‍ കോയ, പ്രബന്ധാവതരണം ഹമീദ് മാസ്റ്റര്‍ ആദൃശ്ശേരി, വിഷയം : മാപ്പിളപ്പാട്ട് നഷ്ടപ്പെടുന്ന മൂല്യങ്ങള്‍ . ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ സലീം ചാലിയം, ഇല്യാസ് മണ്ണാര്‍ക്കാട്, ഹബീബുള്ള പട്ടാന്പി, അലവിക്കുട്ടി ഒളവട്ടൂര്‍ , വേദിയില്‍ അബൂബക്കര്‍ ബാഖവി മാരായമംഗലം, ഹംസ കോയ പെരുമുഖം, ഹംസ മൂപ്പന്‍ ഇരിട്ടി, അബ്ദു റസാഖ് വളകൈ, നന്ദി ഇസ്മാഈല്‍
വിജയികള്‍
വാദ്യോപകരണങ്ങള്‍ ഒഴിവാക്കി നടത്തിയ മാപ്പിളപ്പാട്ട് മത്സരത്തില്‍ നിസാര്‍ കൊല്ലം ഒന്നാം സ്ഥാനവും സലീം ചാലിയം രണ്ടാം സ്ഥാനവും അമീന്‍ സുബൈര്‍ അരിന്പ്ര മൂന്നാം സ്ഥാനവും നേടി. ഒന്നാം സ്ഥാനം നേടിയ വ്യക്തിക്ക് റിയാദ് ഇസ്‍ലാമിക് സെന്‍റര്‍ ഏര്‍പ്പെടുത്തിയ മഹാകവി മൊയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡും മറ്റുള്ളവര്‍ക്ക് മികച്ച സമ്മാനങ്ങളും നല്‍കും. ഏപ്രില്‍ ആദ്യവാരും നടക്കുന്ന കാന്പയിനില്‍ സമാപന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡുകള്‍ നല്‍കും.
മുഹമ്മദ് നബി നയിച്ചത് രക്ത രഹിത വിപ്ലവം - റിയാദ് ഇസ്‍ലാമിക് സെന്‍റര്‍

റിയാദ് : രക്തം ചിന്തലല്ല, മനുഷ്യ മനസ്സുകളില്‍ മാനുഷീകത സൃഷ്ടിക്കലാണ് യഥാര്‍ത്ഥ വിപ്ലവമെന്ന് ലോകത്തെ പഠിപ്പിച്ച നേതാവാണ് മുഹമ്മദ് നബി. മതപരിവര്‍ത്തനമല്ല മനപരിവര്‍ത്തനമാണ് മുഹമ്മദ് നബി നടപ്പാക്കിയത്. ഒരു അമുസ്‍ലിമിന്‍റെ മൃദദേഹം കൊണ്ടുപോകുന്പോള്‍ ആദരപൂര്‍വ്വം എഴുന്നേറ്റ് നിന്ന പ്രവാചകന്‍ വര്‍ത്തമാന കാലത്തിന് മാതൃകയാകണം. യഥാര്‍ത്ഥ വിശ്വാസി മരിച്ചുകൊണ്ടിരിക്കുന്നുവെന്ന നീത്ഷെയുടെ വാക്കുകള്‍ സത്യമെന്നു തോന്നും വിധമുള്ള പ്രവര്‍ത്തനങ്ങള്‍ മതവിശ്വാസികളില്‍ നിന്നുണ്ടാകുന്നത് ഖേദകരമാണ്. മുഹമ്മദ് നബിയെ മറ്റുള്ളവര്‍ എങ്ങിനെ വിലയിരുത്തുന്നുവെന്ന് മനസ്സിലാക്കാന്‍ ശ്രീനാരായണ ഗുരുവിന്‍റെ കവിതയിലെ നബി മുത്ത് രത്നമോ എന്ന ഒരു വാചകം മാത്രം മതി. പ്രവാചകന്‍റെ മാനുഷീകതയെ അറിയുക അനുഗമിക്കുക എന്ന സന്ദേശം കൈമാറാന്‍ ഈ കാന്പയിനിലൂടെ കഴിയുന്നത് വലിയൊരു അനുഗ്രഹമാണ്.
കുടുംബം - 2

