കോഴിക്കോട്: ജെ.ജെ. ആക്ട് -2015ന് കീഴില്‍ യതീംഖാനകളെ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതിന് എതിരില്‍ സമസ്ത യതീംഖാന കോഡിനേഷന്‍ കമ്മിറ്റി സുപ്രീംകോടതിയില്‍ നടത്തുന്ന കേസില്‍ യതീംഖാനകളിലെ കുട്ടികളെയും സൗകര്യങ്ങളെയും സംബന്ധിച്ച് സത്യവാങ്മൂലം മാര്‍ച്ച് 20 നകം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമസ്ത യതീംഖാന കോഡിനേഷന്‍ കമ്മിറ്റി വിളിച്ചു ചേര്‍ക്കുന്ന യതീംഖാന ഭാരവാഹികളുടെ അടിയന്തിരയോഗം ഇന്ന് ഉച്ചക്ക് 2 മണിക്ക് കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. സമസ്ത നേതാക്കള്‍ക്കു പുറമെ പ്രമുഖ നിയമജ്ഞരും പങ്കെടുക്കും.
കഴിഞ്ഞ ഫെബ്രുവരി 20-ാം തിയ്യതിയിലെ സുപ്രീം കോടതി ഉത്തരവില്‍ യതീംഖാനകള്‍ക്ക് ജെ.ജെ.ആക്ട് 2015 ന് കീഴിലുള്ള ശിശുക്ഷേമ സ്ഥാപനങ്ങളില്‍ നിന്നും വിഭിന്നമായ പരിഗണന നല്‍കിയിട്ടുണ്ട്. ആയതിനാല്‍ ജെ.ജെ.ആക്ട് 2015ന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത മുഴുവന്‍ യതീംഖാനകളുടെയും ബന്ധപ്പെട്ട ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞിമാന്‍ ഹാജിയും അറിയിച്ചു.
- Samasthalayam Chelari
സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 15വരെ അപേക്ഷിക്കാം
ചേളാരി: 2018 ഏപ്രില്‍ 28, 29 തിയ്യതികളില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന പൊതുപരീക്ഷയുടെ ഉത്തരപേപ്പര്‍ പരിശോധനക്ക് മുഅല്ലിംകള്‍ക്ക് മാര്‍ച്ച് 15വരെ അപേക്ഷിക്കാം. മെയ് 5 മുതല്‍ 8 വരെ എട്ട് കേന്ദ്രങ്ങളില്‍ വെച്ചാണ് മൂല്യനിര്‍ണയം നടക്കുക. നന്തി ദാറുസ്സലാം അറബിക് കോളേജ്, സി.എം. മെമ്മോറിയല്‍ അശ്അരിയ്യ കോളേജ് മടവൂര്‍, യമാനിയ്യ അറബിക് കോളേജ് കുറ്റിക്കാട്ടൂര്‍, ജാമിഅ നൂരിയ്യ അറബിക് കോളേജ് പട്ടിക്കാട്, അന്‍വാറുല്‍ ഇസ്‌ലാം അറബിക് കോളേജ് തിരൂര്‍ക്കാട്, ദാറുന്നജാത്ത് കരുവാരക്കുണ്ട്, കുണ്ടൂര്‍ മര്‍ക്കസ്, ചേളാരി സമസ്താലയം എന്നിവിടങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടക്കുക. അപേക്ഷാര്‍ത്ഥികള്‍ക്ക് അനുയോജ്യമായ കേന്ദ്രം തെരഞ്ഞെടുക്കാവുന്നതാണ്. നിര്‍ദ്ദിഷ്ട ഫോറം www.samastha.info എന്ന സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ചെയര്‍മാന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ്, സമസ്താലയം, ചേളാരി - 673636 എന്ന വിലാസത്തില്‍ അപേക്ഷിക്കുക.
- Samasthalayam Chelari
- Samasthalayam Chelari
അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ ഡിപ്പാര്‍ട്ട്‌മെന്റ്ഓഫ് ഖുര്‍ആന്‍ ആന്റ്‌റിലേറ്റഡ് സയന്‍സസ് 'ഖുര്‍ആന്‍ സമകാലിക സാമൂഹിക വായനയില്‍' എന്ന വിഷയാടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് 11 ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
രാഷ്ട്രീയ സമ്പദ് വ്യവസ്ഥ, ജാതീയത, ലിംഗ സമത്വം, ബഹുസ്വരത, പരിസ്ഥിതി, പ്രകൃതി സംരക്ഷണം, വിവര സാങ്കേതികവിദ്യ, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിലെ ഖുര്‍ആനിക വീക്ഷണങ്ങളാണ് സെമിനാര്‍ ചര്‍ച്ച ചെയ്യുന്നത്. രജിസ്‌ട്രേഷന് www.icqi.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9539818918.
- Darul Huda Islamic University
- Darul Huda Islamic University
സമസ്ത ആദര്‍ശ കാമ്പയിന്‍ മധ്യമേഖലാ സംഗമം ഏപ്രില്‍ 12ന്
ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനുവരി മുതല്‍ മെയ് കൂടിയ കാലയളവില്‍ നടത്തുന്ന പഞ്ചമാസ ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി നാല് മേഖലകളില്‍ സംഗമം പാലക്കാട്, ത്യശൂര്‍, മലപ്പുറം, നീലഗിരി ജില്ലകള്‍ ഉള്‍കൊള്ളുന്ന മധ്യമേഖലാ സംഗമം ഏപ്രില്‍ 12ന് വ്യാഴം പെരിന്തല്‍മണ്ണയില്‍ നടക്കും. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും ജില്ലാ, മണ്ഡലം, മേഖലാ, പഞ്ചായത്ത്, മഹല്ല് ഭാരവാഹികളുടെ സംഗമമാണ് പെരിന്തല്‍മണ്ണയില്‍ നടക്കുക. പരിപാടിക്ക് അന്തിമ രൂപം നല്‍കുന്നതിന് മാര്‍ച്ച് പത്തിന് ശനിയാഴ്ച സ്വാഗതസംഗത്തിന്റെയും സബ്കമ്മിറ്റിയുടെയും യോഗം സുന്നിമഹല്ലില്‍ നടക്കും.
- Samasthalayam Chelari
- Samasthalayam Chelari
എസ് കെ എസ് എസ് എഫ്: ഹമീദലി ശിഹാബ് തങ്ങൾ പ്രസിഡന്റ്, സത്താർ പന്തലൂർ ജന. സെക്രട്ടറി
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറിയായി സത്താർ പന്തലൂരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റശീദ് ഫൈസി വെളളായിക്കോട് വർക്കിംഗ് സെക്രട്ടറിയും ഹബീബ് ഫൈസി കോട്ടോപ്പാടം ട്രഷററുമാണ്. ബശീർ ഫൈസി ദേശമംഗലം, പി എം റഫീഖ് അഹ് മദ്, മുസ്തഫ അഷ്‌റഫി കക്കുപ്പടി, കുഞ്ഞാലൻ കുട്ടി ഫൈസി കോഴിക്കോട്, ഷൗക്കത്തലി മൗലവി വെളളമുണ്ട (വൈസ് പ്രസിഡൻറുമാർ ) വി കെ ഹാറൂൺ റശീദ് മാസ്റ്റർ, ഡോ. കെ. ടി. ജാബിർ ഹുദവി, വി. പി. ശഹീർ പാപ്പിനിശ്ശേരി, ഹാരിസ് ദാരിമി ബെദിര, സദഖത്തുല്ല ഫൈസി മംഗലാപുരം ( സെക്രട്ടറിമാർ) ടി. പി. സുബൈർ മാസ്റ്റർ, ശുഐബ് നിസാമി നീലഗിരി, എം. ടി. ആഷിഖ് കഴിപ്പുറം, പി. എം ഫൈസൽ എറണാംകുളം (ഓർഗ. സെക്രട്ടറിമാർ) ഡോ. ടി. അബ്ദുൽ മജീദ്, അഹ്മദ് ഫൈസി കക്കാട്, ആ സ്വിഫ് ദാരിമി പുളിക്കൽ, മവാഹിബ് ആലപ്പുഴ, ഫൈസൽ ഫൈസി മടവൂർ, ശുക്കൂർ ഫൈസി കണ്ണൂർ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, ശഹീർ അൻവരി പുറങ്ങ്, ഇഖ്ബാൽ മൗലവി കൊടക്, ശഹീർ ദേശമംഗലം, നൗഫൽ മാസ്റ്റർ വാകേരി, ഒ. പി. എം അഷ്റഫ് മൗലവി, സുഹൈൽ വാഫി കോട്ടയം, സിദ്ധീഖ് അസ്ഹരി പാത്തൂർ, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശേരി, നിസാം കണ്ടത്തിൽ, ഇസ്മാഈൽ യമാനി മംഗലാപുരം, സുഹൈർ അസ്ഹരി പള്ളംങ്കോട്, ജഅഫർ ഹുസൈൻ യമാനി ലക്ഷദ്വീപ് (സെക്രട്ടറിയേറ്റ് അംഗങ്ങൾ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ചെമ്മാട് ദാറുൽ ഹുദാ ഇസ് ലാമിക് യൂണിവേഴ്സിറ്റിയിൽ മൂന്ന് ദിവസമായി സംഘടിപ്പിച്ച ലീഡേഴ്സ് പാർലമെൻറിന്റെ അവസാന ഘട്ടമായി നടന്ന ജനറൽ കൗൺസിലിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. മെമ്പർതൃത്വം നൽകിയത്.
- http://www.skssf.in/2018/02/20/എസ്-കെ-എസ്-എസ്-എഫ്-ഹമീദലി-ശ-2/
- http://www.skssf.in/2018/02/20/എസ്-കെ-എസ്-എസ്-എഫ്-ഹമീദലി-ശ-2/
യൂത്ത് ലീഗ് ദേശീയ നേതാക്കൾ ദാറുൽ ഹുദാ ബംഗാൾ കാമ്പസ് സന്ദർശിച്ചു
ഓരോ വിദ്യാർത്ഥിയും ഓരോ നവോഥാന നായകരാവുകയാണ് ബംഗാളിലെ മുസ്ലിം വിദ്യാർത്ഥികൾക്ക് ചെയ്യാനുള്ള കടമയെന്ന് മുസ്ലിം യൂത്ത് ലീഗ് നാഷണൽ ജന. സെക്രട്ടറി സി. കെ സുബൈർ. ദാറുൽ ഹുദാ ബംഗാൾ ക്യാമ്പസിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ ബംഗാൾ ജാർഖണ്ഡ് സന്ദർശനത്തിനിടയിൽ ക്യാംപ്‌സിലെത്തിതായിരുന്നു അദ്ദേഹം. പരിപാടിയിൽ യൂത്ത് ലീഗ് നാഷണൽ വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ഫൈസൽ ബാബു മുഖ്യപ്രഭാഷണം നിർവഹിച്ചു. സിദ്ദിഖ് ഹുദവി, അഷ്റഫ് ഹുദവി, മിസ്ബാഹ് ശൈഖ്, തൈമുദ്ദിൻ ശൈഖ്, ശാകിർ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
- Darul Huda Islamic University
- Darul Huda Islamic University
സ്കൂളുകൾ അടച്ചു പൂട്ടൽ ഭീഷണിക്കെതിരെ അസ്മി സമര പ്രഖ്യാപന കൺവൻഷൻ നാളെ (ശനി)
തേഞ്ഞിപ്പാലം: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ അസോസിയേഷൻ ഓഫ് സമസ് മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ നാളെ (ശനി) രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ അൺ എഴ്ഡഡ് സ്കൂളുകൾ നിർണ്ണായ പങ്ക് വഹിച്ചതായും അവകൾ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നുമിരിക്കെ വിദ്യാർഥികളുടെയും ടീച്ചേഴ്സിന്റെയും ഭാവി അനിശ്ചിതത്തിലാക്കി സർക്കാർ സ്വീകരിക്കുന്ന ഈ നിലപാടിനെതിരെ വൈവിധ്യങ്ങളായ പ്രക്ഷോഭ പരിപാടികൾ വരും ദിവസങ്ങളിൽ അസ്മിയുടെ ആഭിമുഖ്യത്തിൽ നടക്കും. കേരള വിദ്യാഭ്യാസ നിയമം (കെ. ഇ. ആർ) നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നവയാണ് ഇവയിലധികവും. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് പകരം എ. ഇ. ഒ മുഖേന അടച്ചുപൂട്ടാനുള്ള കത്ത് നൽകിയിരിക്കുകയാണ്. അസ്മിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾക്ക് പുറമെ അംഗീകാരമില്ലാത്ത മറ്റ് സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെയും സ്കൂൾ അസോസിയേഷൻ പ്രതിനിധികളെയും സമര പ്രഖ്യാപന കൺവൻഷനിൽ പ്രതീക്ഷിക്കുന്നു.
പരിപാടി എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്യും. അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ന്യൂന പക്ഷ സമിതി കൺവീനർ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, അസ്മി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി. കെ മുഹമ്മദ്, കെ. പി. എസ്. എ പ്രസിഡണ്ട് പി. പി യൂസുഫലി, കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ് മൗലവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, റഹീം ചുഴലി, നവാസ് ഓമശ്ശേരി, റഷീദ് കമ്പളക്കാട്, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി, അഡ്വ. പി. പി ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ, മജീദ് പറവണ എന്നിവർ സംബന്ധിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 94473 35463.
- Samasthalayam Chelari
പരിപാടി എം. കെ രാഘവൻ എം. പി ഉദ്ഘാടനം ചെയ്യും. അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ, ന്യൂന പക്ഷ സമിതി കൺവീനർ മുസ്തഫ മാസ്റ്റർ മുണ്ടുപാറ, അസ്മി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി. കെ മുഹമ്മദ്, കെ. പി. എസ്. എ പ്രസിഡണ്ട് പി. പി യൂസുഫലി, കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ് മൗലവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, റഹീം ചുഴലി, നവാസ് ഓമശ്ശേരി, റഷീദ് കമ്പളക്കാട്, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി, അഡ്വ. പി. പി ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ, മജീദ് പറവണ എന്നിവർ സംബന്ധിക്കും. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 94473 35463.
- Samasthalayam Chelari
SKSBV Silver Jubilee logo (png file for download)
മുകളില്‍ കൊടുത്ത SKSBV സില്‍വര്‍ ജൂബിലി ലോഗോ png ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
SKSBV സില്‍വര്‍ ജൂബിലി അനുഗ്രഹ സഞ്ചാരം 25 ന് വരക്കലില്‍ നിന്ന് ആരംഭിക്കും
ചേളാരി: ''നന്മ കൊണ്ട് നാടൊരുക്കം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. ബി. വി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഉള്ള അനുഗ്രഹ സഞ്ചാരം വരക്കല്‍ മഖാമില്‍ നിന്നും ആരംഭിക്കും. 25 ന് രാവിലെ 8. 30 ന് വരക്കല്‍ മഖാമില്‍ വെച്ചു സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ യാത്ര ഉദ്ഘാടനം ചെയ്യും. വാഴക്കാട് കണ്ണിയത്ത് ഉസ്താദ് മഖാം, കുഞ്ഞാലി മുസ്ലിയാര്‍ മഖാം, ഉസ്താദ് അബൂബക്കര്‍ നിസാമി മഖാം, ശൈഖുനാ ബാവ ഉസ്താദ് മഖാം, ദാറുല്‍ഹുദ സൈനുല്‍ ഉലമ മഖാം, മമ്പുറം മഖാം, പി. പി ഉസ്താദ് മഖാം, അസ്ഹരി തങ്ങള്‍ മഖാം, കെ. വി ഉസ്താദ് മഖാം, ആനക്കര കോയക്കുട്ടി ഉസ്താദ് മഖാം, കുമരംപുത്തൂര്‍ ഉസ്താദ് മഖാം, നാട്ടിക ഉസ്താദ് മഖാം, കെ. ടി. മാനു ഉസ്താദ് മഖാം, കാളമ്പാടി മഖാം, പാണക്കാട് തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തുന്ന യാത്ര 7 മണിക്ക് പാണക്കാട് സമാപിക്കും. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ രാമന്തളി, ട്രഷറര്‍ ഫുഅദ് വെള്ളിമാട്കുന്ന്, സയ്യിദ് സ്വദഖതുള്ള തങ്ങള്‍ അരിമ്പ്ര, റിസല്‍ ദര്‍ അലി ആലുവ, ശഫീഖ് മണ്ണഞ്ചേരി, അനസ് അലി ആമ്പല്ലൂര്‍, നാസിഫ് തൃശൂര്‍, മുനാഫര്‍ ഒറ്റപ്പാലം, മുബഷിര്‍ ചുങ്കത്ത്, അസ്‌ലഹ് മുതുവല്ലൂര്‍, റബീഉദ്ധീന്‍ വെന്നിയൂര്‍, മുബഷിര്‍ മേപ്പാടി, മുഹസിന്‍ ഓമശ്ശേരി, സജീര്‍ കണ്ണൂര്‍, സുഹൈല്‍ തടിക്കടവ്, യാസര്‍ അറഫാത്ത് ചെര്‍ക്കള, ആബിദലി കാസര്‍ഗോഡ്, അന്ശാദ് ബല്ലാകടപ്പുറം, ഫര്‍ഹാന്‍ കൊടക് തുടങ്ങിയവര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
സിപെറ്റ് മോറല്‍ സ്‌കൂള്‍; അപേക്ഷ ക്ഷണിക്കുന്നു
തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്ക് ഭൗതിക പഠനത്തോടൊപ്പം മതവിദ്യ കൂടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തില്‍ നടന്നു കൊണ്ടിരിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസിന്‍റെ സ്റ്റഡി സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷിക്കേണ്ട അവസാന തിയ്യതി : 2018 ഏപ്രില്‍ 30.
വിശദ വിവരങ്ങള്‍ക്ക് ദാറുല്‍ഹുദാ വെബ്‌സൈറ്റ് www.dhiu.in സന്ദര്‍ശിക്കുക.
- Darul Huda Islamic University
- Darul Huda Islamic University
സ്ഥാപക ദിനത്തില്‍ ബഹ്‌റൈന്‍ SKSSF പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശനം നടത്തി
ഹോസ്പിറ്റലില്‍ കഴിയുന്ന അഫ്സലിന് ആദ്യ ഘട്ടം 25, 000 രൂപ നല്‍കും
മനാമ: എസ്. കെ. എസ്. എസ്. എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍ ഹോസ്പിറ്റല്‍ സന്ദര്‍ശനം സംഘടിപ്പിച്ചു. "കരുണയുടെ നോട്ടം കനിവിൻറ സന്ദേശം" എന്ന സന്ദേശമുയര്‍ത്തി നടത്തിയ ആശുപത്രി സന്ദര്‍ശനം പ്രധാനമായും സല്‍മാനിയ മെഡിക്കല്‍ സെന്‍റര്‍ കേന്ദ്രീകരിച്ചാണ് നടത്തിയത്. മനാമയില്‍ മോഷ്ടാക്കളുടെ അക്രമത്തില്‍ പരിക്കേറ്റ് സല്‍മാനിയ ആശുപത്രിയില്‍ കഴിയുന്ന അഫ്സല്‍ അടക്കമുള്ള നിരവധി രോഗികളെ സംഘം സന്ദര്‍ശിച്ചു. അഫ്സലിന് പ്രഥമ ഘട്ട സഹായമായി സംഘടനയുടെ സഹചാരി റിലീഫ് സെല്ലില്‍ നിന്നും 25000 രൂപ അനുവദിച്ചു. കൂടാതെ മറ്റു രോഗികളില്‍ നിന്നും അര്‍ഹരായവരെയെല്ലാം റിലീഫ് സെല്ലില്‍ ഉള്‍പ്പെടുത്തി വീല്‍ ചെയര്‍ അടക്കമുള്ള സംവിധാനങ്ങള്‍ നല്‍കാനുള്ള സന്നദ്ധതയും സംഘം ഹോസ്പിറ്റല്‍ അധികൃതരെ അറിയിച്ചു. ഓരോ രോഗിയെയും സന്ദര്‍ശിച്ച് ആശ്വാസം പകര്‍ന്നും പ്രാർത്ഥന നടത്തിയുമാണ് സംഘം മടങ്ങിയത്. സമസ്ത ബഹറൈൻ കോഡിനേറ്റർ റബീഹ് ഫൈസി അമ്പലക്കടവിന്‍റെ നേതൃത്വത്തിലായിരുന്നു ഹോസ്പിറ്റല്‍ സന്ദര്‍ശനം. ഭാരവാഹികളായ നവാസ് കുണ്ടറ, സജീർ പന്തക്കൽ, മുഹമ്മദ് മോനു, ജാഫർ കണ്ണൂര്‍ എന്നിവര്‍ക്കു പുറമെ മൗസൽ മൂപ്പൻ തിരൂര്‍, ആമിർ ഗുദൈബിയ, അഫ്സൽ ഗുദൈബിയ, മിദ്ഹാൻ ഗുദൈബിയ, അബ്ദുൽ സമദ് വയനാട്, ഖാലിദ് ഹാജി, ലത്വീഫ് തങ്ങൾ എന്നിവരടങ്ങുന്ന വിഖായ ടീം അംഗങ്ങളും കാരുണ്യ സന്ദര്‍ശനത്തില്‍ പങ്കാളികളായി. നേരത്തെ ഹോസ്പിറ്റല്‍ സന്ദര്‍ശനത്തിനു മുന്പ് സ്ഥാപക ദിനാചരണത്തിന് പ്രാരംഭം കുറിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങിന് ജന. സെക്രട്ടറി മജീദ് ചോലക്കോട് നേതൃത്വം നല്‍കി. സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പതാകയുയര്‍ത്തി. സമസ്ത കേന്ദ്ര-ഏരിയാ ഭാരവാഹികളും പോഷക സംഘടനാ പ്രതിനിധികളും എസ്. കെ. എസ്. എസ്. എഫ് ഭാരവാഹികളും സംബന്ധിച്ചു.Photos: 1. സല്‍മാനിയ ഹോസ്പിറ്റലിലെത്തിയ എസ്. കെ. എസ്. എസ്. എഫ് ഭാരവാഹികള്‍ അഫ്സലിനെ സന്ദര്‍ശിച്ചപ്പോള്‍. 2. എസ്. കെ. എസ്. എസ്. എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് മനാമയിലെ സമസ്ത ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ പതാക ഉയര്‍ത്തുന്നു.
- samastha news
ദാറുല്‍ ഹുദാ "അല്‍ഫഖീഹ്" ഗ്രാന്റ് ഫിനാലെ സമാപിച്ചു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച മൂന്നാമത് അല്‍ഫഖീഹ് ക്വിസ് റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ സമാപിച്ചു. ഹനഫീ കര്‍മ്മശാസ്‌ത്ര സരണിയിലെ പ്രശസ്‌ത ഗ്രന്ഥമായ മുഖ്‌തസര്‍ അല്‍ ഖുദൂരിയെ അടിസ്ഥാനമാക്കി അഖിലേന്ത്യാ ഹനഫീ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച അല്‍ഫഖീഹിന്റെ ഗ്രാന്റ് ഫിനാലെ വാഴ്‌സിറ്റി ഓഡിറ്റോറിയത്തിലാണ് നടത്തപ്പെട്ടത്.
പതിനഞ്ച് ടീമുകള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏഴ് ടീമുകളാണ് ഫൈനല്‍ റൗണ്ടില്‍ മാറ്റുരച്ചത്. മത്സരത്തിന് ദാറുല്‍ ഹുദാ മുന്‍ ലക്‌ചററും കര്‍ണ്ണാടക ശംസുല്‍ ഉലമാ അക്കാദമി പ്രിന്‍സിപ്പളുമായ ഉസ്‌താദ് റഫീഖ് അഹ്‌്‌മദ് ഹുദവി കോലാര്‍ നേതൃത്വം നല്‍കി.
മത്സരത്തില്‍ ദാറുല്‍ ഹുദാ ഉര്‍ദു വിഭാഗം പത്താം വര്‍ഷ വിദ്യാര്‍ത്ഥികളായ ആസാദ് അലി (ബീഹാര്‍), മുശാഹിദ് റസാ (ബീഹാര്‍), ആറാം വര്‍ഷ വിദ്യാര്‍ത്ഥികളായ ഫരീദ് ഖാന്‍ (ആസാം), സാഹിദുല്‍ ഇസ്‌്‌ലാം (ആസാം), പത്താം വര്‍ഷ വിദ്യാര്‍ത്ഥികളായ അത്വ്‌ഹര്‍ റസാ (ബംഗാള്‍), ഇശ്‌തിയാഖ് അഹ്‌്‌മദ് (ബംഗാള്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ഫിഖ്‌ഹ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ. ജഅ്‌ഫര്‍ ഹുദവി കൊളത്തൂര്‍ നിര്‍വ്വഹിച്ചു. കെ. സി മുഹമ്മദ് ബാഖവി, എം. കെ ജാബിറലി ഹുദവി, പി. കെ നാസര്‍ ഹുദവി കൈപ്പുറം, അമീര്‍ ഹുസൈന്‍ ഹുദവി, അഫ്‌റോസ് അംജദി, ഇല്‍യാസ് ഹുദവി കെ. ജി. എഫ്, ഇബ്രാഹീം ഹുദവി കര്‍ണ്ണാടക എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് മാര്‍ച്ച് നാലിന് നടക്കുന്ന ഇസ്‌്‌ലാമിക് ഫിനാന്‍സ് സെമിനാറില്‍ വെച്ച് നല്‍കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ചെയര്‍മാന്‍ മുജീബ് റഹ്‌്‌മാന്‍ അറിയിച്ചു. സെമിനാറിന്റെ രജിസ്‌ട്രേഷന് www.dhiu.in എന്ന സൈറ്റ് സന്ദര്‍ശിക്കുകയോ 7025767739 എന്ന നമ്പറില്‍ വാട്ട്‌സാപ്പ് ചെയ്യുകയോ ചെയ്യുക.
- Darul Huda Islamic University
- Darul Huda Islamic University
യതീംഖാന രജിസ്‌ട്രേഷന്‍; സ്ഥാപന ഭാരവാഹികളുടെ യോഗം 28ന്
ചേളാരി: 1960ലെ ഓര്‍ഫനേജ് ആക്ട് അനുസരിച്ച് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന യതീംഖാനകള്‍ ജെ.ജെ. ആക്ട് -2015 പ്രകാരം വീണ്ടും റജിസ്റ്റര്‍ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെ ചോദ്യം ചെയ്ത് സമസ്ത സ്പ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ വാദം തുടരുന്ന സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നതിന് സമസ്ത യതീംഖാന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രു: 28 ന് ബുധനാഴ്ച ഉച്ചയ്ക്കു ശേഷം 2 മണിക്ക് സ്ഥാപന ഭാരവാഹികളുടെ യോഗം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. സമസ്ത നേതാക്കള്‍ക്കു പുറമെ പ്രമുഖ നിയമജ്ഞരും പങ്കെടുക്കും. ബന്ധപ്പെട്ട സ്ഥാപന ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി കെ.ടി. കുഞ്ഞിമാന്‍ ഹാജിയും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 9946888444.
- Samasthalayam Chelari
- Samasthalayam Chelari
സമസ്ത ആദര്‍ശ കാമ്പയിന്‍; ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ സംഗമങ്ങള്‍
ചേളാരി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ 2018 ജനുവരി മുതല്‍ മെയ് വരെ നടത്തുന്ന ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി ആലപ്പുഴയിലും മലപ്പുറത്തും കണ്ണൂരും കാസര്‍കോഡും മേഖലാ തല പ്രവര്‍ത്തക സംഗമങ്ങള്‍ നടക്കും.
കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാക്കുളം ഉള്‍പെടുന്ന ദക്ഷിണ മേഖലാ സംഗമം ഏപ്രില്‍ 21 ന് ആലപ്പുഴയിലും മലപ്പുറം, ത്യശൂര്‍, പാലക്കാട്, നീലഗിരി ജില്ലകള്‍ ഉള്‍പെടുന്ന മധ്യമേഖലാ സംഗമം ഏപ്രില്‍ 18ന് മലപ്പുറത്തും കോഴിക്കോട്, വയനാട്, കുടക്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പെടുന്ന ഉത്തര മേഖലാ സംഗമം കണ്ണൂരിലും കാസര്‍കോഡ്, കര്‍ണാടക എന്നിവ ഉര്‍പ്പെടുന്ന ഇന്റര്‍ സോണ്‍ സംഗമം ഏപ്രില്‍ 17 ന് കാസര്‍കോഡും നടക്കും.
സമസ്തയുടെയും പോഷക സംഘടനകളുടെയും ജില്ലാ, മണ്ഡലം, മേഖലാ, പഞ്ചായത്ത്, മഹല്ല് തല ഭാരവാഹികളാണ് പ്രവര്‍ത്തക സംഗമത്തില്‍ പങ്കെടുക്കുക. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും നേതാക്കള്‍ സംഗമത്തില്‍ സംബന്ധിക്കും. ആദര്‍ശ വിശുദ്ധിയോടെ 100-ാം വാര്‍ഷികത്തിനൊരുങ്ങുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തന പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിശുദ്ദ അഹ്‌ലുസുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങള്‍ പ്രചരിപ്പുക്കുന്നതിന് പ്രവര്‍ത്തകരെ സജ്ജരാക്കാനും ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തക സംഗമങ്ങള്‍ നടത്തുന്നത്. ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായി സ്ഥാപന മേധാവികളുടെ കൂട്ടായ്മ, വിദ്യാര്‍ത്ഥി-പൂര്‍വ്വ വിദ്യാര്‍ത്ഥി, മീറ്റ് 200 മേഖലകളില്‍ സമ്മേളനങ്ങള്‍, മഹല്ല് തല കുടുംബസംഗമങ്ങള്‍, സിഡി പ്രഭാഷണം, പുസ്തക കിറ്റ് വിതരണം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
- Samasthalayam Chelari
- Samasthalayam Chelari
ഹമീദലി ശിഹാബ് തങ്ങള്‍ക്ക് സുന്നി ബാലവേദിയുടെ ആദരം
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സ്ഥാപക പ്രസിഡണ്ടും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന അദ്ധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളെ സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ആദരിക്കുന്നു. സമസ്ത കേരള സുന്നി ബാലവേദി സ്ഥാപക നേതാക്കളില്‍ പ്രമുഖരും ഒന്നര പതിറ്റാണ്ടിലേറെ സുന്നി ബാലവേദി അദ്ധ്യക്ഷനുമായ ഹമീദലി ശിഹാബ് തങ്ങളെ സംഘടന നടത്തി വരുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ''ഓര്‍മ്മയുടെ ഓളങ്ങളില്‍'' ഓര്‍മ്മ സംഗമത്തില്‍ വെച്ചാണ് ആദരിക്കുന്നത്. മുന്‍ സമസ്ത ഉപാദ്ധ്യക്ഷനും സുന്നി ബാലവേദി ശില്‍പ്പിയുമായ പാണക്കാട് സയ്യിദ് ഉമര്‍ അലി ശിഹാബ് തങ്ങളുടെ മകനും നിരവധി സ്ഥാപനങ്ങളുടെ മുഖ്യ ഭാരവാഹിയും മത സാമൂഹ്യ രംഗത്തെ നിറ സാന്നിദ്ധ്യവുമാണ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍. 24 ന് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍ സി. കെ. എം. സ്വാദിഖ് മുസ്ലിയാര്‍, ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി, എം. എ ഉസ്താദ് ചേളാരി, ഡോ. എന്‍. എ. എം അബ്ദുല്‍ ഖാദര്‍, കെ. മോയിന്‍കുട്ടി മാഷ്, ഇമ്പിച്ചി കോയ മുസ്ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, കൊടക് അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി, കെ. ടി ഹുസൈന്‍ കുട്ടി മുസ്ലിയാര്‍, മൊയ്ദീന്‍ മുസ്ലിയാര്‍ പുറങ്ങ്, അഫ്‌സല്‍ രാമന്തളി, ഷഫീഖ് മണ്ണഞ്ചേരി, ഫുആദ് വെള്ളിമാട്കുന്ന് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
SKSSF ഉളിയത്തടുക്ക് ക്ലസ്റ്റര്‍ മതപ്രഭാഷണവും മജ്‌ലിസുന്നൂറും സംഘടിപ്പിച്ചു
വിദ്യാനഗര്‍ : എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക് ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ഹാഫിള് അഹ്മ്മദ് കബീര്‍ ബാഖവി കാഞ്ഞാറിന്റെ മതപ്രഭാഷണവും മജ ്ലിസുന്നൂര്‍ സദസ്സും സമാപിച്ചു. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ ഹാരിസ് ചൂരി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് എസ്. പി. എസ് മാഹിന്‍ നഗര്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ് മഹ്മൂദ് സ്വഫ് വാന്‍ തങ്ങള്‍ ഏഴിമല മജ് ലിസുന്നൂര്‍ സദസ്സിന് നേതൃത്വം നല്‍കി. എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്ത ഹാരിസ് ദാരിമി ബെദിരക്ക് ഹമീദ് ഹാജി ചൂരിയും സമസ്ഥാന സര്‍ഗലയത്തില്‍ വിജയിയായ അജ്മല്‍ ഫര്‍ഹാനിന്ന് ബഷീര്‍ വടകരയും ഉപഹാര സമര്‍പ്പണം നടത്തി. പി. എ ജലീല്‍ സ്വാഗതം പറഞ്ഞു.
എസ്. വൈ. എസ് ജില്ലാ സെക്രട്ടറി യു. സഹദ് ഹാജി, മണ്ഡലം പ്രസിഡന്റ് ബദ്‌റുദ്ധീന്‍ ചെങ്കള, ജന. സെക്രട്ടറി എം. എ ഖലീല്‍, സയ്യിദ് പൂക്കോയ തങ്ങള്‍, ശറഫുദ്ധീന്‍ കുണിയ, ഇര്‍ഷാദ് ഹുദവി ബെദിര, ഫാറൂഖ് കൊല്ലംമ്പാടി, റഷീദ് മൗലവി അറന്തോട്, പി. എ അശ്‌റഫ്, സി. എ അബ്ദുല്ല കുഞ്ഞി, ഹമീദ് പറപ്പാടി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, മുസ്തഫ പള്ളം, നിസാമുദ്ധീന്‍ ബേര്‍ക്ക,
അബ്ദുല്ല മൗലവി പാണലം, എം. എസ് ഇബ്രാഹിം, ഹനീഫ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- yakoob Niram
- yakoob Niram
ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ നീക്കത്തിനെതിരെ സമസ്ത പ്രക്ഷോഭത്തിലേക്ക്. അസ്മി സമര പ്രഖ്യാപന കൺവൻഷൻ 24 ന്
തേഞ്ഞിപ്പാലം: അംഗീകാരത്തിന്റെ കാരണം
പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള
നീക്കത്തിനെതിരെ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് (അസ്മി)യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമര പ്രഖ്യാപന കൺവൻഷൻ 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം നൽകി ഉന്നത തസ്തികകളിലെത്തിക്കുന്നതിൽ അൺ എഴ്ഡഡ് സ്കൂളുകൾ നിർണ്ണായ പങ്ക് വഹിച്ചതായും അവകൾ അടച്ചു പൂട്ടുന്നതിന് പകരം സംരക്ഷിക്കേണ്ട ബാധ്യത സർക്കാറിനുണ്ടെന്നും ചേളാരി സമസ്താലയത്തിൽ വെച്ച് നടന്ന അസ്മി സെക്രട്ടറിയേറ്റ് കമ്മറ്റി അഭിപ്രായപ്പെട്ടു. കേരള വിദ്യാഭ്യാസ നിയമം (കെ. ഇ. ആർ) നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നത്. മികച്ച ഭൗതിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നവയാണ് ഇവയിലധികവും. അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുന്നതിന് പകരം എ. ഇ. ഒ മുഖേന അടച്ചുപൂട്ടാനുള്ള കത്ത് നൽകി നിരാശരാക്കിയതായി അസ്മി യോഗം കുറ്റപ്പെടുത്തി. അസ്മിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സ്ഥാപന മേധാവികളും അംഗീകാരമില്ലാത്ത മറ്റ് സ്കൂൾ മേധാവികളും സമര പ്രഖ്യാപന കൺവൻഷനിൽ പങ്കെടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
യോഗത്തിൽ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ് മൗലവി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, നവാസ് ഓമശ്ശേരി, റഷീദ് കബളക്കാട്, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി, അഡ്വ. പി. പി ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ, എൻ. പി ആലി ഹാജി, ഇസ്മാഈൽ മുസ്ല്യാർ കൊടക്, പി. സൈതലി മാസ്റ്റർ, പി. വി കുഞ്ഞിമരക്കാർ, മുഹമ്മദ് ഫൈസി അടിമാലി, മജീദ് പറവണ്ണ, കെ. എം കുട്ടി എടക്കുളം സംസാരിച്ചു. അസ്മി സംസ്ഥാന ജനറൽ സെക്രട്ടറിഹാജി പി. കെ മുഹമ്മദ സ്വാഗതവും വർക്കിംഗ് സെക്രട്ടറി റഹീം ചുഴലി നന്ദിയും പറഞ്ഞു.
- Samasthalayam Chelari
- Samasthalayam Chelari
ബഹ്റൈന്‍ SKSSF റോഹിംഗ്യന്‍ ഫണ്ട് കൈമാറി
മനാമ: ഇന്ത്യയിലെ റോഹിംഗ്യന്‍ ജനതക്ക് വേണ്ടി എസ്. കെ. എസ്. എസ്. എഫ് ഡല്‍ഹി ചാപ്റ്ററിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥിരം സഹായ പദ്ധതി പ്രവര്‍ത്തനങ്ങളിലേക്ക് ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് ശേഖരിച്ച ഫണ്ട് സംസ്ഥാന കമ്മറ്റിക്ക് കൈമാറി.
കഴിഞ്ഞ ദിവസം ചെമ്മാട് ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റിയില്‍ നടന്ന "വിവിസേ" എന്ന എസ്. കെ. എസ്. എസ്. എഫ് ലീഡേഴ്സ് പാര്‍ലിമെന്‍റ് ചടങ്ങില്‍ വെച്ചാണ് ഫണ്ട് കൈമാറ്റം നടന്നത്.
ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ കൂടുതലുള്ള ഭാഗങ്ങളിലെല്ലാം അവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യം, ശുദ്ധജല വിതരണം എന്നിവക്കു പുറമെ വിധവാ പെണ്‍ഷന്‍, കുട്ടികളുടെ വിദ്യഭ്യാസ സൗകര്യം എന്നിവ ഒരുക്കാനും അവര്‍ക്കിടയില്‍ സ്ഥിരമായ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞ നവംബറില്‍ ബഹ്റൈനില്‍ നടന്ന എസ്. കെ. എസ്. എസ്. എഫ് ഗ്ലോബല്‍ മീറ്റിലാണ് തീരുമാനമായത്. 10 ലക്ഷം രൂപയാണ് ഇതിനായി എസ്. കെ. എസ്. എസ്. എഫ് സ്റ്റേറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നത്.
ഇതിന്‍റെ ഭാഗമായി ബഹ്റൈനില്‍ നിന്നും എസ്. കെ. എസ്. എസ്. എഫ് ശേഖരിച്ച സംഖ്യയുടെ ചെക്ക് കഴിഞ്ഞ ദിവസം സംഘടനാ പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍ മുഖേനെ എസ്. കെ. എസ്. എസ്. എഫ് സ്റ്റേറ്റ് കമ്മറ്റിക്ക് സമര്‍പ്പിച്ചു.
എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന നേതാക്കള്‍ക്കു പുറമെ സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍, ട്രഷറര്‍ വി. കെ. കുഞ്ഞഹമ്മദ് ഹാജി എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്- +973-39533273
Photo: ഇന്ത്യയിലെ റോഹിംഗ്യന്‍ ജനതക്ക് വേണ്ടി എസ്. കെ. എസ്. എസ്. എഫിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥിരം സഹായ പദ്ധതിയിലേക്ക് ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് ശേഖരിച്ച ഫണ്ട് പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങള്‍ക്ക് കൈമാറിയപ്പോള്‍
- samastha news
Photo: ഇന്ത്യയിലെ റോഹിംഗ്യന്‍ ജനതക്ക് വേണ്ടി എസ്. കെ. എസ്. എസ്. എഫിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥിരം സഹായ പദ്ധതിയിലേക്ക് ബഹ്റൈന്‍ എസ്. കെ. എസ്. എസ്. എഫ് ശേഖരിച്ച ഫണ്ട് പ്രസിഡന്‍റ് അശ്റഫ് അന്‍വരി ചേലക്കര സമസ്ത പ്രസിഡന്‍റ് ജിഫ്രി തങ്ങള്‍ക്ക് കൈമാറിയപ്പോള്‍
- samastha news
ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ മാഗസിനുകള്‍; വിസ്മയം തീര്‍ത്ത് ദാറുല്‍ഹുദാ ബംഗാള്‍ വിദ്യാര്‍ത്ഥികള്‍
ബീര്‍ ഭൂം (വെസ്റ്റ് ബംഗാള്‍): ഒറ്റ മാസം കൊണ്ട് മുപ്പതിലേറെ കൈയെഴുത്ത് മാഗസിനുകള്‍ വ്യക്തിഗതമായി തയ്യാറാക്കി വിസ്മയം തീര്‍ത്തിരിക്കുകയാണ് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍.
സാക്ഷര ജ്ഞാനം പോുമില്ലാത്ത ലോകത്തു നിന്നു എഴുത്തും വായനയും പരിചയപ്പെട്ടുതുടങ്ങി മൂന്നു വര്‍ഷം പിന്നിട്ടപ്പോഴേക്കും രചനാ രംഗത്ത് ചരിത്രം തീര്‍ത്തിരിക്കുകയാണ് ഈ വിദ്യാര്‍ത്ഥികള്‍.
ബംഗാളി, ഉര്‍ദു, അറബിക്, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ കഥ, കവിത, ലേഖനങ്ങള്‍, ചിത്ര രചനകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ക്ലാസിലെ മുപ്പത്തിയാറു വിദ്യാര്‍ത്ഥികളും വ്യക്തിഗതമായി ഓരോ മാഗസിനുകള്‍ തയ്യാറാക്കിയത്.
ക്ലാസ് അധ്യാപകന്റെ നേതൃത്വത്തില്‍ ഒരു മാസം നീണ്ട പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് രചനകള്‍ വെളിച്ചം കണ്ടത്.
രചനാ മേഖലയില്‍ ശ്രദ്ധേയ ചുവടുവെപ്പ് നടത്തിയ വിദ്യാര്‍ത്ഥികളെ അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്നു അഭിനന്ദിച്ചു. ചടങ്ങ് ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ് സിദ്ദീഖ് ഹുദവി ആനക്കര ഉദ്ഘാടനം ചെയ്തു.
- Darul Huda Islamic University
- Darul Huda Islamic University
ബഹുസ്വര സമൂഹത്തില്‍ ക്രിയാത്മക ഇടപെടല്‍ അനിവാര്യം: സ്വാദിഖലി ശിഹാബ് തങ്ങള്‍
ബഹുസ്വമരസമൂഹത്തില്‍ എല്ലാ വിഭാഗത്തെയും ഉള്‍ക്കൊള്ളിക്കുന്ന വിശാല മനസ്‌കതയും ക്രിയാത്മക ഇടപെടലുകളും അനിവാര്യമാണെന്ന് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എസ്. കെ. എസ്. എസ്. എഫ് അംഗത്വ കാംപയിന്റെ ഭാഗമായി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച ത്രിദിന ലീഡേഴ്‌സ് പാര്‍ലിമെന്റ് സമാപനസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതേതരത്വം രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവന മാത്രമല്ലെന്നും എല്ലാവരും മതേതരവാദികളെന്നും വെങ്കയ്യനായിഡുവിനെ ആവര്‍ത്തിച്ചു പറഞ്ഞു പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍. ബഹുസ്വരസമൂഹത്തില്‍ ഇടയാന്‍ എളുപ്പമാണെന്നും സര്‍വ്വസാമൂഹികമായി ജീവിക്കാന്‍ പഠിക്കണമെന്നും അതാണ് സമസ്തയുടെ പാരമ്പര്യമെന്നും തങ്ങള്‍ പറഞ്ഞു. മമ്പുറം തങ്ങളുടെ മതേതരത്വ മാതൃകയെയും ഇഖ്ബാലിനെയും അബ്ദുല്‍ കലാം ആസാദിനെയും എടുത്തിക്കാണിച്ചായിരുന്നു സഹവര്‍ത്തിത്വജീവിതത്തെ തങ്ങള്‍ അവതരിപ്പിച്ചത്. യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെയുളള പ്രവര്‍ത്തകരുടെ സംഗമമാണ് നടന്നത്. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സൈതലവി ഹാജി, യൂ ശാഫി ഹാജി, ഹംസ ഹാജി, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, സി യൂസുഫ് ഫൈസി, ബശീര്‍ ഫൈസി ദേശമംഗലം എന്നിവര്‍ പങ്കെടുത്തു. പി. എം റഫീഖ് റഫീഖ് അഹ്മദ് തിരൂര്‍ നന്ദി പറഞ്ഞു.
- skssf state council
- skssf state council
ആദര്‍ശ രംഗത്ത് കര്‍മ്മസജ്ജരാവുക: ജിഫ് രി തങ്ങള്‍
ഹിദായ നഗര്‍(ചെമ്മാട്): സച്ചരിത പാരമ്പര്യത്തിന്റെ പിന്തുടര്‍ച്ചയാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമായുടെ ആദര്‍ശ മാര്‍ഗമെന്നും, സുന്നത്ത് ജമാഅത്തിന്റെ ആദര്‍ശ പ്രചാരകരും സുന്നി വിരുദ്ധത ശബ്ദങ്ങളുടെ പ്രതിരോധ നിരയുമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിലകൊള്ളണമെന്നും സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങള്‍. എസ്‌കെഎസ്എസ്എഫ് സംസ്ഥാന ലീഡേഴ്‌സ് പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. വിശുദ്ധ മാര്‍ഗത്തിന്റെ പ്രബോധനമാണ് മുന്‍ഗാമികള്‍ പഠിപ്പിച്ചുതന്ന മാര്‍ഗം. കര്‍മ്മ രംഗത്ത ഉദ്ദേശശുദ്ധിയും അച്ചടക്കവും പ്രധാനമാണ്. ഭൗതിക താത്പര്യമോ, ജനപ്രശംസയോ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാവരുത്. ഇത്തരത്തിലുള്ളവ പ്രതിഫല രഹിതമാണ്. ദൈവീക സാമീപ്യം മാത്രമായിരിക്കണം സേവനത്തിന്റെ അടിസ്ഥാനം. ഇതിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ. സച്ചരിതരായ മഹത്തുക്കള്‍ മുഖേന കൈമാറ്റം ചെയ്ത ഇസ്‌ലാമി്ക ശരീഅത്തിന്റെ തനത് മാര്‍ഗത്തില്‍ നിലകൊള്ളുകയാണ് സമസ്തയുടെ മാര്‍ഗം. മുന്‍ഗാമികള്‍ പഠിപ്പിച്ച ആദര്‍ശ, ആചാര, അനുഷ്ഠാനങ്ങളെ പിന്തുപടരുന്നതാണ് സംഘടനയുടെ മാര്‍ഗമെന്നും പൂര്‍വീക നേതാക്കളുടെ ചരിത്രത്തില്‍ നിന്നും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
- skssf state council
- skssf state council
ആദര്‍ശ രംഗത്ത് കര്‍മ്മസജ്ജരാവുക: ജിഫ്‌രി തങ്ങള്‍
ആത്മീയാരോഗ്യമുളള ഉദ്ദേശശുദ്ധിയാണ് നേതൃത്വത്തിന്റെ സല്‍ഗുണമെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സമസ്ത മുന്നോട്ട് വെക്കുന്ന ആദര്‍ശം മഹല്ല് തലത്തില്‍ വ്യാപിപ്പിക്കാന്‍ എസ്. കെ. എസ്. എസ്. എഫ് പ്രവര്‍ത്തകര്‍ കര്‍മരംഗത്തിറങ്ങണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ് അംഗത്വ കാംപയിന്റെ ഭാഗമായി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച വി. വി. സേ ത്രിദിന ലീഡേഴ്‌സ് പാര്‍ലിമെന്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെയുളള പ്രവര്‍ത്തകരാണ് സംബന്ധിച്ചത്. ഓണംപിള്ളി മുഹമ്മദ് ഫൈസി ആധ്യക്ഷം വഹിച്ചു. ഹാശിറലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, യു. ശാഫി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. സയ്യിദ് ഫഖ്റുദ്ധീന് തങ്ങള്‍ ബഹ്‌റൈന്‍, മുസ്തഫ മുണ്ടുപറമ്പ്, സത്താര്‍ പന്തലൂര്‍, അഷ്‌റഫ് കടക്കല്‍, എസ്. വി. മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. വൈകീട്ട് നടന്ന സമാപന സെഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വൈകീട്ട് ഏഴിനു സ്റ്റേറ്റ് കൗണ്‍സിലേഴ്‌സ് ഗ്യാതറിംഗ് നടന്നു.
ഇന്ന് രാവിലെ കൗസിലേഴ്‌സ് അസംബ്ലി നടക്കും. പുതിയ സംസ്ഥാന കൗസിലര്‍മാര്‍ പങ്കെടുക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ലീഡേഴ്‌സ് ട്രൈനിംങിനു റഹീം ചുഴലി നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം ബാക്ക് ടു പാസ്റ്റ് സെഷന്‍ എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന മിഷന്‍ 2020 സെഷനു ശാഹുല്‍ ഹമീദ് മേല്‍മുറി നേതൃത്വം നല്‍കും. പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനത്തോടെ വി.വി.സേ'18 സമാപിക്കും.
- skssf state council
ഇന്ന് രാവിലെ കൗസിലേഴ്‌സ് അസംബ്ലി നടക്കും. പുതിയ സംസ്ഥാന കൗസിലര്‍മാര്‍ പങ്കെടുക്കും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. ലീഡേഴ്‌സ് ട്രൈനിംങിനു റഹീം ചുഴലി നേതൃത്വം നല്‍കും. ഉച്ചക്ക് ശേഷം ബാക്ക് ടു പാസ്റ്റ് സെഷന്‍ എസ്. വൈ. എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു നടക്കുന്ന മിഷന്‍ 2020 സെഷനു ശാഹുല്‍ ഹമീദ് മേല്‍മുറി നേതൃത്വം നല്‍കും. പുതിയ സംസ്ഥാന ഭാരവാഹികളുടെ പ്രഖ്യാപനത്തോടെ വി.വി.സേ'18 സമാപിക്കും.
- skssf state council
ഉന്നമനം ബഹുസ്വര ഐക്യത്തിലൂടെ: SKSSF ദേശീയ സംഗമം
ഹിദായ നഗര്‍: മതസാമൂഹികതയുടെയും ബഹുസ്വരതയുടെയും ഐക്യത്തിലൂടെയാണ് സമുദായോന്നമനം സാധ്യമാവുകയെന്ന് എസ്. കെ. എസ്. എസ്. എഫ് ദേശീയ സംഗമം. ഭരണാഘടന അടിസ്ഥാനമാക്കി മതകീയ ശാക്തീകരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ഇതര മത സമുദായ മൂല്യങ്ങള്‍ സ്‌നേഹത്തോടെ ഉള്‍കൊള്ളാന്‍ സാധിക്കുന്ന മതകീയ വിദ്യാഭ്യാസമുന്നേറ്റവുമാണ് ഉദ്ദേശിക്കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.
എസ്. കെ. എസ്. എസ്. എഫ് ലീഡേഴ്‌സ് പാര്‍ലമെന്റ് വിവിസേ'18 ന്റെ ഭാഗമായി നടന്ന ദേശീയ സംഗമം ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത എന്ന വിഷയത്തില്‍ അസ്‌ലം ഫൈസി ബാംഗ്ലൂര്‍, എസ് കെ എസ് എസ് എഫ് മോഡല്‍ യൂണിറ്റിനെ കുറിച്ച് നൗഫല്‍ ഹുദവി മാംഗ്ലൂരുവും പ്രസന്റേഷന്‍ അവതരിപ്പിച്ചു. രാത്രി നടന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍ ഡോ. സുബൈര്‍ ഹുദവി നേതൃത്വം നല്‍കി.
മൗലാനാ മുസ്തഖീം ഫൈസി ബഗല്‍പ്പൂര്‍, മൗലാനാ സുഹൈല്‍ അംജദി ഉത്തര്‍ പ്രദേശ്. സി യൂസുഫ് ഫൈസി, കെ എം സൈതലവി ഹാജി, യൂ ശാഫി ഹാജി ഹംസ ഹാജി മൂന്നിയൂര്‍, കെപി ശംസുദ്ദീന്‍ ഹാജി, വി. ടി റഫീഖ് ഹുദവി, സിദ്ദീഖ് ഹാജി ചെറുമുക്ക്, അബ്ദുല്ല ഹാജി ഓമച്ചപ്പുഴ, ചെറീത് ഹാജി എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് ഡോ. ജാബിര്‍ ഹുദവി സ്വാഗതവും ഡോ. മജീദ് കൊടക്കാട് നന്ദിയും പറഞ്ഞു.
- skssfleadersparliament
- skssfleadersparliament
ലീഡേഴ്‌സ് പാര്‍ലമെന്റ്; SKSSF വിവിസേ'18 ന് തുടക്കമായി
ഹിദായ നഗര്‍: എസ്. കെ. എസ്. എസ്. എഫ് ത്രിദിന ലീഡേഴ്‌സ് പാര്‍ലമെന്റ് വിവിസേ 18 ന് തുടക്കമായി. ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ത്രിദിന ലീഡേഴ്‌സ് പാര്‍ലമെന്റിന് ഇന്നലെ കാലത്ത് പത്തുമണിക്ക് നടന്ന പതാക ഉയര്‍ത്തലോടെ തുടക്കമായി. കോഴിക്കോട് ഖാളി സയ്യിദ് ജമലുല്ലൈല്‍ തങ്ങള്‍ പതാക ഉയര്‍ത്തി.
ഇന്ന് 'സ്‌റ്റേറ്റ് ലീഡര്‍ഷിപ്പ് പാര്‍ലമെന്‍റ്' നടക്കും. സംസ്ഥാനത്തെ യൂണിറ്റുകളില്‍ നിന്നായി ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത അയ്യായിരം പ്രതിനിതികള്‍ പങ്കെടുക്കും. പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സമസ്ത മുശാവറ അംഗം മരക്കാര്‍ ഫൈസിയുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. സമസ്ത പ്രസിഡന്‍റ് സയ്യിദ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ധീന് തങ്ങള്‍ ബഹ്‌റൈന്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. അഷ്‌റഫ് കടക്കല്‍, സത്താര്‍ പന്തല്ലൂര്‍, എസ് വി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. വൈകീട്ട് നാലു മണിക്ക് സമാപന സെക്ഷനില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ദാറുല്‍ സെക്രട്ടറി യൂ. ശാഫി ഹാജി എന്നിവര്‍ സംസാരിക്കും. രാത്രി കൗണ്‍സിലേഴ്‌സ് പാര്‍ലമെന്റ് നടക്കും. സമസ്ത മനേജര് കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൌണ്‍സിലര്‍മാാര്ക്ക് പരിശീലനം നല്‍കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ റഹീം ചുഴലി, അഹ്മദ് വാഫി എന്നിവര്‍ ട്രൈനിംഗിന് നേതൃത്വം കൊടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന അനുസ്മരണ സെക്ഷനില്‍ സംഘടനയുടെ മുന്‍കാല സാരഥികളായ എം എ പരീത്, എം പി കടുങ്ങല്ലൂര്‍ മുസ്തഫ മുണ്ടുപാറ, നാട്ടിക മുഹമ്മദലി, ഒ. കെ. എം കുട്ടി ഉമരി, സി. എച്ച് ത്വയ്യിബ് ഫൈസി, അബ്ദുറസാഖ് ബുസ്താനി, സലീം എടക്കര എന്നിവര്‍ പങ്കെടുക്കും.
- skssfleadersparliament
ഇന്ന് 'സ്‌റ്റേറ്റ് ലീഡര്‍ഷിപ്പ് പാര്‍ലമെന്‍റ്' നടക്കും. സംസ്ഥാനത്തെ യൂണിറ്റുകളില്‍ നിന്നായി ഓണ്‍ലൈന്‍ മുഖേന രജിസ്റ്റര്‍ ചെയ്ത അയ്യായിരം പ്രതിനിതികള്‍ പങ്കെടുക്കും. പരിപാടിക്ക് തുടക്കം കുറിച്ച് കൊണ്ട് സമസ്ത മുശാവറ അംഗം മരക്കാര്‍ ഫൈസിയുടെ നേതൃത്വത്തില്‍ സിയാറത്ത് നടക്കും. സമസ്ത പ്രസിഡന്‍റ് സയ്യിദ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫഖ്റുദ്ധീന് തങ്ങള്‍ ബഹ്‌റൈന്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഡോ. അഷ്‌റഫ് കടക്കല്‍, സത്താര്‍ പന്തല്ലൂര്‍, എസ് വി മുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിക്കും. വൈകീട്ട് നാലു മണിക്ക് സമാപന സെക്ഷനില്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ദാറുല്‍ സെക്രട്ടറി യൂ. ശാഫി ഹാജി എന്നിവര്‍ സംസാരിക്കും. രാത്രി കൗണ്‍സിലേഴ്‌സ് പാര്‍ലമെന്റ് നടക്കും. സമസ്ത മനേജര് കെ മോയിന്‍ കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച പുതുതായി തെരഞ്ഞെടുത്ത സംസ്ഥാന കൌണ്‍സിലര്‍മാാര്ക്ക് പരിശീലനം നല്‍കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ റഹീം ചുഴലി, അഹ്മദ് വാഫി എന്നിവര്‍ ട്രൈനിംഗിന് നേതൃത്വം കൊടുക്കും. ഉച്ചക്ക് ശേഷം നടക്കുന്ന അനുസ്മരണ സെക്ഷനില്‍ സംഘടനയുടെ മുന്‍കാല സാരഥികളായ എം എ പരീത്, എം പി കടുങ്ങല്ലൂര്‍ മുസ്തഫ മുണ്ടുപാറ, നാട്ടിക മുഹമ്മദലി, ഒ. കെ. എം കുട്ടി ഉമരി, സി. എച്ച് ത്വയ്യിബ് ഫൈസി, അബ്ദുറസാഖ് ബുസ്താനി, സലീം എടക്കര എന്നിവര്‍ പങ്കെടുക്കും.
- skssfleadersparliament
ഹാഫിള് അഹ്മ്മദ് കബീര്‍ ബാഖവിയുടെ പ്രഭാഷണം 20ന് ചെട്ടുംകുഴിയില്‍
കാസര്‍കോട് : എസ് കെ എസ് എസ് എഫ് ഉളിയത്തടുക്ക് ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹാഫിള് അഹ്മ്മദ് കബീര്‍ ബാഖവി കാഞ്ഞാറിന്റെ മതപ്രഭാഷണവും മജ്‌ലിസുന്നൂര്‍ സദസ്സും 20ന് രാത്രി 7 മണിക്ക് ചെട്ടുംകുഴി ശംസുല്‍ ഉലമ നഗറില്‍ വെച്ച് നടക്കും.
സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍ തങ്ങള്‍ ഏഴിമല മജ്‌ലിസുന്നൂര്‍ സദസ്സിന് നേതൃത്വം നല്‍കും എസ് വൈ എസ് ജില്ലാ ജന സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി, സെക്രട്ടറി യു സഹദ് ഹാജി, എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന. ഇബ്രാഹീം ഫൈസി ജെഡിയാര്‍, ബദ്‌റുദ്ദീന്‍ ചെങ്കള, ഹാരിസ് ചൂരി, ഹമീദ് ഹാജി ചൂരി, എം. എ ജലീല്‍, ബഷീര്‍ വടകര, റഷീദ് മൗലവി, പി. എ ജലീല്‍, ഇര്‍ഷാദ് ഹുദവി, ലത്തീഫ് കൊല്ലംബാടി സംബന്ധിക്കും.
- yakoob Niram
- yakoob Niram
മുഹമ്മദ് ഹാജി എന്ന സൈമണ്‍ മാസ്റ്ററുടെ മൃതദേഹം മറവ് ചെയ്യാന്‍ നടപടി സ്വീകരിക്കണം: സമസ്ത ഏകോപന സമിതി
ചേളാരി: പരിശുദ്ധ ഇസ്‌ലാം സ്വീകരിച്ച കൊടുങ്ങല്ലൂര്‍ സൈമണ്‍ മാസ്റ്റര്‍ എന്ന മുഹമ്മദ് ഹാജിയുടെ മൃതദേഹം ഇസ്‌ലാം ശരീഅത്ത് പ്രകാരം മറവ് ചെയ്യാന്‍ അനുവദിക്കാത്ത കുടുംബത്തിന്റെ നിലപാട് ഖേദകരമാണെന്നും അദ്ദേഹത്തിന്റെ അഭിലാഷം മാനിച്ച് ജനാസ അടക്കം ചെയ്യാന്‍ ആവശ്യമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. മൃതശരീരത്തിന് നീതി ലഭിക്കാന്‍ മനുഷ്യാവകാശ സംഘടനകള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. സമസ്ത ആദര്‍ശ പ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള മേഖലതല പ്രവര്‍ത്തക സംഗമങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി, പി. എ. ജബ്ബാര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസറ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ അദ്ധ്യക്ഷനായി. സമസ്ത ഏകോപന സമിതി കണ്‍വീനര്‍ എം. ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍, പി. പി. ഉമര്‍ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ. ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പിണങ്ങോട് അബൂബക്കര്‍, നാസര്‍ ഫൈസി കൂടത്തായി, പി. എ. ജബ്ബാര്‍ ഹാജി, സത്താര്‍ പന്തല്ലൂര്‍ പ്രസംഗിച്ചു. സമസ്ത മാനേജര്‍ കെ. മോയിന്‍കുട്ടി മാസറ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
SKSSF പാണബ്ര യൂണിറ്റ് ആത്മീയ യാത്ര സംഘടിപ്പിച്ചു
തേഞ്ഞിപ്പലം: "സുകൃതം തേടി" എന്ന പ്രമേയവുമായി SKSSF പാണബ്ര യൂണിറ്റ് നിലവിൽ വന്ന കമ്മിറ്റി ഭാരവാഹികളെ മാത്രം ഉൾകൊള്ളിച്ചു ആത്മീയ യാത്ര സംഘടിപ്പിച്ചു. പി. അബൂബക്കർ നിസാമി ഉസ്താദിന്റെ ഖബർ സിയാറാത്തോട് കൂടി തുടക്കം കുറിച്ച യാത്ര മൂന്നാക്കൽ പള്ളിയും അത്തിപറ്റയും പാണക്കാടും സന്ദർശിച്ചു. പ്രവർത്തകർക്ക് അത്തിപ്പറ്റ ഉസ്താദിനെ നേരിട്ടു കണ്ടു സംസാരിക്കാനും കുറച്ചു സമയം ഉസ്താദുമായി സംവദിക്കാനും സാധിച്ചു. ഉസ്താദിന്റെ ഉപദേശങ്ങളും നിർദേശങ്ങളും പ്രവർത്തകർക്ക് ആത്മീയത ഉണർവേകി.
തുടർന്ന് പാണക്കാട് കൊടപ്പനക്കൽ തറവാടും മഖാമും സന്ദർശിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ കൂടെ കുറച്ചു സമയം ചിലവഴിക്കാനും അവസരം ലഭിച്ചു. ഉസ്താദ് ഷാഫി ഫൈസി യാത്ര നിയന്ത്രിച്ചു. സയ്യിദ് ഉമർ ഫാറൂഖ് തങ്ങൾ, മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഫൈജാസ്, മുഹമ്മദ് ഫായിസ്, മൻസൂർ കെ, ജൈസൽ പി. കെ, റാഫി പി. കെ, ഫവാസ് കെ, അസ്‌കർ, അഫ്‌നാൻ, ശഫീഹ് പി. കെ, ഉനൈസ് എ. പി, മുസ്തഫ ടി, മിദ്ലാജ്, അഷ്ഹർ, സഹദ്, ഷംനാദ്, ഷമീം തുടങ്ങിയവർ സംബന്ധിച്ചു.
- skssf panambra
- skssf panambra
SKSSF സ്ഥാപക ദിനം ഫെബ്രു. 19 ന്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് സ്ഥാപകദിനമായ ഫെബ്രുവരി 19ന് തിങ്കളാഴ്ച ശാഖാ തലങ്ങളിൽ പതാകദിനമായി ആചരിക്കും. വൈകുന്നേരം മുൻകാല ഭാരവാഹികളും മഹല്ല് മദ്രസാ ഭാരവാഹികളും പൗരപ്രമുഖരും പങ്കെടുക്കുന്ന സൗഹൃദ സംഗമം നടക്കും. സ്ഥാപന ദിനാചരണ പരിപാടികൾ വിജയിപ്പിക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ശാഖാ ഭാരവാഹികളോട് അഭ്യർത്ഥിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/2025242941067362
- https://www.facebook.com/SKSSFStateCommittee/posts/2025242941067362
സി. എം. ഉസ്താദ് അനുസ്മരണം നടത്തി
ഖാസി വധം: സി. ബി. ഐ പൊതു സമൂഹത്തെ വിഡ്ഢികളാക്കുന്നു: എം. എ ഖാസിം മുസ്ലിയാർ
ബദിയടുക്ക: സമസ്ത സീനിയർ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളുടെ ഖാസിയും ഉത്തര മലബാറിന്റെ വിദ്യാഭ്യാസ നവോത്ഥാന നായകനുമായിരുന്ന ഖാസി സി. എം. അബ്ദുല്ല മൗലവിയുടെ വധത്തിനു പിന്നിൽ പ്രവർത്തിച്ച കറുത്ത കരങ്ങളെ കുറിച്ച് കൃത്യമായ സാഹചര്യ തെളിവുകളും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടും അവ അന്വോഷണ വിധേയമാക്കതെ മറ്റൊരു വഴിയിലെക്ക് ജന ശ്രദ്ധ തിരിച്ചു വിട്ട് സി. ബി. ഐ പൊതു സമൂഹത്തെ വിഡ്ഢികളാക്കുകയാണെന് സമസ്ത കേന്ദ്ര മുശാവറ അംഗം എം. എ ഖാസിം മുസ്ലിയാർ അഭിപ്രായപ്പെട്ടു. എസ്. കെ. എസ്. എസ്. എഫ്. ബദിയടുക്ക മേഖല വിഷൻ 18 ന്റെ ഭാഗമായി ബദിയടുക്ക ശംസുൽ ഉലമാ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ശഹീദേ മില്ലത്ത് സി. എം. ഉസ്താദ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലാ പ്രസിഡണ്ട് ആദം ദാരിമി നാരമ്പാടി അദ്ധ്യക്ഷനായി ജനറൽ സിക്രട്ടറി ഖലീൽ ദാരിമി ബെളിഞ്ചം സ്വാഗതം പറഞ്ഞു. വിഷൻ 18 കോഡിനേറ്റർ റഷീദ് ബെളിഞ്ചം, റസാഖ് ദാരിമി മീലാദ് നഗർ, ജില്ലാ വൈസ് പ്രസിഡണ്ട് സിദ്ദീഖ് ബെളിഞ്ചം, റസാഖ് അർഷദി കുമ്പഡാജ, അസീസ് പാടലടുക്ക, ജാഫർ മീലാദ് നഗർ, റഫീഖ് മുക്കൂർ, ഖലീൽ ആലങ്കോൽ, ബഷീർ പൈക്ക, അൻവർ തുപ്പക്കൽ, ഇബ്‌റാഹീം ഹനീഫി, ഫായിസ് ഗോളിയടുക്ക, കരീം ഫൈസി, ഹമീദ് ബാറക്ക, ഇബ്റാഹീം അസ്ലമി, സലാം ഹുദവി, സുബൈർ അൽ മാലികി, ശഫീഖ് മൗലവി ചർളടുക്ക, ലത്തിഫ് പുണ്ടൂർ, ഇബ്റാഹീം നെല്ലിക്കട്ട, മൂസ മൗലവി ഉബ്രങ്കള, ഹനീഫ് കരിങ്ങപ്പള്ള, ബഷീർ മൗലവി കുമ്പഡാജ, ഹനീഫ് ഉബ്ര ങ്കള, അബ്ദുറഹ്മാൻ അന്നടുക്ക, അഷ്റഫ് കറുവത്തടുക്ക, മൊയ്തു മാലവി കുമ്പഡാജ, ഹാരിസ് അന്നടുക്ക തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: എസ്. കെ. എസ്. എസ്. എഫ് ബദിയഡുക്ക മേഖല കമ്മിറ്റിയുടെ ശഹീദേ മില്ലത്ത് സി. എം. ഉസ്താദ് അനുസ്മരണം സമസ്ത വിദ്യാഭ്യാസ ബോർസ് കേന്ദ്ര കമ്മിറ്റി സെക്രട്ടറി ശൈഖുനാ എം. എ. ഖാസിം മുസ്ലിയാർ ഉൽഘാടനം ചെയ്യുന്നു.
- Rasheed belinjam
- Rasheed belinjam
സംഹാരാത്മകമല്ല, നിര്‍മ്മാണാത്മാകമാകണം രാഷ്ട്രീയ പ്രവര്‍ത്തനം: SKSSF തൃശൂര്‍
തൃശൂര്‍: ആശയത്തെ ആശയങ്ങള്‍ കൊണ്ട് നേരിടുന്നതിന് പകരം ആയുധ പ്രയോഗത്തിലൂടെ ഒതുക്കികളയുന്ന പ്രവണത രാജ്യത്ത് അത്യന്തം അപകടകരമായ സ്ഥിതി വിശേഷം സൃഷ്ടടിക്കുമെന്ന് എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മറ്റി പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്രത്തിനും ആശയ പ്രചരണത്തിനും വിശാലമായ സ്വാതന്ത്രം വകവച്ച് കൊടുക്കുന്ന നമ്മുടെ ഭരണഘടനയുടെ സംരക്ഷകര്‍ ആകേണ്ടവര്‍ തന്നെ ഇത്തരം ഹീന കൃത്യങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നത് അപലപനീയമാണ്. സര്‍ക്കാര്‍ ഏജന്‍സികളെ നോക്ക് കുത്തികളാക്കി തങ്ങളുടെ താല്‍പര്യങ്ങളെ നടപ്പിലാക്കാനുള്ള ശ്രമം ജനാധിപത്യത്തിനുള്ള കടുത്ത വെല്ലുവിളിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഫാസിസത്തിന്റെ വകഭേദങ്ങളായി മാത്രമേ ഇതിനെ കാണാന്‍ കഴിയുകയുള്ളൂ. ഫാസിസത്തിന്റെ സാഹിത്യ ലോകത്ത് നിന്നും ഉയര്‍ന്ന് വരുന്ന ചെറുത്ത് നില്‍പ്പിനും കെ പി രാമനുണ്ണി ഉള്‍പ്പടെയുള്ള പ്രവര്‍ത്തനത്തിനും യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. തൊഴയൂര്‍ ദാറുറഹ്മയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുതായി ജില്ലാ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സമസ്ത ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. എസ് വൈ എസ് ജില്ലാ സെക്രട്ടറി കരീം ഫൈസി പൈങ്കണ്ണിയൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മഅ്‌റൂഫ് വാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് വിഷയാവതരണം നടത്തി. ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് ദാരിമി അല്‍ ഹൈതമി, ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ ജനറല്‍ സെക്രട്ടറി ഇല്യാസ് ഫൈസി ജംഇയ്യത്തുല്‍ ഖുത്തബ ജനറല്‍ സെക്രട്ടറി ഇസ്മായീല്‍ റഹ്മാനി, എസ് കെ എസ് എസ് എഫ് ജില്ലാ ട്രഷറര്‍ അമീന്‍ കൊരട്ടിക്കര, വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ഭാരവാഹികള്‍ മേഖല പ്രസിഡന്റ് സെക്രട്ടറിമാര്‍ യോഗത്തില്‍ പങ്കെടുത്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
ന്യൂനപക്ഷ സ്കൂളുകൾക്ക് അംഗീകാരം നൽകി പ്രവർത്തിക്കാൻ അനുവദിക്കണം: അസ്മി
കോഴിക്കോട്: അംഗീകാരത്തിന്റെ കാരണം പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് രാമനാട്ടുകര സ്പിന്നിംഗ് മിൽ ലേമോഷെ ഇൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസ്മി മാനേജ്മെൻറ് പ്രിൻസിപ്പൽ വർക്ക്ഷോപ്പ് ആവശ്യപ്പെട്ടു. സർക്കാർ നിർദ്ദേശിക്കുന്ന മുഴുവൻ മാനദണ്ഡങ്ങളും പാലിച്ച് മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്ന അനേകം സ്കൂളുകളാണ് അംഗീകാരത്തിനായി കാത്തിരിക്കുന്നതെന്നും ഇവക്ക് ഉടൻ അംഗീകാരം നൽകുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധമായി 24 ന് രാവിലെ 9 മണി കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമര പ്രഖ്യാപന കൺവൻഷനിൽ സമാനമനസ്കരായ എല്ലാ സ്കൂൾ പ്രതിനിധികളും പങ്കെടുക്കണമെന്നും കൺവൻഷൻ ആഹ്വാനം ചെയ്തു. എസ്. എം. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. അസ്മി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. വി മുഹമ്മദ് മൗലവി അധ്യക്ഷനായി. ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫസർ എ. പി അബ്ദുൽ വഹാബ് മുഖ്യാതിഥിയായിരുന്നു. എസ്. വൈ. എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ, അസ്മി സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഹാജി പി. കെ മുഹമ്മദ്, എം. എ ചേളാരി, കെ. കെ. എസ് തങ്ങൾ, യു. ശാഫി ഹാജി, എൻ. പി ആലി ഹാജി, റഹീം ചുഴലി, സലിം എടക്കര, അഡ്വ. പി. പി ആരിഫ് , മജീദ് പറവണ്ണ സംസാരിച്ചു. റഷീദ് കമ്പളക്കാട് സ്വാഗതവും നവാസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Photo: അസ്മി മാനേജ്മെൻറ് പ്രിൻസിപ്പൽ വർക്ക് ഷോപ്പ് എസ്. എം. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്യുന്നു.
- Samasthalayam Chelari
ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാര്‍; ലോഗോ പ്രകാശനം ചെയ്തു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ഇസ്‌ലാമിക് ഫൈനാന്‍സ് സെമിനാറിന്റെ ലോഗോ ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രകാശനം ചെയ്തു. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി, യു. ശാഫി ഹാജി ചെമ്മാട് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ മുഖ്യപ്രമേയം. മഹല്ല് തലത്തില്‍ ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ പ്രയോഗവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നവരെയും കര്‍മ്മശാസ്ത്രപരമായി ബാങ്കിംഗ് സിസ്റ്റം അറിയാന്‍ താല്‍പര്യമുള്ളവരെയും സാമ്പത്തിക ശാസ്ത്ര മേഖലയില്‍ പഠനം നടത്തുന്നവരെയുമാണ് സെമിനാര്‍ ലക്ഷീകരിക്കുന്നത്. മാര്‍ച്ച് നാലിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ നിരവധി സാമ്പത്തിക ഗവേഷകരും അക്കാദമീഷ്യരും പങ്കെടുക്കുന്നു. രജിസ്‌ട്രേഷന് ദാറുല്‍ ഹുദാ സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുക്കുന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക. www.dhiu.in, 7025767739
- Darul Huda Islamic University
SKSSF മരക്കടവ് യൂണിറ്റ് പരീക്ഷ മുന്നൊരുക്ക പരിശീലനം സംഘടിപ്പിച്ചു
പൊന്നാനി: എസ് കെ എസ് എസ് എഫ് മരക്കടവ് ശാഖ തീര ദേശ മേഖലയിലെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥിക്കശക്കായി ലക്ഷ്യ 2018 പരീക്ഷ മുന്നൊരുക്ക പരിശീലനം സംഘടിപ്പിച്ചു.
60 ൽ പരം വിദ്ധ്യാർത്ഥികൾ പങ്കെടുക്കുകയും സംഗമത്തിനു് ഇ കെ ജുനൈദ് അദ്ധ്യക്ഷത വഹിച്ചു.
ടി. എ റശീദ് ഫൈസി, ഹസ്സൻ ബാവ ഹാജി മസ്ക്കറ്റ്, ഹാഫിള് ഫൈസൽ ഫൈസി, സി. എം അശ്റഫ് മൗലവി, ടി. കെ എം കോയ, എ. എം ശൗഖത്ത് തുടങ്ങിയവർ സംസാരിച്ചു. വി. സിറാജുദ്ധീൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. അബദുൽ മുത്വലിബ് സ്വാഗതവും ശിബിലി നന്ദിയും പറഞ്ഞു.
- CK Rafeeq
- CK Rafeeq
നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം; സുന്നി ബാലവേദി അനുഗ്രഹ സഞ്ചാരം 25 ന്
ചേളാരി: സമസ്ത കേരള സുന്നി ബാലവേദി 'നന്മ കൊണ്ട് നാടൊരുക്കാം വിദ്യ കൊണ്ട് കൂട് തീര്‍ക്കാം' എന്ന പ്രമേയവുമായി നടപ്പിലാക്കുന്ന സില്‍വര്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ അനുഗ്രഹ സഞ്ചാരം സംഘടിപ്പിക്കാന്‍ ചേളാരിയില്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം രൂപം നല്‍കി . 25 ന് രാവിലെ 8.30 ന് വരക്കല്‍ മഖാമില്‍ നിന്നും ആരംഭിച്ചു വൈകിട്ട് 7 മണിക്ക് പാണക്കാട് സമാപിക്കും. പാണക്കാട് സയ്യിദ് റാജിഅലി ശിഹാബ് തങ്ങള്‍, സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ രാമന്തളി എന്നിവര്‍ ഉപനായകരായും സയ്യിദ് സ്വദഖതുള്ള തങ്ങള്‍ അരിമ്പ്ര, ഫുഅദ് വെള്ളിമാട്കുന്ന്, റബീഉദ്ധീന്‍ വെന്നിയൂര്‍, അനസ് അലി ആമ്പല്ലൂര്‍, സജീര്‍ കാടാച്ചിറ, അസ്‌ലഹ് മുതുവല്ലൂര്‍, മുബഷിര്‍ ചുങ്കത്ത്, മുബഷിര്‍ മേപ്പാടി, മുനാഫര്‍ ഒറ്റപ്പാലം, റിസാല്‍ ദര്‍ അലി ആലുവ, യാസര്‍ അറഫാത്ത്, ശഫീഖ് മണ്ണഞ്ചേരി, മുബാഷ് ആലപ്പുഴ, നാസിഫ് തൃശൂര്‍, സ്വലിഹ് തൊടുപുഴ, മുഹസിന്‍ ഓമശ്ശേരി, ഫര്‍ഹാന്‍ കൊടക്, ആബിദലി കാസര്‍കോഡ്, സുഹൈല്‍ തടിക്കടവ്, അന്‍ശാദ് ബല്ലാകടപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും. ആലോചന യോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
- Samastha Kerala Jam-iyyathul Muallimeen
- Samastha Kerala Jam-iyyathul Muallimeen
പ്രധാനമന്ത്രി കാപട്യം അവസാനിപ്പിക്കണം: എസ് കെ ഐ സി
മദീന: ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കണ്ണടക്കുകയും, പലസ്തീന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യപിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി, ഇരകള്‍ക്കൊപ്പം ഓടുകയും, വേട്ടക്കാരനൊപ്പം തോക്കെടുക്കുകയും ചെയ്യുന്ന കാപട്യം അവസാനിപ്പിക്കണമെന്ന് എസ്.കെ.ഐ.സി സൗദി നാഷണല്‍ സംഗമം ആവശ്യപ്പെട്ടു. ഇന്നലകളില്‍ അടുക്കളകളില്‍ കയറിയ ഫാസിസം വിശ്വാസങ്ങളിലേക്ക് കൂടി കടന്നു കയറുന്ന വാര്‍ത്തകള്‍ ആശങ്കാ ജനകമാണെന്നും, അക്രമണങ്ങളുടെ വീഡീയോകള്‍ പ്രചരിച്ചിട്ടും നിയമപാലകരും, ഭരണക്കൂടവും പാലിക്കുന്ന നിഷ്‌ക്രിയത്വം അപലനീയമാണെന്നും സംഗമം അഭിപ്രായപ്പെട്ടു. ഭീതി ജനിപ്പിക്കുന്ന സംഘ് രഥയാത്ര സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
എസ്.കെ.ഐ.സി സൗദി നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മാവൂരില്‍ എം.വി. ആര്‍ ക്യാന്‍സര്‍ സെന്ററിന് സമീപം തുടങ്ങുവാന്‍ പോകുന്ന സഹചാരി സെന്ററിനെ കുറിച്ച് അലവിക്കുട്ടി ഒളവട്ടൂര്‍ വിശദീകരണം നല്‍കി.
എസ്.കെ.എസ്.എസ്.എഫ് ഗ്ലോബല്‍ മീറ്റിനെ കുറിച്ചുള്ള ചര്‍ച്ചക്ക് നാഷണല്‍ ട്രഷറര്‍ സൈദു ഹാജി മൂന്നിയൂര്‍ വിശദീകരണം നല്‍കി. പ്രോവിന്‍സ് കമ്മിറ്റികളെ പ്രതിനിതീകരിച്ച് മുഹമ്മദ് വയനാട് (അല്‍-ഖസ്സീം പ്രോവിന്‍സ്), അബ്ദുല്‍ ഹഖീം വാഫി (മക്ക പ്രോവിന്‍സ്), അബ്ദുറഹ്മാന്‍ ഫറോക്ക് (റിയാദ് പ്രോവിന്‍സ്), ഹാഫിള് ഉമറുല്‍ ഫാറൂഖ് ഫൈസി (മദീന പ്രോവിന്‍സ്), നൗഫല്‍ സ്വാദിഖ് ഫൈസി (അസീര്‍ പ്രോവിന്‍സ്),വിവിത സെന്റ്രല്‍ കമ്മിറ്റികളെ പ്രതിനിതീകരിച്ച് എന്‍.സി മുഹമ്മദ് കണ്ണൂര്‍ (റിയാദ്), സവാദ് പേരാമ്പ്ര (ജിദ്ദ), മുസ്തഫ റഹ്മാനി ദമ്മാം, അബ്ദുല്‍ റസാഖ് (ബുറൈദ), സഅദ് നദ്‌വി (യാമ്പു), ബശീര്‍ മാള (ഹായില്‍), അബ്ദുല്‍ സലീം (റാബിഖ്), ഹംസ ഫൈസി റാബിഖ്, ഉമ്മര്‍ ഫൈസി (ഉനൈസ), മുഹമ്മദ് കുട്ടി (ബുഖൈരിയ), ശിഹാബുദ്ദീന്‍ ഫൈസി (തബൂഖ്),അഷ്‌റഫ് തില്ലങ്കിരി (മദീന), സ്വാദിഖ് ഫൈസി (ഖമീശ് മുഷൈത്), അബ്ദുല്‍ സലാം ബാഖവി (ത്വായിഫ്), മൂസ ഫൈസി (ജിസാന്‍) സംസാരിച്ചു. മദീന എസ്.കെ.ഐ.സി വിഖായ ടീം സദസ്സ് നിയന്ത്രിച്ചു.
ത്രൈമാസ ഖുര്‍ആന്‍ കേമ്പയിന്റെ വിജയികള്‍ക്കുള്ള നാഷണല്‍ അടിസ്ഥാനത്തിലുള്ള ഗോള്‍ഡ് മെഡല്‍, ഷീല്‍ഡ്, സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. നാഷണല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, സുലൈമാന്‍ വെട്ടുപാറ മദീന നന്ദിയും പറഞ്ഞു.
ഫോട്ടോ: എസ്.കെ.ഐ.സി നാഷണല്‍ സംഗമത്തില്‍ പ്രസിഡന്റ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് പ്രസംഗിക്കുന്നു.
- Alavikutty Olavattoor - Al-Ghazali
അഞ്ച് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9788 ആയി
ചേളാരി: പുതുതായി അഞ്ച് മദ്‌റസകള്‍ക്ക് കൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്തയുടെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9788 ആയി. സഈദിയ്യാ മദ്‌റസ കുക്കന്‍കൈ (കാസര്‍കോട്), ബി.എ. മദ്‌റസ തുമ്പെ- ബണ്ട്‌വാള്‍ (ദക്ഷിണ കന്നട), സയ്യിദ് നൂര്‍ മുഹമ്മദിയ്യാ മദ്‌റസ വിളയന്‍ ചാത്തന്നൂര്‍- ആലത്തൂര്‍ (പാലക്കാട്), ഗ്രീന്‍വുഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മദ്‌റസ ഒടുങ്ങാക്കാട്- താമരശ്ശേരി (കോഴിക്കോട്), മദ്‌റസത്തു റയ്യാന്‍ അസയ്ബ (മസ്‌കത്ത്) എന്നീ മദ്‌റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2019ല്‍ 60-ാം വാര്‍ഷികം ആഘോഷിക്കാനുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. സമസ്ത ഏകോപന സമിതി ജനുവരി മുതല്‍ ആചരിച്ചുവരുന്ന ആദര്‍ശപ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള തുടര്‍പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. മലേഷ്യയിലെ മദ്‌റസ പാഠ്യപദ്ധതി സംബന്ധിച്ചും മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും മലേഷ്യന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ യോഗം തീരുമാനിച്ചു. ജെ.ജെ. ആക്ട് റജിസ്‌ട്രേഷന്‍ സംബന്ധിച്ച് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേരളത്തില്‍ വ്യവസ്ഥാപിതമായും നിയമപരമായും നടന്നുവരുന്ന അഗതി- അനാഥ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി 2019ല്‍ 60-ാം വാര്‍ഷികം ആഘോഷിക്കാനുള്ള സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലീമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ തീരുമാനത്തിന് യോഗം അംഗീകാരം നല്‍കി. സമസ്ത ഏകോപന സമിതി ജനുവരി മുതല്‍ ആചരിച്ചുവരുന്ന ആദര്‍ശപ്രചാരണ കാമ്പയിന്റെ ഭാഗമായുള്ള തുടര്‍പരിപാടികള്‍ വിജയിപ്പിക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു. മലേഷ്യയിലെ മദ്‌റസ പാഠ്യപദ്ധതി സംബന്ധിച്ചും മദ്‌റസ പഠനം കൂടുതല്‍ കാര്യക്ഷമമാക്കാനും മലേഷ്യന്‍ പ്രതിനിധി സംഘവുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രതിനിധിസംഘത്തെ അയക്കാന്‍ യോഗം തീരുമാനിച്ചു. ജെ.ജെ. ആക്ട് റജിസ്‌ട്രേഷന്‍ സംബന്ധിച്ച് സമസ്ത സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കേരളത്തില്‍ വ്യവസ്ഥാപിതമായും നിയമപരമായും നടന്നുവരുന്ന അഗതി- അനാഥ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്, കെ.ടി. ഹംസ മുസ്‌ലിയാര്‍, എം.എ. ഖാസിം മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, കെ. ഉമ്മര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.സി. മായിന്‍ ഹാജി, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പിണങ്ങോട് അബൂബക്കര്‍ പ്രസംഗിച്ചു. മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari
ഇസ്‌ലാമിക് ബാങ്കിംഗ് സെമിനാര്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന സെമിനാറിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ പ്രായോഗിക തലങ്ങളാണ് സെമിനാറിന്റെ മുഖ്യപ്രമേയം.
മാര്‍ച്ച് നാലിന് വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന സെമിനാറില്‍ നിരവധി സാമ്പത്തിക ഗവേഷകരും വിദ്യാഭ്യാസ വിചക്ഷണരും പങ്കെടുക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ദാറുല്‍ ഹുദാ സൈറ്റ് സന്ദര്‍ശിക്കുകയോ താഴെ കൊടുക്കുന്ന നമ്പറില്‍ വാട്ട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക. www.dhiu.in, 7025767739.
- Darul Huda Islamic University
- Darul Huda Islamic University
അല്‍ ഫഖീഹ് ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 20 ന്
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിക്കുന്ന ആള്‍ ഇന്ത്യാ ഹനഫീ കര്‍മ്മശാസ്ത്ര ക്വിസ്സ് പ്രോഗ്രാമായ അല്‍ ഫഖീഹിന്റെ ഗ്രാന്റ് ഫിനാലെ ഫെബ്രുവരി 20 ചൊവ്വാഴ്ച വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഫെബ്രുവരി ആദ്യവാരം സംഘടിപ്പിച്ച അല്‍ ഫഖീഹിന്റെ പ്രാഥമിക റൗണ്ടില്‍ മത്സരിച്ച രണ്ട് പേരടങ്ങുന്ന 15 ടീമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 7 ടീമുകളാണ് ഗ്രാന്റ് ഫിനാലെയില്‍ മത്സരിക്കുക. വിജയികള്‍ക്ക് ക്യാഷ് പ്രൈസും അംഗീകാര പത്രവും നല്‍കും.
- Darul Huda Islamic University
- Darul Huda Islamic University
SKSSF തൃശൂര്‍ ജില്ലാ കമ്മറ്റിക്ക് പുതിയ സാരഥികള്‍
മഅ്‌റൂഫ് വാഫി പ്രസിഡന്റ്, അഡ്വ:ഹാഫിള് അബൂബക്കര്‍ മാലികി ജനറല്‍ സെക്രട്ടറി, അമീന്‍ കൊരട്ടിക്കര ട്രഷറര്‍
തൃശൂര്‍: എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ സമ്പൂര്‍ണ്ണ കൗണ്‍സില്‍ സമാപിച്ചു. തൃശൂര്‍ എം ഐ സി യില്‍ ചേര്‍ന്ന കൗണ്‍സില്‍ എ വി അബബൂക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹീര്‍ ദേശമംഗലം സ്വാഗതം പറഞ്ഞു. ട്രഷറര്‍ മഹ്‌റൂഫ് വാഫി വരവ് ചെലവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് സെക്രട്ടറി അഡ്വ: ഹാഫിള് അബൂബക്കര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 20018 - 20 വര്‍ഷത്തേക്കുളള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് വി കെ ഹാറൂന്‍ റഷീദ് റിട്ടേണിംഗ് ഓഫീസറായി. എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഓണമ്പിള്ളി മുഹമ്മദ് ഫൈസി, സമസ്ത ജില്ലാ വൈസ് പ്രസിഡന്റ് നാസര്‍ ഫൈസി തിരുവത്ര, സി എ ഷംസുദ്ധീന്‍ തുടങ്ങിയവരടങ്ങിയ തെരഞ്ഞെടുപ്പ് സമിതി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2018 - 20 വര്‍ഷത്തേക്കുള്ള എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍: പ്രസിഡന്റ് - മഅ്‌റൂഫ് വാഫി. ജനറല്‍ സെക്രട്ടറി - അഡ്വ: ഹാഫിള് അബൂബക്കര്‍ മാലികി. ട്രഷറര്‍ - അമീന്‍ കൊരട്ടിക്കര. വര്‍ക്കിംഗ് സെക്രട്ടറി - സത്താര്‍ ദാരിമി. വൈസ് പ്രസിഡന്റ് - സിദ്ധീഖ് ഫൈസി മങ്കര, ഷഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, നജീബ് അസ്ഹരി, സൈഫുദ്ധീന്‍ പാലപ്പിളളി. ജോയിന്റ് സെക്രട്ടറി - ഷാഹുല്‍ കെ പഴുന്നാന, അംജദ്ഖാന്‍ പാലപ്പിള്ളി, നൗഫല്‍ ചേലക്കര. ഓര്‍ഗനൈസര്‍ സെക്രട്ടറി - സലാം എം എം, ഖൈസ് വെന്മേനാട്. ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍മാര്‍: നവാസ് റഹ്മാനി, ത്വാഹ, ഉമര്‍ ബാഖവി, സാജിദ് കോതപറമ്പ്, നവാസ് റഹ്മാനി, ബഷീര്‍ ഫൈസി, സുധീര്‍ വാടാനപ്പിളളി, ഷാഹുല്‍ റഹ്മാനി, അബ്ദുറഹ്മാന്‍ ചിറമനേങ്ങാട്. സ്റ്റേറ്റ് കൗണ്‍സിലര്‍മാര്‍: ബഷീര്‍ ഫൈസി ദേശമംഗലം, സിദ്ധീഖ് ബദ്‌രി, ഷഹീര്‍ ടി എം. ക്യാമ്പസ് വിംഗ് : ചെയര്‍മാന്‍ - ഷബീര്‍ ദേശമംഗലം, കണ്‍വീനര്‍ - സുഹൈല്‍ കടവല്ലൂര്‍. ത്വലബ: ചെയര്‍മാന്‍ - അല്‍ റിഷാബ്, കണ്‍വീനര്‍ - റിവാദ് അഹ്മദ്. സര്‍ഗലയം : ചെയര്‍മാന്‍ - ഗഫൂര്‍ സി എം, കണ്‍വീനര്‍ - ഇസ്മായീല്‍ കെ ഇ. ഇബാദ് : ചെയര്‍മാന്‍ - സിദ്ധീഖ് ബദ്‌രി, കണ്‍വീനര്‍ - ശിയാസ് അലി വാഫി. വിഖായ & അലേര്‍ട്ട്: ചെയര്‍മാന്‍ - ഇമ്പിച്ചി തങ്ങള്‍, കണ്‍വീനര്‍ - റഷാദ് എടക്കഴിയൂര്‍. ട്രെന്റ് : ചെയര്‍മാന്‍ - ജഅ്ഫര്‍ മാസ്റ്റര്‍, കണ്‍വീനര്‍ - ശൂഐബ് കോതപറമ്പ്. സഹചാരി: ചെയര്‍മാന്‍ - ഹമീദ് മൗലവി, കണ്‍വീനര്‍ - ശാഹിദ് കോയ തങ്ങള്‍. ഓര്‍ഗാനെറ്റ്: ചെയര്‍മാന്‍ - മുഹമ്മദ് നിസാര്‍ ചിലങ്ക, കണ്‍വീനര്‍ - മുനവ്വിര്‍ ഹുദവി.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur
ബ്രൂണെയിലെ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പ്രതിനിധികള്‍ക്ക് ദാറുല്‍ഹുദായില്‍ ഊഷ്മള സ്വീകരണം
ഹിദായ നഗര്‍: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്‌സിറ്റി (യുനിസ) മേധാവികള്‍ക്ക് ദാറുല്‍ഹുദാ സര്‍വകലാശാലയില്‍ ഊഷ്മള സ്വീകരണം നല്‍കി.
കേന്ദ്ര ഗവണ്‍മെന്റിനു കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സി (ഐ. സി. സി. ആര്‍)ന്റെ അക്കാദമിക് വിസിറ്റര്‍ പ്രോഗ്രാമിന്റെ ഭാഗമായാണ് ബ്രൂണെ സംഘം ദാറുല്‍ഹുദായിലെത്തിയത്.
ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും ബ്രൂണെ പ്രതിനിധികളെ സ്വീകരിച്ചു.
യുനിസ റെക്ടര്‍ ഡോ. നൂര്‍അറഫാന്‍ ബിന്‍ ഹാജി സൈനല്‍, വൈസ് ചാന്‍സലര്‍ ഡോ. മുഹമ്മദ് ഹുസൈന്‍ അഹ്മദ്, എക്കണോമിക്‌സ് വിഭാഗം മേധാവി ഡോ. അബ്ദുല്‍ നാസിര്‍ എന്നിവരടങ്ങുന്നതാണ് പ്രതിനിധി സംഘം. സംഘം വാഴ്സിറ്റി പിജി വിഭാഗം വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രതിനിധികള്‍ മമ്പുറം മഖാമിലും ചെമ്മാട് മഹല്ല് ഖിദ്മത്തുല്‍ ഇസ്‌ലാം സംഘത്തിനു കീഴിലുള്ള പള്ളി ദര്‍സിലും സന്ദര്‍ശനം നടത്തി.
അക്കാദമിക് വിസിറ്റിംഗിന്റെ ഭാഗമായി ഒരാഴ്ച ഇന്ത്യയില്‍ തങ്ങുന്ന സംഘം കേരളത്തിനു പുറമെ ഡല്‍ഹി, ലഖ്‌നോ, ഹൈദരാബാദ് നഗരങ്ങളിലെ വിവിധ സര്‍വകലാശാലകളും സന്ദര്‍ശിക്കും.
സുല്‍ത്താന്‍ ശരീഫ് അലി സര്‍വകലാശാലയുമായുള്ള അക്കാദമിക ധാരണാപത്രത്തില്‍ കഴിഞ്ഞ വര്‍ഷം ദാറുല്‍ഹുദാ ഒപ്പുവെച്ചിരുന്നു. എം. ഒ. യുവിന്റെ തുടര്‍ പദ്ധതികളും സന്ദര്‍ശനത്തിന്റെ ലക്ഷ്യമാണ്.
Caption: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധികള്‍ ദാറുല്‍ഹുദാ സന്ദര്‍ശിച്ചപ്പോള്‍
- Darul Huda Islamic University
Caption: ബ്രൂണെയിലെ സുല്‍ത്താന്‍ ശരീഫ് അലി ഇസ്ലാമിക് യൂനിവേഴ്സിറ്റി പ്രതിനിധികള്‍ ദാറുല്‍ഹുദാ സന്ദര്‍ശിച്ചപ്പോള്‍
- Darul Huda Islamic University
കോഴിക്കോട് ഖാസിയെ സംയുക്ത മഹല്ല് ജമാഅത്ത് ആദരിക്കുന്നു
കോഴിക്കോട്: സ്ഥാനാരോഹണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളെ കോഴിക്കോട് സംയുക്ത മഹല്ല് ജമാഅത്ത് ആദരിക്കുന്നു. ഫെബ്രവരി 13 ന് പകല്‍ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാര സമര്‍പ്പണം നടത്തും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ ഷാളണിയിക്കും. സംയുക്ത മഹല്ല് ജമാഅത്ത് ബുള്ളറ്റിന്‍ എം.കെ രാഘവന്‍ എം.പി പ്രകാശനം ചെയ്യും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ ജമലുല്ലൈലി, സമസ്ത മുശാവറ അംഗങ്ങളായ കെ. ഉമ്മര്‍ ഫൈസി മുക്കം, എ. വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എസ്. വൈ.എസ് സംസ്ഥാന ഭാരവാഹികളായ പിണങ്ങോട് അബൂബക്കര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ മോയിന്‍ കുട്ടി മാസ്റ്റര്‍, മുസ്തഫ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, റഫീഖ് സക്കരിയ്യ ഫൈസി, ആര്‍. വി കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി മുക്കം, നവാസ് പൂനൂര്‍, പാലത്തായ് മൊയ്തുഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
- QUAZI OF CALICUT
സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ ആദരിച്ചു
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ അംഗീകൃത മത പ്രബോധകരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളെ സമസ്ത ബഹ്റൈന്‍ ആദരിച്ചു. മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ആദരിക്കല്‍ ചടങ്ങില്‍ ബഹ്റൈന്‍ പാര്‍ലിമെന്‍റംഗം അഹ് മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത ഷാള്‍ അണിയിച്ചാണ് സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയുടെ ആദരം നല്‍കിയത്. സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങളുമായി അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്ന എം.പി അദ്ധേഹത്തിനു ലഭിച്ച ഈ നേട്ടത്തില്‍ സന്തോഷമുണ്ടെന്നും അദ്ധേഹത്തെ അനുമോദിക്കുന്നതായും അറിയിച്ചു.
സമസ്ത കേന്ദ്ര കമ്മറ്റിയോടൊപ്പം വിവിധ ഏരിയാ കമ്മറ്റികളും ബഹ്റൈന്‍ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ബഹ്റൈന്‍ എസ്.കെ.എസ്.എസ്.എഫ് , വിഖായ തുടങ്ങിയ സംഘടനാ പ്രതിനിധികളും തങ്ങളെ ആദരിച്ചു.
തുടര്‍ന്ന് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ മറുപടി പ്രഭാഷണം നടത്തി.
ചടങ്ങില്‍ സമസ്ത ബഹ്റൈന്‍-കേന്ദ്ര-ഏരിയാ നേതാക്കളും പോഷക സംഘടനാ പ്രതിനിധികളും മദ്റസാ അദ്ധ്യാപകരും പങ്കെടുത്തു. സ്വദേശി പ്രമുഖരായ ഈസാ അബ്ദുല്‍ വാഹിദ് അല്‍ഖറാത്ത, അബ്ദുല്‍ വാഹിദ് അബ്ദുല്‍ അസീസ് ഖറാത്ത എന്നിവരും സന്നിഹിതരായിരുന്നു.
- samastha news
- samastha news
ന്യൂന പക്ഷ സ്കൂളുകൾ അടച്ചു പൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അസ്മി പ്രക്ഷോഭത്തിലേക്ക്
തേഞ്ഞിപ്പാലം: അംഗീകാരമില്ലന്ന പേര് പറഞ്ഞ് ന്യൂന പക്ഷ സ്കൂളുകൾ അടച്ചു
പൂട്ടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ അസ്മി ശക്തമായ പ്രക്ഷോഭത്തിലേക്ക്
നീങ്ങുന്നു. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ സ്കൂൾ മാനേജ്മെൻറ് പ്രതിനിധികളെ
പങ്കെടുപ്പിച്ച് കൊണ്ട് ഈ മാസം 24 ന് രാവിലെ 9 മണിക്ക് കോഴിക്കോട്
ഫ്രാൻസിസ് റോഡിലെ സമസ്ത ഓഡിറ്റോറിയത്തിൽ വെച്ച് സമര പ്രഖ്യാപന കൺവൻഷൻ
നടക്കും. തുടർ ദിവസങ്ങളിൽ സെക്രട്ടറിയേറ്റ് ധർണ്ണയുൾപ്പെടെയുള്ള പ്രക്ഷോഭ
പരിപാടികൾ നടക്കും. ഇതു സംബന്ധമായി ചേളാരി സംസ്താലയത്തിൽ നടന്ന അസ്മി
പ്രവർത്തക സമിതി കൺവൻഷനിൽ അസ്മി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസലി
ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ മുഖ്യ
പ്രഭാഷണം നടത്തി. ഹാജി പി. കെ മുഹമ്മദ്, കെ. കെ. എസ് തങ്ങൾ, പി. വി മുഹമ്മദ്
മൗലവി, നവാസ് ഓമശ്ശേരി, സലീം എടക്കര, ഒ. കെ. എം കുട്ടി ഉമരി , അഡ്വ. പി. പി
ആരിഫ് ഡോ. കെ. വി അലി അക്ബർ ഹുദവി, അഡ്വ. നാസർ കാളമ്പാറ, എൻ. പി ആലി ഹാജി,
ഇസ്മാഈൽ മുസ്ല്യാർ കൊടക്, പി. സൈതലി മാസ്റ്റർ, പി. വി കുഞ്ഞിമരക്കാർ,
മുഹമ്മദ് ഫൈസി അടിമാലി,
മജീദ് പറവണ്ണ, കെ. എം കുട്ടി എടക്കുളം സംസാരിച്ചു. അസ്മി വർക്കിംഗ് റഹീം
ചുഴലി സ്വാഗതവും സെക്രട്ടറി റഷീദ് കബളക്കാട് നന്ദിയും പറഞ്ഞു.
- Samasthalayam Chelari
- Samasthalayam Chelari
ബാലരാമപുരം ഖദീജത്തുല്‍ കുബ്‌റാ അറബിക് കോളേജ് തര്‍ബിയത്ത് ക്യാമ്പ്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ബാലരാമപുരം: ബാലരാമപുരം അല്‍ അമാന്‍ എഡ്യുക്കേഷണല്‍ കോംപ്ലക്‌സിന് കീഴിലായി പ്രവര്‍ത്തിക്കുന്ന ഖദീജത്തുല്‍ കുബ്‌റാ വനിതാ അറബിക് കോളേജ് നടത്തുന്ന 40 ദിവസ വെക്കേഷന്‍ തര്‍ബിയത്ത് ക്യാമ്പിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ മെയ് 12 വരെയാണ് കോഴ്‌സ് കാലാവധി. കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കള്‍ മാര്‍ച്ച് 20ന് മുമ്പായി ഓഫീസുമായി ബന്ധപ്പെട്ട് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്. കോണ്‍ടാക്റ്റ്: 8157098094, 04712401446
- alamanedu complex
- alamanedu complex
സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റിന് ബഹ്റൈന്‍ മതകാര്യവിഭാഗത്തിന്‍റെ അംഗീകാരം
ബഹ്റൈനില്‍ ഗവണ്‍മെന്‍റ് അംഗീകരിച്ച മതപ്രബോധകരിലെ ഏക മലയാളി
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ മതകാര്യവിഭാഗമായ ഔഖാഫിന്‍റെ അംഗീകൃത മത പ്രബോധകരുടെ പട്ടികയില്‍ ഏക മലയാളിയായി സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഇടം പിടിച്ചു. ബഹ്റൈന്‍ മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഇസ്ലാമിക് അഫേഴ്സും ഔഖാഫ് റിലീജിയസ് അഫേഴ്സ് ഡയറക്റ്ററേറ്റ് വകുപ്പും സംയുക്തമായി പുറത്തിറക്കിയ അംഗീകൃത മത പ്രബോധകരുടെ പട്ടികയിലാണ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതിനു മുന്നോടിയായി നടന്ന ചില പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് ഫഖ്റുദ്ധീന്‍ തങ്ങളെ ഈ അംഗീകാരത്തിനായി തിരഞ്ഞെടുത്തതെന്ന് അധികൃതരെ ഉദ്ധരിച്ച് സമസ്ത ബഹ്റൈന്‍ ഓഫീസില്‍ നിന്നറിയിച്ചു. തങ്ങളെ കൂടാതെ ഈ പട്ടികയിലുള്ളവരെല്ലാം ബഹ്റൈന്‍ സ്വദേശികളായ പണ്ഢിതര്‍ മാത്രമാണ്. നേരത്തെ ബഹ്റൈനിലെ ഇസ്ലാമിക് മിനിസ്ട്രിയുടെ ഇസ്ലാമിക് ഇന്‍ഹറിറ്റന്‍സ് ലോ (ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍) എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ടെക്സ്റ്റ് പാസ്സായ തങ്ങള്‍ക്ക് ബഹ്റൈനില്‍ വളരെ വിരളമായി മാത്രം ലഭിച്ചു വരുന്ന മറ്റു നിരവധി അംഗീകാരങ്ങളും മത കാര്യവിഭാഗത്തിന്‍റെ രാജ്യാന്തര പ്രധാന്യമുള്ള ചില സര്‍ട്ടിഫിക്കറ്റുകളും പ്രശംസാ പത്രങ്ങളും നേരത്തെ ലഭിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ മൂന്നര പതിറ്റാണ്ടു കാലമായി ബഹ്റൈനിലെ വിവിധ പ്രവാസി മലയാളി സംഘടനകള്‍ സംഘടിപ്പിക്കുന്ന പഠന സംഗമങ്ങളിലും പൊതു പരിപാടികളിലും സ്ഥിരം സാന്നിധ്യമായ തങ്ങളെ നിരവധി കൂട്ടായ്മകള്‍ ഇതിനകം ഉപഹാരങ്ങളും അവാര്‍ഡുകളും നല്‍കി ആദരിച്ചിട്ടുണ്ട്. മത-പ്രബോധന രംഗത്ത് മൂന്നു പതിറ്റാണ്ടു തികച്ച സന്ദര്‍ഭത്തില്‍ തങ്ങളെ സമസ്ത ബഹ്റൈന്‍ കേന്ദ്ര കമ്മറ്റിയും ആദരിച്ചിരുന്നു. സമസ്ത പ്രസിഡന്‍റ് ആയി ചുമതലയേറ്റെടുക്കുന്നതിന്‍റെ മുമ്പായിരുന്നു ഇത്. കൂടാതെ ബഹ്റൈനിലെ മത പ്രബോധന സേവനങ്ങള്‍ മുന്‍നിര്‍ത്തി ഡിസ്കവര്‍ ഇസ്ലാം അടക്കമുള്ള ചില സംഘടനകളും കൂട്ടായ്മകളും തങ്ങളെ ആദരിച്ചിരുന്നു.
കഴിഞ്ഞ 35 വര്‍ഷത്തോളമായി ബഹ്റൈനിലുള്ള തങ്ങള്‍ 2013 നവംബറിലാണ് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണം സ്വദേശിയായ തങ്ങള്‍ 1970 മുതല്‍ 1977 വരെ സ്വന്തം പിതാവായ തേങ്ങാപട്ടണം സയ്യിദ് പൂക്കോയ തങ്ങളുടെ പക്കല്‍ നിന്നാണ് പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. 1975 ല്‍ മധുര യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. എ (ലിറ്ററേച്ചര്‍) പൂര്‍ത്തിയാക്കി. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ കളയാല്‍ മൂട് എന്ന സ്ഥലത്തുള്ള ജുമുഅത്ത് പള്ളിയില്‍ ഖുതുബ നിര്‍വ്വഹിക്കുകയും നമസ്കാരത്തിന് നേതൃത്വം നല്‍കുന്നതോടൊപ്പം മദ്റസാ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുകയും ചെയ്താണ് തങ്ങള്‍ അദ്ധ്യാപന രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് ബഹ്റൈന്‍ പ്രവാസിയായ തങ്ങള്‍ ആദ്യകാലത്ത് മുഹറഖിലെ ഒരു കോള്‍ഡ്സ്റ്റോറിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് മൂന്നു പതിറ്റാണ്ടു കാലം മനാമയിലെ കാനൂ ആസ്ഥാനത്ത് എഛ്. ആര്‍ വിഭാഗത്തില്‍ ജോലി ചെയ്ത് കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്. ഇപ്പോള്‍ പൂര്‍ണ്ണമായും മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത ആസ്ഥാനം കേന്ദ്രീകരിച്ച് നൂതന വിദ്യാഭ്യാസ-മത പ്രബോധന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ്. ബഹ്റൈനിലെ പ്രവാസികളായ കോളേജ് വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമായി ഗോള്‍ഡ്സിറ്റി കേന്ദ്രീകരിച്ച് ഒരു ത്രൈമാസ ബഹുഭാഷാ മത പഠന കോഴ്സും ഇപ്പോള്‍ തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
കൂടുതല് വിവരങ്ങള്‍
ബഹ്റൈനില്‍ പ്രവാസ ജീവിതം നയിക്കുന്പോള്‍ തന്നെ മത-വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും പ്രബോധന പ്രവര്‍ത്തനങ്ങളിലും സജീവമായ തങ്ങള്‍ ബഹ്റൈനിലെ വിവിധ പണ്ഢിതരില്‍ നിന്നും കൂടുതല്‍ മത പഠനവും നേടിയിട്ടുണ്ട്. 1986 മുതല്‍ ബഹ്റൈനിലെ ശൈഖ് നിളാം യഅ്ഖൂബി, മസ്ജിദ് മനാറതൈനിലെ ആദില്‍ മുആവദ, മസ്ജിദ് രിള് വാനിലെ അഹ് മദ് സിസി, ശൈഖ് ഉസാം ഇസ്ഹാഖ് ഹസന്‍ അബ്ദുല്‍ റഹ് മാന്‍ റഹ് മാനി, ശൈഖ് അബ്ദുറശീദ് സൂഫി, സുഹുഫി സാംറാഇ, ശൈഖ് ഇസ്മാഈല്‍ അന്നദ് വി തുടങ്ങി പ്രമുഖ പണ്ഢിതരുടെ മജ്ലിസുകളിലും ക്ലാസ്സുകളിലും പങ്കെടുക്കുകയും ബുഖാരി, മുസ്ലിം, തുടങ്ങി പ്രമുഖ ഹദീസ് ഗ്രന്ഥങ്ങളില്‍ ക്ലാസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ ബഹ്റൈന്‍ ഔഖാഫിന്‍റെയും സബീഖാ സെന്‍ററിന്‍റെയും വിവിധ കോഴ്സുകളില്‍ പങ്കെടുത്ത് രാജ്യാന്തര അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റുകളും തങ്ങള്‍ നേടിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഫഖ്റുദ്ധീന്‍ തങ്ങളുമായി (+973 3904 0333) നേരില്‍ ബന്ധപ്പെടാവുന്നതാണ്.
- samastha news
ജഅ്ഫര്‍ ഹുദവി കൊളത്തൂരിന് ഡോക്ടറേറ്റ്
ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയില്‍ നിലവില്‍ കര്‍മശാസ്ത്ര പഠന വിഭാഗം മേധാവിയായി സേവനമനുഷ്ഠിക്കുന്ന ജഅ്ഫര്‍ ഹുദവി കൊളത്തൂരിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്നു അറബി ഭാഷയില്‍ ഡോക്ടറേറ്റ്. കര്‍മശാസ്ത്ര രചനയിലെ മാറുന്ന പ്രവണതകള്‍: ശാഫിഈ മദ്ഹബ് അടിസ്ഥാനത്തില്‍ എന്ന വിഷയത്തിലായിരുന്നു ഗവേഷണം. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ അസോ. പ്രൊഫസര്‍ ഡോ. ശൈഖ് മുഹമ്മദിനു കീഴിലായിരുന്നു പഠനം. എഴുത്തുകാരനും വാഗ്മിയും ദാറുല്‍ഹുദായുടെ ഫത് വാ കൌണ്‍സില്‍ കണ്‍വീനറുമായ ജഅ്ഫര്‍ ഹുദവി വാഴ്സിറ്റിയുടെ ഫിഖ്ഹ് ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനും തെളിച്ചം മാസികയുടെ എക്സിക്യൂട്ടീവ്എഡിറ്ററുമാണ്. കൊളത്തൂര്‍ കരുപാറക്കല്‍ ഹംസ ഹാജി- മറിയ ദമ്പതികളുടെ മകനാണ്. സുഹൈലയാണ് ഭാര്യ. മക്കള്‍: ഹംന റബാബ്, അബാന്‍. ദാറുല്‍ഹുദാ മാനേജ്മന്റും സ്റ്റാഫ് കൗണ്‍സിലും വിദ്യാര്‍ത്ഥികളും അനുമോദിച്ചു. ചാന്‍സല്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉപഹാരം നല്‍കി
- Darul Huda Islamic University
വിവിസേ'18; SKSSF ലീഡേഴ്‌സ് പാര്‍ലമന്റ് ചെമ്മാട്
കോഴിക്കോട്: എസ് കെ എസ് എസ് എഫ് അംഗത്വ പ്രചാരണത്തിന് സമാപനം കുറിച്ച് കൊണ്ട് വിവിസേ'18 ലീഡേഴ്‌സ് പാര്‍ലമന്റ് ഫെബ്രുവരി 17, 18, 19 തിയ്യതികളില്‍ ചെമ്മാട് ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടക്കും. ഡിസംബര്‍ 1 മുതല്‍ 15 വരെ നടന്ന കാമ്പയിനില്‍ അംഗത്വ മെടുത്ത പ്രവര്‍ത്തകരില്‍ നിന്ന് ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ല കമ്മിറ്റികള്‍ നിലവില്‍ വന്ന് കൊണ്ടിരിക്കുകയാണ്.
17 ന് രാവിലെ 2.30 ന് നടക്കുന്ന നാഷണല്‍ കൗണ്‍സിലില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ചാപ്റ്റര്‍ കമ്മിറ്റി പ്രതിനിധികളും പ്രത്യേകം ക്ഷണിതാക്കളും സംബന്ധിക്കും. 18 ന് രാവിലെ 9 മണി മുതല്‍വെകീട്ട് 5 മണി വരെ സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. ശാഖ, ക്ലസറ്റര്‍, മേഖല പ്രസിഡന്റ് ജന. സെക്രട്ടറിമാരും ജില്ലാ ഭാരാവാഹികളും സംസ്ഥാന കൗണ്‍സിലര്‍ മരുമാണ് പങ്കെടുക്കുക.
ഫെബ്രുവരി 10 ന്വൈകീട്ട് 5 മണിക്ക് മുമ്പായി www.organet.skssf.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക. 18 ന് വൈകീട്ട് 7 മണിക്ക് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുംചര്‍ച്ചയും മോഡല്‍ പാര്‍ലമന്റും നടക്കും. 19 ന് രാവിലെ പുതിയ സംസ്ഥാനകൗണ്‍സില്‍ മീറ്റ് നടക്കും. നേതൃത്വ പരിശീലനം തലമുറ സംഗമം 2018-2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
- https://www.facebook.com/SKSSFStateCommittee/posts/2020162008242122
ഫെബ്രുവരി 10 ന്വൈകീട്ട് 5 മണിക്ക് മുമ്പായി www.organet.skssf.in എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രതിനിധി സമ്മേളനത്തില്‍ പ്രവേശനം ലഭിക്കുക. 18 ന് വൈകീട്ട് 7 മണിക്ക് നിലവിലുള്ള സംസ്ഥാന കൗണ്‍സില്‍ ചേരും. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുംചര്‍ച്ചയും മോഡല്‍ പാര്‍ലമന്റും നടക്കും. 19 ന് രാവിലെ പുതിയ സംസ്ഥാനകൗണ്‍സില്‍ മീറ്റ് നടക്കും. നേതൃത്വ പരിശീലനം തലമുറ സംഗമം 2018-2020 വര്‍ഷത്തേക്കുള്ള പുതിയ സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് എന്നിവ നടക്കും.
- https://www.facebook.com/SKSSFStateCommittee/posts/2020162008242122
സൈനുല്‍ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ സംഗമം
ഹിദായ നഗര്‍: രണ്ടുപതിറ്റാണ്ടിലധികം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറും നിരവധി മഹല്ലുകളുടെ ഖാസിയുമായി പ്രവര്‍ത്തിച്ച സൈനുല്‍ ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ കാമ്പസ്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ദേഹവിയോഗത്തിന്റെ രണ്ടാണ്ട് പിന്നിട്ടതിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ത്ഥനാ സംഗമത്തില്‍ അദ്ദേഹത്തിന്റെ ധന്യോര്‍മകള്‍ സ്മരിക്കാനും പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കാനും പണ്ഡിതരും വിദ്യാര്‍ത്ഥികളും സംഘടനാ പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനാളുകള്‍ ഹിദായ നഗരിയിലെത്തി.
ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു.
ദാറുല്‍ഹുദായുടെ ശില്‍പികളായ എം. എം ബശീര്‍ മുസ്‌ലിയാര്‍, സി. എച്ച് ഐദ്രൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.
വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ. പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കെ. എ റഹ്മാന്‍ ഫൈസി കാവനൂര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പി. എച്ച്ഡി കരസ്ഥമാക്കിയ ദാറുല്‍ഹുദാ പി. ജി ലക്ചറര്‍ കെ. പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിനുള്ള ഉപഹാരം ഹൈദരലി തങ്ങള്‍ കൈമാറി. മമ്പുറം പാലം നിര്‍മാണ കമ്പനിയായ ഏറനാട് എന്‍ജിനീയര്‍ എന്റര്‍പ്രൈസസ് പ്രതിനിധികള്‍ക്കുള്ള ദാറുല്‍ഹുദായുടെ ഉപഹാരവും തങ്ങള്‍ കൈമാറി. എം. എം മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ. വി ഹംസ മുസ്‌ലിയാര്‍, എസ്. എം. കെ തങ്ങള്‍, ആദ്യശ്ശേരി ഹംസക്കുട്ടി മസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു. വി. കെ മുഹമ്മദ്, കെ. സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ. പി ശംസുദ്ദീന്‍ ഹാജി, റഫീഖ് ചെറുശ്ശേരി, റശീദ് കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
സമസ്തയുടെ നേതൃസ്ഥാനവും വിവിധ സംഘടനാ പദവികളും ഏറ്റെടുത്തപ്പോഴും ലളിത ജീവിതം അനുകരിച്ച സ്വാതികനായ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സൈനുല്‍ ഉലമാ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഇടം നല്‍കി ആദര്‍ശം ആരുടെ മുന്നിലും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹത്തിന്റെ വിടവ് നികത്താനായിട്ടില്ല. പ്രാര്‍ത്ഥനയും ചിന്തയും പ്രവൃത്തിയും സംഗമിച്ച മൂന്നു ചരിത്രനിയോഗികളാണ് ദാറുല്‍ഹുദാ വിപ്ലവത്തിനു നാന്ദികുറിച്ചതെന്നും അവരുടെ പിന്‍ഗാമിയായിയായിരുന്നു സൈനുല്‍ഉലമായെന്നും തങ്ങള്‍ അനുസ്മരിച്ചു.
ഫോട്ടോസ്: 1. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന സൈനുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 2. ദാറുല്‍ഹുദാ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കുന്നു
- Darul Huda Islamic University
വി. സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു. മഗ്‌രിബ് നമസ്‌കാരാനന്തരം നടന്ന മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈ. പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കെ. എ റഹ്മാന്‍ ഫൈസി കാവനൂര്‍, സി. എച്ച്. ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും പി. എച്ച്ഡി കരസ്ഥമാക്കിയ ദാറുല്‍ഹുദാ പി. ജി ലക്ചറര്‍ കെ. പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിനുള്ള ഉപഹാരം ഹൈദരലി തങ്ങള്‍ കൈമാറി. മമ്പുറം പാലം നിര്‍മാണ കമ്പനിയായ ഏറനാട് എന്‍ജിനീയര്‍ എന്റര്‍പ്രൈസസ് പ്രതിനിധികള്‍ക്കുള്ള ദാറുല്‍ഹുദായുടെ ഉപഹാരവും തങ്ങള്‍ കൈമാറി. എം. എം മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ. വി ഹംസ മുസ്‌ലിയാര്‍, എസ്. എം. കെ തങ്ങള്‍, ആദ്യശ്ശേരി ഹംസക്കുട്ടി മസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ. എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു. വി. കെ മുഹമ്മദ്, കെ. സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ. പി ശംസുദ്ദീന്‍ ഹാജി, റഫീഖ് ചെറുശ്ശേരി, റശീദ് കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.
ജീവിതം ലളിതമാക്കിയ പണ്ഡിതനാണ് സൈനുല്‍ഉലമാ: ഹൈദരലി ശിഹാബ് തങ്ങള്‍
സമസ്തയുടെ നേതൃസ്ഥാനവും വിവിധ സംഘടനാ പദവികളും ഏറ്റെടുത്തപ്പോഴും ലളിത ജീവിതം അനുകരിച്ച സ്വാതികനായ പണ്ഡിതനായിരുന്നു സൈനുല്‍ ഉലമായെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ സംഘടിപ്പിച്ച സൈനുല്‍ ഉലമാ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിപ്രായങ്ങള്‍ക്കും കൂടിയാലോചനകള്‍ക്കും ഇടം നല്‍കി ആദര്‍ശം ആരുടെ മുന്നിലും സമര്‍ത്ഥിക്കാന്‍ അദ്ദേഹം ധൈര്യപ്പെട്ടിരുന്നു. കര്‍മശാസ്ത്ര രംഗത്ത് അദ്ദേഹത്തിന്റെ വിടവ് നികത്താനായിട്ടില്ല. പ്രാര്‍ത്ഥനയും ചിന്തയും പ്രവൃത്തിയും സംഗമിച്ച മൂന്നു ചരിത്രനിയോഗികളാണ് ദാറുല്‍ഹുദാ വിപ്ലവത്തിനു നാന്ദികുറിച്ചതെന്നും അവരുടെ പിന്‍ഗാമിയായിയായിരുന്നു സൈനുല്‍ഉലമായെന്നും തങ്ങള്‍ അനുസ്മരിച്ചു.
ഫോട്ടോസ്: 1. ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന സൈനുല്‍ഉലമാ അനുസ്മരണ പ്രാര്‍ത്ഥനാ സംഗമം ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 2. ദാറുല്‍ഹുദാ മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കുന്നു
- Darul Huda Islamic University
'ഇസ്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍'; സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു
ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി ഫിഖ്ഹ് ഡിപ്പാര്‍ട്ട്‌മെന്റ് 'ഇസ്‌ലാമിക് ഫൈനാന്‍സ്: തത്വവും സാധ്യതകളും ഇന്ത്യയില്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥയുടെ ഇന്ത്യന്‍ സാഹചര്യത്തിലെ പ്രയോഗികതയുടെ പുതിയ മാനങ്ങള്‍ കണ്ടെത്തുകയാണ് സെമിനാറിന്റെ ലക്ഷ്യം. ഫെബ്രുവരി 10 ആണ് അബ്‌സ്ട്രാക്റ്റ് സമര്‍പ്പിക്കേണ്ട അവസാന തിയ്യതി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, fiqhseminar@dhiu.in, ഫോണ്‍: 7025767739
- Darul Huda Islamic University
- Darul Huda Islamic University
സര്‍ഗ വസന്തത്തിന് തിരശീല; മലപ്പുറം ജേതാക്കള്‍. കണ്ണൂര്‍ ജില്ല രണ്ടാമത്, കാസര്‍ഗോഡിന് മൂന്നാം സ്ഥാനം
കുഞ്ഞിപ്പള്ളി (വാദീ മുഖദ്ദസ്): മഖ്ദൂം രണ്ടാമന്റെ ചരിത്രമുറങ്ങുന്ന മണ്ണില്‍ മൂന്നു ദിനങ്ങളില്‍ സര്‍ഗവസന്തം തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ് 11 ാമത് സംസ്ഥാന സര്‍ഗലയത്തിന് പരിസമാപ്തി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 1500 ഓളം പ്രതിഭകളാണ് സര്‍ഗലയത്തില്‍ മാറ്റുരച്ചത്. വാദീ മുഖദ്ദസില്‍ സലാമ (ക്യാംപസ്), ഹിദായ (ദര്‍സ്), കുല്ലിയ (അറബിക് കോളജ്), വിഖായ എന്നീ നാല് വിഭാഗങ്ങളിലായി 104 ഇനങ്ങളില്‍ ആറ് വേദികളിലായാണ് മത്സരങ്ങല്‍ അരങ്ങേറിയത്. 714 പോയിന്റ് നേടി മലപ്പുറം ജേതാക്കളായി. 593 പോയിന്റ് നേടി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും 556 പോയിന്റ് നേടി കാസര്‍ഗോഡ് മൂന്നാം സ്ഥാനവും നേടി. ആഥിതേയരായ കോഴിക്കോട് ജില്ല 434 പോയന്റോടെ നാലാം സ്ഥാനത്താണ്. ഹിദായവിഭാഗത്തില്‍ 165 പോയിന്റ് നേടി മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ 139 നേടി കണ്ണൂര്‍ രണ്ടും 127 പോയിന്റ് നേടി കാസര്‍ഗോട് മൂന്നും സ്ഥാനങ്ങള്‍ നേടി. സലാമ വിഭാഗത്തില്‍ 110 പോയിന്റ് നേടി കാസര്‍ഗോഡ് ജേതാക്കളായപ്പോള്‍ 89 പോയിന്റ് നേടി മലപ്പും രണ്ടാമതും 79 പോയിന്റ് നേടി തൃശ്ശൂര്‍ മൂന്നാമതാമതുമെത്തി . കുല്ലിയ്യ വിഭാഗത്തില്‍ 215 പോയിന്റ് നേടി മലപ്പുറം ഒന്നും 190 പോയിന്റോടെ കണ്ണൂര്‍ രണ്ടും 161 പോയിന്റ് നേടി തൃശൂര്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. വിഖായ വിഭാഗത്തില്‍ 245 പോയിന്റ് നേടി മലപ്പുറം ഒന്നാമതായപ്പോള്‍ 203 പോയിന്റ് നേടി കണ്ണൂര്‍ രണ്ടും 187 പോയിന്റ് നേടി കാസര്‍ഗോട് മൂന്നാം സ്ഥാനനത്തിനുമര്‍ഹരായി.
ഫോട്ടോ അടിക്കുറിപ്പ്:സംസ്ഥാന സര്‍ഗലയത്തില്‍ ഓവറോള്‍ ജേതാക്കളായ മലപ്പുറം ജില്ലാ ടീം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങുന്നു
പ്രതിഭകളെ കഴിവിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ട് വരണം: കോഴിക്കോട് ഖാസി
കുഞ്ഞിപ്പള്ളി (വാദിമുഖദ്ദസ്): പ്രതിഭകളെ അവരുടെ കഴിവിനനുസരിച്ച് ഉയര്‍ത്തിക്കൊണ്ടുവരണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി. സര്‍ഗലയം സമാപന സംഗമത്തില്‍ ട്രോഫി വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ അധ്യക്ഷനായി. കണ്‍വീനര്‍ അമാനുല്ല റഹ്മാനി ഫലപ്രഖ്യാപനം നടത്തി. ശാഹുല്‍ ഹമീദ് മേല്‍മുറി, ആശിഖ് കുഴിപ്പുറം, കെ.എന്‍.എസ് മൗലവി, കെ.കെ അന്‍വര്‍ ഹാജി, സി.പി ശംസുദ്ധീന്‍ ഫൈസി, മമ്മുട്ടി മാസ്റ്റര്‍ വയനാട്, മജീദ് കൊടക്കാട് സംസാരിച്ചു. യു.എ മജീദ് ഫൈസി സ്വാഗതവും ഒ.പി അഷ്‌റഫ് നന്ദിയും പറഞ്ഞു. കെ.പി ഹനീഫ അയ്യായ, കെ.പി സുലൈമാന്‍, ഗഫൂര്‍ അണ്ടത്തോട്, ഇസ്മായില്‍ കാസറഗോഡ്, അലി യമാനി വയനാട്, സൈനുദ്ധീന്‍ ഒളവട്ടൂര്‍, മുജീബ് റഹ്മാന്‍ ബാഖവി, മുജീബ് ഫൈസി എലമ്പ്ര, അന്‍വര്‍ കോഴിച്ചിന, യു.കെ.എം ബഷീര്‍ മൗലവി, അബൂബക്കര്‍ സിദ്ധീഖ് ഇരിക്കൂര്‍, മുനീര്‍ കൂടത്തായ് സംബന്ധിച്ചു.
- https://www.facebook.com/SKSSFStateCommittee/posts/2019101518348171
യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ് ലാമിക രീതിയല്ല: ഉസ്താദ് കുമ്മനം അസ്ഹരി. മത വിരുദ്ധമായ സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ ജാഗ്രത പുലര്‍ത്തണം
മനാമ: യാചകരെ ബഹിഷ്കരിക്കലും ആട്ടിയോടിക്കലും ഇസ്ലാമിക രീതിയല്ലെന്നും അത് വിശുദ്ധ ഖുര്‍ആന്‍റെ പ്രകടമായ ആഹ്വാനത്തിനു വിരുദ്ധമാണെന്നും പ്രമുഖ വാഗ്മിയും യുവ പണ്ഢിതനുമായ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി ബഹ്റൈനില്‍ പ്രസ്താവിച്ചു. സമസ്ത ബഹ്റൈന്‍ - ഹൂറ കമ്മറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരന്പരയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.
യാചകന്മാരുടെ കൂട്ടത്തില്‍ മാഫിയകളും കള്ള നാണയങ്ങളുമുണ്ടാകാം. അവരെ നിയമപരമായി പിടികൂടുകയാണ് വേണ്ടത്. അതിനു പകരം യാചകര്‍ തന്‍റെ വീട്ടിലേക്കോ നാട്ടിലേക്കോ വരാന്‍ പാടില്ലെന്ന് പറഞ്ഞ് വിലക്കാനോ ബോര്‍ഡും ബാനറും വെച്ച് ബഹിഷ്കരിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. ഇതു സംബന്ധിച്ച് നടക്കുന്ന സോഷ്യല്‍ മീഡിയാ പ്രചരണങ്ങളില്‍ എല്ലാവരും ജാഗ്രത കാണിക്കണം സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന യാചകര്‍ക്കെതിരായ ബഹിഷ്കരണ ആഹ്വാനങ്ങളും സ്വന്തം വീടിനു മുന്നില്‍ ബോര്‍ഡ് വെച്ച് യാചകരെ വിലക്കുന്ന ഏര്‍പ്പാടുകളും വിശുദ്ധ ഖുര്‍ആനിന്‍റെ പ്രകടമായ കല്‍പ്പനക്ക് കടക വിരുദ്ധമാണെന്ന് ഖുര്‍ആനിലെ 93-10 സൂക്തം ഉദ്ധരിച്ചു കൊണ്ടദ്ധേഹം വിശദീകരിച്ചു.
യാചനയെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ ഒരാള്‍ യാചിച്ചു വന്നാല്‍ അവനെ ആട്ടിയോടിക്കരുത് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയ കാര്യമാണ്. മാത്രമല്ല, തന്നോട് യാചിക്കാനെത്തിയത് വിലകൂടിയ-കമനീയ വാഹനത്തിലായിരുന്നാല്‍ പോലും അവന് ചോദിച്ചത് നമ്മുടെ കയ്യിലുണ്ടെങ്കില്‍ നല്‍കണമെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. ഒരാള്‍ കുതിരപ്പുറത്ത് കയറി വന്ന് ചോദിച്ചാലും നീ നല്‍കണം എന്ന് നബി(സ) വ്യക്തമാക്കിയതായി ഹദീസിലുണ്ടെന്നും ചില യാചകരെ മുന്‍ നിര്‍ത്തി മുഴുവന്‍ യാചകരെയും വിലക്കുന്ന അവസ്ഥ ഒരു നാട്ടിലും ഉണ്ടാകരുതെന്നും അവരും നമ്മളും അല്ലാഹുവിന്‍റെ അടിമകളാണെന്നും ഒരു പക്ഷേ നമ്മേക്കാള്‍ മികച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ടാവാമെന്നും ഹദീസ് ഉദ്ധരണികള്‍ വിശദീകരിച്ചു കൊണ്ട് അദ്ധേഹം പറഞ്ഞു.
നമ്മുടെ സന്പത്തില്‍ പാവപ്പെട്ടവന് ഒരവകാശമുണ്ട്. അത് നല്‍കാന്‍ ഒരാള്‍ ഉദ്ധേശിച്ചിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ പോലും പിന്തിരിപ്പിക്കുന്ന രീതിയാണ് ഇന്ന് കണ്ടുവരുന്ന ബഹിഷ്കരണ ആഹ്വാനങ്ങള്‍. അങ്ങിനെ ചെയ്യാന്‍ നമുക്ക് ഒരവകാശവുമില്ല. നമ്മുടെ കയ്യിലുണ്ടെങ്കില്‍ നാം നല്‍കണം. ഇല്ലെങ്കില്‍ നല്ല വാക്കു പറഞ്ഞും പുഞ്ചിരി നല്‍കിയും അവരെ തിരിച്ചയക്കണം. - അദ്ധേഹം തുടര്‍ന്നു.
മറ്റൊരാളുടെ മുഖത്തു നോക്കി പുഞ്ചിരിക്കുന്നതു പോലും പ്രതിഫലാര്‍ഹമായ പുണ്ണ്യകര്‍മ്മവും ധര്‍മ്മവുമാണെന്നാണ് തിരുനബി(സ) പഠിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലായാലും അല്ലെങ്കിലും ഒരു വിശ്വാസി അവന്‍റെ നാവും കണ്ണും കയ്യുമെല്ലാം നിയന്ത്രിക്കണമെന്നും മത വിരുദ്ധമായ ഒന്നും തന്‍റെ ജീവിതത്തിലെന്ന പോലെ സോഷ്യല്‍ മീഡിയ വഴിയും പ്രചരിക്കാതെ സൂക്ഷിക്കണമെന്നും അദ്ധേഹം ഓര്‍മ്മിപ്പിച്ചു.
പ്രഭാഷണ പരന്പരയുടെ രണ്ടാം ദിനം ഉസ്താദ് അബ്ദുറഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. ഉസ്താദ് സെയ്ദ് മുഹമ്മദ് വഹബി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സിഡി പ്രകാശനം സമസ്ത ഹൂറ ഏരിയ സ്ഥാപകനേതാവ് സൂപ്പി മുസ്ല്യാർ അഹമ്മദ് ബോസ്നിയ ഗ്രൂപ്പിനു നൽകി നിര്‍വ്വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ നൗഷാദ് അടൂർ സ്വാഗതവും ഇസ്മയിൽ. സി.സി നന്ദിയും പറഞ്ഞു.
സമാപന ദിനത്തില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സദസ്സിന് ചെറുമോത്ത് ഉസ്താദ് നേതൃത്വം നല്‍കും. പ്രഭാഷണ വേദികളിലെ ബാല വിസ്മയം ജാബിര്‍ എടപ്പാള്‍ പ്രഭാഷണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 00973-39197577.
ഫോട്ടോ: സമസ്ത ബഹ്റൈന്‍ - ഹൂറ കമ്മറ്റിയുടെ കീഴില്‍ മനാമ അല്‍ രാജാ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നുവരുന്ന ത്രിദിന മത പ്രഭാഷണ പരന്പരയില്‍ ഉസ്താദ് ഹാഫിദ് കുമ്മനം നിസാമുദ്ധീന്‍ അസ്ഹരി അല്‍ ഖാസിമി പ്രഭാഷണം നടത്തുന്നു.
- samastha news
Subscribe to:
Posts (Atom)