കോഴിക്കോട്: സമസ്ത 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സമ്മേളന വാര്‍ത്തകള്‍ക്കുള്ള വെബ് സൈറ്റിന്റെ പ്രവര്‍ത്തനം സജീവമാകുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരുക്കങ്ങളും വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സമ്മേളന വിശേഷങ്ങളും ഇതുവഴി ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്.
സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം Info@samasthaconference.com എന്ന അഡ്രസ്സില്‍ അയച്ചു കൊടുക്കാവുന്നതാണ്. വെബ് സൈറ്റിന്റെ ഉദ്ഘാടനം നടന്നത് വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്റസ ഓഡിറ്റോറിയത്തിലാണ് നടന്നത്.
ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്, വൈസ് പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാര്, ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്, ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്ലിയാര്, സെക്രട്ടറിമാരായ ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, എം.എ. ഖാസിം മുസ്ലിയാര്, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റ് സി.കെ.എം. സ്വാദിഖ് മുസ്ലിയാര്, ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി കൂരിയാട്, കെ. ഉമര്‍ ഫൈസി മുക്കം, ഹാജി കെ.മമ്മദ് ഫൈസി, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
www.samasthaconference.com എന്നതാണ് വെബ്സൈറ്റ് വിലാസം. സമസ്തയുടെ മുന്‍കാല സമ്മേളന ചരിത്രങ്ങള്‍, 90-ാം വാര്‍ഷികം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയും സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
www.samasthaconference.com എന്നതാണ് വെബ്സൈറ്റ് വിലാസം. സമസ്തയുടെ മുന്‍കാല സമ്മേളന ചരിത്രങ്ങള്‍, 90-ാം വാര്‍ഷികം സംബന്ധിച്ച വിവരങ്ങള്‍ തുടങ്ങിയവയും സൈറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.