Showing posts with label Kozhikode. Show all posts
Showing posts with label Kozhikode. Show all posts

ഏകസിവില്‍കോഡ്: ജൂലായ് 8-ന് സമസ്ത കണ്‍വെന്‍ഷന്‍ കോഴിക്കോട്

ചേളാരി: ഏകസിവില്‍കോഡും സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്യുന്നതിന് ജൂലായ് 8-ന് ശനിയാഴ്ച കോഴിക്കോട് സമസ്ത കണ്‍വെന്‍ഷന്‍ ചേരുന്നു. ഉച്ചയ്ക്ക് 2 മണിക്ക് ഫ്രാന്‍സിസ് റോഡിലെ സമസ്ത കോമ്പൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച പന്തലില്‍ വെച്ച് ചേരുന്ന കണ്‍വെന്‍ഷനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങള്‍, പോഷകസംഘടന നേതാക്കള്‍, നിയമ വിദഗ്ദര്‍ സംബന്ധിക്കും. ഏകസിവില്‍കോഡ് നീക്കത്തിനെതിരെ സമസ്ത നടത്തുന്ന തുടര്‍നടപടികള്‍ കണ്‍വെന്‍ഷനില്‍ വെച്ച് പ്രഖ്യാപിക്കും.
- Samasthalayam Chelari

ട്രെന്റ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് സംസ്ഥാന കമ്മിറ്റിയുടെ കമ്മ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിനു ( സി ഡി പി) കീഴിൽ നടക്കുന്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷ പരിശീലനത്തിന് സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ ബെഞ്ച് ആസ്പിരന്റിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കാൻ തീരുമാനിച്ചു. യോഗം സുപ്രഭാതം റസിഡന്റ് എഡിറ്റർ സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. അഡ്വ: ത്വയ്യിബ് ഹുദവി, അഡ്വ: ഷഹീർ, ഷാഫി ആട്ടീരി, ഡോ: എം അബ്ദുൽ ഖയ്യും, അഷ്റഫ് മലയിൽ സലാം മലയമ്മ, മുഹമ്മദ് റാഫി കെ തുടങ്ങിയവർ പ്രസംഗിച്ചു.

ജൂലൈ 1 മുതൽ 30 വരെ അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജുഡീഷ്യൽ മജിസ്ട്രേറ്റ് പരീക്ഷയുടെ ഒരു വർഷത്തെ തീവ്ര പരിശീലനത്തിനുള്ള സ്കോളർഷിപ്പ് ലഭിക്കും. ദമാം സമസ്ത ഇസ്ലാമിക് കൗൺസിലാണ് സ്കോളർഷിപ്പ് നൽകുന്നത്. വിശദവിവരങ്ങൾക്ക് നമ്പറിൽ 9061808111 അന്വേഷിക്കുക.
- SKSSF STATE COMMITTEE

ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട് : എസ്. കെ. എസ്. എസ്. എഫ് ട്രെന്റ് പ്രീസ്കൂൾ മാനേജ്മെന്റ് ചെയർമാൻ കൺവീനർമാർക്കായി ഏകദിന ട്രെയിനിങ് ക്യാമ്പ് കോഴിക്കോട് വച്ച് നടന്നു. സമസ്ത കേരള എംപ്ലോയിസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ മുണ്ടുപാറ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ എ റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷത വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ സത്താർ പന്തല്ലൂർ മുഖ്യപ്രഭാഷണം നടത്തി. വിവിധ സെഷനുകളിൽ ട്രെന്റ് പ്രീസ്കൂൾ ചെയർമാൻ ഡോ അബ്ദുൽ മജീദ് കൊടക്കാട്, ട്രെന്റ് സംസ്ഥാന കൺവീനർ ഡോ അബ്ദുൽ കയ്യും, മുഹമ്മദ് റാഫി വയനാട് നേതൃത്വം നൽകി. ഷാഫി മാസ്റ്റർ ആട്ടീരി, ഫാറൂഖ് ഫൈസി മണിമൂളി, അഷ്റഫ് മലയിൽ, ഡോ അബ്ദുല്ല വേങ്ങര, ജുനൈദ് പാറപ്പള്ളി, അതാഹുല്ല റഹ്മാൻ ഫൈസി, മുഹമ്മദ് കുട്ടി കുന്നുംപുറം തുടങ്ങിയവർ സംസാരിച്ചു.
- SKSSF STATE COMMITTEE

ജുമുഅ സമയത്തുള്ള പരീക്ഷ; SKSSF സംസ്ഥാന കമ്മിറ്റി പി.എസ്.സി ചെയര്‍മാന് കത്തയച്ചു

കോഴിക്കോട്: പി.എസ്.സിയിലും ഇസ്ലാമോഫോബിയ വളരുന്നുണ്ടോയെന്ന് ആശങ്കപ്പെടുന്നതായി എസ്.കെ.എസ്.എസ്.എഫ്. ജുമുഅ സമയങ്ങളില്‍ പരീക്ഷ നിശ്ചയിക്കുന്നത് പലപ്പോഴും ആവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് വിശ്വസിക്കാന്‍ കഴിയില്ലെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി. കൂടുതല്‍ മുസ്ലിം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന അറബിക് വെള്ളിയാഴ്ച ജുമുഅ സമയത്ത് നിശ്ചയിച്ചത് അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജുമുഅ സമയത്തെ പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ടു എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് പി.എസ്.സി ചെയര്‍മാന് കത്തയച്ചു.
- SKSSF STATE COMMITTEE

പാഠ്യപദ്ധതിയിലെ ജെന്റര്‍ ന്യൂട്രല്‍ ആശയങ്ങള്‍ ഉപേക്ഷിക്കണം: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: കേരള പാഠ്യ പദ്ധതി ചട്ടക്കൂടിലെ ജെന്‍ഡര്‍ ന്യൂട്രല്‍ ആശയങ്ങള്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധമായി സ്‌കൂള്‍ തലങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലും നടക്കുന്ന ചര്‍ച്ചകളില്‍ രക്ഷിതാക്കളും പൊതു പ്രവര്‍ത്തകരും വിയോജിപ്പ് അറിയിക്കാന്‍ മുന്നോട്ട് വരണം. ഭാവിയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ലിംഗരാഹിത്യ ആശയങ്ങള്‍ സംസ്‌കാര സമ്പന്നമായ ഒരു സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇടകലര്‍ന്നിരിക്കുന്ന ക്ലാസ്സ് റൂമുകളും ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമുകളും ഇത്തരം ആശയത്തിന്റെ സ്വാധീനഫലമായി നടപ്പാക്കുന്നതാണ്. മഹാഭൂരിപക്ഷം മതവിശ്വാസികള്‍ ജീവിക്കുന്ന കേരളത്തില്‍ ഇത്തരം പ്രതിലോമകരമായ ആശയങ്ങള്‍ പാഠ്യപദ്ധതിയിലൂടെ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്നത് ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര്‍ പന്തലുര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ആശിഖ് കുഴിപ്പുറം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ജലീല്‍ ഫൈസി അരിമ്പ്ര, ശഹീര്‍ അന്‍വരി പുറങ്ങ്,ശമീര്‍ ഫൈസി ഒടമല, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂര്‍, താജുദ്ധീന്‍ ദാരിമി പടന്ന,മുഹമ്മദ് ഫൈസി കജ,ഫാറൂഖ് ഫൈസി മണിമൂളി,അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ധാർമ്മികതയുടെ ഉൾക്കരുത്ത് പകർന്ന ക്യാമ്പസ് വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി

എസ്.കെ.എസ്.എസ്.എഫ്. നാഷണൽ ക്യാമ്പസ് കാൾ സമാപിച്ചു.

കോഴിക്കോട് : ധാർമ്മിക ബോധത്തിന്റെയും ആദർശ സംവേദനത്തിന്റെയും ഉൾക്കരുത്ത് പകർന്ന് കോഴിക്കോട് നടന്നു വന്ന എസ് കെ എസ് എസ് എഫ് ദേശീയ വിദ്യാർത്ഥി സംഗമം സമാപിച്ചു. കുറ്റിക്കാട്ടൂർ കെ എം ഒ ക്യാമ്പസിലെ നവാസ് നിസാർ നഗറിൽ നടന്ന ഒമ്പതാമത് ത്രിദിന നാഷണൽ ക്യാമ്പസ് കാൾ ധൈഷണിക വിദ്യാർഥിത്വം വീണ്ടെടുക്കാനും കലാലയങ്ങളിൽ നൈതിക സംവേദനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്താനുമുള്ള പ്രതിജ്ഞ പുതുക്കിയാണ് അവസാനിച്ചത്. എസ് കെ എസ് എസ് എഫ് ഉപസമിതിയായ ക്യാമ്പസ് വിംഗിന്റെ നേതൃത്തിലാണ് വിവിധ കേന്ദ്ര-സംസ്ഥാന സർവകലാശാലകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിച്ചത്.

സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. വിവിധ സർക്കാരുകൾ വിദ്യാഭ്യാസ രംഗത്ത് നടപ്പിലാക്കുന്ന പല പരിഷ്കരണങ്ങളും മത-ധാർമ്മിക സംസ്കാരത്തിന് പരുക്കേൽപ്പിക്കുന്ന വിധമുള്ളതാണെന്നും എന്നാൽ വിശ്വാസികൾ ഉള്ള കാലത്തോളം മാനവിക മൂല്യങ്ങളെ ഇല്ലാതാക്കാൻ ഒരു ശക്തിക്കും സാധ്യമല്ലെന്നും പുതിയ കാലത്തെ വിദ്യാർത്ഥികൾ കാമ്പസുകളിൽ അനുകരണീയ മാതൃകകൾ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സ്വാഗത സംഘം ജനറൽ കൺവീനർ ഒ.പി.എം.അഷ്റഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി. രാവിലെ നടന്ന ഇസ്‌ലാമിക് തിയോളജി സെഷൻ സമസ്ത മാനേജർ കെ.മോയിൻ കുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശുഹൈബുൽ ഹൈതമി, റശീദ് ഹുദവി ഏലംകുളം വിഷയാവതരണം നടത്തി. അലി വാണിമേൽ പ്രസീഡിയം നിയന്ത്രിച്ചു.

വിവിധ സെഷനുകളിൽ പാണക്കാട് സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് മുബശിർ തങ്ങൾ ജമലുല്ലൈലി, ഡോ. ബഷീർ പനങ്ങാങ്ങര, ഗഫൂർ ദാരിമി മുണ്ടക്കുളം, മുഹിയുദ്ദീൻ കുട്ടി യമാനി, അയ്യൂബ് മാസ്റ്റർ മുട്ടിൽ, ഉനൈസ് ഹുദവി, കെ.പി. കോയ, സയ്യിദ് മിർ ബാത്ത് തങ്ങൾ, ടി.പി. സുബൈർ മാസ്റ്റർ, അലി അക്ബർ മുക്കം, റഹീം ആനക്കുഴിക്കര, റഫീഖ് മാസ്റ്റർ, അബൂബക്കർ ഹാജി, ഹംസ ഹാജി, പി.എം. സാലിഹ്, അലി മുസ്‌ലിയാർ കൊല്ലം, ഷാജിദ് തിരൂർ, ഡേ: എ പി ആരിഫലി, ജൗഹർ കാവനൂർ, റിയാസ് വെളിമുക്ക്, അസ്ഹർ യാസീൻ, സിറാജ് ഇരിങ്ങല്ലൂർ, ബാസിത് മുസ്ലിയാരങ്ങാടി, അബ്ഷർ നിദുവത്, റഷീദ് മീനാർകുഴി, മുനീർ മോങ്ങം, യാസീൻ വാളക്കുളം, ബിലാൽ ആരിക്കാടി, സമീർ കണിയാപുരം, ഷഹീർ കോണോട്, ഷാകിർ കൊടുവള്ളി, സൽമാൻ കൊട്ടപ്പുറം, അംജദ് എടവണ്ണപ്പാറ, ഹുജ്ജത്തുള്ള, മുനാസ്, ജുനൈദ് മാനന്തവാടി സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് നടന്ന മെഡിക്കൽ, പുരാവസ്തു എക്സിബിഷനും ട്രെന്റ് വിദ്യാഭ്യാസ കരിയർ സ്റ്റാളും ശ്രദ്ധേയമായി.

ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം; സമസ്ത മദ്റസകളുടെ എണ്ണം 10521 ആയി

കോഴിക്കോട് :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്റസകള്‍ക്കുകൂടി അംഗീകാരം നല്‍കി. ഇതോട് കൂടി സമസ്ത മദ്റസകളുടെ എണ്ണം 10521 ആയി.

ഗ്ലോബല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ-മജീര്‍പ്പള്ള-വൊര്‍ക്കാടി, ശംസുല്‍ ഉലമാ മദ്റസ-ബട്ടിപ്പദവ്-മീഞ്ച (കാസര്‍ഗോഡ്), ഇസ്സത്തുല്‍ ഇസ്ലാം മദ്റസ - കടമ്പൂര്‍-തളിപ്പറമ്പ്, ഹിദായത്തുല്‍ ഇസ്ലാം ട്രെന്റ് അസ്മി മദ്റസ- മൗവ്വഞ്ചേരി (കണ്ണൂര്‍), ബൈത്തുല്‍ഹുദാ അസ്മി സ്കൂള്‍ മദ്റസ- അത്താണിക്കല്‍-വൈലത്തൂര്‍ (മലപ്പുറം), ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയ്യ ബ്രാഞ്ച് മദ്റസ - മേക്കരം കുന്ന്-ആലുവ, സൈത്തൂന്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ -നോര്‍ത്ത് കുഞ്ഞാട്ടുകര-എടത്തല (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.

സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനായി വാണിയമ്പലം കുഞ്ഞുമോന്‍ ഹാജിയെയും ജനറല്‍ കണ്‍വീനറായി ഇസ്മായില്‍കുഞ്ഞ് ഹാജി മാന്നാറിനെയും തെരഞ്ഞെടുത്തു. പ്രസിഡണ്ട് പി.കെ മൂസക്കുട്ടി ഹസ്രത്ത് അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.ഉമര്‍ ഫൈസി മുക്കം, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട്, എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, വാക്കോട് എം.മൊയ്തീന്‍ കുട്ടി ഫൈസി, ഡോ.എന്‍.എ.എം അബ്ദുല്‍ഖാദിര്‍, എം.സി മായിന്‍ ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, എസ്. സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, എം. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക് ചര്‍ച്ചയില്‍ പങ്കെടുത്തു. ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
- Samasthalayam Chelari

സമസ്ത ഗ്ലോബല്‍ സമിതി രൂപീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അനുസരിച്ച് വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ ഏകോപിച്ചു സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സില്‍ (എസ്.ഐ.സി) രൂപീകരിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗത്തില്‍വെച്ചാണ് ഗ്ലോബല്‍ സമിതിയെയും ഭാരവാഹികളെയും പ്രഖ്യാപിച്ചത്. വ്യത്യസ്ഥ പേരുകളില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന സംഘടനകളെ ഏകോപിച്ച് 2018 നവംബര്‍ 23 ന് സമസ്ത ഇസ്‌ലാമിക് സെന്റര്‍ (എസ്.ഐ.സി) എന്ന പേരില്‍ സംഘടന രൂപീകരിച്ചിരുന്നു. സമസ്തയുടെ പതിമൂന്നാമത്തെ ഘടകമായി എസ്.ഐ.സിയെ അംഗീകരിച്ചിരുന്നു. വ്യത്യസ്ഥ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളെ സഊദി മാതൃകയില്‍ ഏകോപിച്ച് സമസ്ത ഗ്ലോബല്‍ സമിതിക്ക് രൂപം നല്‍കണമെന്ന ആവശ്യം പരിഗണിച്ചാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം സമസ്ത ഇന്റര്‍ നാഷണല്‍ കൗണ്‍സിലിന് രൂപം നല്‍കിയത്. സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍ (ചെയര്‍മാന്‍), സയ്യിദ് ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍ (സഊദി), ഡോ. സയ്യിദ് മൂസല്‍ ഖാസിം തങ്ങള്‍ (മലേഷ്യ), സയ്യിദ് പി.പി പൂക്കോയ തങ്ങള്‍ (അല്‍ഐന്‍), ശംസുദ്ധീന്‍ ഫൈസി മേലാറ്റൂര്‍ (കുവൈത്ത്), അന്‍വര്‍ ഹാജി തലശ്ശേരി (ഓമാന്‍), സൈനുല്‍ ആബിദീന്‍ സഫാരി (ഖത്തര്‍), സിംസാറുല്‍ഹഖ് ഹുദവി (യു.എ.ഇ) എന്നിവര്‍ രക്ഷാധികാരികളും, അബ്ദുസ്സലാം ബാഖവി ദുബൈ യു.എ.ഇ (പ്രസിഡണ്ട്), ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍ യു.എ.ഇ (വര്‍ക്കിംഗ് പ്രസിഡണ്ട്), കുഞ്ഞുമുഹമ്മദ് ഹാജി ബഹ്‌റൈന്‍, അബ്ദുല്‍ജലീല്‍ ഹാജി ഒറ്റപ്പാലം ദുബൈ, സയ്യിദ് റിയാസുദ്ദീന്‍ ജിഫ്‌രി തങ്ങള്‍ മലേഷ്യ, അബ്ദുല്‍അസീസ് വേങ്ങൂര്‍ ആസ്ട്രിയ, (വൈസ് പ്രസിഡണ്ട്), അലവിക്കുട്ടി ഒളവട്ടൂര്‍ സഊദി (ജനറല്‍ സെക്രട്ടറി), സയ്യിദ് ശുഹൈബ് തങ്ങള്‍ അജ്മാന്‍ (വര്‍ക്കിംഗ് സെക്രട്ടറി), അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂര്‍ സലാല, അബ്ദുറഹിമാന്‍ മൗലവി അറക്കല്‍ സഊദി, (സെക്രട്ടറി), ഇസ്ഹാഖ് ഹുദവി തുര്‍ക്കി, സി.കെ അനീസ് പന്നിക്കോട് ജര്‍മ്മനി (ഓര്‍ഗ.സെക്രട്ടറി), എ.വി അബൂബക്കര്‍ അല്‍ ഖാസിമി ഖത്തര്‍ (ട്രഷറര്‍), എന്നിവര്‍ ഭാരവാഹികളും, മുഹമ്മദ് ഹാരിസ് പഴയന്നൂര്‍ (സ്‌പെയിന്‍), ഡോ. മുഹമ്മദ് ജുവൈദ് (സിങ്കപ്പൂര്‍), നൗഷാദ് വൈലത്തൂര്‍, സ്വാലിഹ് അന്‍വര്‍ (മലേഷ്യ), അഹ്മദ് സാലിം മോളൂര്‍ (ബെല്‍ജിയം), മുഹമ്മദ് കോട്ടക്കല്‍ (ജര്‍മനി), ഇബ്‌റാഹീം ഓമശ്ശേരി, സൈദ് ഹാജി മൂന്നിയൂര്‍, ശാഫി ദാരിമി പുല്ലാര, മാഹിന്‍ വിഴിഞ്ഞം (സഊദി അറേബ്യ), ശിയാസ് സുല്‍ത്താന്‍, അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍, അബ്ദുല്‍റഊഫ് അഹ്‌സനി, അബ്ദുല്‍റസാഖ് വളാഞ്ചേരി (യു.എ.ഇ), ഇസ്മായില്‍ ഹുദവി (ഖത്തര്‍), ഷാജുദ്ദീന്‍ പത്തനംതിട്ട (ഒമാന്‍), അബ്ദുല്‍വാഹിദ് (ബഹ്‌റൈന്‍), അബ്ദുല്‍ഗഫൂര്‍ ഫൈസി, മുഹമ്മദലി പുതുപ്പറമ്പ് (കുവൈത്ത്) എന്നിവര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളും, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ. മോയിന്‍കുട്ടി മാസ്റ്റര്‍ കോ-ഓഡിനേറ്ററുമായ കമ്മിറ്റിയാണ് പ്രഖ്യാപിച്ചത്.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; വേണ്ടത് ശാശ്വത പരിഹാരം. എസ്. കെ. എസ്. എസ്. എഫ് കലക്ടറേറ്റ് ധര്‍ണ നാളെ (വ്യാഴം)

കോഴിക്കോട്: എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കുന്ന മലബാറിലെ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.ഓരോ വര്‍ഷവും ഇവ്വിഷയകമായി സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോള്‍ നിലവിലുള്ള ബാച്ചുകളില്‍ നാലോ അഞ്ചോ സീറ്റ് വര്‍ധിപ്പിച്ച് ഒഴിഞ്ഞു മാറുന്ന രീതി ഇനിയെങ്കിലും സര്‍ക്കാര്‍ അവസാനിപ്പിക്കണം. സ്‌കൂളുകളില്‍ ആവശ്യമായ പുതിയ ബാച്ചുകള്‍ അനുവദിക്കുക മാത്രമാണ് യഥാര്‍ത്ഥ പരിഹാരം. ഓരോ വര്‍ഷവും പരീക്ഷ എഴുതി വിജയിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി എല്ലാ ജില്ലകളിലും ഉപരിപഠന സൗകര്യം ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ സര്‍ക്കാരിന് സാധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.പ്രസ്തുത ആവശ്യങ്ങളുന്നയിച്ച് മലബാറിലെ കലക്ടറേറ്റുകള്‍ക്ക് മുന്‍പില്‍ നാളെ (വ്യാഴം) രാവിലെ 10 മണിക്ക് എസ്.കെ.എസ്.എസ്.എഫ്. ധര്‍ണ്ണ നടത്തും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുക. പരിപാടിയുടെ വിജയത്തിനായി മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങളും ജന.സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോടും അഭ്യര്‍ത്ഥിച്ചു
- SKSSF STATE COMMITTEE

'നേര്‍ വായനയുടെ കാല്‍ നൂറ്റാണ്ട്'; സത്യധാര പ്രചാരണ കാമ്പയിന്‍ ആരംഭിച്ചു

കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് മുഖ പത്രമായ സത്യധാര പ്രചരണ കാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ വരിക്കാരനായി ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

2022 ജൂണ്‍ 15 മുതല്‍ 2022 ജൂലൈ 15 വരെയാണ്‌ സത്യധാര പ്രചാരണ കാമ്പയിന്‍ നടക്കുന്നത്. കാമ്പയിന്റെ ഭാഗമായി സംസ്ഥാനതല ശില്‍പശാല ജൂണ്‍ 18 ന് കോഴിക്കോട് വെച്ച് നടക്കു൦. ജില്ലാതലങ്ങളിലും മേഖല തലങ്ങളിലും കാമ്പയിന്റെ ഭാഗമായി ശില്‍പശാലകള്‍ നടക്കു൦ . ജൂലൈ ഒന്നിന്‌ സത്യധാര സര്‍ക്കുലേഷന്‍ ഡേ ആചരിക്കും. പാണക്കാട് നടന്ന ചടങ്ങില്‍ ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, അബ്ദുറശീദ് ശിഹാബ് തങ്ങള്‍, ഫാറൂഖ് ഫൈസി മണിമൂളി, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദലി മാസ്റ്റര്‍ പുളിക്കല്‍, മുഹമ്മദ് കുട്ടി മുസ്ലിയാര്‍ കുന്നുംപുറം, നൂറുദ്ധീന്‍ യമാനി കിഴിശ്ശേരി, ശറഫുദ്ധീന്‍ ഒമാന്‍, സൈനുദ്ധീന്‍ ഒളവട്ടൂര്‍, ശാക്കിര്‍ ഫൈസി പന്തലൂര്‍ എന്നിവര്‍ പങ്കെടുത്തു. കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയതു.

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം'; തീവ്ര നിലപാടുകളെയും ആത്മീയ ചൂഷണങ്ങളെയും ചെറുത്ത് തോല്‍പിക്കുക: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട്: ഫാസിസത്തിന് ശക്തി പകരാന്‍ മാത്രമേ തീവ്രവാദ ധാരകളുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരിക്കുവെന്നും തീവ്ര നിലപാടുകള്‍ ഇസ്‌ലാമികമല്ലെന്നും സമസ്ത മുശാവറ മെമ്പര്‍ ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. 'ചൂഷണ മുക്ത ആത്മീയത, സൗഹൃദത്തിന്റെ രാഷ്ട്രീയം' എന്ന പ്രമേയത്തില്‍ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന ദ്വൈമാസ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച സ്പീക്കേഴ്‌സ് ഡിബേറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്‌ലാമിനെ തന്മയത്തത്തോടെ സമര്‍പ്പിക്കാന്‍ നമുക്ക് കഴിയണം. സ്വപ്നം പറഞ്ഞും ഇല്ലാ കഥകള്‍ പ്രചരിപ്പിച്ചും മഹത്വവത്കരിക്കുന്നത് ഇസ്‌ലാമികമോ അഹ്‌ലുസുന്നയുടെ ധാരയോ അല്ല. അത്തരം കേന്ദ്രങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും വിട്ട് നില്‍ക്കാന്‍ സമൂഹം തയ്യാറാകണം.

സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് അധ്യക്ഷനായി. സത്താര്‍ പന്തലൂര്‍, മുജ്തബ ഫൈസി ആനക്കര നേതൃത്വം നല്‍കി. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ആര്‍. വി അബൂബക്കര്‍ യമാനി, അലി അക്ബര്‍ മുക്കം, ശഫീഖ് പന്നൂര്‍ സംസാരിച്ചു. സെക്രട്ടറി ഒ. പി അഷ്‌റഫ് കുറ്റിക്കടവ് സ്വാഗതവും അനീസ് ഫൈസി മാവണ്ടിയൂര്‍ നന്ദിയും പറഞ്ഞു

എസ് കെ എസ് എസ് എഫ് സഹചാരി റിലീഫ് സെല്‍ നിര്‍ദ്ധനരായ 723 കാന്‍സര്‍ രോഗികൾക്ക് സ്‌പെഷ്യല്‍ ധന സഹായംനല്‍കി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായസഹചാരി റിലീഫ് സെല്ലില്‍ നിന്നും നിര്‍ദ്ധനരായകാന്‍സര്‍ രോഗികള്‍ക്ക് 29 ലക്ഷം ധന സഹായം നല്‍കി. സഹചാരി ഫണ്ട് ശേഖരണത്തിന്റെമുന്നോടിയായി സ്പഷ്യല്‍ധന സഹായത്തിനായി ഓണ്‍ ലൈന്‍ അപേക്ഷ ക്ഷണിച്ചിരന്നു. വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 723 രോഗികള്‍ക്കായി 29 ലക്ഷംരൂപയാണ് നൽകിയത്
- SKSSF STATE COMMITTEE

ബാബരിയുടെ ദുരനുഭവം ഗ്യാൻ വാപിയിലൂടെ ആവർത്തിക്കരുത്: എസ്. കെ. എസ്. എസ്. എഫ്

കോഴിക്കോട് : ആധുനിക ഇന്ത്യാചരിത്രത്തിലെ കറുത്ത അധ്യായമായി മാറിയ ബാബരി ധ്വംസനത്തെ അനുസ്മരിപ്പിക്കും വിധം പുതുതായി ഉയർന്നുവന്ന ഗ്യാൻ വാപി മസ്ജിദ് വിവാദം നീതിപൂർവകമായ ഇടപെടലുകളിലൂടെ അവസാനിപ്പിക്കണമെന്ന് എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. മതത്തിനും ആരാധനാലയങ്ങൾക്കും പൊതുസമൂഹത്തിലുള്ള വിശ്വാസ്യതയെയും ആദരവിനെയും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്യുന്നതിന്റെ ഭാഗമാണ് ആവർത്തിക്കപ്പെടുന്ന ഇത്തരം വിവാദങ്ങൾ. നൂറ്റാണ്ടുകളായി ഒരു മതവിഭാഗം പരിപാലിച്ച് പോരുന്നതും ആരാധനകൾ നടത്തിവരുന്നതുമായ കേന്ദ്രങ്ങൾ സാമാന്യബുദ്ധിക്ക് യോജിക്കാനാകാത്ത നടപടികളിലൂടെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്നത് രാജ്യത്ത് അവശേഷിക്കുന്ന ജനാധിപത്യ- മതേതര ബോധത്തെ പരിഹസിക്കുന്നതിനു തുല്യമാണ്. മതവിശ്വാസികൾക്കിടയിൽ വെറുപ്പും വിദ്വേഷവും വർദ്ധിപ്പിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നേതൃത്വത്തിൽ നടത്തുന്ന പുതിയ ശ്രമങ്ങളെ മുളയിലെ നുള്ളാൻ ദേശസ്നേഹികൾ കൈകോർക്കണം.

ബാബരി വിഷയത്തിൽ ഉണ്ടായതുപോലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടങ്ങൾ കൊയ്യുന്നതിനുവേണ്ടി ഇതിനെ ഒരു വിവാദമായി നിലനിർത്താനുളള സാധ്യതകൾ മുൻകൂട്ടി കണ്ടറിഞ്ഞ് നീതിപൂർവകമായി പ്രവർത്തിക്കാൻ മുഴുവൻ രാഷ്ട്രീയ - സാമൂഹിക പ്രസ്ഥാനങ്ങളും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷതവഹിച്ചു. സത്താർ പന്തലൂർ, സയ്യിദ് ഹാശിർ അലി ശിഹാബ് തങ്ങൾ പാണക്കാട്, താജു ദ്ധീൻ ദാരിമി പടന്ന, ഒ പി അഷ്‌റഫ്‌, അൻവർ മുഹ്‌യുദ്ധീൻ ഹുദവി, അനീസ് റഹ്മാൻ മണ്ണഞ്ചേരി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബ്ദുൽ ഖാദർ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാൻ അൻസ്വരി, അബൂബക്കർ യമാനി, ശമീര്‍ ഫൈസി ഒടമല, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീൻ ഫൈസി മുണ്ടുപാറ, അനീസ് ഫൈസി മാവണ്ടിയൂർ, അലി വാണിമേൽ, മുഹമ്മദ്‌ ഫൈസി കജ എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി റശീദ് ഫൈസി സ്വഗതവും ആഷിഖ് കുഴിപ്പുറം നന്ദിയും പറഞ്ഞു
- SKSSF STATE COMMITTEE

'ചൂഷണമുക്ത ആത്മീയത സൗഹൃദത്തിന്റെ രാഷ്ട്രീയം' എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍

കോഴിക്കോട്: യഥാര്‍ത്ഥ ആമ്മീയതയുടെയും സൗഹൃദ രാഷ്ട്രീയത്തിന്റെയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി എസ് കെ എസ് എസ് എഫ് ദ്വൈമാസ കാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ലീഡേഴ്‌സ് പാര്‍ലമെന്റ്, സ്പീക്കേഴ്‌സ് ഡിബേറ്റ്, സൗഹൃദ സമ്മേളനം, വീഡിയോ സന്ദേശം, ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിരോധ നിര, പൊതുസമ്മേളനം, മേഖലകളില്‍ പദയാത്ര, നേതൃ സംഗമം, ക്ലസ്റ്ററുകളില്‍ പ്രമേയ പ്രഭാഷണം, യുണിറ്റുകളില്‍ കുടുംബ സംഗമം, ലഘുലേഖ വിതരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. സംസ്ഥാനതല ഉല്‍ഘാടനം മേയ് 21 ന് മലപ്പുറം വെസ്റ്റ് ജില്ലയില്‍ അങ്ങാടിപ്പുറത്ത് വെച്ച് നടത്താനും തീരുമാനിച്ചു.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ഇസ്മായില്‍ യമാനി മംഗലാപുരം, അബ്ദുല്‍ ഖാദര്‍ ഹുദവി പള്ളിക്കര, ജലീല്‍ ഫൈസി അരിമ്പ്ര, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, അബൂബക്കര്‍ യമാനി കണ്ണൂര്‍, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്‌യുദ്ധീന്‍ കുട്ടി യമാനി പന്തിപ്പോയില്‍, അനീസ് ഫൈസി മാവണ്ടിയൂര്‍, മുഹമ്മദ് ഫൈസി കജ, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളയിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ തള്ളിക്കളയും: എസ് കെ എസ് എസ് എഫ്

കോഴിക്കോട്: വെറുപ്പിന്റെ വിഷം വിതറുന്ന പി. സി ജോര്‍ജിന്റെ ജല്‍പ്പനങ്ങള്‍ കേരളീയ സമൂഹം അവജ്ഞയോടെ തള്ളിക്കളയുമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായുള്ള ഇദ്ദേഹത്തിന്റെ ഈ വിദ്വേഷ പ്രചാരണം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം. ഒരു സമുദായത്തെ ലക്ഷ്യം വെച്ച് നടത്തുന്ന ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെ അജണ്ടകള്‍ കൂടി പുറത്ത് കൊണ്ടുവരാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. നാമമാത്രമായ നിയമ നടപടിയിലൂടെയല്ല ക്രിമിനല്‍ കേസെടുത്ത് പി. സി ജോര്‍ജിനെ ജയിലിലടക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷതവഹിച്ചു. സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി, സത്താര്‍ പന്തലൂര്‍, സയ്യിദ് ഹാശിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഹബീബ് ഫൈസി കോട്ടോപാടം, താജുദ്ധീന്‍ ദാരിമി പടന്ന, ബഷീര്‍ അസ്അദി നമ്പ്രം, ആശിഖ് കുഴിപ്പുറം, ഒ പി അഷ്‌റഫ്, അന്‍വര്‍ മുഹ്‌യുദ്ധീന്‍ ഹുദവി, ഇസ്മായില്‍ യമാനി, അനീസ് റഹ്മാന്‍ മണ്ണഞ്ചേരി, അബ്ദുല്‍ ഖാദര്‍ ഹുദവി, ത്വാഹ നെടുമങ്ങാട്, ഡോ. കെ ടി ജാബിര്‍ ഹുദവി, സലീം റഷാദി, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലു ല്ലൈലി, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശെരി, മുജീബ് റഹ്മാന്‍ അന്‍സ്വരി, നൗഷാദ് ഫൈസി എം, ഷഹീര്‍ അന്‍വരി പുറങ്ങ്, അബൂബക്കര്‍ യമാനി, ശമീര്‍ ഫൈസി ഒടമല, സി. ടി ജലീല്‍ പട്ടര്‍കുളം, സ്വാലിഹ് പി എം ഇടുക്കി, നാസിഹ് മുസ്ലിയാര്‍ ലക്ഷദ്വീപ്, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, മുഹ്യുദ്ദീന്‍ കുട്ടി യമാനി വയനാട്, റിയാസ് റഹ്മാനി മംഗലാപുരം, അനീസ് ഫൈസി മാവണ്ടിയൂര്‍, ഫാറൂഖ് ഫൈസി മണിമൂളി, അലി വാണിമേല്‍, മുഹമ്മദ് ഫൈസി കജ എന്നിവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി അയ്യൂബ് മുട്ടില്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സെമിനാർ നാളെ

കോഴിക്കോട്: നേതൃ മഹിമയുടെ പൈതൃക വഴി' എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് സസ്ഥാന കമ്മറ്റി നടത്തുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ സെമിനാറും ഇഫ്താർ വിരുന്നും നാളെ ബുധൻ (13 - 4 - 2022 ) വൈകുന്നേരം 4 മണിക്ക് പാണക്കാട് ഹാദിയ സെന്ററിൽ നടക്കും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യും സയ്യിദ് അബ്ബാസലി തങ്ങൾ ശിഹാബ് തങ്ങൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ സയ്യിദ് മുഈനലി ശിഹാബ് തങ്ങൾസമസ്ത കേന്ദ്ര മുശാവറ മെമ്പർ ശൈഖുനാ കാടേരി മുഹമ്മദ് മുസ്ലിയാർ അഡ്വകറ്റ് കെ എൻ എ ഖാദർ മലപ്പുറം പ്രസ് ക്ലബ്ബ് പ്രസിഡന്റ് ശംസുദ്ധീൻ മുബാറക് ഡോ: കെ ടി എം ബഷീർ പനങ്ങാങ്ങര പ്രഭാഷണം നടത്തും.
- SKSSF STATE COMMITTEE

SKSSF സഹചാരി ഫണ്ട് ശേഖരണം ഇന്ന് (വെള്ളി)

കോഴിക്കോട്: ആതുര സേവന രംഗത്ത് ഒന്നരപതിറ്റാണ്ടിലേറെക്കാലമായി സുതാര്യവും വ്യവസ്ഥാപിതവുമായി സേവനം ചെയ്യുന്ന എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഫണ്ട് ശേഖരണം റമളാൻ ആദ്യത്തെ വെള്ളി ( ഇന്ന്) നടക്കുന്നതാണ്. മസ്ജിദുകളിലും വീടുകളിലും കേന്ദീകരിച്ചു നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കാൻ മുഴുവൻ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെളളായിക്കോടും അഭ്യർത്ഥിച്ചു.
- SKSSF STATE COMMITTEE

SKSSF മെഡിക്കല്‍ വിംഗ് – 'MEEM' പുതിയ സമിതി നിലവില്‍ വന്നു

കോഴിക്കോട്: ആരോഗ്യ മേഖലയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും വൈദ്യശാസ്ത്ര രംഗത്തെ വിദ്യാഭ്യാസ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനുമായി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച മെഡിക്കല്‍ വിംഗിന് പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു. മെഡിക്കല്‍ എമിനെന്‍സ് ഫോര്‍ എത്തിക്കല്‍ മൂവ്‌മെന്റ് (MEEM) എന്നാണ് വിംഗ് അറിയപ്പെടുക. വൈദ്യ ശാസ്ത്രത്തിലെ വിവിധ ചികിത്സ മേഖലകളിലെ വിദഗ്ധര്‍ ഉള്‍ക്കൊള്ളുന്ന വിംഗ് വിഖായ യുടെയും സഹചാരിയുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് കൂടി നേതൃത്വം നല്‍കും.

ഡോ. അഷ്‌റഫ് വാഴക്കാട് (മലപ്പുറം ഈസ്റ്റ്) ചെയര്‍മാനം ഡോ. അബ്ദുല്‍ കബീര്‍ പി. ടി (കണ്ണൂര്‍) ജനറല്‍ കണ്‍വീനറുമാണ്. മറ്റു ഭാരവാഹികളായി ഡോ. ഇ. എം ശിഹാബുദ്ദീന്‍ (മലപ്പുറം ഈസ്റ്റ്), ഡോ. നസീഫ് (മലപ്പുറം വെസ്റ്റ്), ഡോ. സയ്യിദ് മിഖ്ദാദ് (ദ. കന്നഡ ഈസ്റ്റ), ഡോ. ഉവൈസ് (കണ്ണൂര്‍), ഡോ. ഹൈദര്‍ഃ(ദ. കന്നഡ വെസ്റ്റ്), (വൈസ് ചെയര്‍മാന്‍), ഡോ. ഉമറുല്‍ ഫാറൂഖ് (പാലക്കാട്), ഡോ. സാബിത്ത് മേത്തര്‍, (ആലപ്പുഴ), ഡോ. അസ്മില്‍ (മലപ്പുറം ഈസ്റ്റ്), ഡോ. ശാഖിര്‍ (കോഴിക്കോട്), ഡോ. നസീര്‍ അഹമ്മദ് (ദ. കന്നഡ ഈസ്റ്റ) (ജോ. കണ്‍വീനര്‍മാര്‍), ഡോ. ഫൈസല്‍ വി. പി (കോഴിക്കോട്) എന്നിവരേയും തെരെഞ്ഞെടുത്തു. റിസര്‍ച്ച് ടീം അംഗങ്ങളായി ഡോ. നാട്ടിക മുഹമ്മദലി, ഡോ. ബിശ്‌റുള്‍ ഹാഫി, ഡോ. അമീറലി എന്നിവരേയും തെരെഞ്ഞെടുത്തു
- SKSSF STATE COMMITTEE

ഇഫ്ത്താര്‍ ടെന്റ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് സഹചാരി സെന്ററിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും വഴിയാത്രക്കാര്‍ക്കും നോമ്പുതുറക്കുന്ന വിഭവങ്ങളൊരുക്കി ഇഫ്താര്‍ ടെന്റ് പ്രവര്‍ത്തനമാരംഭിച്ചു. മെഡിക്കല്‍ കോളജ് ആംബുലന്‍സ് സ്റ്റാന്റിന് എതിര്‍ വശത്തായി സഹചാരി സെന്ററിലാണ് ഇഫ്താര്‍ ടെന്റ് ആരംഭിച്ചത്. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് ഉദ്ഘാടനം ചെയ്തു. ടി.പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍ അധ്യക്ഷനായി. ഒ.പി.അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. കെ.മരക്കാര്‍ ഹാജി, സലാം ഫറോക്ക്, അലി അക്ബര്‍ മുക്കം, നിസാം ഓമശ്ശേരി, റഫീഖ് പെരിങ്ങളം, ജലീല്‍ മാസ്റ്റര്‍ നരിക്കുനി, സിറാജ് പന്തീരാങ്കാവ്, ഗഫൂര്‍ ഓമശ്ശേരി,മുഹമ്മദ് കുറ്റിക്കാട്ടൂര്‍,റാഫി യമാനി ,സുഹൈല്‍ കാരന്തൂര്‍,അസ്‌ലം മായനാട് സംസാരിച്ചു.

സഹചാരി ഫണ്ട് ശേഖരണം വിജയിപ്പിക്കുക: ജംഇയ്യത്തുല്‍ ഖുത്തബാഅ്

കോഴിക്കോട്: ആതുര സേവന രംഗത്ത് പതിനായിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായി മാറിയ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സഹചാരി റിലീഫ് സെല്ലിലേക്കുള്ള ഏപ്രില്‍ 8 ന് വെള്ളിയാഴ്ച നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് ജംഇയ്യത്തുല്‍ ഖുത്വബാഅ് സംസ്ഥാന നേതാക്കള്‍ ആഹ്വാനം ചെയ്തു. അടുത്ത വെള്ളിയാഴ്ച പള്ളികളില്‍ വെച്ച് പൊതു ജനങ്ങളെ ബോധവല്‍കരിച്ച് ഈ മഹത്തായജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കാന്‍ എല്ലാ ഖത്തീബുമാരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് ഉമര്‍ മുസ്‌ലിയാര്‍ കൊയ്യോടും ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായിയും അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE