Showing posts with label Manushya-Jalika. Show all posts
Showing posts with label Manushya-Jalika. Show all posts

വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ താക്കീതായി SKSSF മനുഷ്യജാലിക

രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതലൊരുക്കി 75 കേന്ദ്രങ്ങളില്‍ പതിനായിരങ്ങള്‍ അണിനിരന്നു

കോഴിക്കോട്: വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ താക്കീതായി എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലികയില്‍ 75 കേന്ദ്രങ്ങളിലായി പതിനായിരങ്ങള്‍ അണിനിരന്നു. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക് ദിനത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ഥി യുവജന പരിപാടിയായ മനുഷ്യജാലികയില്‍ സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളിലെ 22 കേന്ദ്രങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തകര്‍ അണിനിരന്നു. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലികയിലൂടെ ലക്ഷ്യമാക്കുന്നത്.

സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കൊയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ ആലി കുട്ടി മുസ്ലിയാര്‍, ചേലക്കാട് എ മുഹമ്മദ് മുസ്ലിയാര്‍, കെ.ടി ഹംസ മുസ്ലിയാര്‍, ഡോ.ബഹാവുദ്ധീന്‍ മുഹമ്മദ് നദ്വി, കാടേരി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പി കെ ഇമ്പിച്ചി കോയ തങ്ങള്‍ പഴയ ലക്കിടി, സയ്യിദ് ഹദിയത്തുള്ള തങ്ങള്‍ അല്‍ ഹൈദ്രോസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, അബ്ദുസമദ് പൂകോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ജി എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ, സത്താര്‍ പന്തലുര്‍, ശൗക്കത്തലി മൗലവി വെള്ളമുണ്ട, അല്‍ ഹാഫിള് അഹമ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍, നാസര്‍ മാസ്റ്റര്‍ കരുളായി, സ്വാദിഖ് ഫൈസി താനൂര്‍, മഅ്മൂന്‍ ഹുദവി വണ്ടൂര്‍, അഡ്വ.ഹനീഫ് ഹുദവി ദേലമ്പാടി, മുജ്തബ ഫൈസി ആനക്കര, സയ്യിദ് മൂഈനലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം പി മാരായ രാജ്മോഹന്‍ ഉണ്ണിത്താന്‍, പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, എന്‍ കെ പ്രേമ ചന്ദ്രന്‍, കെ സുധാകരന്‍, എം എല്‍ എ മാരായ രാജ ഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, ഡോ.എം.കെ മുനീര്‍, പാറക്കല്‍ അബ്ദുള്ള, പി ഉബൈദുള്ള, പി വി ഇബ്രാഹീം, അഡ്വ.എന്‍ ശംസുദ്ധീന്‍, സി മമ്മുട്ടി, വി അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു.

ഡല്‍ഹി ജാമിയ മില്ലിയയില്‍ ഡോ.ജാഫറലി അറക്കല്‍, ബിഹാറിലെ കൊര്‍ദോബ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡോ.സുബൈര്‍ ഹുദവി, മണിപ്പൂരിലെ ക്രിയേറ്റീവ് സ്‌കൂളില്‍ മുഹമ്മദ് അനീസ് മണിപ്പൂരി, ആന്ധ്രാപ്രദേശിലെ ദാറുല്‍ ഹുദാ പുഗാനൂര്‍ കാംപസില്‍ ശറഫുദ്ധീന്‍ ഹുദവി ആനമങ്ങാടും സംസാരിച്ചു.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ജില്ലയിലെ അനന്തപൂര്‍, ധര്‍മവരം, ടാദിപത്രി, കടപ്പ ജില്ലയിലെ കടപ്പ, പ്രോദാത്തൂര്‍, ചിറ്റൂര്‍ ജില്ലയിലെ പുങ്ങാനൂര്‍, പാലംനേര്‍, മാടാനപ്പള്ളി, ഓങ്കോള്‍, തെലങ്കാനയിലെ സെവന്‍ ടോമ്പ്‌സ്, ഹൈദരാബാദ്, ജാര്‍ഖഢിലെ റാഞ്ചി, പശ്ചിമ ബംഗാളിലെ ദാറുല്‍ഹുദാ ബംഗാള്‍ സെന്റര്‍, കര്‍ണാടകയിലെ ദാറുല്‍ ഹുദാ ഹംഗേല്‍ സെന്റര്‍, ബംഗുളൂരുവിലെ ഹെബ്ബല്‍, ദക്ഷിണ കന്നടയിലെ കില്‍കാംബ, ഉടുപ്പിയിലെ പാലിമര്‍, മഹാരാഷ്ട്രയില്‍ മുംബൈയിലെ ഖുവ്വത്തുല്‍ ഇസ്്‌ലാം സെന്റര്‍, ദാറുല്‍ ഹുദാ അസം കാംപസിലും മനുഷ്യജാലികയില്‍ പ്രവര്‍ത്തകര്‍ അണിനിരന്നു.

ഇന്ത്യക്ക് പുറത്ത് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, മലേഷ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലും മനുഷ്യ ജാലിക തീര്‍ത്തു.
- SKSSF STATE COMMITTEE

മാനവ സൗഹൃദം പ്രവാചകാധ്യാപനം: പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ

ദേശമംഗലം: വ്യത്യസ്ത മതങ്ങളെയും അവരുടെ ആചാരാനുഷ്ടാനങ്ങളെയും ഉൾകൊള്ളാനും മാനവ സൗഹാർദ്ദം നിലനിർത്താനും നാമെല്ലാം ഒത്തൊരുമിച്ച് നിൽക്കണമെന്നും അതാണ് പ്രവാചകൻ പഠിപ്പിച്ച മാതൃകയെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്ലിയാർ പറഞ്ഞു. 'രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി റിപബ്ലിക് ദിനത്തിൽ ദേശമംഗലത്ത് സംഘടിപ്പിച്ച മനുഷ്യജാലിക ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദേശിക സാമ്രാജ്യത്വം അവസാനിച്ചിട്ടും രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര സാമ്രാജ്യത്വ മനോഭാവമാണ് മതേതരത്വത്തിനുള്ള ഏറ്റവും വലിയ വെല്ലുവിളി. മതേതരമൂല്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന വാര്‍ത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ സാമ്രാജ്യത്വ നീക്കങ്ങളെ തിരിച്ചറിയണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കങ്ങളറിഞ്ഞ് മനുഷ്യരെ ചേർത്ത് നിർത്തുന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ ബഷീർ ഫൈസി ദേശമംഗലം അധ്യക്ഷനായി. സാദിഖ് ഫൈസി താനൂർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സത്താർ ദാരിമി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജോ. സെക്രട്ടറി ഷഹീർ ദേശമംഗലം ആമുഖ പ്രഭാഷണം നടത്തി. ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. ജയരാജ്, പ്രതിപക്ഷ നേതാവ് വി. എസ്. ലക്ഷ്മണന്‍, കെ. എം. സലീം ഹാജി കടുങ്ങോട്, മലബാര്‍ എഞ്ചിനീയറിങ്ങ് കോളേജ് ചെയര്‍മാന്‍ കെ. എസ്. ഹംസ, എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. സ്വാഗതസംഘം ട്രഷറര്‍ സി. എം. മുഹമ്മദ് കാസിം ഉപഹാര സമര്‍പ്പണം നടത്തി. സുലൈമാൻ ദാരിമി ഏലംകുളം, നാസർ ഫൈസി തിരുവത്ര, ഹംസ ബിൻ ജമാൽ റംലി, അബൂബക്കർ ഫൈസി ചെങ്ങമനാട്, സുലൈമാൻ അൻവരി, സയ്യിദ് സി. കെ. എം കുഞ്ഞി തങ്ങൾ, സയ്യിദ് എം. പി കുഞ്ഞി കോയ തങ്ങൾ, സയ്യിദ് അബ്ദുള്ള കോയ തങ്ങൾ, അബ്ദുൾ കാദർ ഫൈസി തലക്കശ്ശേരി, അൻവർ മുഹ്യിദ്ദീൻ ഹുദവി, സിദ്ദീഖ് ബദ് രി, ഷെഫീഖ് ഫൈസി കൊടുങ്ങലൂർ, സൈഫുദ്ദീൻ പാലപ്പിള്ളി, വാഹിദ് വെള്ളാങ്ങല്ലൂർ, കെ. ഇ. ഇസ്മയിൽ, സിറാജ് തെന്നൽ, അബ്ദുറഹ്മാൻ ചിറമനേങ്ങാട്, ഷെഫീക്ക് കരുതക്കാട്, സുധീർ നാട്ടിക, സിദ്ദീഖ് ഫൈസി മങ്കര, ഗഫൂർ അണ്ടത്തോട്, ഷിയാസലി വാഫി, ടി. എസ്. മമ്മി, പി. എം. അബ്ദുൾ റഷീദ്, ബാദുഷ അൻവരി, ഹംസ അൻവരി മോളൂർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മഹറൂഫ് വാഫി സ്വാഗതവും മേഖല സെക്രട്ടറി മാലിക് ചെറുതുരുത്തി നന്ദിയും പറഞ്ഞു.

തുടർന്ന് 'അസ്ഥിത്വം അവകാശം ഇന്ത്യ തേടുന്നു' എന്ന വിഷയത്തില്‍ നടന്ന സൗഹാര്‍ദ്ദ സംവാദത്തിന് ഡോ:ഹാരിസ് ഹുദവി കുറ്റിപ്പുറം അവതാരകനായി. ബഷീർ ഫൈസി ദേശമംഗലം, സി. ആര്‍. നീലകണ്ഠന്‍, അൻവർ സാദത്ത്, അഡ്വ. വി. ആര്‍. അനൂപ് തുടങ്ങിയവര്‍ ചർച്ചയിൽ പങ്കെത്തു.

SKSSF മനുഷ്യ ജാലിക ജനു. 26 ന്

കോഴിക്കോട്: റിപ്പബ്ലിക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് നടത്തിവരുന്ന മനുഷ്യ ജാലിക ഈ വര്‍ഷം എഴുപത്തി അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയവുമായി നടത്തിവരുന്ന പരിപാടി സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങള്‍ക്ക് പുറമെ രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട പ്രധാന നഗരങ്ങളിലും നടക്കും. സഊദി അറേബ്യ, യു. എ. ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലെ നിരവധി കേന്ദ്രങ്ങളിലും പരിപാടി നടക്കും.

വര്‍ഗ്ഗീയ, തീവ്ര ആശയ പ്രചാരകര്‍ക്കെതിരെ ഒന്നരപ്പതിറ്റാണ്ടായി നടന്നു വരുന്ന രാജ്യത്തെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥി യുവജനങ്ങള്‍ അണിനിരക്കുന്ന റിപ്പബ്ലിക് ദിനാഘോഷമാണ് മനുഷ്യ ജാലിക. ഭരണഘടന നിലവില്‍ വന്ന ദിവസമെന്ന നിലയില്‍ രാജ്യത്തെ പൗരാവകാശ ബോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഭരണഘടന നേരിടുന്ന വെല്ലുവിളികളെ കുറിച്ച് പൊതുജന ശ്രദ്ധ ക്ഷണിക്കുകയുമാണ് മനുഷ്യ ജാലിക ലക്ഷ്യമാക്കുന്നത്.

യോഗത്തില്‍ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഫഖ്‌റുദ്ധീന്‍ തങ്ങള്‍ കണ്ണന്‍ന്തളി, ഹബീബ് ഫൈസി കോട്ടോപാടം, ശൗക്കത്തലി മൗലവി വെള്ളമുണ്ട, ശഹീര്‍ പാപ്പിനിശ്ശേരി, ഡോ. കെ ടി ജാബിര്‍ ഹുദവി, ആഷിഖ് കുഴിപ്പുറം, ശഹീര്‍ ദേശമംഗലം, ടി പി സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, എം എ ജലീല്‍ ഫൈസി അരിമ്പ്ര, ഖാസിം ദാരിമി മംഗലാപുരം, ഒ പി എം അശ്‌റഫ് കുറ്റിക്കടവ്, ബഷീര്‍ അസ്അദി നമ്പ്രം, സ്വാദിഖ് അന്‍വരി ആലപ്പുഴ, ബശീര്‍ ഫൈസി ദേശമംഗലം, ബശീര്‍ ഫൈസി മാണിയൂര്‍, ഡോ. അബ്ദുല്‍ മജീദ് കൊടക്കാട്, ഫൈസല്‍ ഫൈസി മടവൂര്‍, മുഹമ്മദ് ഫൈസി കജ, ശുഹൈബ് നിസാമി നീലഗിരി, നിയാസ് എറണാകുളം, ഖാദര്‍ ഫൈസി തലക്കശ്ശേരി, ശഹീര്‍ അന്‍വരി പുറങ്ങ്, ഇഖ്ബാല്‍ മൗലവി കൊടഗ്, അയ്യൂബ് മുട്ടില്‍, ഷമീര്‍ ഫൈസി ഒടമല, സഹല്‍ പി എം ഇടുക്കി, നാസിഹ് മുസ്‌ലിയാര്‍ ലക്ഷദ്വീപ്, സി ടി അബ്ദുല്‍ ജലീല്‍ പട്ടര്‍കുളം, സയ്യിദ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്, നിസാം ഓച്ചിറ, ത്വാഹ നെടുമങ്ങാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി താജുദ്ദീന്‍ ദാരിമി പടന്ന നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE

ഇന്ത്യ എങ്ങോട്ട്? SKSSF ടീക് ടോക് കോഴിക്കോട്ട്

കോഴിക്കോട്: രാജ്യത്തെ വർത്തമാന സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ത്യ എങ്ങോട്ട്? എന്ന വിഷയത്തിൽ 10ന് ശനിയാഴ്ച കോഴിക്കോട്ട് ടീക് ടോക് (TEEK TALK) സംഘടിപ്പിക്കും. ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യവ്യാപകമായി ഇരുനൂറ് കേന്ദ്രങ്ങളിൽ സംഘടന നടത്തുന്ന ഫ്രീഡം സ്ക്വയറിന്റെ മുന്നോടിയായാണ് വൈകിട്ട് 3 മണിക്ക് കിംഗ് ഫോർട്ട് ഹോട്ടലിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ക്രിയാത്മക സംഭാഷണങ്ങളിലൂടെ ബഹുജന ശ്രദ്ധ ക്ഷണിക്കുകയാണ് പരിപാടി ലക്ഷ്യമാക്കുന്നത്. വിവിധ മേഖലകളിലുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE

സ്വാതന്ത്ര്യ ദിനത്തിൽ SKSSF 200 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ നടത്തും

കോഴിക്കോട്: ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ ഫ്രീഡം സ്ക്വയർ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയിൽ മത ജാതി വ്യത്യാസങ്ങൾക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന സ്വാതന്ത്രദിനത്തിൽ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി.

വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അണിനിരക്കാൻ അവബോധം വളർത്തുക കൂടി ഫ്രീഡം സ്ക്വയർ ലക്ഷ്യമാക്കുന്നുണ്ട്.

മനുഷ്യജാലിക 2018 - പ്രതിജ്ഞ, മുദ്രാവാക്യം, ലേഖനം, പാട്ട്‌

ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
പ്രതിജ്ഞ
മുദ്രാവാക്യം
ലേഖനം
പാട്ട്‌

"രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍"; SKSSF മനുഷ്യജാലിക ഇന്ന് 40 കേന്ദ്രങ്ങളില്‍

കോഴിക്കോട്: റിപ്പബ്ലിക് ദിനമായ ഇന്ന് എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയിലും വിദേശ രാഷ്ട്രങ്ങളിലുമായി 40 കേന്ദ്രങ്ങളില്‍ മനുഷ്യ ജാലിക സംഘടിപ്പിക്കും. 
"രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന സന്ദേശവുമായി പത്താമത് മനുഷ്യ ജാലികയാണ് ഈ വര്‍ഷം നടക്കുന്നത്. ഇന്ത്യന്‍ മതേതര പൈതൃകത്തിനെതിരായി വിവിധ കേന്ദ്രങ്ങളില്‍ നിന്നുയര്‍ന്നു വരുന്ന വര്‍ഗീയ തീവ്രവാദ പ്രവണതക്കെതിരേയും ജനാധിപത്യത്തെ മലിനമാക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരേയും പൊതു സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് മനുഷ്യ ജാലിക. 
കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളില്‍ ഇന്ന് വൈകിട്ട് 3 മണിക്ക് റാലിയും തുടര്‍ന്ന് 4 മണിക്ക് പൊതുസമ്മേളനവും നടക്കും. 
സമസ്ത-എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ക്ക് പുറമെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളും പരിപാടിയില്‍ സംബന്ധിക്കും.
ദേശീയോദ്ഗ്രഥന ഗാനാലാപനവും പ്രതിജ്ഞയും പ്രമേയ പ്രഭാഷണവും നടക്കും. കേരളത്തിന് പുറമെ കര്‍ണാടക, തമിഴ്‌നാട്, ലക്ഷദ്വീപ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലും വിദേശത്ത് സഊദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും നടക്കും.
മനുഷ്യ ജാലിക വിജയിപ്പിക്കാന്‍ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്ന് സമസ്ത  പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

മനുഷ്യജാലിക 2017 മുദ്രാവാക്യം

എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്
വിവിധ മതത്തിന്‍ പൂക്കള്‍ നിറഞ്ഞ
മലര്‍വാടിയെ പോലെ ഭാരതനാട്
വൈവിധ്യത്തിന്‍ സൗന്ദര്യത്തിന്‍
ഒളിമങ്ങാതെ ശോഭിക്കാന്‍
ഐക്യസ്നേഹ പോഷകമേകാന്‍
പ്രതിജ്ഞയെടുക്കാം സോദരരേ
(എസ്.കെ)....

നാനാത്വത്തിന്‍ ഏകത്വത്തെ
നമ്മുടെ നാടിന്‍ പൈതൃകത്തെ
വിള്ളല്‍ പോറല്‍ ഏല്‍ക്കാതെ
കണ്‍മണി പോലെ സംരക്ഷിക്കാന്‍
അണിചേരുക നാം ഭാരത മക്കള്‍
(എസ്.കെ.)......

ഹിന്ദു മുസ്ലിം ക്രൈസ്തവരെല്ലാം
സൗഹൃദത്തിന്‍ ക്ഷേത്രമൊരുക്കാന്‍
സഹകരണത്തിന്‍ പള്ളികള്‍ പൊക്കാന്‍
സമവായത്തിന്‍ ചര്‍ച്ച്തുറക്കാന്‍
ഒരുമുച്ചൊന്നായ് നീങ്ങട്ടേ
മതഗ്രന്ഥങ്ങള്‍ ആജ്ഞാപിച്ച
സൗഹാര്‍ദ്ധമിവിടെ പുലരട്ടെ
(എസ്.കെ.)......

വര്‍ഗീയതയുടെ വിഷബീജങ്ങള്‍
മതേതര ഭാരത സാംസ്കാരത്തെ
ഭരണത്തണലില്‍ പിന്തുണയോടെ
ഒന്നൊന്നായിത കര്‍ക്കുമ്പോള്‍
ഈ നീക്കത്തെ പ്രതിരോധിക്കാന്‍
നമ്മള്‍ക്കൊന്നായ് മുന്നേറാം
(എസ്.കെ.)......

ഇഷ്ടപ്പെട്ട ഏതൊരു മതവും
തെരഞ്ഞെടുക്കാന്‍ വിശ്വസിക്കാന്‍
മതവിധി പോലെ ജീവിക്കാന്‍
ആമതമിവിടെ പ്രചരിപ്പിക്കാന്‍
അവകാശമു്
നമ്മുടെ നാട്ടില്‍
ഈ സ്വാതന്ത്ര്യം തടയാനുള്ള
കാവി പൊതിഞ്ഞ തന്ത്രങ്ങള്‍
ഭാരതനാട്ടില്‍ നടക്കില്ലാ
(എസ്.കെ.).......

ഇന്ത്യന്‍ ഭരണ ഘടനയുടെ
കേവലം മാര്‍ഗ നിര്‍ദ്ദേമായ
ഏകസിവില്‍കോഡുയര്‍ത്തിക്കാട്ടി
ഇരുപത്തഞ്ചാം ഖണ്ഡിക നല്‍കിയ
മൗലിക അവകാ ശങ്ങള്‍ തടയാന്‍
ആരും ഇവിടെ തുനിയാ
(എസ്.കെ.)..........

മുസല്‍മാനായ കാരണത്താല്‍
ഫൈസല്‍മാരും അഖ്ലാഖുമാരും
അറുകൊലക്കിരകള്‍ ആകുമ്പോള്‍
ഇന്ത്യന്‍ മതേതര സങ്കല്‍പത്തിന്‍
ശവകുടീരം ഉയര്‍ത്തുമ്പോള്‍
മതേതരത്വം സംരക്ഷിക്കാന്‍
ഇന്ത്യന്‍ പൈതൃകത്തെ കാക്കാന്‍
സംഖ് പരിവാരത്തെയൊതുക്കാന്‍
അണിചേരുക നാം സോദരരേ
(എസ്.കെ.)............

നൂറ് കണക്കിന് ജാതിമതക്കാര്‍
ഭാരതനാട്ടില്‍ ജീവിക്കുമ്പോള്‍
ഒരുമത വിശ്വാസാചാരങ്ങള്‍
ഇന്ത്യന്‍ ജനതക്കെല്ലാവര്‍ക്കും
നടപ്പിലാക്കാനുള്ളൊരു നീക്കം
മുളയില്‍തന്നെ നുള്ളിയെടുക്കാന്‍
ഒരുമിക്കുക നാം സോദരരേ
(എസ്.കെ.)......

ഒന്നാം സ്വാതന്ത്ര്യസമരത്തില്‍
ബഹാ ദൂര്‍ഷാ സഫറിനൊപ്പം
നാനാ സാഹിബും മംഗള്‍ പാണ്ഡെയും
താന്തിയാ തോപ്പിയും അണിചേര്‍ന്നെങ്കില്‍
ഗാന്ധിയും നെഹ്റുവും ആസാദും
മൗലാനാ മുഹമ്മദലിയും
നേതൃനിരയില്‍ ഒത്തൊരുമിച്ച്
ഇന്ത്യ സ്വതന്ത്രമാക്കിയെങ്കില്‍
ഈ സൗഹാര്‍ദ്ദം വീെ
ടുക്കാന്‍
അണിചേരുക നാം ഭാരത മക്കള്‍
(എസ്.കെ.).........

സാമൂതിരിക്കുഞ്ഞാലി മരക്കാര്‍
മങ്ങാട്ടച്ചന്‍ കുഞ്ഞായിന്‍ മുസ്ല്യാര്‍
മമ്പുറം തങ്ങള്‍ കോന്തുനായര്‍
ടിപ്പുസുല്‍ത്താന്‍ പുര്‍ണ്ണയ്യാ
ശബരി മലാഅ യ്യപ്പന്‍ വാവര്‍
ഇതാണ് നമ്മുടെ പാരമ്പര്യം
ഈ സൗഹാര്‍ദ്ദം ഊട്ടിവളര്‍ത്താന്‍
പ്രതിജ്ഞയെടുക്കാം സോദരരേ
രാഷ്ട്രത്തിന്‍റെ സുരക്ഷക്കായി
കാവലൊരുക്കാം സോദരരേ
(എസ്.കെ.)......

ഗാന്ധി നെഹ്റു അംബേദ്കര്‍
സ്വാമി വിവേകാ നന്ദന്‍ തുടങ്ങി
ശ്രീനാരായണ ഗുരുവും എല്ലാം
പടുത്തുയര്‍ത്തിയ മതേതര ഇന്ത്യ
സംഖ് പരിവാര്‍ ഭീഷണ യേറ്റ്
വാടിക്കരിയാന്‍ പാടില്ലാ
(എസ്.കെ.)........
.
മുസല്‍മാന്‍ മാരോടിന്ത്യവിടാന്‍
പറയുന്നവരൊന്നറിയാമോ
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍
മുന്നില്‍ നിന്ന് പൊരുതിമരിച്ച
രക്ത സാക്ഷികളാണീ കൂട്ടര്‍
പോര്‍ച്ചുഗീസുകാര്‍ക്കെതിരെ
പോരാട്ടത്തിന് നാന്ദികുറിച്ച
ധീരന്‍ മാരാണീ കൂട്ടര്‍
വിദേശ ശക്തികള്‍ക്കെതിരെ പൊരുതി
അടര്‍ക്കളത്തില്‍ വീണുമരിച്ച
ഏക ഇന്ത്യന്‍ രാജാവായ
ടിപ്പുസുല്‍ത്താന്‍ ശഹീദിന്‍റെ
പിന്‍ഗാമികളാണീ കൂട്ടര്‍
(എസ്.കെ.).........

ഒരൊറ്റ മതത്തിന്‍ ആചാരങ്ങള്‍
എല്ലാവര്‍ക്കും ബാധകമാക്കാന്‍
തുനിയുന്നവരെ പറഞ്ഞേക്കാം
ഭാരതമാര്‍ക്കും തറവാട് സ്വത്തായ്
ലഭിച്ചതല്ലെന്നോര്‍ത്തോളൂ
ആര്യന്മാരും മുസല്‍മാന്‍മാരും
ക്രസ്ത്യാനികളും വേറെ പലരും
വിദേശത്ത് നിന്നും വന്നവരാണ്
വന്നവരെല്ലാം ഭാരതനാട്ടില്‍
സംസ്കാരത്തിന്‍ രാഷ്ട്രീയത്തിന്‍
ഭാഗമായി ത്തീര്‍ന്നവരാണ്
ഈ വൈ വിധ്യ ചേര്‍ച്ചയിലാണ്
മതേതര ഭാരത സൗന്ദര്യം
എസ്.കെ.എസ്.എസ്.എഫ് സിന്ദാബാദ്
മനുഷ്യജാലിക സിന്ദാബാദ്.

Manushya Jalika 2017- Poster Download

മനുഷ്യജാലിക-2017 പോസ്റ്റര്‍ ഡിസൈന്‍ ‍ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മനുഷ്യജാലിക-2017 സര്‍ക്കുലര്‍

മനുഷ്യജാലിക-2017 പ്രോഗ്രാം സര്‍ക്കുലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

"രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്" SKSSF മനുഷ്യജാലിക ഇന്ന്



അകില സ്തുദികളും പ്രബഞ്ചനാഥന്...2

അരുളിടാം സ്വലാത്തന്ത്യ ദൂതന്...2
സമസ്തകേരള സിന്ദാബാദ്..2
മനുഷ്യ ജാലിക സിന്ദാബാദ്...2
റിപ്പബ്ലിക് ഡേ സിന്ദാബാദ്...2
ഭാരത മൈത്രി സിന്ദാബാദ്...2
SKSSF സിന്ദാബാദ്....2
മനുഷ്യ ജാലിക സിന്ദാബാദ്..2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....

കൈകൾ കോർത്ത് നിൽക്കുവാൻ വരൂ...2
കരുത്തരെന്നുരത്തിടാൻ വരൂ...2
കാലമുള്ള കാലമെത്രയും...2
കാതലോടെ ഇന്ത്യയെ കാക്കാൻ...2

സ്നേഹ ചരിത്രം തുടർന്നിടാം...2
ദേശ രക്ഷക്കായ് പൊരുതിടാം...2
പള്ളിയമ്പലങ്ങൾ ചർച്ചുകൾ...2
സൗഹാർധമൂട്ടും പുരകളാക്കിടാം...2

കോന്തു നായർ മമ്പുറം തങ്ങൾ...2
മങ്ങാട്ടച്ചൻ കുഞ്ഞായിൽ മുസ്ലിയാർ...2
സാമൂതിരി കുഞ്ഞാലി മരക്കാർ...2
മാതൃകയാമമരസ്വരങ്ങൾ...2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....

സമസ്ത തന്ന ക്ഞാനാമൃതം...2
നുണഞ്ഞു വളർന്നുള്ളോർ നമ്മൾ...2
സമർത്ഥരതിൻ സാരഥികൾ2
പകർന്നു രാജ്യ സ്നേഹ സുമങ്ങൾ...2

പാണക്കാട്ടെ പൂമരങ്ങൾ...2
പൂകൾ നിറഞ്ഞ മമ്പുറം തങ്ങൾ...2
ടിപ്പുവും ഉമർകാളിയും...2
സിരകളിലാവേശ സ്വരങ്ങൾ.2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....

മൈത്രി നാടു നീളെ തീർത്തിടാം...2
മതേതരത്വ ബോധമൂട്ടിടാം...2
സഹിഷ്ണുദക്ക് ശക്തിയേകിടാം...2
സമത്വബോധം നെഞ്ചിലേറ്റിടാം...2

ഒരുമയാലെ പെരുമ നേടിടാം.2
മുതിർന്നവരെ അധരിച്ചിടാം..2
ഇളയവർക്ക് സ്നേഹമേകിടാം...2
രമ്യതക്കു കളമൊരുക്കിടാം...2

ജയ് ഭാരതം ഭാരതം ....
ജയ് ഭാരതം ഭാരതം .....
ജയ് ഭാരതം ഭാരതം......
ജയ് ജയ് ജയ് ഭാരതം ....3

രചന : ഷാകിർ വാഫി, ആലാപനം : മുനീർ വാഫി

ജാലികാ ഗീതം (സൗണ്ട്)


മനുഷ്യ ജാലിക - സര്‍ക്കുലര്‍

മനുഷ്യ ജാലിക തീര്‍ക്കാന്‍ ഇനി മൂന്നു ദിവസം മാത്രം.. പ്രചരണ പരിപാടികള്‍ അവസാന ഘട്ടത്തിലേക്ക്

കോഴിക്കോട്‌: "രാഷ്ടരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍" എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യപകമായി സംഘടിപ്പിക്കുന്ന മനുഷ്യജാലികയുടെ ക്ലസ്റ്റർ-ശാഖാ തല പ്രചരണ പരിപാടികള്‍അവസാന ഘട്ടത്തിലേക്ക് കടക്കുന്നു.. 
ജില്ലാതല പ്രചരണ പരിപാടികള്‍ നേരത്തെ ആരംഭിച്ചിട്ടുണ്ട്‌. 
SKSSF സ്റ്റേറ്റ്‌ കമ്മറ്റി തയ്യാറാക്കിയ മനുഷ്യ ജാലികയുടെ ഏകീകൃത  പോസ്റ്റര്‍ ഡിസൈന്‍ ഉപയോഗിച്ച്‌ മുഴുവന്‍ ജില്ലാ കമ്മറ്റികളും ഇതിനകം പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌ത്‌ പുറത്തിറക്കിയിട്ടുണ്ട്. പോസ്റ്ററിനൊപ്പം പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരമാണിപ്പോള്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്‌. 
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സമസ്ത സന്ദേശ യാത്രയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചാലുടന്‍ തന്നെ മനുഷ്യജാലിക പ്രചരണ പരിപാടികളും ഊര്‍ജ്ജിതമാക്കാന്‍ മിക്ക കമ്മറ്റികളും നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അടുത്ത രണ്ടു ദിവസങ്ങളിലായി SKSSF ക്ലസ്റ്ററുകളിലും ശാഖാ കേന്ദ്രങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികളാണ്‌ നടക്കാനിരിക്കുന്നത്‌.

മനുഷ്യജാലിക 2016 ഒഫീഷ്യൽ ഫ്ലക്സ് ഡിസൈൻ


മനുഷ്യജാലിക 2016 ഒഫീഷ്യൽ ഫ്ലക്സ് ഡിസൈൻ ഡൌൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സമസ്ത സമ്മേളനം; മനുഷ്യ ജാലിക; SKSSF കാസർകോട് മേഖലാ വാഹന പ്രചരണ ജാഥ 23-ന്

കാസർകോട്: "രാഷ്ട്രരക്ഷയ്ക്ക് സൗഹൃദതത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ ജനുവരി 26-ന് എസ് കെ എസ് എസ് എഫ് ജില്ലാ കമീറ്റി മൊഗ്രാലിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെയും, "ആദർരവിശുദ്ധിയുടെ 90 വർഷം " എന്ന പ്രമേയത്തിൽ ഫെബ്രുവരി 11, 12, 13, 14 തീയ്യതികളിൽ ആലപ്പുഴയിൽ നടക്കുന്ന സമസ്ത സമ്മേളനത്തിന്റെയും പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് കാസർകോട് മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക ക്യാപ്റ്റനും, മേഖലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, വൈസ് പ്രസിഡണ്ട് അഷ്റഫ് റഹ്മാനി ചൗക്കി വൈസ് ക്യാപ്പ് റ്റന്മാരുമായും, ട്രഷറർ റശീദ് മൗലവി ചാലക്കുന്ന് ഡയറക്ടറും പി.എ ജലീൽ ഹിദായത്ത് നഗർ കോർഡിനേറ്ററും മായും എസ് കെ എസ് എസ് എഫ് മേഖലാ കമിറ്റി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ജനുവരി 23 ന് മാലിക്ക് ദീനാറിൽ നിന്ന് തുടക്കമാവും. എസ് കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ജാഥ നായകൻ ഹനീഫ് മൗലവി ഉളിയത്തടുക്കക്ക് പതാക കൈമാറി ഉദ്ഘാടനം ച്ചെയ്യുന്ന ജാഥയ്ക്ക് മേഖലയിലെ മുഴുവൻ ശാഖയിലും പര്യടനം നടത്തി മൊഗ്രാൽപുത്തൂരിൽ സമാപ്പിക്കും. സമാപനം എസ് വൈ എസ് മണ്ഡലം ജനറൽ സെക്രട്ടറി എം.എ ഖലീൽ ഉദ്ഘാടനം ചെയ്യും. വിവിധ കേന്ദ്രങ്ങളിൽ നൽകുന്ന സ്വീകരണം, ഹമീദ് മദനി,ബഷീർ ദാരിമി തളങ്കര, കെ.എം സൈനുദ്ധീൻ ഹാജി കൊല്ലമ്പാടി, എ.എ സിറാജുദ്ധീൻ, ബാസിം ഖാസാലി, സഈദ് മൗലവി ബാങ്കോട്, യു ബ ശിർ ഉളിയത്തടുക്ക, സഅദ് ഹാജി ഉളിയത്തടുക്ക, ഹാരിസ് ബെദിര, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സത്താർ ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, സി എ അബ്ദുല്ലക്കുഞ്ഞി ചാല, സുഹൈൽ ഫൈസി തുടങ്ങിയ പ്രമുഖർ ഉദ്ഘാടനം ചെയ്യും വർക്കിംങ്ങ് കമിറ്റി യോഗം ഹാരിസ് ദാരിമി ഉദ്ഘാടനം ചെയ്തു. ഹനീഫ് മൗലവി അദ്ധ്യക്ഷത വഹിച്ചു. ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ബഷാൽ തളങ്കര, റശീദ് മൗലവി ചാലക്കുന്ന്, ഖലീൽ തുരുത്തി, ശിഹാബ് അണങ്കൂർ, ഹാഷിം ഹുദവി, സലാം പള്ളങ്കോട്, പ്രസംഗിച്ചു.
- skssfmeghala skssfmeghala

SKSSF മനുഷ്യജാലിക മഹാസംഭവമാക്കും: SKSSF കാസര്‍കോട്

കാസര്‍കോട്: രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും മതസൗഹാര്‍ദ്ദവും സാഹോദര്യവും നിലനിര്‍ത്താനും വര്‍ഗീയതയ്‌ക്കെതിരേയും തീവ്രവാദത്തിനും എതിരെ ഒറ്റക്കെട്ടായി അണിനിരക്കാനും പ്രചോദനം നല്‍കി എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി മൊഗ്രാലില്‍ ജനുവരി 26 ന് റിപ്പബ്ലിക് ദിനത്തിന്റെ സായാഹ്നത്തില്‍ സംഘടിപ്പിക്കുന്ന നടക്കുന്ന മനുഷ്യജാലിക മഹാസംഭവമാക്കുമെന്ന് സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. റിപബ്ലിക് ദിനത്തില്‍ രാവിലെ 9 ന് മൊഗ്രാലിലെ മനുഷ്യജാലിക വേദിക്കരികില്‍ പതാക ഉയര്‍ത്തും. പ്രത്യേക യൂനിഫോം ധരിച്ച വിഖായ വളണ്ടിയര്‍മാര്‍ ഫ്ലാഗ് സല്യൂട്ട് നടത്തും. വൈകീട്ട് നാലിന് മൊഗ്രാല്‍പുത്തൂര്‍ ടൗണില്‍ നിന്ന് ജാലികാ റാലി തുടങ്ങും. കറുപ്പ് പാന്റും വെള്ള ഷര്‍ട്ടുംകോട്ടും കുങ്കുമ നിറത്തിലുള്ള വിഖായ തൊപ്പിയും ധരിച്ച പ്രവര്‍ത്തകരും, വെള്ള വസ്ത്രം ധരിച്ച ത്വലബ പ്രവര്‍ത്തകരും കറുപ്പ് പാന്റ് വെള്ളഷര്‍ട്ട് പച്ചത്തൊപ്പിയും ധരിച്ച കാംപസ് പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും. ഓരോവിഭാഗത്തിന്റെയും ക്യാപ്റ്റന്‍മാര്‍ വലിയപതാകയേന്തി റാലിയെ നയിക്കും. വിവിധ മേഖലകളിലില്‍ നിന്നും എത്തുന്ന പ്രവര്‍ത്തകരും പ്രത്യേക ബാനറുകളുടെ പിന്നില്‍ അണനിരന്ന് റാലിയെ വര്‍ണാഭമാക്കും. സംസ്ഥാന ജില്ലാ ഭാരവാഹികള്‍, സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സ്വാഗതസംഘം ഭാരവാഹികള്‍ എന്നിവരും റാലിക്ക് നേതൃത്വം നല്‍കും. പരിപാടിയുടെ ഭാഗമായി സ്വാഗതം, ജാലിക തീര്‍ക്കല്‍, ദേശിയോദ്ഗ്രഥന പ്രതിജ്ഞ, ഉദ്ഘാടനം, ദേശിയോദ്ഗ്രഥന ഗാനം, പ്രമേയപ്രഭാഷണം, ജാലികാ സന്ദേശം തുടങ്ങിയവ നടക്കും. വിവിധ മത സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിക്കും. അബ്ദുല്‍ സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. 
 യോഗത്തില്‍ ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരെ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി, യൂനഫ് ഫൈസി, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

മനുഷ്യജാലികക്കും സമസ്ത സമ്മേളനത്തിനും കാസര്‍കോട് ജില്ലാ SKSSF വിവിധ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി

കാസര്‍കോട്: സമസ്ത ആദര്‍ശ വിശുദ്ധിയുടെ തൊണ്ണൂറുവര്‍ഷം എന്ന സന്ദേശത്തില്‍ ഫെബ്രുവരി 11 മുതല്‍ 14 വരെ ആലപ്പുഴ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വാര്‍ഷിക സമ്മേളപ്രചരണാര്‍ഥവും ജനുവരി 26 ന് മൊഗ്രാലില്‍ നടക്കുന്ന മനുഷ്യജാലികയുടെ പ്രചരണാര്‍ഥവും എസ്. കെ. എസ്. എസ്. എഫ് കാസര്‍കോട് ജില്ലാ കമ്മറ്റി വിവിധ പ്രചരണപ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. ജില്ലാതല റോഡ് ഷോ, ലീഡേഴ്‌സ് റാലി, സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശപ്രകാരം ' സമസ്ത മുത്ത് നബിയുടെ പാത, രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന വിഷയത്തില്‍ മേഖലാതലങ്ങളില്‍ സെമിനാറുകള്‍, മേഖലാതല വാഹന ജാഥ, ക്ലസ്റ്ററുകളില്‍ സൗഹൃദ കൂട്ടായ്മ, ശാഖകളില്‍ സ്‌നേഹ സംഗമവും പ്രത്യേക കണ്‍വന്‍ഷനുകളും സംഘടിപ്പിക്കും. 16 ന് നടക്കുന്ന സമസ്ത സന്ദേശ ജാഥയ്ക്ക് വിഖായ വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ നേതാക്കളെ സ്വീകരണ വേദിയിലേക്ക് ആനയിക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരേ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളം കോട്, അബ്ദുല്‍ സലാം ഫൈസി പേരാല്‍, മഹമൂദ് ദേളി, നാഫിഅ് അസ്അദി തൃക്കരിപ്പൂര്‍, യൂനഫ് ഫൈസി പെരുമ്പട്ട, ശരിഫ് നിസാമി മുഗു, യൂനൂസ് ഹസനി, ഉമറുല്‍ ഫാറൂഖ് തങ്ങള്‍, അബൂബക്കര്‍ സാലൂദ് നിസാമി, ശറഫുദ്ദീന്‍ കുണിയ, മുഹമ്മദലി നീലേശ്വരം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹീം മൗവ്വല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee.

മനുഷ്യജാലികയുടെ പ്രചരണത്തിന് ഗ്രാമജാലികയുമായി SKSSF തൃശൂര്‍

തൃശൂര്‍: 'രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി റിപ്പബ്ലിക്ക് ദിനമായ ജനുവരി 26ന് വടക്കേക്കാട് തൊഴിയൂര്‍ ഉസ്താദ് നഗറില്‍ നടക്കുന്ന തൃശൂര്‍ ജില്ലാ മനുഷ്യജാലികയുടെ പ്രചരണാര്‍ത്ഥം ഗ്രാമജാലിക എന്ന പുതുമയാര്‍ പരിപാടി ജനുവരി 23 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ജില്ലയിലെ 400 കേന്ദ്രങ്ങളില്‍ നടക്കും. സമസ്ത പോഷക ഘടകങ്ങളുടെയും വിവിധ മഹല്ല് മദ്രസ കമ്മിറ്റികളുടെയും സഹകരണത്തോടെയാണ് ഗ്രാമജാലിക സംഘടിപ്പിക്കുത്. സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും സന്ദേശം കൈമാറുകയും മനുഷ്യജാലികയുടെ വിളംബരം നടത്തുകയും ചെയ്യുന്ന ഗ്രാമജാലിക വന്‍വിജയമാക്കണമെന്ന് എസ് കെ എസ് എഫ് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.
- SAMASTHA KERALA SUNNI STUDENTS FEDERATION Thrissur

SKSSF മനുഷ്യ ജാലിക; സൈബർ വിംഗ് പ്രചാരണ കാമ്പയിൻ തുടങ്ങി

കുമ്പള: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല കമ്മിറ്റി ജനുവരി 26 ന് മൊഗ്രാലിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചാരണത്തിന്റെ ഭാഗമായി കാസർകോട് ജില്ലാ സൈബർവിംഗ് സംഘടിപ്പിക്കുന്ന മതമൈത്രി സന്ദേശ പ്രചാരണ കാമ്പയിൻ തുടങ്ങി എസ് കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. സൈബർവിംഗ് ജില്ലാ ചെയർമാൻ പി.എച്ച് അസ്ഹരി ആദൂർ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ഇർഷാദ് ഹുദവി ബെദിര ഹബീബ് ഫൈസി,  ജഹ്ഫര്‍ ബുസ്താനിപട്ട്ള, ജംഷീദ് അട്ക്ക, അഷ്ക്കര്‍ മൊഗ്രാല്‍, ഉബൈദ്അട്ക്ക, ശൗഖത്തലി, ശഹബാസ്, മുസ്താഖ്, അബൂബക്കര്‍, ഖാസിം,  തുടങ്ങിയവർ പ്രസംഗിച്ചു മനുഷ്യ ജാലികയുടെ പ്രചാരണാർത്ഥം എസ് കെ എസ് എസ് എഫ് സൈബർവിംഗ് ജില്ല കമ്മിറ്റി വിവിധ പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത് 
ഫോട്ടോ: രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതൽ എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് കാസർകോട് ജില്ല കമീറ്റി ജനുവരി 26 ന് മൊഗ്രാലിൽ സംഘടിപ്പിക്കുന്ന മനുഷ്യ ജാലികയുടെ പ്രചാരണാർത്ഥം സൈബർ വിംഗ് സംഘടിപ്പിക്കുന്ന മതമൈത്രി സന്ദേശ പ്രചാരണ കാമ്പയിൻ എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ധീൻ ദാരിമി പടന്ന ഉദ്ഘാടനം ചെയ്യുന്നു.
- Secretary, SKSSF Kasaragod Distict Committee