SKSSF മനുഷ്യാവകാശ സംരക്ഷണ റാലി എറണാകുളത്ത്

കോഴിക്കോട്: ദേശീയ മനുഷ്യാവകാശ ദിനമായ ഡിസംബർ പത്തിന് എറണാകുളത്ത് മനുഷ്യാവകാശ സംരക്ഷണ റാലി നടത്താൻ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ജീവനും സ്വത്തിനും ഭീഷണി നേരിടുകയും ഭരണഘടനാപരമായ അവകാശങ്ങൾ പോലും നിരന്തരം നിഷേധിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കാലിക വിഷയങ്ങളിലേക്ക് ജനശ്രദ്ധ തിരിച്ച് കൊണ്ടുവരികയാണ് റാലി ലക്ഷ്യമാക്കുന്നത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ - പുതിയ മുശാവറ അംഗങ്ങള്‍

എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി, ബംബ്രാണ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായി എന്‍. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍, പി. എം അബ്ദുസ്സലാം ബാഖവി തൃശൂര്‍, ബംബ്രാണ ബി. കെ അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ (ദക്ഷിണകന്നട) എന്നിവരെ തെരഞ്ഞെടുത്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗങ്ങായിരുന്ന എം. എ ഖാസിം മുസ്‌ലിയാര്‍, ചെറുവാളൂര്‍ പി. എസ് ഹൈദ്രോസ് മുസ്‌ലിയാര്‍, എം. എം മുഹ്‌യിദ്ദീന്‍ മൗലവി എന്നിവരുടെ മരണം മൂലം ഒഴിവ് വന്ന സ്ഥാനത്തേക്കാണ് കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തത്.

മികച്ച ദറസ് യൂണിയന് ഫള്ഫരി സ്മാരക അവാര്‍ഡ് നല്‍കും

മലപ്പുറം: ഏറ്റവും മികച്ച ദറസ് യൂണിയന് മൗലാന അബ്ദുറഹ്മാന്‍ ഫള്ഫരി സ്മാരക അവാര്‍ഡ് നല്‍കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. മികച്ച പ്രബോധന വിദ്യാഭ്യാസ സാഹിത്യ സമാജ സംഘടനപ്രവര്‍ത്തനങ്ങളെ അടിസ്ഥാനത്തിലായിരിക്കും അവാര്‍ഡിന് അര്‍ഹതയുള്ള ദറസുകളെ തിരഞ്ഞെടുക്കുന്നത്. നവംബര്‍ 29.30 തീയതികളില്‍ നടക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സില്‍ വെച്ച് അവാര്‍ഡ് നല്‍കും. വിശദവിവരങ്ങള്‍ക്ക് 9747195135 9947688982 ബന്ധപെടുക.
- SKSSF STATE COMMITTEE

ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവര്‍: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

മംഗലാപുരം: ദക്ഷിണ കന്നട ജില്ലയിലെ ജനത എന്നും സമസ്തയോടൊപ്പം നിലകൊണ്ടവരാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ മംഗലാപുരത്ത് നിര്‍മ്മിച്ച സമസ്താലയ കെട്ടിടം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് പതിറ്റാണ്ടിലധികമായി ധാര്‍മികബോധമുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും സാമുദായിക സൗഹാര്‍ദ്ദം ഊട്ടിഉറപ്പിക്കുന്നതിനും രാജ്യപുരോഗതിക്കും നിലകൊണ്ടിട്ടുള്ള പ്രസ്ഥാനമാണ് സമസ്ത. പ്രളയബാധിതര്‍ക്ക് സമസ്തയുടെ ദുരിതാശ്വാസ ഫണ്ടില്‍നിന്നുള്ള സാമ്പത്തിക സഹായ വിതരണവും സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനം; 60 മഖ്ബറ സിയാറത്ത് യാത്ര സംഘടിപ്പിക്കും

തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മതവിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനത്ത് കെ.ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമാപന മഹാ സമ്മേളനത്തിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ അന്ത്യവിശ്രമം കൊള്ളുന്ന 60 മഹത്തുക്കളുടെ മഖ്ബറകളിലേക്ക് സിയാറത്ത് യാത്ര സംഘടിപ്പിക്കും.

നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കുക: ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ്

മലപ്പുറം (പട്ടിക്കാട്): നീതിയും സമാധാനവും പുലരുന്ന ലോക ക്രമത്തിന് വിശുദ്ധ പ്രവാചകരെ മാതൃകയാക്കണമെന്ന് ജാമിഅഃ മീലാദ് കോണ്‍ഫ്രന്‍സ് ആഹ്വാനം ചെയ്തു. അക്രമവും അനീതിയും വ്യാപകമാവുന്ന സമകാലിക സാഹചര്യത്തില്‍ നിന്ന് ശാന്തിയുടെ ശാദ്വല തീരത്തേക്ക് സമൂഹത്തെ നയിക്കാന്‍ പ്രവാചകാദ്ധ്യാപനങ്ങള്‍ക്ക് സാധ്യമാവുമെന്ന് കോണ്‍ഫ്രന്‍സ് അഭിപ്രായപ്പെട്ടു. പ്രവാചക പ്രകീര്‍ത്തനവും അനുധാവനവും വിശ്വാസിയുടെ ശീലമായി മാറേണ്ടതുണ്ട്.

പ്രിസം കേഡറ്റ് സംസ്ഥാന സ്കൂൾ ഹോബി ചലഞ്ച് മത്സരം നവംബര്‍ 3ന് ബാഫഖി യതീംഖാനയിൽ

ചേളാരി: അസോസിയേഷൻ ഒഫ് സമസ്ത മൈനോരിറ്റി ഇൻസ്റ്റിട്യൂഷൻസ് (അസ്മി) സ്ഥാപനങ്ങളിലെ പ്രിസം കേഡറ്റുകൾക്കായി സംഘടിപ്പിക്കുന്ന സംസ്ഥാന ഹോബി എക്സ്പോയും മത്സരവും നവംബര്‍ മൂന്നിന് വളവന്നൂർ ബാഫഖി യതീംഖാന സ്കൂളിൽ നടക്കും. കെ. ജി മുതൽ ഹയർ സെക്കണ്ടറി വരെ യൂനിറ്റ് തലങ്ങളിൽ നടത്തിയ പ്രിസം കേഡറ്റ് ഹോബി ചലഞ്ചിൽ വിജയികളായ ആദ്യ മൂന്ന് സ്ഥാനക്കാരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കേണ്ടത്.

ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019)

പട്ടിക്കാട്: ഓസ്‌ഫോജന കേന്ദ്ര കമ്മറ്റി നടത്തുന്ന ജാമിഅ: മീലാദ് കോണ്‍ഫറന്‍സ് നാളെ (03-11-2019 ഞായര്‍) നടക്കും. കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് നടക്കുന്ന മീലാദ് റാലി വൈകിട്ട് നാല് മണിക്ക് ജാമിഅ: സഫാ മാള്‍ പരിസരത്ത് നിന്ന് ആരംഭിക്കും. 5 മണിക്ക് നടക്കുന്ന മീലാദ് കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. മുജ്തബ ഫൈസി ആനക്കര (അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി, ഈജിപ്റ്റ്) ഹുബ്ബു റസൂല്‍ പ്രഭാഷണം നിര്‍വ്വഹിക്കും.

SKSSF കേരള ത്വലബ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലകളില്‍ അക്കാദമിക് സെമിനാര്‍ സംഘടിപ്പിക്കും

മലപ്പുറം: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുന്നവവി ഫള്ഫരി കാമ്പസ് പടിഞ്ഞാറ്റുമുറിയില്‍ നടക്കും. ത്വലബ കോണ്‍ഫറന്‍സിനോടനുബന്ധിച്ച് ജില്ലകളില്‍ കേരളീയ മുസ്ലീം നവോത്ഥാനത്തിന് ജില്ലകളിലെ പങ്കുകളെ സംബന്ധിച്ചാണ്‌ സെമിനാര്‍ സംഘടിപ്പിക്കുന്നത്.

സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തുക: സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

ചേളാരി: സച്ചരിതരുടെ പാത പിന്തുടര്‍ന്ന് ജീവിതം ചിട്ടപ്പെടുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളായിരുന്ന ചെറുവാളൂര്‍ പി.എസ്. ഹൈദ്രൂസ് മുസ്‌ലിയാര്‍, എം.എം. മുഹ്‌യിദ്ധീന്‍ മുസ്‌ലിയാര്‍ എന്നിവരുടെ പേരില്‍ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

SKJMCC അറുപതാം വാര്‍ഷികം; മദ്‌റസാ അധ്യാപകര്‍ക്ക് ഗ്രാറ്റിവിറ്റി നടപ്പാക്കും

തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യാ പ്രമേയത്തില്‍ ഡിസംബര്‍ 27 28 29 തീയതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാ സമ്മേളന ഭാഗമായി മദ്‌റസാഅധ്യാപകര്‍ക്ക് സേവനാനന്തര പാരിതോഷികമായി ഗ്രാറ്റുവിറ്റി നടപ്പാക്കുവാന്‍ എസ് കെ ജെ എം സി സി പ്രസിഡണ്ട് സികെ എം സ്വാദിഖ് മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

SKSSF TREND കെ. എ. എസിന് തീവ്ര പരിശീലനം നൽകുന്നു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രെൻറ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷക്കുള്ള റസിഡൻഷ്യൽ പരിശീലനം നൽകുന്നു. ഒക്ടോബർ 7 ന് വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന സെലക്ഷൻ ടെസ്റ്റിലൂടെ തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കോളർഷിപ്പോട് കൂടെ വിദഗ്ധ സിവിൽ സർവ്വീസ് പരിശീലകരുടെ നേതൃത്വത്തിൽ റസിഡൻഷ്യൽ പരിശീലനം നൽകും. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി - സെപ്തംബർ 30. കൂടുതൽ വിവരങ്ങൾക്ക് 9061808111.
- SKSSF STATE COMMITTEE

മുഅല്ലിം ഡേ നാളെ (15-09-2019); വിജയിപ്പിക്കുക

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടക്കുന്ന മുഅല്ലിംഡേ - മദ്‌റസാ അധ്യാപക ദിനാചരണം നാളെ (15-09-2019 ഞായര്‍) സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 9968 മദ്‌റസകളിലായി നടക്കും. മഹല്ല് മഖ്ബറ സിയാറത്ത്, രക്ഷിതാക്കള്‍ - സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹല്ല് സംഗമം, വിശ്വ ശാന്തിക്ക് മതവിദ്യ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതിന്റെ നിറവില്‍ എന്ന വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പഠനക്ലാസ്സ്,

SKJMCC അറുപതാം വാര്‍ഷികം; സംസ്ഥാന നേതൃ സംഗമം 16-ന് പാണക്കാട്

തേഞ്ഞിപ്പലം: വിശ്വ ശാന്തിക്ക് മത വിദ്യ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമം മൈതാനിയില്‍ കെ. ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ പ്രചരണഭാഗമായി സംസ്ഥാന നേതൃസംഗമം ഈ മാസം 16-ന് തിങ്കളാഴ്ച 2 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് മര്‍വ ഓഡിറ്റോറിയത്തില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങള്‍, വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാര്‍,

പ്രളയക്കെടുതി; ഒരുവീട് നിര്‍മ്മിച്ചു നല്‍കും. സൗഹൃദം പുതുക്കി ഹാജിമാരുടെ സംഗമം

കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ നടന്നു. പരിശുദ്ധ ഹജ്ജ് വേളയില്‍ കേരളത്തിലുണ്ടായ പ്രളയത്തിലും ഉരുള്‍പൊട്ടലിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് കേരള ഹജ്ജ് കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം 25 ലക്ഷത്തില്‍പരം രൂപ ഹാജിമാര്‍ സംഭാവന നല്‍കിയിരുന്നു. ഇതിനു പുറമെയാണ് പ്രളയക്കെടുതിക്കിരയായവരില്‍ ഏറ്റവും അര്‍ഹരായ ഒരു വ്യക്തിക്ക് നേരിട്ട് വീട് നിര്‍മ്മിച്ചു കൊടുക്കാന്‍ ഹാജിമാരുടെ സംഗമം തീരുമാനിച്ചത്.

വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി SKSSF ന് ദേശീയ സമിതി

നൂറുൽ ഹുദാ നൂർ ചെയർമാൻ, ഡോ. കെ. ടി ജാബിർ ഹുദവി കൺവീനർ

കോഴിക്കോട്: ദേശീയ തലത്തിൽ സമസ്തയുടെ സന്ദേശം വ്യാപിപ്പിക്കുന്നതിനും വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണത്തിന് നേതൃത്വം നൽകുന്നതിനുമായി എസ് കെ എസ് എസ് എഫ് പുതിയ സമിതി രൂപീകരിച്ച് പ്രവർത്തനമാരംഭിക്കും. വിവിധ സംസ്ഥാനങ്ങളിൽ നടത്തിവരുന്ന പൈലറ്റ് പ്രൊജക്ടുകളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്താണ് പുതിയ വിംഗിനും പ്രവർത്തന പദ്ധതിക്കും സംഘടന മുന്നിട്ടിറങ്ങിയിട്ടുള്ളത്.

കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29-30ന്‌ മലപ്പുറത്ത്

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി കേരള ത്വലബ കോണ്‍ഫറന്‍സ് നവംബര്‍ 29, 30 തീയതികളില്‍ റൗളത്തുനവവി നഗര്‍ മലപ്പുറം പടിഞ്ഞാറ്റുമുറി ഫള്ഫരി ക്യാമ്പസില്‍ വെച്ച് നടക്കും. എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പ്രഖ്യാപനം നിര്‍വഹിച്ചു. വേങ്ങര ബദ് രിയ്യ കോളേജില്‍ സംഘടിപ്പിച്ച പ്രഖ്യാപനസമ്മേളനം സയ്യിദ് ഫഖ്റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി അദ്ധ്യക്ഷത വഹിച്ചു.

ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുത്: അബ്ബാസലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: രാജ്യത്തെ മത ന്യൂനപക്ഷങ്ങളെ ദേശ വിരുദ്ധരായി കാണരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181 -ാമത് ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ഇന്നലെ നടന്ന മമ്പുറം തങ്ങൾ അനുസ്മര പ്രഭാഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.

SKSSF ക്ലസ്റ്റർ സമ്മേളനങ്ങൾ നടത്തുന്നു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി അഞ്ഞൂറ് കേന്ദ്രങ്ങളിൽ ക്ലസ്റ്റർ സമ്മേളനം നടത്തും. നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവിശദീകരണമാണ് സമ്മേളനങ്ങളിൽ നടക്കുക. സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടക്കുന്ന സമ്മേളനങ്ങൾ വൻ വിജയമാക്കാൻ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു.

ഹാജിമാരുടെ സംഗമം ഞായറാഴ്ച (08-09-2019)

കോഴിക്കോട്: ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് നാട്ടില്‍ തിരിച്ചെത്തിയ ഹാജിമാരുടെ സംഗമം 08-09-2019 (ഞായറാഴ്ച) ഉച്ചയ്ക്കു ശേഷം 2.30ന് കോഴിക്കോട് സുപ്രഭാതം ഓഡിറ്റോറിയത്തില്‍വെച്ച് നടക്കും. സംഗമത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഹാജിമാര്‍ കവര്‍ നമ്പറിലുണ്ടായിരുന്ന മറ്റു ഹാജിമാരെയും കൂട്ടി കോഴിക്കോട് ഫ്രാന്‍സിസ് റോഡിലുള്ള സുപ്രഭാതം ഓഡിറ്റോറിയത്തില്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കോ-ഓഡിനേറ്റര്‍ ഡോ. എം. പി. ബഷീര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: 9496431253
- Samasthalayam Chelari

മുഅല്ലിം ദിനാചരണം; സംസ്ഥാനതല ഉദ്ഘാടനം 13ന് മാടായിയില്‍

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആഭിമുഖ്യത്തില്‍ വര്‍ഷാവര്‍ഷം നടത്തിവരുന്ന മദ്‌റസാ അധ്യാപക ദിനാചരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഈമാസം 13-ന് ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് കണ്ണൂര്‍ ജില്ലയിലെ മാടായി റെയിഞ്ചിലെ വെങ്ങര (മുട്ടം) റഹ്മാനിയ സെക്കന്‍ഡറി മദ്രസയില്‍ നടക്കും. സമസ്ത മുശാവറ അംഗങ്ങള്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ്, ജില്ലാ ഭാരവാഹികള്‍ പങ്കെടുക്കും.

മമ്പുറം മഖാമില്‍ മൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി

തിരൂരങ്ങാടി: 181-ാമത് മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടക്കുന്ന മൂന്ന് ദിവസത്തെ ഉദ്‌ബോധനമൗലിദ് സദസ്സുകള്‍ക്ക് തുടക്കമായി. ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌കാരാനന്തരം നടന്ന പരിപാടിയില്‍ ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി ഉദ്‌ബോധന പ്രഭാഷണം നടത്തി. മമ്പുറം ഖത്തീബ് വി. പി അബ്ദുല്ലക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മമ്പുറം തങ്ങളുടെ ജീവിതം പരാമര്‍ശിക്കുന്ന മമ്പുറം മൗലിദുകളാണ് പാരായണം ചെയ്യുന്നത്.

SKJMCC അറുപതാം വാര്‍ഷികം; പതിനായിരം ബാലക്ലബ് രൂപികരിക്കും

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സെപ്തംബര്‍ മുപ്പതിന് മുമ്പായി സമസ്തയുടെ 9968 മദ്‌റസകളിലും ബാലക്ലബ് രൂപികരിക്കും. മദ്‌റസ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡണ്ട്, സദര്‍ മുഅല്ലിം, എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി ഘടകങ്ങളില്‍ നിന്ന് മൂന്ന് വീതം പ്രതിനിധികളെ ഉള്‍കൊള്ളിച്ചാണ് ക്ലബ്ബിന് രൂപം നല്‍കുക. യൂണിറ്റ് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരെ ഉള്‍പ്പെടുത്തി റെയിഞ്ച് തലത്തിലും റെയിഞ്ച് ചെയര്‍മാന്‍, കണ്‍വീനര്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തിലും ജില്ലാ ചെയര്‍മാന്‍, കണ്‍വീനര്‍ മാരെ ഉള്‍പ്പെടുത്തിയാണ് സംസ്ഥാന തലത്തിലും കമ്മിറ്റിക്ക് രൂപം നല്‍കുക.

വിഖായ ഇലക്ട്രീഷ്യൻ ടീം സേവനത്തിനിറങ്ങും

കോഴിക്കോട്: പ്രളയ ദുരന്തമേഖലകളിലെ വീടുകളിൽ വൈദ്യുതി പുനസ്ഥാപിക്കുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സന്നദ്ധ വിഭാഗമായ വിഖായ ഇലക്ട്രീഷ്യൻ ടീമിനെ സേവനത്തിനിറക്കും. പ്രളയബാധിത പ്രദേശങ്ങളിലെ വീടുകളിലെ തകരാറിലായ ഇലക്ടിക്കൽ ജോലികൾ സൗജന്യമായി പരിചയ സമ്പന്നരായ വിഖായ വളണ്ടിയർമാർ നിർവ്വഹിക്കും.

ഗവേഷക വിദ്യാര്‍ത്ഥി മഹ്മൂദ് ഹുദവിക്ക് നെതര്‍ലന്റ്‌സില്‍ രണ്ടുകോടി രൂപയുടെ ഗ്രാന്‍ഡ്

ആംസ്റ്റര്‍ഡാം(നെതര്‍ലാന്റ്‌സ്): ഗവേഷണ പഠനത്തിന് ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി ഡോ. മഹ്മൂദ് ഹുദവി കൂരിയക്ക് ഡച്ച് കൗണ്‍സിലിന്റെ രണ്ടു കോടി രൂപയുടെ ഗ്രാന്‍ഡ്. നെതര്‍ലന്റസിലെ ലെയ്ഡന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നു ഗവേഷണ പഠനത്തിനാണ് ഡച്ച് ഭരണകൂടത്തിനു കീഴിലുളള ഡച്ച് നാഷണല്‍ റിസേര്‍ച്ച് കൗണ്‍സി (എന്‍.ഡബ്ലി.ഒ)ലിന്റെ ഗ്രാന്‍ഡ് അനുവദിച്ചത്.

കെയര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ ദഅ്‌വാ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ കൗമാര വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന 'കെയര്‍' പരിശീലന ക്യാംപിന് തത്പരരായ മഹല്ലുകളില്‍ നിന്നു അപക്ഷേകള്‍ ക്ഷണിച്ചു. 15 നും 20 നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് ബോധവത്കരണ ക്ലാസുകളാണ് കെയര്‍ പദ്ധതിയില്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. തല്‍പരരായ മഹല്ല് ഭാരവാഹികള്‍ 9895836699, 8593070163 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University

മുത്തലാഖ് ആക്ട്, 2019 : സമസ്തയുടെ കേസ് ഓഗസ്റ്റ് 19-ലേക്ക് മാറ്റി

കോഴിക്കോട്: മുത്തലാഖ് ആക്ട്, 2019 ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഓഗസ്റ്റ് ഒമ്പതാം തിയ്യതിയില്‍ നിന്നും ഓഗസ്റ്റ് 19-ലേക്ക് മാറ്റി.
- Samasthalayam Chelari

മലേഷ്യയിലെ രാജ്യാന്തര ഡിബേറ്റ് ചാമ്പ്യന്‍ഷിപ്പ്; ദാറുല്‍ഹുദാ ടീമിന് മികച്ച വിജയം

ദാറുല്‍ഹുദാ വിദ്യാര്‍ത്ഥി ആശിഖുര്‍റഹ്മാന്‍ മികച്ച ഡിബേറ്റര്‍
തിരൂരങ്ങാടി: മലേഷ്യയിലെ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നടന്ന രാജ്യാന്തര അറബിക് ഡിബേറ്റ് ചാമ്പയന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ ടീമിന് മികച്ച വിജയം. ദക്ഷിണേഷ്യയില വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതോളം യൂനിവേഴ്‌സിറ്റികളിലെ അറബിക് ഡിബേറ്റ് ക്ലബ്ബുകള്‍ തമ്മില്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പില്‍ ദാറുല്‍ഹുദാ ടീം മൂന്നാം സ്ഥാനം നേടി. ദാറുല്‍ഹുദാ ടീമംഗമായ ആശിഖുര്‍റഹ്മാന്‍ കാളിക്കാവിനെ

ഇന്ത്യ എങ്ങോട്ട്? SKSSF ടീക് ടോക് കോഴിക്കോട്ട്

കോഴിക്കോട്: രാജ്യത്തെ വർത്തമാന സാഹചര്യങ്ങൾ വിശകലനം ചെയ്യുന്നതിന് വേണ്ടി എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഇന്ത്യ എങ്ങോട്ട്? എന്ന വിഷയത്തിൽ 10ന് ശനിയാഴ്ച കോഴിക്കോട്ട് ടീക് ടോക് (TEEK TALK) സംഘടിപ്പിക്കും. ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യവുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്യവ്യാപകമായി ഇരുനൂറ് കേന്ദ്രങ്ങളിൽ സംഘടന നടത്തുന്ന ഫ്രീഡം സ്ക്വയറിന്റെ മുന്നോടിയായാണ് വൈകിട്ട് 3 മണിക്ക് കിംഗ് ഫോർട്ട് ഹോട്ടലിൽ പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ ഭരണഘടനയും ബഹുസ്വരതയും കടുത്ത വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ക്രിയാത്മക സംഭാഷണങ്ങളിലൂടെ ബഹുജന ശ്രദ്ധ ക്ഷണിക്കുകയാണ് പരിപാടി ലക്ഷ്യമാക്കുന്നത്. വിവിധ മേഖലകളിലുള്ള പ്രമുഖർ പരിപാടിയിൽ സംബന്ധിക്കും.
- SKSSF STATE COMMITTEE

SKJMCC അറുപതാം വാര്‍ഷികം; ജില്ലാതല സുവനീര്‍ മത്സരം നടത്തും

തേഞ്ഞിപ്പലം: ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലം ആശ്രാമ മൈതാനിയില്‍ വെച്ച് നടത്തുന്ന അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസ്ഥാനം, പ്രവര്‍ത്തനം, ജില്ലാ ഘടകങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, ഭാരവാഹികള്‍, ജില്ലയിലെ റെയ്ഞ്ചുകള്‍, ഭാരവാഹികള്‍, ജില്ലയിലെ മത-ഭൗതിക സ്ഥാപനങ്ങള്‍, ജീവിക്കുന്നവരും മണ്‍മറഞ്ഞവരുമായ സമസ്തയുടെ നേതാക്കള്‍ തുടങ്ങിയവയുടെ ലഘുവിവരമടങ്ങിയ ക്രൗണ്‍ 1/4 വലിപ്പത്തില്‍ 96-128 പേജിലൊതുങ്ങുന്ന രൂപത്തില്‍ അതത് ജില്ലാ കമ്മിറ്റികള്‍ പ്രിന്റ് ചെയ്തു നാല് കോപ്പി വീതം മത്സരത്തിനായി സെപ്തംബര്‍ 30ന് ചേളാരി ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

വിദ്യാഭ്യാസമാണ് ന്യൂനപക്ഷ ശാക്തീകരണത്തിന്റെ അടിസ്ഥാനം: മലപ്പുറം ജില്ലാ കലക്ടര്‍

തിരൂരങ്ങാടി: ന്യൂനപക്ഷ ശാക്തീകരണത്തിന്റെ ആദ്യ പടി ആരംഭിക്കേണ്ടത് വിദ്യാഭ്യാസ പ്രക്രിയയിലൂടെയാണെന്നും അതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് സമൂഹത്തില്‍ നിന്നുണ്ടാവേണ്ടതെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വിദ്യാര്‍ത്ഥി യൂണിയന്‍ ഡി.എസ്.യുവിന്റെ പുതിയ സമിതിയുടെ പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ന്യൂനപക്ഷ ശാക്തീകരണം എന്ന വിഷയത്തില്‍ നടത്തിയ അക്കാദമിക് സെമിനാറില്‍ മുഖ്യാതിഥിയായി സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവില്‍ സര്‍വീസ് എന്നത് അസാധ്യമായി കാണേണ്ടതില്ല. കഠിനാധ്വാനത്തോടൊപ്പം സാമൂഹിക പ്രതിബന്ധതയുണ്ടാകുമെന്ന ദൃഢപ്രതിജ്ഞയുമുണ്ടായാല്‍ നിഷ്പ്രയാസം കരഗതമാക്കാന്‍ കഴിയുന്നതാണ്.

SKSSF നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസ്; ന്യൂ ഡൽഹിയിൽ ദേശീയ സംഗമത്തിന് വൻ ഒരുക്കം

ന്യൂ ഡൽഹി: മലയാളി സമൂഹത്തിന്റെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണ സംരംഭങ്ങൾക്ക് ദേശീയ തലത്തിൽ ഇടം പിടിക്കുവാനും നൂതന പദ്ധതികളുടെ പ്രഖ്യാപനങ്ങൾക്ക് കാതോർക്കുന്ന എസ് കെ എസ് എസ് എഫ് നാഷണൽ ഡെലിഗേറ്റ്സ് കോൺഫറൻസിന് ഒരുക്കങ്ങൾ ആരംഭിച്ചു. ആഗസ്റ്റ് 30, 31 തിയ്യതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പ്രതിനിധികളെ സ്വീകരിക്കുവാനും സമ്മേളന പരിപാടികൾ വൻ വിജയമാക്കുവാനും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നും മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികളാണ് കോൺഫറൻസിൽ സംബന്ധിക്കുക.

മുത്തലാഖ്; സമസ്ത വീണ്ടും സുപ്രീം കോടതിയില്‍

കോഴിക്കോട്: മുത്തലാഖ് ക്രിമിനല്‍വല്‍ക്കരിച്ച് കൊണ്ട് ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലിന് ഇന്ത്യന്‍ പ്രസിഡണ്ട് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന മുത്തലാഖ് ആക്ടിനെ ചോദ്യം ചെയ്ത് കൊണ്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് വേണ്ടി അഡ്വ. സുല്‍ഫീക്കര്‍ അലി പി. എസ് ആണ് പെറ്റീഷന്‍ ഫയല്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 14, 15, 21, 25 പ്രകാരം ഇന്ത്യന്‍ ഭരണ ഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കിയ മതസ്വാതന്ത്ര്യം, തുല്ല്യത, വിവേചനമില്ലായ്മ, വ്യക്തി സ്വാതന്ത്ര്യ സംരക്ഷണം തുടങ്ങിയ മൗലികാവശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണ് മുത്തലാഖ് ആക്റ്റിലൂടെ കേന്ദ്ര ഭരണകൂടം നടത്തിയിരിക്കുന്നതെന്നാണ് സമസ്തയുടെ വാദം.

നേരത്തെ ഇന്ത്യന്‍ പ്രസിഡണ്ട് പുറപ്പെടുവിച്ച മുത്തലാഖ് ഓര്‍ഡിനന്‍സുകള്‍ക്കെതിരെ രണ്ട് തവണ സമസ്ത

മതേതര കക്ഷികള്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കണം: SKSSF

കോഴിക്കോട്: ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ ഗൗരവതരമായ വെല്ലുവിളികള്‍ നേരിടുന്ന ഘട്ടത്തില്‍ മതേതര ജനാധിപത്യ കക്ഷികള്‍ തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഭരണകൂടം മൗലികാവകാശത്തില്‍ പോലും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കൈകടത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ മതേതര കക്ഷികള്‍ യോജിച്ച് നില്‍ക്കാന്‍ തയ്യാറാവാതെ അലംഭാവം കാണിച്ചത് തങ്ങളില്‍ വിശ്വാസമര്‍പ്പിച്ച ജനതയോടുള്ള വഞ്ചനയാണ്. മുത്തലാഖ് ബില്ലിന്‍മേല്‍ എന്‍ ഡി എ കക്ഷികളില്‍ പോലും അഭിപ്രായ വ്യത്യാസമുണ്ടായിട്ടു കൂടി അത് വേണ്ട വിധം ഉപയോഗപ്പെടുത്താനോ പ്രതിപക്ഷ കക്ഷികളില്‍ ഏകീകരണത്തിന് ശ്രമം നടത്താനോ ബന്ധപ്പെട്ടവര്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ് ലിംകളെ നിയമക്കുരുക്കിലാക്കിയും ഭയപ്പെടുത്തിയും കീഴടക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍

മുഹമ്മദ് റഫീഖ് ഹുദവിക്ക് ഡോക്ടറേറ്റ്

തിരൂരങ്ങാടി: ഹൈദരാബാദിലെ ഇംഗ്ലീഷ് ആന്‍ഡ് ഫോറീന്‍ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് മുഹമ്മദ് റഫീഖ് ഹുദവി പൂക്കൊളത്തൂരിന് അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. മാര്‍മഡ്യൂക് പിക്താളിന്റെയും അബ്ദുല്ല യൂസുഫലിയുടെയും ഖൂര്‍ആന്‍ വിവര്‍ത്തനങ്ങള്‍: ഒരു വിമര്‍ശന പഠനം എന്ന വിഷയത്തില്‍ പ്രൊഫ. റാശിദ് നസീം നദ്‌വിക്കു കീഴിലായിരുന്നു ഗവേഷണം.

കെ.ടി. അബ്ദുല്‍ ഗഫൂര്‍ ഹുദവിക്ക് അറബി സാഹിത്യത്തില്‍ ഡോക്ടറേറ്റ്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥിയും മുന്‍ അധ്യാപകനുമായിരുന്ന കെ.ടി അബ്ദുല്‍ ഗഫൂര്‍ ഹുദവി പൊന്മളക്ക് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു കേന്ദ്ര സര്‍വകലാശാലയില്‍ നിന്നു അറബി ഭാഷാശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. 'അറബീ പദസഞ്ചയത്തിലെ നവപദരൂപീകരണവും അറബീവത്കരണവും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍' എന്ന വിഷയത്തില്‍ പ്രൊഫസര്‍ ബഷീര്‍ അഹ്മദ് ജമാലിക്ക് കീഴിലായിരുന്നു ഗവേഷണം.

വിദ്യാർത്ഥിനികളെ തെരുവിലെ കാഴ്ചവസ്തുവാക്കരുത്: SKSSF കാമ്പസ്‌ വിംഗ്‌

കോഴിക്കോട്‌: പൊതുവഴികളിലെ കാഴ്ച വസ്തുക്കളാക്കി വിദ്യാർത്ഥിനികളെ തരംതാഴ്ത്തുന്ന സംസ്കാര ശൂന്യമായ നടപടികളിൽ നിന്ന് വിദ്യാർത്ഥി സംഘടനകൾ മാറി നിൽക്കണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്‌. മത ബോധമുള്ള വിദ്യാർത്ഥിനികൾ കലാലയങ്ങളിലെ ഇത്തരം സംഘങ്ങളിൽ നിന്ന് മാറി നിൽക്കണം. മത ചിഹ്നങ്ങളുപയോഗിച്ച്‌ നൃത്തമാടുന്ന സംസ്കാരം ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നും യോഗം അഭിപ്രായപ്പെട്ടു.

ക്ലബ്‌ നിലവാരത്തിലേക്ക്‌ ക്യാമ്പസ് സംഘടനകൾ അധ:പതിക്കരുത്. മൈലാഞ്ചി കൈകളിൽ കൊടികളേന്തിയുള്ള,

ബിസ്മില്ലാ ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം ഇന്ന് (31-7-19)

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിംഗ് ബിസ്മില്ലാ ക്യാമ്പയിൻ ദേശീയതല ഉദ്ഘാടനം ജൂലൈ 31ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വച്ച് നടക്കും. അബ്ദുൽജബ്ബാർ ഫൈസി ലക്ഷദ്വീപ് മുഖ്യാതിഥിയാവും. കലാലയ വിദ്യാർത്ഥികളിൽ ക്യാമ്പസ് വിംഗ് പരിചയപ്പെടുത്തുകയും പുതിയ അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്ന ക്യാമ്പയിൻ ഒരു മാസം നീണ്ടുനിൽക്കും.

ക്യാമ്പയിൻ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് ഒന്നിന് ആലപ്പുഴ ജില്ലയിലെ കായംകുളം മീലാദെ ശരീഫ് മെമ്മോറിയൽ കോളേജിൽ നടക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.
- SKSSF STATE COMMITTEE

181-ാമത് മമ്പുറം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് മുതല്‍

തിരൂരങ്ങാടി: മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 181-ാം ആണ്ടുനേര്‍ച്ച സെപ്തംബര്‍ ഒന്ന് (ഞായര്‍) മുതല്‍ സെപ്തംബര്‍ എട്ട് (ഞായര്‍) വരെ വിപുലമായി നടത്താന്‍ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു. മമ്പുറം മഖാം ദാറുല്‍ഹുദാ ഏറ്റെടുത്തതിനു ശേഷമുള്ള 21-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണത്തേത്. യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷത വഹിച്ചു.
- Darul Huda Islamic University

സ്വാതന്ത്ര്യ ദിനത്തിൽ SKSSF 200 കേന്ദ്രങ്ങളിൽ ഫ്രീഡം സ്ക്വയർ നടത്തും

കോഴിക്കോട്: ഇൻക്ലൂസീവ് ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി എസ് കെ എസ് എസ് എഫിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിന സായാഹ്നത്തിൽ ഫ്രീഡം സ്ക്വയർ നടത്തും. വൈദേശികാധിപത്യത്തിനെതിരായി ഇന്ത്യയിൽ മത ജാതി വ്യത്യാസങ്ങൾക്കതീതമായി നടന്ന പോരാട്ടത്തിന്റെ സ്മരണകൾ ഉണർത്തുന്ന സ്വാതന്ത്രദിനത്തിൽ സ്വാതന്ത്ര്യ സമര നായകരുടെ സന്ദേശങ്ങൾ പുതു തലമുറക്ക് കൈമാറുന്നതാണ് പരിപാടി.

വിദ്വേഷത്തിലൂടെ രാജ്യത്തെ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ അണിനിരക്കാൻ അവബോധം വളർത്തുക കൂടി ഫ്രീഡം സ്ക്വയർ ലക്ഷ്യമാക്കുന്നുണ്ട്.

റോഹിംഗ്യൻ കാരുണ്യ പദ്ധതി; SKSSF ന് വീണ്ടും ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

ഹൈദരാബാദ് : ഐക്യ രാഷ്ട്ര സഭയുടെ കീഴിൽ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ ലോക അഭയാർത്ഥി ദിനാചരണത്തിൽ എസ്‌. കെ. എസ്. എസ്. എഫിന് പ്രത്യേക അംഗീകാരം. രണ്ടാം തവണയാണ് എസ്‌. കെ. എസ്. എസ്. എഫ് ഈ ബഹുമതിക്ക് അർഹത നേടുന്നത്. യു. എൻ. എച്. സി. ആറിന്റെയും സേവ് ദ ചിൽഡ്രൻ എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ ഹൈദരാബാദിലെ ഗച്ചിബോളിയിൽ രണ്ട് ദിവസമായി നടന്ന അഭയാർത്ഥി ദിനാചരണ പരിപാടിയിലാണ് ഹൈദരാബാദിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ മികച്ച സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സന്നദ്ധ സംഘടനകളെ അനുമോദിച്ചത്.

SKSSF കാമ്പസ് വിംഗിന് പുതിയ നേതൃത്വം

മലപ്പുറം: എസ് കെ എസ് എസ് എഫ് ക്യാമ്പസ് വിങ്ങിന് ഇനി പുതിയ നേതൃത്വം. കൊണ്ടോട്ടി നീറാട് നടന്ന സംസ്ഥാന കൗൺസിൽ ക്യാമ്പ് 2019 - 20 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പാണക്കാട് സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ സമിതി പ്രഖ്യാപനം നിർവഹിച്ചു. സത്താർ പന്തല്ലൂർ, ആസിഫ് ദാരിമി പുളിക്കൽ, ഡോ. ഖൈയൂം കടമ്പോട്, ജൗഹർ കാവനൂർ, ഇസ്ഹാഖ് ഖിളർ, സിറാജ് ഇരിങ്ങല്ലൂർ, അനീസ് സി കെ തുടങ്ങിയവർ നേതൃത്വം നൽകി.

SKJMCC അറുപതാം വാര്‍ഷികം; കേരളത്തിന് പുറത്ത് അറുപത് സമ്മേളനങ്ങള്‍

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി ഒക്ടോബര്‍ മാസത്തില്‍ ചിക്മഗളുരു, ദക്ഷിണ കന്നഡ, കൊടക്, ബാംഗ്ലൂര്‍, നീലഗിരി, കോയമ്പത്തൂര്‍, അന്തമാന്‍ ദ്വീപ്, ലക്ഷദ്വീപ്, മഹാരാഷ്ട്ര തുടങ്ങി കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശത്തുമായി അറുപത് ഉപസമ്മേളനം നടത്തുവാന്‍ ജനറല്‍ കണ്‍വീനര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘം പ്രചരണ സമിതി തീരുമാനിച്ചു.

SKSSF പൊന്നാനി മേഖല പ്രതിനിധി സമ്മേളനം നടത്തി

പൊന്നാനി: എസ് കെ എസ് എസ് എഫ് പൊന്നാനി മേഖല 'ഇജ് ലാസ് ' പ്രതിനിധി സമ്മേളനം നടത്തി. പൊന്നാനി സി. വി. ജങ്ഷൻ ഇസ്ലാമിക് സെന്ററിൽ നടന്ന സമ്മേളനം ജില്ലാ ഉപാധ്യക്ഷൻ ശഹീർ അൻവരി പുറങ്ങ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് നസീർ അഹ് മദ്‌ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശാഫി മാസ്റ്റർ ആട്ടീരി മുഖ്യ പ്രഭാഷണം നടത്തി.

അകക്കണ്ണ് കൊണ്ട് പൊരുതി JRF നേടിയ നാഫിയക്ക് SKSSF സംസ്ഥാന കമ്മിറ്റി ഉപഹാരം നൽകി

അകക്കണ്ണ് കൊണ്ട് മാത്രം ഈ ലോകത്തെ വായിച്ചറിഞ്ഞ മണ്ണാർക്കാട് എം ഇ എസ് കല്ലടി കോളേജിലെ രണ്ടാം വർഷ ബിരുദാനന്തര വിദ്യാർത്ഥിനിയും പാലക്കാട് - വല്ലപ്പുഴ സ്വദേശിയുമായ നാഫിയയെ SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപഹാരം നൽകി ആദരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള മണ്ണാർക്കാട് ഇസ്ലാമിക് സെന്റർ വനിതാ കോളേജിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

SKSSF ട്രൈസനേറിയം തൃശ്ശൂർ ജില്ലാ മീറ്റ് 21 ന്

തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത് വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ട്രൈസനേറിയം ജില്ലാ മീറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൃശ്ശൂർ ജില്ലാ മീറ്റും 21 ഞായറാഴ്ച കാലത്ത് 10:30 മുതൽ വൈകിട്ട് 5:30 വരെ പാലപ്പള്ളി ദാറുത്തഖ് വ ഇസ്ലാമിക് അക്കാദമിയിൽ നടക്കും. സമസ്ത ജില്ലാ പ്രസിഡണ്ട് ശൈഖുനാ ചെറുവാളൂർ ഹൈദ്രോസ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. എസ് കെ എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ വിഷയാവതരണം നടത്തും.

പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു

ചെമ്മാട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ വിദ്യഭ്യാസ നയത്തെ വിശകലനം ചെയ്ത് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വ്വകലാശാല പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഹാദിയയും വിദ്യാര്‍ത്ഥി സംഘടന ഡി.എസ്.യു വും സംയുക്തമായി പാനല്‍ ഡിസ്‌കഷന്‍ സംഘടിപ്പിച്ചു. മുസ്‌ലിം പാരമ്പര്യ വിദ്യഭ്യാസം, സ്‌കൂള്‍ തല വിദ്യഭ്യാസം, ഉന്നത തല വിദ്യഭ്യാസം എന്നീ വിഷയങ്ങളില്‍ പ്രമുഖ വിദ്യഭ്യാസ വിദഗ്ദ്ധര്‍ സംസാരിച്ചു.

സമസ്താലയത്തില്‍ റെയ്ഞ്ച് സാരഥികള്‍ സംഗമിക്കുന്നു. ചേളാരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാവുന്നു

തേഞ്ഞിപ്പലം: കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 475 റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കമ്മിറ്റികളുടെ പുതിയ സാരഥികള്‍ ഈ മാസം 24 ന് ബുധനാഴ്ച ആസ്ഥാനമായ ചേളാരിയില്‍ സംഗമിക്കുന്നു. റെയ്ഞ്ച് പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, പരീക്ഷാബോര്‍ഡ്, മദ്‌റസാ മാനേജ്‌മെന്റ് സെക്രട്ടറി, പ്രസിഡണ്ട് എന്നീ ആറുപേര്‍ വീതം തെരഞ്ഞെടുക്കപ്പെട്ട മുവ്വായിരത്തോളം പ്രതിനിധികളെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങളാണ് ചേളാരിയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

എസ്. കെ. ജെ. എം. 60-ാം വാര്‍ഷികം; ജില്ലകളില്‍ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ നടത്തും

തേഞ്ഞിപ്പലം: 'വിശ്വശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27-29 തിയ്യതികളില്‍ കൊല്ലത്ത് കെ. ടി. മാനു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ വിളംബരമായി സമസ്തയുടെ മുഴുവന്‍ കീഴ്ഘടകങ്ങളുടെയും റെയ്ഞ്ച്, പഞ്ചായത്ത്, മണ്ഡലം, മേഖലാ, ജില്ലാ ഭാരവാഹികളുടെയും പ്രവര്‍ത്തക സമിതി അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജില്ലകള്‍ തോറും ഈ മാസം 28 മുതല്‍ ഓഗസ്റ്റ് 5 വരെ സമസ്ത ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. കണ്‍വെന്‍ഷനുകളില്‍ സ്റ്റേറ്റ് നേതാക്കള്‍ പങ്കെടുക്കും.

കാമ്പസുകൾ സഹിഷ്ണുതയുടെ കേന്ദ്രങ്ങളാവണം: SKSSF കാമ്പസ് വിംഗ്

കോഴിക്കോട്: വിദ്യാർത്ഥി- അധ്യാപക ബന്ധത്തിലുള്ള പിഴവുകളും ലഹരിയുടെ ഉപഭോക്താക്കളായി വിദ്യാർത്ഥികൾ മാറുന്നതുമാണ് കലാലയങ്ങൾ കൊലക്കളമാകുന്നതിനുള്ള കാരണമെന്ന് എസ് കെ എസ് എസ് എഫ് കാമ്പസ് വിംഗ്. വിദ്യാർത്ഥികൾക്കിടയിലെ ആശയ വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള സഹിഷ്ണുതാ മനോഭാവവും ആരോഗ്യപരമായ സംവാദവുമാണ് വിദ്യാർത്ഥി സംഘടനകൾക്കിടയിൽ ഉണ്ടാവേണ്ടത്. ധാർമ്മിക വിദ്യാഭ്യാസത്തിന് കോളേജ് കരിക്കുലങ്ങളിൽ വേണ്ടത്ര ഇടം നൽകേണ്ടതുണ്ട്. അതിന്റെ അഭാവമാണ് കാമ്പസുകളിൽ അക്രമകാരികളായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നത്. വിദ്യാർത്ഥികൾക്കിടയിൽ സ്നേഹവും സഹിഷ്ണുതയും സാഹോദര്യവും വളർത്താൻ മെഡിറ്റേഷൻ സെൻററുകൾക്ക് സാധിക്കും. സംഘർഷങ്ങൾക്കിടയിൽ മാനസിക അസ്വസ്ഥതകളുമായി കഴിയുന്ന

SKSBV അപ്‌ഡേറ്റ് 2019 തുടക്കം കുറിച്ചു

ചേളാരി: സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അപ്‌ഡേറ്റ് 2k19 സംഘടനാ ശാക്തീകരണ കാമ്പയിന് തുടക്കം കുറിച്ചു. കാമ്പയിന്റെ ഭാഗമായുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സയ്യിദ് അഹ്മദ് ശാഹ് അസ്സഖാഫ് തങ്ങള്‍ക്ക് നല്‍കി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നിര്‍വ്വഹിച്ചു.

ഡോക്ടറേറ്റ് നേടി

കോഴിക്കോട്: അളഗപ്പ യൂനിവേഴ്സിറ്റിയിൽ നിന്നും ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ എം.അബ്ദുൾ ഖയ്യൂം. ഡോ. അരുൾ പോൾ സുധാഹറിന്റെ കീഴിൽ 'ഗ്രാഫുകളിലെ മോണോ ഫോണിക് ഡോമിനേഷൻ ആശയങ്ങൾ ' എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ് നേടിയത്. മഞ്ചേരി ഗവ: പോളിടെക്നിക് കോളേജിൽ ഗണിത ശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്. പന്തല്ലൂർ മാമ്പറ അബൂബക്കർ മൗലവി യുടേയും മേമന ആസ്യയുടേയും മകനാണ്. ഭാര്യയും മൂന്ന് മക്കളുമുണ്ട്. എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതി അംഗമാണ്.

സമസ്‌ത മദ്‌റസ കുവൈത്ത്‌; അഡ്മിഷന്‍ തുടരുന്നു

കുവൈത്ത്‌: സമസ്‌ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻറെ അംഗീകാരത്തോടെ കുവൈത്ത്‌ കേരള ഇസ്ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിങ്ങിനു കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകൾ അഡ്മിഷനും മറ്റു വിവരങ്ങൾക്കും ബന്ധപ്പെടുക: ദാറുത്തർബിയ മദ്രസ്സ - അബ്ബാസിയ - 94974271, 99162146. ദാറുത്തഅ്ലീമിൽ ഖുർആൻ മദ്രസ്സ - ഫഹാഹീൽ - 66343039, 99286063. മദ്‌റസത്തുന്നൂർ - സാൽമിയ - 65699380, 90051620.

SKSSF ട്രൈസനേറിയം ജില്ലാ സംഗമങ്ങൾ നടത്തും

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം ആഘോഷങ്ങളുടെ ഭാഗമായി ജില്ലാ സംഗമങ്ങൾ നടക്കും. നിലപാടുകളുടെ കരുത്ത് , വ്യതിയാനങ്ങളുടെ തിരുത്ത് എന്ന പ്രമേയവുമായി ഒരു വർഷക്കാലം നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ജില്ലാതല ട്രൈസനേറിയം മീറ്റുകൾ നടക്കുന്നത്. ആഗസ്ത് 30, 31 തിയ്യതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ പ്രതിനിധി സംഗമം, സ്വാതന്ത്ര്യ ദിനത്തിൽ മേഖല തലത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ക്വയർ, സെപ്തംബർ മാസത്തിൽ നടക്കാനിരിക്കുന്ന ക്ലസ്റ്റർ കോൺഫറൻസുകൾ, ട്രൈസനേറിയം പദ്ധതികൾ തുടങ്ങിയവ മീറ്റിൽ ചർച്ച ചെയ്യും. പ്രമേയ വിശകലനം, പദ്ധതി അവതരണം, തസ്കിയ, ഗ്രൂപ്പ് ചർച്ച തുടങ്ങിയവയും മീറ്റിൽ നടക്കും.

30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9955 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 30 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9955 ആയി. ബദരിയ്യ മദ്‌റസ - ശാന്തിഗുഡ്ഡെ, ഉത്തിഹാദുല്‍ ഇസ്‌ലാമിയ്യ മദ്‌റസത്തുല്‍ അസ്ഹരിയ്യ - കൊളവൂര്‍, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - അജ്ജിനഡ്ക്ക, ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ - പെരിബൈല്‍,

പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ ആകണം: SKSSF

കോഴിക്കോട്: സംസ്ഥാനത്തിന്റെ സാമൂഹിക, സംസ്‌കാരിക വിദ്യഭ്യാസ മേഖലകളിലെ ഉയര്‍ച്ചക് വേണ്ടി സംഭാവനകള്‍ അര്‍പ്പിക്കുകയും കേരളത്തിന്റെ വികസനത്തില്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്തുകയും, സമ്പത്ത് ഘടനയെ പുഷ്ഠിപ്പെടുത്തുകയും ചെയ്യുന്നത്തിന്‍ നിര്‍ണ്ണായക സ്വാദീനം ചെലുത്തിയ പ്രവാസികളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പദ്ധതികളും പ്രവര്‍ത്തനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടെ നടപ്പിലാക്കണമെന്നും പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചു വരുന്നവരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ മുന്‍ഗണ നല്‍കണമെന്നും എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന പ്രവാസി വിംഗ് സംഘടിപ്പിച്ച പ്രവാസി കുടുംബസംഗമം പ്രേമേയം വഴി കേന്ദ്ര, സംസ്ഥാനസര്‍കാരിനോട് ആവശ്യപ്പെട്ടു.

SKJMCC സാരഥി സംഗമം; സ്വാഗത സംഘം രൂപീകരിച്ചു

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്‍ ആഭിമുഖ്യത്തില്‍ ഈ മാസം 24 ന് ചേളാരിയില്‍ വെച്ച് കേരളത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്ന 470 റെയ്ഞ്ച്കളുടെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തുന്ന സാരഥി സംഗമ വിജയത്തിന് സ്വാഗത സംഘം രൂപീകരിച്ചു. എം അബൂബക്കര്‍ മൗലവി ചേളാരി(ചെയര്‍മാന്‍), സി മുഹമ്മദ് ഫൈസി, കെ. വി. മുസ്തഫ ദാരിമി, ഹംസ കോയ മുസ്‌ലിയാര്‍, ഷറഫുദ്ദീന്‍ ഹാജി (വൈസ് ചെയര്‍മാന്‍), എസ്. എം. തങ്ങള്‍ ചേളാരി (ജനറല്‍ കണ്‍വീനര്‍), മുഹമ്മദലിഫൈസി, അംജദ് ഫൈസി, സലാം ചെനക്കല്‍ (ജോണ്‍ കണ്‍വീനര്‍), ഉണ്ണീന്‍ ഹാജി (ട്രഷറര്‍)

സയ്യിദ് ഫത്ഹുള്ള മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി

കോഴിക്കോട്: സമസ്ത കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുക്കപ്പെട്ട അമേനി ഖാസി സയ്യിദ് ഫത്ഹുള്ളാ മുത്തുക്കോയ തങ്ങൾക്ക് സ്വീകരണം നൽകി. ത്വലബാ വിംഗ് ലക്ഷദീപ് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഇസ്ലാമിക് സെൻററിൽ വെച്ചാണ് സ്വീകരണം നൽകിയത്. സമസ്ത മുശാവറയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമുള്ള ആദ്യ സ്വീകരണ യോഗമാണ് ഇത്.

ഓ. അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ മാതൃകാ മുഅല്ലിം

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വെസ്റ്റ് ജില്ലാ ട്രഷററും 28 വര്‍ഷമായി മൂന്നാക്കല്‍ അഞ്ചുമുല്‍ ഇസ്‌ലാം സെക്കണ്ടറി മദ്‌റസയിലെ സ്വദ്ര്‍ മുഅല്ലിമായി സേവനം ചെയ്തുവരുന്ന അബ്ദുല്‍ റസാഖ് മുസ്‌ലിയാര്‍ തലക്കശ്ശേരിയെ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മാതൃകാ മുഅല്ലിമായി തെരഞ്ഞെടത്തു. 24-ന് ചേളാരിയില്‍ വെച്ച് നടക്കുന്ന സാരഥീസംഗമത്തില്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

പ്രൗഢ ഗംഭീരമായി അസാസ് ജ്ഞാന വിരുന്ന്

തൃശൂര്‍: തൃശൂര്‍ ശക്തന്‍ നഗറില്‍ സ്ഥിതി ചെയ്യുന്ന അക്കാദമിക് ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസി (അസാസ്) ന്റെ നാലാം വാര്‍ഷികത്തിനോടനുബന്ധിച്ച് മാലിക് ബിന്‍ ദീനാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് (എം ഐ സി) തൃശൂര്‍ മസ്ജിദ് അങ്കണത്തില്‍ നടന്ന വാര്‍ഷിക ജ്ഞാന വിരുന്ന് പ്രൗഢഗംഭീരമായി പര്യവസാനിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.

അസാസ് കരിക്കുലം മാതൃകാപരമെന്ന് ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍

തൃശൂര്‍: എം ഐ സിയുടെ കീഴിലുള്ള അക്കാദമി ഓഫ് ശരീഅ ആന്റ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (അസാസ്) വിഭാവനം ചെയ്യുന്ന കരിക്കുലം മാതൃകാപരമെന്ന് ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍. ഇസ്‌ലാമിക മത പഠനത്തടൊപ്പം സംസ്‌കൃതത്തില്‍ വ്യാകരണ തലം മുതല്‍ തത്വചിന്ത, ഉപനിഷത്ത് അടക്കവും സുറിയാനി ഭാഷയിലും ഉറുദു ഭാഷയിലുമുള്ള പ്രാവീണ്യം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാസിന്റെ പാഠ്യപദ്ധതി മാതൃകാപരമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും തൃശൂര്‍ ജില്ലാ പ്രസിഡന്റുമായ ശൈഖുനാ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു.

മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട് : മഹല്ലുകളില്‍ ഐക്യം നിലനിര്‍ത്തുന്നതില്‍ സമസ്തയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. നൂതന-വിഘടിത വിഭാഗീയ പ്രവര്‍ത്തനങ്ങളെ കാലാകാലങ്ങളില്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുത്ത് മാതൃകാ മഹല്ലുകള്‍ സ്ഥാപിച്ച് മുന്നേറുന്ന പ്രസ്ഥാനമാണ് സമസ്തയെന്നും അതിന്റെ പിന്നില്‍ സമൂഹവും മഹല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുക വഴി കേരളീയ മുസ്‌ലിംകള്‍ ആത്മീയ വിദ്യാഭ്യാസ രംഗങ്ങളില്‍ വലിയ നേട്ടങ്ങളാണ് കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

SKJMCC 60-ാം വാര്‍ഷികം; പതിനായിരം കുടുംബ സംഗമങ്ങള്‍ സംഘടിപ്പിക്കും

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കെ.ടി.മാനു മുസ്‌ലിയാര്‍ നഗറില്‍ കൊല്ലത്ത് വെച്ച് നടത്തുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മദ്‌റസാ-മഹല്ലുകള്‍ കേന്ദ്രീകരിച്ച് പതിനായിരം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗതസംഘം ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനിച്ചു. ഈ മാസം 31-ന് കൊല്ലത്ത് തെക്കന്‍ മേഖലാ സമസ്ത കണ്‍വെന്‍ഷനും ആഗസ്റ്റ് 31ന് മുമ്പായി റെയ്ഞ്ച് ജില്ലാ സംഗമങ്ങളും സെപ്തംബറില്‍ മദ്‌റസാ സമ്മേളനങ്ങളും ഒക്ടോബറില്‍ ഗൃഹസമ്പര്‍ക്ക പരിപാടികളും സംഘടിപ്പിക്കും.

മുഅല്ലിം ഓഡിറ്റോറിയം ഉദ്ഘാടനം 24ന്

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ചേളാരിയില്‍ ദേശീയ പാതയോട് ചേര്‍ന്ന് അത്യാധുനിക സൗകര്യത്തോടെയും ശീതീകരിച്ചതുമായ ആയിരത്തി അഞ്ഞൂറ് പേര്‍ക്ക് സംബന്ധിക്കാനുള്ള വിശാലതയോടെ അത്യാധുനിക സൗകര്യങ്ങളോടെ പണി പൂര്‍ത്തീകരിച്ച 'മുഅല്ലിം ഓഡിറ്റോറിയ'ത്തിന്റെ ഉദ്ഘാടനം 24-07-2019ന് ബുധനാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് ഉദ്ഘാടനം ചെയ്തു

കിഷൻഗഞ്ജ് (ബീഹാർ): ദാറുൽ ഹുദാ ഇസ് ലാമിക് സർവകലാശാലയുടെ പൂര്‍വവിദ്യാര്‍ഥി സംഘടന, ഹാദിയയുടെ സാമൂഹിക നവജാഗരണ സംരംഭമായ പ്രയാൺ ഫൗണ്ടേഷന്‍റെ മാതൃകാ വിദ്യാഭ്യാസ സ്ഥാപനമായ കൊർദോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അക്കാഡമിക് എക്സലൻസ് നിലവിൽ വന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ദാറുൽ ഹുദാ ഇസ്ലാമിക്ക് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ ബഹാഉദ്ധീൻ മുഹമ്മദ് നദ് വി മുഖ്യാതിഥിയായിരുന്നു.

ട്രന്റ് പ്രീ സ്കൂളിന് അന്തമാനിൽ തുടക്കം കുറിച്ചു

പോർട്ട് ബ്ലെയർ: അന്തമാൻ: എസ്. കെ. എസ്. എസ്. എഫ്. ട്രന്റ് പ്രീ സ്കൂളിന്റെ 68 മത് ബ്രാഞ്ച് അന്തമാൻ നിക്കോബാർ ദീപ് സമൂഹങ്ങളിലെ, സൗത്ത് അന്തമാനിലെ സ്റ്റുവർട്ട് ഗഞ്ചിൽ പ്രവർത്തമാരംഭിച്ചു. അന്തമാൻ സമസ്താലയത്തിൽ നടന്ന പരിപാടിയിൽ അന്തമാൻ ഡെപ്യൂട്ടി കമീഷണർ ഉദ്ധിത് പ്രകാശ് റായ് ഉൽഘാടനം ചെയ്തു.

അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പ്രകാശനം ചെയ്തു

ചേളാരി: അസ്മി സ്കൂളുകളിലേക്കുള്ള 13 പാഠപുസ്തകൾ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അസ്മി സംസ്ഥാന പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, കെ. കെ. എസ് തങ്ങൾ, ഷാഹുൽ ഹമീദ് മാസ്റ്റർ മേൽമുറി,

SKSSF പ്രവാസി സംഗമത്തിൽ നോർക്കാ റൂട്ട്സിന്റെ പ്രത്യേക സെഷൻ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രവാസി വിംഗിന്റെ കുടുംബ സംഗമത്തിൽ നോർക്കാ റൂട്ട്സിന്റെ പ്രത്യേക സെഷൻ സംവിധാനിക്കുന്നു. ജൂലൈ പത്തിന് അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിലാണ് പരിപാടി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനുമാണ് വേദിയൊരുക്കുന്നത്.

മഞ്ചേരിയില്‍ സമസ്ത സെന്റര്‍ സ്ഥാപിക്കുന്നു

മഞ്ചേരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ മഞ്ചേരിയില്‍ സമസ്ത സെന്റര്‍ സ്ഥാപിക്കുന്നു. നഗരമധ്യത്തില്‍ പഴയ ബസ്റ്റാന്റിന് സമീപം വിലക്കുവാങ്ങിയ 22 സെന്റ് സ്ഥലത്താണ് ബഹുമുഖ പദ്ധതികളോടെയാണ്‌ സെന്റര്‍ സ്ഥാപിക്കുന്നത്. നിര്‍മ്മാണ പ്രവൃത്തിക്കുവേണ്ടി കുറ്റിയടിക്കല്‍ കര്‍മ്മം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.

ത്വലബ തജ്ലിയ ലീഡേഴ്സ് മീറ്റിന് നാളെ തുടക്കമാകും

കോഴിക്കോട്: എസ്കെഎസ്എസ്എഫ് ത്വലബാ വിംഗ് സംസ്ഥാന ലീഡേഴ്സ് മീറ്റ് നാളെ വയനാട് ബാവലി മഖാമിൽ തുടക്കമാകും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന ലീഡേഴ്സ് മീറ്റ് സംസ്ഥാന ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

അറബി ഭാഷാ പഠന പരിപോഷണം ലക്ഷ്യമാക്കി പതിഞ്ച് കൃതികള്‍ പ്രകാശിതമായി

മലപ്പുറം : അറബി ഭാഷാ പഠനം കാര്യക്ഷമമാക്കുന്നതിന് സഹായകമാവുന്ന പതിനഞ്ച് അറബി രചനകള്‍ പ്രകാശിതമായി. പരമ്പരാഗത പാഠ്യ ഗ്രന്ഥങ്ങളെ ശാസ്ത്രീയമായി സമീപിക്കുക എന്ന ലക്ഷ്യത്തോടെ രചിക്കപ്പെട്ട കൃതികള്‍ കോഡിനേഷന്‍ ഓഫ് ജാമിഅഃ ജൂനിയര്‍ കോളേജസ് ആണ് പ്രസിദ്ധീകരിക്കുന്നത്. അറബിക് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പള്ളി ദര്‍സ് പഠിതാക്കള്‍ക്കും ഉപകാരപ്പെടുന്ന രീതിയിലാണ് കൃതികള്‍ സംവിധാനിച്ചിരിക്കുന്നത്.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമാപന സമ്മേളനത്തിന് കൊല്ലത്ത് ഒരുക്കങ്ങളായി

തേഞ്ഞിപ്പലം: 'വിശ്വ ശാന്തിക്ക് മതവിദ്യ' എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27,28,29 തിയ്യതികളില്‍ കൊല്ലത്ത് വെച്ച് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക മഹാ സമ്മേളനത്തിന് കൊല്ലത്ത് ഒരുക്കങ്ങളായി. അറുപത് ഇന കര്‍മപദ്ധതികളോടെ 2018 ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച വാര്‍ഷികാഘോഷമാണ് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ബഹുജന സമ്മേളനത്തോടെ സമാപിക്കുന്നത്.

ദാറുല്‍ഹുദാ ബംഗാള്‍ കാമ്പസിലെ ഗ്രാന്‍ഡ് മസ്ജിദ് ഉദ്ഘാടനം ചെയ്തു

ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ വിദ്യാഭ്യാസത്തിലൂടെ അതിജയിക്കണം: ജിഫ്രി തങ്ങള്‍

ഭീംപൂര്‍ (പശ്ചിമ ബംഗാള്‍): ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ ബംഗാള്‍ കാമ്പസില്‍ നിര്‍മിച്ച ഗ്രാന്‍ഡ് മസജിദിന്റെ ഉദ്ഘാടനം സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ ജാഗരണത്തിലൂടെയാണ് സമൂഹ ശാക്തീകരണം സാധ്യമാക്കേണ്ടതെന്നും ഒമ്പത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കേരളത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ തുടങ്ങിവെച്ച വിദ്യാഭ്യാസ സാമൂഹിക സംരംഭങ്ങളാണ് കേരളീയ മുസ്‌ലിംകളുടെ സാംസ്‌കാരിക മുന്നേറ്റത്തിന്റെ അടിത്തറയെന്നും തങ്ങള്‍ പറഞ്ഞു.

SKSSF ട്രൈസനേറിയം; ദേശീയ സംഗമങ്ങൾക്ക് തുടക്കമായി

കൽക്കത്ത: എസ്. കെ. എസ്. എസ്. എഫ് ട്രൈസനേറിയത്തിന്റെ ഭാഗമായി ഇൻക്ലൂസീവ് ഇന്ത്യ എന്ന ശീർഷകത്തിൽ രാജ്യത്തിന്റെ മുപ്പത് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ദേശീയ സംഗമങ്ങൾക്ക് തുടക്കമായി. ജുലായ്, ഓഗസ്റ്റ് മാസങ്ങളിൽ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വെസ്റ്റ് ബംഗാളിലെ ദാറുൽ ഹുദാ കാമ്പസിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു.

അന്തമാൻ - മലയാളീ കോൺഫറൻസ് ജൂലൈ 20ന് മഞ്ചേരിയിൽ

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 ന് മഞ്ചേരിയിൽ അന്തമാൻ - മലയാളി കോൺഫറൻസ് നടത്തും. മലബാർ സമരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി നടക്കാനിരിക്കുന്ന മലബാർ ഹിസ്റ്ററ്റി കോൺഗ്രസിന്റെ മുന്നോടിയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യ സമര കാലത്ത് അന്തമാനിലേക്ക് നാടുകടത്തപ്പെട്ടവരുടെ അന്തമാനിലേയും കേരളത്തിലേയും പിൻമുറക്കാരാണ് പരിപാടിയിൽ സംബന്ധിക്കുന്നത്.

കെ.കെ ഹസ്രത്ത് അവാര്‍ഡ് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ക്ക്

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാളുമായിരുന്ന മര്‍ഹൂം കെ.കെ അബൂബക്കര്‍ ഹസ്രത്ത് അവാര്‍ഡിന് കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അര്‍ഹനായി. ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്ഫോജ്നയുടെ യു.എ.ഇ ചാപ്റ്ററാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഹദീസ്-കര്‍മ്മശാസ്ത്ര വിഷയങ്ങള്‍ക്ക് പുറമേ ഗോള ശാസ്ത്രം, ഖിബ് ല നിര്‍ണ്ണയ ശാസ്ത്രം എന്നിവയില്‍ ഏറെ ശ്രദ്ധേയനായ കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ സമസ്ത കേന്ദ്ര മുശാവറ അംഗമാണ്.

സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് സംസ്ഥാന ഓഫീസ് ചേളാരി സമസ്താലയത്തില്‍ കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. കണ്‍വീനര്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍ സ്വാഗതവും ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഈ വര്‍ഷം 97 സ്ഥാപനങ്ങള്‍ക്കാണ് സമസ്ത അഫ്‌ലിയേഷന്‍ നല്‍കിയിട്ടുള്ളത്.

സഹചാരി ഫണ്ട് ശേഖരണം; ഒന്നാം സ്ഥാനം കൊടക്കൽ ശാഖക്ക്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിലേക്ക് നടത്തിയ ഫണ്ട് ശേഖരണത്തിൽ ഏറ്റവും കൂടുതൽ സംഖ്യ സ്വരൂപിച്ച ശാഖയായി കോഴിക്കോട് ജില്ലയിലെ കൊടക്കൽ ശാഖയെ തെരഞ്ഞെടുത്തു. 123786 രൂപയാണ് ശാഖ കമ്മിറ്റി സ്വരുപിച്ചത്. മേഖലാ തലത്തിൽ ഒന്നാം സ്ഥാനം കുറ്റ്യാടിയും രണ്ടാം സ്ഥാനം ആയഞ്ചേരിയും നേടി. ഇവർക്ക് പ്രത്യേക അനുമോദന പത്രവും ഉപഹാരവും നൽകുമെന്ന് ചെയർമാൻ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അറിയിച്ചു.
- SKSSF STATE COMMITTEE

ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം (29 ശനി)

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യു.ജി വിദ്യാര്‍ത്ഥി യൂണിയന്‍ അല്‍ഹുദാ സ്റ്റുഡന്‍സ് അസോസിയേഷന്‍ അസാസിന്റെ പ്രസാധക വിഭാഗം സംഘടിപ്പിക്കുന്ന ദാറുല്‍ഹുദാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ഇന്ന് തുടക്കം. പ്രമുഖ സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടാനം ചെയ്യും. ഡിഗ്രി വിഭാഗം പ്രിന്‍സിപ്പാള്‍ സി.യൂസുഫ് ഫൈസി മേല്‍മുറി അദ്ധ്യക്ഷത വഹിക്കും.

അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍

പട്ടിക്കാട് : അറബി ഭാഷാ പഠനത്തിന് ശാസ്ത്രീയ രീതികള്‍ അവലംഭിക്കണമെന്നും അറബി ഭാഷയുടെ തനിമയും സൗന്ദര്യവും പ്രചരിപ്പിക്കാന്‍ പണ്ഡിതന്‍മാര്‍ കൂടുതല്‍ ശ്രമങ്ങളള്‍ നടത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പ്രസ്താവിച്ചു. കോഡിനേഷന്‍ ഓഫ് ജൂനിയര്‍ കോളേജസിന്റെ ആഭിമുഖ്യത്തില്‍ ജൂനിയര്‍ കോളേജ് അധ്യാപകര്‍ക്കായി ജാമിഅയില്‍ സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത ലീഗല്‍ സെല്‍ യോഗം ഇന്ന് (29-06-2019)

ചേളാരി: സമസ്ത ലീഗല്‍ സെല്‍ സംസ്ഥാന സമിതി യോഗം ഇന്ന് രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത് സംബന്ധിക്കണമെന്ന് കണ്‍വീനര്‍ പിണങ്ങോട് അബൂബക്കര്‍ അറിയിച്ചു.
- Samasthalayam Chelari

സമസ്ത ഫാളില കോഴ്‌സ്; പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ ആരംഭിച്ച ഫാളില കോഴ്‌സിന്റെ പാഠപുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. ചേളാരി സമസ്താലയത്തില്‍ സംഘടിപ്പിച്ച സമസ്ത വിമന്‍സ് ഇസ്‌ലാമിക് ആര്‍ട്‌സ് കോളേജ് മാനേജ്‌മെന്റ് മീറ്റില്‍ വെച്ച് സമസ്ത കേരള ഇസ്‌ലാം ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ പുസ്തകങ്ങളുടെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. പ്ലസ്ടു വിഷയങ്ങള്‍ക്ക് പുറമെ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, നഹ്‌വ്, താരീഖ് എന്നീ വിഷയങ്ങളാണ് ഫാളില കോഴ്‌സിനുള്ളത്.

ദേശീയ വിദ്യാഭ്യാസ നയം ടേബിള്‍ ടോക്ക് ഇന്ന് (വെള്ളി)

കോഴിക്കോട്: 2019 പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം അടിസ്ഥാനമാക്കിയുള്ള ചര്‍ച്ച ഇന്ന് (വെള്ളി) വൈകിട്ട് 7 മണിക്ക് കോഴിക്കോട് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ട്രെന്‍ഡ് സംസ്ഥാന സമിതിയാണ് സംഘാടകര്‍. 5 വ്യത്യസ്ത മേഖലകളിലായി പാനല്‍ ചര്‍ച്ചകള്‍ നടക്കും. ഡോ.ഫൈസല്‍ ഹുദവി, മുഹമ്മദ് റാഫി വിളയില്‍, പ്രൊഫ. കമറുദ്ദീന്‍ പരപ്പില്‍, സിദ്ദീഖ് ചെമ്മാട്, അലി ഹുസൈന്‍ എന്നിവര്‍ വിഷയാവതരണം നടത്തും.

ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണം: SKSSF

കോഴിക്കോട്: രാജ്യത്ത് വര്‍ധിച്ച് വരുന്ന ആള്‍ക്കൂട്ട കൊലപാതങ്ങള്‍ തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നിയമനിര്‍മ്മാണം നടത്തണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇത്തരം കൊലപാതകങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സുപ്രീം കോടതി തന്നെ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സ്; പ്രബന്ധങ്ങള്‍ ക്ഷണിക്കുന്നു

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഖുര്‍ആന്‍ ആന്റ് റിലേറ്റഡ് സയന്‍സസ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഖുര്‍ആന്‍ കോണ്‍ഫറന്‍സിലേക്ക് പ്രബന്ധാവതരണത്തിനുള്ള സംക്ഷിപ്തങ്ങള്‍ ക്ഷണിക്കുന്നു. വൈവിധ്യവും ബഹുസ്വരതയും: ഒരു ഖുര്‍ആന്‍ വീക്ഷണം എന്ന പ്രമേയത്തില്‍ അലിഗഡ് മുസ്്ലിം യൂനിവേഴ്സിറ്റി കെ. എ നിസാമി സെന്റര്‍ ഫോര്‍ ഖുര്‍ആനിക് സ്റ്റഡീസുമായി സഹകരിച്ചാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികളെ യഥാർത്ഥ മനുഷ്യരാക്കുക: എം.ടി. അബ്ദുല്ല മുസ്ലിയർ.

ചേളാരി: ധാർമ്മിക മൂല്യങ്ങളടങ്ങിയ വിദ്യാഭ്യാസമാണ് വിദ്യാർത്ഥിയെ യഥാർത്ഥ മനുഷ്യരാക്കുന്നതെന്നും ദൈവിക -വിശ്വ മാനവിക പുരോഗതിയും കാംക്ഷിച്ചുള്ള ആത്മാർത്ഥമായ ഇടപെടലാണ് വിദ്യാഭ്യാസ പ്രവർത്തകർക്ക് വേണ്ടതെന്നും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാർ പറഞ്ഞു.

സമസ്ത: 'സേ പരീക്ഷ' 92.42% വിജയം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാബോര്‍ഡ് 2019 മാര്‍ച്ച് 30,31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും നടത്തിയ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി 135 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ജൂണ്‍ 23ന് നടത്തിയ സേ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

SKSSF TREND ട്രൈനിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്റിന്റെ അടുത്ത ബാച്ച് പരിശീലകരെ സജ്ജമാക്കുന്നതിനുള്ള അടിസ്ഥാന ട്രൈനിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 13, 14 തിയ്യതികളില്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ വെച്ച് ട്രെന്റ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന രണ്ട് ദിവസത്തെ റെസിഡന്‍ഷ്യല്‍ പ്രോഗ്രാമിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. വിശദ വിവരങ്ങള്‍ക്ക് കോഴിക്കോട് ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെടുക.

ഇബാദ് ഖാഫിലക്ക് SKSSF യു എ ഇ കമ്മിറ്റിയുടെ ടെമ്പോ ട്രാവലര്‍

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദിന്റെ ഖാഫില പദ്ധതിക്കായി സംഘടനയുടെ യു എ ഇ ഘടകം ടെമ്പോ ട്രാവലര്‍ നല്‍കി. ഇബാദിന്റെ കീഴില്‍ ലഹരിക്കും മറ്റു സാമൂഹ്യ തിന്മകള്‍ക്കുമെതിരെ വിവിധ പ്രദേശങ്ങളില്‍ നടന്നുവരുന്ന ബോധവത്കരണ സംഘമാണ് ഖാഫില. ഗൃഹസമ്പര്‍ക്ക പരിപാടികള്‍, പഠന ക്ലാസ്സുകള്‍, കൗണ്‍സലിംഗ്, ഡിഅഡിക്ഷന്‍ തുടങ്ങിയ പദ്ധതികളാണ് ഖാഫിലയുടെ ഭാഗമായി നടക്കുന്നത്.

SKSSF പ്രവാസി കുടുംബ സംഗമം

കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്ന പ്രവാസികൾക്ക് പുനരധിവാസത്തിനും വിവിധ സംരംഭങ്ങൾക്കും സർക്കാർ സർക്കാറേതര ഏജൻസികൾ നടപ്പിലാക്കുന്ന പദ്ധതികൾ പരിചയപ്പെടുത്തുന്നതിനും കുടുംബ കൗൺസലിംഗ്, ഫാമിലി ബജറ്റ്, സ്കിൽ ഡവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകുന്നതിനും വേദിയൊരുക്കുന്നു. എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കീഴിലുള്ള പ്രവാസി വിംഗാണ് ജൂലൈ 10 നു വളാഞ്ചേരി അത്തിപ്പറ്റ ഫത്ഹുൽ ഫതാഹ് സെന്ററിൽ സംസ്ഥാന തല പ്രവാസി കുടുംബ സംഗമം സംഘടിപ്പിക്കുന്നത്.

തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി വന്‍വിജയമാക്കുക: കെ ആലിക്കുട്ടി മുസ്‌ലിയാര്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി' വന്‍വിജയമാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. ചേളാരി സമസ്താലയത്തില്‍ നടന്ന സമസ്ത കേരള മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും, സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സെക്രട്ടറിമാരുടെയും സംയുക്തയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്ത: ''സേ പരീക്ഷ'' ഇന്ന് (23-06-2019)

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും, ഏപ്രില്‍ 14, 15 തിയ്യതികളില്‍ ജനറല്‍ സിലബസ് പ്രകാരവും നടത്തിയ 5, 7, 10, പ്ലസ്ടു ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഒരു വിഷയത്തില്‍ മാത്രം പരാചയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ ഇന്ന് രാവിലെ 10 മണിക്ക് 132 ഡിവിഷന്‍ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും.

ദാറുല്‍ഹുദാ പ്രവേശനോത്സവം നാളെ (24 തിങ്കള്‍)

സംസ്ഥാന തല ഉദ്ഘാടനം ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ സെക്കന്‍ഡറി ഒന്നാം വര്‍ഷത്തിലേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം നാളെ (24 തിങ്കള്‍) വാഴ്‌സിറ്റിയിലും ഇതര യു.ജി കോളേജുകളിലുമായി നടക്കും. സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് വാഴ്‌സിറ്റിയില്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.

തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി; സംസ്ഥാന തല ഉദ്ഘാടനം 25ന് എടവണ്ണപ്പാറയില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ പദ്ധതി'യുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 25ന് രാവിലെ 10 മണിക്ക് എടവണ്ണപാറ റശീദിയ്യ അറബിക് കോളേജില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം; സമസ്ത മദ്‌റസകളുടെ എണ്ണം 9925 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി 13 മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9925 ആയി.

ഇന്ത്യയുടെ ഇസ്രാഈല്‍ അനുകൂല നിലപാട് ആശങ്കാജനകം: എസ്. വൈ. എസ്

കോഴിക്കോട്: ഇന്ത്യ നാളിത് വരെ തുടര്‍ന്നുവന്ന മര്‍ദ്ദിത പക്ഷ നിലപാടും, നൈതികതയും മതിയാക്കി ഫാലസ്തീനെതിരില്‍ ഇസ്രാഈലിന് അനുകൂലമായി അമേരിക്കക്കൊപ്പം ചേര്‍ന്ന് ഐക്യരാഷ്ട്രസഭയുടെ ഉപസമിതിയില്‍ വോട്ട് ചെയ്ത നടപടി ആശങ്കാജനകമെന്ന് എസ്. വൈ. എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിംഗ് സെക്രട്ടറിമാരായ അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ പ്രസ്താവിച്ചു. കഴിഞ്ഞ ആറര പതിറ്റാണ്ടിലധികമായി ഇസ്രാഈല്‍ ഫലസ്തീനികളെ മര്‍ദ്ദിച്ചും, കൊന്നും ഒതുക്കുകയാണ്. ഐക്യരാഷ്ട്ര സഭ പാസാക്കിയ 44 പ്രമേയങ്ങളാണ് ഇസ്രാഈല്‍ ചവറ്റുകൊട്ടയിലെറിഞ്ഞത്.

സർവ്വ സമർപ്പമാണ് തസ്വവ്വുഫ്: മുസ്തഫൽ ഫൈസി

അൽ ഐൻ : ജീവിത രീതിയിലും ചിന്തയിലും ഏറ്റവും അഭികാമ്യം സൂഫിസമാണെന്നും സർവ്വ സമർപ്പണമാണ് തസവ്വു ഫെന്നും പ്രമുഖ വാഗ്മിയും സമസ്ത മുശാവറ അംഗവുമായ എം പി മുസ്തഫൽ ഫൈസി പറഞ്ഞു. ശരീര പരിശുദ്ധിയും ആത്മീയ പുരോഗതിയും നേടാൻ ഇത്രമേൽ നല്ല ദർശനമില്ല, എളിയ സാധാരണ ജീവിതമാണ് തസ്വവ്വുഫ്, പ്രവാചകന്മാരും മഹാത്മാക്കളും അജപാലനം നടത്തിയത് ഇതിന്റെ ഭാഗമാണ്.

ദാറുല്‍ഹുദാ അഡ്മിഷന്‍ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയിലെയും വിവിധ യു.ജി കോളേജുകളിലെയും സെക്കന്‍ഡറിയിലേക്ക് നടന്ന ഏകീകൃത പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വാഴ്സിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയാവുന്നതാണ്. വാഴ്സിറ്റിക്കു കീഴിലുള്ള ഫാഥ്വിമ സഹ്റാ വനിതാ കോളജ്, മമ്പുറം ഹിഫ്ളുല്‍

ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ നാളെ (ശനി) തുറക്കും

പട്ടിക്കാട്: വാര്‍ഷിക അവധി കഴിഞ്ഞ് ജാമിഅഃ ജൂനിയര്‍ കോളേജുകള്‍ ജൂണ്‍ 15 ശനി തുറക്കുമെന്നും മുഴുവന്‍ പ്രിന്‍സിപ്പാള്‍മാരുടെയും വ്യാകരണ-അറബി സാഹിത്യ അധ്യാപകരുടെ ശില്‍പശാല 25 ന് 11 മണിക്ക് ജാമിഅഃ ഓഡിറ്റോറിയത്തില്‍ ചേരുമെന്നും കോര്‍ഡിനേഷന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
- JAMIA NOORIYA PATTIKKAD

ബഹ്റൈനിലെ സമസ്ത മദ്റസകള്‍ ശനിയാഴ്ച തുറക്കും

മനാമ: ബഹ്റൈനിലെ സമസ്ത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 15ന് ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ഭാരവാഹികള്‍ അറിയിച്ചു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത ബഹ്റൈനിലെ മനാമ, റഫ, ഗുദൈബിയ, മുഹര്‍റഖ്, ഹൂറ, ജിദാലി, ഹമദ് ടൗണ്‍, ഹിദ്ദ്,

കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത്

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രബോധക വിഭാഗമായ ഇബാദ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സ് എറണാംകുളത്ത് നടക്കും. ഈ മാസം 29, 30 തിയ്യതികളില്‍ പുക്കാട്ടുപടിയില്‍ നടക്കുന്ന പരിപാടിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആയിരം പ്രതിനിധികള്‍ സംബന്ധിക്കും.

സഹിഷ്ണുതാ സന്ദേശം പകർന്ന് ഹാദിയ റമദാൻ സംഗമം

അൽ ഐൻ: സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി ദാറുൽ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മ ഹാദിയയുടെ അൽ ഐൻ ചാപ്റ്റർ സംഘടിപ്പിച്ച സഹിഷ്ണുതാ സന്ദേശ പ്രചരണ റമദാൻ സംഗമം ജന ബാഹുല്യം കൊണ്ടും സംഘടന മികവ് കൊണ്ടും ശ്രദ്ധേയമായി. സായിദ് സെൻട്രൽ ലൈബ്രറി ഓഡിറ്റോറിയത്തിൽ നടന്ന

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സ്റ്റേറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു

സി. കെ. എം. സ്വാദിഖ് മുസ്‌ലിയാര്‍ പ്രസിഡണ്ട്, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സെക്രട്ടറി, എം. എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ കംബ്ലക്കാട് ട്രഷറര്‍.

ദാറുല്‍ഹുദാ യു.ജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയുടെ യുജി ഡിഗ്രി സെമസ്റ്റര്‍ പരീക്ഷയുടെയും സീനിയര്‍ സെക്കണ്ടറി, സെക്കണ്ടറി വാര്‍ഷിക പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. വാഴ്‌സിറ്റിക്കു കീഴിലുള്ള ഫാത്വിമ സഹ്‌റാ വനിതാ കോളേജ് ഫൈനല്‍ പരീക്ഷാ ഫലവും മമ്പുറം ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് പരീക്ഷാ ഫലവും പ്രസിദ്ധീകരിച്ചു.

നിഖാബ്; സമസ്ത പണ്ഡിതരെ പരിഹസിച്ച ഫസല്‍ ഗഫൂര്‍ സമൂഹത്തോട് മാപ്പ് പറയണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

തേഞ്ഞിപ്പലം : നിഖാബ് നിരോധിച്ചുകൊണ്ട് എം. ഇ. എസ്. ഇറക്കിയ ഇസ്‌ലാമിക ശരീഅത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനുമെതിരായ ഉത്തരവിനെതിരെ നിയമാനുസൃതമായി പ്രതികരിച്ച 'സമസ്ത' പണ്ഡിതന്മാരെ പരിഹസിച്ച ഫസല്‍ ഗഫൂര്‍ പ്രസ്താവന പിന്‍വലിച്ച് സമൂഹത്തോട് മാപ്പ് പറയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍

മലബാറിലെ ഉപരിപഠനത്തിന് അധിക ബാച്ചുകള്‍ അനുവദിക്കണം: SKSSF

കോഴിക്കോട്: എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠന യോഗ്യത നേടിയ മലബാറിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ ഹയര്‍ സെക്കന്ററി ബാച്ചുകള്‍ അനുവദിച്ച് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഡോ. കെ. ടി ജാബിര്‍ ഹുദവി അധ്യക്ഷത വഹിച്ചു.

നിഖാബ് ധരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് നിയമ സഹായം നല്‍കും: SKSSF

കോഴിക്കോട്: നിഖാബ് ധരിച്ച് കാമ്പസുകളില്‍ വരാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമായ നിയമ സഹായം നല്‍കാന്‍ എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചു. ഇതിനായി പ്രത്യേകം അഭിഭാഷകരുടെ പാനല്‍ രൂപീകരിച്ച് ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനമാരംഭിക്കും. വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമായി

സമസ്ത: എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചു

ചേളാരി: പാഠപുസ്തക പരിഷ്‌കരണങ്ങളുടെ തുടര്‍ച്ചയായി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് അടുത്ത അദ്ധ്യയന വര്‍ഷം സ്‌കൂള്‍ വര്‍ഷ സിലബസ് പ്രകാരം പ്രവര്‍ത്തിക്കുന്നവയുള്‍പ്പെടെയുള്ള മുഴുവന്‍ മദ്‌റസകളിലെയും എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ മുഴുവന്‍ പാഠപുസ്തകങ്ങളും പരിഷ്‌കരിച്ചു. റമളാന്‍ 20 മുതല്‍ കോഴിക്കോട്

സഹചാരി ഫണ്ട് ശേഖരണം വൻ വിജയമാക്കുക - സമസ്ത

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെൽ വാർഷിക ഫണ്ട് ശേഖരണം വൻ വിജയമാക്കാൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫ.

സഹചാരി ഫണ്ട് ശേഖരണം ഇന്ന് (വെള്ളി)

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുരസേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലിന്റെ ഫണ്ട് ശേഖരണം റമളാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് നടക്കും. കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സഹചാരി റിലീഫ് സെല്ലില്‍ നിന്ന് ഇതിനകം ആയിരകണക്കിന് രോഗികള്‍ക്ക് ധനസഹായം

SKSBV സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ (ബുധന്‍) തുടങ്ങും

കാസര്‍ഗോഡ്: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാമ്പ് നാളെ കാസര്‍ഗോഡ് ജില്ലയിലെ കോട്ടിക്കുളം നൂറുല്‍ ഹുദയില്‍ വെച്ച് നടക്കും. രണ്ടു ദിവസമായി നടക്കുന്ന ക്യാമ്പ് എസ്. കെ. എസ്. ബി. വി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും.

കാന്തപുരത്തിന്റെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി നേതൃത്വം

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഗ്രാന്‍ഡ് മുഫ്തി പദവി വ്യാജമാണെന്ന് ബറേല്‍വി പണ്ഡിത നേതൃത്വം. ഇക്കാര്യം പൊതു ജനങ്ങളെയും മാധ്യമങ്ങളെയും വേണ്ട രീതിയില്‍ അറിയിക്കണമെന്ന് ബറേല്‍വി മുസ്‌ലിംകളുടെ ആസ്ഥാനകേന്ദ്രമായ ബറേലി ശരീഫില്‍ നിന്നു തങ്ങളെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന്

തമിഴ്‌നാട്ടിലെ പറങ്കിപേട്ടില്‍ സമസ്ത വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ തമിഴ്‌നാട്ടിലെ പറങ്കിപേട്ട് സ്ഥാപിക്കുന്ന വിദ്യാഭ്യാസ സമുച്ചയത്തിന് ശിലയിട്ടു. തമിഴ്‌നാടിന്റെയും പോണ്ടിച്ചേരിയുടെയും അതിര്‍ത്തി പ്രദേശമായ ഇവിടെ കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ ഹാജി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് സൗജന്യമായി നല്‍കിയ

ഹാജി കെ.മമ്മദ് ഫൈസി ഖുര്‍ആന്‍ ടാലന്റ് ഷോ; ഒന്നാം സ്ഥാനം ഹാഫിള് റശാദിന്

പെരിന്തല്‍മണ്ണ : ഹാജി കെ.മമ്മദ് ഫൈസി ഫൗണ്ടേഷന്‍ തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ്‌ലാമില്‍ നടത്തിയ ഖുര്‍ആന്‍ ടാലന്റ് ഷോയില്‍ ഹാഫിള് റശാദ് കാച്ചിനിക്കാട് ഒന്നാമനായി. നൂറുകണക്കിന് മല്‍സരാര്‍ത്ഥികള്‍ പങ്കെടുത്ത വിശുദ്ധ ഖുര്‍ആന്‍ പാരായണ മല്‍സരം ഏറെ ശ്രദ്ധേയമായിരുന്നു. സെമി ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിച്ച 32 പേരില്‍ നിന്ന്

ഹാദിയ റമദാന്‍ പ്രഭാഷണത്തിന് സ്വാഗത സംഘമായി

ഹിദായ നഗര്‍: ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഹാദിയ സംഘടിപ്പിക്കുന്ന ആറാമത് റമദാന്‍ പ്രഭാഷണത്തിന്റെ സ്വാഗതസംഘമായി. മെയ് 8, 9, 11, 12 തിയ്യതികളില്‍ രാവിലെ ഒമ്പത് മുതല്‍ വാഴ്‌സിറ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഡോ. യു. ബാപ്പുട്ടി ഹാജി നഗറിലാണ്

നീറ്റ് പരീക്ഷ; മത വസ്ത്രങ്ങൾക്ക് വിലക്കില്ല: SKSSF

കോഴിക്കോട്: മേയ് 5 ന് നടക്കുന്ന നീറ്റ് പരീക്ഷയിൽ മതപരമായ വസ്ത്രം ധരിക്കാമെന്ന് C.B.S.E ൽ നിന്നും ഉറപ്പ് ലഭിച്ചതാണെന്ന് എസ്. കെ. എസ്. എസ്. എഫ് ക്യാമ്പസ്‌ വിങ്. മുൻ വർഷങ്ങളിൽ വിദ്യാർത്ഥി കളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ടു ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ എസ്. കെ. എസ്. എസ്. എഫ്

'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മ പ്രചാരണത്തിന് തുടക്കമായി

കോഴിക്കോട്: 'റമളാനിലൂടെ റയ്യാനിലേക്ക്' എന്ന പ്രമേയത്തില്‍ ഏപ്രില്‍ 25 മുതല്‍ ജൂണ്‍ 5 വരെ എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ആത്മ പ്രചരണത്തിന് തുടക്കമായി. കോഴിക്കോട് ജില്ലയിലെ നരിക്കുനി പാറന്നൂരില്‍ നടന്നചടങ്ങില്‍ സംസ്ഥാന തല ഉദ്ഘാടനംസംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി

ജാമിഅഃ ജൂനിയര്‍ കോളേജ്; ഏകീകൃത പ്രവേശന പരീക്ഷ നാളെ (തിങ്കള്‍)

പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ കോളേജുകളിലേക്കുള്ള ഏകീകൃത പ്രവേശന പരീക്ഷ നാളെ (29-04-2019) നടക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ നാല് മണി വരെയാണ് പരീക്ഷാ സമയം. സെക്കന്ററി വിഭാഗത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികള്‍ നിര്‍ദ്ദേശിച്ച പരീക്ഷാ കേന്ദ്രങ്ങളില്‍

സമസ്ത പൊതുപരീക്ഷ; മൂല്യനിര്‍ണയ ക്യാമ്പുകള്‍ മാതൃകയാവുന്നു

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡിന്റെ പൊതുപരീക്ഷയും മൂല്യനിര്‍ണയ ക്യാമ്പുകളും മാതൃകയാവുന്നു. 9912 മദ്‌റസകളില്‍ നിന്നായി 2,41,805 കുട്ടികളുടെ 10 ലക്ഷത്തോളം ഉത്തരപേപ്പറുകളാണ് 9 കേന്ദ്രങ്ങളില്‍ വെച്ച് പരിശോധന നടത്തുന്നത്. ഏപ്രില്‍ 25 മുതല്‍ തുടങ്ങിയ മൂല്യനിര്‍ണയം നാളെ അവസാനിക്കും.

സമസ്ത ഇസ്‌ലാമിക് സെന്റര്‍ പ്രവര്‍ത്തക സംഗമം മെയ് ഒന്നിന്

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കീഴില്‍ സഊദി അറേബ്യയില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത ഇസ്‌ലാമിക് സെന്ററിന്റെ നാട്ടിലുള്ള ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സംഗമം മെയ് ഒന്നിന് ബുധനാഴ്ച രാവിലെ 9 മണിക്ക് ചേളാരി സമസ്താലയത്തില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ്

തഹ്‌സീനുല്‍ ഖിറാഅ: പദ്ധതി ഇന്റര്‍വ്യൂ മെയ് 4ന്

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുന്ന 'തഹ്‌സീനുല്‍ ഖിറാഅ' പദ്ധതിയുടെ ഭാഗമായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിന് മുജവ്വിദുമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റര്‍വ്യൂ മെയ് 4ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ചേളാരി സമസ്താലയത്തില്‍ നടക്കും.

മാതൃ-ശിശു ആസ്പപത്രിയിൽ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കി SKSSF പൊന്നാനി ക്ലസ്റ്റർ

പൊന്നാനി: മാതൃ-ശിശു ആസ്പത്രിയിൽ ശുദ്ധജല വിതരണത്തിന് സംവിധാനം ഒരുക്കി എസ്. കെ. എസ്. എസ്. എഫ് പ്രവർത്തകർ. പൊന്നാനി ക്ലസ്റ്റർ കമ്മിറ്റിയാണ് ചെന്നൈ ഇസ്‌ലാമിക് സെന്ററിന്റെ സഹകരണത്തോടെ പൊന്നാനി മാതൃശിശു ആസ്പത്രിയിലെ ഒന്നാം നിലയിൽ രോഗികൾക്കും സന്ദർശകർക്കും ആശ്വാസമാകുന്ന വിധത്തിൽ ശുദ്ധജല

ത്വലബ ഇന്റലക്ച്വല്‍ വിംങ് റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് ത്വലബ വിംങ് സംസ്ഥാന സമിതിയുടെ ഇന്റലക്ച്വല്‍ വിങിലേക്ക് ഇന്റരവ്യൂവിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു. ലേഖനം സമര്‍പിച്ചത്തില്‍ നിന്നും തിരഞ്ഞെടുത്ത നാല്പത് പേര്‍ക്കാണ് ആദ്യഘട്ടം അവസരം നല്‍കുന്നത്. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പരിശീലന പരിപാടികള്‍

'റമളാനിലൂടെ റയ്യാനിലേക്ക്'; SKSSF ആത്മപ്രചാരം ഉദ്ഘാടനം ഏപ്രിൽ 25ന്

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മറ്റി ഏപ്രിൽ 25 മുതൽ ജൂൺ 5 വരെ റമളാനിലൂടെ റയ്യാനിലേക്ക് എന്ന സന്ദേശവുമായി നടക്കുന്ന ആത്മപ്രചാരത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഏപ്രിൽ 25ന് കോഴിക്കോട് പാറന്നൂരിൽ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ബഷീർ ഫൈസി

ട്രെന്‍ഡ് അവധിക്കാല പരിപാടിക്ക് രൂപമായി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ട്രെന്‍ഡിന്റെ അവധിക്കാല പരിപാടിക്ക് രൂപമായി. അവധിക്കാലമായ ഏപ്രില്‍ മെയ് മാസങ്ങളിലാണ് സമ്മര്‍ ഗൈഡ് എന്ന പേരില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ പരിശീലന പരിപാടികള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും പങ്കെടുപ്പിച്ച് യൂണിറ്റുകളില്‍

SKSBV സത്യ സമ്മേളനം സംസ്ഥാന തല ഉദ്ഘാടനം ബീമാപള്ളിയില്‍

തിരുവനന്തപുരം (ബീമാപള്ളി): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സത്യ സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ (ഞായര്‍) ഉച്ചക്ക്

സമസ്ത: സ്‌കൂള്‍വര്‍ഷ പൊതുപരീക്ഷ മാര്‍ച്ച് 30,31ന്; 13,114 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് സ്‌കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന 246 മദ്‌റസകളില്‍ അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളില്‍ 2019 മാര്‍ച്ച് 30, 31 തിയ്യതികളില്‍ പൊതുപരീക്ഷ നടക്കും. അഞ്ചാം ക്ലാസില്‍ 246 സെന്ററുകളിലായി 7,170 വിദ്യാര്‍ത്ഥികളും, ഏഴാം ക്ലാസില്‍ 209 സെന്ററുകളിലായി 4,663

SKSSF പൊന്നാനി മേഖലാ കമ്മിറ്റി നാട്ടിക മൂസ മുസ് ലിയാർ അനുസ്മരണം സംഘടിപ്പിച്ചു

പൊന്നാനി: നാട്ടിക മൂസ മുസ് ലിയാർ അനുസ്മരണവും എസ്.കെ.എസ്.എസ്.എഫ് പൊന്നാനി മേഖലാ വാർഷിക കൗൺസിലും മീൻ തെരുവ് ഹയാത്തുൽ ഇസ് ലാം മദ്റസയിൽ പുറങ്ങ് അബ്ദുല്ല മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. നസീർ അഹ്മദ് ഹുദവി അധ്യക്ഷത വഹിച്ചു. പി.വി. മുഹമ്മദ് കുട്ടി ഫൈസി കറുകത്തിരുത്തി, ഷഹീർ അൻവരി പുറങ്ങ്,

തൃശ്ശൂർ ജില്ലാ SKSSF മേഖല കൗൺസിൽ 31 മുതൽ ഏപ്രിൽ 6 വരെ

തൃശ്ശൂർ: എസ് കെ എസ് എസ് എഫ് ട്രൈസനേറിയം മുപ്പതാം വാർഷിക പദ്ധതികളുടെ അവതരണവും യൂണിറ്റ് ശാക്തീകരണവും ലക്ഷ്യമിട്ട് ജില്ലയിലെ 13 മേഖലകളിൽ ജില്ലാ ഭാരവാഹികൾ നടത്തുന്ന പര്യടനം 31ന് തുടക്കം കുറിക്കും. മേഖലകളിൽ വിളിച്ചു ചേർക്കപ്പെടുന്ന സമ്പൂർണ്ണ കൗൺസിലിൽ വച്ച് അടുത്ത ആറുമാസക്കാലം

ശുദ്ധജല വിതരണം ഏറ്റെടുക്കുക: ഹമീദലി തങ്ങള്‍

മലപ്പുറം: കടുത്ത വരള്‍ച്ചയും ജലക്ഷാമവും അനുഭവിക്കുന്ന കേരളത്തില്‍ ശുദ്ധജല വിതരണം ഒരു ജീവിത ദൗത്യമായി എല്ലാവരും ഏറ്റെടുക്കണമെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. പെരിന്തല്‍മണ്ണ എറാന്തോട് എസ് കെ എസ് എസ് എഫ് കുടിനീര്‍ കൂട്ടായ്മകളുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം ജലീല്‍ ഫൈസി അരിമ്പ്ര അധ്യക്ഷത വഹിച്ചു.

SKSSF കുടിനീർ കൂട്ടായ്മകൾ; സംസ്ഥാന തല ഉദ്ഘാടനം ഇന്ന്‌ (തിങ്കൾ)

മലപ്പുറം : കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികൾ മുഖേന വിഖായ കുടിനീർ കൂട്ടായ്മകൾ ആരംഭിക്കുന്നു. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവർത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നൽകും. ജലസ്രോതസ്സുകളിൽ നിന്ന്

SKSBV സത്യ സമ്മേളനം 31 ന്

ചേളാരി: ''പറയാം നമുക്ക് സത്യം മാത്രം അതെത്ര കൈപ്പേറിയതാണങ്കിലും'' എന്ന പ്രമേയത്തെ ആസ്പദമാക്കി സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സത്യ സമ്മേളനം മാര്‍ച്ച് 31 ന് വൈകിട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി 459 റെയിഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. വിഡ്ഢി ദിനമായി കണകാക്കപ്പെടുന്ന

സമസ്ത 'ദഅ്‌വത്തിനൊരു കൈത്താങ്ങ്'; മൂന്നാം ഘട്ട പദ്ധതിക്ക് അന്തിമ രൂപം നല്‍കി

ചേളാരി: മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനത്തിന് അന്തിമ രൂപം നല്‍കി. മാര്‍ച്ച് 22ന് വെള്ളിയാഴ്ചയാണ് ഫണ്ട് സമാഹരണം

ദാറുല്‍ഹുദാ മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 2 ന്

ഹിദായ നഗര്‍: മിഅ്റാജ് ദിനത്തോടനുബന്ധിച്ച് വര്‍ഷം തോറും ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ നടത്താറുള്ള മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനം ഏപ്രില്‍ 2 ന് ചൊവ്വാഴ്ച മഗ്രിബ് നമസ്‌കാരാനന്തരം നടത്താന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായി. യോഗം സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍

കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി SKSSF വിഖായ രംഗത്തിറങ്ങും

കോഴിക്കോട്: കേരളത്തിലും അയല്‍ സംസ്ഥാനങ്ങളിലുമായി ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ എസ് കെ എസ് എസ് എഫ് ശാഖാ കമ്മിറ്റികള്‍ മുഖേന വിപുലമായ ആശ്വാസ പദ്ധതികള്‍ ആവിഷ്‌കരിക്കും. സംഘടനയുടെ സന്നദ്ധ സേവന വിഭാഗമായ വിഖായയും മറ്റു പ്രവര്‍ത്തകരും ശുദ്ധജല വിതരണത്തിന് നേതൃത്വം നല്‍കും. ജലസ്രോതസ്സുകളില്‍

ലഹരി മുക്ത പദ്ധതികളുമായി വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനമാരംഭിച്ചു

കുറ്റിപ്പുറം : ലഹരിമരുന്ന്, ഇന്റർനെറ്റ് തുടങ്ങിയവക്കടിമപ്പെട്ടവർക്കും മാനസിക പ്രശ്നങ്ങളുള്ളവർക്കുമായി എസ്കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള വെൽനസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊലൂഷൻസ് ആന്റ് റിഹാബിലിറ്റേഷൻ കുറ്റിപ്പുറത്ത് പ്രവർത്തനമാരംഭിച്ചു. എസ്. കെ. എസ്. എസ്. എഫ് മുപ്പതാം വാർഷികാഘോഷ

സെന്‍ര്‍ അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്കായി സംവിധാനിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് സ്റ്റഡീ സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദാറുല്‍ഹുദാ വെബ്‌സൈറ്റ്

വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന തിന്മക്കതിരെ സ്കൂൾ അധികൃതർ ഉണർന്ന് പ്രവർത്തിക്കണം: അബ്ബാസലി തങ്ങൾ

തേഞ്ഞിപ്പാലം:വിദ്യാർഥികളിൽ വർദ്ധിച്ച് വരുന്ന തിന്മകൾക്കെതിരെ സ്കൂൾ അധികൃതർ ഉണർന്ന് പ്രവർത്തിക്കണമെന്ന് അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ്( അസ്മി) സംസ്ഥാന പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. കോഹിനൂർ ലീ കാഞ്ചീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അസ്മി സ്കൂൾ

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം, സമസ്ത മദ്‌റസകളുടെ എണ്ണം 9898 ആയി

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം പുതുതായി ഏഴ് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി. ഇതോടുകൂടി സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9898 ആയി. ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ കള്ളിക്കുന്ന് ഒടുമ്പ്ര, എം.ഇ.എസ് എ.എ.ആര്‍.എം

സമസ്ത കൈത്താങ്ങ് പദ്ധതി; സ്‌പെഷ്യല്‍കണ്‍വെന്‍ഷനും അവാര്‍ഡ് ദാനവും നാളെ (13-03-2019)

ചേളാരി: 'ദഅവത്തിനൊരു കൈത്താങ്ങ്' മൂന്നാം ഘട്ട പദ്ധതിയുടെ ഭാഗമായുള്ള സമസ്ത സ്‌പെഷ്യല്‍ കണ്‍വെന്‍ഷനും, മികച്ച മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ് ദാനവും നാളെ (13-03-2019) രാവിലെ 10 മണിക്ക് ചേളാരി സമസ്താലയത്തില്‍ നടക്കും.

ചെമ്പരിക്ക ഖാസി കേസ്: പ്രതിഷേധത്തിന്റെ ആരവമുയര്‍ത്തി സമസ്ത പ്രക്ഷോഭ സമ്മേളനം

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭ സമ്മേളനം ശക്തമായ താക്കീതായി. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടന്ന പരിപാടി

കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന വാഫി കോൺഫറൻസ് 2019; ഒരുക്കങ്ങൾ പൂർത്തിയായി

കുവൈത്ത് സിറ്റി: മാർച്ച് 14,15 തിയ്യതികളിൽ വാഫി കുവൈറ്റ്‌ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വാഫി കോൺഫറൻസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുസമദ് പൂക്കോട്ടൂർ, അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി തുടങ്ങിയവരെ കൂടാതെ

പ്രക്ഷോഭ സമ്മേളനം ഇന്ന് (ഞായര്‍)

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ഞായര്‍) കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ പ്രക്ഷോഭ സമ്മേളനം നടക്കും. വൈകീട്ട്‌ അഞ്ച് മണിക്ക് ആരംഭിക്കുന്ന

SKSBV ജലദിന കാമ്പയിന്‍ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് (ഞായര്‍)

പാലക്കാട് (ആലത്തൂര്‍): സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ''കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന ജലദിന കാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മഹ്ദനുല്‍ ഹിദായ മദ്‌റസയില്‍ വെച്ച് നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷറര്‍

ഇന്ന് റജബ് ഒന്ന്

കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് റജബ് ഒന്നായും ഏപ്രില്‍ 3ന് (ബുധന്‍) റജബ് 27 ആയും ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട്

ചെമ്പരിക്ക ഖാസി കേസ്; പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാധ്യക്ഷനും പ്രമുഖ പണ്ഡിതനുമായിരുന്ന ചെമ്പരിക്ക സി എം അബ്ദുല്ല മൗലവിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്തയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് പത്തിന് ഞായറാഴ്ച കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രക്ഷോഭ സമ്മേളനത്തിന് അന്തിമരൂപമായി. വൈകിട്ട് അഞ്ച് മണിക്ക് മുതലക്കുളം

SKSBV ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടങ്ങും

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അന്താരാഷ്ട്ര ജലദിനത്തോടനുബന്ധിച്ച് നടത്തപെടുന്ന ജലദിന കാമ്പയിന്‍ മാര്‍ച്ച് 10 ന് തുടക്കം കുറിക്കും. ''കരുതിവെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായ്'' എന്ന പ്രമേയം ഉയര്‍ത്തിപിടിച്ചു കൊണ്ട് നടത്തുന്ന കാമ്പയിന്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനു കീഴിലുള്ള

സിപെറ്റിനു കീഴില്‍ സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്‌സിറ്റി പൊതുവിദ്യാഭ്യാസ സംരംഭം സിപെറ്റിനു കീഴില്‍ ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥിനികള്‍ക്കായി സംവിധാനിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ മോറല്‍ സ്റ്റഡീസ് സ്റ്റഡീ സെന്‍ററുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 20 വരെ ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ദാറുല്‍ഹുദാ വെബ്‌സൈറ്റ്

ചെമ്പരിക്ക ഖാസി കേസ്; പ്രതിഷേധം ആർത്തിരമ്പും

കോഴിക്കോട്: ചെമ്പരിക്ക സി എം അബ്ദുല്ല മൗലവി കൊലപാതക കേസ് പുനരന്വേഷണം നടത്തുക, കുറ്റവാളികളെ പിടികൂടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധം ആർത്തിരമ്പും. മാർച്ച് പത്തിന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിക്ക് കോഴിക്കോട് മുതലക്കുളം

മുണ്ടക്കുളം ജാമിഅ ജലാലിയ്യ സമ്മേളനം ഇന്ന് സമാപിക്കും. 22 യുവപണ്ഡതരെയും 13 ഹാഫിളീങ്ങളെയും സമൂഹത്തിന് സമര്‍പ്പിക്കും

കൊണ്ടോട്ടി: ശംസുല്‍ ഉലമാ കോംപ്ലക്‌സ് 13 -ാം വാര്‍ഷിക ഒന്നാം സനദ്ദാന മഹാസമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. 22 പണ്ഡിതര്‍ക്ക് ജലാലി ബിരുദവും സ്ഥാന വസ്ത്രവും നല്‍കി സമുദായ സമക്ഷം സമര്‍പ്പിക്കും. ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ 13 വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ടിഫിക്കറ്റ് നല്‍കി ആദരിക്കും. വൈകീട്ട് 7 ന് ആരംഭിക്കുന്ന സമാപന മഹാസമ്മേളനം

മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത് ജലാലിയ്യ സമ്മേളനം

മുണ്ടക്കുളം: മതസൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത് ജലാലിയ്യ സമ്മേളനം. ശംസുല്‍ ഉലമാ കോംപ്ലക്‌സിന്റെ പരിസരത്ത് താമസിക്കുന്ന 50 ലധികം വരുന്ന ഹൈന്ദവ കുടുംബാംഗങ്ങള്‍ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാനവ സൗഹൃദ സംഗമത്തിലെത്തിയത് നവ്യാനുഭവമായി. സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ പ്രസിഡന്റും ജാമിഅഃ ജലാലിയ്യ

ഇന്ത്യ പാക്കിസ്താന്‍ വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്തല്‍ ആശങ്കാജനകം: എസ് ഐ സി സൗദി നാഷണല്‍ കമ്മിററി

റിയാദ്: ഇന്ത്യയില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ പാക്കിസ്താന്‍ നടത്തുന്ന ശ്രമങ്ങള്‍ അപലീനയമാണന്നും, രാജ്യത്തിന്റെ സുരക്ഷിതത്തിനായി ഇന്ത്യ ചെയ്യുന്ന കാര്യങ്ങള്‍ അഭിമാനാര്‍ഹമാണന്നും, എസ്.ഐ.സി സൗദി നാഷണല്‍ കമ്മിററി അഭിപ്രായപ്പെട്ടു. ഇന്ത്യയും പാക്കിസ്താനുമായുളള വിഷയങ്ങളില്‍ വര്‍ഗീയത കലര്‍ത്താനുളള ശ്രമങ്ങളും,

ദാറുല്‍ഹുദാ അവധിക്കാല ക്യാമ്പുകള്‍; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‌സിറ്റി പൊതു വിദ്യാഭ്യാസ സംരംഭം സിപെറ്റിന്‍റെയും, പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെയും കീഴില്‍ നടത്തപ്പെടുന്ന അവധിക്കാല ക്യാമ്പുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഏപ്രില്‍ 2 മുതല്‍ 8 കൂടിയ ദിവസങ്ങളില്‍ 15 മുതല്‍ 20 വരെ വയസ്സുള്ള വിദ്യാര്‍ഥിനികള്‍ക്ക് വേണ്ടി നടത്തപ്പെടുന്ന തസ്വ് ഫിയ

ഇന്ത്യന്‍ വ്യോമസേനയുടെ ആക്രമണം അനിവാര്യമായ നടപടി: സമസ്ത

കോഴിക്കോട്: കശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ ഭടന്മാരുടെ വാഹനവ്യൂഹനത്തിന് നേരെ നടത്തിയ നിഷ്ഠൂരവും മനുഷ്യത്വരഹിതവുമായ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരവാദികള്‍ക്കുനേരെ ബാലാകോട്ട് ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം അനിവാര്യമായ നടപടിയായിരുന്നുവെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ

സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി

കോഴിക്കോട്: എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജില്ലകളിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജില്ലാ മുശാവറ അംഗങ്ങളെ സംഘടിപ്പിച്ച് സമസ്ത ദക്ഷിണ മേഖല നേതൃസംഗമം നടത്തി. ചേളാരി സമസ്താലയത്തില്‍ നടന്ന സംഗമം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സമസ്ത പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ ഏപ്രില്‍ 14, 15 തിയ്യതികളില്‍ നടത്താന്‍ വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം തീരുമാനിച്ചി. നേരത്തെ നിശ്ചയിച്ച ഏപ്രില്‍ 13ന് മുസ്‌ലിം സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടക്കുന്നതിനാലാണ് 15-ലേക്ക് മാറ്റിയത്. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന

SKSBV സംസ്ഥാന കമ്മിറ്റിക്ക് പുതിയ നേതൃത്വം

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ചാണ് പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍. വൈസ്. പ്രസിഡണ്ടുമാര്‍ പാണക്കാട് സയ്യിദ് റാജിഅലി

വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണം: ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി

ചേളാരി: ഭാവി തലമുറയുടെ പ്രതീക്ഷയും നന്മയുടെ പ്രചാരകരുമായ വിദ്യാര്‍ത്ഥികള്‍ അറിവിനെ ആയുധമാക്കണമെന്നും വര്‍ദ്ധിച്ചു വരുന്ന അധാര്‍മിക്കെതിരെ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി അഭിപ്രായപെട്ടു. സമസ്ത കേരള സുന്നി ബാലവേദി

ഭിന്ന ലൈംഗികതയും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും; സെമിനാര്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയിലെ കര്‍മ്മ ശാസ്ത്ര പഠന വിഭാഗം സംഘടിപ്പിക്കുന്ന 'ഭിന്ന ലൈംഗികതയും ഇസ്‌ലാമിക കര്‍മ്മ ശാസ്ത്രവും' വിഷയത്തില്‍ മാര്‍ച്ച് 17 ന് സംഘടിപ്പിക്കുന്ന ഏകദിന സെമിനാറിനുളള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഭിന്ന ലൈംഗികതയുടെ ഇസ്‌ലാമിക വീക്ഷണം, സാമൂഹിക പരിസരം, നിയമാവകാശങ്ങള്‍,

SKIC അൽകോബാർ സെൻട്രൽ കമ്മിറ്റി സൈനുൽ ഉലമ അനുസ്മരണം നടത്തി

അൽകോബാർ: സമസ്ത ഇസ്ലാമിക് സെന്റർ അൽകോബാർ സെൻട്രൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശൈഖുനാ സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ അനുസ്മരണം നടത്തി. ബഹു: ദാവൂദ് ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി. സൈനുൽ ഉലമ പേര് സൂചിപ്പിക്കും പോലെ തന്നെ പൺഡിതൻമാർക്ക് അലങ്കാരമാണെന്നും,

‘ഖുര്‍ആന്‍രക്ഷയുടെ സല്‍സരണി’ യെന്ന എസ്.ഐ.സി സഊദി നാഷണല്‍ കാമ്പയിന്‍ നാലാംഘട്ടം ആരംഭം കുറിച്ചു

റിയാദ്:തെററിദ്ധരിപ്പിക്കപ്പെടുന്ന ഇസ്‌ലാമിന്റെ യാഥാര്‍ത്ഥമുഖം ബോധ്യപ്പെടുത്താനുളള മാര്‍ഗമാണ് ഖുര്‍ആന്‍ പഠനമെന്നും, അതിനാവശ്യമായ മാര്‍ഗങ്ങള്‍ സ്വീകരിക്കല്‍ പ്രബോധകരുടെ ബാധ്യതയാണന്നും പ്രശസ്ത ഖുര്‍ആനിക് പണ്ഡിതന്‍ അബ്ദുസലാം ഫൈസി ഒളവട്ടൂര്‍ പറഞ്ഞു. ‘ഖുര്‍ആന്‍ രക്ഷയുടെ സല്‍സരണി’ യെന്ന എസ്.ഐ.സി സഊദി

സമസ്ത കൈത്താങ്ങ് പദ്ധതി; ഫണ്ട് സമാഹരണം മാര്‍ച്ച് 22ന്

ചേളാരി: മഹല്ല് ശാക്തീകരണം, സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍, പ്രസിദ്ധീകരണ പ്രചാരണം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവ ലക്ഷ്യമാക്കി 2015 മുതല്‍ സമസ്ത നടപ്പാക്കി വരുന്ന 'ദഅ്‌വത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായുള്ള മൂന്നാംഘട്ട ഫണ്ട് സമാഹരണം 2019 മാര്‍ച്ച് 22ന് വെള്ളിയാഴ്ച നടക്കും.

മുണ്ടക്കുളം ജാമിഅ ജലാലിയ്യ പ്രഥമ സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി

കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്ലാമിക് കോംപ്ലക്‌സിന് കീഴില്‍ മുണ്ടക്കുളത്ത് പ്രവര്‍ത്തിച്ച് വരുന്ന ജാമിഅ ജലാലിയ്യ 13-ാം വാര്‍ഷിക ഒന്നാം സനദ്ദാന മഹാ സമ്മേളനത്തിന് അന്തിമരൂപമായി. 22 യുവ പണ്ഡിതരും 15 ഹാഫിളീങ്ങളും സനദ് ഏറ്റുവാങ്ങുന്ന സമ്മേളനം 'പുതുയുഗത്തിന് പൈതൃകത്തിന് വെളിച്ചം' എന്ന

മയ്യിത്ത് നിസ്‌കരിക്കുക

കോഴിക്കോട്: ഗള്‍ഫില്‍ നിന്നും മടങ്ങവെ കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ച് മരണപ്പെട്ട അല്‍ഖസീം ഇസ്‌ലാമിക് സെന്ററിന്റെയും, പെരുവള്ളൂര്‍ പഞ്ചായത്ത് എസ്.കെ.എസ്.എസ്.എഫിന്റെയും മുന്‍ സെക്രട്ടറിയായിരുന്ന അറക്കല്‍ ശംസുദ്ദീന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ

ഖാസി സി.എം അബ്ദുല്ല മൗലവി വധം; പ്രതിഷേധ സമ്മേളനം വിജയിപ്പിക്കുക: സമസ്ത

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് പുനരന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28 ന് വൈകുന്നേരം 5 മണിക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ നടക്കുന്ന സമസ്ത പ്രതിഷേധ

SKSBV സംസ്ഥാന കൗണ്‍സില്‍ മീറ്റ് 24 ന്

ചേളാരി: സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റിയുടെ വാര്‍ഷിക കൗണ്‍സില്‍ മീറ്റ് 24 ന് രാവിലെ പത്ത് മണിക്ക് ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കും. യൂണിറ്റ്, റെയിഞ്ച്, ജില്ല ഘടകങ്ങളുടെ ഭാരവാഹി തിരഞ്ഞെടുപ്പ് പൂര്‍ത്തികരിച്ച് ജില്ലകളില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട നൂറിലേറെ കൗണ്‍സിലര്‍മാര്‍ സംസ്ഥാന കൗണ്‍സിലില്‍

"മെലാന്‍ഷ്'19"; കുവൈത്ത് കേരള ഇസ്‌ലാമിക് കൗണ്‍സില്‍ മോട്ടിവേഷന്‍ ക്ലാസ് 25ന്‌

കുവൈത്ത്: ദേശീയ ദിന അവധിയോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്‌ളാസ് സംഘടിപ്പിക്കുന്നു. "മെലാന്‍ഷ്'19" എന്ന പേരില്‍ കുവൈത്ത് കേരളാ ഇസ്‌ലാമിക് കൗൺസിൽ വിദ്യാഭ്യാസ വിംഗാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫെബ്രുവരി 25 ന് അബ്ബാസിയ ദാറുതര്ബിയ മദ്രസയിലും (ഇന്റഗ്രേറ്റഡ് സ്കൂൾ) ഫെബ്രുവരി 26 ന്

ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ജീവചരിത്രം പ്രകാശനം നാളെ

കോഴിക്കോട്: പ്രമുഖ സൂഫിവര്യനും ശാദുലി - ഖാദിരി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂർണ്ണ ജീവചരിത്രം നാളെ എസ്. കെ. എസ് എസ്. എഫിന്റെ മുപ്പതാം വാർഷിക പ്ര ഖ്യാപന സമ്മേളനത്തിൽ കുറ്റിപ്പുറത്ത് വെച്ച് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി

SKSSF ട്രൈസനേറിയം പ്രഖ്യാപന സമ്മേളനം നാളെ; ജില്ലയിൽ നിന്നും ആയിരം പേർ പങ്കെടുക്കും

തൃശ്ശൂർ: "നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്" എന്ന പ്രമേയത്തിൽ എസ് കെ എസ് എസ് എഫ് നടത്തുന്ന മുപ്പതാം വാർഷിക ആഘോഷങ്ങളുടെ പ്രഖ്യാപന സമ്മേളനത്തിൽ ജില്ലയിൽനിന്നും ആയിരം പ്രവർത്തകർ പങ്കെടുക്കും. നാളെ കുറ്റിപ്പുറത്ത് ദേശീയ പാതയോരത്താണ് പ്രഖ്യാപന സമ്മേളനം നടക്കുന്നത്. മുപ്പതാം

കാശ്മീര്‍ ആക്രമണം അപലപനീയം: SKSBV

ചേളാരി: രാജ്യത്തിന്റെ അതിര്‍ത്തിയില്‍ സൈന്യത്തിന് നേരെ നടന്ന ഭീകരാക്രമണം ദുഃഖകരവും അപലപനീയമാണെന്ന് സമസ്ത കേരള സുന്നി ബാലവേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യ രക്ഷക്കായി ജീവനുഴിഞ്ഞ് വെച്ച സൈന്യത്തിന്റെ സേവനം വിലമതിക്കാനാവത്തതും അതുല്ല്യവുമാണ്. രാജ്യത്തെ

SKSSF ട്രൈസനേറിയം; വരവേൽപ്പിനായ് കുറ്റിപ്പുറം ഒരുങ്ങുന്നു

കുറ്റിപ്പുറം: നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന സന്ദേശവുമായി ഒരു വർഷക്കാലം നടക്കാനിരിക്കുന്ന എസ് കെ എസ് എസ് എഫ് ട്രൈസനേറിയം പ്രഖ്യാപന മഹാസമ്മേളനത്തിന് കുറ്റിപ്പുറത്ത് വൻ ഒരുക്കങ്ങൾ. സംഘടനയുടെ മുപ്പതാം വാർഷികാഘോഷങ്ങൾക്ക് സമാരംഭം കുറിക്കുന്ന പരിപാടിയിലേക്കെത്തുന്ന

ആരോപണങ്ങള്‍ മതവുമായി ബന്ധപ്പെടുത്തുന്നത് ശരിയല്ല: SKSSF

കോഴിക്കോട്: ഒരു മതപ്രഭാഷകനുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന പീഡന കേസുകളുടെ മറപിടിച്ച് മതത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ നീക്കം ശരിയല്ലെന്ന് എസ് കെ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. സമാനമായ പല ആരോപണങ്ങളും വിവിധ മത, രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കെതിരെ ഇതിനു മുമ്പും

ക്യാമ്പസ് കോൾ രജിസ്ട്രേഷൻ വെബ്സൈറ്റ് ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു

ചെമ്മാട്: എസ് കെ എസ് എസ് എഫ്‌ നാഷണൽ ക്യാമ്പസ് കോളിന്റെ രജിസ്ട്രേഷൻ വെബ്സൈറ്റ് ഉദ്ഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ നിർവഹിച്ചു. സ്വപ്ന തലമുറക്ക് വേണ്ടി പ്രയത്നിക്കുക എന്ന പ്രമേയത്തിൽ രാജ്യത്തെ വിവിധ കലാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന

മികച്ച മദ്‌റസകള്‍ക്ക് കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡ്; ചീക്കോട് ശിആറുല്‍ ഇസ്‌ലാം മദ്‌റസക്ക് ഒന്നാം സ്ഥാനം

ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് കഴിഞ്ഞ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ മികച്ച മദ്‌റസകള്‍ക്കുള്ള കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സ്മാരക അവാര്‍ഡിന് ഈവര്‍ഷം ചീക്കോട് ശിആറുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്ററി മദ്‌റസ (മലപ്പുറം ഈസ്റ്റ്) ഒന്നാം സ്ഥാനത്തിനും, ഉദുമ പടിഞ്ഞാറ് അല്‍മദ്‌റസത്തുല്‍ ഇസ്‌ലാമിയ്യ

SKSSF മൂത്തേടം ക്ലസ്റ്റര്‍ സഹചാരി സെന്‍റര്‍ ഉദ്ഘാടനം 19 ന്

മലപ്പുറം: SKSSF മൂത്തേടം ക്ലസ്റ്റര്‍ സഹചാരി സെന്‍റര്‍ ഉദ്ഘാടനം 2019 ഫെബ്രുവരി 19 ചൊവ്വ വൈകുന്നേരം 6.30 ന് ബഹു. ശൈഖുനാ ശൈഖുല്‍ ജാമിഅ പ്രൊഫസര്‍ കെ. ആലികുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ബഹു. സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍ പാണക്കാട് അധ്യക്ഷത വഹിക്കും. ബഹു. മുനീര്‍ ഹുദവി വിളയില്‍ മുഖ്യ പ്രഭാഷണം നടത്തും.

SMF ഉമറാ കോണ്‍ഫറന്‍സ്; വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം: 2019 ജനുവരി 30-ന് എസ്. എം. എഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന ഉമറാ കോണ്‍ഫറന്‍സ് പ്രചാരണാര്‍ത്ഥം വിവിധ സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം ഉര്‍ജ്ജിതമാക്കിത്തുടങ്ങി. സംസ്ഥാനത്തിനകത്തും പുറത്തുമായി എസ്. എം. എഫില്‍ രജിസ്റ്റര്‍ ചെയ്ത മൂവ്വായിരത്തിലധികം മഹല്ലുകളില്‍നിന്നും തെരെഞ്ഞെടുക്കപ്പെട്ട പ്രധിനിധികളെ

ജാമിഅഃ നൂരിയ്യയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക്

പെരിന്തല്‍മണ്ണ: പ്രളയ ദുരന്തമുഖത്തും മറ്റു സേവന മേഖലകളിലും നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ജാമിഅഃ നൂരിയ്യഃയുടെ പ്രത്യേക പുരസ്‌കാരം വിഖായക്ക് നല്‍കുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. കേരളവും കര്‍ണ്ണാടകയുടെ വിവിധ പ്രദേശങ്ങളും പ്രളയത്തെ

SKSSF സിമ്പിയോസിസ് ടീൻ ഹബ്ബിന് പ്രൗഢമായ തുടക്കം

ചാപ്പനങ്ങാടി: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ക്ലസ്റ്റർ തലങ്ങളിൽ ജനുവരി മാസം സംഘടിപ്പിക്കുന്ന സിമ്പിയോസിസ് ടീൻ ഹബ്ബുകൾക്ക് തുടക്കമായി. സിറാജ് ഓഡിറ്റോറിയത്തിൽ സംസ്ഥാന തല ഉൽഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. കൗമാരകാലത്തെ ക്രിയാത്മകമാക്കുന്നതിലൂടെ ജീവിതം മുഴുവൻ

സിബാഖ് കലോത്സവം; കാരവന് തുടക്കമായി

തിരൂരങ്ങാടി/ തളങ്കര: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ദേശീയ കലോത്സവം സിബാഖ് 19 ന്റെ പ്രചാരണാര്‍ത്ഥം സ്റ്റുഡന്‍സ് യൂണിയന്‍ സംഘടിപ്പിക്കുന്ന സിബാഖ് കാരവന് കാസര്‍കോട് ജില്ലയിലെ തളങ്കരയില്‍ തുടക്കം.

ജാമിഅഃ നൂരിയ്യഃ വാര്‍ഷിക സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി

പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യഃയുടെ 56-ാം വാര്‍ഷിക 54-ാം സനദ്ദാന സമ്മേളനത്തിന് അന്തിമ രൂപമായി. ജനുവരി 9 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ നടക്കുന്ന സമ്മേളത്തില്‍ ഇരുപത് സെഷനുകളിലായി ഒട്ടേറെ വിഷയങ്ങളില്‍ പ്രൗഡമായ പ്രഭാഷണങ്ങളും പഠന ക്ലാസുകളും നടക്കും.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍: പരീക്ഷാ അറിയിപ്പ്

തേഞ്ഞിപ്പലം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 3-ാം തിയ്യതി വ്യാഴാഴ്ച നടത്തേണ്ടിയിരുന്ന സ്‌കൂള്‍ വര്‍ഷ അര്‍ദ്ധവാര്‍ഷിക പരീക്ഷ 5-ാം തിയ്യതി ശനിയാഴ്ച നടത്തണമെന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഓഫീസില്‍ നിന്നും അറിയിച്ചു.
- Samastha Kerala Jam-iyyathul Muallimeen

SKSSF സിമ്പിയോസിസ് ടീൻ ഹബ്ബ് സംസ്ഥാന തല ഉദ്ഘാടനം നാളെ (ബുധൻ)

കോഴിക്കോട്: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റി ക്ലസ്റ്റർ തലങ്ങളിൽ ജനുവരി മാസം സംഘടിപ്പിക്കുന്ന സിമ്പിയോ സിസ് ടീൻ ഹബ്ബുകളുടെ സംസ്ഥാന തല ഉൽഘാടനം നാളെ ഉച്ചക്ക് രണ്ടിന് ചാപ്പനങ്ങാടിയിൽ നടക്കും. പുതിയ ചക്രവാളങ്ങൾ കണ്ടെത്തുയെന്ന ശീർഷകത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുള്ള