ട്രെന്റ് പ്രീസ്‌കൂള്‍ അല്‍ ഫാത്തിഹ മത്സരം സമാപിച്ചു

കോഴിക്കോട് : എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രെന്റ പ്രീസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സംസ്ഥാനതല അല്‍ ഫാത്തിമ മത്സരം സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ട്രെന്റ് പ്രീസ്‌കൂള്‍ ചെയര്‍മാന്‍ ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി അധ്യക്ഷത വഹിച്ചു.

രണ്ട് വിഭാഗമായി നടന്ന മത്സരത്തില്‍ എല്‍ കെ ജി വിഭാഗം ഒന്നാം സ്ഥാനം ഫാത്തിമ ഫൈഹ പി ഇ (നിബ്രാസ് ട്രെന്റ് പ്രീസ്‌കൂള്‍ പുല്ലിപറമ്പ്), രണ്ടാം സ്ഥാനം മുഹമ്മദ് ഉനൈസ് സി കെ (ഇഖ്‌റഅ ട്രെന്റ് പ്രീസ്‌കൂള്‍ കുറ്റിക്കടവ്), മൂന്നാം സ്ഥാനം ഫൈഹ പി (ദാറുല്‍ ഹസനാത്ത് ട്രെന്റ് പ്രീസ്‌കൂള്‍ കണ്ണാടി പറമ്പ്). യു കെ ജി വിഭാഗം ഒന്നാം സ്ഥാനം നജ ഫാത്തിമ (നൂറുല്‍ ഹിദായ ട്രെന്റ് പ്രീസ്‌കൂള്‍ ഫാറൂഖ് കോളേജ്), രണ്ടാം സ്ഥാനം നൈല ഫാത്തിമ (ഇഖ്‌റഅ ട്രെന്റ് പ്രീസ്‌കൂള്‍ കുറ്റിക്കടവ്), മൂന്നാം സ്ഥാനം ലയാല്‍ കെ പി (മിസ്ബാഹുല്‍ ഇസ്‌ലാം ട്രെന്റ് പ്രീസ്‌കൂള്‍ കാപ്പ്).

വിജയികള്‍ക്ക് സമ്മാനദാനം തങ്ങള്‍ നിര്‍വഹിച്ചു. ട്രെന്‍ഡ് പ്രീ സ്‌കൂള്‍ രക്ഷിതാക്കള്‍ക്ക് വേണ്ടി സംഘടിപ്പിച്ച അല്‍ഫിഖ്‌റ സംസ്ഥാനതല മത്സരവിജയികള്‍ക്കും റിപ്പബ്ലിക് ഡേ യോട് അനുബന്ധിച്ച് സ്‌കൈ ബുക്‌സ് ന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച ഫ്‌ലാഗ് മേക്കിങ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടത്തി. ഡോ. അബ്ദുല്‍ മജീദ് മാസ്റ്റര്‍ കൊടക്കാട്, ഡോ അബ്ദുല്‍ ഖയ്യൂമ് കടമ്പോട്, ആര്‍ വി അബൂബക്കര്‍ യമാനി, അഷ്‌റഫ് മലയില്‍, സ്‌കൈ ബുക്‌സ് സ്റ്റേറ്റ് ഹെഡ് ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.
- SKSSF STATE COMMITTEE

SKSSF മനീഷ സംസ്ഥാന സമിതി

കോഴിക്കോട്: എസ് കെ എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ സാംസ്‌കാരിക വിഭാഗമായമനീഷ സംസ്ഥാനസമിതിക്ക് 2022-24 വര്‍ഷത്തേക്കുള്ള ഭാരവാഹികള്‍ നിലവില്‍ വന്നു. കെ എം ഇസ്സുദ്ധീന്‍ പൊതുവാച്ചേരി ചെയര്‍മാനായും, മുഹമ്മദ് ജൗഹര്‍ കാവനൂര്‍ ജനറല്‍ കണ്‍വീനറുമാണ്. സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി (സെക്രട്ടറിയേറ്റ് ഇന്‍ ചാര്‍ജ്). സമിതി അംഗങ്ങളായി മുഹമ്മദ് ഫാരിസ് പി യു, ശുഹൈബുല്‍ ഹൈത്തമി വാരാമ്പറ്റ, മുനീര്‍ ഹുദവി വിളയില്‍, ആബ്ബാസ് റഹ്മാനി മാവൂര്‍, ഡോ. ഹാരിസ് ഹുദവി കുറ്റിപ്പുറം, റഷീദ് അസ്‌ലമി പാനൂര്‍, സ്വാദിഖ് ഫൈസി താനൂര്‍, ഹര്‍ഷാദ് ഹുദവി കുറക്കോട് എന്നിവരേയും തെരെഞ്ഞെടുത്തു.
- SKSSF STATE COMMITTEE

SKSSF ഇസ്തിഖാമ ക്ക് പുതിയ നേതൃത്വം

കോഴിക്കോട്: എസ് കെ എസ് എസ് എഫ് ആദര്‍ശ വിഭാഗമായ ഇസ്തിഖാമക്ക് പുതിയ സമിതി നിലവില്‍ വന്നു. ചെയര്‍മാനായി അമീര്‍ ഹുസൈന്‍ ഹുദവി ചെമ്മാടിനേയും, ജനറല്‍ കണ്‍വീനറായി ജസീല്‍ കമാലി ഫൈസി അരക്കുപറമ്പിനെയും തെരെഞ്ഞെടുത്തു. അബ്ദുല്‍ ഖാദര്‍ ഫൈസി തലക്കശ്ശേരി (സെക്രട്ടറിയേറ്റ് ഇന്‍ ചാര്‍ജ് ), അന്‍വര്‍ കമാലി ഫൈസി നാട്ടുകല്ല്, നവാസ് ശരീഫ് ഹുദവി ചേലേമ്പ്ര (വൈസ് ചെയർമാൻ മാർ ), മുജ്തബ ഫൈസി ആനക്കര (വർക്കിംഗ് കൺവീനർ ), ആസിഫ് ഫൈസി പതാക്കര, അജ്മല്‍ കമാലി ഫൈസി കൊട്ടോപ്പാടം ( ജോ. കണ്‍ വീനര്‍മാര്‍ ), മെമ്പര്‍മാരായി നസീര്‍ അസ്ഹരി, ഖാസിം ദാരിമി, അബ്ദുല്‍ ജബ്ബാര്‍ ഫൈസി, അനസ് ഫൈസി, നിയാസ് മദനി, യുസുഫ് ദരിമി, ശിയാസലി വാഫി, അന്‍വര്‍ സ്വാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, റശീദ് ഫൈസി പൊറോറ, ഹബീബ് ദരിമി, അബ്ദു സലാം ഫൈസി എടപ്പലം, അബൂതാഹിര്‍ ഫൈസി മാനന്തവാടി, ബഷീര്‍ ഹുദവി കാടാമ്പുഴ, അബൂബക്കര്‍ ഫൈസി മുടിക്കോട്, മുബശ്ശിര്‍ ഫൈസി മാവണ്ടിയൂര്‍ എന്നിവരേയും തെരെഞ്ഞെടുത്തു.
- SKSSF STATE COMMITTEE

ട്രന്റ് ടീം ഡ്രൈവ് 27 ന്

എസ് കെ എസ് എസ് എഫ് ട്രന്റിന്റെ സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ടീം ഡ്രൈവ് സമ്പൂർണ്ണ നേതൃ പരിശീലന ക്യാമ്പ് മാർച്ച് 27ഞായറാഴ്ച രാവിലെ മുതൽ കോഴിക്കോട് കിംഗ് ഫോർട്ട് ഹോട്ടലിൽ ആരംഭിക്കും. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷാഹുൽ ഹമീദ് മേൽമുറി, എസ് വി മുഹമ്മദലി, വൈസ് പ്രസിഡന്റ് സത്താർ പന്തലൂർ, ജനറൽ സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട്, വർക്കിംഗ്‌ സെക്രട്ടറി അയ്യൂബ് മുട്ടിൽ തുടങ്ങിയവർ പ്രസംഗിക്കും.

മുൻ സംസ്ഥാന ചെയർമാൻമാരായ ഡോ.സുലൈമാൻ നീറാട്, റഹീം ചുഴലി, റഷീദ് കൊടിയൂറ, ഇന്റർനാഷണൽ ഫെലോ അലി കെ. വയനാട്, ഡോ. മജീദ് കൊടക്കാട്, ശംസുദ്ധീൻ ഒഴുകൂർ, റഷീദ് കമ്പളക്കാട് തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. ജില്ലാ ട്രെന്റ് ഇൻചാർജ്ജ് സെക്രട്ടറി, ചെയർമാൻ, കൺവീനർ, കഴിഞ്ഞ സംസ്ഥാന സമിതി അംഗങ്ങൾ, സംസ്ഥാന ഉപസമിതി ചെയർമാൻമാർ എന്നിവർ പങ്കെടുക്കും.

അടുത്ത രണ്ട് വർഷത്തേക്കുള്ള ട്രെന്റിന്റെ പ്രവർത്തന രൂപരേഖയുടെ കരട് പുറത്തിറക്കും.
- SKSSF STATE COMMITTEE

സ്വാദിഖലി ശിഹാബ് തങ്ങള്‍ ദാറുല്‍ഹുദാ ചാന്‍സലര്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പുതിയ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന മാനേജിങ് കമ്മിറ്റി യോഗത്തിലാണ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം മൂലം ഒഴിവു വന്ന സര്‍കലാശാലാ ചാന്‍സലര്‍, മാനേജിങ് കമ്മിറ്റി പ്രസിഡന്റ് എന്നീ പദവികളിലേക്ക് സ്വാദിഖലി ശിഹാബ് തങ്ങളെ ഐകകണ്‌ഠേന തെരഞ്ഞെടുത്തത്.

കേരളത്തിനകത്തും പുറത്തുമായി 28 അഫിലിയേറ്റഡ് സ്ഥാപനങ്ങള്‍, 4 ഓഫ് കാമ്പസുകള്‍, 60 സ്റ്റഡീ സെന്ററുകള്‍, 12000-ലത്തികം വിദ്യാര്‍ത്ഥികള്‍, 500 ലധികം അധ്യാപകര്‍, 2602 ഹുദവികള്‍ എന്നിവയടങ്ങുന്ന ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലാ സംവിധാനങ്ങള്‍ ഇനി സ്വാദിഖലി ശിഹാബ് തങ്ങള്‍ മുന്നോട്ടു നയിക്കും. എം.എം ബശീര്‍ മുസ്‌ലിയാര്‍ (1983-1987), സി.എച്ച് ഐദറൂസ് മുസ് ലിയാര്‍ (1987-1994), സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ (1994-2008), സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ (2008-2022) എന്നിവരായിരുന്നു ദാറുല്‍ഹുദായുടെ മുന്‍കാല പ്രസിഡന്റുമാര്‍.

2009-ല്‍ ഇസ്‌ലാമിക സര്‍വകലാശാലയായി അപ്‌ഗ്രേഡ് ചെയ്തപ്പോള്‍ പ്രഥമ ചാന്‍സലറായി ചുമതലയേറ്റ ഹൈദരലി ശിഹാബ് തങ്ങള്‍ അന്ത്യം വരെ വാഴ്‌സിറ്റിയുടെ ചാന്‍സലറും മാനേജിങ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു.

ദാറുല്‍ഹുദായുടെ നാഷണല്‍ പ്രൊജക്ട് ചെയര്‍മാനായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പൊതുവിദ്യാഭ്യാസ സംരംഭമായ സെന്റര്‍ ഫോര്‍ പബ്ലിക് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ് ഡയറക്ടറായി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, ദാറുല്‍ഹുദാ പുംഗനൂര്‍ കാമ്പസ് ചെയര്‍മാനായി സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഹാദിയക്കു കീഴില്‍ ബീഹാറിലെ കിഷന്‍ഗഞ്ചിലുള്ള ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റൂട്ട് ഡയറക്ടറായി സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ എന്നിവരാണ് ദാറുല്‍ഹുദായുടെ വിവിധ സംവിധാനങ്ങള്‍ക്ക് നിലവില്‍ നേതൃത്വം നല്‍കുന്നത്.

മാനേജിങ് കമ്മിറ്റി യോഗം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലവി ഹാജി കോട്ടക്കല്‍, സെക്രട്ടറിമാരായ ഡോ.യു.വി.കെ മുഹമ്മദ്, സി.എച്ച് ത്വയ്യിബ് ഫൈസി, മറ്റു കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംബന്ധിച്ചു.
- Darul Huda Islamic University

സത്യധാര സര്‍ക്കുലേഷന്‍ വിംഗ് സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാര ദ്വൈവാരികക്ക് സര്‍ക്കുലേഷന്‍ വിംഗ് നിലവില്‍ വന്നു. ചെയര്‍മാനായി ശമീര്‍ ഫൈസി കോട്ടോപാടം (പാലക്കാട് ജില്ല), കണ്‍വീനറായി മുഹമ്മദ് കുട്ടി കുന്നുംപുറം (മലപ്പുറം വെസ്റ്റ്) സെക്രട്ടറിയേറ്റ് ഇന്‍ചാര്‍ജ് താജുദ്ദിന്‍ ദാരിമി പടന്ന എന്നിവരെ തെരഞ്ഞെടുത്തു. സമിതി അംഗങ്ങളായി നൂറുദ്ധിന്‍ യമാനി (മലപ്പുറം ഈസ്റ്റ്), അനീസ് വെള്ളിയാലില്‍ (കോഴിക്കോട്), അബ്ദുല്ല ഫൈസി മാണിയൂര്‍ (കണ്ണൂര്‍), കബീര്‍ ഫൈസി (കാസര്‍ഗോഡ്), അന്‍സിഫ് വാഫി (കോട്ടയം), നിസാം കണ്ടത്തില്‍ (കൊല്ലം), അഷ്‌റഫ് ഫൈസി (എറണാകുളം), നജീബ് റഹ്മാനി (തിരുവനന്തപുരം), സത്താര്‍ ദാരിമി (തൃശൂര്‍), കബീര്‍ അന്‍വരി (പാലക്കാട്) സുഹൈല്‍ കൂട്ടുങ്ങല്‍ (ആലപ്പുഴ), മുസ്തഫ വെണ്ണിയോട് (വയനാട്), ബഷീര്‍ ബാഖവി വി.പി.എം (ഇടുക്കി), മുഹമ്മദ് യാസീന്‍ ഫൈസി (ലക്ഷദ്വീപ്), ശുഐബ് നിസാമി (നീലഗിരി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

1997 ആഗസ്റ്റ് 2 ശനിയാഴ്ച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ യു.എ ഖാദറിനു നല്‍കി പ്രകാശനം ചെയ്ത സത്യധാര, മാസികയായിട്ടായിരുന്നു തുടക്കം. പില്‍ക്കാലത്ത് ദ്വൈവാരികയായി മാറി. സമകാലിക വിഷയങ്ങളില്‍ സമയോചിതമായി ഇടപെടുന്ന സത്യധാര സംഘടനയുടെ നിലപാടുകള്‍, അഭിമുഖങ്ങള്‍, വിവിധ വിശേഷാല്‍ പതിപ്പുകള്‍, പുതിയ എഴുതുകര്‍ക്ക് എഴുത്തസരങ്ങള്‍, ടാലന്റ് ടെസ്റ്റ്, പ്രബന്ധം, കവിതാ രചന, ക്വിസ്സ് മല്‍സരങ്ങള്‍, സത്യധാര സര്‍ക്കുലേഷന്‍ കാമ്പയിന്‍ തുടങ്ങി മറ്റു വിവിധ പദ്ധതികള്‍ സത്യധാര വിംഗ് നടത്തി വരുന്നു.
- SKSSF STATE COMMITTEE

SKSSF സൗത്ത് കേരള എക്സിക്യൂട്ടീവ് ക്യാമ്പ് നടത്തി

ആലപ്പുഴ: എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ ശംസുൽ ഉലമ സ്മാരക സൗധത്തിൽ വെച്ച് സൗത്ത് സോൺ എക്സിക്യൂട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. സെയ്യിദ് അബ്ദുല്ല ദാരിമി അൽ ഐദറൂസി അധ്യക്ഷത വഹിച്ചു. എസ്. കെ. ജെ. എം ആലപ്പുഴ ജില്ല പ്രസിഡന്റ് പി. എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജന. സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് സൗത്ത് കേരള എംപവറിംഗ് പ്രോജക്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചർച്ചകൾക്ക് ഉവൈസ് ഫൈസി ആലപ്പുഴ, ഡോ: ശരീഫ് നിസാമി തിരുവനന്തപുരം , ജലീൽ പുക്കുറ്റി കോട്ടയം എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പ്രധാന ഭാരവാഹികളും സഹചാരി ഭാരവാഹികളും പ്രതിനിധികളായി പങ്കെടുത്തു. ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൾ ഖാദർ ഹുദവി സെക്രട്ടറിയേറ്റ് അംഗം സ്വാലിഹ് ഇടുക്കി തുടങ്ങിയവർ സംസാരിച്ചു. അബ്ദുൾ സലീം റശാദി സ്വാഗതവും അനീസ് റഹ്‌മാൻ മണ്ണഞ്ചേരി നന്ദിയും രേഖപ്പെടുത്തി.
- SKSSF STATE COMMITTEE

ജാമിഅക്കു കീഴില്‍ കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍; ഹിഫ്‌ള് പൂര്‍ത്തിയാക്കിയവര്‍ക്ക് ഉപരി പഠനത്തിന് അവസരം

പട്ടിക്കാട്: ഹിഫ്‌ള് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജാമിഅഃ നൂരിയ്യയുമായി അഫ്‌ലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന കുല്ലിയ്യത്തുല്‍ ഖുര്‍ആന്‍ സ്ഥാപനങ്ങള്‍ക്ക് ഈ അധ്യയന വര്‍ഷത്തോടെ തുടക്കമാവുമെന്ന് ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്്‌ലിയാര്‍ അറിയിച്ചു. ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, വിവിധ ഖിറാഅത്തുകളുടെ ഇജാസത്തുകള്‍ നല്‍കുന്നതോടൊപ്പം ദൃഢമായ മനഃപ്പാഠ ശേഷി ഉണ്ടാവുന്നതിനാവശ്യമായ ആവര്‍ത്തന പാരായണം മറ്റു പരിശീലനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കരിക്കുലം.

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സര വേദികളിലേക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുക, ഖുര്‍ആന്‍ പഠന രംഗത്തെ അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങള്‍ ഉറപ്പു വരുത്തുക എന്നിവയും പദ്ധതിക്ക് കീഴിലുണ്ടാവും. ഹൈസ്‌കൂള്‍ പഠനം മുതല്‍ ഡിഗ്രി പഠനം വരെ നല്‍കുന്ന സെക്കണ്ടറി വിഭാഗത്തിന് ഏട്ടു വര്‍ഷവും എസ് എസ് എല്‍ സി കഴിഞ്ഞവര്‍ക്ക് പ്രവേശനം നല്‍കുന്ന സീനിയര്‍ സെക്കണ്ടറി വിഭാഗത്തിന് ഏഴു വര്‍ഷവുമാണ് പഠന കാലാവധി.

യൂജി തലത്തില്‍ ഖുര്‍ആന്‍ നിദാന ശാസ്ത്രം, ഖുര്‍ആന്‍ വ്യാഖ്യാന ശാസ്ത്രം, ഖുര്‍ആന്‍ ലിപികളും അനുബന്ധ പഠനങ്ങളും, മുതശാബിഹാത്തുല്‍ ഖുര്‍ആന്‍ എന്നിവയോടൊപ്പം പാരമ്പര്യ മത വിഷയങ്ങളും ബഹുഭാഷാ പാണ്ഡിത്യവും വിഭാവനം ചെയ്യുന്നതാണ് സിലബസ്. ഖുര്‍ആന്‍ പഠനത്തിനും ബഹുഭാഷ പരിജ്ഞാനത്തിനും സ്മാര്‍ട്ട് ക്ലാസ്‌റൂം, ലൈബ്രറി തുടങ്ങിയ അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ പ്രാഥമികമായി ഒരുക്കിയ സ്ഥാപനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിട്ടുള്ളത്.

യോഗത്തില്‍ ശൈഖുല്‍ ജാമിഅഃ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം ഫൈസി തിരൂര്‍ക്കാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ റഹ്‌മാനി കൊണ്ടിപ്പറമ്പ്, ടി.എച്ച് ദാരിമി, ഹാഫിള് അബ്ദുല്ല ഫൈസി, ഹാഫിള് ഇബ്‌റാഹീം ഫൈസി, മുജ്തബ ഫൈസി, ഹാഫിള് സല്‍മാന്‍ ഫൈസി സംബന്ധിച്ചു.
- JAMIA NOORIYA PATTIKKAD

SKSSF ഇബാദിന് പുതിയ നേതൃത്വം; പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ചെയര്‍മാന്‍

കോഴിക്കോട്: എസ്. കെ എസ്. എസ്. എഫ് സംസ്ഥാന കമ്മിറ്റിയുടെ ദഅ്‌വ വിഭാഗമായ ഇബാദിന് 2022-24 വര്‍ ഷത്തേക്കുള്ള പുതിയ സംസ്ഥാന സമിതി നിലവില്‍ വന്നു. പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളാണ് ചെയര്‍മാന്‍. റഫീഖ് ചൈന്നൈ ഇരുമ്പുചോല മലപ്പുറം വെസ്റ്റ് ആണ് ജനറല്‍ കണ്‍വീനര്‍. വൈസ് ചെയര്‍മാനായി ബഷീര്‍ ഫൈസി മാണിയൂര്‍ (കണ്ണൂര്‍) തെരഞ്ഞെടുക്കപ്പെട്ടു. സമിതി മെമ്പര്‍മാരായി ജാബിര്‍ മന്നാനി (തിരുവനന്തപുരം), ഷാനവാസ് ബാഖവി (കൊല്ലം), ഹാഫിസ് ഉനൈസ് ഖാസിമി (കോട്ടയം), ഷാനവാസ് വാഫി (ഇടുക്കി), നൗഫല്‍ വാഫി ആറാട്ടുപുഴ (ആലപ്പുഴ), സിയാദ് ഫൈസി (എറണാകുളം), സിദ്ധീഖ് ഫൈസി (തൃശ്ശൂര്‍), നിസാബുദ്ധീന്‍ ഫൈസി (പാലക്കാട്), ശിഹാബ് ഫൈസി (മലപ്പുറം വെസ്റ്റ്), സാജിഹു ശമീര്‍ അസ്ഹരി (മലപ്പുറം ഈസ്റ്റ് ), യഹ്‌യ വെള്ളയില്‍ (കോഴിക്കോട്), അബ്ദുല്‍ കരീം ഫൈസി (കണ്ണൂര്‍), ഷാജഹാന്‍ വാഫി (വയനാട്), അബ്ദുല്ല റഹ്മാനി (കാസര്‍ഗോഡ്), സിദ്ധീഖ് ഫൈസി ദക്ഷിണ (കന്നട ഈസ്റ്റ്), ഹബീബ് മുസ്ലിയാര്‍ (ദക്ഷിണ കന്നട വെസ്റ്റ്), സലീം ഫൈസി (നീലഗിരി), അബ്ദു റഊഫ് ഫൈസി (ലക്ഷദ്വീപ്), ഹനീഫ ഫൈസി (കൊടക്) എന്നിവരേയും തെരഞ്ഞെടുത്തു.

സ്വയം സംസ്‌കരിക്കുകയും മറ്റുള്ളവരെ സംസ്‌കരിക്കാനാവശ്യമായ പ്രവര്‍ത്തനവുമാണ് ഇബാദിന്റെ ലക്ഷ്യം. വര്‍ഷത്തിലൊരിക്കല്‍ സംസ്ഥാന തലത്തില്‍ നടത്തിവരുന്ന കേരള തസ്‌കിയത്ത് കോണ്‍ഫറന്‍സും വിവിധ പ്രായക്കാര്‍ക്കനുയോജ്യമായ രീതിയില്‍ ക്രമീകരിച്ച പ്രായാധിഷ്ഠിത ദഅവാ രീതിയും, ദൈവിക ചിന്തയിലേക്ക് ജനങ്ങളെ അടുപ്പിക്കുന്നതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ദാഇമാരും, മഹല്ലുകള്‍ കേന്ദ്രീകരിച്ച് ഖാഫിലയായി നിര്‍വഹിക്കുന്ന സംസ്‌കരണ പ്രവര്‍ത്തനവും ഇബാദിന്റെ പദ്ധതികളാണ്.

ലഹരി ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടി കുറ്റിപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെല്‍നെസ്സ് ഇന്‍സ്റ്റിറ്റ്യൂട്ടും വളണ്ടിയര്‍മാരും, യുക്തി വാദത്തിലേക്കും മതനിരാസത്തിലേക്കും നയിക്കുന്ന ചിന്തകളില്‍ നിന്ന് യുവതലമുറയെ യഥാര്‍ത്ഥ വിശ്വാസത്തിന്റെ പന്ഥാവിലേക്ക് കൊണ്ടുവരാനും ദീനിന്റെ ശരിയായ വശം കൃത്യമായി പറയാനും പ്രവര്‍ത്തിക്കുന്ന റൈറ്റ് സ്വല്യൂഷനും ഇബാദിന്റെ പദ്ധതികളില്‍ പെടുന്നു.
- SKSSF STATE COMMITTEE

ഫൈസാബാദ് ഒരുങ്ങി. ജാമിഅഃ സമ്മേളനം ഇന്ന് (ഞായര്‍) ആരംഭിക്കും

പെരിന്തല്‍മണ്ണ : ജാമിഅഃ നൂരിയ്യഃ അറബിയ്യഃ 59-ാം വാര്‍ഷിക 57-ാം സനദ് ദാന സമ്മേളനത്തിന് ഫെസാബാദ് പി.എം.എസ്.എ പൂക്കോയ തങ്ങള്‍ നഗരി ഒരുങ്ങി. ഇന്ന് വൈകിട്ട് 4.30ന് സിയാറത്തോടെ സമ്മേളനത്തിന് തുടക്കമാവും. കേരളത്തിലെ ഇസ്‌ലാമിക പ്രബോധന നവോന്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ആറ് പതിറ്റാണ്ടായി നായകത്വം വഹിച്ചു കൊണ്ടിരിക്കുന്ന ജാമിഅഃ നൂരിയ്യയുടെ സന്തതികള്‍ ലേകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ദഅ്‌വാ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ഈ വര്‍ഷം സനദ് നല്‍കപ്പെടുന്ന 339 യുവ പണ്ഡിതരടക്കം 7867 ഫൈസിമാരാണ് ഇതിനകം പഠനം പൂര്‍ത്തിയാക്കി ഫൈസി ബിരുദം നേടിയിട്ടുള്ളത്. വൈകിട്ട് 5 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും.

നാളെ (തിങ്കള്‍) രാവിലെ 9.30ന് കമ്മറ്റി യോഗവും 11 മണിക്ക് ജനറല്‍ ബോഡിയും നടക്കും. ഉച്ചക്ക് 2 മണിക്ക് സനദ് വാങ്ങുന്ന യുവ പണ്ഡിതന്‍മാര്‍ക്കുള്ള സ്ഥാന വസ്ത്രം വിതരണം ചെയ്യും. സമാപന പൊതു സമ്മേളനം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ സനദ് ദാനവും എം.ടി അബ്ദുല്ല മുസ്‌ലിയാർ മുഖ്യ പ്രഭാഷണവും നിര്‍വ്വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുസ്സമദ് സ്വമദാനി പ്രസംഗിക്കും. പൊതു പ്രവര്‍ത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യു.എ.ഇ സുന്നി കൗണ്‍സില്‍ ആദരിക്കും. അല്‍ മുനീര്‍ പ്രകാശനവും നടക്കും. ശേഷം നടക്കുന്ന മജ്‌ലിസുന്നൂർ വാര്‍ഷിക സംഗമത്തിന് സുന്നി യുവജന സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ആമുഖ പ്രഭാഷണം നടത്തും. മാണിയൂര്‍ അഹ് മദ് മൗലവി, ഏലംകുളം ബാപ്പു മുസ്‌ലിയാർ ഉല്‍ബോധനം നടത്തും.
- JAMIA NOORIYA PATTIKKAD

SKSBV ജല സംരക്ഷണ ക്യാമ്പയിന് തുടക്കംകുറിച്ചു

പാണക്കാട്: 'കരുതി വെക്കാം ജീവന്റെ തുള്ളികള്‍ നാളെക്കായി' എന്ന പ്രമേയത്തില്‍ ഈ മാസം 5 മുതല്‍ മെയ് 30 വരെ സമസ്ത കേരള സുന്നി ബാലവേദി യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജല സംരക്ഷണ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം പാണക്കാട് യൂണിറ്റില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ക്യാമ്പയിന്‍ ഭാഗമായി യൂണിറ്റ്, റെയ്ഞ്ച്, മേഖല, ജില്ല കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ തണ്ണീര്‍ പന്തല്‍, പറവകള്‍ക്കൊരു നീര്‍കുടം, കൊളാഷ് നിര്‍മ്മാണം, പോസ്റ്റര്‍ പ്രദര്‍ശനം, ഉല്‍ബോധനം തുടങ്ങിയവ നടക്കും.

ചടങ്ങില്‍ സംസ്ഥാന ചെയര്‍മാന്‍ ഹസൈനാര്‍ ഫൈസി അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ജസീബ് മുട്ടിച്ചിറ സ്വാഗതം പറഞ്ഞു. മിയാസലി തങ്ങള്‍ പാണക്കാട്, ദില്‍ഷാദ് ഫറോക്ക്, ഷമീല്‍ പള്ളിക്കൂടം, ഷമീര്‍ പാണ്ടികശാല, മുസമ്മില്‍ കൊളപ്പുറം, റിഷാദ് ചുഴലി, നാഫിഅ, ഏലംകുളം, സ്വാലിഹ് അഹ്‌സനി പാണക്കാട്, മുഫ്‌ലിഹ് അരിമ്പ്ര, മസ്ഹബ് മലപ്പുറം, റഷീക് മഞ്ചേരി, ഇര്‍ഫാന്‍ കരിപ്പൂര്‍, ഹാദി പാണക്കാട് സംസാരിച്ചു.
- Samastha Kerala Jam-iyyathul Muallimeen

SKSSF മനസ്സൊരുക്കം ശാഖാ തല കാമ്പയിന് ഉജ്ജല തുടക്കം

പുത്തനാശയങ്ങളോടുള്ള സമീപനം പ്രസക്തം: ജിഫ്രി തങ്ങൾ

കൊണ്ടോട്ടി : മതത്തിൽ പുത്തനാശയങ്ങളുമായി കടന്ന് വരുന്നവരോട് അകലം പാലിക്കണമെന്ന സമസ്ത സ്ഥാപക കാലം മുതൽ നിലനിർത്തി വരുന്ന സമീപനം എന്നും പ്രസക്തമാണെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. സംഘടനാ ശാക്തീകരണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യമാക്കി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന മനസ്സൊരുക്കം ദൈവാര കാംപയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നീറാട് അൽ ഗസ്സാലി ഹെറിറ്റേജിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരന്നു അദ്ദേഹം. മതവിശ്വാസത്തെ പൂർണമായി ഉൾക്കൊണ്ട് ജീവിക്കുന്ന പുതു തലമുറയെ വാർത്തെടുക്കാൻ ശ്രദ്ധിക്കണമെന്നും നിസ്വാർത്ഥ സേവകർക്കായിരിക്കും അന്തിമ വിജയമെന്നും അദ്ധേഹം ഉദ്ബോധിപ്പിച്ചു.

സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായി സത്താർ പന്തലൂർ, സലാം ഫൈസി ഒളവട്ടൂർ വിഷയാവതരണം നടത്തി. മോയിൻ കുട്ടി മാസ്റ്റർ, സയ്യിദ് ഫക്രുദ്ധീൻ തങ്ങൾ, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങൾ സയ്യിദ് മുബഷീർ ജമലുല്ലൈലി തങ്ങൾ, അയ്യൂബ് മാസ്റ്റർ മുട്ടിൽ, അലവി കുട്ടി ഹാജി ഒ.പി അഷ്റഫ് കുറ്റിക്കടവ്, സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, സി.ടി ജലീൽ മാസ്റ്റർ, അനീസ് ഫൈസി, കെ .ടി ജാബിർ ഹുദവി, ജലീൽ ഫൈസി അരിമ്പ്ര, അബൂബക്കർ യമാനി, യൂനുസ് ഫൈസി സംസാരിച്ചു.
- SKSSF STATE COMMITTEE