മനുഷ്യ ജാലിക മേഖല കണ്‍വെന്‍ഷന്‍ ഇന്ന്

കാസര്‍കോട്‌: 'രാഷ്‌ട്ര രക്ഷക്ക്‌ സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയത്തില്‍ 2011 ജനുവരി 26 ന്‌ തൃക്കരിപ്പൂരില്‍ നടക്കുന്ന ജില്ലാ മനുഷ്യ ജാലികയുടെ പ്രചാരണാര്‍ത്ഥം കാസര്‍കോട്‌ മേഖലാ എസ്‌. കെ.എസ്‌.എസ്‌.എഫ്‌. കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്‌ച മൂന്ന്‌ മണിക്ക്‌ അണങ്കൂര്‍ നൂറുല്‍ ഹുദാ മദ്രസയില്‍ വിപുലമായ പ്രചാരണ കണ്‍വെന്‍ഷന്‍ നടക്കുമെന്ന്‌ മേഖല പ്രസിഡണ്ട്‌ ഹമീദ്‌ ഫൈസിയും ജനറല്‍ സെക്രട്ടറി ഫാറൂഖ്‌ കൊല്ലമ്പാടിയും അറിയിച്ചു.

ജാമിഅ: നൂരിയ്യ: പ്രചരണോദ്ഘാടനം നാളെ


തളിപ്പറമ്പ്‌: ജാമിഅ: നൂരിയ്യ: സനദ്‌ദാന വാര്‍ഷിക മഹാസമ്മേളനത്തിന്റെ  കണ്ണൂര്‍ ജില്ലാ പ്രചരണോദ്ഘാടനം നാളെ (ജനുവരി 1) വൈകുന്നേരം നാലിന്നു തളിപ്പറമ്പ്‌ വ്യാപരഭവന്‍ ഹാളില്‍നടക്കും. പ്രമുഖര്‍ സംബന്ധിക്കും.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; 31ന്‌ പെരിന്തല്‍മണ്ണയില്‍ സെമിനാര്‍ (ഇന്ന്)

തിരൂരങ്ങാടി: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌(ഹാദിയ) പെരിന്തല്‍മണ്ണ ചാപ്‌റ്റര്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 31ന്‌ സെമിനാര്‍ സംഘടിപ്പിക്കുന്നു. മതേതര ഇന്ത്യയിലെ മുസ്‌ലിം എന്ന തലക്കെട്ടില്‍ നടക്കുന്ന സെമിനാറില്‍ മത, രാഷട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 2011 ഏപ്രില്‍ 15,16,17 തിയ്യതികളിലാണ്‌ സനദ്‌ ദാന സമ്മേളനം നടക്കുന്നത്‌. അനസ്‌ ഹുദവി അരിപ്രയുടെ അധ്യക്ഷതയില്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന യോഗം ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. അബുബക്കര്‍ ഹുദവി, കെ.പി ജഅഫര്‍ ഹുദവി, കെ.ടി ശരീഫ്‌ ഹുദവി കാപ്പ്‌, കെ.സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി എന്നിവര്‍ സംസാരിച്ചു.

തളങ്കര റെയ്‌ഞ്ച്‌ മദ്‌റസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍

സമസ്ത തളങ്കര റെയ്‌ഞ്ച്‌ മദ്‌റസാ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സംഘടിപ്പിച്ച മുഅല്ലിം പാരിതോഷിക അവാര്‍ഡ്‌ വിതരണ സമ്മേളനം സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍  പിണങ്ങോട്‌ അബൂബക്കര്‍  ഉദ്‌ഘാടനം ചെയ്യുന്നു
തളങ്കര: സങ്കീര്‍മായിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യങ്ങള്‍ക്കിടയിലും മതധ്യാപന രംഗത്ത്‌ ഉറച്ചു നില്‍ക്കുന്ന മദ്രസാധ്യാപകരുടെ സേവനം മഹത്തരമാണെന്നും അത്തരം അധ്യാപകരെ സഹായിക്കുന്നതിലൂടെ മതവിദ്യാഭ്യാസത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ സമൂഹം തയ്യാറാവണമെന്നും സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍  പിണങ്ങോട്‌ അബൂബക്കര്‍ അഭിപ്രായപ്പെട്ടു. തളങ്കര റെയിഞ്ച്‌ മദ്രസ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ തളങ്കര കടവത്ത്‌ സംഘടിപ്പിച്ച മുഅല്ലിം പാരിതോഷിക, അവാര്‍ഡ്‌ വിതരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുനനു അദ്ദേഹം. റെയിഞ്ച്‌ മാനേജ്‌മെന്റ്‌ ഏര്‍പ്പെടുത്തിയ പാരിതോഷികം കഷ്‌ടപ്പെടുന്ന അധ്യാപകര്‍ക്ക്‌ കൈതാങ്ങാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയിഞ്ച്‌ പ്രസിഡണ്ട്‌ ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. റെയിഞ്ച്‌ പരിധിയില്‍നിന്ന്‌ മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായാ ടി.ഇ.അബ്‌ദുള്ള, എ.അബ്‌ദുല്‍ റഹ്‌മാന്‍, എല്‍.എ. മഹമൂദ്‌ ഹാജി, ഹാഷിം കടവത്ത്‌, സുലൈമാന്‍ ഹാജി ബാങ്കോട്‌, മുഹമ്മദ്‌കുഞ്ഞി തായലങ്ങാടി, കുഞ്ഞിമൊയ്‌തീന്‍ ബാങ്കോട്‌ എന്നിവരെ മംഗലാപുരം-ചെമ്പിരിക്ക ഖാസി ത്വാഖ അഹമ്മദ്‌ മൗലവി ആദരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ്‌ അവാര്‍ഡ്‌ വിതരണം ടി.ഇ.അബ്‌ദുള്ളയും മുഅല്ലിം പാരിതോഷിക വിതരണം അസ്‌ലം ഹാജി പടിഞ്ഞാറും നിര്‍വ്വഹിച്ചു. മുഫത്തിഷ്‌ അബ്‌ദുല്‍ ഖാദര്‍ ഫൈസി , റസാഖ്‌ മുസ്‌ല്യാര്‍, എം.എ.അബ്‌ദുല്‍ഖാദര്‍ മൗലവി, കെ.എം. മഹമൂദ്‌ ഹാജി, ടി.എ. ഖാലിദ്‌, എ.പി.അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി, അബൂബക്കര്‍ ദാരിമി, അബ്‌ദുല്‍ ഖാദര്‍ സഅദി, അബ്‌ദുല്‍ റഹ്‌മാന്‍ കൊറക്കോട്‌, ബായിക്കര അബ്‌ദുല്ലക്കുഞ്ഞി ഹാജി പ്രസംഗിച്ചു. സുലൈമാന്‍ ഹാജി സ്വാഗതവും എം. കുഞ്ഞിമൊയ്‌തീന്‍ നന്ദിയും പറഞ്ഞു.

സി.എം.അബ്‌ദുല്ല മൗലവി സ്‌മാരക ഇസ്‌ലാമിക സെന്റര്‍

മേല്‍പറമ്പ്‌: പ്രമുഖ ഗോള ശാസ്ത്ര പണ്ഡിതനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന മര്‍ഹൂം.ഖാസി സി.എം.അബ്‌ദുല്ല മൗലവിയുടെ സ്‌മരണാര്‍ത്ഥം മേല്‍പറമ്പില്‍ ഇസ്‌ലാമിക്‌ സെന്റര്‍ ഖാസി സി.എമ്മിന്റെ മരണ വാര്‍ഷിക ദിനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി  ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും. മേല്‍പറമ്പ്‌ ജമാഅത്തിന്റെ സഹകരണത്തോടെ സി.ബി. ബാവ ഹാജി സ്‌പോണ്‍സര്‍ ചെയ്‌തതാണ്‌ ഈ മന്ദിരം. എസ്‌.കെ.എസ്‌.എസ്‌.എഫ്‌. ഉദുമ മേഖല-മേല്‍പറമ്പ്‌ ശാഖാ സംയുക്ത ആസ്ഥാനമന്ദിരമാണിത്‌. ഇതോടനുബന്ധിച്ച്‌ അനുസ്‌മരണ പൊതു സമ്മേളനം സംഘടിപ്പിക്കും.
യോഗത്തില്‍ താജുദ്ദീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. സി.ബി. ബാവ ഹാജി, സുഹൈല്‍ ഫൈസി, അഷ്‌റഫ്‌ വള്ളിയോട്‌, അബ്‌ദുല്‍ റഹ്‌മാന്‍ മാക്കോട്‌, മഹമൂദ്‌, സി.ബി. അബ്‌ദുല്ല, അബ്‌ദുസമദ്‌ ദേളി, മുസ്‌തഫ മൗലവി, മുനീര്‍ പള്ളിപ്പുറം പ്രസംഗിച്ചു.

ടി.ഇ. അബ്ദുല്ലക്ക്‌ സമസ്തയുടെ ഉപഹാരം

കാസര്‍കോട്‌ നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലക്ക്‌ സമസ്ത തളങ്കര റെയ്‌ഞ്ച്‌ മദ്രസ്സാ മാനേജ്‌മെന്റിന്റെ ഉപഹാരം മംഗലാപുരം ചെമ്പരിക്ക ഖാസി ത്വാഖാ അഹമ്മദ്‌ മൗലവി നല്‍കുന്നു.

ഉംറ ബുക്കിംഗ് ആരംഭിച്ചു

- മുസ്തഫ കളത്തില്‍ -

SKSSF മേലെ കൊഴിച്ചെന യൂണിറ്റ് സംഘടിപ്പിക്കുന്ന മനുഷ്യജാലിക പ്രചാരണം


വാര്‍ത്താ സമ്മേളനം നടത്തി

റിയാദ് :  എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളായ ബഹു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, വി.കെ. മുഹമ്മദ് കണ്ണൂര്‍, ബഷീര്‍ ഫൈസി ചെരക്കാപറന്പ്, ഷാഫി ഹാജി ഒമാച്ചപ്പുഴ എന്നിവര്‍ എസ്.വൈ.എസ്. ത്രൈമാസ കാന്പയിനെ കുറിച്ച് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുന്നു.

വള്‍വക്കാട് യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്.

വിദ്യാര്‍ത്ഥി-യുവ സമൂഹം ധാര്‍മികമായി അധഃപതിക്കുന്ന ഇക്കാലത്ത് അവരെ സത്യസരണിയിലേക്ക് നയിക്കേണ്ട ബാധ്യതയാണ് എസ്.കെ.എസ്.എസ്.എഫ്. ഏറ്റെടുക്കേണ്ടതെന്ന് വള്‍വക്കാട് ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ മജീദ് ലത്വീഫി പ്രസ്താവിച്ചു. യൂണിറ്റ് എസ്.കെ.എസ്.എസ്.എഫ്. യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ. .ജി.കെ. റഊഫ് അദ്ധ്യക്ഷം വഹിച്ചു. ജമാഅത്ത് സെക്രട്ടറി എം. യൂസുഫ് ഹാജി ഉദ്ഘാടനം ചെയ്തു. എന്‍. മുഹമ്മദ് കുഞ്ഞി ഹാജി, .എം.വി. ഹംസ മൗലവി, .കെ. ഹാഷിം, അബ്ദുറഹ്നമാന്‍ ഉദിനൂര്‍, ഇസ്‍മാഈല്‍ മാസ്റ്റര്‍ കക്കുന്നം എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍ : പി.പി. കുഞ്ഞബ്ദുല്ല മാസ്റ്റര്‍ (പ്രസിഡന്‍റ്), ഡോ. .ജി.കെ. റഊഫ്, മുഹമ്മദ് യമാനി (വൈ. പ്രസി), ഉനൈസ് കെ. (ജന. സെക്രട്ടറി), അബ്ദുല്‍ ഹബീബ് കെ.വി.വി. (വര്‍ക്കിംഗ് സെക്ര), ഷബീബ് വി.എന്‍., റിയാസ് എ., അബൂബക്കര്‍ വി.പി. (ജോ. സെക്ര), മുര്‍ഷിദ് അശ്റഫ് (ട്രഷറര്‍), റമീസ് എന്‍.പി., ഷഫീഖ് എം. (ട്രെന്‍റ്). പി.പി. കുഞ്ഞബ്ദുല്ല സ്വാഗതവും ഉനൈസ് കെ. നന്ദിയും പറഞ്ഞു.
- കെ.വി.വി. കുഞ്ഞബ്ദുല്ല -

യാത്രയയപ്പ് നല്‍കി

പാപ്പിനിശ്ശേരി വെസ്റ്റ് : വിദേശത്ത് പോകുന്ന ജാമിഅഃ അസ്അദിയ്യഃ ഇസ്‍ലാമിയ്യഃ അറബിക് & ആര്‍ട്ട്സ് കോളേജ് ലക്ചറര്‍ സിറാജുദ്ദീന്‍ അസ്അദിക്ക് കോളേജ് സ്റ്റാഫും സീനത്തുല്‍ ഉലമാ സ്റ്റുഡന്‍റ്സ് അസോസിയേഷനും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. യോഗം പ്രിന്‍സിപ്പാള്‍ പി.കെ.പി. അബ്ദുസ്സലാം മൗലവി ഉദ്ഘാടനം ചെയ്തു. ബി. യൂസുഫ് ബാഖവി മൊറയൂര്‍ അദ്ധ്യക്ഷത വഹി്ചചു. അബൂസുഫ്‍യാന്‍ ബാഖവി, അബ്ദുന്നാസര്‍ ഹൈത്തമി, സാബിത്ത് ബാഖവി, അബ്ദുല്‍ ഫത്താഹ് ദാരിമി, അയ്യൂബ് ദാരിമി, മുസ്തഫ മാസ്റ്റര്‍ പ്രസംഗിച്ചു. സി.പി. മുഹമ്മദ് കുഞ്ഞി സ്വാഗതവും അബ്ദുറഹ്‍മാന്‍ ഇ.കെ.നന്ദിയും പറഞ്ഞു.  

ദാരിമീസ് സംഗമം




ചെര്‍ക്കള: നന്തി ജാമിഅ ദാറുസ്സലാം അറബി കോളേജില്‍നിന്ന് പഠിച്ചിറങ്ങിയവരുടെ സംഘടനയായ ദാരിമീസ് അസോസിയേഷന്‍ ജില്ലയില്‍ ജോലി ചെയ്യുന്നവരുടെ സംഗമം നടത്തുന്നു. ജനവരി ഒന്നിന് 9.45ന് കാസര്‍കോട് സിദ്ദിഖ് മസ്ജിദിലാണ് സംഗമം.

സില്‍വര്‍ ജൂബിലി ലോഗോ

ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദാറുല്‍ ഹുദാ ഇന്റര്‍ കോളേജിയേറ്റ്‌ മീറ്റിന്റെ ലോഗോ പ്രകാശനം പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ വൈസ്‌ ചാന്‍സിലര്‍ ഡോ.ബഹുവുദ്ദീന്‍ നദ്‌വിക്ക്‌ നല്‍കി നിര്‍വ്വഹിക്കുന്നു.

എസ്.കെ.എസ്.എസ്.എഫ്. വാര്‍ഷികാഘോഷം സമാപിച്ചു

നരിപ്പറ്റ: എസ്.കെ.എസ്.എസ്.എഫ്. തിനൂര്‍ മോന്തോമ്മല്‍ ശാഖയുടെ 20-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബാസലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശഫീഖുറഹ്മാന്‍ നദ്‌വി മുഖ്യാതിഥി ആയിരുന്നു. ടി.പി.സി. തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ദാറുല്‍ ഹുദാ ഇന്റര്‍ കോളേജിയേറ്റ് മീറ്റ് ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നടത്തുന്ന ദാറുല്‍ ഹുദാ ഇന്റര്‍ കോളേജിയേറ്റ് മീറ്റ് സിബാഖ് 2011 ലോഗോ പ്രകാശനം ചെയ്തു. ചാന്‍സലര്‍ സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിക്ക് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. 2010 ഡിസമ്പര്‍ മുതല്‍ 2011 ഡിസമ്പര്‍ വരെ സില്‍വര്‍ ജൂബിലി നീണ്ടുനില്‍ക്കും.
2011 ജനുവരി 28,29,30 തീയ്യതികളില്‍ അരങ്ങേറുന്ന സിബാഖില്‍ ദാറുല്‍ ഹുദായിലേയും പതിനഞ്ചോളം യു.ജി കോളേജുകളിലേയും ആയിരത്തിലേറെ പ്രതിപകള്‍ നാനൂറിലേറെ മത്സരയിനങ്ങളില്‍ മാറ്റുരക്കും. മത്സരങ്ങളുടെ ഉദ്ഘാടന സമാപന സമ്മേളനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുക്കു.
പരിപാടിയില്‍ എസ്. എം ജിഫ്‌റി തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ. എം സൈതലവി ഹാജി, യു ഷാഫി ഹാജി, അബ്ദുല്‍ ഖാദിര്‍ ചേലേമ്പ്ര, കാളാവ് സൈതലവി മുസ്‌ല്യാര്‍ എന്നിവര്‍ സംബന്ധിച്ചു.

31 ന് പെരിന്തല്‍മണ്ണയില്‍ സെമിനാര്‍

തിരൂരങ്ങാടി : 2010 ഡിസംബര്‍ മുതല്‍ 2011 ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലാമിക് ആക്റ്റിവിറ്റീസ് (ഹാദിയ) പെരിന്തല്‍മണ്ണ ചാപ്റ്റര്‍ 31 ന് വെള്ളിയാഴ്ച പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ സെമിനാര്‍ നടത്തും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സെമിനാര്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, കെ.പി.രാമനുണ്ണി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സി. ഹംസ സാഹിബ്, സി.എഛ്. ആശിഖ് എന്നിവര്‍ മതേതര ഇന്ത്യയിലെ മുസ്‌ലിം എന്ന വിഷയത്തിലുള്ള ചര്‍ച്ചയില്‍ പങ്കെടുക്കും. ദാറുല്‍ ഹുദാ വൈസ് ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി മോഡറേഷന്‍ നടത്തും. ചടങ്ങില്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് പ്രൊഫസര്‍ ഫൈസല്‍ ഹുദവി മാരിയാടിനെ മുന്‍ എം.എല്‍.എ. മഞ്ഞളാം കുഴി അലി ആദരിക്കും. അഡ്വ.നാലകത്ത് സൂപ്പി, പി. അബ്ദുല്‍ ഹമീദ്, യു.ശാഫി ഹാജി, കെ.എം.സൈതലവി ഹാജി, സൈതുട്ടി ഹാജി, പച്ചീരി നാസര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

സനദ് ദാന സമ്മേളന സ്വാഗത സംഘം ഇന്ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഇരുപത്തഞ്ചാം വാര്‍ഷിക 11ാം സനദ് ദാന സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗം 29 ബുധനാഴ്ച 3 മണിക്ക് ദാറുല്‍ഹുദാ ഓഡിറ്റോറിയത്തില്‍ നടക്കും.
ദാറുല്‍ ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊ.ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷം വഹിക്കും. യോഗത്തില്‍ സമസ്ത നേതാക്കള്‍, ദാറുല്‍ഹുദാ ജനറല്‍ ബോഡിസെനറ്റ് അംഗങ്ങള്‍, എസ്. വൈ. എസ്, എസ്. കെ. എസ്. എസ്. എഫ്, ഹാദിയ, ജംഇയ്യതുല്‍ മുഅല്ലിമീന്‍ സംസ്ഥാന ജില്ലാതല മേഖലാ ഭാരവാഹികള്‍ പങ്കെടുക്കണമെന്ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി എന്നിവര്‍ അറിയിച്ചു

മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം - റിയാദ് SYS ത്രൈമാസ കാന്പയിന്‍


- നൌഷാദ് അന്‍വരി -

പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളേജ് സമ്മേളന പ്രചരണാര്‍ത്ഥം യു.എ.ഇ യിലെത്തിയ പി.പി. മുഹമ്മദ് ഫൈസിക്ക് ദുബൈ സുന്നി സെന്‍ററില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുന്നു

ദുബൈ SKSSF പാലക്കാട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍

സ്വിറാഥുല്‍ മുസ്തഖീം നാലാം ഭാഗം


- അബ്ദുല്‍ ഹക്കീം ഫൈസി -

ഉംറ യാത്ര ബുക്കിംഗ് ആരംഭിച്ചു

ഖത്തര്‍ : കേരള ഇസ്‍ലാമിക് സെന്‍റര്‍ അംഗീകൃത ഏജന്‍സിയുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിശുദ്ധ ഉംറയാത്ര ഫെബ്രുവരി 16 ബുധനാഴ്ച പുറപ്പെടും. ബുക്കിംഗ് ആരംഭിച്ചു. യാത്ര ആഗ്രഹിക്കുന്നവര്‍ ദോഹ ജദീദിലെ സുന്നി സെന്‍ററുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 44357991, 77438650
- സകരിയ്യ മാണിയൂര്‍ -

ഇര്‍ഫാനിയ്യ അറബിക് കോളേജ് വാര്‍ഷികം

ചപ്പാരപ്പടവ്: ഇര്‍ഫാനിയ്യ അറബിക് കോളേജിന്റെ 19-ാം വാര്‍ഷികവും 11-ാം സനദ്ദാന മഹാ സമ്മേളനവും മാര്‍ച്ച് 11, 12, 13 തീയതികളില്‍ ആഘോഷിക്കും.
സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗതസംഘം രൂപവത്കരിച്ചു. സലിം ഫൈസി ഇര്‍ഫാനി അധ്യക്ഷത വഹിച്ചു. വി.മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു.
ഭാരവാഹികള്‍: പി.എം.സലിം ഫൈസി ഇര്‍ഫാനി (ചെയ.), പി.അബ്ദുള്‍ലത്തീഫ് ഹാജി (വൈ. ചെയ.), പി.സി.പി.മുസ്തഫ (ജന. സെക്ര.), ഒ.കെ.ഇബ്രാഹിംകുട്ടി (വര്‍ക്കിങ് കണ്‍.), എം.അസൈനാര്‍ ഹാജി (ട്രഷ.).

ദിക്‌റ് ദുആ സമ്മേളനം

കരിങ്കല്ലത്താണി : ദേശീയപത 213ലെ നാട്ടുകല്‍ മഖാം ഉറൂസിന്റെ ഭാഗമായുള്ള ദിക്‌റ് ദുആ ചടങ്ങ് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കുക്കൂത്ത് ഹൈദര്‍ഫൈസിയുടെ പ്രഭാഷണം ഉണ്ടായി. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, എം.പി. മുഹമ്മദ് മുസ്‌ലിയാര്‍, സി.പി. മുഹമ്മദ്മുസ്‌ലിയാര്‍, സി.കെ.മൊയ്തുട്ടി മുസ്‌ലിയാര്‍, അബ്ദുള്‍റഹിമാന്‍ വഹബി, മുസ്തഫ, ടി.പി.ഹംസ മുസ്‌ലിയാര്‍, ബഷീര്‍ ബാഖവി, ഇ.അലവി ഫൈസി, കെ.സി.അബൂബക്കര്‍ദാരിമി, അബ്ദുള്ള ദാരിമി, പി.കെ.എ.സമദ്‌ഫൈസി, സി.പി.ഹംസ ഫൈസി, മുഹമ്മദാലി ഫൈസി, ഹബീബ് ഫൈസി, മൊയ്തീന്‍ഫൈസി, ജാഫര്‍ ഫൈസി, നൗഷാദ് വാഫി, സിദ്ദിഖ് വാഫി, ഉസ്മാന്‍ ഫൈസി, മന്‍സൂര്‍ അലി ഉലൂമി, കബീര്‍ അന്‍വരി, യൂസുഫ് മിശ്കാത്തി, പി.മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, കെ.പി.മുഹമ്മദ്ഹാജി, സി.എം.അലിമൗലവി, സി.പി.അലവിഹാജി, സി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികള്‍

കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി ഭാരവാഹികളായി കുഞ്ഞാലന്‍കുട്ടി ഫൈസി (പ്രസി.), ആര്‍.വി.എ. സലാം, മുജീബ് ഫൈസി, സിറാജ് ഫൈസി (വൈ.പ്രസി.), സുബുലുസ്സലാം (സെക്ര.), ടി.പി. സുബൈര്‍ (വര്‍ക്കിങ് സെക്ര.), ഷര്‍ഹബീല്‍ മഹ്‌റൂഫ്, ഫൈസല്‍ കല്ലമ്പാറ, എന്‍.പി. മുസ്തഫ (ജോ.സെക്ര.), യാസിര്‍ ഫാറൂഖ്, മൊയ്തു റഹ്മാനി (ഓര്‍ഗ. സെക്ര.), റഷീദ് കോടിയൂറ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലാ കൗണ്‍സില്‍ ക്യാമ്പ് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എന്‍.കെ.എസ്. മൗലവി അധ്യക്ഷതവഹിച്ചു. മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി, നാസര്‍ഫൈസി കൂടത്തായി, അബൂബക്കര്‍ഫൈസി മലയമ്മ എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ്. കണ്‍വെന്‍ഷന്‍

നടുവണ്ണൂര്‍ : പാലോളി ശാഖ എസ്.കെ.എസ്.എസ്.എഫ്. കണ്‍വെന്‍ഷന്‍ അബ്ദുറഹ്മാന്‍ ഹൈത്തമി ഉദ്ഘാടനം ചെയ്തു. അബ്ദുസമദ് ഫൈസി അധ്യക്ഷത വഹിച്ചു. സി.കെ. ഹസന്‍കുട്ടി, മജീദ് നന്തി, നിസാര്‍ ദാരിമി എന്നിവര്‍ സംസാരിച്ചു. എം.കെ. റഈസ് സ്വാഗതവും സി.കെ. ശബീര്‍ നന്ദിയും പറഞ്ഞ

എസ്‌.കെ.എസ്‌.ബി.വി "ഇതള്‍"ചൂരി മദ്രസയില്‍ 28ന്‌

കാസര്‍കോട്‌: 'തിന്മയുടെ ഇലകള്‍ പൊഴിച്ച്‌ നന്മയുടെ പുതുനാമ്പുകള്‍ വിരിയുന്നു' എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.ബി.വി കാസര്‍കോട്‌ റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംഘടിപ്പിക്കുന്ന "ഇതള്‍" ചൂരി ഇസ്സത്തുല്‍ ഇസ്ലാം സെക്കണ്ടറി മദ്രസയില്‍ നടക്കും. 28ന്‌ ചൊവ്വാഴ്‌ച രാവിലെ നടക്കുന്ന സംഗമത്തില്‍ റെയിഞ്ചിലെ 23 മദ്രസകളില്‍ നിന്നും 250 പ്രതിനിധികള്‍ ക്യാമ്പില്‍ സംബന്ധിക്കും.
നല്ല മാതൃക, ധാര്‍മ്മികത, അഭ്യാസങ്ങള്‍, പരീക്ഷണശാല, ഊട്ടുപുര, എന്നീ കരിക്കുലത്തില്‍ തയാര്‍ ചെയ്‌ത ക്യാമ്പില്‍ പാഠശാല, ഗ്രൂപ്പ്‌, ഡിസ്‌കഷന്‍, കര്‍മ്മ പദ്ധതി, നശീദ, ഒരുമ സെഷനുകളില്‍ പ്രഗല്‍ഭര്‍ ക്ലാസെടുക്കും. പി.ബി.അബ്‌ദുറസാഖ്‌ ഹാജി ഉദ്‌ഘാടനം ചെയ്യും.

സംഘ ശക്തിയുടെ അമരക്കാര്‍.....


കോഴിക്കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡണ്ടായി പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഓണംപിള്ളി മുഹമ്മദ്‌ ഫൈസിയെയും ട്രഷററായി കെ.ടി.എം. ബശീര്‍ പനങ്ങാങ്ങരയെയും തെരഞ്ഞെടുത്തു. അയ്യൂബ്‌ കൂളിമാടാണ്‌ വര്‍ക്കിംഗ്‌ സെക്രട്ടറി. നാലാം തവണ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ അലീഗഡ്‌ മുസ്‌്‌ലിം സര്‍വ്വകലാശാലയില്‍ നിന്ന്‌ ഇംഗ്ലീഷില്‍ ബിരുദവും കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ്‌ കോളേജില്‍ നിന്ന്‌ എം.ബി.എയും നേടിയിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ്‌ ഫൈസി പട്ടിക്കാട്‌ ജാമിഅ: നൂരിയ്യ: അറബിക്‌ കോളേജില്‍ നിന്ന്‌ ബിരുദം നേടിയ ശേഷം ഇന്ത്യന്‍ ഫിലോസഫി (സംസ്‌കൃതം) യില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്‌. ഇപ്പോള്‍ തൃശൂര്‍ ലോ കോളേജില്‍ അവസാന സെമസ്‌റ്റര്‍ വിദ്യാര്‍ഥിയാണ്‌. ബശീര്‍ പനങ്ങാങ്ങര ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദ ധാരിയും ഇപ്പോള്‍ വിദ്യാഭ്യാസത്തില്‍ ഗവേഷണ വിദ്യാര്‍ഥിയുമാണ്‌. മറ്റു ഭാരവാഹികളായി നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്‌, അബ്ദുല്ല ദാരിമി കൊട്ടില (വൈസ്‌ പസിഡണ്ടുമാര്‍), അബ്‌്‌ദുര്‍റഹീം ചുഴലി, ഹബീബ്‌ ഫൈസി കോട്ടോപ്പാടം, നവാസ്‌ പാനൂര്‍, സൈദലവി റഹ്‌്‌മാനി ഗൂഡല്ലൂര്‍ (സെക്രട്ടറിമാര്‍) അബൂബക്‌ര്‍ സാലൂദ്‌ നിസാമി, അബ്ബാസ്‌ ദാരിമി ദക്ഷിണകന്നഡ (ഓര്‍ഗ.സെക്രട്ടറിമാര്‍) എന്നിവരെയും തെരഞ്ഞെടുത്തു. പ്രവര്‍ത്തകസമിതി അംഗങ്ങളായി പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബൂബക്‌ര്‍ ഫൈസി മലയമ്മ, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, റശീദ്‌ ഫൈസി വെള്ളായിക്കോട്‌, കെ.എന്‍.എസ്‌ മൗലവി, മുസ്‌ത്വഫ അശ്‌്‌റഫി കക്കുപ്പടി, ആശിഖ്‌ കുഴിപ്പുറം, എം.എ ഖലീല്‍, ഇബ്‌്‌റാഹീം എടവച്ചല്‍, റശീദ്‌ ബെളിഞ്ചം, ഹാഫിള്‌ അബ്ദുസ്സലാം ദാരിമി, ത്വാഹിര്‍ വയനാട്‌, സുബുലുസ്സലാം വടകര, പി.എം. റഫീഖ്‌ അഹ്‌്‌മദ്‌ തിരൂര്‍, ശഹീര്‍ ദേശമംഗലം, ജലീല്‍ ഫൈസി ഇടുക്കി, അശ്‌്‌റഫ്‌ ഹുദവി എറണാകുളം, അബ്ദുല്‍ മജീദ്‌ കൊടക്കാട്‌, മജീദ്‌ ഫൈസി ഇന്ത്യനൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. രണ്ട്‌ ദിവസങ്ങളിലായി പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജില്‍ നടന്ന സംസ്ഥാന വാര്‍ഷിക കൗണ്‍സിലിന്റെ സമാപനയോഗത്തില്‍ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങള്‍ ആധ്യക്ഷ്യം വഹിച്ചു. സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്‌ സെക്രട്ടറി കോട്ടുമല ടി.എം. ബാപ്പു മുസ്‌്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. സമസ്‌ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌്‌ലിയാര്‍, അശ്‌്‌റഫ്‌ ഫൈസി കണ്ണാടിപ്പറമ്പ്‌, അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, കെ. മോയിന്‍ കുട്ടി മാസ്‌റ്റര്‍, ഷാഹുല്‍ ഹമീദ്‌ മേല്‍മുറി, എസ്‌.വി. മുഹമ്മദലി, ഡോ. മുഹമ്മദലി നാട്ടിക, സ്വിദ്ദീഖ്‌ ഫൈസി വാളക്കുളം, സി.എച്ച്‌. ത്വയ്യിബ്‌ ഫൈസി, ബശീര്‍ അലനല്ലൂര്‍, സുലൈമാന്‍ ദാരിമി ഏലംകുളം പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും ഓണംപിള്ളി മുഹമ്മദ്‌ ഫൈസി നന്ദിയും പറഞ്ഞു.
-റിയാസ് ടി. അലി -

ജാമിഅ: നൂരിയ്യ: സമ്മേളനത്തിന്റെ പ്രചാരണോദ്ഘാടനം ഇന്ന് നീലേശ്വരത്ത്

നീലേശ്വരം: ജാമിഅ: നൂരിയ്യ: സനാദ് ദാന വാര്‍ഷിക മഹാസമ്മേളനത്തിന്റെ കാസറഗോഡ് ജില്ലാ പ്രചാരണ പരിപാടികളുടെ ഉദ്ഘാടനം ഇന്ന് നീലേശ്വരത്ത്  നടക്കും. നീലേശ്വരം മര്‍ക്കസുദ്ധഅവത്തില്‍ ഇസ്ലാമിയില്‍ നടക്കുന്ന ഉദ്ഘാടന പരിപാടിയില്‍ പ്രമുഖ നേതാക്കള്‍  സംബന്ധിക്കും.

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ഉംറ ബുക്കിംഗ് ആരംഭിച്ചു

SKSSF കൊടക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു

കൊടക്കാട് : എസ്.കെ.എസ്.എസ്.എഫ്. കൊടക്കാട് കേന്ദ്രീകരിച്ചുള്ള ക്ലസ്റ്റര്‍ കമ്മിറ്റി നിലവില്‍ വന്നു. കൊടക്കാട് വെസ്റ്റ്, കൊടക്കാട് ഈസ്റ്റ്, തയ്യിലക്കടവ്, ചേറക്കോട്, കൊങ്ങം ബസാര്‍, പരുത്തിക്കാട് തുടങ്ങിയ ശാഖകള്‍ ചേര്‍ന്നതാണ് കമ്മിറ്റി.
ഭാരവാഹികള്‍ : ജാബിര്‍ കെ. തയ്യിലക്കടവ് (പ്രസിഡന്‍റ്), ശഫീഖ് സി.എച്ച്. പാണക്കാട്, ശംസുദ്ധീന്‍ പി.പി. കൊടക്കാട് വെസ്റ്റ്, നൌഷാദ് സി. കൊടക്കാട് ഈസ്റ്റ് (വൈ.പ്രസിഡന്‍റുമാര്‍), അസ്ഗര്‍ വി.പി. കൊടക്കാട് വെസ്റ്റ് (ജന.സെക്രട്ടറി), ജാബിര്‍ വി.കെ. തയ്യിലക്കടവ്, ശാഫി കൊങ്ങം ബസാര്‍, നൌഫല്‍ തയ്യിലക്കടവ് (ജോ.സെക്രട്ടറിമാര്‍), ശാഫി ചേറക്കോട് (ട്രഷറര്‍), മുഹമ്മദ് അലി കൊടക്കാട് ഈസ്റ്റ് (വര്‍ക്കിംഗ് സെക്രട്ടറി)

കാസര്‍ഗോഡ് ജില്ല SKSSF മനുഷ്യജാലിക 2011 തൃക്കരിപ്പൂരില്‍

തൃക്കരിപ്പൂര്‍ : എസ്‌.കെ.എസ്‌.എസ്‌.എഫ്‌ 2011 മനുഷ്യജാലിക തൃക്കരിപ്പൂരില്‍ നടത്തുവാന്‍ ജില്ലാ കൌണ്‍സില്‍ യോഗം തീരുമാനിച്ചു.ഡിസംബര്‍ അവസാന വാരം മേഖല കണ്‍വന്‍ഷനുകളും ജനുവരി ആദ്യവാരം ശാഖാതലങ്ങളില്‍ ജാലിക വിചാരവും രണ്ടാം വാരം 62 പതാകകള്‍ വ്ഹിച്ച്‌ ക്ളസ്റ്റര്‍ തലങ്ങളില്‍ കാല്‍നട പ്രചരണ ജാത യും മേഖലയില്‍ സെമിനാറുകള്‍ നടത്തൂവാനും തീരുമാനിച്ചു. ഇബ്രാഹീം ജെഡിയാര്‍ ആധ്യക്ഷം വഹിച്ച യോഗത്തില്‍ റശീദ്‌ ബെളിഞ്ചം സ്വാഗതവും ഹാരിസ്‌ ദാരിമി നന്ദിയും പറഞ്ഞു
- ഹാരിസ് എ.സി. -

സ്വദായെ ഇത്തിഹാദാ സമാപിച്ചു

തിനൂര്‍ : ഒരു വര്‍ഷമായി നടന്നു വരുന്ന എസ്.കെ.എസ്.എസ്.എഫ്. തിനൂര്‍ യൂണിറ്റ് 20ാം വാര്‍ഷിക സമ്മേളനം സ്വദായെ ഇത്തിഹാദിന് കഴിഞ്ഞ ദിവസം പരിസമാപ്തി കുറിച്ചു. ആറ്ദിവസങ്ങളിലായി നടന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ബംഗാളിലെ സുന്നി പണ്ഡിതന്‍ ശഫീഖുറഹ്‍മാന്‍ നദ്‍വി മുഖ്യാതിഥിയായിരുന്നു. സയ്യിദ്ടി.പി.സി. തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഓണന്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സമസ്ത മുശാവറ അംഗം ചേലക്കാട് മുഹമ്മദ് മുസ്‍ലിയാര്‍, അബ്ദുറസാഖ് ബുസ്താനി, ബഷീര്‍ ഫൈസി ചീക്കോന്ന്, മുഹമ്മദ് തരുവണ, ടി.പി. പവിത്രന്‍, സി.കെ. നാണു തുടങ്ങിയവര്‍ സംസാരിച്ചു. ഹാരിസ് റഹ്‍മാനി തിനൂര്‍ സ്വാഗതവും റഫീഖ് എന്‍ നന്ദിയും പറഞ്ഞു.
- ജാഫര്‍ പി.പി. -

സ്വീകരണം നല്‍കി

ദോഹ : ചന്ദ്രിക അസോസിയേറ്റ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ സി.പി. സൈതലവിക്ക് ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ ദോഹാ ജദീദിലെ ഇസ്‍ലാമിക് സെന്‍ററില്‍ സ്വീകരണം നല്‍കി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. സൈനുദ്ദീന്‍ ഫൈസി, മുഹമ്മദലി ഖാസമി, ദാവൂദ് തണ്ടപുറം എ.കെ. അബ്ദുന്നാസര്‍ ഹാജി, സി.വി. ഖാലിദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി സകരിയ്യ മാണിയൂര്‍ നന്ദി പറഞ്ഞു.
- സകരിയ്യ മാണിയൂര്‍ -

കുവൈത്ത് സുന്നി കൗണ്‍സില്‍ കലണ്ടര്‍ 2011 ന്‍റെ പ്രകാശനം സുന്നി കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് നാസര്‍ മഷ്ഹൂര്‍ തങ്ങള്‍ അശ്റഫ് തൃക്കരിപ്പൂരിന് നല്‍കി പ്രകാശനം ചെയ്യുന്നു

ദാറുല്‍ഹുദ സനദ്ദാന സമ്മേളനം: സ്വാഗതസംഘയോഗം 29ന്

തിരൂരങ്ങാടി : ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സില്‍വര്‍ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന 11ാം സനദ്ദാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപവത്കരണയോഗം ബുധനാഴ്ച മൂന്നിന് ദാറുല്‍ഹുദ ഓഡിറ്റോറിയത്തില്‍ നടക്കും. ദാറുല്‍ഹുദ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. പ്രൊ. ചാന്‍സലര്‍ ചെറുശ്ശേരി സൈനുദ്ദീന്‍മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും

എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍

വേങ്ങര : എസ്.കെ.എസ്.എസ്.എഫ് മേഖലാ കണ്‍വെന്‍ഷന്‍ സി.എം.എ. റഹൂഫ് റഹ്മാനി ഉദ്ഘാടനംചെയ്തു. കെ.ടി. അമാനുള്ള, ആശിഖ് കുഴിപ്പുറം, പി. സൈതലവി എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: അബ്ദുള്‍ജബ്ബാര്‍ (പ്രസി.), സൈനുദ്ദീന്‍ ഫൈസി, കെ. ബഷീര്‍, ഹസ്ബുള്ള ബദ്‌രി, എം. അബ്ദുള്ള(വൈ. പ്രസി.), എം.എ. ജലീല്‍(ജന. സെക്ര.), എ. മുഹമ്മദ് റാഷിദ്, എം. ശാക്കിര്‍, അഷ്‌ക്കര്‍, എന്‍. ഫസ്‌ലുല്‍ ആബിദ്(ജോ. സെക്ര.), ശിഹാബ്(ട്രഷ.).

ദുബൈ സുന്നി സെന്‍ററിന്‍റെ ഈ വര്‍ഷത്തെ ഉംറ രജിസ്ട്രേഷന്‍ ഉദ്ഘാടനം സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ കളത്തില്‍ മഹ്‍മൂദില്‍ നി്നും രേഖ സ്വീകരിച്ചു നിര്‍വ്വഹിക്കുന്നു

കടമേരി റഹ്മാനിയ്യ കോളേജില്‍ ഭാഷാ മാസികകള്‍ പ്രകാശനം ചെയ്തു

നാദാപുരം : കടമേരി റഹ്മാനിയ്യ അറബിക് കോളേജ് ബഹ്ജത്തുല്‍ ഉലമ സ്റ്റുഡന്‍സ് അസോസിയേഷന് കീഴില്‍ പ്രസിദ്ധീകരിച്ച   നാലുഭാഷകളിലെ മാഗസിനുകളുടെ പ്രകാശനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. കെ. അബൂബക്കര്‍, ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്‌ല്യാര്‍, അരീക്കല്‍ ഇബ്രാഹിം മുസ്‌ല്യാര്‍ സി.എച്ച്. മഹ്മൂദ് സഅദി, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, മരുന്നൂര്‍ ഹമീദ്ഹാജി, മുജീബ് റഹ്മാന്‍ മോങ്ങം, റഷീദ് പട്ടാമ്പി, ടി.എച്ച്. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

എസ്.കെ.എസ്.എസ്.എഫ് കോട്ടയ്ക്കല്‍ മേഖല ക്ലസ്റ്റര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു

കോട്ടയ്ക്കല്‍ : എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന അംഗത്വകാമ്പയിന്റെ ഭാഗമായി കോട്ടയ്ക്കല്‍ മേഖലയ്ക്ക് കീഴില്‍ എട്ട് പുതിയ ക്ലസ്റ്റര്‍ കമ്മിറ്റികള്‍ രൂപവത്കരിച്ചു.

പൂക്കിപ്പറമ്പ് ക്ലസ്റ്റര്‍കമ്മിറ്റി റവാസ് ആട്ടീരി ഉദ്ഘാടനംചെയ്തു. ആതിഫ് കുണ്ടുകുളം അധ്യക്ഷത വഹിച്ചു. ഭാരവാഹികള്‍: ഹനീഫ മുസ്‌ലിയാര്‍(പ്രസി.), നിസാമുദ്ദീന്‍(സെക്ര.), ഹനീഫ ആലുങ്ങല്‍(ട്രഷ.).

കോഴിച്ചെന ക്ലസ്റ്റര്‍ ശാഹുല്‍ഹമീദ് ഫൈസി ഉദ്ഘാടനംചെയ്തു. അസീസ് അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: മന്‍സൂര്‍ ചെട്ടിയാന്‍കിണര്‍(പ്രസി.), സക്കീര്‍ കോഴിച്ചെന(സെക്ര.), ടി.വി.മന്‍സൂര്‍(ട്രഷ.).

എടരിക്കോട് ക്ലസ്റ്റര്‍ റിയാസ് ഫൈസി ഉദ്ഘാടനംചെയ്തു. സലീം കാക്കത്തടം അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍ ഫള്‌ലു പൊട്ടിപ്പാറ(പ്രസി.), ജൗഹര്‍ തങ്ങള്‍(സെക്ര.), യഅക്കൂബ്എടരിക്കോട്(ട്രഷ.).

പുതുപ്പറമ്പ് ക്ലസ്റ്റര്‍ സൈതലവി സുഹരി ഉദ്ഘാടനം ചെയ്തു. മഅറൂഫ് ബദരി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: റിയാസ് ഫൈസി(പ്രസി.), ഇ.കെ. നിസാമുദ്ദീന്‍(സെക്ര.), സി. മജീദ്(ട്രഷ.).

ഒതുക്കുങ്ങല്‍ ക്ലസ്റ്റര്‍ മജീദ് ഫൈസി ഉദ്ഘാടനംചെയ്തു. ശാഹുല്‍ഹമീദ് ഫൈസി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: ശാഹുല്‍ഹമീദ് ഫൈസി(പ്രസി.), റഷീദ് റഹ്മാനി(സെക്ര.), അമീര്‍ (ട്രഷ.).

ഇന്ത്യനൂര്‍ ക്ലസ്റ്റര്‍ മജീദ്‌ഫൈസി ഇന്ത്യനൂര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍ നൂറുദ്ദീന്‍ ഹുദവി(പ്രസി.), ഷറഫുദ്ദീന്‍ ഇന്ത്യനൂര്‍(സെക്ര.), ദാവൂദ്(ട്രഷ.).

കോട്ടയ്ക്കല്‍ ക്ലസ്റ്റര്‍ എം.പി.മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. സൈതലവി സുഹരി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: സൈതലവി സുഹരി(പ്രസി.), അബ്ദുറഹൂഫ് കാച്ചടിപ്പാറ(സെക്ര.), സല്‍മാന്‍(ട്രഷ.).

പറപ്പൂര്‍ ക്ലസ്റ്റര്‍ ഷാഫി ആട്ടീരി ഉദ്ഘാടനംചെയ്തു. അസീബ് ഹുദവി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: അന്‍വര്‍ സ്വാദിഖ് ഹുദവി(പ്രസി.), ഹബീബ് റഹ്മാന്‍(സെക്ര.), അസീസ് ഹുദവി(ട്രഷ.)

ഇസ്‍ലാമിക് റിസര്‍ച്ച് സെന്‍ററിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും

ദുബൈ : കൂത്തുപറന്പ ശംസുല്‍ഉലമ അക്കാദമി കാന്പസില്‍ അക്കാദമി ദുബൈ ഫോറം നിര്‍മ്മിക്കുന്ന കെ.ടി. മാനു മുസ്‍ലിയാര്‍ മെമ്മോറിയല്‍ ഇസ്‍ലാമിക് റിസര്‍ച്ച് സെന്‍ററിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താന്‍ ശംസുല്‍ ഉലമ അക്കാദമി ദുബൈ ഫോറം അംഗങ്ങളുടെ യോഗം തീരുമാനിച്ചു. പ്രസിഡന്‍റ് കെ.കെ. ശംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. ഫെബ്രുവരി രണ്ടാം വാരം മൗലിദ് പരിപാടിയും ജനറല്‍ബോഡി കണ്‍വെന്‍ഷനും നടക്കും. സി.കെ. അബ്ദുല്‍ ഖാദര്‍ ഹാജി, കെ.വി. ഇസ്‍മാഈല്‍ ഹാജി, അന്‍വര്‍ മൂര്യാട്, പി.കെ. നിസാര്‍, കെ.വി. മശ്ഹൂദ് പ്രസംഗിച്ചു. ഷക്കീര്‍ കോളയാട് സ്വാഗതവും സി.കെ. ഫൈസല്‍ നന്ദിയും പറഞ്ഞു.
-ഷക്കീര്‍ കോളയാട് -

വക്റ ഭവന്‍സ് സ്കൂളില്‍ മദ്റസ ആരംഭിക്കുന്നു

ദോഹ : വക്റയില്‍ പുതുതായി ആരംഭിച്ച ഭവന്‍സ് പബ്ലിക് സ്കൂള്‍ കേരള കള്‍ച്ചറല്‍ സെന്‍ററിന്‍റെ നേതൃത്വത്തില്‍ ജനുവരി ആദ്യവാരം ആരംഭിക്കുന്നു. ഖുര്‍ആന്‍, ഹദീസ്, ലേണിംഗ്, പേഴ്സണാലിറ്റി ഡവലപ്മെന്‍റ്, ആര്‍ട്സ് കള്‍ചറല്‍ ആക്ടിവിറ്റീസ് തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള പതപഠന പാഠ്യ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. ടീച്ചേഴ്സ് ട്രൈയിനിംഗും മള്‍ടി ലിംഗ്വല്‍ ഭാഷാ നൈപുണ്യവും നേടിയ അദ്ധ്യാപകര്‍ ക്ലാസ്സിന് നേതൃത്വം നല്‍കും. ഒന്ന് മുതല്‍ തുടര്‍ ക്ലാസ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ ആഗ്രഹിക്കുന്നവര്‍ സുന്നീ സെന്‍റര്‍ ദോഹ ജദീദ് (44357991, 77438650, 55509174 എന്നീ നന്പറുകളില്‍ ബന്ധപ്പെടാന്ന ഭാരവാഹികള്‍ അറിയിച്ചു
സകരിയ്യ മാണിയൂര്‍ -

ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റര്‍ മൂന്നാം സാംസ്കാരിക സമ്മേളനം ജനുവരി 6ന്


ദോഹ : ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ച് അഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചുകൊണ്ട് മൂന്നാം സാംസ്കാരിക ബോധവല്‍ക്കരണ സമ്മേളനം ജനുവരി 6വ്യാഴാഴ്ച നടക്കും.

ബിന്‍മഹമൂദിലെ ഹംസത്തിബ്നു അബ്ദുല്‍ മുത്തലിബ് സ്കൂളില്‍ നടക്കുന്ന പൊതു സമ്മേളം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര ഹജ്ജ് കമ്മിറ്റി മുന്‍ വൈസ് ചെയര്‍മാനും അഖിലേന്ത്യാ മുസ്‍ലിം പേഴ്സണല്‍ ലോ ബോര്‍ഡ് മെന്പറുമായ പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‍ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മുസ്‍ലിംലീഗ് അഖിലേന്ത്യാ സെക്രട്ടറി അബ്ദുസ്സമദ് സമദാനി മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ഖത്തറിലെ വിവിധ മന്ത്രാലയ പ്രതിനിധികളും സാമൂഹ്യ സാസംസ്കാരിക പ്രമുഖരും പങ്കെടുക്കുമെന്ന് കെ.സി.സി. പ്രസിഡന്‍റ് എ.വി. അബൂബക്കര്‍ ഖാസിമി, ജന.സെക്രട്ടറി കെ. സൈനുല്‍ ആബീദീന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 55509174
സകരിയ്യ മാനിയൂര്‍ -

തൃക്കരിപ്പൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പുതിയ ഭാരവാഹികള്‍

തൃക്കരിപ്പൂര്‍ : തൃക്കരിപ്പൂര്‍ റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 2011 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മാണിയൂര്‍ അഹ്‍മദ് മൗലവി (പ്രസിഡന്‍റ്), പി.പി. അബ്ദുല്ല ബാഖവി (വൈ.പ്രസി), . അഹ്‍മദ് മൗലവി, കെ.ടി. അബ്ദുല്ല മൗലവി (സെക്രട്ടറി), കെ.എന്‍.വി. ഖമറുദ്ദീന്‍ ഫൈസി (വര്‍.സെക്രട്ടറി), .സി. ഹാരിസ് അല്‍ഹസനി (ജോ.സെക്ര), എന്‍.. മജീദ് ഹാജി (ട്രഷറര്‍).

ക്ഷേമ സമിതി : എന്‍. മുഹമ്മദ് കുഞ്ഞി മൗലവി (പ്രസി), എം.കെ. അബ്ദുല്ല ദാരിമി (സെക്ര), എം.ടി.പി. ഖാസിം മാസ്റ്റര്‍ (ട്രഷറര്‍)

പരീക്ഷാ ബോര്‍ഡ് : എന്‍.സി. മുഹമ്മദ് കുഞ്ഞി മൗലവി (ചെയര്‍മാന്‍), സി.പി. അഹ്‍മദ് ബഷീര്‍ ഫൈസി അല്‍ അസ്ഹരി (വൈ. ചെയര്‍മാന്‍)

എസ്.ബി.വി. : മുഹമ്മദ് സ്വാദിഖ് ദാരിമി (ചെയര്‍മാന്‍), അഹ്‍മദ് ബഷീര്‍ ഫൈസി (കണ്‍വീനര്‍)

- ഹാരിസ് എ.സി. -

കുവൈത്ത് സുന്നി കൗണ്‍സില്‍ ഉംറ ബുക്കിംഗ് ആരംഭിച്ചു

പൂര്‍വ വിദ്യാര്‍ഥിസംഗമം 29ന്

കരുവാരകുണ്ട്: ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളുടെയും കൂടിച്ചേരല്‍ ഈ മാസം 29ന് നടക്കും. മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും പങ്കെടുക്കണം. വിവരങ്ങള്‍ക്ക് 04931- 280018.

മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ്പ്: അപേക്ഷ മൂന്നുവരെ നല്‍കാം

മുസ്‌ലിം വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ ജനവരി മൂന്നുവരെ നല്‍കാം. ഡിഗ്രിതലം മുതല്‍ പഠനം നടത്തുന്ന ഒന്നാംവര്‍ഷക്കാരാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍, എയിഡഡ് മേഖലയിലുള്ളവര്‍ക്കും അണ്‍ എയിഡഡുകളില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം നേടിയവര്‍ക്കും അപേക്ഷിക്കാം.
www.dcescholarship.kerala.gov.in വിലാസത്തില്‍ അപേക്ഷ ഡൗണ്‍ലോഡ് ചെയെ്തടുത്ത് ഫോട്ടോപതിച്ച് എസ്.ബി.ടിയില്‍ സ്വന്തമായി അക്കൗണ്ട് തുടങ്ങിയതിന്റെ പാസ്ബുക്ക് കോപ്പി, എസ്.എസ്.എല്‍.സി, നേറ്റിവിറ്റി, കമ്മ്യൂണിറ്റി, വരുമാനസര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പിസഹിതം പ്രിന്‍സിപ്പല്‍മാര്‍ മുഖേന അപേക്ഷിക്കണം.

മനുഷ്യജാലിക സ്വാഗതസംഘം

വടകര: ജനവരി 26ന് വടകരയില്‍ എസ്.കെ.എസ്.എസ്.എഫ്. സംഘടിപ്പിക്കുന്ന ജില്ലാ മനുഷ്യജാലിക പരിപാടിക്കായി സ്വാഗതസംഘം രൂപവത്കരിച്ചു. കെ.എന്‍.എസ്. മൗലവി അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: സി.എച്ച്. മഹമൂദ് (ചെയര്‍), സുബുലുസ്സലാം പുതുപ്പണം (കണ്‍), ഇസ്മയില്‍ എടച്ചേരി (ഖജാ).

മഹല്ലുകളുടെ ശാക്തീകരണം കൂട്ടായ്‌മ അനിവാര്യം-അല്‍ അസ്‌ഹാര്‍ പണ്‌ഡിത സഭ യോഗം

കാസര്‍കോട്‌: സമൂഹത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ജീര്‍ണതക്കും വര്‍ദ്ധിച്ചുവരുന്ന അനാചാരങ്ങള്‍ക്കുമെതിരെ ഉലമാ-ഉമറാക്കള്‍ രംഗത്തിറങ്ങുകയും മഹല്ലുകളുടെ ശാക്തീകരണത്തിന്‌ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കമെന്നും അല്‍ അസ്‌ഹാര്‍ ജില്ലാ പണ്‌ഡിത സഭ യോഗം ആവശ്യപ്പെട്ടു. കാസര്‍കോട്‌ സമസ്‌ത ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സിദ്ദീഖ്‌ അസ്‌ഹരി പാത്തൂര്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി സുഹൈര്‍ അസ്‌ഹരി പള്ളങ്കോട്‌, മുഹമ്മദ്‌ അഷ്‌റഫ്‌ അസ്‌ഹരി മടിക്കേരി, സുബൈര്‍ അസ്‌ഹരി കമ്പാര്‍, മുഹമ്മദ്‌ ഹനീഫ്‌ അസ്‌ഹരി ചിര്‍ത്തട്ടി, അഷ്‌റഫ്‌ ഉറുമി അല്‍ അസ്‌ഹരി, മുത്തലിബ്‌ അസ്‌ഹരി മലാര്‍, അബൂബക്കര്‍ അസ്‌ഹരി അജ്ജാവര, യൂസുഫ്‌ അസ്‌ഹരി ചെങ്കള, അഹമ്മദ്‌ ഉനൈസ്‌ അസ്‌ഹരി ബാവിക്കര, ഇബ്രാഹിം ഹനീഫ്‌ അസ്‌ഹരി കമ്പാര്‍, അബ്‌ദുല്‍ റസാഖ്‌ അസ്‌ഹരി പാത്തൂര്‍ സംബന്ധിച്ചു.

ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരി MIC പ്രസിഡണ്ട്‌

കാസറഗോഡ്: പ്രമുഖ പണ്ഡിതന്‍ തളങ്കരയിലെ ഖാസിയാറകത്ത് ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരിയെ  മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ശനിയാഴ്ച ചേര്‍ന്ന കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് അന്തരിച്ച ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ ഒഴിവിലേക്ക്, എം.ഐ.സിയുടെ മേധാവിയായി  ഖാസി ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരിയെ  തിരഞ്ഞെടുത്തത്.
നേരത്തെ ഖാസി സി.എം. അബ്ദുല്ല മുസ്‌ലിയാരുടെ നിര്യാണത്തെ തുടര്‍ന്ന് ത്വാഖ അഹ്‌മദ് മൌലവി അല്‍അസ്ഹരിയെ  മംഗലാപുരത്തും, കീഴൂരിലും നൂറോളം മഹല്ലുകളുടെ സംയുക്ത  ഖാസിയായി നിയമിച്ചിരുന്നു.

 ത്വാഖ അഹമ്മദ്‌ മൗലവി അല്‍അസ്ഹരി
-അബ്‌ദുല്‍ ഹമീദ്‌ കുണിയ 

ഭാരതം ബ്രീട്ടിഷ്‌ ഭരണത്തില്‍ നിന്ന്‌ മോചിതയാകുന്നതിന്‌ 5 ദിവസം മുമ്പ്‌ (1947 ആഗസ്‌ത്‌ 10 ) വിശുദ്ധ റമളാന്‍ മാസത്തിലെ അതിവിശുദ്ധമായ ലൈലത്തുല്‍ ഖദറിന്റെ രാത്രിയില്‍ കാസര്‍കോട്‌ ഖാസി അബ്‌ദുല്‍ഖാദര്‍ ഹാജിയുടെ (ചെറിയോര്‍) പുത്രന്‍ മുഹമ്മദ്‌കുഞ്ഞി ഹാജിയുടെയും, ചെമ്പരിക്ക ഖാസിയും വലിയ്യുമായ സി. മുഹമ്മദ്‌കുഞ്ഞിഹാജിയുടെ പുത്രി ആയിഷയുടെയും മകനായി ജനിച്ച്‌ ആത്മീയ തേജസ്സായി മാറിയ മഹാ പണ്‌ഡിതനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി, അല്‍- ഖാസിമി, അല്‍- അസ്‌ഹരി ഏകദേശം 100 വര്‍ഷം മുമ്പ്‌ മംഗലാപുരം ഖാസിയായിരുന്ന പ്രശസ്‌ത വലിയ്യും മഹാപണ്‌ഡിതനുമായിരുന്ന ഖാസി അബ്‌ദുല്ലഹാജി (ന:മ) യുടെ പൗത്രപുത്രനാണ്‌ ത്വാഖ അഹമ്മദ്‌ മൗലവി. ഖാസി അബ്‌ദുല്ലഹാജിയുടെ കുടുംബപരമ്പര ആരംഭിക്കുന്നത്‌ ലക്ഷദ്വീപിലെ അന്ത്രോത്തില്‍ നിന്നാണ്‌. അന്ത്രോത്ത്‌ ദ്വീപില്‍ ഇന്നും ഖാസി സ്ഥാനം വഹിച്ചുകൊണ്ടിരിക്കുന്ന ``ഖാസിന്റെവിട തറവാട്‌ ''. ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഒന്നാം ഖലീഫയും മുഹമ്മദ്‌ നബിയുടെ (സ) സന്തത സഹചാരിയുമായ അബൂബക്കര്‍ സിദ്ധീഖ്‌ (റ)യുടെ പൗത്രനായ ഉബൈദുല്ലാഹില്‍ മക്കിയ്യ്‌ (റ) എന്നവരാണ്‌ ലക്ഷദ്വീപില്‍ ഇസ്ലാമിക സന്ദേശവുമായി എത്തുകയും അന്ത്രോത്ത്‌ ദ്വീപില്‍ വഫാത്തായി മറപ്പെട്ട്‌ കിടക്കുയും ചെയ്യുന്നത്‌. ആ പാരമ്പരയില്‍പ്പെട്ടവരാണ്‌ ലക്ഷദ്വീപില്‍ ഖാസിന്റെവിട എന്ന പേരില്‍ തറവാട്‌ സ്ഥാപിച്ചത്‌. അതില്‍ നിന്നൊരാള്‍ കേരളത്തിലേയ്‌ക്ക്‌ വരികയും ഖാസിയാറകമെന്ന പേരില്‍ കേരളത്തില്‍ തറവാട്‌ സ്ഥാപിക്കുകയും ചെയ്‌തു. ആ പരമ്പരയില്‍പ്പെട്ട മഹാപണ്‌ഡിതനും ഖാസിയുമായിരുന്നു ഖാസി അബ്‌ദുല്ലഹാജി(നഃമ). അദ്ദേഹത്തിന്റെ പൗത്രപുത്രനായ ത്വാഖ അഹമ്മദ്‌ മൗലവി ദീര്‍ഘവീക്ഷണശാലിയും മഹാപണ്‌ഡിതനുമായിരുന്ന ഖാസി സി.എം. അബ്‌ദുല്ല മൗലവി(നഃമ)യുടെ പിന്‍ഗാമിയായി മലബാര്‍ ഇസ്ലാമിക്‌ കോംപ്ലെക്സിന്റെ   പ്രസിഡണ്ടായി സ്ഥാനമേല്‍ക്കുന്നത്‌ നാം ഏവര്‍ക്കും അഭിമാനമാണ്‌.
നാമെല്ലാവരെയും അതീവ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട്‌ നമ്മെ വിട്ട്‌ പിരിഞ്ഞുപോയ സി. എം. അബ്‌ദുല്ല ഉസ്‌താദ്‌ വിരല്‍ചൂണ്ടിയ ലക്ഷ്യങ്ങള്‍ ഒരിക്കലും പിഴച്ചതായി നമുക്ക്‌ ദര്‍ശിക്കാന്‍ കഴിയില്ല. മരണപ്പെടുന്നതിന്‌ മാസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ രോഗാതുരനായി മംഗലാപുരം ഹോസ്‌പിറ്റലില്‍ അഡ്‌മിറ്റ്‌ ചെയ്‌ത സമയത്ത്‌ തന്നെ മംഗലാപുരം ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ നായിബ്‌ ഖാസിയായി ത്വാഖ അഹമ്മദ്‌മൗലവിയെ അവരോധിച്ചത്‌ സി. എം. ഉസ്‌താദ്‌ എന്ന പേരില്‍ നാമെവര്‍ക്കും സുപിരിചിതനായ ആ മഹാപണ്‌ഡിതന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഉത്തരമലബാറിന്റെയും പ്രത്യേകിച്ച്‌ നമ്മുടെ ജില്ലയുടെയും മതവിജ്ഞാനദാഹത്തിന്‌ അറുതിവരുത്താന്‍ തന്റെ ജീവിതകാലം മുഴുവന്‍ പ്രയത്‌നിച്ച മഹാനായ സി.എം. ഉസ്‌താദ്‌ മുന്‍കൈയെടുത്ത്‌ സ്ഥാപിച്ച സ്ഥാപനങ്ങളൊക്കെയും പ്രൗഢിയോടെ നമ്മുടെ മുമ്പില്‍ തലയുര്‍ത്തി നില്‍ക്കുമ്പോള്‍ ആ മഹാപണ്‌ഡിതനെ ഒരിക്കലും വിസ്‌മരിക്കാന്‍ നമുക്ക്‌ ആവില്ല.
 പാണ്‌ഡിത്യത്തിന്റെ നിറകൂടമായ ത്വാഖ അഹമ്മദ്‌ മൗലവി പ്രാഥമിക വിദ്യഭ്യാസം തളങ്കര റൗളത്തൂല്‍ ഉലൂം മദ്‌റസ തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ എന്നിവിടങ്ങില്‍ നിന്നാണ്‌ നേടിയത്‌. മാവിലാടം, പൊന്നാനി, കൊടുങ്ങല്ലൂര്‍, ദാറുല്‍ ഉലൂം ദെയുബന്ദ്‌, അല്‍ - അസ്‌ഹാര്‍ യൂണിവേഴ്‌സിറ്റി കൈറോ( ഈജിപ്‌ത്‌) എന്നിവിടങ്ങളില്‍ നിന്നാണ്‌ തുടര്‍വിദ്യാഭ്യാസം നേടിയത്‌. പ്രഗത്ഭ പണ്‌ഡിതന്മാരായ കെ.കെ. അബ്‌ദുല്ല മുസ്‌ലിയാര്‍ കരുവാരക്കുണ്ട്‌, കെ.കെ. മുഹമ്മദ്‌ മൗലവി ശൂജായി, ശൈഖുല്‍ ഹദീസ്‌ മൗലാന ഫക്രുദ്ധീന്‍ സാഹിബ്‌, മൗലാന ഫക്രുല്‍ ഹസ്സന്‍, മൗലാന വഹീദ്‌ സമാന്‍, ഡോ: അബ്‌ദുല്‍ ഹക്കീം മഹമ്മൂദ്‌ കൈറോ, ഖാരി മുഹമ്മദ്‌ ത്വയ്യിബ് മര്‍ഹൂം യു. കെ. ആറ്റക്കോയതങ്ങള്‍, മര്‍ഹൂം അബ്‌ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ (ഖാസിലെ മുന്‍ ഇമാം) മര്‍ഹൂം സീതി കുഞ്ഞിമാസ്റ്റര്‍, മര്‍ഹൂം ടി. ഉബൈദ്‌ മാസ്റ്റര്‍ തുടങ്ങി കേരളത്തിലെയും ഇന്ത്യയിലെയും ഈജിപ്‌തിലെയും പ്രഗത്ഭരും പ്രശസ്‌തരുമായവരില്‍ നിന്ന്‌ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ കോട്ടയം ജില്ലയിലെ തിരുനക്കര പുത്തന്‍പള്ളിയില്‍ മുദരീസും ഖത്തീബുമായി ദീനി രംഗത്ത്‌ സേവനം ആരംഭിച്ചു.
1977ല്‍ ഈജിപ്‌റ്റിലെ അല്‍അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലേയ്‌ക്ക്‌. 1978 ല്‍ അല്‍- അസ്‌ഹര്‍ യൂണിവേഴ്‌സിറ്റിയിലെ പണ്‌ഡിതരുടെയും, ഒമാനിലെ സുല്‍ത്താന്‍ ഖാബൂസിന്റെ മാതാവ്‌ സൈയ്യിദ മൈസൂന്‍ ബീവിയുടെയും നിര്‍ദ്ദേശപ്രകാരം സലാലയിലെ പ്രശസ്‌തമായ മസ്‌ജിദ്‌ ``ശൈഖത്തു സല്‍മ'' യിലേക്ക്‌ നേരിട്ടുള്ള നിയമനം. അവിടെ നീണ്ട 31 വര്‍ഷം മുദരീസും ഇമാമുമായി പ്രവര്‍ത്തിച്ച ഈ പണ്‌ഡിത തേജസ്സ്‌ മലയാളികള്‍ക്കും അറബികള്‍ക്കും ആഴ്‌ചയില്‍ പ്രത്യേകം മതപഠന ക്ലാസുകള്‍ നടത്തി സ്വദേശികളുടെയും വിദേശികളുടെയും അഭിമാനഭാജനമായി മാറി. ഒമാനില്‍ പല ഉന്നത സ്ഥാനങ്ങളിലും ഇരിക്കുന്ന ഡോക്‌ടര്‍മാരും എഞ്ചീനിയര്‍മാരും ഉള്‍പ്പടെയുള്ളവര്‍ ത്വാഖാ അഹമ്മദ്‌ മൗലവിയുടെ ശിഷ്യന്മാരാണ്‌. സ്വദേശികള്‍ക്ക്‌ ശൈഖ്‌ അഹമ്മദായും വിദേശികള്‍ക്ക്‌ ത്വാഖ അഹമ്മദ്‌ മൗലവിയായും അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ ഒഴിവിലേക്ക്‌ പ്രസ്‌തുത മസ്‌ജിദില്‍ ഇതുവരെ പുതിയ ഇമാമിനെ നിയമിച്ചിട്ടില്ലായെന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തി എത്രത്തോളമായിരുന്നെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം.
നീണ്ടയാത്രകളും പ്രവാസജീവിതവും അവസാനിപ്പിച്ച്‌ സ്വദേശത്തേയ്‌ക്ക്‌ തിരിച്ചുവരുമ്പോള്‍ 8 ക്വിന്റലോളം മതപഠന ഗ്രന്ഥങ്ങളാണ്‌ കൊണ്ടുവന്നത്‌. അതിനെക്കാളും അധികം മത ഗ്രന്ഥങ്ങള്‍ നാട്ടിലുമുണ്ടായിരുന്നു. ഇവ രണ്ടും കൂടി ഒരു ഗ്രന്ഥപുര തന്നെ ത്വാഖ അഹമ്മദ്‌ മൗലവിയുടെ വീട്ടില്‍ നമുക്ക്‌ ദര്‍ശിക്കാം. വിശുദ്ധ ഖുര്‍ആനിലെ ആദ്യവാക്യമായ ഇഖ്‌റഅ്‌ എന്ന വാക്കിന്റെ അര്‍ത്ഥം അതേപടി പുലര്‍ത്തിയിരുന്ന മുന്‍കാലം (സലാലൈയിലെ) സ്വദേശത്ത്‌ തിരക്ക്‌ കാരണമായി ലഭിക്കാത്തതില്‍ ഈ പണ്‌ഡിതതേജസ്സ്‌ നെടുവീര്‍പ്പിടുന്നു.
 നമ്മെയെറെ വേദനപ്പിച്ചുകൊണ്ട്‌ വിട്ട്‌ പിരിഞ്ഞുപോയ മഹാനായ സി.എം. അബ്‌ദുല്ല ഉസ്‌താദിന്റെ (നഃമ) പിന്‍ഗാമിയായി സ്ഥാനമേറ്റെടുക്കുന്ന ഈ പണ്‌ഡിതതേജസ്സിന്‌ മതംവിഭാവനം ചെയ്‌ത സല്‍പ്പാന്താവില്‍കൂടി നമ്മെ നയിക്കാന്‍ നാഥന്‍ അനുഗ്രഹിക്കുമാറാകട്ടെ അതൊടൊപ്പം അദ്ദേഹത്തിന്‌ ദീര്‍ഘായുസ്സും ആരോഗ്യവും നാഥന്‍ നല്‍കുമാറാകട്ടെ..

ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികാഘോഷം

കല്ലാച്ചി : എടച്ചേരി ഇസ്‌ലാമിക് സെന്ററിന്റെ ഏഴാംവാര്‍ഷികാഘോഷം എസ്.കെ.എസ്.എസ്.എഫ്. എടച്ചേരി യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 25ന് ആഘോഷിക്കുന്നതാണ്. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ പരിപാടികള്‍ ഉദ്ഘാടനംചെയ്യും. ഡോ. ഓണമ്പള്ളി ഫൈസി മുഖ്യ പ്രഭാഷണം നടത്തും.

റശിദിയ്യ പ്രവാസി സംഗമം

എടവണ്ണപ്പാറ : റശിദിയ്യ അറബി കോളേജിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി സംഗമം നടത്തി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പല്‍ വി.പി.സൈദ് മുഹമ്മദ് നിസാമി അധ്യക്ഷത വഹിച്ചു. പ്രവാസി കമ്മിറ്റി ഭാരവാഹികളായ എം.പി.എം.അലി മൗലവി, വി.മുഹമ്മദ് മുസ്തഫ വട്ടപാറ, കെ.സി.എ.നാസര്‍, സി.കെ.ശാക്കിര്‍ ആക്കോട്, ഖാലിദ് ബാഖവി, എം.കെ.മുജീബ് റഹ്മാന്‍, പി.എ.മൗലവി അച്ചനമ്പലം, എന്‍.അബ്ദുല്‍ അസീസ് മൗലവി, എം.കെ.മുജീബ് റഹ്മാന്‍, എ.കെ.മുഹമ്മദ് അഷ്‌റഫ്, നൗഷാദ് കുനിആലക്കടവ് എന്നിവര്‍ പ്രസംഗിച്ചു. പി.എ.ജബ്ബാര്‍ ഹാജി സ്വാഗതവും എസ്.ഇബ്രാഹിം മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.

സ്വലാത്ത് വാര്‍ഷികം ഇന്ന്

കരുളായി : ഇസ്‌ലാമിയ്യ അറബിക് കോളേജ്, തര്‍ബിയ്യത്തുല്‍ ഔലാദ് മദ്രസ എന്നിവ ചേര്‍ന്നു നടത്തുന്ന മാസാന്ത സ്വലാത്തിന്റെ വാര്‍ഷികവും ദുആ സമ്മേളനവും ശനി, ഞായര്‍ ദിവസങ്ങളില്‍ പള്ളിപ്പടിയില്‍ നടക്കും. ശനിയാഴ്ച ഏഴിന്‌നടക്കുന്ന ചടങ്ങില്‍ മുഹമ്മദ് മുസ്‌ലിയാര്‍ മുണ്ടേരി ഉദ്ഘാടനം നിര്‍വ്വഹിക്കും. മഹല്ല് ഖാസി കെ.ടി. അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും.

കെ.വി. ഉസ്താദ് അനുസ്മരണം നാളെ

എടപ്പാള്‍ : സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സമുന്നത നേതാവായിരുന്ന കെ.വി. മുഹമ്മദ് മുസ്‌ലിയാര്‍ കൂറ്റനാടിന്റെ പത്താം അനുസ്മരണസമ്മേളനവും മാണൂര്‍ ദാറുല്‍ഹിദായ ദഅവ കോളേജ് സനദ്ദാന സമ്മേളനവും ഞായറാഴ്ച ഏഴിന് നടക്കും. നാലുമണിക്ക് മഖ്ബറ സിയാറത്തിന് വെളിയങ്കോട് അബ്ദുള്‍ ഖാദര്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കും.

ജാമിഅ: നൂരിയ്യ: പ്രചരണോദ്ഘാടനം ജനുവരി 1നന്‍

തളിപ്പറമ്പ്‌: ജാമിഅ: നൂരിയ്യ: സനദ്‌ദാന വാര്‍ഷിക മഹാസമ്മേളനത്തിന്റെ  കണ്ണൂര്‍ ജില്ലാ പ്രചരണോദ്ഘാടനം ജനുവരി ഒന്നിന്നു തളിപ്പറമ്പ്‌ വ്യാപരഭവന്‍ ഹാളില്‍ വൈകുന്നേരം നാലിന്നു നടക്കും. പ്രമുഖര്‍ സംബന്ധിക്കും.

കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് - ബഹ്റൈന്‍ ചാപ്റ്റര്‍ മീറ്റ് വെള്ളിയാഴ്ച രണ്ട് മണിക്ക്

മനാമ : മത ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ് ആവിഷ്കരിച്ച് നടപ്പിലാക്കിയ സംസ്ഥാനത്തെ (കേരളത്തിലെ) പ്രഥമ സ്ഥാപനമായ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ ജി.സി.സി. രാഷ്ട്രങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി കോളേജിന്‍റെ ബഹ്റൈന്‍ ചാപ്റ്റര്‍ മീറ്റ് ഡിസംബ്‍ 24 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മനാമയിലെ സമസ്ത കേന്ദ്ര മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കും. കടമേരി റഹ്‍മാനിയ്യ ശരീഅത്ത് വിഭാഗത്തിലും കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയവരും പൂര്‍ത്തിയാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പി. അലി മുസ്‍ലിയാര്‍, സലീം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 39260905, 39062500, 33842672 എന്നീ നന്പറുകളില്‍ ബന്ധപ്പെടാം.
- ഉബൈദുള്ള റഹ്‍മാനി, കൊന്പംകല്ല്  -

ഖാഫില ഇശല്‍ മാലിക അരങ്ങേറ്റം 26 നു


കോഴിക്കോട്‌: ഖാഫില സര്‍ഗ്ഗവേദിയുടെ ഇശല്‍മാലിക അരങ്ങേറ്റം ഡിസംബര്‍ 26 ന്‌ പെരിന്തല്‍മണ്ണ എം.ഇ.എ എഞ്ചിനീയറിംഗ്‌ കോളേജില്‍ വെച്ച്‌ നടക്കുന്ന എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൗണ്‍സില്‍ ക്യാമ്പില്‍ നടക്കും. കുവൈത്ത്‌ ഇസ്‌്‌ലാമിക്‌ സെന്റര്‍ കമ്മിറ്റിയാണ്‌ പരിപാടി സ്‌പോണ്‍സര്‍ ചെയ്യുന്നത്‌. തനത്‌ മാപ്പിളപ്പാട്ടുകളെ ജനമധ്യത്തിലേക്കെത്തിക്കുക, ഇസ്‌്‌ലാമിക പ്രബോധനത്തിന്‌ കലയിലൂടെ വഴിയൊരുക്കുക, സമസ്‌തയുടെ സന്ദേശം പ്രചരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കോഴിക്കോട്‌ ഇസ്‌്‌ലാമിക്‌ സെന്ററില്‍ വെച്ച്‌ രൂപീകൃതമായ ഖാഫില സര്‍ഗ്ഗവേദിയുടെ ഓണ്‍ലൈന്‍ പ്രോഗ്രാം കേരള ഇസ്‌്‌ലാമിക്‌ ക്ലാസ്സ്‌ റൂമിലൂടെ ഏതാനും ദിവസം മുമ്പ്‌ അരങ്ങേറിയിരുന്നു. പ്രഥമ സ്റ്റേജ്‌ പരിപാടിയാണ്‌ 26 ന്‌ നടക്കുക.
ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ റിയാസ്‌ ടി. അലി ആധ്യക്ഷ്യം വഹിച്ചു. സയ്യിദ്‌ അസീല്‍ അലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. മുസ്‌ത്വഫ റഹ്‌്‌മാനി വാവൂര്‍, മിര്‍ഷാദ്‌ യമാനി ചാലിയം, ശിഹാബ്‌ അരീക്കോട്‌, ശരീഫ്‌ തുവ്വൂര്‍ പ്രസംഗിച്ചു.

മദ്‌റസകളെ എതിര്‍ക്കുന്നവര്‍ മനുഷ്യത്വത്തെ എതിര്‍ക്കുന്നു: മുനവ്വറലി ശിഹാബ്‌ തങ്ങള്‍

'മദ്‌റസകള്‍ മാനവമോചനത്തിന്'

തിരൂര്‍‍: മനുഷ്യനെ മനുഷ്യനാക്കി വളര്‍ത്തുന്ന അടിസ്ഥാന കേന്ദ്രങ്ങളാണ്‌ മദ്‌റസകളെന്നും പള്ളി ദര്‍സുകളുടെ ശോഷണം മുസ്ലിം സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളുടെ പ്രധാന കാരണമാണെന്നു മുനവ്വറലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മദ്‌റസകള്‍ മാനവമോചനത്തിനു എന്ന പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങള്‍. കോട്ടുമല ബാബു മുസ്്ല്യാര്‍ അധ്യക്ഷത വഹിച്ചു. കെ കെ എസ്‌ തങ്ങള്‍ വെട്ടിച്ചിറ പതാക ഉയര്‍ത്തി. കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. പിണങ്ങോട്ട്‌ അബൂബക്കര്‍, അബ്ദുസമദ്‌ പൂക്കോട്ടൂറ്‍, എം എ ചേളാരി, സലാഹുദ്ദീന്‍ വെന്നീയൂറ്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ളാസെടുത്തു. ഹാജി എ മരക്കാര്‍ ഫൈസി, ഹബീബ്‌ സഖാഫി തങ്ങള്‍, റഹീം ചുഴലി, സയ്യിദ്‌ മുഈനുദ്ദീന്‍ ജിഫ്‌രി തങ്ങള്‍, കെ പി മുഹമ്മദ്‌ മുസ്്ല്യാര്‍, കെ പി എ റസാഖ്‌ ഫൈസി, കെ അലി മുസ്്ല്യാര്‍, പി എം റഫീഖ്‌ അഹമ്മദ്‌, ഈസാജിദ്‌ മൌലവി, ടി മൊയ്തീന്‍ മുസ്്ല്യാര്‍ പുറങ്ങ്‌, പി കെ അബ്ദുല്‍ ഖാദിര്‍, എ ഖാസിം സംസാരിച്ചു.

ക്യാമ്പ്‌ നടത്തി

പെരുമ്പടപ്പ്‌: എസ്കെഎസ്‌എസ്‌എഫ്‌ മലപ്പുറം ജില്ലാ  കൌണ്‍സില്‍ ക്യാമ്പ്‌ പുത്തന്‍പള്ളി കേന്ദ്ര മദ്രസയില്‍ പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ ഉദ്ഘാടനം ചെയ്‌തു. ഫക്രുദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സലാഹുദീന്‍, സത്താര്‍, ഷാഹുല്‍ഹമീദ്‌, ബഷീര്‍, പി.കെ. അബൂബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: പാണക്കാട്‌ സയ്യിദ്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ (പ്രസി), റഹീം ചുഴലി, ഷഹീര്‍ അന്‍വരി (വൈസ്‌ പ്രസി), പി.എം. ഷഫീഖ്‌ അഹമ്മദ്‌ (ജന.സെക്ര), ഷംസുദീന്‍ ഒഴുകൂറ്‍, അമ്മാനുള്ള റഹ്മാനി (ജോ.സെക്ര), വി.കെ.എച്ച്‌. റഷീദ്‌ (ട്രഷറര്‍).

മാതൃകാ ശാഖകള്‍ പ്രഖ്യാപിച്ചു

മലപ്പുറം: എസ്കെഎസ്‌എസ്‌എഫ്‌ ജില്ലയില്‍ നടപ്പാക്കിയ മഹല്ല്‌ ആക്ടിവേഷന്‍ പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ വിഭാഗമായ ട്രെന്‍ഡ്‌, ഇസ്‌ലാമിക്‌ ഫാമിലി ക്ളസ്റ്റര്‍, സഹചാരി റിലീഫ്‌, ദഅ്‌വ എന്നീ സംരംഭങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ശാഖകളെ മാതൃകാ ശാഖകളായി പ്രഖ്യാപിച്ചു. പുതുപ്പള്ളി, പാലയ്ക്കല്‍, റയില്‍വേ മുത്തൂര്‍,  മോര്യ, കരുമ്പില്‍, ചിനയ്ക്കല്‍, തലപ്പാറ, ചെട്ട്യാംകിണര്‍, പുതുപ്പറമ്പ്‌, പത്തായക്കല്ല്‌, പടപ്പറമ്പ്‌, മണ്ണില്‍പിലാക്കല്‍, മാതേത്ത്‌, പള്ളിപ്പുറായ, കിടങ്ങഴി, വെട്ടത്തൂറ്‍, സൌത്ത്‌ പല്ലാര്‍ എന്നിവയാണു മാതൃകാ ശാഖകള്‍.പുത്തന്‍പള്ളിയില്‍ നടന്ന ജില്ലാ കൌണ്‍സിലില്‍ പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍ പ്രഖ്യാപനം നടത്തി.

ജാമിഅഃ നൂരിയ്യഃ സമ്മേളനം

ഫൈസാബാദ് (പട്ടിക്കാട്): ജാമിഅഃ നൂരിയ്യഃ 48-ാം വാര്‍ഷിക 46-ാം സനദ്ദാന സമ്മേളനം ജനുവരി 14, 15, 16 തീയതികളില്‍ പട്ടിക്കാട് പി.എം.എസ്.എ. പൂക്കോയ തങ്ങള്‍ നഗറില്‍ നടക്കും. 14ന് വൈകീട്ട് നാലിന് ശൈഖ് മുഫ്തി ഖലീല്‍ അഹമ്മദ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. അല്‍ മുനീര്‍ പുസ്തക പ്രകാശനം പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ആദര്‍ശ സമ്മേളനം കോട്ടുമല ടി.എം. ബാപ്പു മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. രാത്രി 9.30ന് നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് സമസ്ത വൈസ് പ്രസിഡന്റ് സി. കോയക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 15ന് മഹല്ല് പ്രതിനിധി സമ്മേളനം എസ്.കെ.എസ്.എസ്.എഫ്.ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2.30ന് വിദ്യാഭ്യാസ സമ്മേളനം എസ്.കെ.ഐ.എം.വി.ബി. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 മണിക്ക് നടക്കുന്ന അറബിക്‌കോണ്‍ഫറന്‍സ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍ സാഹിബ് ഉദ്ഘാടനം ചെയ്യും. പ്രാസ്ഥാനിക സമ്മേളന സെഷന്‍ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ജനവരി 16ന് രാവിലെ 8.30ന് മാധ്യമ സെമിനാര്‍ എം.പി. വീരേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും.
11 മണിക്ക് ഓസ്‌ഫോജ്‌ന കണ്‍വെന്‍ഷന്‍ ജാമിഅ പ്രിന്‍സിപ്പല്‍ പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 'ഉലമ കോണ്‍ഫറന്‍സ്' സമസ്ത പ്രസിഡന്റ് ശൈഖുനാ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 3 മണിക്ക് കന്നട വിദ്യാര്‍ഥി സംഗമം നടക്കും.

ദാറുല്‍ഹുദയുടെ സേവനങ്ങള്‍ മഹത്വമേറിയത്‌-ഉമ്മന്‍ ചാണ്ടി


തിരുവനന്തപുരം: പൂര്‍ത്തിയാക്കുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി. നന്ദാവനം സി.എച്ച് ഫൌണ്ടേഷനില്‍ നടന്ന ഉദ്ഘാടന സമ്മേളനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക നന്മയ്ക്കും ദാറുല്‍ഹുദാ ചെയ്ത സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും വിദ്യഭ്യാസ രംഗത്തേ ദാറുല്‍ഹുദയുടെ മുന്നേറ്റം തീര്‍ത്തും പ്രതീക്ഷാവഹമാണെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജന.സെക്രട്ടറിയും ദാറു ഹുദാ പ്രൊ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ഡിസംബര്‍ 2010 മുതല്‍ ഡിസംബര്‍ 2011 വരെ നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ലോഗോ പ്രകാശനം ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചു. ദാറുല്‍ ഹുദാ ഇന്റര്‍ കൊളീജിയേറ്റ് മീറ്റ് സിബാഖ് 2011ന്റെ ഫ്ളാഗ് റിലേ കുട്ടി അഹ്മദ് കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്യുതു. ഇ.ടി മുഹമ്മദ് ബശീര്‍, പി.കെ കുഞ്ഞാലിക്കുട്ടി, ദാറുല്‍ ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദുല്ലകുട്ടി എം.എല്‍.എ, അബ്ദുര്‍ റബ്ബ് എം.എല്‍.എ, സഈദ് മുസ്ലിയാര്‍ വിഴിഞ്ഞം, അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ, അഡ്വ. എം.ഉമര്‍ എം.എല്‍.എ, പ്രൊ. യു.വി.കെ മുഹമ്മദ്, ഇബ്റാഹീം കുഞ്ഞ് എം.എല്‍.എ, അബ്ബാസ് സേട്ട്, യു. ശാഫി ഹാജി എന്നിവര്‍ സംസാരിച്ചു.

സ്വിറാഥുല്‍ മുസ്തഖീം മൂന്നാം ഭാഗം


- അബ്ദുല്‍ ഹഖീം ഫൈസി -

ദുബൈ സുന്നി സെന്‍റര്‍, ഓസ്ഫോജ്ന ദുബൈ ചാപ്റ്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പട്ടിക്കാട് ജാമിഅഃ നൂരിയഃ സമ്മേളന പ്രചരണോദ്ഘാടനവും പി.പി. മുഹമ്മദ് ഫൈസിക്ക് സ്വീകരണവും

കടമേരി റഹ്‍മാനിയ്യ അറബിക് കോളേജ് ബഹ്റൈന്‍ ചാപ്റ്റര്‍ മീറ്റ് വെള്ളിയാഴ്ച

മനാമ : മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത് നൂതന സിലബസ്സ് ആവിഷ്കരിച്ചു നടപ്പിലാക്കിയ സംസ്ഥാനത്തെ പ്രഥമ അറബിക് കോളേജായ കടമേരി റഹ്‍മാനിയ്യ അറബിക് കോളേജിന്‍റെ ജി.സി.സി. രാഷ്ട്രങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മകള്‍ സജീവമാക്കുന്നതിന്‍റെ ഭാഗമായി കോളേജിന്‍റെ ബഹ്‍റൈന്‍ ചാപ്റ്റര്‍ മീറ്റ് ഡിസംബര്‍ 24 വെള്ളിയാഴ്ച മനാമയിലെ സമസ്ത കേന്ദ്ര മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കും. കടമേരി റഹ്‍മാനിയ്യ ശരീഅത്ത് വിഭാഗത്തിലും കോളേജിന്‍റെ സഹോദര സ്ഥാപനങ്ങളിലും പഠനം പൂര്‍ത്തിയാക്കിയവരും പൂര്‍ത്തിയാക്കാത്തവരുമായ ബഹ്റൈനിലെ മുഴുവനാളുകളും കോളേജ് കമ്മിറ്റി അംഗങ്ങളും മീറ്റില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ സി.കെ.പി. അലിമുസ്‍ലിയാര്‍, സലീം ഫൈസി എന്നിവര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 39260905, 39062500, 33842672  

ദുബൈ എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ല പുതിയ കമ്മിറ്റി നിലവില്‍ വന്നു

ദുബൈ : ദുബൈ എസ്കെ.എസ്.കെ.എസ്.എസ്.എഫ്. പാലക്കാട് ജില്ലാ പുതിയ ഭാരവാഹികള്‍ : മുസ്തഫ മുതുതല (പ്രസിഡന്‍റ്), ജഅ്ഫര്‍ തങ്ങള്‍, സലീം പട്ടാന്പി (വൈ.പ്രസിഡന്‍റുമാര്‍), ഫസല്‍ എം.വി. (ജന. സെക്രട്ടറി), മുസ്തഫ മൗലവി ഞാങ്ങാട്ടിരി (വര്‍ക്കിംഗ് സെക്രട്ടറി), ഇസ്‍മാഈല്‍ സിദ്ധീഖ് തൃത്താല, സൈനുല്‍ ആബിദീന്‍ (സെക്രട്ടറിമാര്‍), ഉമര്‍ (ട്രഷറര്‍). ഉപദേശക സമിതി - അബൂബക്കര്‍ ദാരിമി (ചെയര്‍മാന്‍), മുസ്തഫ ദാരിമി (കണ്‍വീനര്‍

ചെന്നൈ ഇസ്‍ലാമിക് സെന്‍റര്‍ പ്രഥമ വാര്‍ഷിക സമ്മേളനം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു

ചെന്നൈ ഇസ്‍ലാമിക് സെന്‍റര്‍ പ്രഥമ വാര്‍ഷിക സമ്മേളനം 20-12-2010ന് ചെന്നൈ എഗ്മൂര്‍ ഹോട്ടല്‍ സിങ്കപ്പൂര്‍ ഹാളില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ ആദ്രിശേരി ഹംസക്കുട്ടി ബാഖവി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കുഞ്ഞിമോന്‍ ഹാജി  എന്നിവര്‍

മദ്രസ്സകള്‍ ഭീകരവാദത്തിന്റെ കേന്ദ്രങ്ങളല്ല - പാണക്കാട് തങ്ങള്‍

പുതുപ്പണം: മദ്രസ്സകള്‍ തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കേന്ദ്രങ്ങളല്ലെന്നതും ധാര്‍മികതയുടെയും സാഹോദര്യത്തിന്റെയും വിളംബര കേന്ദ്രങ്ങളാണെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു. പണിക്കോട്ടി അല്‍ മസ്ജിദുല്‍ ഹുദാ മദ്രസ്സയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എം.പി. അബ്ദുള്‍കരീം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി മലയമ്മ, ടി.കെ. അബൂബക്കര്‍ മുസ്‌ല്യാര്‍, പി.കെ. അബ്ദുള്‍അസീസ്, പി.കെ. ബാലകൃഷ്ണന്‍, നല്ലാടത്ത് രാഘവന്‍, മധു പുതുപ്പള്ളി, എം.പി. അഹമ്മദ്, സമീര്‍ ബാഖവി, നാരങ്ങോളി അന്‍സാരി, ജംഷീര്‍ ദാരിമി, റഷീദ് വാഴയില്‍, കോമത്ത് ഹാരിസ് എന്നിവര്‍ സംസാരിച്ചു.

ദാറുല്‍ഹുദാ സില്‍വര്‍ ജൂബിലി: സംസ്ഥാനതല ഉദ്ഘാടനം നാളെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ്‌ ഇസ്‌ലാമിക്ക് യൂനിവേഴ്സിറ്റീസിന്റെ  അംഗീകാരമുള്ള ദക്ഷിണേന്ത്യയിലെ ഒരേഒരു സ്ഥാപനമായ ചെമ്മാട്‌ ദാറുല്‍ ഹുദാ ഇസ്‌ലാമിക്ക് യൂനിവേഴ്സിറ്റിയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക്‌ നാളെ തിരുവനന്തപുരത്ത്‌ തുടക്കമാവും. വൈകീട്ട്‌ 6.30ന്‌ നന്ദാവനം സി.എച്ച്‌ ഫൌണേ്ടഷനില്‍ നടക്കുന്ന സമ്മേളനം പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറിയും ദാറുല്‍ഹുദാ പ്രൊ. ചാന്‍സലറുമായ ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍  അധ്യക്ഷത വഹിക്കും. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലിയുടെ ലോഗോ പ്രകാശനം മുസ്‌ലിം ലീഗ്‌ സംസ്ഥാന ജന.സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. ദാറുല്‍ഹുദാ വൈസ്‌ ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പാണക്കാട്‌ ഹമീദലി ശിഹാബ്‌ തങ്ങള്‍, എം.എല്‍.എമാരായ കുട്ടി അഹമ്മദ്‌ കുട്ടി, എ പി അബ്ദുല്ലക്കുട്ടി, അബ്ദുര്‍റബ്ബ്‌, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം ഉമര്‍, ഇബ്രാഹിം കുഞ്ഞ്‌, സഈദ്‌ മുസ്‌ലിയാര്‍ വിഴിഞ്ഞം, പ്രഫ. യു വി കെ മുഹമ്മദ്‌, അബ്ബാസ്‌ സേട്ട്‌, ശാഫി ഹാജി പങ്കെടുക്കും.